വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ ആലയത്തിൽ ‘ശ്രദ്ധവെക്കുക’!

ദൈവത്തിന്റെ ആലയത്തിൽ ‘ശ്രദ്ധവെക്കുക’!

ദൈവ​ത്തി​ന്റെ ആലയത്തിൽ ‘ശ്രദ്ധ​വെ​ക്കുക’!

“മനുഷ്യ​പു​ത്രാ, . . . ഞാൻ നിന്നെ കാണി​പ്പാൻ പോകുന്ന എല്ലാറ​റി​ലും ശ്രദ്ധ​വെ​ക്കുക; . . . നീ കാണു​ന്ന​തൊ​ക്കെ​യും യിസ്രാ​യേൽഗൃ​ഹ​ത്തോ​ടു അറിയിക്ക.”—യെഹെ​സ്‌കേൽ 40:4.

1. പൊ.യു.മു. 593-ൽ ദൈവ​ത്തി​ന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനത്തിന്റെ അവസ്ഥ എന്തായി​രു​ന്നു?

 വർഷം പൊ.യു.മു. 593. അതായത്‌ ഇസ്രാ​യേൽ പ്രവാ​സ​ത്തി​ലാ​യ​തി​ന്റെ 14-ാം വർഷം. ബാബി​ലോ​നിൽ പാർക്കുന്ന യഹൂദ​ന്മാർക്ക്‌, തങ്ങളുടെ പ്രിയ​പ്പെട്ട മാതൃ​ദേശം വളരെ അകലെ​യാ​ണെന്നു തീർച്ച​യാ​യും തോന്നി​യി​രി​ക്കണം. അവരിൽ മിക്കവ​രും അവസാ​ന​മാ​യി യെരൂ​ശ​ലേ​മി​നെ കണ്ടപ്പോൾ അത്‌ ആളിക്ക​ത്തുക ആയിരു​ന്നു, അതിന്റെ കൂറ്റൻ മതിലു​ക​ളും ഗംഭീ​ര​മായ കെട്ടി​ട​ങ്ങ​ളും തകർത്തു തരിപ്പ​ണ​മാ​ക്ക​പ്പെ​ട്ടി​രു​ന്നു. ഒരിക്കൽ നഗരത്തി​ന്റെ മഹനീയ സ്ഥാനവും സർവ ഭൂമി​യി​ലെ​യും സത്യാ​രാ​ധ​ന​യു​ടെ കേന്ദ്ര​വും ആയിരുന്ന യഹോ​വ​യു​ടെ ആലയം തകർക്ക​പ്പെ​ട്ടി​രു​ന്നു. ഇപ്പോൾ, ഇസ്രാ​യേ​ലി​ന്റെ പ്രവാ​സ​ത്തി​ന്റെ ഏറിയ ഭാഗവും പിന്നി​ടാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. വാഗ്‌ദത്ത മോചനം ലഭിക്ക​ണ​മെ​ങ്കിൽ ഇനിയും 56 വർഷം കഴിയ​ണ​മാ​യി​രു​ന്നു.—യിരെ​മ്യാ​വു 29:10.

2. യെരൂ​ശ​ലേ​മി​ലെ ദൈവാ​ല​യത്തെ കുറി​ച്ചുള്ള ഓർമ യെഹെ​സ്‌കേ​ലി​നെ ദുഃഖി​പ്പി​ച്ചി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

2 ദൈവ​ത്തി​ന്റെ ആലയം നൂറു കണക്കിനു കിലോ​മീ​റ്റ​റു​കൾ അകലെ കാട്ടു​മൃ​ഗ​ങ്ങ​ളു​ടെ വിഹാ​ര​കേ​ന്ദ്ര​മാ​യി, നിർജ​നാ​വ​സ്ഥ​യിൽ നാശാ​വ​ശി​ഷ്ട​മാ​യി കിടക്കു​ന്നു​വെന്ന ചിന്ത വിശ്വസ്‌ത പ്രവാ​ച​ക​നായ യെഹെ​സ്‌കേ​ലി​നെ ദുഃഖി​പ്പി​ച്ചി​രി​ക്കണം. (യിരെ​മ്യാ​വു 9:11) അവന്റെ പിതാവ്‌ ബൂസി അവിടെ ഒരു പുരോ​ഹി​ത​നാ​യി സേവി​ച്ചി​രു​ന്നു. (യെഹെ​സ്‌കേൽ 1:3) യെഹെ​സ്‌കേ​ലി​നും അതേ പദവി ലഭി​ക്കേ​ണ്ട​താ​യി​രു​ന്നു. എന്നാൽ ചെറു​പ്പ​ത്തിൽത്തന്നെ യെരൂ​ശ​ലേ​മി​ലെ കുലീ​ന​രോ​ടൊ​പ്പം പൊ.യു.മു. 617-ൽ അവൻ പ്രവാ​സ​ത്തി​ലേക്കു കൊണ്ടു​പോ​ക​പ്പെട്ടു. ഇപ്പോൾ ഏതാണ്ട്‌ 50 വയസ്സുള്ള യെഹെ​സ്‌കേൽ, തനിക്ക്‌ ഇനി യെരൂ​ശ​ലേം വീണ്ടും കാണാ​നോ അവിടത്തെ ആലയത്തി​ന്റെ പുനർനിർമാ​ണ​ത്തിൽ ഏതെങ്കി​ലും തരത്തിൽ പങ്കെടു​ക്കാ​നോ ആവി​ല്ലെ​ന്നും മനസ്സി​ലാ​ക്കി​യി​രി​ക്കാം. അപ്പോൾ ഒന്ന്‌ ആലോ​ചി​ച്ചു നോക്കുക, ഒരു മഹനീയ ആലയത്തി​ന്റെ ദർശനം ലഭിക്കു​ന്നത്‌ യെഹെ​സ്‌കേ​ലിന്‌ എത്ര വലി​യൊ​രു അനുഭവം ആയിരു​ന്നി​രി​ക്കണം!

3. (എ) യെഹെ​സ്‌കേ​ലി​ന്റെ ആലയ ദർശന​ത്തി​ന്റെ ഉദ്ദേശ്യം എന്തായി​രു​ന്നു? (ബി) ആ ദർശന​ത്തി​ന്റെ നാലു മുഖ്യ ഘടകങ്ങൾ ഏതെല്ലാം?

3 യെഹെ​സ്‌കേൽ പുസ്‌ത​ക​ത്തിൽ ഒമ്പത്‌ അധ്യാ​യ​ങ്ങ​ളി​ലാ​യി നിറഞ്ഞു നിൽക്കുന്ന വിപു​ല​മായ ഈ ദർശനം പ്രവാ​സി​ക​ളായ യെഹൂ​ദ്യർക്ക്‌ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കുന്ന ഒരു വാഗ്‌ദാ​ന​മാ​യി ഉതകി. നിർമല ആരാധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു! തുടർന്നുള്ള നൂറ്റാ​ണ്ടു​ക​ളിൽ, എന്തിന്‌ ഇന്നുവ​രെ​യും, ഈ ദർശനം യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ഉറവാ​യി​രു​ന്നി​ട്ടുണ്ട്‌. എങ്ങനെ? പ്രവാ​സ​ത്തിൽ ആയിരുന്ന ഇസ്രാ​യേ​ല്യർക്ക്‌ ഈ പ്രാവ​ച​നിക ദർശനം എന്ത്‌ അർഥമാ​ക്കി​യെന്നു നമുക്കു പരി​ശോ​ധി​ക്കാം. ഇതിനു നാലു മുഖ്യ ഘടകങ്ങ​ളുണ്ട്‌: ആലയം, പൗരോ​ഹി​ത്യം, പ്രഭു, ദേശം.

ആലയം പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ന്നു

4. ദർശന​ത്തി​ന്റെ ആരംഭ​ത്തിൽ യെഹെ​സ്‌കേ​ലി​നെ എവി​ടേക്കു കൊണ്ടു​പോ​കു​ന്നു, അവിടെ അവൻ എന്തു കാണുന്നു, അവനെ കൊണ്ടു​ന​ടന്നു കാണി​ക്കു​ന്നത്‌ ആരാണ്‌?

4 ആദ്യം, യെഹെ​സ്‌കേ​ലി​നെ കൊണ്ടു​പോ​യി “ഏററവും ഉയർന്ന ഒരു പർവ്വത​ത്തി​ന്മേൽ” നിർത്തു​ന്നു. ആ പർവത​ത്തി​ന്മേൽ തെക്കു​മാ​റി മതിലുള്ള ഒരു നഗര​ത്തെ​പ്പോ​ലെ വളരെ ബൃഹത്തായ ഒരു ആലയം ഉണ്ട്‌. “കാഴ്‌ചെക്കു താമ്രം​പോ​ലെ ആയിരുന്ന” ഒരു ദൂതൻ പ്രവാ​ച​കനെ പരിസരം മുഴുവൻ കൊണ്ടു​ന​ടന്നു സവിസ്‌തരം കാണിച്ചു കൊടു​ക്കു​ന്നു. (യെഹെ​സ്‌കേൽ 40:2, 3) ദർശനം പുരോ​ഗ​മി​ക്കു​മ്പോൾ, ഒരു ദൂതൻ അതീവ ശ്രദ്ധ​യോ​ടെ ആലയത്തി​ന്റെ സമാന​ത​യുള്ള മൂന്നു ജോടി ഗോപുര ഉമ്മറപ്പ​ടി​ക​ളു​ടെ​യും മാടങ്ങ​ളു​ടെ​യും പുറത്തെ പ്രാകാ​ര​ത്തി​ന്റെ​യും അകത്തെ പ്രാകാ​ര​ത്തി​ന്റെ​യും തീൻമു​റി​ക​ളു​ടെ​യും യാഗപീ​ഠ​ത്തി​ന്റെ​യും വിശുദ്ധ സ്ഥലവും അതിവി​ശുദ്ധ സ്ഥലവും ഉൾപ്പെട്ട ആലയ മന്ദിര​ത്തി​ന്റെ​യും അളവെ​ടു​ക്കു​ന്നത്‌ യെഹെ​സ്‌കേൽ കാണുന്നു.

5. (എ) യഹോവ യെഹെ​സ്‌കേ​ലിന്‌ എന്ത്‌ ഉറപ്പു കൊടു​ക്കു​ന്നു? (ബി) ആലയത്തിൽനി​ന്നു നീക്കി​ക്ക​ള​യേ​ണ്ടി​യി​രുന്ന “രാജാ​ക്ക​ന്മാ​രു​ടെ ശവങ്ങ”ൾ എന്താണ്‌, ഇതു പ്രധാ​ന​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

5 പിന്നെ, യഹോ​വ​തന്നെ ദർശന​ത്തിൽ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. അവൻ ആലയത്തിൽ പ്രവേ​ശിച്ച്‌ താൻ അവിടെ വസിക്കു​മെന്ന്‌ യെഹെ​സ്‌കേ​ലിന്‌ ഉറപ്പു കൊടു​ക്കു​ന്നു. എന്നാൽ പിൻവ​രു​ന്ന​പ്ര​കാ​രം പറഞ്ഞു​കൊണ്ട്‌ തന്റെ ആലയം ശുദ്ധീ​ക​രി​ക്കാൻ യഹോവ ആവശ്യ​പ്പെ​ടു​ന്നു: “ഇപ്പോൾ അവർ തങ്ങളുടെ പരസം​ഗ​വും രാജാ​ക്ക​ന്മാ​രു​ടെ ശവങ്ങളും എങ്കൽനി​ന്നു ദൂരത്താ​ക്കി​ക്ക​ള​യട്ടെ; എന്നാൽ ഞാൻ അവരുടെ മദ്ധ്യേ എന്നേക്കും വസിക്കും.” (യെഹെ​സ്‌കേൽ 43:2-4, 7, 9) ‘തങ്ങളുടെ രാജാ​ക്ക​ന്മാ​രു​ടെ ശവങ്ങൾ’ എന്നതി​നാൽ സൂചി​പ്പി​ക്കു​ന്നതു വിഗ്ര​ഹ​ങ്ങളെ ആകാനാ​ണു സാധ്യത. യെരൂ​ശ​ലേ​മി​ലെ മത്സരി​ക​ളായ ഭരണാ​ധി​പ​ന്മാ​രും ജനങ്ങളും ദൈവ​ത്തി​ന്റെ ആലയത്തെ വിഗ്ര​ഹ​ങ്ങൾകൊ​ണ്ടു മലിന​മാ​ക്കി​യി​രു​ന്നു, ഫലത്തിൽ അവയെ രാജാ​ക്ക​ന്മാർ ആക്കിയി​രു​ന്നു. (ആമോസ്‌ 5:26 താരത​മ്യം ചെയ്യുക.) അവ നിശ്ചയ​മാ​യും ജീവനുള്ള ദൈവ​ങ്ങ​ളോ രാജാ​ക്ക​ന്മാ​രോ ആയിരു​ന്നില്ല. മറിച്ച്‌ ജീവനി​ല്ലാത്ത, യഹോ​വ​യു​ടെ ദൃഷ്ടി​യിൽ അശുദ്ധ​മായ വസ്‌തു​ക്കൾ ആയിരു​ന്നു. അവയെ മാറ്റു​ക​തന്നെ വേണമാ​യി​രു​ന്നു.—ലേവ്യ​പു​സ്‌തകം 26:30; യിരെ​മ്യാ​വു 16:18.

6. ആലയത്തി​ന്റെ അളവെ​ടുപ്പ്‌ എന്ത്‌ അർഥമാ​ക്കി?

6 ദർശന​ത്തി​ലെ ഈ ഭാഗത്തി​ന്റെ ആശയം എന്തായി​രു​ന്നു? ദൈവ​ത്തി​ന്റെ ആലയത്തിൽ നിർമല ആരാധന സമ്പൂർണ​മാ​യി പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മെന്ന്‌ അതു പ്രവാ​സി​കൾക്ക്‌ ഉറപ്പു​കൊ​ടു​ത്തു. മാത്രമല്ല, ആലയത്തി​ന്റെ അളവെ​ടു​പ്പി​നാൽ ദർശനം നിശ്ചയ​മാ​യും നിവൃ​ത്തി​യേ​റു​മെന്ന ദിവ്യ ഉറപ്പും നൽക​പ്പെട്ടു. (യിരെ​മ്യാ​വു 31:39, 40; സെഖര്യാ​വു 2:2-8 എന്നിവ താരത​മ്യം ചെയ്യുക.) എല്ലാ വിഗ്ര​ഹാ​രാ​ധ​ന​യും തുടച്ചു​നീ​ക്ക​പ്പെ​ടും. യഹോവ ഒരിക്കൽക്കൂ​ടെ തന്റെ ആലയത്തെ അനു​ഗ്ര​ഹി​ക്കും.

പൗരോ​ഹി​ത്യ​വും പ്രഭു​വും

7. ലേവ്യ​രെ​യും പുരോ​ഹി​ത​ന്മാ​രെ​യും കുറിച്ച്‌ എന്തു വിവരം നൽക​പ്പെ​ടു​ന്നു?

7 പൗരോ​ഹി​ത്യ​വും ഒരു ശുദ്ധീ​കരണ പ്രക്രി​യ​യ്‌ക്ക്‌, അഥവാ ഒരു സ്‌ഫു​ടീ​കരണ പ്രക്രി​യ​യ്‌ക്ക്‌ വിധേ​യ​മാ​കേ​ണ്ടി​യി​രു​ന്നു. വിഗ്ര​ഹാ​രാ​ധ​ന​യ്‌ക്കു വശംവ​ദ​രാ​യ​തിന്‌ ലേവ്യർ ശാസി​ക്ക​പ്പെ​ട​ണ​മാ​യി​രു​ന്നു, അതേസ​മയം ശുദ്ധരാ​യി നില​കൊ​ണ്ട​തിന്‌ സാദോ​ക്കി​ന്റെ പുരോ​ഹിത പുത്ര​ന്മാ​രെ പ്രശം​സി​ക്കു​ക​യും അവർക്കു പ്രതി​ഫലം നൽകു​ക​യും ചെയ്യേ​ണ്ടി​യി​രു​ന്നു. a അപ്പോ​ഴും, ഇരുകൂ​ട്ടർക്കും ദൈവ​ത്തി​ന്റെ പുനഃ​സ്ഥാ​പിത ആലയത്തിൽ, നിസ്സം​ശ​യ​മാ​യും വ്യക്തി​ക​ളെന്ന നിലയിൽ അവർ പ്രകട​മാ​ക്കിയ വിശ്വ​സ്‌ത​തയെ അടിസ്ഥാ​ന​മാ​ക്കി, സേവന​പ​ദ​വി​കൾ ലഭിക്കു​മാ​യി​രു​ന്നു. കൂടാതെ, യഹോവ ഇങ്ങനെ കൽപ്പിച്ചു: “അവർ വിശു​ദ്ധ​മാ​യ​തി​ന്നും സാമാ​ന്യ​മാ​യ​തി​ന്നും തമ്മിലുള്ള വ്യത്യാ​സം എന്റെ ജനത്തിന്നു ഉപദേ​ശി​ച്ചു, മലിന​മാ​യ​തും നിർമ്മ​ല​മാ​യ​തും അവരെ തിരി​ച്ച​റി​യു​മാ​റാ​ക്കേണം.” (യെഹെ​സ്‌കേൽ 44:10-16, 23) അതു​കൊണ്ട്‌ പൗരോ​ഹി​ത്യം പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടേ​ണ്ടി​യി​രു​ന്നു. പുരോ​ഹി​ത​ന്മാ​രു​ടെ വിശ്വസ്‌ത സഹിഷ്‌ണു​ത​യ്‌ക്കു പ്രതി​ഫലം ലഭിക്കു​മാ​യി​രു​ന്നു.

8. (എ) പുരാതന ഇസ്രാ​യേ​ലി​ലെ പ്രഭു​ക്ക​ന്മാർ ആരായി​രു​ന്നു? (ബി) യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ പ്രഭു നിർമല ആരാധ​ന​യിൽ സജീവ​മായ പങ്കു വഹിച്ചത്‌ ഏതെല്ലാം വിധങ്ങ​ളിൽ?

8 “പ്രഭു” എന്നു വിളി​ക്ക​പ്പെ​ടു​ന്ന​വനെ കുറി​ച്ചും ദർശനം പരാമർശി​ക്കു​ന്നുണ്ട്‌. മോശ​യു​ടെ നാളുകൾ മുതൽ, ആ ജനതയ്‌ക്കു പ്രഭു​ക്ക​ന്മാർ ഉണ്ടായി​രു​ന്നു. പ്രഭു എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന നസി എന്ന എബ്രായ പദത്തിന്‌ ഒരു പിതൃ​ഭ​വ​ന​ത്തി​ന്റെ​യോ ഗോ​ത്ര​ത്തി​ന്റെ​യോ ഒരു ജനതയു​ടെ തന്നെയോ തലവനെ പരാമർശി​ക്കാൻ കഴിയും. യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തിൽ, ആളുകളെ ഞെരു​ക്കി​യ​തിന്‌ ഇസ്രാ​യേ​ലി​ന്റെ ഭരണാ​ധി​പ​ന്മാ​രെ ഒരു വർഗമെന്ന നിലയിൽ ശാസി​ക്കു​ക​യും നിഷ്‌പ​ക്ഷ​മ​തി​ക​ളും നീതി​നി​ഷ്‌ഠ​രും ആയിരി​ക്കാൻ അവർക്ക്‌ ആഹ്വാനം ലഭിക്കു​ക​യും ചെയ്യുന്നു. പുരോ​ഹി​ത​വർഗ​ത്തിൽ പെട്ടവൻ അല്ലെങ്കി​ലും പ്രഭു നിർമല ആരാധ​ന​യിൽ ഒരു പ്രമുഖ വിധത്തിൽ സജീവ​മായ പങ്കു വഹിക്കു​ന്നു. അവൻ പുരോ​ഹി​തേതര ഗോ​ത്ര​ങ്ങ​ളോ​ടൊ​പ്പം പുറത്തെ പ്രാകാ​ര​ത്തിൽ പ്രവേ​ശി​ക്കു​ക​യും അവി​ടെ​നി​ന്നു പുറത്തു വന്ന്‌ കിഴക്കേ പടിവാ​തി​ലി​ന്റെ നടപ്പു​ര​യിൽ ഇരിക്കു​ക​യും ചെയ്യുന്നു, എന്നിട്ട്‌ ആളുകൾക്ക്‌ അർപ്പി​ക്കു​ന്ന​തി​നാ​യി യാഗവ​സ്‌തു​ക്ക​ളിൽ ചിലതു പ്രദാനം ചെയ്യുന്നു. (യെഹെ​സ്‌കേൽ 44:2, 3; 45:8-12, 17) ദൈവ​ജ​നത്തെ സംഘടി​പ്പി​ക്കു​ന്ന​തിൽ, പൗരോ​ഹി​ത്യ​ത്തെ പിന്തു​ണ​യ്‌ക്കുന്ന മാതൃകാ പുരു​ഷ​ന്മാ​രും ആത്മീയ കാര്യ​ങ്ങ​ളിൽ നല്ല മാതൃ​ക​ക​ളു​മായ നായക​ന്മാ​രെ​ക്കൊണ്ട്‌ പുനഃ​സ്ഥാ​പിത ജനത അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​മെന്ന്‌ ദർശനം യെഹെ​സ്‌കേ​ലി​ന്റെ ജനത്തിന്‌ ഉറപ്പു നൽകി.

ദേശം

9. (എ) ദേശം വിഭജി​ക്ക​പ്പെ​ടേ​ണ്ടി​യി​രു​ന്നത്‌ എങ്ങനെ, എന്നാൽ ആർക്ക്‌ ഓഹരി ലഭിക്കു​മാ​യി​രു​ന്നില്ല? (ബി) വിശു​ദ്ധ​വ​ഴി​പാ​ടി​ടം എന്തായി​രു​ന്നു, അതിൽ എന്ത്‌ ഉൾക്കൊ​ണ്ടി​രു​ന്നു?

9 അവസാ​ന​മാ​യി, യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തിൽ ഇസ്രാ​യേൽ ദേശത്തി​ന്റെ ആകമാന വീക്ഷണം ഉൾപ്പെ​ട്ടി​രു​ന്നു. ഓരോ ഗോ​ത്ര​ത്തി​നും ഒരു ഭാഗം ലഭിക്കത്തക്ക വിധത്തിൽ അത്‌ വിഭജി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. പ്രഭു​വി​നും അതിന്റെ ഒരു ഓഹരി അവകാ​ശ​മാ​യി ലഭിക്കു​മാ​യി​രു​ന്നു. എന്നാൽ പുരോ​ഹി​ത​ന്മാർക്ക്‌ ഓഹരി ലഭിക്കു​മാ​യി​രു​ന്നില്ല. എന്തെന്നാൽ യഹോവ പറഞ്ഞു: “ഞാൻ തന്നേ അവരുടെ അവകാശം.” (യെഹെ​സ്‌കേൽ 44:10, 28; സംഖ്യാ​പു​സ്‌തകം 18:20) വിശു​ദ്ധ​വ​ഴി​പാ​ടി​ടം എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു പ്രത്യേക മേഖല​യു​ടെ ഇരു വശത്തു​മാ​യിട്ട്‌ ആയിരി​ക്കും പ്രഭു​വി​നു ദേശം അവകാ​ശ​മാ​യി ലഭിക്കു​ക​യെന്ന്‌ ദർശനം പ്രകട​മാ​ക്കി. ഇത്‌ മൂന്നു ഭാഗങ്ങ​ളാ​യി തിരിച്ച ചതുര​ത്തി​ലുള്ള ഒരു നിലമാ​യി​രു​ന്നു—വടക്കേ ഭാഗം അനുതാ​പ​മുള്ള ലേവ്യർക്കും മധ്യ ഭാഗം പുരോ​ഹി​ത​ന്മാർക്കും തെക്കേ ഭാഗം നഗരത്തി​നും അതിന്റെ കൃഷി​സ്ഥ​ല​ങ്ങൾക്കും. യഹോ​വ​യു​ടെ ആലയം പുരോ​ഹി​ത​ന്മാർക്കുള്ള ഭൂഭാ​ഗത്ത്‌, അതായത്‌ ചതുര വഴിപാ​ടി​ട​ത്തി​ന്റെ മധ്യത്തിൽ, ആയിരി​ക്കും.—യെഹെ​സ്‌കേൽ 45:1-7.

10. ദേശവി​ഭ​ജനം സംബന്ധിച്ച പ്രവചനം പ്രവാ​സി​കൾ ആയിരുന്ന വിശ്വസ്‌ത യെഹൂ​ദ്യർക്ക്‌ എന്ത്‌ അർഥമാ​ക്കി?

10 ഇതെല്ലാം പ്രവാ​സി​കളെ എത്രയ​ധി​കം പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടു​ണ്ടാ​കണം! ഓരോ കുടും​ബ​ത്തി​നും ദേശത്ത്‌ ഒരു അവകാശം ലഭിക്കു​മെന്ന ഉറപ്പു നൽക​പ്പെട്ടു. (മീഖാ 4:4 താരത​മ്യം ചെയ്യുക.) അവിടെ നിർമല ആരാധ​ന​യ്‌ക്ക്‌ ഒരു ഉന്നത സ്ഥാനം, കേന്ദ്ര സ്ഥാനം, ഉണ്ടായി​രി​ക്കും. പുരോ​ഹി​ത​ന്മാ​രെ​പ്പോ​ലെ, പ്രഭു​വും പാർക്കു​ന്നത്‌ ആളുകൾ സംഭാവന ചെയ്‌ത ദേശത്ത്‌ ആയിരി​ക്കു​മെന്ന്‌ യെഹെ​സ്‌കേ​ലി​ന്റെ ദർശനം പ്രകട​മാ​ക്കു​ന്നു​വെ​ന്നതു ശ്രദ്ധി​ക്കുക. (യെഹെ​സ്‌കേൽ 45:16) അതു​കൊണ്ട്‌ പുനഃ​സ്ഥാ​പിത ദേശത്ത്‌ നേതൃ​ത്വ​മെ​ടു​ക്കാൻ യഹോവ നിയമി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ നിർദേ​ശ​ങ്ങ​ളു​മാ​യി സഹകരി​ക്കു​ക​യും അവരെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ അവരുടെ വേലയ്‌ക്ക്‌ ആളുകൾ സംഭാവന ചെയ്യേ​ണ്ടി​യി​രു​ന്നു. മൊത്ത​ത്തിൽ, ഈ ദേശം സംഘാ​ട​ന​ത്തി​ന്റെ​യും സഹകര​ണ​ത്തി​ന്റെ​യും സുരക്ഷി​ത​ത്വ​ത്തി​ന്റെ​യും ഒരു സാരസം​ഗ്രഹം ആയിരു​ന്നു.

11, 12. (എ) തന്റെ ജനത്തിന്റെ പുനഃ​സ്ഥാ​പിത മാതൃ​ദേ​ശത്തെ താൻ അനു​ഗ്ര​ഹി​ക്കു​മെന്നു യഹോവ അവർക്ക്‌ പ്രാവ​ച​നി​ക​മാ​യി ഉറപ്പു കൊടു​ക്കു​ന്നത്‌ എങ്ങനെ? (ബി) നദിക്ക​ര​യി​ലെ വൃക്ഷങ്ങൾ എന്തു പ്രതി​നി​ധാ​നം ചെയ്യുന്നു?

11 യഹോവ അവരുടെ ദേശത്തെ അനു​ഗ്ര​ഹി​ക്കു​മോ? ഹൃദ​യോ​ഷ്‌മ​ള​മായ വിവര​ണ​ത്തോ​ടെ പ്രവചനം ഈ ചോദ്യ​ത്തിന്‌ ഉത്തരം നൽകുന്നു. ആലയത്തിൽനിന്ന്‌ ഒരു അരുവി പുറ​പ്പെ​ടു​ന്നു, ഒഴുകു​ന്തോ​റും വീതി കൂടി വരുന്ന അത്‌ ചാവു​ക​ട​ലിൽ പതിക്കു​മ്പോ​ഴേ​ക്കും ഒരു വൻ നദി ആയിത്തീ​രു​ന്നു. അത്‌ അവിടെ നിർജീ​വ​മായ ജലത്തെ പുനരു​ജ്ജീ​വി​പ്പി​ക്കു​ന്നു, തീരത്ത്‌ ഉടനീളം മത്സ്യ വ്യവസാ​യം തഴച്ചു വളരുന്നു. ഫലം കായ്‌ക്കുന്ന അനേകം വൃക്ഷങ്ങൾ നദിക്ക​ര​യി​ലുണ്ട്‌, അവ വർഷം മുഴു​വ​നും പോഷ​ക​പ്ര​ദ​മായ ആഹാര​വും സൗഖ്യ​വും പ്രദാനം ചെയ്യുന്നു.—യെഹെ​സ്‌കേൽ 47:1-12.

12 പ്രവാ​സി​കൾക്ക്‌ ഈ വാഗ്‌ദാ​നം അവർ താലോ​ലി​ച്ചു​പോന്ന മുൻകാല പുനഃ​സ്ഥി​തീ​കരണ പ്രവച​ന​ങ്ങ​ളു​ടെ ആവർത്ത​ന​മാ​യും സ്ഥിരീ​ക​ര​ണ​മാ​യും തോന്നി. ഒന്നില​ധി​കം പ്രാവ​ശ്യം, യഹോ​വ​യു​ടെ നിശ്വസ്‌ത പ്രവാ​ച​ക​ന്മാർ പറുദീ​സാ അവസ്ഥയിൽ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട, പുനര​ധി​വ​സി​പ്പി​ക്ക​പ്പെട്ട ഇസ്രാ​യേ​ലി​നെ കുറിച്ചു വർണി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. മൃത പ്രദേ​ശങ്ങൾ ജീവനി​ലേക്കു വരു​മെ​ന്നു​ള്ളത്‌ ആവർത്തി​ച്ചു​വ​രുന്ന ഒരു പ്രാവ​ച​നിക വിഷയം ആയിരു​ന്നു. (യെശയ്യാ​വു 35:1, 6, 7; 51:3; യെഹെ​സ്‌കേൽ 36:35; 37:1-14) അതു​കൊണ്ട്‌, പുനഃ​സ്ഥാ​പിത ആലയത്തിൽനിന്ന്‌ യഹോ​വ​യു​ടെ ജീവദാ​യക അനു​ഗ്ര​ഹങ്ങൾ ഒരു നദി​പോ​ലെ ഒഴുകു​മെന്ന്‌ ആളുകൾക്കു പ്രതീ​ക്ഷി​ക്കാൻ സാധി​ക്കു​മാ​യി​രു​ന്നു. തത്‌ഫ​ല​മാ​യി, ആത്മീയ​മാ​യി മരിച്ച ജനത പുനർജീ​വി​ക്കു​മാ​യി​രു​ന്നു. ആ പുനഃ​സ്ഥാ​പിത ജനതയ്‌ക്ക്‌ പ്രമുഖ ആത്മീയ പുരു​ഷ​ന്മാ​രെ—ദർശന​ത്തി​ലെ നദീതട വൃക്ഷങ്ങ​ളെ​പ്പോ​ലെ നീതി​നി​ഷ്‌ഠ​വും അചഞ്ചല​രു​മായ പുരു​ഷ​ന്മാ​രെ, ശൂന്യ​മായ ദേശം പുനർനിർമി​ക്കു​ന്ന​തിൽ നേതൃ​ത്വ​മെ​ടു​ക്കുന്ന പുരു​ഷ​ന്മാ​രെ—ലഭിക്കു​മാ​യി​രു​ന്നു. “ദീർഘ​കാ​ല​മാ​യി ശൂന്യ​മാ​യി കിടക്കുന്ന സ്ഥലങ്ങളെ പുനർനിർമി​ക്കു”ന്ന “വലിയ നീതി​വൃ​ക്ഷങ്ങ”ളെക്കു​റിച്ച്‌ യെശയ്യാ​വും എഴുതി​യി​രു​ന്നു.—യെശയ്യാ​വു 61:3, 4, NW.

ദർശന​നി​വൃ​ത്തി എപ്പോൾ?

13. (എ) യഹോവ തന്റെ പുനഃ​സ്ഥാ​പിത ജനതയെ “വലിയ നീതി​വൃ​ക്ഷങ്ങ”ളാൽ അനു​ഗ്ര​ഹി​ച്ചത്‌ ഏത്‌ അർഥത്തിൽ? (ബി) ചാവു​ക​ട​ലി​നെ കുറി​ച്ചുള്ള പ്രവചനം നിവർത്തി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

13 പ്രവാ​സ​ത്തിൽനി​ന്നു മടങ്ങി​യെ​ത്തി​യവർ നിരാ​ശ​രാ​യോ? തീർച്ച​യാ​യും ഇല്ല! പൊ.യു.മു. 537-ൽ ഒരു പുനഃ​സ്ഥാ​പിത ശേഷിപ്പ്‌ തങ്ങളുടെ പ്രിയ​പ്പെട്ട മാതൃ​ദേ​ശത്ത്‌ തിരി​ച്ചെത്തി. ക്രമേണ പകർപ്പെ​ഴു​ത്തു​കാ​ര​നായ എസ്രാ, പ്രവാ​ച​ക​ന്മാ​രായ ഹഗ്ഗായി, സെഖര്യാവ്‌, മഹാപു​രോ​ഹി​ത​നായ യോശുവ എന്നിങ്ങ​നെ​യുള്ള “വലിയ നീതി​വൃ​ക്ഷങ്ങ”ളുടെ മാർഗ​നിർദേ​ശ​ത്തിൻ കീഴിൽ, ദീർഘ​നാ​ളാ​യി ശൂന്യ​മാ​യി കിടന്നി​രുന്ന സ്ഥലങ്ങൾ പുനർനിർമി​ക്ക​പ്പെട്ടു. പ്രഭു​ക്ക​ന്മാർ ആ ദേശത്ത്‌ നീതി​യോ​ടെ​യും ന്യായ​ത്തോ​ടെ​യും ഭരണം നടത്തി. അതിന്‌ ഉദാഹ​ര​ണ​മാണ്‌, നെഹെ​മ്യാ​വും സെരു​ബ്ബാ​ബേ​ലും. യഹോ​വ​യു​ടെ ആലയം പുനഃ​സ്ഥാ​പി​ത​മാ​യി, ജീവനു വേണ്ടി​യുള്ള അവന്റെ കരുത​ലു​കൾ—അവന്റെ ഉടമ്പടി​ക്ക​നു​സ​രണം ജീവി​ക്കു​ന്ന​തു​കൊ​ണ്ടുള്ള അനു​ഗ്ര​ഹങ്ങൾ—വീണ്ടും ഒഴുകാൻ തുടങ്ങി. (ആവർത്ത​ന​പു​സ്‌തകം 30:19; യെശയ്യാ​വു 48:17-20) ഒരു അനു​ഗ്രഹം പരിജ്ഞാ​നം ആയിരു​ന്നു. പൗരോ​ഹി​ത്യം വീണ്ടും പ്രവർത്ത​ന​ക്ഷ​മ​മാ​ക്ക​പ്പെട്ടു. പുരോ​ഹി​ത​ന്മാർ ആളുകളെ ന്യായ​പ്ര​മാ​ണ​ത്തിൽനി​ന്നു പ്രബോ​ധി​പ്പി​ച്ചു. (മലാഖി 2:7) അതിന്റെ ഫലമായി, ചാവു​കടൽ സൗഖ്യ​മാ​ക്ക​പ്പെ​ടു​ക​യും മത്സ്യ വ്യവസാ​യം തഴച്ചു​വ​ള​രു​ക​യും ചെയ്‌ത​തി​നാൽ ചിത്രീ​ക​രി​ക്ക​പ്പെ​ട്ട​തു​പോ​ലെ, ആളുകൾ ആത്മീയ​മാ​യി പുനരു​ജ്ജീ​വിച്ച്‌ വീണ്ടും യഹോ​വ​യു​ടെ ഫലപ്ര​ദ​രായ ദാസന്മാർ ആയിത്തീർന്നു.

14. ബാബി​ലോ​നി​ലെ പ്രവാ​സ​ത്തിൽനി​ന്നു യഹൂദ​ന്മാർ മടങ്ങി​യെ​ത്തി​യ​തി​നു ശേഷം സംഭവി​ച്ച​തി​നു​മ​പ്പു​റം യെഹെ​സ്‌കേൽ പ്രവചനം നിവൃ​ത്തി​യേ​റേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

14 ഈ സംഭവങ്ങൾ മാത്ര​മാ​ണോ യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തി​ന്റെ നിവൃത്തി? അല്ല; ഇതിലും വലിയ നിവൃ​ത്തി​യു​ടെ സൂചന​യുണ്ട്‌. ഇതു പരിചി​ന്തി​ക്കുക: യെഹെ​സ്‌കേൽ കണ്ട ആലയം ആ വർണന​പ്ര​കാ​രം പണിയാൻ കഴിയില്ല. യഹൂദ​ന്മാർ ആ ദർശനം ഗൗരവ​മാ​യി എടുക്കു​ക​യും ചില വിശദാം​ശങ്ങൾ അക്ഷരീ​യ​മാ​യി ബാധക​മാ​ക്കുക പോലും ചെയ്‌തു എന്നതു സത്യം​തന്നെ. b എന്നിരു​ന്നാ​ലും, ദർശന​ത്തി​ലെ ആലയം മൊത്ത​ത്തിൽ മുൻ ആലയം സ്ഥിതി ചെയ്‌തി​രുന്ന മോരീ​യാ​പർവ്വ​ത​ത്തിൽ കൊള്ളാ​വു​ന്ന​തി​നെ​ക്കാ​ളും വലുതാ​യി​രു​ന്നു. മാത്ര​വു​മല്ല, യെഹെ​സ്‌കേ​ലി​ന്റെ ആലയം നഗരത്തിൽ ആയിരു​ന്നില്ല, മറിച്ച്‌ കുറച്ച്‌ അകലെ മറ്റൊരു സ്ഥലത്താ​യി​രു​ന്നു. അതേസ​മയം രണ്ടാമത്തെ ആലയം മുമ്പത്തെ ആലയം നിന്നി​രുന്ന സ്ഥലത്തു​തന്നെ, അതായത്‌, യെരൂ​ശ​ലേം നഗരത്തിൽ ആയിരു​ന്നു നിർമി​ക്ക​പ്പെ​ട്ടത്‌. (എസ്രാ 1:1, 2) കൂടാതെ, യെരൂ​ശ​ലേ​മി​ലെ ആലയത്തിൽനിന്ന്‌ ഒരു അക്ഷരീയ നദി ഒരിക്ക​ലും ഒഴുകി​യി​രു​ന്നില്ല. അതു​കൊണ്ട്‌, യെഹെ​സ്‌കേ​ലി​ന്റെ പ്രവച​ന​ത്തി​ന്റെ ഒരു ചെറിയ നിവൃ​ത്തി​യേ പുരാതന ഇസ്രാ​യേൽ കണ്ടുള്ളൂ. അതിനർഥം ഈ ദർശന​ത്തിന്‌ ഒരു വലിയ ആത്മീയ നിവൃത്തി ഉണ്ടായി​രി​ക്ക​ണ​മെ​ന്നാണ്‌.

15. (എ) യഹോ​വ​യു​ടെ ആത്മീയ ആലയം പ്രവർത്ത​ന​ത്തി​ലാ​യത്‌ എപ്പോൾ? (ബി) യേശു​വി​ന്റെ ഭൗമിക ജീവിത കാലത്ത്‌ യെഹെ​സ്‌കേ​ലി​ന്റെ ദർശനം നിറ​വേ​റി​യി​ല്ലെ​ന്നത്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

15 വ്യക്തമാ​യും, യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തി​ന്റെ നിവൃത്തി മുഖ്യ​മാ​യും യഹോ​വ​യു​ടെ വലിയ ആത്മീയ ആലയത്തിൽ സംഭവി​ക്കു​ന്ന​തി​നാ​യി നാം കാത്തി​രി​ക്കേ​ണ്ട​തുണ്ട്‌. എബ്രാ​യർക്കുള്ള ലേഖന​ത്തിൽ പൗലൊസ്‌ അപ്പൊ​സ്‌തലൻ ആ ആത്മീയ ആലയത്തെ കുറിച്ചു സവിസ്‌തരം ചർച്ച ചെയ്യു​ന്നുണ്ട്‌. ആ ആലയം പൊ.യു. 29-ൽ യേശു​ക്രി​സ്‌തു അതിന്റെ മഹാപു​രോ​ഹി​ത​നാ​യി അഭി​ഷേകം ചെയ്യ​പ്പെ​ട്ട​പ്പോൾ പ്രവർത്ത​ന​ത്തി​ലാ​യി. എന്നാൽ യെഹെ​സ്‌കേ​ലി​ന്റെ ദർശനം യേശു​വി​ന്റെ നാളിൽ നിവൃ​ത്തി​യേ​റി​യോ? വ്യക്തമാ​യും ഇല്ല. മഹാപു​രോ​ഹി​തൻ എന്ന നിലയിൽ യേശു തന്റെ സ്‌നാ​പനം, ബലിമ​രണം, അതിവി​ശുദ്ധ സ്ഥലമായ സ്വർഗ​ത്തി​ലേ​ക്കുള്ള പ്രവേ​ശനം എന്നിവ​യി​ലൂ​ടെ പാപപ​രി​ഹാര ദിവസ​ത്തി​ന്റെ പ്രാവ​ച​നിക അർഥം നിവർത്തി​ച്ചു. (എബ്രായർ 9:24) എന്നിരു​ന്നാ​ലും രസകര​മെന്നു പറയട്ടെ, യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തിൽ മഹാപു​രോ​ഹി​ത​നെ​യോ പാപപ​രി​ഹാര ദിവസ​ത്തെ​യോ കുറിച്ച്‌ യാതൊ​ന്നും പരാമർശി​ക്കു​ന്നില്ല. അതു​കൊണ്ട്‌ ഈ ദർശനം പൊ.യു. ഒന്നാം നൂറ്റാ​ണ്ടി​ലേക്കു വിരൽ ചൂണ്ടാൻ സാധ്യ​ത​യി​ല്ലാ​ത്ത​താ​യി തോന്നു​ന്നു. അപ്പോൾപ്പി​ന്നെ അത്‌ ഏതു കാലഘ​ട്ട​ത്തി​ലാ​ണു ബാധക​മാ​കുക?

16. യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തി​ന്റെ പശ്ചാത്തലം നമ്മെ വേറെ ഏതു പ്രവച​നത്തെ അനുസ്‌മ​രി​പ്പി​ക്കു​ന്നു, ഇത്‌ യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തി​ന്റെ മുഖ്യ നിവൃ​ത്തി​യു​ടെ കാലം വിവേ​ചി​ക്കാൻ നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

16 ഉത്തരത്തി​നാ​യി, നമുക്കു ദർശന​ത്തി​ലേ​ക്കു​തന്നെ മടങ്ങാം. യെഹെ​സ്‌കേൽ എഴുതി: “ദിവ്യ​ദർശ​ന​ങ്ങ​ളിൽ അവൻ എന്നെ യിസ്രാ​യേൽദേ​ശത്തു കൊണ്ടു​ചെന്നു ഏററവും ഉയർന്ന ഒരു പർവ്വത​ത്തി​ന്മേൽ നിർത്തി; അതിന്മേൽ തെക്കു​മാ​റി ഒരു നഗരത്തി​ന്റെ രൂപം​പോ​ലെ ഒന്നു കാണ്മാ​നു​ണ്ടാ​യി​രു​ന്നു.” (യെഹെ​സ്‌കേൽ 40:2) ഈ ദർശന​ത്തി​ന്റെ പശ്ചാത്ത​ല​മായ ‘ഏററവും ഉയർന്ന ഒരു പർവ്വതം’ നമ്മെ മീഖാ 4:1-നെ കുറിച്ച്‌ അനുസ്‌മ​രി​പ്പി​ക്കു​ന്നു. അത്‌ ഇങ്ങനെ പറയുന്നു: “അന്ത്യകാ​ലത്തു യഹോ​വ​യു​ടെ ആലയം ഉള്ള പർവ്വതം പർവ്വത​ങ്ങ​ളു​ടെ ശിഖര​ത്തിൽ സ്ഥാപി​ത​വും കുന്നു​കൾക്കു മീതെ ഉന്നതവു​മാ​യി​രി​ക്കും; ജാതികൾ അതി​ലേക്കു ഒഴുകി​ച്ചെ​ല്ലും.” ഈ പ്രവചനം നിവൃ​ത്തി​യേ​റു​ന്നത്‌ എപ്പോ​ഴാണ്‌? ജാതികൾ വ്യാജ ദൈവ​ങ്ങളെ ആരാധി​ക്കു​ന്നതു തുടരു​മ്പോൾതന്നെ അതു തുടങ്ങു​ന്നു​വെന്നു മീഖാ 4:5 പ്രകട​മാ​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, നിർമല ആരാധന ഉയർത്ത​പ്പെ​ട്ടി​രി​ക്കുന്ന, ദൈവ​ദാ​സ​ന്മാ​രു​ടെ ജീവി​ത​ത്തിൽ ഉചിത​മായ സ്ഥാന​ത്തേക്ക്‌ അതു പുനഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന, നമ്മുടെ ഈ “അന്ത്യകാല”ത്ത്‌ തന്നെയാണ്‌ അതു തുടങ്ങി​യി​രി​ക്കു​ന്നത്‌.

17. യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ ആലയം ശുദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌ എപ്പോ​ഴെന്നു നിർണ​യി​ക്കാൻ മലാഖി 3:1-5-ലെ പ്രവചനം നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

17 ഈ പുനഃ​സ്ഥാ​പ​നത്തെ സാധ്യ​മാ​ക്കി​യത്‌ എന്താണ്‌? യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ സുപ്ര​ധാന സംഭവം എന്ന നിലയിൽ, യഹോവ ആലയത്തി​ലേക്കു വന്ന്‌ തന്റെ ഭവനത്തിൽനി​ന്നു വിഗ്ര​ഹാ​രാ​ധന തുടച്ചു​നീ​ക്കാൻ ആവശ്യ​പ്പെ​ടു​ന്നു എന്നത്‌ ഓർക്കുക. ദൈവ​ത്തി​ന്റെ ആത്മീയ ആലയം ശുദ്ധീ​ക​രി​ക്ക​പ്പെ​ട്ടത്‌ എപ്പോ​ഴാണ്‌? മലാഖി 3:1-5-ൽ തന്റെ “നിയമ​ദൂ​തനാ”യ [“ഉടമ്പടി ദൂതൻ,” NW] യേശു​ക്രി​സ്‌തു​വു​മൊത്ത്‌ യഹോവ തന്റെ “ആലയത്തി​ലേക്കു വരു”ന്ന സമയ​ത്തെ​ക്കു​റിച്ച്‌ അവൻ മുൻകൂ​ട്ടി പറയുന്നു. അതിന്റെ ഉദ്ദേശ്യം? “അവൻ ഊതി​ക്ക​ഴി​ക്കു​ന്ന​വന്റെ തീ പോ​ലെ​യും അലക്കു​ന്ന​വ​രു​ടെ ചാര​വെ​ള്ളം​പോ​ലെ​യും ആയിരി​ക്കും.” ഈ ശുദ്ധീ​ക​രണം ആരംഭി​ച്ചത്‌ ഒന്നാം ലോക​യുദ്ധ കാലത്താ​യി​രു​ന്നു. ഫലമോ? യഹോവ തന്റെ ആലയത്തിൽ വസിച്ച്‌ 1919 മുതൽ തന്റെ ജനത്തിന്റെ ആത്മീയ “ദേശ”ത്തെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. (യെശയ്യാ​വു 66:8) അപ്പോൾ, യെഹെ​സ്‌കേ​ലി​ന്റെ ആലയ പ്രവച​ന​ത്തിന്‌ ഒരു പ്രധാന നിവൃത്തി ഉണ്ടാകു​ന്നത്‌ അന്ത്യകാ​ലത്ത്‌ ആണെന്ന്‌ നമുക്കു നിഗമനം ചെയ്യാ​വു​ന്ന​താണ്‌.

18. ആലയ ദർശന​ത്തി​ന്റെ അവസാന നിവൃത്തി എപ്പോ​ഴാ​യി​രി​ക്കും?

18 മറ്റു പുനഃ​സ്ഥി​തീ​കരണ പ്രവച​ന​ങ്ങ​ളെ​പ്പോ​ലെ, യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തിന്‌ പറുദീ​സ​യിൽ കൂടു​ത​ലായ ഒരു നിവൃത്തി, അവസാന നിവൃത്തി, ഉണ്ട്‌. ആ സമയത്താണ്‌ പരമാർഥ ഹൃദയ​രായ മനുഷ്യ​വർഗ​ത്തിന്‌ ദൈവ​ത്തി​ന്റെ ആലയ ക്രമീ​ക​ര​ണ​ത്തിൽ നിന്നുള്ള പൂർണ പ്രയോ​ജ​നങ്ങൾ ലഭിക്കു​ന്നത്‌. അന്ന്‌ ക്രിസ്‌തു 1,44,000 സ്വർഗീയ പുരോ​ഹി​ത​ന്മാ​രോ​ടൊ​പ്പം തന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ മൂല്യം പ്രയോ​ഗി​ക്കും. ക്രിസ്‌തു​വി​ന്റെ ഭരണത്തിൻ കീഴിൽ അനുസ​ര​ണ​മുള്ള മനുഷ്യ പ്രജകൾ എല്ലാവ​രും പൂർണ​ത​യി​ലേക്ക്‌ ഉയർത്ത​പ്പെ​ടും. (വെളി​പ്പാ​ടു 20:5, 6) എന്നിരു​ന്നാ​ലും, പറുദീസ യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തി​ന്റെ നിവൃ​ത്തി​യു​ടെ മുഖ്യ സമയം ആയിരി​ക്കാ​വു​ന്നതല്ല. എന്തു​കൊണ്ട്‌?

ദർശനം നമ്മുടെ നാളി​ലേക്കു ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നു

19, 20. ദർശന​ത്തി​ന്റെ മുഖ്യ നിവൃത്തി സംഭവി​ക്കേ​ണ്ടത്‌ പറുദീ​സ​യി​ലല്ല, മറിച്ച്‌ ഇന്ന്‌ ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

19 വിഗ്ര​ഹാ​രാ​ധ​ന​യും ആത്മീയ പരസം​ഗ​വും തുടച്ചു​നീ​ക്ക​പ്പെ​ടേണ്ട ഒരു ആലയമാണ്‌ യെഹെ​സ്‌കേൽ കണ്ടത്‌. (യെഹെ​സ്‌കേൽ 43:7-9) ഇതു തീർച്ച​യാ​യും പറുദീ​സ​യി​ലെ യഹോ​വ​യു​ടെ ആരാധ​ന​യ്‌ക്കു ബാധക​മാ​ക്കാ​നാ​കില്ല. മാത്ര​വു​മല്ല, ദർശന​ത്തി​ലെ പുരോ​ഹി​ത​ന്മാർ ചിത്രീ​ക​രി​ക്കു​ന്നത്‌ ഭൂമി​യിൽ ഇപ്പോ​ഴും ശേഷി​ക്കുന്ന അഭിഷിക്ത പുരോ​ഹിത വർഗ​ത്തെ​യാണ്‌, സ്വർഗീയ പുനരു​ത്ഥാന ശേഷമോ സഹസ്രാബ്ദ വാഴ്‌ച​ക്കാ​ല​ത്തോ ഉള്ള പുരോ​ഹി​ത​ന്മാ​രെ അല്ല. എന്തു​കൊണ്ട്‌? പുരോ​ഹി​ത​ന്മാർ അകത്തെ പ്രാകാ​ര​ത്തിൽ സേവി​ക്കു​ന്ന​താ​യി ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു​വെ​ന്നതു ശ്രദ്ധി​ക്കുക. ഈ പ്രാകാ​രം ചിത്രീ​ക​രി​ക്കു​ന്നത്‌ ക്രിസ്‌തു​വി​ന്റെ ഉപപു​രോ​ഹി​ത​ന്മാർ ഭൂമി​യിൽ ആയിരി​ക്കു​മ്പോൾതന്നെ അവർക്കുള്ള അതുല്യ ആത്മീയ നിലയെ ആണെന്ന്‌ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ മുൻ ലക്കങ്ങളി​ലെ ലേഖനങ്ങൾ പ്രകട​മാ​ക്കി​യി​ട്ടുണ്ട്‌. c ദർശനം പുരോ​ഹി​ത​ന്മാ​രു​ടെ അപൂർണ​തയെ എടുത്തു​പ​റ​യു​ന്നു എന്നതും ശ്രദ്ധി​ക്കുക. സ്വന്തം പാപങ്ങൾക്കു വേണ്ടി യാഗങ്ങൾ അർപ്പി​ക്കാൻ അവരോട്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. ആത്മീയ​മാ​യും ധാർമി​ക​മാ​യും അശുദ്ധർ ആയിത്തീ​രു​ന്ന​തി​ന്റെ അപകടത്തെ കുറിച്ച്‌ അവർക്കു മുന്നറി​യി​പ്പു ലഭിക്കു​ന്നു. അതു​കൊണ്ട്‌, അവർ ചിത്രീ​ക​രി​ക്കു​ന്നത്‌ “കാഹളം ധ്വനി​ക്കും, മരിച്ചവർ അക്ഷയരാ​യി ഉയിർക്കു”മെന്ന്‌ പൗലൊസ്‌ അപ്പൊ​സ്‌തലൻ ആരെക്കു​റിച്ച്‌ എഴുതി​യോ ആ പുനരു​ത്ഥാ​നം പ്രാപിച്ച അഭിഷി​ക്ത​രെയല്ല. (ചെരി​ച്ച​ഴു​ത്തു ഞങ്ങളു​ടേത്‌.) (1 കൊരി​ന്ത്യർ 15:52; യെഹെ​സ്‌കേൽ 44:21, 22, 25, 27) ദർശന​ത്തി​ലെ പുരോ​ഹി​ത​ന്മാർ ആളുക​ളു​മാ​യി നേരിട്ട്‌ ഇടപഴ​കു​ക​യും അവരെ സേവി​ക്കു​ക​യും ചെയ്യുന്നു. പുരോ​ഹി​ത​വർഗം സ്വർഗ​ത്തിൽ ആയിരി​ക്കു​മെ​ന്ന​തി​നാൽ ഇതു പറുദീ​സ​യിൽ സംഭവി​ക്കുന്ന സംഗതി​യാ​യി​രി​ക്കു​ക​യില്ല. അതു​കൊണ്ട്‌, അഭിഷി​ക്തർ ഇന്ന്‌ ഭൂമി​യിൽ “മഹാപു​രു​ഷാര”ത്തോ​ടൊ​പ്പം അടുത്തു പ്രവർത്തി​ക്കുന്ന വിധ​ത്തെ​ക്കു​റി​ച്ചുള്ള ഒരു ഉത്തമ ചിത്ര​മാണ്‌ ദർശനം പ്രദാനം ചെയ്യു​ന്നത്‌.—വെളി​പ്പാ​ടു 7:9; യെഹെ​സ്‌കേൽ 42:14.

20 അങ്ങനെ യെഹെ​സ്‌കേ​ലി​ന്റെ ആലയ ദർശനം ഇന്ന്‌ നിവൃ​ത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു ആത്മീയ ശുദ്ധീ​ക​ര​ണ​ത്തി​ന്റെ ആരോ​ഗ്യാ​വ​ഹ​മായ ഫലങ്ങളെ സൂചി​പ്പി​ക്കു​ന്നു. എന്നാൽ അതു നിങ്ങൾക്ക്‌ എന്ത്‌ അർഥമാ​ക്കു​ന്നു? ഇത്‌ കേവലം അപ്രസ​ക്ത​മായ ഒരു ദൈവ​ശാ​സ്‌ത്ര വിഷമ പ്രശ്‌നമല്ല. നിങ്ങൾ ഏക സത്യ ദൈവ​മായ യഹോ​വയെ അനുദി​നം ആരാധി​ക്കു​ന്ന​തു​മാ​യി ഈ ദർശന​ത്തി​നു നല്ല ബന്ധമുണ്ട്‌. അത്‌ എങ്ങനെ​യെന്ന്‌ അടുത്ത ലേഖന​ത്തിൽ നമുക്കു കാണാം.

[അടിക്കു​റി​പ്പു​കൾ]

a ഇത്‌ യെഹെ​സ്‌കേ​ലി​നെ വ്യക്തി​പ​ര​മാ​യി സ്‌പർശി​ച്ചി​രി​ക്കാം, എന്തെന്നാൽ അവൻതന്നെ സാദോ​ക്കി​ന്റെ പൗരോ​ഹി​ത്യ കുടും​ബ​ത്തിൽനിന്ന്‌ ഉള്ളവനാ​ണെന്നു പറയ​പ്പെ​ടു​ന്നു.

b ഉദാഹരണത്തിന്‌, യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തോട്‌ പൊരു​ത്ത​പ്പെ​ടു​ത്തുന്ന വിധത്തി​ലാണ്‌ പുനഃ​സ്ഥാ​പിത ആലയത്തിൽ യാഗപീ​ഠ​വും ആലയത്തി​ന്റെ ഇരട്ടപ്പാ​ളി വാതി​ലു​ക​ളും പാചക മേഖല​യും നിർമി​ച്ചത്‌ എന്നു പുരാതന മിഷ്‌ന പറയുന്നു.

c 1996 ജൂലൈ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 16-ാം പേജും 1972 ഡിസംബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 718-ാം പേജും കാണുക.

നിങ്ങൾ ഓർമി​ക്കു​ന്നു​വോ?

ആലയ​ത്തെ​യും അതിന്റെ പൗരോ​ഹി​ത്യ​ത്തെ​യും കുറി​ച്ചുള്ള യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തി​ന്റെ പ്രാരംഭ നിവൃത്തി എന്തായി​രു​ന്നു?

ദശം വിഭാ​ഗി​ച്ചു കൊടു​ക്കു​ന്ന​തി​നെ കുറി​ച്ചുള്ള യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തിന്‌ ആദ്യകാല നിവൃത്തി ഉണ്ടായത്‌ എങ്ങനെ?

പുരാതന ഇസ്രാ​യേ​ലി​ന്റെ പുനഃ​സ്ഥാ​പ​ന​ത്തിൽ, വിശ്വസ്‌ത പ്രഭു​ക്ക​ന്മാ​രാ​യി പ്രവർത്തി​ച്ചത്‌ ആരെല്ലാം, “വലിയ നീതി​വൃ​ക്ഷങ്ങൾ” ആയി പ്രവർത്തിച്ച്‌ ആരെല്ലാം?

യെഹെ​സ്‌കേ​ലി​ന്റെ ആലയ ദർശന​ത്തി​ന്റെ മുഖ്യ നിവൃത്തി അന്ത്യകാ​ലത്ത്‌ ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

[അധ്യയന ചോദ്യ​ങ്ങൾ]