വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
ചില യഹോവയുടെ സാക്ഷികൾക്ക് മത സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലോ ഭൂവിടത്തിലോ തൊഴിൽ ചെയ്യാൻ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അത്തരം ജോലികൾ സംബന്ധിച്ച തിരുവെഴുത്തുപരമായ വീക്ഷണം എന്ത്?
സ്വന്ത കുടുംബത്തിനുവേണ്ടി ഭൗതികമായി കരുതുന്നതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്ന 1 തിമൊഥെയൊസ് 5:8 ആത്മാർഥതയോടെ ബാധകമാക്കാൻ ആഗ്രഹിക്കുന്ന ക്രിസ്ത്യാനികൾ അത്തരം പ്രശ്നത്തെ അഭിമുഖീകരിച്ചേക്കാം. ക്രിസ്ത്യാനികൾ ആ ബുദ്ധിയുപദേശം ബാധകമാക്കേണ്ടത് അനിവാര്യമാണെങ്കിലും തൊഴിലിന്റെ സ്വഭാവം കണക്കിലെടുക്കാതെ ഏതൊരു തൊഴിലും അല്ലെങ്കിൽ എല്ലാ തൊഴിലും സ്വീകരിക്കുന്നതിനെ അതു ന്യായീകരിക്കുന്നില്ല. ദൈവേഷ്ടത്തിന്റെ മറ്റു വശങ്ങളും കണക്കിലെടുക്കേണ്ടതിന്റെ ആവശ്യം ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു. ഉദാഹരണത്തിന്, കുടുംബത്തെ പോറ്റുന്നതിനായി ഒരുവൻ അധാർമികതയിൽ ഏർപ്പെടുകയോ കൊലപാതകം നടത്തുകയോ ചെയ്യുന്നതിനെ ന്യായീകരിക്കാനാവില്ല. കാരണം, ബൈബിൾ അത്തരം പ്രവൃത്തികളെ കുറ്റം വിധിക്കുന്നു. (ഉല്പത്തി 39:4-9 താരതമ്യം ചെയ്യുക; യെശയ്യാവു 2:4; യോഹന്നാൻ 17:14, 16) വ്യാജമത ലോക സാമ്രാജ്യമായ മഹാബാബിലോനിൽ നിന്നു പുറത്തു കടക്കാനുള്ള ആജ്ഞയ്ക്ക് അനുസൃതമായി ക്രിസ്ത്യാനികൾ പ്രവർത്തിക്കുന്നതും മർമപ്രധാനമാണ്.—വെളിപ്പാടു 18:4, 5.
ഗോളമെമ്പാടും, ദൈവജനം തൊഴിലുമായി ബന്ധപ്പെട്ട നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അവയെല്ലാം പട്ടികപ്പെടുത്തി ഓരോന്നിനെ കുറിച്ചും സുനിശ്ചിത നിയമങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതു നിരർഥകവും അസാധ്യവുമാണ്. (2 കൊരിന്ത്യർ 1:24) തൊഴിലുമായി ബന്ധപ്പെട്ടു വ്യക്തിപരമായി തീരുമാനങ്ങൾ എടുക്കുമ്പോൾ ക്രിസ്ത്യാനികൾ കണക്കിലെടുക്കേണ്ട ചില ഘടകങ്ങൾ നമുക്കു പരിചിന്തിക്കാം. 1983 മാർച്ച് 1 ലക്കം വീക്ഷാഗോപുരത്തിൽ, നമ്മുടെ ദൈവദത്ത മനസ്സാക്ഷിയിൽ നിന്നു പ്രയോജനം നേടുന്നതിനെ കുറിച്ചുള്ള ഒരു ലേഖനത്തിൽ, അവ ചർച്ച ചെയ്തിരുന്നു. ആ ലേഖനത്തിലെ ഒരു ചതുരം രണ്ടു പ്രധാന ചോദ്യങ്ങൾ ഉന്നയിച്ചിട്ട് സഹായകമായ വിവരങ്ങൾ പ്രദാനം ചെയ്തിരുന്നു.
ഒന്നാമത്തെ പ്രധാന ചോദ്യം: ബൈബിൾ ലൗകിക തൊഴിലിനെ കുറ്റം വിധിക്കുന്നുണ്ടോ? അതേ കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് മോഷണം, രക്തത്തിന്റെ ദുരുപയോഗം, വിഗ്രഹാരാധന എന്നിവയെ ബൈബിൾ കുറ്റം വിധിക്കുന്നതായി ആ വീക്ഷാഗോപുരം വ്യക്തമാക്കി. ദൈവാംഗീകാരം ഇല്ലാത്ത അത്തരം പ്രവർത്തനങ്ങളെ നേരിട്ടു പിന്തുണയ്ക്കുന്ന തൊഴിലുകളിൽ ഒരു ക്രിസ്ത്യാനി ഏർപ്പെടരുത്.
രണ്ടാമത്തെ ചോദ്യം: പ്രസ്തുത തൊഴിൽ ചെയ്യുന്നത് കുറ്റം വിധിക്കപ്പെട്ട ഒരു നടപടിയിൽ ഒരുവനെ പങ്കുകാരനാക്കുമോ? ഒരു ചൂതാട്ട കേന്ദ്രത്തിലോ ഗർഭച്ഛിദ്ര ക്ലിനിക്കിലോ വേശ്യാലയത്തിലോ ജോലി ചെയ്യുന്ന ഒരു വ്യക്തി, തിരുവെഴുത്തു വിരുദ്ധമായ നടപടിക്കു കൂട്ടുനിൽക്കുകയാകും ചെയ്യുന്നത്. അയാളുടെ അനുദിന ജോലി കേവലം അടിച്ചുവാരലോ ഫോണിൽ വിളിക്കുന്നവർക്കു മറുപടി പറയലോ ആയിരുന്നാലും അത്തരം തൊഴിലിൽ ഏർപ്പെടുകവഴി അയാൾ ദൈവം കുറ്റം വിധിക്കുന്ന നടപടിയെ പിന്തുണയ്ക്കുകയാണ്.
മേൽപ്പറഞ്ഞ ചോദ്യങ്ങളെ കുറിച്ച് അപഗ്രഥിക്കുന്നത് വ്യക്തിപരമായ തീരുമാനത്തിലെത്താൻ സഹായിക്കുന്നതായി തൊഴിൽ സംബന്ധമായ തീരുമാനങ്ങളെ അഭിമുഖീകരിക്കുന്ന പല ക്രിസ്ത്യാനികളും കണ്ടെത്തിയിട്ടുണ്ട്.
പരിചിന്തിച്ച ഈ രണ്ടു ചോദ്യങ്ങളിൽ നിന്നും, ഒരു സത്യാരാധകൻ വ്യാജമത സംഘടനയിൽ നേരിട്ട്—ഒരു പള്ളിയിലോ പള്ളിക്കുവേണ്ടിയോ—തൊഴിൽ ചെയ്യരുതാത്തതിന്റെ കാരണം ഒരുവനു മനസ്സിലാക്കാവുന്നതാണ്. ‘എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയിരിപ്പാൻ അവളെ വിട്ടുപോരുവിൻ’ എന്നു വെളിപ്പാടു 18:4 കൽപ്പിക്കുന്നു. വ്യാജാരാധന ഉന്നമിപ്പിക്കുന്ന ഒരു മതസ്ഥാപനത്തിൽ സ്ഥിരമായി ജോലി ചെയ്യുന്ന ഒരു വ്യക്തി, മഹാബാബിലോന്റെ പ്രവൃത്തികളിലും പാപങ്ങളിലും പങ്കാളി ആയിത്തീരും. പ്രസ്തുത വ്യക്തി ഉദ്യാനപാലകനോ കെട്ടിടത്തിന്റെ ചുമതല വഹിക്കുന്നയാളോ അറ്റകുറ്റപ്പണിക്കാരനോ കണക്കെഴുത്തുകാരനോ ആയിട്ടാണു ജോലി നോക്കുന്നതെങ്കിലും അയാളുടെ ജോലി സത്യമതത്തിനു വിരുദ്ധമായ ആരാധനയുടെ ഉന്നമനത്തിന് ഇടയാക്കും. തന്നെയുമല്ല, പള്ളി മനോഹരമാക്കുന്നതോ അതിന്റെ അറ്റകുറ്റ പണികൾ ചെയ്യുന്നതോ മതപരിപാടികൾക്കു പിന്തുണ നൽകുന്നതോ കാണുമ്പോൾ അയാൾ ആ മതവുമായി ബന്ധപ്പെട്ട വ്യക്തിയാണെന്നേ ആളുകൾ സ്വാഭാവികമായും നിഗമനം ചെയ്യൂ.
എന്നാൽ, ഒരു പള്ളിയിലോ മതസ്ഥാപനത്തിലോ സ്ഥിരം ജോലിക്കാരൻ അല്ലാത്ത ഒരാളുടെ കാര്യമോ? ഒരുപക്ഷേ അയാളെ പള്ളിയുടെ ബേസ്മെന്റിലുള്ള, പൊട്ടിപ്പോയ പൈപ്പു നന്നാക്കാൻ അടിയന്തിരമായി വിളിച്ചതാകാം. അത്, പള്ളിയുടെ മച്ച് മോടിപിടിപ്പിക്കുന്നതു പോലുള്ള കോൺട്രാക്റ്റ് വേലയിൽനിന്നു വ്യത്യസ്തമായിരിക്കില്ലേ?
വീണ്ടും, പല തരത്തിലുള്ള സ്ഥിതിവിശേഷങ്ങൾ ഉയർന്നുവന്നേക്കാം. അതുകൊണ്ട് ആ വീക്ഷാഗോപുരം ചർച്ചചെയ്ത കൂടുതലായ അഞ്ചു ഘടകങ്ങൾ നമുക്കു പരിശോധിക്കാം:
1. ആ ജോലി ബൈബിൾപരമായി തെറ്റല്ലാത്ത ഒരു പൊതു സേവനമാണോ? ഒരു പോസ്റ്റുമാന്റെ കാര്യമെടുക്കാം. തൊഴിലിന്റെ ഭാഗമായി തപാൽ എത്തിക്കുന്ന ഒരു കെട്ടിടം പള്ളിയോ ഗർഭച്ഛിദ്ര ക്ലിനിക്കോ ആണെങ്കിൽ കുറ്റം വിധിക്കപ്പെടുന്ന ഒരു നടപടിയിൽ അദ്ദേഹം പങ്കുപറ്റുന്നതായി അത് അർഥമാക്കുന്നില്ല. പള്ളിയോ അത്തരം ഒരു ക്ലിനിക്കോ ഉൾപ്പെടെ എല്ലാ കെട്ടിടങ്ങളുടെയും ജാലകങ്ങളിലൂടെ സൂര്യപ്രകാശം കടന്നുവരാൻ ദൈവം അനുവദിക്കുന്നു. (പ്രവൃത്തികൾ 14:16, 17) താൻ ദിനം തോറും സകലർക്കും ഒരു പൊതുസേവനം അനുഷ്ഠിക്കുന്നു എന്നു പോസ്റ്റുമാനായ ഒരു ക്രിസ്ത്യാനി നിഗമനം ചെയ്തേക്കാം. ഒരു അടിയന്തിര സേവനത്തിൽ ഏർപ്പെടുന്ന ഒരു ക്രിസ്ത്യാനിയുടെ കാര്യത്തിലും ഇതുതന്നെയാണു വാസ്തവം. പള്ളിയിലെ പൈപ്പിന്റെ ചോർച്ച പരിഹരിക്കാൻ ഒരു പ്ലംബറെ വിളിക്കുകയോ പള്ളി ശുശ്രൂഷയ്ക്കിടയിൽ തലകറങ്ങി വീഴുന്ന ഒരാളെ ആശുപത്രിയിൽ എത്തിക്കാൻ ഒരു ആംബുലൻസുകാരനെ വിളിക്കുകയോ ചെയ്യുന്നതുപോലെയാണ് ഇത്. ആകസ്മികമായ ഒരു മനുഷ്യത്വ സേവനം മാത്രമായി അതിനെ കരുതിയാൽ മതിയാകും.
2. ചെയ്യപ്പെടുന്ന കാര്യത്തിൽ ഒരു വ്യക്തിക്ക് എത്രത്തോളം അധികാരമുണ്ട്? ഒരു കട സ്വന്തമായുള്ള ക്രിസ്ത്യാനി വിഗ്രഹങ്ങൾ, ആത്മവിദ്യയുമായി ബന്ധപ്പെട്ട രക്ഷാകവചങ്ങൾ, സിഗരറ്റുകൾ, രക്തത്തിൽ നിന്ന് ഉണ്ടാക്കുന്ന സോസേജുകൾ എന്നിവ വിൽക്കുകയോ അവയ്ക്ക് ഓർഡർ ചെയ്യുകയോ ഇല്ല. കടയുടമ എന്ന നിലയിൽ കാര്യങ്ങൾ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ്. സിഗരറ്റുകളോ വിഗ്രഹങ്ങളോ വിറ്റു ലാഭമുണ്ടാക്കാൻ ആളുകൾ അദ്ദേഹത്തിന്റെമേൽ സമ്മർദം ചെലുത്തിയേക്കാം. എന്നാൽ, അദ്ദേഹം എപ്പോഴും തിരുവെഴുത്ത് അധിഷ്ഠിതമായ തന്റെ വിശ്വാസത്തിനു ചേർച്ചയിലേ പ്രവർത്തിക്കുകയുള്ളൂ. നേരെമറിച്ച്, ഒരു ക്രിസ്ത്യാനി ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന a (ലൂക്കൊസ് 7:8-ഉം 17:7, 8-ഉം താരതമ്യം ചെയ്യുക.) ഇത് അടുത്ത ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഒരു വലിയ കടയിലെ ജോലിക്കാരൻ മാത്രമാണെങ്കിൽ അദ്ദേഹത്തിനു പണം സ്വീകരിക്കാനോ തറ മിനുക്കാനോ വരവു ചെലവു കണക്കുകൾ സൂക്ഷിക്കാനോ ഉള്ള ജോലി ലഭിച്ചെന്നു വരാം. ഓർഡർ ചെയ്യുന്നതോ വിൽക്കുന്നതോ ആയ ഉത്പന്നങ്ങളുടെ കാര്യങ്ങളിലൊന്നും—അതിൽ സിഗരറ്റുകളും മത വിശേഷ ദിനങ്ങൾക്കായുള്ള വസ്തുക്കളും പോലെ ചോദ്യം ചെയ്യത്തക്ക ചില വസ്തുക്കൾ ഉൾപ്പെട്ടിരുന്നാലും—അദ്ദേഹത്തിനു യാതൊരു നിയന്ത്രണവുമില്ല.3. വ്യക്തി എത്രത്തോളം ഉൾപ്പെട്ടിരിക്കുന്നു? നമുക്കു വീണ്ടും ഒരു കടയുടെ കാര്യമെടുക്കാം. ഒരു കാഷ്യറായി ജോലി ചെയ്യുകയോ സാധനങ്ങൾ അടുക്കിവെക്കുകയോ ചെയ്യുന്ന ഒരു ജോലിക്കാരൻ വല്ലപ്പോഴുമൊക്കെ സിഗരറ്റുകളോ മതപരമായ വസ്തുക്കളോ കൈകാര്യം ചെയ്തെന്നു വരാം. എന്നാൽ അത് അദ്ദേഹത്തിന്റെ ജോലിയുടെ ഒരു ചെറിയ അംശം മാത്രമാണ്. അതേ കടയിൽ പുകയില വിൽക്കുന്ന കൗണ്ടറിൽ ജോലി ചെയ്യുന്ന ജോലിക്കാരനിൽ നിന്ന് എത്രയോ വ്യത്യസ്തം! മുഴുദിവസവും അയാളുടെ തൊഴിൽ അതാണ്—ക്രിസ്തീയ വിശ്വാസങ്ങൾക്കു നേരെ വിപരീതമാണത്. (2 കൊരിന്ത്യർ 7:1) തൊഴിലിനെ കുറിച്ചു പരിചിന്തിക്കുമ്പോൾ പ്രസ്തുത തൊഴിലിൽ ഒരു വ്യക്തി എത്രത്തോളം ഉൾപ്പെടേണ്ടി വരുന്നു അല്ലെങ്കിൽ അതുമായി ബന്ധപ്പെടേണ്ടി വരുന്നു എന്ന വസ്തുത പരിചിന്തിക്കേണ്ടതിന്റെ പ്രാധാന്യം ഇതു വ്യക്തമാക്കുന്നു.
4. ശമ്പളം എവിടെനിന്ന്, ജോലി ചെയ്യുന്ന സ്ഥലം ഏത്? രണ്ടു സാഹചര്യങ്ങൾ പരിചിന്തിക്കുക. പൊതു ജനങ്ങളുടെ മുമ്പാകെ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന് ഒരു ഗർഭച്ഛിദ്ര ക്ലിനിക്, ചുറ്റുവട്ടത്തുള്ള തെരുവുകൾ വൃത്തിയാക്കാൻ ഒരു മനുഷ്യനെ കൂലിക്കു വിളിക്കുന്നു. അയാൾക്കു വേതനം ലഭിക്കുന്നതു ഗർഭച്ഛിദ്ര ക്ലിനിക്കിൽ നിന്നാണെങ്കിലും അദ്ദേഹം അവിടുത്തെ ജോലിക്കാരനല്ല. മാത്രമല്ല, ജോലിസമയത്ത് ആരും അദ്ദേഹത്തെ ക്ലിനിക്കിൽ കാണുന്നുമില്ല. അദ്ദേഹം തിരുവെഴുത്തു വിരുദ്ധമല്ലാത്ത ഒരു പൊതു പ്രവർത്തനം നടത്തുന്നതായിട്ടാണ് ആളുകൾ വീക്ഷിക്കുന്നത്—ആരു വേതനം നൽകുന്നു എന്നതു പ്രസക്തമല്ല. ഇനി മറ്റൊരു സാഹചര്യം പരിചിന്തിക്കുക. വ്യഭിചാരം നിയമപരമാക്കിയ ഒരു രാഷ്ട്രത്തിൽ ലൈംഗികമായി സംക്രമിക്കുന്ന രോഗത്തിന്റെ വ്യാപനം കുറയ്ക്കുന്നതിനു വേശ്യാലയങ്ങളിൽ ചെന്നു സേവനം അനുഷ്ഠിക്കാൻ പൊതു ആരോഗ്യ സേവന വകുപ്പ് ഒരു നേഴ്സിനെ നിയോഗിച്ച് അവർക്കു തക്ക വേതനം നൽകുന്നു. അവർക്കു വേതനം നൽകുന്നത് പൊതു ആരോഗ്യ സേവന വകുപ്പാണെങ്കിലും അവരുടെ വേല മുഴുസമയവും വേശ്യാലയത്തിലാണ്, മാത്രമല്ല അവർ അധാർമികത കൂടുതൽ സുരക്ഷിതവും സ്വീകാര്യവും ആക്കിത്തീർക്കുകയും ചെയ്യുന്നു. ഒരു വ്യക്തിക്ക് എവിടെനിന്നു വേതനം ലഭിക്കുന്നു എന്നതും അയാൾ എവിടെ ജോലി ചെയ്യുന്നു എന്നതും കണക്കിലെടുക്കേണ്ടതിന്റെ കാരണം ഈ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നു.
5. ചില ജോലികൾ ചെയ്യുന്നതിന്റെ ഫലം എന്താണ്; അതു സ്വന്തം മനസ്സാക്ഷിയെ മുറിപ്പെടുത്തുമോ അല്ലെങ്കിൽ മറ്റുള്ളവർക്ക് ഇടർച്ച വരുത്തുമോ? നമ്മുടെയും മറ്റുള്ളവരുടെയും മനസ്സാക്ഷി പരിഗണിക്കേണ്ടതുണ്ട്. ഒരു തൊഴിൽ (അത് എവിടെ ചെയ്യുന്നു എന്നതും വേതനത്തിന്റെ ഉറവിടവും) മിക്ക ക്രിസ്ത്യാനികൾക്കും ഒരു പ്രശ്നമായി തോന്നുന്നില്ലെങ്കിലും അതു തന്റെ വ്യക്തിപരമായ മനസ്സാക്ഷിയെ ബാധിക്കും എന്ന് ഒരാൾ വിചാരിച്ചേക്കാം. ഉത്തമ മാതൃക വെച്ച പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ പ്രസ്താവിച്ചു. “നല്ലവരായി നടപ്പാൻ ഇച്ഛിക്കകൊണ്ടു ഞങ്ങൾക്കു നല്ല മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങൾ ഉറച്ചിരിക്കുന്നു.” (എബ്രായർ 13:18) നമ്മെ അസ്വസ്ഥരാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം; എങ്കിലും മറ്റൊരാളുടെ മനസ്സാക്ഷിയെ നാം കുറ്റം വിധിക്കരുത്. ഒരു പ്രത്യേക ജോലി ചെയ്യുന്നതു ബൈബിളിനു വിരുദ്ധമല്ല എന്ന് ഒരു ക്രിസ്ത്യാനിക്കു തോന്നിയേക്കാം. എന്നാൽ അതു സഭയിൽ അനേകർക്കും സമൂഹത്തിലുള്ള ജനങ്ങൾക്കും അസ്വസ്ഥത ഉളവാക്കും എന്ന് അദ്ദേഹം തിരിച്ചറിയേണ്ടതുണ്ട്. “ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങൾ ഒന്നിലും ഇടർച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു” എന്നു പറഞ്ഞപ്പോൾ പൗലൊസ് ശരിയായ മനോഭാവം പ്രതിഫലിപ്പിക്കുക ആയിരുന്നു.—2 കൊരിന്ത്യർ 6:3, 4.
ഇപ്പോൾ നമുക്ക്, പള്ളിക്കെട്ടിടത്തിൽ ജോലി ചെയ്യുന്നതു സംബന്ധിച്ച ചോദ്യത്തിലേക്കു മടങ്ങാം. പുതിയ ജനാലകൾ പിടിപ്പിക്കുക, കാർപ്പെറ്റുകൾ വൃത്തിയാക്കുക, ചൂളയുടെ കേടുതീർക്കുക തുടങ്ങിയവയുടെ കാര്യത്തിൽ മേൽപ്പറഞ്ഞ ഘടകങ്ങൾ എങ്ങനെ ഉൾപ്പെട്ടിരിക്കുന്നു?
അധികാരം സംബന്ധിച്ച സംഗതി അനുസ്മരിക്കുക. അത്തരം പള്ളി ജോലികൾ ഏറ്റെടുത്തു നടത്തണോ എന്നു തീരുമാനിക്കാൻ അധികാരമുള്ള ഉടമയോ മാനേജരോ ആണോ പ്രസ്തുത ക്രിസ്ത്യാനി? വ്യാജാരാധനയുടെ ഉന്നമനത്തിനായി ചില മതങ്ങളെ സഹായിക്കുന്ന ജോലിയിലോ കോൺട്രാക്റ്റ് വേലയിലോ ഏർപ്പെട്ടുകൊണ്ട് മഹാബാബിലോനുമായുള്ള പങ്കാളിത്തത്തിന് ഒരു ക്രിസ്ത്യാനി തന്റെ അധികാരം വിനിയോഗിക്കുമോ? സ്വന്തം കടയിൽ സിഗരറ്റുകളോ വിഗ്രഹങ്ങളോ വിൽക്കാൻ തീരുമാനിക്കുന്നതിനു തുല്യമായിരിക്കില്ലേ അത്?—2 കൊരിന്ത്യർ 6:14-16.
ഏതു ജോലി ഏറ്റെടുക്കണം എന്നു തീരുമാനിക്കാൻ അധികാരമില്ലാത്ത ഒരു ജോലിക്കാരനാണു ക്രിസ്ത്യാനി എങ്കിൽ എവിടെ ജോലി ചെയ്യേണ്ടി വരുന്നു, എത്രത്തോളം അതിൽ ഉൾപ്പെടേണ്ടി വരുന്നു എന്നിങ്ങനെ മറ്റു കാര്യങ്ങളും പരിചിന്തിക്കേണ്ടതുണ്ട്. ഒരു പ്രത്യേക ചടങ്ങിൽ ഉപയോഗിക്കുന്നതിനു പുതിയ കസേരകൾ എത്തിക്കാനോ യഥാസ്ഥാനത്തു ക്രമീകരിക്കാനോ അല്ലെങ്കിൽ പള്ളിയിൽ ഉണ്ടായ തീപിടുത്തം പടരുന്നതിനു മുമ്പ് അതു കെടുത്തിക്കളയുന്നതു പോലുള്ള മനുഷ്യത്വപരമായ സേവനങ്ങൾ അനുഷ്ഠിക്കാനോ തൊഴിലുടമ ജോലിക്കാരനോട് ആവശ്യപ്പെടുന്നെങ്കിലോ? അത് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾ, പള്ളിക്കെടിടം പെയിന്റടിക്കുകയോ അതിന്റെ ഭംഗി വർധിപ്പിക്കാൻ ദിവസേന ഉദ്യാനപരിപാലനം നടത്തുകയോ ചെയ്തുകൊണ്ട് ദീർഘനേരം ചെലവിടുന്നതിൽ നിന്നു വ്യത്യസ്തം ആയിരിക്കുന്നതായി അനേകരും മനസ്സിലാക്കും. പതിവായ അല്ലെങ്കിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന തരം തൊഴിലുകൾ, താൻ യാതൊരു ബന്ധവും പുലർത്തുന്നില്ലെന്ന് അവകാശപ്പെടുന്ന ഒരു മതവുമായി അനേകരും ആ ക്രിസ്ത്യാനിയെ ബന്ധപ്പെടുത്താൻ മത്തായി 13:41; 18:6, 7.
ഇടയാക്കിയേക്കും. മാത്രമല്ല, അനേകർക്കും അത് ഇടർച്ചയ്ക്കും കാരണമായേക്കാം.—തൊഴിലുമായി ബന്ധപ്പെട്ടു നാം പ്രധാനപ്പെട്ട നിരവധി കാര്യങ്ങൾ പരിചിന്തിച്ചു. വ്യാജമതവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക ചോദ്യത്തിന് ഉത്തരം നൽകുന്നതിനായിരുന്നു അത്. എങ്കിലും മറ്റു തൊഴിലുകളോടുള്ള ബന്ധത്തിലും അതു ബാധകമാക്കാവുന്നതാണ്. ഓരോ തൊഴിലിന്റെയും കാര്യത്തിൽ തനതായ സാഹചര്യത്തിനു ചേർച്ചയിൽ പ്രാർഥനാപൂർവകമായ പരിചിന്തനം ആവശ്യമാണ്. മേൽപരാമർശിച്ച വസ്തുതകൾ യഹോവയുടെ മുമ്പാകെ നേരായ മാർഗത്തിൽ നടക്കാനുള്ള തങ്ങളുടെ ആത്മാർഥമായ ആഗ്രഹത്തിനു ചേർച്ചയിൽ മനഃസാക്ഷിപൂർവം തീരുമാനമെടുക്കാൻ നിരവധി ക്രിസ്ത്യാനികളെ സഹായിച്ചിട്ടുണ്ട്.—സദൃശവാക്യങ്ങൾ 3:5, 6; യെശയ്യാവു 2:3; എബ്രായർ 12:12-14.
[അടിക്കുറിപ്പുകൾ]
a ആശുപത്രികളിൽ ജോലി ചെയ്യുന്ന ചില ക്രിസ്ത്യാനികൾ അധികാരം സംബന്ധിച്ചുള്ള ഈ വസ്തുതകൾ പരിചിന്തിക്കേണ്ടതുണ്ട്. ഒരു രോഗിക്കുവേണ്ടി മരുന്ന് ഓർഡർ ചെയ്യാനോ ഒരു പ്രത്യേക ചികിത്സാരീതി അവലംബിക്കാനോ ഡോക്ടർക്ക് അധികാരം ഉണ്ടായിരുന്നേക്കാം. എന്നാൽ, രക്തപ്പകർച്ചയോ ഗർഭച്ഛിദ്രമോ നടത്തുന്നതിൽ രോഗിക്കു വിരോധമില്ലെങ്കിലും അത്തരം കാര്യങ്ങളെ കുറിച്ചു ബൈബിൾ പറയുന്നത് എന്താണെന്ന് അറിയാവുന്ന ഒരു ഡോക്ടർക്ക് എങ്ങനെ അതിനു മുതിരാനാകും? നേരെമറിച്ച്, ആശുപത്രിയിൽ ജോലി നോക്കുന്ന ഒരു നേഴ്സിന് അത്തരം അധികാരം ഉണ്ടായെന്നു വരില്ല. തന്റെ ജോലിയിൽ ഏർപ്പെട്ടിരിക്കെ, ഏതെങ്കിലുമൊരു കാരണത്താൽ രക്തപരിശോധന നടത്താൻ അല്ലെങ്കിൽ ഗർഭച്ഛിദ്രത്തിനു വന്ന ഒരു രോഗിയെ പരിചരിക്കാൻ നേഴ്സിനു ഡോക്ടർ നിർദേശം നൽകിയേക്കാം. 2 രാജാക്കന്മാർ 5:17-19-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദൃഷ്ടാന്തത്തിനു ചേർച്ചയിൽ രക്തപ്പകർച്ച, ഗർഭച്ഛിദ്രം എന്നിവയ്ക്കു താൻ ഉത്തരവാദി ആയിരിക്കുന്നില്ലാത്തതിനാൽ തനിക്ക് ഒരു രോഗിക്കുവേണ്ടി മനുഷ്യത്വ സേവനം അനുഷ്ഠിക്കാമെന്ന് ആ നേഴ്സ് നിഗമനം ചെയ്തേക്കാം. എങ്കിലും ‘നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തിന്റെ മുമ്പാകെ നടക്കുന്ന’തിന് അവർ അക്കാര്യം സംബന്ധിച്ച് തന്റെ മനസ്സാക്ഷിയെ കണക്കിലെടുക്കേണ്ടതുണ്ട്.—പ്രവൃത്തികൾ 23:1.