വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമയവും നിത്യതയും—അവയെ കുറിച്ച്‌ വാസ്‌തവത്തിൽ നമുക്ക്‌ എന്ത്‌ അറിയാം?

സമയവും നിത്യതയും—അവയെ കുറിച്ച്‌ വാസ്‌തവത്തിൽ നമുക്ക്‌ എന്ത്‌ അറിയാം?

സമയവും നിത്യ​ത​യുംഅവയെ കുറിച്ച്‌ വാസ്‌ത​വ​ത്തിൽ നമുക്ക്‌ എന്ത്‌ അറിയാം?

“സമയം മനുഷ്യന്‌ അനുഭ​വ​വേ​ദ്യ​മായ അതിനി​ഗൂഢ സംഗതി​ക​ളിൽ ഒന്നാ​ണെന്നു തോന്നു​ന്നു” എന്ന്‌ ഒരു വിശ്വ​വി​ജ്ഞാ​ന​കോ​ശം പ്രസ്‌താ​വി​ക്കു​ന്നു. അതേ, സമയത്തെ ലളിത​മാ​യി നിർവ​ചി​ക്കുക അസാധ്യ​മാ​ണെ​ന്നു​തന്നെ പറയാം. സമയം “പോകു​ന്നു,” “അതി​ക്ര​മി​ക്കു​ന്നു,” “കുതി​ച്ചു​പാ​യു​ന്നു” എന്നൊക്കെ മാത്രമല്ല നാംതന്നെ “കാലത്തി​ന്റെ നീരൊ​ഴു​ക്കിൽ”പ്പെട്ടു മുന്നോ​ട്ടു​പോ​കു​ന്നു എന്നു​പോ​ലും നാം പറഞ്ഞേ​ക്കാം. എന്നാൽ, ഈ പറയുന്ന കാര്യത്തെ കുറിച്ച്‌ നമുക്കു​തന്നെ വ്യക്തമായ ഗ്രാഹ്യം ഇല്ലെന്നു​ള്ള​താ​ണു വാസ്‌തവം.

“രണ്ടു സംഭവ​ങ്ങൾക്ക്‌ ഇടയ്‌ക്കുള്ള അകലം” എന്നു സമയത്തെ നിർവ​ചി​ച്ചി​ട്ടുണ്ട്‌. എന്നാൽ നമ്മുടെ അനുഭവം വെച്ചു നോക്കു​മ്പോൾ, സമയം സംഭവ​ങ്ങളെ ആശ്രയി​ച്ചി​രി​ക്കു​ന്നി​ല്ലെന്നു നാം കാണുന്നു. പ്രത്യേ​കിച്ച്‌ എന്തെങ്കി​ലും സംഭവി​ച്ചാ​ലും ഇല്ലെങ്കി​ലും, അതു മുന്നോ​ട്ടു പോകു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. വാസ്‌ത​വ​ത്തിൽ, സമയം എന്നൊരു സംഗതി ഇല്ലെന്നും അതു കേവലം ഒരു സങ്കൽപ്പ​മാ​ണെ​ന്നും ഒരു തത്ത്വചി​ന്തകൻ അവകാ​ശ​പ്പെ​ടു​ന്നു. നമ്മുടെ ജീവി​താ​നു​ഭ​വ​ങ്ങ​ളിൽ അധിക​വും അധിഷ്‌ഠി​ത​മാ​യി​രി​ക്കുന്ന ഒന്നിന്‌ വെറു​മൊ​രു സങ്കൽപ്പം ആയിരി​ക്കാൻ കഴിയു​മോ?

സമയം സംബന്ധിച്ച ബൈബി​ളി​ന്റെ വീക്ഷണം

ബൈബിൾ സമയത്തിന്‌ ഒരു നിർവ​ചനം നൽകു​ന്നില്ല. സമയം മനുഷ്യ​നു പൂർണ​മാ​യി ഗ്രഹി​ക്കാൻ കഴിയാത്ത ഒന്നാണ്‌ എന്നായി​രി​ക്കാം അതു സൂചി​പ്പി​ക്കു​ന്നത്‌. അനന്തമായ ശൂന്യാ​കാ​ശ​ത്തി​ന്റെ കാര്യ​ത്തിൽ എന്നപോ​ലെ അതു ഗ്രഹി​ക്കുക പ്രയാ​സ​മാ​ണെന്നു നാം കണ്ടെത്തു​ന്നു. “അനാദി​യാ​യും ശാശ്വ​ത​മാ​യും” സ്ഥിതി ചെയ്യുന്ന ഏകൻ എന്ന നിലയിൽ, ദൈവ​ത്തി​നു മാത്രം പൂർണ​മാ​യി ഗ്രഹി​ക്കാൻ കഴിയുന്ന കാര്യ​ങ്ങ​ളിൽ ഒന്നാണു സമയം എന്നു വ്യക്തം.—സങ്കീർത്തനം 90:2.

ബൈബിൾ സമയത്തെ നിർവ​ചി​ക്കു​ന്നി​ല്ലെ​ങ്കി​ലും അത്‌ ഒരു യഥാർഥ സംഗതി ആണെന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നു. “അടയാ​ള​ങ്ങ​ളാ​യും കാലം, ദിവസം, സംവത്സരം എന്നിവ തിരി​ച്ച​റി​വാ​നാ​യും” സമയ സൂചകങ്ങൾ എന്ന നിലയിൽ ദൈവം “വെളിച്ചങ്ങ”ളെ—സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ—സൃഷ്ടി​ച്ചെന്നു ബൈബിൾ നമ്മോടു പറയുന്നു. ബൈബി​ളി​ലെ ഒട്ടനവധി സംഭവങ്ങൾ, കാലത്തി​ന്റെ നീരൊ​ഴു​ക്കിൽ എപ്പോ​ഴാ​ണു നടന്ന​തെന്നു ബൈബിൾ വ്യക്തമാ​യി രേഖ​പ്പെ​ടു​ത്തു​ന്നു. (ഉല്‌പത്തി 1:14; 5:3-32; 7:11, 12; 11:10-32; പുറപ്പാ​ടു 12:40, 41) അനന്തത—എന്നേക്കു​മുള്ള ജീവിതം—ആകുന്ന ദൈവാ​നു​ഗ്രഹം ലഭിക്കാൻ നാം ജ്ഞാനപൂർവം ഉപയോ​ഗി​ക്കേണ്ട ഒന്നായും ബൈബിൾ സമയത്തെ പരാമർശി​ക്കു​ന്നു.—എഫെസ്യർ 5:15, 16.

നിത്യ​ജീ​വൻ—അതു യുക്തി​സ​ഹ​മോ?

സമയം വാസ്‌ത​വ​ത്തിൽ എന്താ​ണെന്നു മനസ്സി​ലാ​ക്കാ​നുള്ള ശ്രമം നിഷ്‌ഫ​ല​മാ​യി​രി​ക്കെ, നിത്യ​ജീ​വൻ അഥവാ എന്നേക്കു​മുള്ള ജീവിതം എന്നത്‌ അനേകരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒട്ടും മനസ്സി​ലാ​ക്കാൻ സാധി​ക്കാത്ത ഒരു ആശയമാണ്‌. സമയം സംബന്ധിച്ച നമ്മുടെ അനുഭവം എല്ലായ്‌പോ​ഴും ജനനം, വളർച്ച, വാർധ​ക്യം, മരണം എന്നിവ​യോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു എന്നതാ​കാം അതിന്‌ ഒരു കാരണം. അങ്ങനെ, നാം സമയത്തി​ന്റെ ഒഴുക്കി​നെ പ്രായ​മേറൽ പ്രക്രി​യ​യോ​ടുള്ള ബന്ധത്തിൽ തിരി​ച്ച​റി​യാൻ ഇടയാ​യി​രി​ക്കു​ന്നു. അനേകരെ സംബന്ധിച്ച്‌, മറ്റേതു തരത്തിൽ ചിന്തി​ക്കു​ന്ന​തും സമയം എന്ന ആശയത്തി​നു​തന്നെ വിരു​ദ്ധ​മാണ്‌. ‘മറ്റ്‌ എല്ലാ ജീവി​കൾക്കും സംഭവി​ക്കുന്ന പ്രായ​മേറൽ പ്രക്രി​യ​യു​ടെ കാര്യ​ത്തിൽ മനുഷ്യൻ എന്തിന്‌ ഒരു അപവാ​ദ​മാ​യി​രി​ക്കണം?’ എന്ന്‌ അവർ ചോദി​ച്ചേ​ക്കാം.

എന്നാൽ അപ്രകാ​രം ന്യായ​വാ​ദം ചെയ്യു​മ്പോൾ, ഇപ്പോൾത്തന്നെ മനുഷ്യൻ ഇതര സൃഷ്ടി​ക​ളിൽനിന്ന്‌ അനേകം വിധങ്ങ​ളിൽ വ്യത്യ​സ്‌തൻ ആണെന്നുള്ള വസ്‌തുത മിക്ക​പ്പോ​ഴും വിസ്‌മ​രി​ക്ക​പ്പെ​ടു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, മനുഷ്യർക്കുള്ള ബുദ്ധി​പ​ര​മായ പ്രാപ്‌തി​കൾ മൃഗങ്ങൾക്ക്‌ ഇല്ല. മറിച്ചുള്ള അവകാ​ശ​വാ​ദങ്ങൾ ഉണ്ടെങ്കി​ലും, സഹജവാ​സ​ന​യ്‌ക്ക്‌ അനുസൃ​ത​മായ സർഗാ​ത്മ​ക​തയേ അവയ്‌ക്ക്‌ ഉള്ളൂ. മനുഷ്യർക്ക്‌ ഉള്ളതു​പോ​ലുള്ള കലാവാ​സ​ന​ക​ളോ, സ്‌നേ​ഹ​വും വിലമ​തി​പ്പും പ്രകട​മാ​ക്കാ​നുള്ള പ്രാപ്‌തി​യോ അവയ്‌ക്ക്‌ ഇല്ല. ജീവി​തത്തെ അർഥവ​ത്താ​ക്കുന്ന ഈ ഗുണങ്ങ​ളു​ടെ​യും പ്രാപ്‌തി​ക​ളു​ടെ​യും കാര്യ​ത്തിൽ മനുഷ്യർക്കു കൂടുതൽ നൽക​പ്പെ​ട്ടി​രി​ക്കു​ന്നു എങ്കിൽ, ജീവി​ക്കാൻ അവർക്കു കൂടുതൽ സമയം നൽക​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌ അസാധ്യ​മാ​യി​രി​ക്കണം?

ഇനി, ചിന്തി​ക്കാൻ കഴിവി​ല്ലെ​ങ്കി​ലും ചില വൃക്ഷങ്ങൾ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾ ജീവി​ച്ചി​രി​ക്കു​മ്പോൾ, ശരാശരി 70-ഓ 80-ഓ വർഷം മാത്രമേ ബുദ്ധി​ശ​ക്തി​യുള്ള മനുഷ്യ​നു ജീവി​ച്ചി​രി​ക്കാൻ സാധി​ക്കു​ന്നു​ള്ളൂ എന്നതു വിരോ​ധാ​ഭാ​സ​മല്ലേ? സർഗാ​ത്മ​ക​മോ കലാപ​ര​മോ ആയ പ്രാപ്‌തി​കൾ ഇല്ലാത്ത ആമകൾ 200-ലേറെ വർഷങ്ങൾ ജിവി​ച്ചി​രി​ക്കു​മ്പോൾ പ്രസ്‌തുത പ്രാപ്‌തി​കൾ സമൃദ്ധ​മാ​യുള്ള മനുഷ്യർ അതിന്റെ പകുതി​ക്കാ​ലം പോലും ജീവി​ച്ചി​രി​ക്കാ​ത്തത്‌ ഒരു വൈരു​ദ്ധ്യ​മല്ലേ?

മനുഷ്യ​നു സമയ​ത്തെ​യും നിത്യ​ത​യെ​യും പൂർണ​മാ​യി ഗ്രഹി​ക്കാൻ സാധി​ക്കി​ല്ലെ​ങ്കി​ലും, നിത്യ​ജീ​വന്റെ വാഗ്‌ദാ​നം ബൈബി​ളിൽ ഉറച്ച അടിസ്ഥാ​ന​മുള്ള ഒരു പ്രത്യാ​ശ​യാണ്‌. അതിൽ ‘നിത്യ​ജീ​വൻ’ എന്ന പദപ്ര​യോ​ഗം 40 പ്രാവ​ശ്യ​ത്തോ​ളം പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. ദൈവ​ത്തി​ന്റെ ഉദ്ദേശ്യം മനുഷ്യർ എന്നേക്കും ജീവച്ചി​രി​ക്കണം എന്നാ​ണെ​ങ്കിൽ, അത്‌ എന്തു​കൊ​ണ്ടാണ്‌ ഇന്നുവ​രെ​യും യാഥാർഥ്യ​മാ​യി തീരാ​ഞ്ഞത്‌? ഈ ചോദ്യം അടുത്ത ലേഖന​ത്തിൽ ചർച്ച ചെയ്യ​പ്പെ​ടും.