യേശുവിന്റെ മാനുഷ ജീവിതത്തിലെ അവസാന ദിവസം
യേശുവിന്റെ മാനുഷ ജീവിതത്തിലെ അവസാന ദിവസം
പൊതുയുഗം 33-ലെ നീസാൻ 14 വെള്ളിയാഴ്ച. സമയം സന്ധ്യയോട് അടുത്തു. ഒരു കൂട്ടം സ്ത്രീപുരുഷന്മാർ തങ്ങളുടെ പ്രിയ സുഹൃത്തിനെ അടക്കാനുള്ള തയ്യാറെടുപ്പിലാണ്. അവരിൽ ഒരാളായിരുന്ന നിക്കോദേമൊസ്, മൃതശരീരത്തിൽ പൂശാൻ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്നു. മുറിവും ചതവുമേറ്റ മൃതശരീരം പൊതിയാൻ യോസേഫ് എന്നയാൾ നിർമലശീല നൽകി.
ആരാണ് ഈ ആളുകൾ? ആരെയാണ് ഇവർ അടക്കുന്നത്? ഇതെല്ലാം നിങ്ങളെ ബാധിക്കുന്ന കാര്യങ്ങളാണോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താൻ ആ സുപ്രധാന ദിവസത്തിന്റെ തുടക്കത്തിലേക്കു നമുക്കൊന്ന് എത്തിനോക്കാം.
നീസാൻ 14, വ്യാഴാഴ്ച രാത്രി
പ്രഭ ചൊരിയുന്ന പൂർണ ചന്ദ്രൻ യെരൂശലേമിനു മുകളിൽ സാവധാനം ഉദിച്ചുയരുന്നു. ദിനാന്ത്യത്തിൽ, നഗരത്തിലെ തിക്കും തിരക്കും ഒട്ടൊന്നു കുറഞ്ഞു വരുന്നതായി കാണാം. ആട്ടിൻകുട്ടിയെ പൊരിക്കുന്നതിന്റെ മണം വായുവിൽ തങ്ങിനിൽക്കുന്നു. അതേ, ആയിരങ്ങൾ ഒരു പ്രത്യേക പരിപാടിക്കായി, വാർഷിക പെസഹാ ആഘോഷത്തിനായി, ഒരുക്കങ്ങൾ നടത്തുകയാണ്.
വിശാലമായ ഒരു സ്വീകരണ മുറിയിൽ, ഒരുക്കിവെച്ച മേശയ്ക്കരികിൽ യേശുക്രിസ്തുവും 12 അപ്പൊസ്തലന്മാരും ഇരിക്കുന്നതു നാം കാണുന്നു. ശ്രദ്ധിക്കൂ! യേശു സംസാരിക്കുകയാണ്. “ഞാൻ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു,” അവൻ പറയുന്നു. (ലൂക്കൊസ് 22:15) തന്നെ കൊല്ലുന്നതിനു മതവൈരികൾ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് എന്ന് യേശുവിന് അറിയാം. എന്നാൽ, അതിനു മുമ്പ്, ഈ രാത്രിയിൽതന്നെ വളരെ ശ്രദ്ധേയമായ ഒരു സംഗതി സംഭവിക്കാൻ പോകുകയാണ്.
മത്തായി 26:21, പി.ഒ.സി. ബൈബിൾ) അത് അപ്പൊസ്തലന്മാരെ ദുഃഖിപ്പിക്കുന്നു. അത് ആരായിരിക്കും? കുറച്ചു സമയത്തെ ചർച്ചയ്ക്കു ശേഷം യൂദാ ഇസ്കര്യോത്തയോട് യേശു പറയുന്നു: “നീ ചെയ്യുന്നതു വേഗത്തിൽ ചെയ്ക.” (യോഹന്നാൻ 13:27) യൂദായാണ് ഒറ്റുകാരൻ, അതു മറ്റുള്ളവർ മനസ്സിലാക്കുന്നില്ല. യേശുവിന് എതിരെയുള്ള ഗൂഢാലോചനയിൽ തന്റെ നിന്ദ്യമായ പങ്കു നിവർത്തിക്കാൻ യൂദാ അവിടെ നിന്നു പോകുന്നു.
പെസഹാ ആഘോഷത്തിനു ശേഷം യേശു ഇങ്ങനെ പ്രഖ്യാപിക്കുന്നു: “നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും.” (ഒരു പ്രത്യേക ആചരണം
യേശു ഇപ്പോൾ തികച്ചും പുതിയ ഒരു ആചരണത്തിന് ഏർപ്പാടു ചെയ്യുന്നു—തന്റെ മരണത്തിന്റെ സ്മാരക ആചരണം. യേശു ഒരു അപ്പമെടുത്ത് കൃതജ്ഞതാ പ്രാർഥനയ്ക്കു ശേഷം അതു മുറിക്കുന്നു. “വാങ്ങി ഭക്ഷിപ്പിൻ,” അവൻ അവരോടു പറയുന്നു. “ഇതു നിങ്ങൾക്കുവേണ്ടി നല്കുന്ന എന്റെ ശരീരം.” അവർ ഓരോരുത്തരും അപ്പത്തിൽ കുറച്ചു കഴിച്ച ശേഷം അവൻ ഒരു പാനപാത്രം ചെമന്ന വീഞ്ഞ് എടുത്തു പ്രാർഥിക്കുന്നു. “എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ,” യേശു അവരോടു പറയുന്നു. അവൻ തുടർന്ന് ഇങ്ങനെ വിശദീകരിക്കുന്നു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.” ശേഷിച്ച 11 വിശ്വസ്ത അപ്പൊസ്തലന്മാരോട് അവൻ നിർദേശിക്കുന്നു: “എന്റെ ഓർമയ്ക്കായി ഇതു ചെയ്തുകൊണ്ടിരിപ്പിൻ.”—മത്തായി 26:26-28; ലൂക്കൊസ് 22:19, 20, NW; 1 കൊരിന്ത്യർ 11:24, 25.
ആ രാത്രി യേശു ദയാപുരസ്സരം തന്റെ വിശ്വസ്ത അപ്പൊസ്തലന്മാരെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾക്കായി ഒരുക്കുകയും തന്റെ ആഴമായ സ്നേഹത്തെ കുറിച്ച് അവർക്ക് ഉറപ്പേകുകയും ചെയ്യുന്നു. “സ്നേഹിതൻമാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല. ഞാൻ നിങ്ങളോടു കല്പിക്കുന്നതു ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതൻമാർ തന്നേ.” (യോഹന്നാൻ 15:13-15) യേശുവിന്റെ പീഡാനുഭവങ്ങളിൽ അവനോടു പറ്റിനിന്നുകൊണ്ട് തങ്ങൾ യഥാർഥ സ്നേഹിതന്മാർ ആണെന്ന് 11 അപ്പൊസ്തലന്മാർ തെളിയിച്ചിരിക്കുന്നു.
രാവേറെ ചെന്നപ്പോൾ—ഒരുപക്ഷേ, അർധരാത്രി പിന്നിട്ടപ്പോൾ—യേശു സ്മരണാർഥകമായ ഒരു പ്രാർഥന നടത്തുന്നു, തുടർന്ന് അവർ യഹോവയ്ക്കു സ്തുതിഗീതങ്ങൾ ആലപിക്കുന്നു. പിന്നീട്, പൂർണ ചന്ദ്രൻ പ്രഭ ചൊരിഞ്ഞു നിൽക്കുന്ന ആ രാത്രിയിൽ അവർ നഗരം വിട്ടു കിദ്രോൻ താഴ്വര കടന്ന് അക്കരെക്കു പോകുന്നു.—യോഹന്നാൻ 17:1–18:1.
ഗെത്ത്ശെമന തോട്ടത്തിൽ
കുറച്ചു സമയം കഴിഞ്ഞ് യേശുവും അപ്പൊസ്തലന്മാരും ഗെത്ത്ശെമന തോട്ടത്തിൽ എത്തുന്നു. അപ്പൊസ്തലന്മാരിൽ എട്ടു പേരെ തോട്ടത്തിന്റെ പ്രവേശന കവാടത്തിങ്കൽ നിർത്തിയിട്ട് പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി യേശു ഒലിവുമരത്തോട്ടത്തിന് ഉള്ളിലേക്കു പോകുന്നു. “എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ” എന്ന് അവൻ അവരോടു മൂന്നു പേരോടുമായി പറയുന്നു.—മർക്കൊസ് 14:33, 34.
യേശു പ്രാർഥിക്കാനായി തോട്ടത്തിന്റെ കുറച്ചു കൂടി ഉള്ളിലേക്കു പോകുമ്പോൾ ആ മൂന്ന് അപ്പൊസ്തലന്മാരും കാത്തിരിക്കുന്നു. ഉറച്ച നിലവിളിയോടും കണ്ണീരോടും കൂടെ യേശു യാചിക്കുന്നു: “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ.” ഭാരിച്ച ഉത്തരവാദിത്വമാണ് യേശുവിൽ നിക്ഷിപ്തം ആയിരിക്കുന്നത്. തന്റെ ഏകജാത പുത്രൻ ഒരു കുറ്റവാളിയെ പോലെ തൂക്കിലേറ്റപ്പെടുന്നതിനെ കുറിച്ച് യഹോവയുടെ ശത്രുക്കൾ എന്തു പറയും എന്ന ചിന്ത അവനെ എത്രയോ വ്യാകുലപ്പെടുത്തുന്നു! എന്നാൽ യേശുവിന് അതിനെക്കാൾ മാനസിക വേദന ഉളവാക്കുന്നത്, ആ ലൂക്കൊസ് 22:42, 44.
അതികഠിന പരിശോധനയിൽ താൻ പരാജയപ്പെടുന്നപക്ഷം അതു തന്റെ പ്രിയ സ്വർഗീയ പിതാവിന് എത്രമാത്രം നിന്ദ വരുത്തും എന്ന ചിന്തയാണ്. ഉള്ളുരുകി പ്രാർഥിക്കുന്ന യേശുവിന്റെ കൊടിയ വ്യഥ നിമിത്തം അവന്റെ വിയർപ്പ് രക്തത്തുള്ളികൾ പോലെ നിലത്തു വീഴുന്നു.—യേശു മൂന്നാം തവണ പ്രാർഥിച്ചു കഴിഞ്ഞതേ ഉള്ളൂ. അപ്പോൾ, പന്തങ്ങളും വിളക്കുകളുമേന്തിയ ഒരു കൂട്ടം പുരുഷന്മാർ അടുത്തെത്തുന്നു. മുന്നിൽ മറ്റാരുമല്ല, യൂദാ ഈസ്കര്യോത്താതന്നെ. അവൻ നേരെ യേശുവിന്റെ അടുക്കലെത്തി, “റബ്ബീ, വന്ദനം” എന്നു പറഞ്ഞുകൊണ്ട് അവനെ മൃദുവായി ചുംബിക്കുന്നു. പ്രത്യുത്തരമായി യേശു അവനോട്, “യൂദാസേ, ചുംബനംകൊണ്ടോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?” എന്നു ചോദിക്കുന്നു.—മത്തായി 26:49; ലൂക്കൊസ് 22:47, 48, പി.ഒ.സി. ബൈ.; യോഹന്നാൻ 18:3.
അപ്പൊസ്തലന്മാർക്ക് ഉടനടി കാര്യം പിടികിട്ടുന്നു. അവരുടെ കർത്താവും ഉറ്റ സ്നേഹിതനും ആയവൻ അറസ്റ്റു ചെയ്യപ്പെടാൻ പോകുകയാണ്! പത്രൊസ് ഒരു വാളെടുത്തു മഹാപുരോഹിതന്റെ ദാസന്റെ ചെവി ഛേദിക്കുന്നു. പെട്ടെന്ന് യേശു വിളിച്ചുപറഞ്ഞു: “അരുത്, അതു പാടില്ല.” എന്നിട്ട് അവൻ ആ ദാസന്റെ മുറിവ് സുഖപ്പെടുത്തുന്നു. തുടർന്ന് അവൻ പത്രൊസിനോടു കൽപ്പിക്കുന്നു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.” (ലൂക്കൊസ് 22:50, 51, ന്യൂ ഇൻഡ്യാ ബൈബിൾ വേർഷൻ; മത്തായി 26:52) ഉദ്യോഗസ്ഥരും സൈനികരും യേശുവിനെ പിടിച്ചു ബന്ധിക്കുന്നു. ഭീതിയും ആശയക്കുഴപ്പവും ഗ്രസിക്കുന്നതിന്റെ ഫലമായി അപ്പൊസ്തലന്മാർ യേശുവിനെ വിട്ട് ഇരുട്ടിൽ ഓടിമറയുന്നു.—മത്തായി 26:56; യോഹന്നാൻ 18:12.
നീസാൻ 14, വെള്ളിയാഴ്ച പ്രഭാതം
രാത്രിയുടെ അന്ത്യപാദവും പിന്നിട്ട്, വെള്ളിയാഴ്ച പ്രഭാതം പൊട്ടിവിടരുന്നതേയുള്ളൂ. മുൻ മഹാപുരോഹിതനെങ്കിലും, ഇപ്പോഴും വലിയ സ്വാധീനവും അധികാരവും ഉള്ള ഹന്നാവിന്റെ വീട്ടിലേക്കാണ് യേശുവിനെ ആദ്യം കൊണ്ടുപോകുന്നത്. ഹന്നാവിന്റെ ചോദ്യം ചെയ്യലിനെ തുടർന്ന് യേശുവിനെ മഹാപുരോഹിതനായ കയ്യഫാവിന്റെ വസതിയിലേക്കു കൊണ്ടുപോകുന്നു. അവിടെയാണു സൻഹെദ്രിം കൂടിവന്നിരിക്കുന്നത്.
യേശുവിന് എതിരെ ഒരു കേസു മെനഞ്ഞെടുക്കാൻ കള്ളസാക്ഷികളെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണു മതനേതാക്കന്മാർ. എന്നാൽ, തങ്ങളുടെ സാക്ഷ്യം സംബന്ധിച്ചു യോജിപ്പിൽ സംസാരിക്കാൻ കള്ളസാക്ഷികൾക്കു സാധിക്കുന്നില്ല. ആ സമയത്തെല്ലാം യേശു നിശ്ശബ്ദനായി നിലകൊള്ളുന്നു. മറ്റൊരു തന്ത്രം പ്രയോഗിച്ചുകൊണ്ടു കയ്യഫാവ് യേശുവിനോട് ആവശ്യപ്പെടുന്നു: “നീ ദൈവപുത്രനായ ക്രിസ്തു തന്നെയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു.” ഇത് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ്. അതുകൊണ്ട് യേശു ധൈര്യസമേതം മറുപടി പറയുന്നു: “ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും.”—മത്തായി 26:63; മർക്കൊസ് 14:60-62.
“ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം?” കയ്യഫാവ് വിളിച്ചുപറയുന്നു. ചിലർ യേശുവിന്റെ ചെകിട്ടത്ത് അടിക്കുകയും മുഖത്തു തുപ്പുകയും ചെയ്യുന്നു. മറ്റു ചിലർ മുഷ്ടി ചുരുട്ടി ഇടിക്കുന്നു, ചീത്ത വിളിക്കുന്നു. (മത്തായി 26:65-68; മർക്കൊസ് 14:63-65) വെള്ളിയാഴ്ച രാവിലെതന്നെ വീണ്ടും സൻഹെദ്രിം കൂടിവരുന്നു. ഒരുപക്ഷേ, രാത്രിയിൽ നടത്തിയ നിയമവിരുദ്ധ വിചാരണയ്ക്കു നിയമസാധുത നൽകുക ആയിരിക്കണം അവരുടെ ഉദ്ദേശ്യം. താൻ ദൈവപുത്രനായ ക്രിസ്തു ആണെന്ന് യേശു സധൈര്യം വീണ്ടും വ്യക്തമാക്കുന്നു.—ലൂക്കൊസ് 22:66-71.
അടുത്തതായി, മുഖ്യ പുരോഹിതന്മാരും മൂപ്പന്മാരും യേശുവിനെ വിചാരണ ചെയ്യാൻ യഹൂദ്യയിലെ റോമൻ നാടുവാഴിയായ പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പാകെ കൊണ്ടുപോകുന്നു. യേശു ജനത്തെ വഴിതെറ്റിക്കുകയും കൈസർക്കു കരം കൊടുക്കുന്നതു വിലക്കുകയും “താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറ”യുകയും ചെയ്യുന്നതായി അവർ അവന്റെമേൽ കുറ്റം ആരോപിക്കുന്നു. (ലൂക്കൊസ് 23:2; മർക്കൊസ് 12:17 താരതമ്യം ചെയ്യുക.) യേശുവിനെ ചോദ്യം ചെയ്തശേഷം പീലാത്തൊസ് പ്രഖ്യാപിക്കുന്നു: “ഞാൻ ഈ മനുഷ്യനിൽ കുററം ഒന്നും കാണുന്നില്ല.” (ലൂക്കൊസ് 23:4) യേശു ഗലീലക്കാരനാണ് എന്നു കേട്ടപ്പോൾ പീലാത്തൊസ് അവനെ, പെസഹാ ആഘോഷത്തിനായി യെരൂശലേമിൽ എത്തിയ, ഗലീലാ ഭരണാധിപനായ ഹെരോദാവ് അന്തിപ്പാസിന്റെ അടുത്തേക്ക് അയയ്ക്കുന്നു. നീതി നടപ്പാക്കുന്നതിലൊന്നും ഹെരോദാവിനു വലിയ താത്പര്യമില്ല. യേശു ഒരു അത്ഭുതം പ്രവർത്തിക്കുന്നതു കാണണം, അത്രയുമേ ഹെരോദാവ് ആഗ്രഹിക്കുന്നുള്ളൂ. അവന്റെ കൗതുകത്തെ തൃപ്തിപ്പെടുത്താൻ മിനക്കെടാതെ യേശു നിശ്ശബ്ദനായി നിലകൊള്ളുമ്പോൾ ഹെരോദാവും അവന്റെ പടയാളികളും ചേർന്ന് യേശുവിനെ പരിഹസിച്ച് പീലാത്തൊസിന്റെ അടുത്തേക്കു മടക്കി അയയ്ക്കുന്നു.
ലൂക്കൊസ് 23:22) അങ്ങനെ, അവൻ യേശുവിനെ തോൽവാർ ചമ്മട്ടികൊണ്ട് അടിപ്പിക്കുന്നു. അത് യേശുവിന്റെ പുറത്ത് ആഴമായ മുറിവുകൾ ഏൽപ്പിക്കുന്നു. പിന്നീട് പടയാളികൾ മുള്ളുകൊണ്ടുള്ള ഒരു കിരീടം അവന്റെ തലയിൽ തറയ്ക്കുന്നു. അവർ അവനെ പരിഹസിക്കുകയും കട്ടിയുള്ള ഒരു ഞാങ്ങണത്തണ്ടുകൊണ്ട് അടിക്കുകയും മുൾകിരീടം തലയോട്ടിയിൽ ആഴത്തിൽ അമർത്തുകയും ചെയ്യുന്നു. കൊടിയ വേദനയും നിന്ദയുമെല്ലാം സഹിക്കേണ്ടിവന്നിട്ടും യേശു, ശ്രദ്ധേയമായ ഗാംഭീര്യവും മനക്കരുത്തും പ്രകടമാക്കുന്നു.
“അവൻ ചെയ്ത ദോഷം എന്തു?” പീലാത്തൊസ് വീണ്ടും ജനത്തോടു ചോദിക്കുന്നു. “മരണയോഗ്യമായതു ഒന്നും അവനിൽ കണ്ടില്ല; അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയക്കും.” (യേശുവിന്റെ മുറിവേറ്റ അവസ്ഥ, കുറച്ചെങ്കിലും സഹാനുഭൂതി ഉണർത്തുമെന്നു പ്രതീക്ഷിച്ചു പീലാത്തൊസ് അവനെ വീണ്ടും ജനക്കൂട്ടത്തിന്റെ മുമ്പാകെ കൊണ്ടുവരുന്നു. “ഞാൻ അവനിൽ ഒരു കുററവും കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന്നു അവനെ നിങ്ങളുടെ അടുക്കൽ ഇതാ, പുറത്തു കൊണ്ടുവരുന്നു” എന്നു പറയുന്നു. നോക്കൂ, മുഖ്യ പുരോഹിതന്മാർ അവനെ “ക്രൂശിക്ക, ക്രൂശിക്ക” എന്ന് ആക്രോശിക്കുകയാണ്. (യോഹന്നാൻ 19:4-6) ജനക്കൂട്ടം തങ്ങളുടെ തീരുമാനത്തിനു മാറ്റം വരുത്തുന്നില്ലെന്നു കണ്ട പീലാത്തൊസ് അവരുടെ സമ്മർദത്തിനു വഴങ്ങി യേശുവിനെ തൂക്കിലേറ്റാൻ വിട്ടുകൊടുക്കുന്നു.
യാതനാപൂർണമായ മരണം
ഇപ്പോൾ നേരം ഏതാണ്ട് ഉച്ചയോട് അടുത്തിരിക്കുന്നു. യേശുവിനെ യെരൂശലേമിനു വെളിയിൽ ഗൊൽഗോഥാ എന്ന സ്ഥലത്തേക്കു കൊണ്ടുപോകുകയാണ്. യേശുവിനെ ഒരു ദണ്ഡനസ്തംഭത്തിൽ കിടത്തിയിട്ടു കൈകാലുകളിൽ വലിയ ആണികൾ അടിച്ചു കയറ്റുന്നു. സ്തംഭം നിവർത്തി നാട്ടുമ്പോൾ ശരീരത്തിന്റെ ഭാരം കൊണ്ട് ആണിപ്പഴുതുകൾ വലിഞ്ഞു കീറുന്നതിന്റെ ഫലമായി അവൻ അനുഭവിക്കുന്ന വേദന വർണനാതീതമാണ്. യേശുവിനെയും രണ്ടു കുറ്റവാളികളെയും തൂക്കിലേറ്റുന്നതു കാണാൻ ജനം തടിച്ചുകൂടുന്നു. പലരും യേശുവിനെ ദുഷിച്ചു സംസാരിക്കുന്നു. “ഇവൻ മററുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിപ്പാൻ കഴിയുകയില്ല” എന്നു മുഖ്യ പുരോഹിതന്മാരും മറ്റുള്ളവരും അവനെ പരിഹസിച്ചു പറയുന്നു. എന്തിന്, പടയാളികളും തൂക്കിലേറ്റപ്പെട്ട രണ്ടു കുറ്റവാളികളും പോലും യേശുവിനെ പരിഹസിക്കുന്നു.—മത്തായി 27:41-44.
യേശു സ്തംഭത്തിൽ തറയ്ക്കപ്പെട്ട് അധികം താമസിയാതെ, നട്ടുച്ചയ്ക്ക്, മൂന്നു മണിക്കൂർ നേരം ദിവ്യ a ഒരുപക്ഷേ, ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ മറ്റവനെ ശാസിക്കാൻ പ്രേരിതനായത് ഇതുകൊണ്ടായിരിക്കാം. എന്നിട്ട് അയാൾ യേശുവിന്റെ നേർക്കു തിരിഞ്ഞ്, “നീ രാജ്യത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർക്കേണമേ” എന്ന് അപേക്ഷിക്കുന്നു. മരണത്തെ തൊട്ടുമുന്നിൽ കാണുന്ന അയാളുടെ വിശ്വാസം അതിശയകരംതന്നെ! യേശു അവനോടു മറുപടി പറയുന്നു: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും.”—ലൂക്കൊസ് 23:39-43, NW.
ഉത്ഭവമുള്ള ഇരുൾ ആ പ്രദേശത്തു വ്യാപിക്കുന്നു.ഉച്ചതിരിഞ്ഞ് ഏതാണ്ടു മൂന്നു മണിയായി. തന്റെ അന്ത്യം അടുത്തെന്ന് യേശു അറിയുന്നു. “എനിക്കു ദാഹിക്കുന്നു,” അവൻ പറയുന്നു. പിന്നീട് അവൻ ഉറക്കെ നിലവിളിക്കുന്നു: “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു.” തന്റെ വിശ്വസ്തത പരമാവധി പരിശോധിക്കപ്പെടേണ്ടതിനു പിതാവ് തന്നിൽ നിന്നു സംരക്ഷണം എടുത്തു മാറ്റിയെന്നു തിരിച്ചറിയുന്ന യേശു, ദാവീദിന്റെ വാക്കുകൾ ഉദ്ധരിക്കുന്നു. ആരോ ഒരാൾ പുളിച്ച വീഞ്ഞിൽ മുക്കിയ നീർപ്പഞ്ഞി യേശുവിന്റെ ചുണ്ടോട് അടുപ്പിക്കുന്നു. വീഞ്ഞ് രുചിച്ചശേഷം യേശു കിതച്ചുകൊണ്ടു പറയുന്നു: “നിവൃത്തിയായി.” എന്നിട്ട്, “പിതാവേ ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് അവൻ തല ചായ്ച്ചു മരിക്കുന്നു.—യോഹന്നാൻ 19:28-30; മത്തായി 27:46; ലൂക്കൊസ് 23:46; സങ്കീർത്തനം 22:1.
അപരാഹ്നമായി. സൂര്യാസ്തമയത്തോടെ ശബത്ത് (നീസാൻ 15) തുടങ്ങും. അതിനു മുമ്പ് യേശുവിനെ അടക്കാനുള്ള ക്രമീകരണങ്ങൾ തകൃതിയിൽ നടക്കുകയാണ്. യേശുവിന്റെ ശിഷ്യനെന്നു പരസ്യമായി തിരിച്ചറിയിക്കാൻ ഭയപ്പെട്ടിരുന്ന, സൻഹെദ്രിമിലെ അറിയപ്പെടുന്ന ഒരംഗമായിരുന്ന അരിമഥ്യ നഗരത്തിൽ നിന്നുള്ള യോസേഫ്, യേശുവിനെ അടക്കാൻ അനുമതി വാങ്ങുന്നു. സൻഹെദ്രിമിലെ മറ്റൊരു അംഗമായ നിക്കോദേമൊസ്—രഹസ്യമായിട്ടാണെങ്കിലും അവനും യേശുവിൽ വിശ്വാസം പ്രകടമാക്കിയിരുന്നു—മുപ്പത്തിമൂന്നു കിലോ മീറയും അകിലും ശവസംസ്കാരത്തിനായി കൊണ്ടുവരുന്നു. വളരെ ശ്രദ്ധയോടെ, അടുത്തുള്ള ഒരു പുതിയ സ്മാരക കല്ലറയിൽ അവർ യേശുവിനെ അടക്കുന്നു.
വീണ്ടും ജീവിച്ചിരിക്കുന്നു!
ഞായറാഴ്ച അതിരാവിലെ, ഇരുട്ടു മാറുംമുമ്പ്, മഗ്ദലക്കാരത്തി മറിയയും വേറെ ചില സ്ത്രീകളും യേശുവിന്റെ കല്ലറയ്ക്കൽ എത്തുന്നു. അതാ നോക്കൂ! കല്ലറയുടെ വാതിൽക്കലെ കല്ല് ആരോ ഉരുട്ടിമാറ്റിയിരിക്കുന്നു, കല്ലറയും ശൂന്യമായിരിക്കുന്നു! പത്രൊസിനോടും യോഹന്നാനോടും ആ വിവരം പറയുന്നതിനായി മഗ്ദലക്കാരത്തി മറിയ ഓടിപ്പോകുന്നു. (യോഹന്നാൻ 20:1, 2) അവൾ അവിടെ നിന്നു പോയ ഉടനെ മറ്റു സ്ത്രീകൾക്ക് ഒരു ദൂതൻ പ്രത്യക്ഷപ്പെടുന്നു. “ഭയപ്പെടേണ്ടാ,” അവൻ പറയുന്നു. “അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേററു എന്നു വേഗം ചെന്നു അവന്റെ ശിഷ്യൻമാരോടു പറവിൻ,” ദൂതൻ അവരെ പ്രോത്സാഹിപ്പിക്കുന്നു.—മത്തായി 28:2-7.
ബദ്ധപ്പെട്ട് പോകവേ അവർ കാണുന്നതോ, സാക്ഷാൽ യേശുവിനെ! ‘നിങ്ങൾ പോയി എന്റെ സഹോദരൻമാരോടു പറവിൻ,’ അവൻ അവരോടു പറയുന്നു. (മത്തായി 28:8-10) പിന്നീട്, കല്ലറയ്ക്കൽ കരഞ്ഞുകൊണ്ടു നിൽക്കുന്ന മഗ്ദലക്കാരത്തി മറിയയ്ക്ക് യേശു പ്രത്യക്ഷനാകുന്നു. അവൾക്കു സന്തോഷം അടക്കാനാകുന്നില്ല, അത്ഭുതകരമായ ആ വാർത്ത മറ്റു ശിഷ്യന്മാരെ അറിയിക്കാൻ അവൾ ഓടിപ്പോകുന്നു. (യോഹന്നാൻ 20:11-18) ഉയിർപ്പിക്കപ്പെട്ട യേശു, അവിസ്മരണീയമായ ആ ഞായറാഴ്ച അഞ്ചു തവണ ശിഷ്യന്മാരിൽ പലർക്കും പ്രത്യക്ഷപ്പെടുന്നു. അങ്ങനെ, താൻ വീണ്ടും ജീവിച്ചിരിക്കുന്നു എന്നതിൽ അവൻ തെല്ലും സംശയം അവശേഷിപ്പിക്കുന്നില്ല!
നിങ്ങൾ ബാധിക്കപ്പെടുന്ന വിധം
21-ാം നൂറ്റാണ്ടിന്റെ പടിവാതിൽക്കൽ നിൽക്കുന്ന നിങ്ങളെ, 1966 വർഷം മുമ്പു നടന്ന സംഭവങ്ങൾ എങ്ങനെയാണു ബാധിക്കുന്നത്? ആ സംഭവങ്ങളുടെ ഒരു ദൃക്സാക്ഷി വിശദീകരിക്കുന്നു: “ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി. നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം [“പ്രായശ്ചിത്ത യാഗം,” NW] ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.”—1 യോഹന്നാൻ 4:9, 10.
യേശുവിന്റെ മരണം ഏത് അർഥത്തിലാണ് “പ്രായശ്ചിത്ത യാഗം” ആയിരിക്കുന്നത്? അത് പ്രായശ്ചിത്തം തന്നെയാണ്. കാരണം, അതു ദൈവവുമായി ഒരു അംഗീകൃത ബന്ധം സാധ്യമാക്കിത്തീർക്കുന്നു. ആദ്യ മനുഷ്യനായ ആദാം ദൈവത്തിന് എതിരെ മത്സരിച്ചതു നിമിത്തം തന്റെ സന്തതികളിലേക്കു പാപവും മരണവും കടത്തിവിട്ടു. നേരെമറിച്ച്, മനുഷ്യവർഗത്തെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും മോചിപ്പിക്കുന്നതിനു തന്റെ ജീവൻ മറുവിലയായി നൽകിക്കൊണ്ട് ദൈവത്തിന്റെ കരുണയും പ്രീതിയും ലഭ്യമാക്കുന്നതിന് യേശു അടിസ്ഥാനമേകി. (1 തിമൊഥെയൊസ് 2:5, 6) യേശുവിന്റെ പാപപരിഹാര യാഗത്തിൽ വിശ്വാസം പ്രകടമാക്കിക്കൊണ്ട്, പാപിയായ ആദാമിൽ നിന്നു പാരമ്പര്യമായി ലഭിച്ച പാപത്തിന്റെ ശിക്ഷാവിധിയിൽ നിന്നു നിങ്ങൾക്കു വിടുതൽ പ്രാപിക്കാനാകും. (റോമർ 5:12; 6:23) അങ്ങനെ, നിങ്ങളുടെ സ്നേഹവാനാം സ്വർഗീയ പിതാവായ യഹോവയാം ദൈവവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കാൻ അത് അത്ഭുതകരമായ അവസരമൊരുക്കുന്നു. ചുരുക്കത്തിൽ, യേശുവിന്റെ ശ്രേഷ്ഠ യാഗം നിങ്ങൾക്ക് അനന്ത ജീവനെ അർഥമാക്കിയേക്കാം.—യോഹന്നാൻ 3:16; 17:3.
ഇവയും ബന്ധപ്പെട്ട മറ്റു സംഗതികളും ഏപ്രിൽ 1 വ്യാഴാഴ്ച ലോകമെമ്പാടും പതിനായിരക്കണക്കിന് ഇടങ്ങളിൽ ചർച്ച ചെയ്യപ്പെടും. അത്, യേശുക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരക ആചരണത്തിനായി ദശലക്ഷങ്ങൾ കൂടിവരുന്ന സന്ദർഭമാണ്. നിങ്ങളെയും ക്ഷണിക്കുന്നു. എവിടെ, എപ്പോൾ കൂടിവരാനാകും എന്നു നിങ്ങളെ അറിയിക്കുന്നതിനു നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ. ആ ദിവസം ഹാജരാകുന്നത്, യേശുവിന്റെ മാനുഷ ജീവിതത്തിലെ അവസാന ദിവസം നമ്മുടെ സ്നേഹവാനായ ദൈവവും അവന്റെ പ്രിയ പുത്രനും ചെയ്ത കാര്യങ്ങളോടുള്ള നിങ്ങളുടെ വിലമതിപ്പ് ഊട്ടിവളർത്തും എന്നതിൽ തെല്ലും സംശയമില്ല.
[അടിക്കുറിപ്പുകൾ]
a യേശു മരിച്ചതു പൗർണമി നാളിൽ ആയതിനാൽ ഇരുളിനു കാരണം സൂര്യഗ്രഹണം ആയിരിക്കാൻ വഴിയില്ല. സൂര്യഗ്രഹണം ഏതാനും നിമിഷങ്ങളേ നീണ്ടുനിൽക്കുകയുള്ളൂ, ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയ്ക്കായിരിക്കുന്ന സമയത്ത്—പുതു ചന്ദ്രന്റെ സമയത്ത്—ആണ് അത് ഉണ്ടാകുന്നത്.
[7-ാം പേജിലെ ചാർട്ട്/ചിത്രം]
യേശുവിന്റെ മരണവും പുനരുത്ഥാനവും
പൊ.യു. 33 നീസാൻ, സംഭവങ്ങൾ ഏറ്റവും മഹാനായ മനുഷ്യൻ b
14 വ്യാഴാഴ്ച പെസഹാ ആഘോഷം; യേശു അപ്പൊസ്തലന്മാരുടെ 113-ന്റെ 2-ാം ഖ. മുതൽ രാത്രി പാദങ്ങൾ കഴുകുന്നു; യേശുവിനെ ഒറ്റിക്കൊടുക്കാൻ 117-ന്റെ 1-ാം ഖ. വരെ യൂദാ പോകുന്നു; ക്രിസ്തു തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തുന്നു (ഈ വർഷം അതിന്റെ ആചരണം ഏപ്രിൽ 1 വ്യാഴാഴ്ച സൂര്യാസ്തമയ ശേഷമാണ്); തന്റെ വേർപാടിനായി അപ്പൊസ്തലന്മാരെ ഒരുക്കിക്കൊണ്ടുള്ള ഉദ്ബോധനം
അർധരാത്രി മുതൽ പ്രാർഥനയ്ക്കും സ്തുതിഗീതങ്ങൾക്കും ശേഷം 117 മുതൽ 120 വരെ അതിരാവിലെ വരെ യേശുവും അപ്പൊസ്തലന്മാരും ഗെത്ത്ശെമന തോട്ടത്തിലേക്കു പോകുന്നു; ഉറച്ച നിലവിളിയോടും കണ്ണീരോടും കൂടെ യേശു പ്രാർഥിക്കുന്നു; യൂദാ ഈസ്കര്യോത്താ വലിയ ഒരു ജനക്കൂട്ടത്തോടൊപ്പം എത്തി യേശുവിനെ ഒറ്റിക്കൊടുക്കുന്നു; യേശുവിനെ ബന്ധിച്ച് ഹന്നാവിന്റെ അടുക്കലേക്കു കൊണ്ടുപോകുമ്പോൾ അപ്പൊസ്തലന്മാർ അവനെ വിട്ട് ഓടിപ്പോകുന്നു; സൻഹെദ്രിമിന്റെ മുമ്പാകെ ഹാജരാക്കുന്നതിന് യേശുവിനെ മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കലേക്കു കൊണ്ടുപോകുന്നു; മരണത്തിനു വിധിക്കുന്നു; ചീത്തവിളിക്കുകയും ശാരീരിക ദ്രോഹം ഏൽപ്പിക്കുകയും ചെയ്യുന്നു; പത്രൊസ് യേശുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറയുന്നു
വെള്ളിയാഴ്ച പ്രഭാതത്തിൽ യേശുവിനെ വീണ്ടും സൻഹെദ്രിമിനു 121 മുതൽ 124 വരെ പ്രഭാതം മുമ്പാകെ കൊണ്ടുവരുന്നു; പീലാത്തൊസിന്റെ അടുക്കലേക്കു കൊണ്ടുപോകുന്നു; ഹെരോദാവിന്റെ അടുക്കലേക്ക് അയയ്ക്കുന്നു; തിരികെ പീലാത്തൊസിന്റെ അടുക്കലേക്ക്; യേശുവിനെ ചമ്മട്ടികൊണ്ട് അടിക്കുന്നു, ആക്ഷേപിക്കുന്നു, ആക്രമിക്കുന്നു; സമ്മർദത്തിനു വഴങ്ങി പീലാത്തൊസ് അവനെ വധിക്കാൻ ഏൽപ്പിച്ചു കൊടുക്കുന്നു; ഉച്ചയോടെ ഗോൽഗോഥായിലേക്കു വധിക്കാനായി കൊണ്ടുപോകുന്നു
മധ്യാഹ്നം മുതൽ നട്ടുച്ചയോടെ തൂക്കിലേറ്റുന്നു; യേശു മരിക്കുമ്പോൾ 125, 126 അപരാഹ്നം വരെ ഉച്ച മുതൽ മൂന്നു മണി വരെ ഇരുൾ വ്യാപിക്കുന്നു; ശക്തമായ ഭൂചലനം ഉണ്ടാകുന്നു; ആലയത്തിന്റെ തിരശ്ശീല രണ്ടായി ചീന്തിപ്പോകുന്നു
സായാഹ്നം ശബത്തിനു മുമ്പ് യേശുവിന്റെ ശരീരം 127-ന്റെ 1-7 ഖ. തോട്ടത്തിലുള്ള ഒരു കല്ലറയിൽ വെക്കുന്നു
15 വെള്ളിയാഴ്ച ശബത്തു തുടങ്ങുന്നു രാത്രി
ശനിയാഴ്ച യേശുവിന്റെ കല്ലറയ്ക്കൽ കാവൽക്കാരെ 127-ന്റെ 8, 9 ഖ. നിർത്താൻ പീലാത്തൊസ് അനുമതി നൽകുന്നു
16 ഞായറാഴ്ച അതിരാവിലെ യേശുവിന്റെ കല്ലറ ശൂന്യമായി 127-ന്റെ 10-ാം ഖ. മുതൽ കാണപ്പെടുന്നു; ഉയിർപ്പിക്കപ്പെട്ട യേശു, 129-ന്റെ 10-ാം ഖ. വരെ (1) ശലോമയും യോഹന്നയും യാക്കോബിന്റെ അമ്മ മറിയയും ഉൾപ്പെടെ ഒരു കൂട്ടം ശിഷ്യകൾക്കും; (2) മഗ്ദലക്കാരത്തി മറിയയ്ക്കും; (3) ക്ലെയൊപ്പാവിനും അവന്റെ സുഹൃത്തുക്കൾക്കും; (4) ശിമോൻ പത്രൊസിനും; (5) അപ്പൊസ്തലന്മാരും മറ്റു ശിഷ്യന്മാരും അടങ്ങുന്ന ഒരു കൂട്ടത്തിനും പ്രത്യക്ഷപ്പെടുന്നു
[അടിക്കുറിപ്പ്]
b ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്തകത്തിലെ അധ്യായങ്ങളുടെ നമ്പരാണ് ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നത്. യേശുവിന്റെ അവസാന ശുശ്രൂഷയുമായി ബന്ധപ്പെട്ട വിശദമായ തിരുവെഴുത്തു പരാമർശങ്ങൾക്ക് ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’ എന്ന പുസ്തകത്തിന്റെ 290-ാം പേജിലെ ചാർട്ടു കാണുക. വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ ആണ് ഈ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.