നന്ദി—നിങ്ങൾ അതു പ്രകടിപ്പിക്കാറുണ്ടോ?
നന്ദി—നിങ്ങൾ അതു പ്രകടിപ്പിക്കാറുണ്ടോ?
പശ്ചിമാഫ്രിക്കയിലെ ഒരു മിഷനറി ഭവനത്തിൽ റ്റെഡി എന്നു പേരുള്ള ഒരു നായ ഉണ്ടായിരുന്നു. ആരെങ്കിലും ഇറച്ചിക്കഷണം അവന്റെ നേർക്ക് ഇട്ടുകൊടുത്താൽ, ചവയ്ക്കാനോ രുചി നോക്കാനോ നിൽക്കാതെ അവൻ അതു വെട്ടിവിഴുങ്ങുമായിരുന്നു. വെയിലത്തു കിതച്ചുനിൽക്കുന്ന അവൻ തന്റെ അടുത്ത മാംസ വിഹിതത്തിനായി കാത്തുനിൽക്കും, അതു കിട്ടിക്കഴിയുമ്പോൾ അവൻ തിരിഞ്ഞ് തന്റെ പാട്ടിനു പോകും.
തനിക്കു ലഭിച്ച സംഗതികളോടു റ്റെഡി ഒരിക്കലും നന്ദി പ്രകടിപ്പിച്ചിരുന്നില്ല. ആരും അതു പ്രതീക്ഷിച്ചതുമില്ല. കാരണം, അവൻ വെറുമൊരു നായയല്ലേ.
കൃതജ്ഞതയുടെ കാര്യത്തിൽ, മൃഗങ്ങളെക്കാൾ മനുഷ്യർ അതു പ്രകടിപ്പിക്കാൻ നാം പ്രതീക്ഷിക്കുന്നു. എന്നാൽ അക്കാര്യത്തിൽ സാധാരണ നാം നിരാശരായിത്തീരുന്നു. പലരും ജീവിതത്തിൽ തങ്ങൾക്കു കിട്ടാവുന്നതെല്ലാം പിടിച്ചുവാങ്ങുന്നു. എന്നിട്ട് പിന്നെയും കൂടുതൽ പ്രതീക്ഷിക്കുന്നു. അതും അതിശയകരമല്ല. അന്ത്യനാളുകളിൽ മനുഷ്യർ നന്ദികെട്ടവർ ആയിരിക്കുമെന്നു ബൈബിളിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്നു.—2 തിമൊഥെയൊസ് 3:1, 2.
എന്നിരുന്നാലും, ദൈവദാസന്മാർ വ്യത്യസ്ത മനോഭാവം ഉള്ളവരാണ്. ‘നന്ദിയുള്ളവരായി ഇരിപ്പിൻ’ എന്നു സഹവിശ്വാസികളെ ഉദ്ബോധിപ്പിച്ചുകൊണ്ട് പൗലൊസ് അപ്പൊസ്തലൻ നൽകിയ ബുദ്ധിയുപദേശം അവർ ചെവിക്കൊള്ളുന്നു.—കൊലൊസ്സ്യർ 3:15.
യഹോവ—നന്ദി പ്രകടിപ്പിക്കുന്നവൻ
വിലമതിപ്പു പ്രകടിപ്പിക്കുന്നതിൽ യഹോവയാം ദൈവം പൂർണതയുള്ള മാതൃക വെക്കുന്നു. തന്റെ വിശ്വസ്ത ദാസന്മാരെ അവൻ എങ്ങനെ വീക്ഷിക്കുന്നു എന്നു പരിചിന്തിക്കുക. നിശ്വസ്തതയിൽ പൗലൊസ് എബ്രായ ക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.”—എബ്രായർ 6:10.
തന്റെ വിശ്വസ്ത ദാസന്മാരോടു യഹോവയ്ക്കുള്ള വിലമതിപ്പിന്റെ ഉദാഹരണങ്ങൾ സമൃദ്ധമാണ്. അബ്രാഹാമിന്റെ അക്ഷരീയ സന്തതികളെ വർധിപ്പിച്ചുകൊണ്ട് യഹോവ അവനെ അനുഗ്രഹിച്ചു. അങ്ങനെ അവർ “ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്ക്കരയിലെ മണൽപോലെയും” ഉല്പത്തി 22:17) പരിശോധനയിൻ കീഴിൽ ഇയ്യോബ് പാലിച്ച വിശ്വസ്തതയെ വിലമതിച്ചുകൊണ്ട് യഹോവ അവന്റെ സമൃദ്ധമായ സമ്പത്ത് പുനഃസ്ഥാപിക്കുക മാത്രമല്ല, അവന് ഉണ്ടായിരുന്നതൊക്കെയും ‘ഇരട്ടിയായി കൊടുക്കു’കയും ചെയ്തു. (ഇയ്യോബ് 42:10) കഴിഞ്ഞുപോയ സഹസ്രാബ്ദങ്ങളിൽ ഉടനീളം യഹോവ മനുഷ്യരോട് ഇടപെട്ട വിധം പിൻവരുന്ന പ്രസ്താവനയുടെ സത്യത തെളിയിക്കുന്നു: “യഹോവയുടെ കണ്ണു തങ്കൽ ഏകഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.”—2 ദിനവൃത്താന്തം 16:9.
വർധിച്ചു. (തന്റെ ഹിതം ചെയ്യാൻ ശ്രമിക്കുന്നവരോടുള്ള വിലമതിപ്പും അവർക്കു പ്രതിഫലം നൽകാനുള്ള ചായ്വും ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ മുഖ്യ സവിശേഷതകൾ ആണ്. അത് അംഗീകരിക്കുന്നതു ക്രിസ്തീയ വിശ്വാസത്തിൽ പ്രധാനമാണ്. പൗലൊസ് ഇങ്ങനെ എഴുതി: ‘വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നു വിശ്വസിക്കേണ്ടതല്ലോ.’—എബ്രായർ 11:6.
അതിനു പകരം, കണിശമായ, വിമർശനാത്മകമായ മനോഭാവമാണ് യഹോവ പ്രകടമാക്കുന്നതെങ്കിൽ നമ്മിലാരും കുറ്റം വിധിക്കപ്പെടാത്തവരായി ഉണ്ടാകില്ല. ദീർഘകാലം മുമ്പു സങ്കീർത്തനക്കാരൻ ഈ ആശയം വ്യക്തമാക്കി: “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും?” (സങ്കീർത്തനം 130:3) യഹോവ വിലമതിപ്പില്ലാത്തവനോ വിമർശിക്കുന്നവനോ അല്ല. തന്നെ സേവിക്കുന്നവരെ അവൻ പരിപാലിക്കുന്നു. അവൻ നന്ദി പ്രകടിപ്പിക്കുന്നു.
യേശു—വളരെ വിലമതിപ്പുള്ളവൻ
തന്റെ സ്വർഗീയ പിതാവിന്റെ ഗുണങ്ങളെ പൂർണമായി പ്രതിഫലിപ്പിച്ച യേശുക്രിസ്തു മറ്റുള്ളവർ വിശ്വാസത്തോടെ ചെയ്ത കാര്യങ്ങളെപ്രതി നന്ദി പ്രകടമാക്കി. യെരൂശലേമിലെ ആലയത്തിൽ ഒരിക്കൽ ഉണ്ടായ സംഭവം പരിചിന്തിക്കുക: “[യേശു] തലപൊക്കി ധനവാന്മാർ ഭണ്ഡാരത്തിൽ വഴിപാടു ഇടുന്നതു കണ്ടു. ദരിദ്രയായോരു വിധവ രണ്ടു കാശു ഇടുന്നതു കണ്ടിട്ടു അവൻ: ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയിൽനിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു” എന്നു പറഞ്ഞു.—ലൂക്കൊസ് 21:1-4.
പണപരമായ മൂല്യം നോക്കിയാൽ, ധനികരുടെ സംഭാവനയോടുള്ള താരതമ്യത്തിൽ ആ വിധവയുടെ സംഭാവന വളരെ തുച്ഛമായിരുന്നു. അവിടെ വന്നവരിൽ മിക്കവരും അവളെ ശ്രദ്ധിക്കുക പോലും ഇല്ലായിരുന്നു. എന്നാൽ, യേശു ആ വിധവയെ ശ്രദ്ധിച്ചു. അവൻ അവളുടെ സാഹചര്യങ്ങൾ വിവേചിച്ചറിഞ്ഞു. യേശു അവളെ നിരീക്ഷിക്കുകയും വിലമതിക്കുകയും ചെയ്തു.
മറിയ എന്ന ഒരു ധനിക ഉൾപ്പെട്ടതാണു മറ്റൊരു സംഭവം. യേശു ഒരു വിരുന്നിൽ സംബന്ധിക്കവേ അവൾ വിലയേറിയ സുഗന്ധതൈലം അവന്റെ കാൽപ്പാദങ്ങളിലും തലയിലും ഒഴിച്ചു. ആ തൈലം വിറ്റു കിട്ടുന്ന പണംകൊണ്ടു ദരിദ്രരെ സഹായിക്കാൻ കഴിയുമായിരുന്നു എന്നു പറഞ്ഞുകൊണ്ട് ചിലർ അവളുടെ നടപടിയെ വിമർശിച്ചു. അതിനോട് യേശു എങ്ങനെയാണു പ്രതികരിച്ചത്? അവൻ ഇപ്രകാരം പറഞ്ഞു: “ഇവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു. സുവിശേഷം ലോകത്തിൽ ഒക്കെയും പ്രസംഗിക്കുന്നേടത്തെല്ലാം അവൾ ചെയ്തതും അവളുടെ ഓർമ്മെക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”—മർക്കൊസ് 14:3-6, 9; യോഹന്നാൻ 12:3.
വിലയേറിയ ആ തൈലം മറ്റൊരു വിധത്തിൽ ഉപയോഗിക്കാതിരുന്നതിനെ ചൊല്ലി യേശു വിമർശനപൂർവം അനിഷ്ടം പ്രകടിപ്പിച്ചില്ല. മറിയയുടെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഉദാരമായ പ്രകടനത്തെ അവൻ വിലമതിച്ചു. അവളുടെ ആ നല്ല പ്രവൃത്തിയുടെ ഓർമ എന്ന നിലയിൽ ആ സംഭവം ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇവയും മറ്റു വിവരണങ്ങളും യേശു വളരെ വിലമതിപ്പുള്ള മനുഷ്യൻ ആയിരുന്നുവെന്നു പ്രകടമാക്കുന്നു.
നിങ്ങൾ ഒരു ദൈവദാസൻ ആണെങ്കിൽ, നിർമലാരാധന ഉന്നമിപ്പിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ യഹോവയാം ദൈവവും യേശുക്രിസ്തുവും ആഴമായി വിലമതിക്കുന്നുവെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. അത്തരം അറിവ് നമ്മെ അവരിലേക്ക് അടുപ്പിക്കുകയും നന്ദി പ്രകടിപ്പിക്കുന്നവർ എന്നു തെളിയിച്ചുകൊണ്ട് അവരെ അനുകരിക്കാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
സാത്താന്റെ വിമർശന മനോഭാവം
ഇനി, നന്ദി പ്രകടമാക്കാത്ത ഒരുവന്റെ കാര്യം നമുക്കു പരിചിന്തിക്കാം, പിശാചായ സാത്താനാണ് അത്. ദൈവത്തിനെതിരെ ഒരു വിനാശക മത്സരം തുടങ്ങുന്നതിനു കാരണമായതു സാത്താന്റെ വിലമതിപ്പില്ലായ്മ ആയിരുന്നു.
അതൃപ്തി കലർന്ന വിമർശന മനോഭാവം തന്റെ ഉള്ളിൽ വളരാൻ അനുവദിച്ച സാത്താൻ അതു ഉല്പത്തി 2:16, 17.
മറ്റുള്ളവരിലും വിതയ്ക്കാൻ തുടങ്ങി. ഏദെൻ തോട്ടത്തിലെ സംഭവങ്ങൾ പരിചിന്തിക്കുക. യഹോവയാം ദൈവം ആദ്യ മനുഷ്യനെയും സ്ത്രീയെയും സൃഷ്ടിച്ച് അവരെ ഒരു പറുദീസാ ഉദ്യാനത്തിൽ ആക്കിയശേഷം, “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം” എന്ന് അവരോട് പറഞ്ഞു: എന്നാൽ ഒരു വിലക്കുണ്ടായിരുന്നു. ദൈവം പറഞ്ഞു: “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.”—എന്നാൽ, സാത്താൻ പെട്ടെന്നുതന്നെ യഹോവയുടെ വിശ്വാസ്യതയെ വെല്ലുവിളിച്ചു. താൻ യഹോവയ്ക്ക് എതിരെ മത്സരിച്ചതുപോലെ, മത്സരിക്കാൻ ഹവ്വായ്ക്കു പ്രചോദനം തോന്നുമാറ് അവളെ യഹോവയോടു കൃതജ്ഞതയില്ലാത്തവൾ ആക്കിത്തീർക്കാനാണ് അവൻ ഒരു പരിധിവരെ ശ്രമിച്ചത്. “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ”? എന്നു സാത്താൻ ചോദിച്ചു. (ഉല്പത്തി 3:1) ദൈവം വിലപ്പെട്ട ഒന്ന്, ഹവ്വായുടെ കണ്ണു തുറപ്പിച്ച് അവളെ ദൈവത്തെപ്പോലെ ആക്കുന്ന ഒന്ന്, അവളിൽനിന്നു മറച്ചുവെച്ചിരിക്കുകയാണോ എന്നായിരുന്നു വ്യക്തമായും ആ ചോദ്യത്തിന്റെ ധ്വനി. യഹോവ തന്റെമേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്കെല്ലാം നന്ദി പ്രകടിപ്പിക്കുന്നതിനു പകരം, വിലക്കപ്പെട്ടതിനു വേണ്ടി അവൾ വാഞ്ഛിക്കാൻ തുടങ്ങി.—ഉല്പത്തി 3:5, 6.
അതിന്റെ വിപത്കരമായ പരിണതഫലങ്ങൾ എല്ലാവർക്കും അറിയാം. ‘ജീവനുള്ളവർക്കെല്ലാം മാതാവ്’ ആയതിനാൽ ഹവ്വാ എന്ന പേര് അവൾക്കു ലഭിച്ചെങ്കിലും, മരിക്കുന്ന സകലരുടെയും മാതാവ് എന്നു മറ്റൊരു വിധത്തിൽ അവളെക്കുറിച്ചു പറയാനാകും. സകലരും ആദാമിൽനിന്നു മരണത്തെ ഉളവാക്കുന്ന പാപം അവകാശപ്പെടുത്തിയിരിക്കുന്നു.—ഉല്പത്തി 3:20; റോമർ 5:12.
ദൈവത്തെയും ക്രിസ്തുവിനെയും അനുകരിക്കുക
സാത്താനും യേശുവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. “നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദി” എന്നാണ് സാത്താനെ വർണിച്ചിരിക്കുന്നത്. (വെളിപ്പാടു 12:10) യേശു “താൻമുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.”—എബ്രായർ 7:25.
സാത്താൻ ദൈവദാസന്മാരെ കുറ്റപ്പെടുത്തുന്നു. എന്നാൽ യേശു അവരെ വിലമതിക്കുന്നു, അവർക്കു വേണ്ടി പക്ഷവാദം നടത്തുന്നു. ക്രിസ്തുവിന്റെ അനുകാരികൾ എന്ന നിലയിൽ, പരസ്പരം വിലമതിച്ചുകൊണ്ടും വിലപ്പെട്ടവരെന്നു കരുതിക്കൊണ്ടും മറ്റുള്ളവരിലെ നന്മ കാണാനായിരിക്കണം ക്രിസ്ത്യാനികൾ ശ്രമിക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോൾ, വിലമതിപ്പിന്റെ കാര്യത്തിൽ അതിശ്രേഷ്ഠ മാതൃകയായ യഹോവയാം ദൈവത്തോടു നന്ദിയുള്ളവർ ആണെന്ന് അവർ പ്രകടമാക്കുകയാകും ചെയ്യുന്നത്.—1 കൊരിന്ത്യർ 11:1.
[17-ാം പേജിലെ ചിത്രം]
മറിയയുടെ നല്ല പ്രവൃത്തിയെ യേശു വിലമതിച്ചു