വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നശീകരണ പ്രവണത ഇല്ലായ്‌മ ചെയ്യാനാകും?

നശീകരണ പ്രവണത ഇല്ലായ്‌മ ചെയ്യാനാകും?

നശീകരണ പ്രവണത ഇല്ലായ്‌മ ചെയ്യാ​നാ​കും?

“കൗ മാര പ്രായ​ക്കാ​രു​ടെ ഇടയിലെ നശീകരണ പ്രവണത അവർക്കു മുതിർന്ന​വ​രോ​ടും അവരുടെ നിലവാ​ര​ങ്ങ​ളോ​ടും ഉള്ള അനാദ​ര​വി​ന്റെ​യും വിദ്വേ​ഷ​ത്തി​ന്റെ​യും പ്രകട​ന​മാ​യി​ട്ടാണ്‌ എല്ലായ്‌പോ​ഴും കരുത​പ്പെ​ടു​ന്നത്‌” എന്ന്‌ എഴുത്തു​കാ​രായ ജേയ്‌ൻ നോർമ​നും മൈ​റൊൻ ഹാരി​സും വിശദീ​ക​രി​ക്കു​ന്നു. സ്ഥിതി​ഗ​തി​കൾക്കു മാറ്റം വരുത്താൻ ഒന്നും ചെയ്യാ​നാ​കില്ല എന്നാണു ഭൂരി​ഭാ​ഗം യുവാ​ക്ക​ളും കരുതു​ന്നത്‌. എങ്കിലും, “മാതാ​പി​താ​ക്കൾ കുട്ടി​ക​ളിൽ കൂടുതൽ ശ്രദ്ധ ചെലു​ത്തു​ക​യും കൗമാ​ര​പ്രാ​യ​ക്കാർക്കു വിരസത തോന്നാ​തി​രി​ക്കു​ക​യും ചെയ്യു​ന്ന​പക്ഷം, യുവജ​ന​ങ്ങൾക്ക്‌ ഇടയിലെ നശീകരണ പ്രവണത നിയ​ന്ത്രി​ക്കാൻ സാധി​ക്കു​മെന്നു യുവജ​ന​ങ്ങ​ളിൽ മൂന്നി​ലൊ​ന്നു വിചാ​രി​ക്കു​ന്നു” എന്ന്‌ ആ എഴുത്തു​കാർ റിപ്പോർട്ടു ചെയ്‌തു. യുവജ​ന​ങ്ങളെ തിരക്കു​ള്ള​വ​രാ​ക്കി നിർത്തു​ന്ന​തും മാതാ​പി​താ​ക്കൾ മെച്ചപ്പെട്ട വിധത്തിൽ അവരെ നിയ​ന്ത്രി​ക്കു​ന്ന​തും നശീകരണ പ്രവണത കുറയ്‌ക്കാൻ സഹായി​ക്കു​മെ​ങ്കി​ലും, അത്‌ മൂല കാരണങ്ങൾ തുടച്ചു​നീ​ക്കാൻ സഹായി​ക്കു​മോ?

ഒറ്റയ്‌ക്ക്‌ ആയിരി​ക്കു​മ്പോൾ, മിക്ക കുട്ടി​ക​ളും പ്രശ്‌ന​ക്കാർ അല്ല. എന്നാൽ, ഒരു കൂട്ടത്തിൽ അല്ലെങ്കിൽ ഒന്നില​ധി​കം പേരോ​ടൊ​പ്പം ആയിരി​ക്കു​മ്പോൾ അവർ വിഡ്‌ഢി​ത്ത​മോ വഷളത്ത​മോ പ്രവർത്തി​ച്ചു​കൊ​ണ്ടു ശ്രദ്ധ പിടി​ച്ചു​പ​റ്റാൻ ശ്രമി​ച്ചേ​ക്കാം. നെൽസന്റെ കാര്യ​ത്തിൽ അതാണു സംഭവി​ച്ചത്‌. മയക്കു​മ​രു​ന്നി​നും മദ്യത്തി​നും അടിപ്പെട്ട അവൻ നശീകരണ പ്രവർത്ത​ന​ത്തി​ലൂ​ടെ മിക്ക​പ്പോ​ഴും കോപ​വും അതൃപ്‌തി​യും പ്രകടി​പ്പി​ക്കു​മാ​യി​രു​ന്നു. ഇനി ഴൂസിന്റെ കാര്യ​മെ​ടു​ക്കാം. ഭൂപരി​ഷ്‌ക​ര​ണ​ത്തെ​യും തൊഴി​ലാ​ളി​ക​ളു​ടെ അവകാ​ശ​ങ്ങ​ളെ​യും കുറിച്ചു കത്തോ​ലി​ക്കാ പള്ളിയിൽ കേട്ട പ്രസം​ഗ​ത്താൽ ഉത്തേജി​ത​നാ​യി താനും സമരത്തിൽ പങ്കെടു​ക്കണം എന്നും പ്രതി​ഷേധം രേഖ​പ്പെ​ടു​ത്താ​നാ​യി നശീകരണ പ്രവർത്തനം സംഘടി​പ്പി​ക്കണം എന്നും അവനു തോന്നി. എന്നാൽ, നെൽസ​നും ഴൂസും കലാപ​ങ്ങ​ളെ​യോ അക്രമ പ്രവർത്ത​ന​ങ്ങ​ളെ​യോ അപേക്ഷിച്ച്‌ അങ്ങേയറ്റം മെച്ചപ്പെട്ട ഒരു സംഗതി കണ്ടെത്തി.

നശീകരണ പ്രവണ​ത​യു​ടെ ചില ശക്തമായ കാരണങ്ങൾ

ചില യുവാക്കൾ നശീകരണ പ്രവർത്ത​ന​ത്തിൽ ഏർപ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു നമുക്ക്‌ കുറെ​ക്കൂ​ടി അടുത്തു പരി​ശോ​ധി​ക്കാം. മിക്ക യുവാ​ക്ക​ളും ആശയക്കു​ഴ​പ്പ​ത്തി​ലാണ്‌. അവർ, “കിറു​ക്ക​ന്മാർ നിറഞ്ഞ, സങ്കീർണ​മായ, ഭ്രാന്ത​മായ ഇടമെന്ന്‌ ലോകത്തെ വർണി​ക്കു​ന്നു.” അങ്ങനെ​യൊ​ക്കെ ആണെങ്കി​ലും ചിലരു​ടെ ധാരണ​യ്‌ക്കു വിരു​ദ്ധ​മാ​യി ഒരു റിപ്പോർട്ട്‌ ഇങ്ങനെ പറയുന്നു: “കൗമാ​ര​പ്രാ​യ​ക്കാർ തങ്ങളുടെ ജീവി​ത​ത്തിൽ മാർഗ​ദർശ​ന​ത്തി​നാ​യി കാംക്ഷി​ക്കു​ന്നു. അവർ മുതിർന്ന​വ​രെ​ക്കാൾ ലോകത്തെ കുറിച്ചു ചിന്തയു​ള്ള​വ​രാണ്‌.” നശീക​ര​ണ​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കുന്ന ഒരു യുവാവ്‌ അറിഞ്ഞോ അറിയാ​തെ​യോ അത്തരം പ്രവർത്ത​ന​ത്തി​ലൂ​ടെ, തന്റെ ഉള്ളിൽ ആഴത്തിൽ വേരൂ​ന്നി​യി​രി​ക്കുന്ന നിരാ​ശകൾ, പരിഹ​രി​ക്കാ​തെ കിടക്കുന്ന പ്രശ്‌നങ്ങൾ, അല്ലെങ്കിൽ നിറ​വേ​റ്റ​പ്പെ​ടാത്ത ആവശ്യങ്ങൾ എന്നിവ പ്രകട​മാ​ക്കു​ക​യാ​കും. തുടക്ക​ത്തിൽ പരാമർശിച്ച പഠനം അനുസ​രിച്ച്‌, “അഭി​പ്രായ വോ​ട്ടെ​ടു​പ്പിൽ പങ്കെടുത്ത ആരും—നശീകരണ പ്രവർത്ത​ന​ത്തിൽ ഏർപ്പെ​ട്ടി​രു​ന്നവർ പോലും—അതിനെ അനുകൂ​ലി​ച്ചു പറയു​ക​യോ ന്യായീ​ക​രി​ക്കു​ക​യോ ചെയ്‌തില്ല.”

ഒരു കുട്ടി പൊതു​വെ വിരള​മാ​യേ വിലമ​തി​പ്പോ പ്രോ​ത്സാ​ഹ​ന​മോ കലർന്ന വാക്കു കേൾക്കാ​റു​ള്ളൂ. വിദ്യാ​ഭ്യാ​സ​ത്തിന്‌ അമിത പ്രാധാ​ന്യം നൽക​പ്പെ​ടു​ന്ന​തി​നാ​ലും മിക്ക ജോലി​കൾക്കും ഉന്നത വിദ്യാ​ഭ്യാ​സ​മോ ടെക്‌നി​ക്കൽ വൈദ​ഗ്‌ധ്യ​മോ ആവശ്യം ആയിരി​ക്കു​ന്ന​തി​നാ​ലും കുട്ടികൾ ആശങ്കാ​കു​ലർ ആയേക്കാം. കൂടാതെ, മാതാ​പി​താ​ക്ക​ളോ അധ്യാ​പ​ക​രോ സമപ്രാ​യ​ക്കാ​രോ അവരെ നിശി​ത​മാ​യി വിമർശി​ക്കു​ക​യും പ്രാപ്‌തി​യിൽ അധികം അവരിൽ നിന്ന്‌ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തേ​ക്കാം. അവരുടെ വ്യക്തി​ത്വ​ത്തി​നല്ല നേട്ടങ്ങൾക്കാണ്‌ അവർ അംഗീ​കാ​രം നൽകു​ന്നത്‌. തങ്ങളുടെ നേട്ടങ്ങ​ളിൽ സംതൃ​പ്‌തർ അല്ലാത്ത​തു​കൊ​ണ്ടാണ്‌ അനേക​രും മത്സരി​ക്കു​ക​യോ നശീകരണ പ്രവർത്ത​ന​ത്തിൽ ഏർപ്പെ​ടു​ക​യോ ചെയ്യു​ന്നത്‌. മാതാ​പി​താ​ക്ക​ളു​ടെ സ്‌നേ​ഹ​വും ശ്രദ്ധയും അത്തരം സമ്മർദ​ത്തിന്‌ അയവു വരുത്തു​ക​യി​ല്ലേ?

മതിലു​ക​ളിൽ കുത്തി​വ​ര​യ്‌ക്കുന്ന പ്രവണ​ത​യും മറ്റു യുവജന ദുഷ്‌കൃ​ത്യ​ങ്ങ​ളും നിയ​ന്ത്രി​ക്കു​ന്ന​തിൽ നിന്നു ചിലയി​ട​ങ്ങ​ളിൽ അധികൃ​തർ പിന്മാറി നിൽക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്ന​തി​നാൽ, നശീകരണ പ്രവണ​തയെ കുറിച്ച്‌ ഉത്‌ക​ണ്‌ഠ​യു​ള്ളവർ അതു നിയ​ന്ത്രി​ക്കു​ന്ന​തി​നു പൊതു​വെ അധ്യാ​പ​ക​രി​ലേ​ക്കും സ്‌കൂൾ അധികൃ​ത​രി​ലേ​ക്കും നോക്കു​ന്നതു നിങ്ങൾ ശ്രദ്ധി​ച്ചി​ട്ടു​ണ്ടാ​കും. നിയമം നടപ്പാ​ക്കു​ന്ന​തി​നെ കുറിച്ച്‌ ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ ഇങ്ങനെ പറയുന്നു: “നശീകരണ പ്രവണ​ത​യു​ള്ള​വരെ പിഴ ചുമത്തി​ക്കൊ​ണ്ടോ തടവി​ലാ​ക്കി​ക്കൊ​ണ്ടോ ശിക്ഷി​ക്കാ​നാ​കും. ചില രാജ്യ​ങ്ങ​ളിൽ, കുട്ടി​ക​ളു​ടെ നശീകരണ പ്രവണ​ത​യ്‌ക്കു മാതാ​പി​താ​ക്കളെ ഉത്തരവാ​ദി​ക​ളാ​ക്കുന്ന നിയമങ്ങൾ ഉണ്ട്‌. എങ്കിലും, മിക്ക നശീകരണ പ്രവർത്ത​ന​ങ്ങൾക്കും ശിക്ഷ ലഭിക്കാ​റില്ല. അത്തരം കേസു​ക​ളിൽ നിയമം നടപ്പി​ലാ​ക്കു​ന്നതു ദുഷ്‌ക​ര​മാണ്‌. മാത്രമല്ല, മിക്ക​പ്പോ​ഴും അത്തരം പ്രവർത്ത​നങ്ങൾ കൊണ്ടു​ണ്ടാ​കുന്ന നഷ്ടം നിയമ നടപടി​കൾ സ്വീക​രി​ക്കാൻ പോന്നത്ര ഗൗരവാ​വ​ഹ​മ​ല്ല​താ​നും.” ഒരു റിപ്പോർട്ട്‌ കാണി​ക്കുന്ന പ്രകാരം, കുറ്റക്കാ​രിൽ 3 ശതമാനം മാത്രമേ ഇന്നോളം അറസ്റ്റു ചെയ്യ​പ്പെ​ട്ടി​ട്ടു​ള്ളൂ.

യുവജന ദുഷ്‌കൃ​ത്യ​ത്തി​ന്റെ മൂലകാ​രണം നിർമാർജനം ചെയ്യാ​നുള്ള ഉത്തമ മാർഗം കുട്ടി​കളെ ശരിയായ രീതി​യിൽ വളർത്തി​ക്കൊ​ണ്ടു വരുന്ന​താണ്‌ എന്നതി​നോ​ടു നിങ്ങളും യോജി​ച്ചേ​ക്കാം. കുടും​ബ​ജീ​വി​തം ശിഥി​ല​മാ​കു​മ്പോൾ അതു സമൂഹ​ത്തി​നു ദോഷം ചെയ്യുന്നു. യുവജ​ന​ങ്ങ​ളു​മാ​യി ബന്ധപ്പെട്ട പ്രശ്‌ന​ങ്ങ​ളിൽ ചിലതി​നു കാരണം, “മാതാ​പി​താ​ക്ക​ളു​ടെ മേൽനോ​ട്ട​ക്കു​റവ്‌, ചട്ടങ്ങളു​ടെ​യും ആശയവി​നി​മി​യ​ത്തി​ന്റെ​യും അഭാവം, അവഗണന, ഉദാസീ​നത, വിരക്തി” എന്നിവ​യാണ്‌ എന്നു ബ്രസീ​ലി​ലെ സാവൊ പൗലോ സർവക​ലാ​ശാ​ല​യി​ലെ പ്രൊ​ഫസർ ഏയ്‌ന ലൂയിസാ വിയേറ ദി മാറ്റോസ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

തീർച്ച​യാ​യും, യേശു​വി​ന്റെ പിൻവ​രുന്ന വാക്കു​ക​ളു​ടെ നിവൃത്തി കണ്ടിരി​ക്കു​ന്നതു നമ്മുടെ കാലത്താണ്‌: “അധർമ്മം പെരു​കു​ന്ന​തു​കൊ​ണ്ടു അനേക​രു​ടെ സ്‌നേഹം തണുത്തു​പോ​കും.” (മത്തായി 24:12) കൂടാതെ, 2 തിമൊ​ഥെ​യൊസ്‌ 3:1-5-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വാക്കു​ക​ളു​ടെ സത്യത ആർക്കു നിരാ​ക​രി​ക്കാ​നാ​കും? പൗലൊസ്‌ അപ്പൊ​സ്‌തലൻ ഇങ്ങനെ എഴുതി: ‘അന്ത്യകാ​ലത്തു ദുർഘ​ട​സ​മ​യങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും ദ്രവ്യാ​ഗ്ര​ഹി​ക​ളും വമ്പു പറയു​ന്ന​വ​രും അഹങ്കാ​രി​ക​ളും ദൂഷക​ന്മാ​രും അമ്മയപ്പ​ന്മാ​രെ അനുസ​രി​ക്കാ​ത്ത​വ​രും നന്ദി​കെ​ട്ട​വ​രും അശുദ്ധ​രും വാത്സല്യ​മി​ല്ലാ​ത്ത​വ​രും ഇണങ്ങാ​ത്ത​വ​രും ഏഷണി​ക്കാ​രും അജി​തേ​ന്ദ്രി​യ​ന്മാ​രും ഉഗ്രന്മാ​രും സൽഗു​ണ​ദ്വേ​ഷി​ക​ളും ദ്രോ​ഹി​ക​ളും ധാർഷ്ട്യ​ക്കാ​രും നിഗളി​ക​ളു​മാ​യി ദൈവ​പ്രി​യ​മി​ല്ലാ​തെ ഭോഗ​പ്രി​യ​രാ​യി​രി​ക്കും.’ അത്തരം സ്വഭാ​വ​ക്കാ​രു​ടെ ഇടയിൽ വസിക്കു​ന്ന​തു​തന്നെ ദുഷ്‌കൃ​ത്യ​ത്തി​നു സംഭാവന ചെയ്യും. എങ്കിലും നാം തളർന്നു പിന്മാ​റേ​ണ്ട​തില്ല. നശീകരണ പ്രവണ ഇല്ലായ്‌മ ചെയ്യു​ന്ന​തിൽ സമൂഹം പൊതു​വെ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നെ​ങ്കി​ലും തങ്ങളുടെ ജീവി​ത​രീ​തി​യിൽ മാറ്റം വരുത്തു​ന്ന​തിൽ വിജയി​ച്ചി​ട്ടുള്ള വ്യക്തി​കളെ നമുക്കു കണ്ടെത്താ​നാ​കും. അവർ മേലാൽ അനാദ​രവു കാട്ടു​ന്ന​വ​രോ കരുതൽ ഇല്ലാത്ത​വ​രോ അല്ല. നശീകരണ പ്രവണ​തയെ മറിക​ട​ക്കാൻ അവർക്കു സാധിച്ചു.

യുവജ​ന​ങ്ങൾക്കുള്ള ഉത്തമ മാർഗ​നിർദേ​ശം

വ്യക്തി​ത്വ​ത്തി​നു മാറ്റം വരുത്താൻ നശീകരണ പ്രവണ​ത​യു​ള്ള​വ​രെ​യും മറ്റുള്ള​വ​രെ​യും സഹായി​ച്ചി​രി​ക്കു​ന്നത്‌ എന്താണ്‌? ശ്രേഷ്‌ഠ​വും കാലോ​ചി​ത​വു​മായ മാർഗ​നിർദേശം ബൈബിൾ പ്രദാനം ചെയ്യുന്നു എന്നതു വിദ്യാ​ഭ്യാ​സ വിചക്ഷ​ണർക്കും മാതാ​പി​താ​ക്കൾക്കും വിശ്വ​സി​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. അതു പിൻപ​റ്റി​യതു നിമിത്തം മുമ്പു നശീകരണ പ്രവണത കാട്ടി​യി​രു​ന്നവർ ദൈവ​ത്തി​ന്റെ പിൻവ​രുന്ന നിയമം അനുസ​രി​ക്കാൻ പ്രേരി​ത​രാ​യി​രി​ക്കു​ന്നു: “ബഹുജ​നത്തെ അനുസ​രി​ച്ചു ദോഷം ചെയ്യരു​തു.” (പുറപ്പാ​ടു 23:2) അനേക​രും ദൈവ​വ​ച​ന​ത്തി​ലെ സത്യത്തി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. കാരണം, മുമ്പ്‌ ഒരിക്ക​ലും വിശ്വാ​സ​ങ്ങ​ളോ​ടും ഉപദേ​ശ​ങ്ങ​ളോ​ടും ഉള്ള ബന്ധത്തിൽ മനസ്സി​ലാ​ക്കാഞ്ഞ സംഗതി​കൾ അവർ മനസ്സി​ലാ​ക്കി. ആ കാര്യങ്ങൾ അവരെ മെച്ചമാ​യി സ്വാധീ​നി​ച്ചി​രി​ക്കു​ന്നു. സാവൊ പൗലോ​യിൽ നിന്നുള്ള ഴൂസ്‌ എന്ന യുവാ​വി​ന്റെ അനുഭവം പരിചി​ന്തി​ക്കാം. ആരാധ​ന​യിൽ വിഗ്ര​ഹങ്ങൾ ഉപയോ​ഗി​ക്കണം എന്ന്‌ അവൻ ചെറുപ്പം മുതലേ വിശ്വ​സി​ച്ചു​പോ​ന്നു. ദൈവ​ത്തിന്‌ യഹോവ എന്ന ഒരു നാമമു​ണ്ടെ​ന്നും അവൻ ആരാധ​ന​യിൽ വിഗ്ര​ഹങ്ങൾ അനുവ​ദി​ക്കു​ന്നി​ല്ലെ​ന്നും മനസ്സി​ലാ​ക്കി​യ​പ്പോൾ ഴൂസ്‌ ദൈവ​ത്തി​നു പ്രസാ​ദ​ക​ര​മായ മാറ്റങ്ങൾ വരുത്തി.—പുറപ്പാ​ടു 20:4, 5; സങ്കീർത്തനം 83:18; 1 യോഹ​ന്നാൻ 5:21; വെളി​പ്പാ​ടു 4:11.

ഇനി നെൽസന്റെ കാര്യ​മെ​ടു​ക്കാം. മുഷ്‌കര സംഘത്തി​ന്റെ അക്രമാ​സക്ത പ്രവർത്ത​ന​ങ്ങ​ളും അടിപി​ടി​യും പോലുള്ള നിരാ​ശാ​ജ​ന​ക​മായ അനുഭ​വങ്ങൾ ഒന്നിനു​പു​റകെ ഒന്നായി തന്നെ വരിഞ്ഞു​മു​റു​ക്കാൻ അനുവ​ദി​ക്കു​ന്ന​തി​നു പകരം, അവൻ ഭാവിയെ സംബന്ധി​ച്ചുള്ള യഥാർഥ പ്രത്യാശ കണ്ടെത്തി. അത്‌ അവന്‌ വളരെ​യ​ധി​കം ആശ്വാസം പ്രദാനം ചെയ്‌തു. “ഇന്നു ഞാൻ മോശ​മായ സഹവാ​സ​വും മയക്കു മരുന്ന്‌ ഉപയോ​ഗ​വും നിമിത്തം പുറന്ത​ള്ള​പ്പെ​ടേണ്ട സ്ഥിതി​യി​ലല്ല. പകരം, ഞാനി​പ്പോൾ കുടും​ബ​ത്തിൽ ഏറ്റവും ആദരി​ക്ക​പ്പെ​ടുന്ന വ്യക്തി​യാണ്‌. എന്റെ ജ്യേഷ്‌ഠ​ന്മാ​രെ ബുദ്ധി​യു​പ​ദേ​ശി​ക്കാൻ പോലും മിക്ക​പ്പോ​ഴും പിതാവ്‌ എന്നോടു പറയാ​റുണ്ട്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ തുടങ്ങി​യ​തോ​ടെ സന്തോഷം എന്താ​ണെന്നു ഞാൻ അനുഭ​വിച്ച്‌ അറിഞ്ഞു. കാരണം, ഇപ്പോൾ എനിക്കു ജീവി​ത​ത്തിൽ ഒരു ഉദ്ദേശ്യ​മുണ്ട്‌.” നഗര​പ്ര​ദേ​ശത്തെ അക്രമാ​സ​ക്ത​മായ ചുറ്റു​പാ​ടിൽ ജീവിച്ചു വന്ന മാർക്കൂ​യെ സംബന്ധി​ച്ചി​ട​ത്തോ​ളം ദൈവ​രാ​ജ്യം ഈ ഭൂമിയെ ഒരു പറുദീസ ആക്കിത്തീർക്കും എന്ന അറിവു തികച്ചും ഹൃദ​യോ​ഷ്‌മളം ആയിരു​ന്നു.—വെളി​പ്പാ​ടു 21:3, 4.

ഒരു മുൻ മുഷ്‌കര സംഘാം​ഗ​വും തെരുവു ഗുണ്ടയും നശീകരണ പ്രകൃ​ത​ക്കാ​ര​നും ആയിരുന്ന വാൾട്ട​റു​ടെ കാര്യം പരിചി​ന്തി​ക്കുക. അനാഥൻ ആയിരുന്ന അവന്റെ ബാല്യ​കാ​ലം കയ്‌പേ​റി​യത്‌ ആയിരു​ന്നു. എങ്കിലും, അഴിമതി നിറഞ്ഞ ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യിൽ ദൈവ​ത്തിന്‌ ഒരു ജനം ഉണ്ട്‌ എന്നതു വാൾട്ട​റിൽ മതിപ്പു​ള​വാ​ക്കി. അവർ, ജീവി​ത​ത്തിൽ ദൈവ​വ​ചനം ആത്മാർഥ​മാ​യി ബാധക​മാ​ക്കാൻ ശ്രമി​ക്കു​ന്ന​തോ​ടൊ​പ്പം അനുക​മ്പ​യും പരിഗ​ണ​ന​യും ദയയും പ്രകട​മാ​ക്കു​ന്നു. വാൾട്ടർ വിശദീ​ക​രി​ക്കു​ന്നു: “യേശു വാഗ്‌ദാ​നം ചെയ്‌ത​പ്ര​കാ​രം, ഇപ്പോൾ എനിക്ക്‌ ‘സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​ക​ളും അമ്മമാ​രും അപ്പന്മാ​രും’ ഉള്ള ഒരു വലിയ കുടും​ബം ഉണ്ട്‌. ഭാവിയെ കുറിച്ചു പറഞ്ഞാൽ, ദൈവ​ത്തി​ന്റെ നീതി​നി​ഷ്‌ഠ​മായ ഗവൺമെ​ന്റിൻ കീഴിൽ ആളുകൾ സന്തോ​ഷ​ത്തി​ലും ഐക്യ​ത്തി​ലും ജീവി​ക്കുന്ന കാലത്തി​നാ​യി ഞാൻ കാത്തി​രി​ക്കു​ന്നു.—മർക്കൊസ്‌ 10:29, 30; സങ്കീർത്തനം 37:10, 11, 29.

പ്രതി​ഷേ​ധ​ത്തെ​ക്കാൾ മെച്ചപ്പെട്ട ഒന്ന്‌

സഹ മനുഷ്യ​രോ​ടു പരിഗ​ണ​ന​യും സ്‌നേ​ഹ​വും പ്രകടി​പ്പി​ക്കു​ന്ന​തി​നു പുറമേ, ഈ മുൻ നാശകാ​രി​കൾ “ദോഷത്തെ വെറു”ക്കാനും പഠിച്ചി​രി​ക്കു​ന്നു. (സങ്കീർത്തനം 97:10; മത്തായി 7:12) നിങ്ങളെ സംബന്ധി​ച്ചോ? വ്യാപ​ക​മായ നശീകരണ പ്രവർത്ത​നങ്ങൾ മൂലം ബുദ്ധി​മു​ട്ടു​കൾ അനുഭ​വി​ക്കുന്ന ഒരാളാണ്‌ നിങ്ങൾ എങ്കിൽ പോലും ദൈവ​വ​ച​ന​ത്തി​ന്റെ പഠനം, കരുത​ലും സ്‌നേ​ഹ​വു​മുള്ള പിതാ​വായ യഹോ​വ​യാം ദൈവ​ത്തോ​ടുള്ള ഒരു ബന്ധത്തി​ലേക്കു നിങ്ങളെ കൊണ്ടു​വ​രും. (1 പത്രൊസ്‌ 5:6, 7) നിങ്ങളു​ടെ വ്യക്തി​പ​ര​മായ ബലഹീ​ത​ക​ളും ദാരി​ദ്ര്യ​വും ഗണ്യമാ​ക്കാ​തെ, ആത്മീയ​മാ​യി വളരു​ന്ന​തി​നു നിങ്ങളെ സഹായി​ക്കാൻ ദൈവ​ത്തി​നു സാധി​ക്കും. അത്‌ അതിൽത്തന്നെ മഹത്തായ ഒരു അനുഭ​വ​മാണ്‌!

ബൈബിൾ സത്യം പഠിക്കാൻ എല്ലാ തരത്തി​ലു​മുള്ള ആളുകൾക്കും ഒരു അവസരം ലഭിക്ക​ണ​മെന്ന്‌ യഹോ​വ​യും അവന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വും ആഗ്രഹി​ക്കു​ന്നു. ദൈവ​വ​ച​ന​ത്തിന്‌ ഇപ്പോൾ, നശീകരണ പ്രവണ​ത​യു​ള്ള​വരെ അതിൽ നിന്നു പിന്തി​രി​പ്പി​ക്കാൻ മാത്രമല്ല സാധി​ക്കു​ന്നത്‌. ദിവ്യ തത്ത്വങ്ങൾ ബാധക​മാ​ക്കുന്ന കാര്യ​ത്തിൽ കൂടു​ത​ലായ പുരോ​ഗതി കൈവ​രി​ക്കാൻ അവരെ പ്രേരി​പ്പി​ക്കു​ന്ന​തി​നും ദൈവ​വ​ച​ന​ത്തി​നു സാധി​ക്കും. തത്‌ഫ​ല​മാ​യി, അവർ ശുദ്ധി​യു​ടെ​യും സത്‌പെ​രു​മ​റ്റ​ത്തി​ന്റെ​യും കാര്യ​ത്തിൽ പേരു​കേട്ട ഒരു അന്താരാ​ഷ്‌ട്ര സഹോ​ദ​ര​വർഗ​ത്തി​ന്റെ—യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോക​വ്യാ​പക സഭയുടെ—ഭാഗമാ​യി​ത്തീ​രു​ന്നു. എഫെസ്യർ 4:24-നു ചേർച്ച​യിൽ, ഈ ആത്മാർഥ ക്രിസ്‌ത്യാ​നി​കൾ “നീതി​യി​ലും വിശു​ദ്ധി​യി​ലും ദൈവാ​നു​രൂ​പ​മാ​യി സൃഷ്ടി​ക്ക​പ്പെട്ട പുതു​മ​നു​ഷ്യ​നെ [“പുതിയ വ്യക്തി​ത്വം,” NW] ധരി”ക്കുന്നു. പെട്ടെ​ന്നു​തന്നെ ലോകം അത്തരം ആളുകളെ കൊണ്ടു നിറയും. കാരണം, അതിജീ​വിച്ച്‌ എന്നേക്കും ജീവി​ക്കു​ന്നവർ അവർ മാത്ര​മാ​യി​രി​ക്കും.—ലൂക്കൊസ്‌ 23:43 താരത​മ്യം ചെയ്യുക.

നശീകരണ പ്രവണത ഇല്ലാത്ത ഒരു പുതിയ ലോകം സാധ്യം

നശീകരണ പ്രവണത വാസ്‌ത​വ​മാ​യും ഇല്ലാതാ​ക്കാ​നാ​കു​മെന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ സുപ്ര​ധാ​ന​മായ ആ മാറ്റം എങ്ങനെ സാധ്യ​മാ​കും? ദൈവ​രാ​ജ്യം ഉടൻതന്നെ ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യെ തുടച്ചു​നീ​ക്കും. ദൈവ​ത്തി​ന്റെ നീതി​നി​ഷ്‌ഠ​മായ നിയമ​ത്തി​ന്റെ ഏതു മനഃപൂർവ ലംഘന​ത്തി​ന്റെ​യും ഉത്തരവാ​ദി​കൾ ഭൂവാ​സി​കൾ ആയിരി​ക്കും. (യെശയ്യാ​വു 24:5, 6 താരത​മ്യം ചെയ്യുക.) “അതി​ക്ര​മ​ക്കാർ ഒരു​പോ​ലെ മുടി​ഞ്ഞു​പോ​കു”മ്പോൾ നീതി സ്‌നേ​ഹി​കൾ രക്ഷിക്ക​പ്പെ​ടും. “യഹോവ അവരെ സഹായി​ച്ചു വിടു​വി​ക്കു​ന്നു; അവർ അവനിൽ ആശ്രയി​ക്ക​കൊ​ണ്ടു അവൻ അവരെ ദുഷ്ടന്മാ​രു​ടെ കയ്യിൽനി​ന്നു വിടു​വി​ച്ചു രക്ഷിക്കു​ന്നു.”—സങ്കീർത്തനം 37:38-40.

നശീകരണ പ്രവണ​ത​യു​ടെ വേരുകൾ പൂർണ​മാ​യി പിഴു​തെ​റി​യ​പ്പെ​ടും. ഒപ്പം, എല്ലാവിധ കുറ്റകൃ​ത്യ​വും അടിച്ച​മർത്ത​ലും യാതന​യും ദുഷ്ടത​യും നീക്ക​പ്പെ​ടും. അതേസ​മയം, സമാധാ​ന​വും യഥാർഥ നീതി​യും ശാന്തി​യും സുരക്ഷി​ത​ത്വ​വും പുതിയ ലോക​ത്തി​ന്റെ സവി​ശേ​ഷ​തകൾ ആയിരി​ക്കും. അക്ഷരീ​യ​മാ​യി എന്തു സംഭവി​ക്കും എന്നു യെശയ്യാ​വു 32:18 വർണി​ക്കു​ന്നു: “എന്റെ ജനം സമാധാ​ന​നി​വാ​സ​ത്തി​ലും നിർഭ​യ​വ​സ​തി​ക​ളി​ലും സ്വൈ​ര​മുള്ള വിശ്രാ​മ​സ്ഥ​ല​ങ്ങ​ളി​ലും പാർക്കും.” അതേ, അന്യോ​ന്യം സ്‌നേ​ഹ​വും പരിഗ​ണ​ന​യും കാണി​ക്കുന്ന ആളുകൾ വസിക്കുന്ന മനോ​ഹ​ര​മായ ഒരു സ്ഥലമാ​യി​രി​ക്കും ആഗോള പറുദീസ.

മുൻ നശീകരണ പ്രവണ​ത​ക്കാർ ഇപ്പോൾ മറ്റു ദശലക്ഷ​ങ്ങ​ളോ​ടൊ​പ്പം യഹോ​വ​യാം ദൈവ​വു​മാ​യി ഒരു ഉറ്റ ബന്ധം ആസ്വദി​ക്കു​ക​യാണ്‌. അവർക്കു മേലാൽ നശീക​ര​ണ​ത്തിൽ യാതൊ​രു പങ്കുമില്ല. ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തി​ലെ ജീവനി​ലേക്കു പ്രവേ​ശി​ക്കു​ന്ന​തി​നു നിങ്ങളെ നയിക്കാൻ ദൈവ​വ​ച​നത്തെ നിങ്ങൾ അനുവ​ദി​ക്കു​മോ? യഹോ​വ​യു​ടെ പിൻവ​രുന്ന പ്രഖ്യാ​പനം രേഖ​പ്പെ​ടു​ത്തിയ, പുരാതന സങ്കീർത്ത​ന​ക്കാ​രന്റെ മാതൃക നിങ്ങൾക്കു പിൻപ​റ്റ​രു​തോ: “ഞാൻ നിന്നെ ഉപദേ​ശി​ച്ചു, നടക്കേ​ണ്ടുന്ന വഴി നിനക്കു കാണി​ച്ചു​ത​രും; ഞാൻ നിന്റെ​മേൽ ദൃഷ്ടി​വെച്ചു നിനക്കു ആലോചന പറഞ്ഞു​ത​രും.”—സങ്കീർത്തനം 32:8.

[7-ാം പേജിലെ ചിത്രം]

മാതാപിതാക്കളുടെ ശ്രദ്ധയും സ്‌നേ​ഹ​വും യുവജ​ന​ങ്ങൾക്കു സംരക്ഷ​ണ​മേ​കു​ന്നു