വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുറജാതീയ അടിത്തറയിലുള്ള നിർമാണം

പുറജാതീയ അടിത്തറയിലുള്ള നിർമാണം

പുറജാ​തീയ അടിത്ത​റ​യി​ലുള്ള നിർമാ​ണം

ഇറ്റലി​യി​ലെ റോമിൽ എത്തുന്ന വിനോ​ദ​സ​ഞ്ചാ​രി​കൾ സന്ദർശി​ക്കുന്ന പ്രൗഢ​ഗം​ഭീ​ര​മായ സ്‌മാരക മന്ദിര​ങ്ങ​ളിൽ ഒന്നാണ്‌ ബഹു​ദൈ​വ​ക്ഷേ​ത്രം (pantheon). റോമാ വാസ്‌തു​വി​ദ്യ​യു​ടെ വൈഭവം വിളി​ച്ചോ​തുന്ന ഈ ഉത്‌കൃഷ്ട നിർമി​തി, വലിയ മാറ്റ​മൊ​ന്നു​മി​ല്ലാ​തെ നില​കൊ​ള്ളുന്ന ചുരുക്കം ചില പുരാതന കെട്ടി​ട​ങ്ങ​ളിൽ ഒന്നാണ്‌. ഏതാണ്ട്‌, പൊ.യു.മു. 27-ൽ അഗ്രി​പ്പാ​യാണ്‌ അതിന്റെ പണി തുടങ്ങി​യത്‌. പിന്നീട്‌, പൊ.യു. 120-ൽ ഹേഡ്രി​യൻ അതു പുതുക്കി പണിതു. 43 മീറ്റർ വ്യാസ​മുള്ള താഴി​ക​ക്കു​ട​മാണ്‌ ആ കെട്ടി​ട​ത്തി​ന്റെ ഒരു സവി​ശേഷത. ആധുനിക നാളിലെ നിർമി​തി​കൾക്കു മാത്രമേ വലിപ്പ​ത്തിൽ അതിനെ കവച്ചു​വെ​ക്കാ​നാ​യി​ട്ടു​ള്ളൂ. ആ ബഹു​ദൈ​വ​ക്ഷേ​ത്രം തുടക്ക​ത്തിൽ, അതിന്റെ മൂല ഗ്രീക്കു പദം അർഥമാ​ക്കു​ന്നതു പോലെ, ഒരു പുറജാ​തീയ ക്ഷേത്രം—“സകല ദൈവ​ങ്ങൾക്കും വേണ്ടി​യുള്ള സ്ഥലം”—ആയിരു​ന്നു. ഇന്നത്‌ ഒരു റോമൻ കത്തോ​ലി​ക്കാ പള്ളിയാ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. അതിശ​യ​ക​ര​മായ അത്തര​മൊ​രു മാറ്റം സാധ്യ​മാ​യത്‌ എങ്ങനെ​യാണ്‌?

പൊ.യു. 609-ൽ, ദീർഘ​കാ​ല​മാ​യി ഉപയോ​ഗി​ക്കാ​തെ കിടന്നി​രുന്ന ഈ ക്ഷേത്രത്തെ ബോണി​ഫസ്‌ നാലാമൻ പാപ്പാ ഒരു “ക്രിസ്‌തീയ” പള്ളിയാ​യി പുനർസ​മർപ്പി​ച്ചു. അന്ന്‌ അതിനു സാന്റാ മാരിയ റോട്ടുണ്ട പള്ളി എന്ന പേരു നൽകി. 1900-ത്തിൽ, ഇറ്റാലി​യൻ ജെസ്യൂട്ട്‌ മാസി​ക​യായ ലാ ചിവിൽറ്റാ കാറ്റോ​ലി​ക്കാ​യിൽ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ട ഒരു ലേഖനം പറയുന്ന പ്രകാരം, “ക്രൈ​സ്‌തവ മണ്ഡലത്തി​ലെ എല്ലാ രക്തസാ​ക്ഷി​ക​ളെ​യും അഥവാ എല്ലാ പുണ്യ​വാ​ള​ന്മാ​രെ​യും, പ്രഥമ​പ്ര​ധാ​ന​മാ​യി കന്യക​യായ ദൈവ​മാ​താ​വി​നെ, മഹത്ത്വ​പ്പെ​ടു​ത്തുക” എന്നതാ​യി​രു​ന്നു അതിന്റെ ഉപയോ​ഗ​വു​മാ​യി ബന്ധപ്പെട്ടു ബോണി​ഫ​സി​ന്റെ മനസ്സിൽ ഉണ്ടായി​രുന്ന ആശയം. ഇന്നു കത്തോ​ലി​ക്കാ സഭ ആ ബഹു​ദൈ​വ​ക്ഷേ​ത്ര​ത്തി​നു നൽകി​യി​രി​ക്കുന്ന പേര്‌—സാന്റാ മാരിയ ആദ്‌ മാർട്ടി​റേസ്‌ അഥവാ സാന്റാ മാരിയ റോട്ടുണ്ട എന്നത്‌—തിരു​വെ​ഴു​ത്തു​പ​ര​മ​ല്ലാത്ത ആ ഉദ്ദേശ്യ​ത്തെ​യാ​ണു സൂചി​പ്പി​ക്കു​ന്നത്‌.—പ്രവൃ​ത്തി​കൾ 14:8-15 താരത​മ്യം ചെയ്യുക.

നൂതന ഉദ്ദേശ്യാ​നു​സൃ​തം ബഹു​ദൈ​വ​ക്ഷേ​ത്രത്തെ ഉപയോ​ഗി​ക്കാൻ “അൽപ്പസ്വൽപ്പം മാറ്റങ്ങളേ വരു​ത്തേ​ണ്ടി​വ​ന്നു​ള്ളൂ,” ആ ലേഖനം തുടരു​ന്നു. “തന്റെ മുൻഗാ​മി ആയിരുന്ന, മഹാനായ വിശുദ്ധ ഗ്രിഗറി [ഗ്രിഗറി ഒന്നാമൻ പാപ്പാ] നേര​ത്തേ​തന്നെ സ്ഥാപി​ച്ചി​രുന്ന ലളിത​വും ശ്രേഷ്‌ഠ​വു​മായ നിയമങ്ങൾ പിൻപ​റ്റുക മാത്ര​മാ​ണു ബോണി​ഫസ്‌ ചെയ്‌തത്‌. കലാവി​ദ​ഗ്‌ധൻ ആയിരുന്ന ഗ്രിഗറി ക്രിസ്‌തീയ ആരാധ​ന​യ്‌ക്കാ​യി പുറജാ​തീയ ക്ഷേത്ര​ങ്ങളെ മാറ്റി​യെ​ടു​ക്കുന്ന കാര്യ​ത്തിൽ മാതൃക വെച്ച ആളായി​രു​ന്നു.” ഏതുതരം നിയമ​ങ്ങളെ കുറി​ച്ചാണ്‌ ഇവിടെ പരാമർശി​ക്കു​ന്നത്‌?

പൊ.യു. 601-ൽ, പുറജാ​തീയ ദേശമാ​യി​രുന്ന ബ്രിട്ട​നി​ലേക്കു പോകാ​നി​രുന്ന മിഷന​റിക്ക്‌ എഴുതിയ ഒരു കത്തിൽ ഗ്രിഗറി ഈ നിർദേശം നൽകി: “പ്രസ്‌തുത രാജ്യത്തെ വിഗ്രഹ പ്രതി​ഷ്‌ഠിത ക്ഷേത്രങ്ങൾ നശിപ്പി​ക്കേ​ണ്ട​തില്ല; അതിലെ വിഗ്ര​ഹങ്ങൾ മാത്രം നശിപ്പി​ച്ചാൽ മതിയാ​കും . . . ആ ക്ഷേത്രങ്ങൾ നല്ല സ്ഥിതി​യിൽ ആയിരി​ക്കു​ന്ന​പക്ഷം, ഭൂതാ​രാ​ധ​ന​യ്‌ക്ക്‌ ഉപയോ​ഗി​ക്കു​ന്ന​തി​നു പകരം സത്യ​ദൈ​വ​ത്തി​ന്റെ ശുശ്രൂ​ഷ​യ്‌ക്കാ​യി അവയെ മാറ്റി​യെ​ടു​ക്കാ​വു​ന്ന​താണ്‌.” തങ്ങളുടെ മുൻ ക്ഷേത്രങ്ങൾ കേടു​പ​റ്റാത്ത നിലയി​ലി​രി​ക്കു​ന്നതു കണ്ടു പുറജാ​തീ​യർ അടിക്കടി അവിടം സന്ദർശി​ക്കാൻ പ്രേരി​ത​രാ​കും എന്നായി​രു​ന്നു ഗ്രിഗ​റി​യു​ടെ കണക്കു​കൂ​ട്ടൽ. “ഭൂതങ്ങൾക്കു ബലിയർപ്പി​ക്കാൻ നിരവധി കാളകളെ കൊന്നി​രുന്ന” പുറജാ​തീ​യർ “ഇനിമേൽ ഭൂതങ്ങൾക്കു വേണ്ടി മൃഗങ്ങളെ കൊല്ലാ​തെ തങ്ങളുടെ ആസ്വാ​ദ​ന​ത്തി​നും ദൈവ സ്‌തു​തി​ക്കു​മാ​യി അവയെ കൊല്ലു​ന്ന​തിൽ സന്തുഷ്ടി​യ​ട​യും” എന്ന്‌ ആ പാപ്പാ എഴുതി.

മുൻ പുറജാ​തീയ ക്ഷേത്ര​ങ്ങ​ളോ​ടു ചേർന്ന്‌ “ക്രിസ്‌തീയ” പുണ്യ​വാ​ള​ന്മാർക്കാ​യി സമർപ്പി​ക്ക​പ്പെട്ട പള്ളികൾ പണിതു​കൊ​ണ്ടും റോമൻ കത്തോ​ലി​ക്കാ മതം പുറജാ​തീയ ആരാധ​നയെ “ചെറുത്തു.” പ്രാചീന ആഘോ​ഷങ്ങൾ കടമെ​ടുത്ത്‌ അവയ്‌ക്ക്‌ “ക്രിസ്‌തീയ” പരി​വേഷം നൽകി. ലാ ചിവിൽറ്റാ കാറ്റോ​ലി​ക്കാ അതിനെ കുറിച്ച്‌ ഇങ്ങനെ പറയുന്നു: “ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ പല ആചാര​ങ്ങ​ളും മത ആഘോ​ഷ​ങ്ങ​ളും ചില പുറജാ​തീയ ആചാര​ങ്ങ​ളും രീതി​ക​ളു​മാ​യി അടുത്തു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു എന്നത്‌ ഇന്നത്തെ പണ്ഡിത​ന്മാർക്കെ​ല്ലാം അറിവുള്ള കാര്യ​മാണ്‌. ആളുകൾക്കു പ്രിയ​ങ്ക​ര​മാ​യി​രുന്ന ആചാര​ങ്ങ​ളാണ്‌ അവ. പുരാതന ലോകത്തെ ആളുക​ളു​ടെ പൊതു​ജീ​വി​ത​ത്തി​ലും സ്വകാ​ര്യ​ജീ​വി​ത​ത്തി​ലും ഇഴുകി ചേർന്നി​രുന്ന, ആഴത്തിൽ വേരൂ​ന്നി​യി​രുന്ന ആചാരങ്ങൾ ആയിരു​ന്നു അവ. അവയെ വേരോ​ടെ പിഴുതു കളയേ​ണ്ടത്‌ ആവശ്യ​മാണ്‌ എന്നൊ​ന്നും ദയാവാ​യ്‌പ്പുള്ള, ബുദ്ധി​മ​തി​യായ മാതൃ​സ​ഭ​യ്‌ക്കു തോന്നി​യില്ല. മറിച്ച്‌, അവയ്‌ക്കു ക്രിസ്‌തീയ രൂപം നൽകി​ക്കൊണ്ട്‌, മാഹാ​ത്മ്യ​വും പുതു​ജീ​വ​നും പകർന്നു​കൊണ്ട്‌ ശക്തമെ​ങ്കി​ലും മൃദു​വായ വിധത്തിൽ സഭ അവയു​ടെ​മേൽ അധീശ​ത്വം പുലർത്തി. കലഹ​മൊ​ന്നും കൂടാതെ സാധാ​ര​ണ​ക്കാ​രു​ടെ​യും വിദ്യാ​സ​മ്പ​ന്ന​രു​ടെ​യും ഹൃദയം കവരു​ക​യാ​യി​രു​ന്നു സഭയുടെ ലക്ഷ്യം.”

അങ്ങനെ കടമെ​ടുത്ത ഒരു പുറജാ​തീയ ആഘോ​ഷ​മാ​ണു പരക്കെ അറിയ​പ്പെ​ടുന്ന ക്രിസ്‌തു​മസ്‌. വാസ്‌ത​വ​ത്തിൽ, പുരാതന റോമാ​ക്കാർ ഡിയെസ്‌ നാറ്റാ​ലിസ്‌ സോളിസ്‌ ഇൻവി​ക്‌റ്റി അതായത്‌, “അജയ്യ സൂര്യന്റെ ജന്മദിനം” ആഘോ​ഷി​ച്ചി​രു​ന്നത്‌ ഡിസംബർ 25-ന്‌ ആണ്‌.

പുറജാ​തീ​യ​രു​ടെ ഹൃദയം കവരാൻ വാഞ്‌ഛിച്ച സഭ സത്യ​ത്തോ​ടു പറ്റിനി​ന്നില്ല. “സാമാന്യ ജനങ്ങൾക്കു പ്രിയ​ങ്ക​ര​മായ” മതവി​ശ്വാ​സ സങ്കലനത്തെ, അതായത്‌ പുറജാ​തീയ വിശ്വാ​സ​ങ്ങ​ളു​ടെ​യും ആചാര​ങ്ങ​ളു​ടെ​യും ദത്തെടു​ക്ക​ലി​നെ, അവൾ ന്യായീ​ക​രി​ച്ചു. സത്യ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ പഠിപ്പി​ക്ക​ലു​ക​ളിൽ നിന്നു വളരെ അകന്നു​പോയ ഒരു സങ്കര സഭ അഥവാ വിശ്വാ​സ​ത്യാ​ഗി​യായ സഭ ആയിരു​ന്നു അതിന്റെ ഫലം. ഇതി​ന്റെ​യെ​ല്ലാം വെളി​ച്ച​ത്തിൽ, “സകല ദൈവ​ങ്ങൾക്കും വേണ്ടി​യുള്ള” ഒരു മുൻ റോമാ ക്ഷേത്രം—ബഹു​ദൈ​വ​ക്ഷേ​ത്രം—മറിയ​യ്‌ക്കും സകല “പുണ്യ​വാ​ള​ന്മാർക്കും” സമർപ്പി​ക്ക​പ്പെട്ട ഒരു കത്തോ​ലി​ക്കാ പള്ളി ആയിത്തീർന്ന​തിൽ തെല്ലും അതിശ​യി​ക്കാ​നില്ല.

ഒരു ക്ഷേത്ര​സ​മർപ്പ​ണ​ത്തി​നു മാറ്റം വരുത്തു​ന്ന​തു​കൊ​ണ്ടോ ഒരു ആചാര​ത്തി​ന്റെ പേരു മാറ്റു​ന്ന​തു​കൊ​ണ്ടോ ‘ഭൂതാ​രാ​ധ​നയെ സത്യ​ദൈ​വ​ത്തി​നുള്ള ശുശ്രൂ​ഷ​യാ​യി’ മാറ്റി​ത്തീർക്കാ​നാ​കില്ല എന്നതു വ്യക്തമാ​യി​രി​ക്കേ​ണ്ട​താണ്‌. “ദൈവാ​ല​യ​ത്തി​ന്നു വിഗ്ര​ഹ​ങ്ങ​ളോ​ടു എന്തു യോജ്യത?” എന്നു പൗലൊസ്‌ അപ്പൊ​സ്‌തലൻ ചോദി​ച്ചു. ‘“അവരുടെ നടുവിൽനി​ന്നു പുറ​പ്പെട്ടു വേർപ്പെ​ട്ടി​രി​പ്പിൻ എന്നു കർത്താവു [“യഹോവ,” NW] അരുളി​ച്ചെ​യ്യു​ന്നു; അശുദ്ധ​മാ​യതു ഒന്നും തൊട​രു​തു; എന്നാൽ ഞാൻ നിങ്ങളെ കൈ​ക്കൊ​ണ്ടു നിങ്ങൾക്കു പിതാ​വും നിങ്ങൾ എനിക്കു പുത്രൻമാ​രും പുത്രി​മാ​രും ആയിരി​ക്കും” എന്നു സർവ്വശ​ക്ത​നായ കർത്താവു [“യഹോവ,” NW] അരുളി​ച്ചെ​യ്യു​ന്നു.’—2 കൊരി​ന്ത്യർ 6:16-18.