വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശൗൽ—കർത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ട പാത്രം

ശൗൽ—കർത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ട പാത്രം

ശൗൽകർത്താ​വി​ന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട പാത്രം

തർസൊ​സു​കാ​ര​നായ ശൗൽ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളു​ടെ ഒരു ഹിംസാ​ത്മക എതിരാ​ളി ആയിരു​ന്നു. എന്നാൽ കർത്താവ്‌ അവനു​വേണ്ടി കരുതി​യി​രു​ന്നത്‌ വ്യത്യ​സ്‌ത​മാ​യൊ​രു ഭാവി​യാ​യി​രു​ന്നു. താൻ ശക്തമായി എതിർത്തി​രുന്ന സംഗതി​യു​ടെ​തന്നെ ഒരു ശ്രദ്ധേയ പ്രതി​നി​ധി​യാ​യി ശൗൽ മാറേ​ണ്ടി​യി​രു​ന്നു. യേശു പറഞ്ഞു: “അവൻ [ശൗൽ] എന്റെ നാമം ജാതി​കൾക്കും രാജാ​ക്ക​ന്മാർക്കും യിസ്രാ​യേൽമ​ക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നോ​രു പാത്രം ആകുന്നു.”—പ്രവൃ​ത്തി​കൾ 9:15.

ശൗലിനു കരുണ ലഭിക്കു​ക​യും അവൻ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ ‘തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട പാത്രം’ ആയിത്തീ​രു​ക​യും ചെയ്‌ത​പ്പോൾ ഒരു ‘നിഷ്‌ഠു​രൻ’ എന്ന നിലയി​ലുള്ള അവന്റെ ജീവി​ത​ത്തിന്‌ അപ്പാടെ മാറ്റം സംഭവി​ച്ചു. (1 തിമൊ​ഥെ​യൊസ്‌ 1:12, 13) ശൗൽ ക്രിസ്‌തീയ അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ ആയിത്തീർന്ന​പ്പോൾ, സ്‌തെ​ഫാ​നൊ​സി​നെ കല്ലെറി​യു​ന്ന​തി​ലും യേശു​വി​ന്റെ ശിഷ്യ​ന്മാർക്കു നേരെ​യു​ണ്ടായ മറ്റ്‌ ആക്രമ​ണ​ങ്ങ​ളി​ലും പങ്കുപ​റ്റാൻ അവനെ പ്രേരി​പ്പിച്ച ഓജസ്സ്‌ തികച്ചും വ്യത്യ​സ്‌ത​മായ ലക്ഷ്യങ്ങ​ളി​ലേക്കു തിരി​ച്ചു​വി​ട​പ്പെട്ടു. യേശു അഭികാ​മ്യ​മായ ഗുണങ്ങൾ ശൗലിൽ കണ്ടെന്നു തീർച്ച. എന്തെല്ലാം ഗുണങ്ങൾ? ആരായി​രു​ന്നു ശൗൽ? സത്യാ​രാ​ധ​നയെ ഉന്നമി​പ്പി​ക്കാൻ അവന്റെ പശ്ചാത്തലം അവനെ അനു​യോ​ജ്യ​നാ​ക്കി​യത്‌ എങ്ങനെ? അവന്റെ അനുഭ​വ​ത്തിൽ നിന്നു നമുക്ക്‌ എന്തെങ്കി​ലും പഠിക്കാൻ കഴിയു​മോ?

ശൗലിന്റെ കുടുംബ പശ്ചാത്തലം

പൊ.യു. 33 പെന്ത​ക്കോ​സ്‌തി​നു ശേഷം ഉടൻതന്നെ സ്‌തെ​ഫാ​നൊസ്‌ കൊല്ല​പ്പെട്ടു. അന്ന്‌ ശൗൽ ‘ഒരു ബാല്യ​ക്കാ​രൻ’ ആയിരു​ന്നു. പൊ.യു. 60-61-ൽ ഫിലേ​മോന്‌ എഴുതു​മ്പോൾ അവൻ ഒരു ‘വയസ്സൻ’ ആയിരു​ന്നു. (പ്രവൃ​ത്തി​കൾ 7:58; ഫിലേ​മോൻ 9) പുരാതന കാലത്ത്‌ പ്രായം കണക്കാ​ക്കി​യി​രുന്ന രീതി സംബന്ധി​ച്ചുള്ള പണ്ഡിത​ന്മാ​രു​ടെ അഭി​പ്രാ​യം അനുസ​രിച്ച്‌, 24-നും 40-നും ഇടയ്‌ക്കു വയസ്സുള്ള ആളിനെ “ബാല്യ​ക്കാര”നായും 50-56-നു മേൽ പ്രായ​മുള്ള ആളിനെ “വയസ്സ”നായും കണക്കാ​ക്കി​യി​രു​ന്നു. അതു​കൊണ്ട്‌ യേശു ജനിച്ച്‌ ഏതാനും വർഷങ്ങൾക്കു​ള്ളിൽ ശൗൽ ജനിച്ചി​രി​ക്കാ​നാ​ണു സാധ്യത.

യഹൂദ​ന്മാർ അന്നു ലോക​ത്തി​ന്റെ അനേകം ഭാഗങ്ങ​ളിൽ ചിതറി​പ്പാർത്തി​രു​ന്നു. മറ്റു രാജ്യ​ങ്ങ​ളാ​ലുള്ള കീഴടക്കൽ, അടിമത്തം, നാടു​ക​ടത്തൽ, വ്യാപാ​രം, സ്വമേ​ധ​യാ​യുള്ള കുടി​യേറ്റം എന്നിവ അവർ യഹൂദ്യ​യിൽനി​ന്നു ചിതറി​പ്പോ​യ​തി​ന്റെ കാരണ​ങ്ങ​ളിൽ പെടുന്നു. തന്റെ കുടും​ബം ചിതറി​പ്പോയ യഹൂദ​രിൽപ്പെ​ട്ടത്‌ ആയിരു​ന്നെ​ങ്കി​ലും, താൻ, “എട്ടാം നാളിൽ പരിച്‌ഛേദന ഏററവൻ; യിസ്രാ​യേൽജാ​തി​ക്കാ​രൻ; ബെന്യ​മീൻഗോ​ത്ര​ക്കാ​രൻ; എബ്രാ​യ​രിൽനി​ന്നു ജനിച്ച എബ്രായൻ; ന്യായ​പ്ര​മാ​ണം സംബന്ധി​ച്ചു പരീശൻ” ആണെന്നു പറഞ്ഞു​കൊണ്ട്‌ ശൗൽ ന്യായ​പ്ര​മാ​ണ​ത്തോ​ടുള്ള തങ്ങളുടെ കൂറിന്‌ അടിവ​ര​യി​ടു​ന്നു. ശൗലിന്റെ പേര്‌ അവന്റെ ഗോ​ത്ര​ത്തി​ലെ ഒരു പ്രമുഖ അംഗമാ​യി​രുന്ന ഇസ്രാ​യേ​ലി​ലെ ഒന്നാമത്തെ രാജാ​വി​ന്റെ അതേ എബ്രായ പേരു​ത​ന്നെ​യാ​യി​രു​ന്നു. ജനനം​കൊണ്ട്‌ റോമാ​ക്കാ​ര​നായ തർസൊ​സു​കാ​രൻ ശൗലിന്‌ ഒരു ലത്തീൻ പേരും ഉണ്ടായി​രു​ന്നു—പൗലുസ്‌.—ഫിലി​പ്പി​യർ 3:5; പ്രവൃ​ത്തി​കൾ 13:21; 22:25-29.

ശൗൽ റോമാ​ക്കാ​ര​നാ​യി ജനിച്ചു എന്ന വസ്‌തു​ത​യിൽ നിന്ന്‌, അവന്റെ പൂർവി​ക​ന്മാ​രിൽ ഒരാൾ പൗരത്വ പദവി കരസ്ഥമാ​ക്കി​യി​രു​ന്നെന്നു വ്യക്തമാണ്‌. എങ്ങനെ? അതിനു പല സാധ്യ​തകൾ ഉണ്ട്‌. പൗരത്വം പാരമ്പ​ര്യ​മാ​യി മാത്രമല്ല ലഭിച്ചി​രു​ന്നത്‌. വ്യക്തി​കൾക്ക്‌ അല്ലെങ്കിൽ സമൂഹ​ങ്ങൾക്ക്‌, ഏതെങ്കി​ലും യോഗ്യ​ത​കളെ പ്രതി​യോ കേവലം രാഷ്‌ട്രീയ നേട്ടങ്ങൾക്കാ​യോ രാഷ്‌ട്ര​ത്തി​നു ചെയ്‌ത ശ്രദ്ധേ​യ​മായ എന്തെങ്കി​ലും സേവന​ത്തി​നുള്ള പ്രതി​ഫ​ല​മാ​യോ പൗരത്വം നൽക​പ്പെ​ട്ടി​രു​ന്നു. പണം കൊടുത്ത്‌ ഒരു റോമാ​ക്കാ​ര​നിൽ നിന്നു സ്വത​ന്ത്ര​നാ​കു​ക​യോ ഒരു റോമാ​ക്കാ​ര​നാൽ സ്വത​ന്ത്ര​നാ​ക്ക​പ്പെ​ടു​ക​യോ ചെയ്യുന്ന അടിമ ഒരു റോമാ​ക്കാ​രൻ ആയിത്തീ​രു​മാ​യി​രു​ന്നു. പോഷക സേനയി​ലെ ഒരു അംഗം റോമൻ സൈന്യ​ത്തിൽനി​ന്നു പിരിഞ്ഞു പോകു​മ്പോൾ അയാൾക്കും പൗരത്വം ലഭിച്ചി​രു​ന്നു. റോമൻ കോള​നി​ക​ളിൽ താമസി​ക്കുന്ന തദ്ദേശ​വാ​സി​കൾക്കു കാല​ക്ര​മ​ത്തിൽ പൗരന്മാർ ആകാൻ കഴിഞ്ഞി​രു​ന്നു. ചില കാലഘ​ട്ട​ങ്ങ​ളിൽ വൻതുക കൊടു​ത്തു പൗരത്വം വാങ്ങാൻ കഴിയു​മാ​യി​രു​ന്നെ​ന്നും പറയ​പ്പെ​ടു​ന്നു. എന്നാൽ ശൗലിന്റെ കുടും​ബ​ത്തി​നു പൗരത്വം ലഭിച്ചത്‌ എങ്ങനെ​യെ​ന്നത്‌ അജ്ഞാത​മാണ്‌.

ശൗൽ, റോമൻ പ്രവി​ശ്യ​യായ കിലി​ക്ക്യ​യു​ടെ (ഇന്ന്‌ ദക്ഷിണ ടർക്കി​യിൽ) തലസ്ഥാ​ന​വും പ്രധാന നഗരവു​മായ തർസൊ​സിൽനിന്ന്‌ ഉള്ളവനാ​ണെന്നു നമുക്ക്‌ അറിയാം. അവിടെ യഹൂദ​ന്മാ​രു​ടെ വലി​യൊ​രു സമൂഹം പാർത്തി​രു​ന്നെ​ങ്കി​ലും അവിടത്തെ ജീവിതം ശൗലിനെ വിജാ​തീ​യ​രു​ടെ സംസ്‌കാ​ര​വു​മാ​യി സമ്പർക്ക​ത്തിൽ ആക്കുമാ​യി​രു​ന്നു. യവന അഥവാ ഗ്രീക്ക്‌ വിദ്യാ​ഭ്യാ​സ​ത്തി​ന്റെ ഒരു കേന്ദ്രം എന്ന നിലയിൽ പേരു​കേട്ട, വലുതും സമ്പദ്‌സ​മൃ​ദ്ധ​വു​മായ നഗരമാ​യി​രു​ന്നു തർസൊസ്‌. ഒന്നാം നൂറ്റാ​ണ്ടിൽ അവിടെ 3,00,000-ത്തിനും 5,00,000-ത്തിനും ഇടയ്‌ക്ക്‌ ആളുകൾ ഉണ്ടായി​രു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. ഏഷ്യാ മൈന​റി​നും സിറി​യ​യ്‌ക്കും മെസൊ​പ്പൊ​ത്താ​മ്യ​യ്‌ക്കും ഇടയ്‌ക്കുള്ള പ്രധാന വീഥി ഈ വാണിജ്യ കേന്ദ്ര​ത്തി​ലൂ​ടെ കടന്നു​പോ​യി​രു​ന്നു. വാണി​ജ്യ​വും ചുറ്റു​മു​ണ്ടാ​യി​രുന്ന സമതല​പ്ര​ദേ​ശ​ത്തി​ന്റെ ഫലഭൂ​യി​ഷ്‌ഠ​ത​യും ആയിരു​ന്നു തർസൊ​സി​ന്റെ സമ്പദ്‌സ​മൃ​ദ്ധി​ക്കു നിദാനം. ധാന്യ​ങ്ങ​ളും, വീഞ്ഞും, ചണവസ്‌ത്ര​വു​മാണ്‌ അവിടെ മുഖ്യ​മാ​യും ഉത്‌പാ​ദി​പ്പി​ച്ചി​രു​ന്നത്‌. തഴച്ചു​വ​ളർന്നി​രുന്ന നെയ്‌ത്തു വ്യവസാ​യ​ത്തി​ന്റെ ഭാഗമാ​യി, കൂടാര നിർമാ​ണ​ത്തിന്‌ ഉപയോ​ഗി​ച്ചി​രുന്ന, ആട്ടു​രോ​മം​കൊ​ണ്ടുള്ള ശീലക​ളും ഉത്‌പാ​ദി​പ്പി​ച്ചി​രു​ന്നു.

ശൗലിന്റെ വിദ്യാ​ഭ്യാ​സം

സ്വന്തം ഭൗതി​കാ​വ​ശ്യ​ങ്ങൾക്കു വേണ്ടി സത്യസ​ന്ധ​മാ​യി കരുതിയ ശൗൽ അഥവാ പൗലൊസ്‌ കൂടാ​ര​പ്പണി ചെയ്‌തു​കൊണ്ട്‌ തന്റെ മിഷനറി പ്രവർത്ത​ന​ങ്ങളെ പിന്താങ്ങി. (പ്രവൃ​ത്തി​കൾ 18:2, 3; 20:34) അവന്റെ സ്വദേ​ശ​മായ തർസൊ​സി​ലെ ആളുക​ളു​ടെ പ്രധാന തൊഴി​ലാ​യി​രു​ന്നു കൂടാര നിർമാ​ണം. ചെറു​പ്പ​ത്തിൽ തന്റെ പിതാ​വിൽനിന്ന്‌ ആയിരി​ക്കാം ശൗൽ കൂടാ​ര​പ്പണി പഠിച്ചത്‌.

ശൗലിന്റെ മിഷനറി വേലയിൽ അവന്റെ ഭാഷാ ജ്ഞാനവും അമൂല്യ​മെന്നു തെളിഞ്ഞു, വിശേ​ഷി​ച്ചും റോമാ സാമ്രാ​ജ്യ​ത്തി​ലെ പൊതു​ഭാഷ ആയിരുന്ന ഗ്രീക്കി​ലെ അവന്റെ പ്രാവീ​ണ്യം. (പ്രവൃ​ത്തി​കൾ 21:37–22:2) ശൗലിന്റെ ഗ്രീക്ക്‌ ഒന്നാന്ത​ര​മാ​ണെന്ന്‌ അവന്റെ എഴുത്തു​കൾ വിശക​ലനം ചെയ്‌തി​ട്ടു​ള്ളവർ പറയുന്നു. അവന്റെ പദസമ്പത്ത്‌ പൗരാ​ണി​ക​മോ സാഹി​ത്യാ​ത്മ​ക​മോ അല്ല, മറിച്ച്‌ താൻ കൂടെ​ക്കൂ​ടെ ഉദ്ധരി​ക്കു​ക​യോ പരാവർത്തനം ചെയ്യു​ക​യോ ചെയ്‌ത എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഗ്രീക്കു പരിഭാ​ഷ​യായ സെപ്‌റ്റു​വ​ജി​ന്റി​ന്റേ​തി​നോ​ടു സമാന​മാണ്‌. ഈ തെളി​വി​ന്റെ അടിസ്ഥാ​ന​ത്തിൽ, സാധ്യ​ത​യ​നു​സ​രിച്ച്‌ ഒരു യഹൂദ സ്‌കൂ​ളിൽനിന്ന്‌ അവന്‌ ഗ്രീക്കു ഭാഷയിൽ മികച്ച അടിസ്ഥാന വിദ്യാ​ഭ്യാ​സ​മെ​ങ്കി​ലും ലഭിച്ചി​രു​ന്നെന്നു പണ്ഡിത​ന്മാർ നിഗമനം ചെയ്യുന്നു. “പുരാ​ത​ന​കാ​ലത്തു മെച്ചപ്പെട്ട വിദ്യാ​ഭ്യാ​സം, വിശേ​ഷി​ച്ചും ഗ്രീക്ക്‌ വിദ്യാ​ഭ്യാ​സം സൗജന്യം ആയിരു​ന്നില്ല; സാധാ​ര​ണ​ഗ​തി​യിൽ, അതിനു സാമ്പത്തിക ചെലവ്‌ ഉണ്ടായി​രു​ന്നു” എന്ന്‌ പണ്ഡിത​നായ മാർട്ടിൻ ഹെങ്ങെൽ പറയുന്നു. അതു​കൊണ്ട്‌ ശൗലിന്റെ വിദ്യാ​ഭ്യാ​സം അവൻ ഒരു പ്രമുഖ കുടും​ബ​ത്തിൽനിന്ന്‌ ഉള്ളവൻ ആയിരു​ന്നെന്നു സൂചി​പ്പി​ക്കു​ന്നു.

സാധ്യ​ത​യ​നു​സ​രിച്ച്‌ ഏകദേശം 13 വയസ്സു​ള്ള​പ്പോൾ അവൻ സ്വന്തം നഗരത്തിൽനിന്ന്‌ ഏതാണ്ട്‌ 840 കിലോ​മീ​റ്റർ അകലെ യെരൂ​ശ​ലേ​മിൽ വിദ്യാ​ഭ്യാ​സം തുടരു​ക​യാ​യി​രു​ന്നു. പരീശ പാരമ്പ​ര്യം പഠിപ്പി​ച്ചി​രുന്ന വിഖ്യാ​ത​നും സമാദ​ര​ണീയ ഗുരു​വും ആയിരുന്ന ഗമാലി​യേ​ലി​ന്റെ കാൽക്കൽ ഇരുന്ന്‌ അവൻ പഠിച്ചു. (പ്രവൃ​ത്തി​കൾ 22:3; 23:6) ഇന്നത്തെ സർവക​ലാ​ശാ​ലാ വിദ്യാ​ഭ്യാ​സ​ത്തി​നു തുല്യ​മായ ആ പഠനം യഹൂദ വ്യവസ്ഥി​തി​യിൽ പ്രാമു​ഖ്യത നേടാ​നുള്ള അവസരം അവനു തുറന്നു​കൊ​ടു​ത്തു. a

പ്രാപ്‌തി​കൾ നന്നായി വിനി​യോ​ഗി​ച്ചു

ഒരു യവന-റോമൻ നഗരത്തി​ലെ യഹൂദ കുടും​ബ​ത്തിൽ ജനിച്ച ശൗലിനെ മൂന്നു വ്യത്യസ്‌ത ഗണങ്ങളിൽ പെടു​ത്താൻ കഴിയു​മാ​യി​രു​ന്നു. സാർവ​ദേ​ശീയ, ബഹുഭാ​ഷാ പശ്ചാത്തലം ‘എല്ലാവർക്കും എല്ലാമാ​യി​ത്തീ​രാൻ’ നിസ്സം​ശ​യ​മാ​യും അവനെ സഹായി​ച്ചു. (1 കൊരി​ന്ത്യർ 9:19-23) തന്റെ ശുശ്രൂ​ഷ​യ്‌ക്കു നിയമ സംരക്ഷണം നേടാ​നും റോമാ സാമ്രാ​ജ്യ​ത്തി​ലെ ഏറ്റവും ഉയർന്ന അധികാ​രി​യു​ടെ മുമ്പാകെ സുവാർത്ത എത്തിക്കാ​നും റോമൻ പൗരത്വം പിൽക്കാ​ലത്ത്‌ അവനെ സഹായി​ച്ചു. (പ്രവൃ​ത്തി​കൾ 16:37-40; 25:11, 12) പുനരു​ത്ഥാ​നം പ്രാപിച്ച യേശു​വിന്‌ ശൗലിന്റെ പശ്ചാത്ത​ല​വും വിദ്യാ​ഭ്യാ​സ​വും വ്യക്തി​ത്വ​വും അറിയാ​മാ​യി​രു​ന്നെന്നു തീർച്ച. അവൻ അനന്യാ​സി​നോട്‌ ഇങ്ങനെ പറഞ്ഞു: “നീ പോക; അവൻ എന്റെ നാമം ജാതി​കൾക്കും രാജാ​ക്ക​ന്മാർക്കും യിസ്രാ​യേൽമ​ക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നോ​രു പാത്രം ആകുന്നു. എന്റെ നാമത്തി​ന്നു വേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭ​വി​ക്കേ​ണ്ട​താ​കു​ന്നു എന്നു ഞാൻ അവനെ കാണി​ക്കും എന്നു പറഞ്ഞു.” (പ്രവൃ​ത്തി​കൾ 9:13-16) ശൗലിന്റെ തീക്ഷ്‌ണത ശരിയായ ദിശയിൽ തിരി​ച്ചു​വി​ട​പ്പെ​ട്ട​പ്പോൾ, വിദൂര ദേശങ്ങ​ളിൽ രാജ്യ സന്ദേശം വ്യാപി​ക്കാൻ അതു കാരണ​മാ​യി.

യേശു ഒരു പ്രത്യേക ദൗത്യ​ത്തി​നാ​യി ശൗലിനെ തിര​ഞ്ഞെ​ടു​ത്തത്‌ ക്രിസ്‌തീയ ചരി​ത്ര​ത്തി​ലെ ഒരു അതുല്യ സംഭവ​മാ​യി​രു​ന്നു. സുവാർത്ത വ്യാപി​പ്പി​ക്കു​ന്ന​തിൽ ഫലപ്ര​ദ​മാ​യി ഉപയോ​ഗി​ക്കാൻ കഴിയുന്ന വ്യക്തി​പ​ര​മായ പ്രാപ്‌തി​ക​ളും സ്വഭാവ സവി​ശേ​ഷ​ത​ക​ളും ഇന്നത്തെ എല്ലാ ക്രിസ്‌ത്യാ​നി​കൾക്കും ഉണ്ട്‌. യേശു തന്നിൽനിന്ന്‌ എന്താണ്‌ ആഗ്രഹി​ക്കു​ന്ന​തെന്നു ശൗലിനു മനസ്സി​ലാ​യ​പ്പോൾ അവൻ മടിച്ചു നിന്നില്ല. രാജ്യ താത്‌പ​ര്യ​ങ്ങൾ ഉന്നമി​പ്പി​ക്കാൻ തന്നാലാ​വത്‌ എല്ലാം അവൻ ചെയ്‌തു. നിങ്ങളു​ടെ കാര്യ​ത്തിൽ അതു സത്യമാ​ണോ?

[അടിക്കു​റി​പ്പു​കൾ]

a ഗമാലിയേലിൽനിന്ന്‌ ശൗലിനു ലഭിച്ചി​രി​ക്കാൻ സാധ്യ​ത​യുള്ള വിദ്യാ​ഭ്യാ​സ​ത്തി​ന്റെ ഉള്ളടക്ക​വും സ്വഭാ​വ​വും സംബന്ധി​ച്ചുള്ള വിവര​ങ്ങൾക്കാ​യി 1996 ജൂലൈ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 26-9 പേജുകൾ കാണുക.

[30-ാം പേജിലെ ചതുരം/ചിത്രം]

റോമൻ പൗരത്വ​ത്തി​ന്റെ രജിസ്‌​ട്രേ​ഷ​നും സാക്ഷ്യ​പ്പെ​ടു​ത്ത​ലും

റോമൻ പൗരന്മാ​രു​ടെ, നിയമ​പ്ര​കാ​ര​മുള്ള മക്കളുടെ രജിസ്‌​ട്രേഷൻ ആരംഭി​ച്ചത്‌ അഗസ്റ്റസ്‌ (ഔഗു​സ്‌തൊസ്‌) ആണ്‌. അതിനാ​യി അദ്ദേഹം പൊ.യു. 4-ലും 9-ലും ഓരോ നിയമങ്ങൾ പാസ്സാക്കി. ജനന​ശേഷം 30 ദിവസ​ത്തിന്‌ ഉള്ളിൽ രജിസ്‌​ട്രേഷൻ നടത്തണ​മാ​യി​രു​ന്നു. പ്രവി​ശ്യ​ക​ളിൽ, ഓരോ കുടും​ബ​വും അതാതു പൊതു​രേഖാ കാര്യാ​ല​യ​ത്തി​ലെ മജിസ്‌​ട്രേ​റ്റി​ന്റെ മുമ്പാകെ, കുട്ടി നിയമ​പ്ര​കാ​ര​മുള്ള സന്തതി ആണെന്നും കുട്ടിക്ക്‌ റോമൻ പൗരത്വം ഉണ്ടെന്നും പ്രഖ്യാ​പി​ക്ക​ണ​മാ​യി​രു​ന്നു. മാതാ​പി​താ​ക്ക​ളു​ടെ പേരുകൾ, ലിംഗ​ഭേദം, കുട്ടി​യു​ടെ പേര്‌, ജനനത്തീ​യതി എന്നിവ​യും രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ നിയമങ്ങൾ പ്രാബ​ല്യ​ത്തിൽ വരുന്ന​തി​നു മുമ്പു​പോ​ലും, എല്ലാ റോമൻ മുൻസി​പ്പാ​ലി​റ്റി​ക​ളി​ലും കോള​നി​ക​ളി​ലും ജില്ലക​ളി​ലും ഉള്ള പൗരന്മാ​രു​ടെ രജിസ്‌​ട്രേഷൻ ഓരോ അഞ്ചു വർഷത്തി​ലും ഒരു സെൻസസ്‌ മുഖേന പുതു​ക്ക​പ്പെ​ട്ടി​രു​ന്നു.

രേഖാ സൂക്ഷിപ്പു ശാലയിൽ കൃത്യ​മാ​യി സൂക്ഷി​ച്ചി​രുന്ന രേഖകൾ പരി​ശോ​ധിച്ച്‌ പൗരത്വം സ്ഥിരീ​ക​രി​ക്കാ​മാ​യി​രു​ന്നു. അത്തരം രേഖക​ളു​ടെ സാക്ഷ്യ​പ്പെ​ടു​ത്തിയ കോപ്പി​കൾ രണ്ടു മടക്കുള്ള എഴുത്തു പലകക​ളു​ടെ (മടക്കു ഫലകങ്ങൾ) രൂപത്തിൽ ലഭ്യമാ​യി​രു​ന്നു. ചില പണ്ഡിത​ന്മാ​രു​ടെ അഭി​പ്രാ​യം അനുസ​രിച്ച്‌, തനിക്കു റോമൻ പൗരത്വം ഉണ്ടെന്ന്‌ പൗലൊസ്‌ അവകാ​ശ​പ്പെ​ട്ട​പ്പോൾ, അതു തെളി​യി​ക്കാ​നാ​യി ഒരു സർട്ടി​ഫി​ക്കറ്റ്‌ ഹാജരാ​ക്കാൻ അവനു സാധി​ച്ചി​രി​ക്കാം. (പ്രവൃ​ത്തി​കൾ 16:37; 22:25-29; 25:11) റോമൻ പൗരത്വം മിക്കവാ​റും “പവി​ത്ര​മാ​യി” കരുത​പ്പെ​ടു​ക​യും അത്‌ ഒരുവന്‌ അനേകം സവിശേഷ അധികാ​രങ്ങൾ നൽകു​ക​യും ചെയ്‌തി​രു​ന്നതു കൊണ്ട്‌ ആ രേഖ കെട്ടി​ച്ച​മ​യ്‌ക്കു​ന്നത്‌ അത്യന്തം ഗുരു​ത​ര​മായ അപരാധം ആയിരു​ന്നു. ഒരുവന്റെ പൗരത്വം തെറ്റായി പ്രസ്‌താ​വി​ക്കു​ന്നത്‌ മരണശി​ക്ഷാർഹം ആയിരു​ന്നു.

[കടപ്പാട]

Historic Costume in Pictures/Dover Publications, Inc., New York

[31-ാം പേജിലെ ചതുരം/ചിത്രം]

ശൗലിന്റെ റോമൻ പേര്‌

എല്ലാ റോമൻ പൗരന്മാ​രു​ടെ​യും പേരിനു കുറഞ്ഞതു മൂന്നു ഘടകങ്ങ​ളെ​ങ്കി​ലും ഉണ്ടായി​രു​ന്നു. പ്രഥമ​നാ​മ​വും കുടും​ബ​നാ​മ​വും (ഒരുവന്റെ ഗോ​ത്ര​ത്തോ​ടോ പിതൃ​കു​ല​ത്തോ​ടോ ബന്ധപ്പെ​ട്ടത്‌) തൊഴി​ലി​നോ​ടോ മറ്റോ ബന്ധപ്പെട്ട മൂന്നാ​മത്‌ ഒരു നാമവും ഒരുവന്‌ ഉണ്ടായി​രു​ന്നു. അതിന്റെ ഒരു വിഖ്യാത ദൃഷ്ടാ​ന്ത​മാണ്‌ ഗേയസ്‌ ജൂലി​യസ്‌ സീസർ. ബൈബി​ളിൽ മുഴു​വ​നാ​യുള്ള റോമൻ പേരുകൾ ഇല്ല. എന്നാൽ അഗ്രി​പ്പാ​യു​ടെ മുഴുവൻ പേർ, മാർക്കസ്‌ ജൂലി​യസ്‌ അഗ്രിപ്പാ എന്നായി​രു​ന്നെന്ന്‌ ലൗകിക ഉറവി​ടങ്ങൾ പറയുന്നു. ഗാലി​യോ​യു​ടേത്‌, ലൂസി​യസ്‌ ജൂനി​യസ്‌ ഗാലി​യോ എന്നും. (പ്രവൃ​ത്തി​കൾ 18:12; 25:13) എന്നാൽ ചിലരു​ടെ മൂന്നു പേരു​ക​ളിൽ അവസാ​നത്തെ രണ്ടെണ്ണം തിരു​വെ​ഴു​ത്തു​കൾ പ്രതി​പാ​ദി​ക്കു​ന്നുണ്ട്‌. പൊന്തി​യൊസ്‌ പീലാ​ത്തൊസ്‌ (ശിലാ​ലി​ഖി​തം താഴെ കൊടു​ക്കു​ന്നു), സെർഗ്ഗ്യൊസ്‌ പൌ​ലൊസ്‌, ക്ലൌ​ദ്യൊസ്‌ ലുസി​യാസ്‌, പൊർക്ക്യൊസ്‌ ഫെസ്‌തൊസ്‌ എന്നിവ അതിനു ദൃഷ്ടാ​ന്ത​ങ്ങ​ളാണ്‌.—പ്രവൃ​ത്തി​കൾ 4:27; 13:7; 23:26; 24:27.

പൗലുസ്‌ എന്നത്‌ ശൗലിന്റെ പ്രഥമ​നാ​മം ആയിരു​ന്നോ കുടും​ബ​നാ​മം ആയിരു​ന്നോ എന്ന്‌ ഉറപ്പായി പറയാൻ സാധി​ക്കില്ല. ഒരുവന്‌, അയാളു​ടെ കുടും​ബ​ക്കാ​രോ പരിച​യ​ക്കാ​രോ വിളി​ക്കുന്ന അനൗപ​ചാ​രി​ക​മായ മറ്റൊരു പേരു​കൂ​ടെ ഉണ്ടായി​രി​ക്കു​ന്നത്‌ അസാധാ​രണം ആയിരു​ന്നില്ല. കൂടാതെ, ശൗൽ എന്നതു​പോ​ലുള്ള റോമൻ പേരല്ലാത്ത ഒന്നും പകരനാ​മ​മാ​യി ഉപയോ​ഗി​ക്കാ​മാ​യി​രു​ന്നു. “[ശൗൽ] എന്നത്‌ ഒരിക്ക​ലും ഒരു റോമൻ പേര്‌ ആയിരി​ക്കാ​വു​ന്നതല്ല, എന്നാൽ ഒരു റോമൻ പൗരന്‌ സിഗ്നും (അപരനാ​മം) ആയി നൽകപ്പെട്ട ഒരു തദ്ദേശ പേര്‌ എന്ന നിലയിൽ അത്‌ അനു​യോ​ജ്യ​മാണ്‌.” ബഹുഭാ​ഷാ പ്രദേ​ശ​ങ്ങ​ളിൽ, തന്റെ പേരു​ക​ളിൽ ഏത്‌ ഉപയോ​ഗി​ക്ക​ണ​മെ​ന്നുള്ള ഒരുവന്റെ തീരു​മാ​നത്തെ നിയ​ന്ത്രി​ച്ചി​രു​ന്നത്‌ സാഹച​ര്യ​ങ്ങൾ ആയിരു​ന്നി​രി​ക്കാം.

[കടപ്പാട]

Photograph by Israel Museum, ©Israel Antiquities Authority