വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സ്രഷ്ടാവ്‌—അവൻ എങ്ങനെയുള്ളവൻ എന്നു പഠിക്കുക

നിങ്ങളുടെ സ്രഷ്ടാവ്‌—അവൻ എങ്ങനെയുള്ളവൻ എന്നു പഠിക്കുക

നിങ്ങളു​ടെ സ്രഷ്ടാവ്‌—അവൻ എങ്ങനെ​യു​ള്ളവൻ എന്നു പഠിക്കുക

“ഞാൻ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കു​മാ​റാ​ക്കി യഹോ​വ​യു​ടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷി​ക്കും.”—പുറപ്പാ​ടു 33:19.

1. സ്രഷ്ടാവ്‌ ബഹുമാ​ന​ത്തി​നു യോഗ്യ​നാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 ബൈബി​ളി​ലെ അവസാന പുസ്‌തകം എഴുതിയ യോഹ​ന്നാൻ അപ്പൊ​സ്‌തലൻ സ്രഷ്ടാ​വി​നെ കുറിച്ച്‌ ഇങ്ങനെ തുറന്നു പ്രഖ്യാ​പി​ച്ചു: “കർത്താവേ, നീ സർവ്വവും സൃഷ്ടി​ച്ച​വ​നും എല്ലാം നിന്റെ ഇഷ്ടം ഹേതു​വാൽ ഉണ്ടായ​തും സൃഷ്ടി​ക്ക​പ്പെ​ട്ട​തും ആകയാൽ മഹത്വ​വും ബഹുമാ​ന​വും ശക്തിയും കൈ​ക്കൊൾവാൻ യോഗ്യൻ.” (വെളി​പ്പാ​ടു 4:11) മുൻ ലേഖനം സ്ഥിരീ​ക​രി​ച്ച​പ്ര​കാ​രം, ആധുനിക ശാസ്‌ത്രീയ കണ്ടുപി​ടി​ത്തങ്ങൾ മിക്ക​പ്പോ​ഴും സകലത്തി​ന്റെ​യും സ്രഷ്ടാ​വായ ഒരുവ​നിൽ വിശ്വ​സി​ക്കു​ന്ന​തി​നുള്ള കാരണങ്ങൾ പ്രദാനം ചെയ്യുന്നു.

2, 3. (എ) സ്രഷ്ടാ​വി​നെ കുറിച്ച്‌ ആളുകൾ എന്തു പഠി​ക്കേ​ണ്ട​തുണ്ട്‌? (ബി) സ്രഷ്ടാ​വി​നെ നേരിട്ടു കാണു​ന്നതു യുക്തി​സ​ഹ​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

2 സ്രഷ്ടാവ്‌ ഉണ്ട്‌ എന്നു വിശ്വ​സി​ക്കു​ന്നതു പോ​ലെ​തന്നെ പ്രാധാ​ന്യ​മുള്ള സംഗതി​യാണ്‌ അവൻ എങ്ങനെ​യു​ള്ള​വ​നാ​ണെന്ന്‌—അവൻ ഒരു യഥാർഥ വ്യക്തി​യാ​ണെ​ന്നും അവന്റെ വ്യക്തി​ത്വ​വും വഴിക​ളും ആളുകളെ അവനി​ലേക്ക്‌ അടുപ്പി​ക്കു​ന്നു​വെ​ന്നും—മനസ്സി​ലാ​ക്കു​ന്ന​തും. നിങ്ങൾ അതിന്‌ എത്രതന്നെ ശ്രമി​ച്ചി​ട്ടു​ണ്ടെന്നു വരികി​ലും അവനെ കൂടുതൽ മെച്ചമാ​യി അറിയു​ന്നതു പ്രയോ​ജ​ന​പ്ര​ദ​മല്ലേ? അതിനു നാം മനുഷ്യ​രു​ടെ കാര്യ​ത്തിൽ എന്നതു പോലെ അവനെ നേരിട്ടു കാണേണ്ട ആവശ്യ​മില്ല.

3 നക്ഷത്ര​ങ്ങളെ സൃഷ്ടി​ച്ച​തും യഹോ​വ​യാണ്‌. അതിൽ ഇടത്തരം വലിപ്പ​മുള്ള ഒരു നക്ഷത്ര​മാ​ണു നമ്മുടെ സൂര്യൻ. സൂര്യനെ നഗ്നനേ​ത്രങ്ങൾ കൊണ്ടു ദീർഘ​നേരം വീക്ഷി​ക്കാൻ നിങ്ങൾ മുതി​രു​മോ? തീർച്ച​യാ​യു​മില്ല! സൂര്യനെ നേരിട്ടു വീക്ഷി​ക്കു​ക​യോ അതിന്റെ ശക്തമായ രശ്‌മി​കൾ തങ്ങളുടെ ചർമത്തിൽ ദീർഘ​നേരം ഏൽക്കു​ക​യോ ചെയ്യാ​തി​രി​ക്കാൻ മിക്കവ​രും ശ്രദ്ധാ​ലു​ക്ക​ളാണ്‌. സൂര്യന്റെ അകക്കാ​മ്പി​ലെ താപം ഏതാണ്ട്‌ 1,50,00,000 ഡിഗ്രി സെൽഷ്യസ്‌ ആണ്‌. ഓരോ സെക്കൻഡി​ലും ഈ തെർമോ​ന്യൂ​ക്ലി​യർ ചൂള ഏകദേശം നാലു ദശലക്ഷം ടൺ പിണ്ഡത്തെ ഊർജ​മാ​ക്കി മാറ്റുന്നു. അതിന്റെ ഒരു ചെറിയ അംശം മാത്ര​മാ​ണു ചൂടും പ്രകാ​ശ​വു​മാ​യി ഭൂമി​യിൽ എത്തുന്നത്‌, അത്‌ ഇവിടെ ജീവൻ നിലനിർത്താൻ പര്യാ​പ്‌ത​മാ​ണു താനും. അത്തരം അടിസ്ഥാന വസ്‌തു​തകൾ സ്രഷ്ടാ​വി​ന്റെ വിസ്‌മ​യാ​വ​ഹ​മായ ശക്തി സംബന്ധി​ച്ചു നമ്മിൽ മതിപ്പു​ള​വാ​ക്കേ​ണ്ട​താണ്‌. “അവന്റെ വീര്യ​മാ​ഹാ​ത്മ്യം​നി​മി​ത്ത​വും അവന്റെ ശക്തിയു​ടെ ആധിക്യം​നി​മി​ത്ത​വും” എന്ന്‌ യെശയ്യാ​വി​നു സമുചി​ത​മാ​യി എഴുതാൻ കഴിഞ്ഞു.—യെശയ്യാ​വു 40:26.

4. മോശെ എന്താണ്‌ ആവശ്യ​പ്പെ​ട്ടത്‌, യഹോവ എങ്ങനെ ഉത്തരം നൽകി?

4 പൊ.യു.മു. 1513-ൽ ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽ നിന്നു പോന്ന്‌ ഏതാനും മാസങ്ങൾക്കു ശേഷം “നിന്റെ തേജസ്സു എനിക്കു കാണി​ച്ചു​ത​രേ​ണമേ” എന്നു മോശെ സ്രഷ്ടാ​വി​നോട്‌ അപേക്ഷി​ച്ച​തി​നെ കുറിച്ചു നിങ്ങൾക്ക്‌ അറിയാ​മാ​യി​രു​ന്നോ? (പുറപ്പാ​ടു 33:18) സൂര്യനെ സൃഷ്ടി​ച്ച​തും യഹോ​വ​യാണ്‌ എന്ന്‌ അനുസ്‌മ​രി​ക്കു​മ്പോൾ അവൻ മോ​ശെ​യോട്‌ ഇങ്ങനെ പറഞ്ഞത്‌ എന്തു​കൊ​ണ്ടെന്നു നിങ്ങൾക്കു മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ: “നിനക്കു എന്റെ മുഖം കാണ്മാൻ കഴിക​യില്ല; ഒരു മനുഷ്യ​നും എന്നെ കണ്ടു ജീവ​നോ​ടെ ഇരിക്ക​യില്ല.” താൻ “കടന്നു​പോ​കു​വോ​ളം” സീനായ്‌ മലയിൽ ഒരിടത്തു മറഞ്ഞി​രി​ക്കാൻ സ്രഷ്ടാവ്‌ മോ​ശെയെ അനുവ​ദി​ച്ചു. തുടർന്ന്‌, ദൈവ​ത്തി​ന്റെ “പിൻഭാ​ഗം” അതായത്‌, സ്രഷ്ടാ​വി​ന്റെ മഹത്ത്വ​ത്തി​ന്റെ അല്ലെങ്കിൽ സാന്നി​ധ്യ​ത്തി​ന്റെ ഒരുതരം ഭാഗി​ക​മായ തേജസ്സ്‌, മോ​ശെക്കു കാണാൻ കഴിഞ്ഞു.—പുറപ്പാ​ടു 33:20-23; യോഹ​ന്നാൻ 1:18.

5. മോ​ശെ​യു​ടെ അപേക്ഷയെ സ്രഷ്ടാവ്‌ ഏതു വിധത്തിൽ തൃപ്‌തി​പ്പെ​ടു​ത്തി, അത്‌ എന്തു തെളി​യി​ക്കു​ന്നു?

5 സ്രഷ്ടാ​വി​നെ മെച്ചമാ​യി അറിയാ​നുള്ള മോ​ശെ​യു​ടെ ആഗ്രഹം സഫലമാ​കാ​തെ പോയില്ല. വ്യക്തമാ​യും, ഒരു ദൂതൻ മുഖാ​ന്തരം സംസാ​രി​ച്ചു​കൊ​ണ്ടു മോ​ശെ​യു​ടെ മുന്നി​ലൂ​ടെ കടന്നു​പോ​കവേ ദൈവം ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “യഹോവ, യഹോ​വ​യായ ദൈവം, കരുണ​യും കൃപയു​മു​ള്ളവൻ; ദീർഘ​ക്ഷ​മ​യും മഹാദ​യ​യും വിശ്വ​സ്‌ത​ത​യു​മു​ള്ളൻ. അയിരം ആയിര​ത്തി​ന്നു ദയ പാലി​ക്കു​ന്നവൻ; അകൃത്യ​വും അതി​ക്ര​മ​വും പാപവും ക്ഷമിക്കു​ന്നവൻ; കുററ​മു​ള്ള​വനെ വെറു​തെ​വി​ടാ​തെ . . . സന്ദർശി​ക്കു​ന്നവൻ.” (പുറപ്പാ​ടു 34:6, 7) സ്രഷ്ടാ​വി​നെ മെച്ചമാ​യി മനസ്സി​ലാ​ക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ അവന്റെ അക്ഷരീയ ആകാരം കാണു​ന്നതല്ല മറിച്ച്‌, അവൻ എങ്ങനെ​യു​ള്ള​വ​നാ​ണെന്നു ഗ്രഹി​ക്കു​ന്ന​തും അവന്റെ വ്യക്തി​ത്വ​വും സ്വഭാ​വ​വി​ശേ​ഷ​ങ്ങ​ളും മനസ്സി​ലാ​ക്കു​ന്ന​തു​മാണ്‌ എന്ന്‌ അതു വ്യക്തമാ​ക്കു​ന്നു.

6. നമ്മുടെ രോഗ​പ്ര​തി​രോധ വ്യവസ്ഥ വിസ്‌മ​യ​കരം ആയിരി​ക്കു​ന്നത്‌ എങ്ങനെ?

6 അതിനുള്ള ഒരു വിധം ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളിൽ നിന്ന്‌ അവന്റെ ഗുണങ്ങളെ കുറിച്ചു വിവേ​ചി​ച്ച​റി​യു​ന്ന​താണ്‌. നിങ്ങളു​ടെ രോഗ​പ്ര​തി​രോധ വ്യവസ്ഥ​യെ​ക്കു​റി​ച്ചു ചിന്തി​ക്കുക. രോഗ​പ്ര​തി​രോധ വ്യവസ്ഥയെ കുറിച്ചു പ്രതി​പാ​ദി​ക്കുന്ന ഒരു ലക്കത്തിൽ സയന്റി​ഫിക്‌ അമേരി​ക്കൻ മാഗസിൻ ഇങ്ങനെ പറഞ്ഞു: “ജനനത്തി​നു മുമ്പു മുതൽ മരണം വരെ രോഗ​പ്ര​തി​രോധ വ്യവസ്ഥ നിതാന്ത ജാഗ്രത പുലർത്തു​ന്നു. തന്മാ​ത്ര​ക​ളു​ക​ളു​ടെ​യും കോശ​ങ്ങ​ളു​ടെ​യും വൈവി​ധ്യ​മാർന്ന അണികൾ . . . പരാദങ്ങൾ, രോഗ​കാ​രി​കൾ തുടങ്ങി​യ​വ​യിൽ നിന്നു നമ്മെ സംരക്ഷി​ക്കു​ന്നു. അത്തരം പ്രതി​രോ​ധ​മി​ല്ലാ​തെ മനുഷ്യർക്കു ജീവി​ക്കാ​നാ​കില്ല.” ആ വ്യവസ്ഥ​യു​ടെ ഉറവിടം എന്താണ്‌? പ്രസ്‌തുത മാസി​ക​യി​ലെ ഒരു ലേഖനം ഇങ്ങനെ പറഞ്ഞു: “കടന്നാ​ക്ര​മണം നടത്തുന്ന രോഗാ​ണു​ക്ക​ളെ​യും വൈറ​സു​ക​ളെ​യും പ്രതി​രോ​ധി​ക്കുന്ന, വിദഗ്‌ധ​മാ​യി ഒത്തു​ചേർന്നു പ്രവർത്തി​ക്കുന്ന കോശ​ങ്ങ​ളു​ടെ അത്ഭുതാ​വ​ഹ​മായ അണി, ഗർഭധാ​രണം നടന്ന്‌ ഏകദേശം ഒമ്പത്‌ ആഴ്‌ച​കൾക്കു ശേഷം പ്രത്യ​ക്ഷ​പ്പെ​ടുന്ന ആദ്യത്തെ ഏതാനും അടിസ്ഥാന കോശ​ങ്ങ​ളിൽ നിന്നാണ്‌ ഉണ്ടാകു​ന്നത്‌.” വളർന്നു​കൊ​ണ്ടി​രി​ക്കുന്ന ഗർഭസ്ഥ ശിശു​വി​ലേക്ക്‌ അമ്മ ഒരളവു​വരെ പ്രതി​രോ​ധ​ശക്തി കടത്തി​വി​ടു​ന്നു. പിന്നീട്‌, ശിശു​വി​ന്റെ ശരീര​ത്തിന്‌ ആവശ്യ​മായ രോഗ​പ്ര​തി​രോധ കോശ​ങ്ങ​ളും പ്രയോ​ജ​ന​പ്ര​ദ​മായ മറ്റു രാസവ​സ്‌തു​ക്ക​ളും തന്റെ മുലപ്പാ​ലി​ലൂ​ടെ അവൾ നൽകുന്നു.

7. നമ്മുടെ രോഗ​പ്ര​തി​രോധ വ്യവസ്ഥയെ കുറിച്ചു നാം എന്തു പരിചി​ന്തി​ക്കണം, അത്‌ എന്തു നിഗമ​ന​ത്തി​ലേക്കു നയിക്കു​ന്നു?

7 നിങ്ങളു​ടെ രോഗ​പ്ര​തി​രോധ വ്യവസ്ഥ ആധുനിക മരുന്നി​നു പ്രദാനം ചെയ്യാൻ സാധി​ക്കുന്ന എന്തി​നെ​ക്കാ​ളും ശ്രേഷ്‌ഠ​മാണ്‌ എന്നു നിഗമനം ചെയ്യാൻ നല്ല കാരണ​മുണ്ട്‌. തന്നിമി​ത്തം, സ്വയം ചോദി​ക്കുക: ‘ഈ വ്യവസ്ഥ​യു​ടെ കാരണ​ഭൂ​ത​നും ദാതാ​വു​മാ​യ​വനെ കുറിച്ച്‌ ഇത്‌ എന്താണു സൂചി​പ്പി​ക്കു​ന്നത്‌?’ ‘ഗർഭധാ​രണം നടന്ന്‌ ഏകദേശം ഒമ്പത്‌ ആഴ്‌ച​കൾക്കു ശേഷം പ്രത്യ​ക്ഷ​പ്പെ​ടുന്ന,’ നവജാത ശിശു​വി​നെ സംരക്ഷി​ക്കാൻ സജ്ജമായ ഈ വ്യവസ്ഥ തീർച്ച​യാ​യും ജ്ഞാന​ത്തെ​യും ദീർഘ​ദൃ​ഷ്ടി​യെ​യും പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. ഈ വ്യവസ്ഥ​യിൽ നിന്നു നമുക്കു സ്രഷ്ടാ​വി​നെ കുറിച്ചു കൂടുതൽ കാര്യങ്ങൾ വിവേ​ചിച്ച്‌ അറിയാ​നാ​കു​മോ? ആലംബ​ഹീ​നർക്കു വൈദ്യ​സ​ഹാ​യം എത്തിക്കാ​നാ​യി ജീവിതം ഉഴിഞ്ഞു​വെച്ച ആൽബർട്ട്‌ ഷ്വൈ​റ്റ്‌സ​റെ​യും അദ്ദേഹ​ത്തെ​പ്പോ​ലുള്ള മറ്റുള്ള​വ​രെ​യും കുറിച്ചു നമ്മിൽ മിക്കവ​രും എന്താണു ചിന്തി​ക്കുക? സാധാ​ര​ണ​മാ​യി നാം, അനുക​മ്പ​യുള്ള ഈ മനുഷ്യ സ്‌നേ​ഹി​കളെ നല്ല ഗുണങ്ങ​ളു​ള്ള​വ​രാ​യി പരാമർശി​ക്കു​ന്നു. അങ്ങനെ​യെ​ങ്കിൽ, സമ്പന്നർക്കും ദരി​ദ്രർക്കും ഒരു​പോ​ലെ രോഗ​പ്ര​തി​രോധ വ്യവസ്ഥ പ്രദാനം ചെയ്യുന്ന നമ്മുടെ സ്രഷ്ടാ​വി​നെ​ക്കു​റി​ച്ചു നമുക്ക്‌ എന്തു നിഗമനം ചെയ്യാൻ കഴിയും? വ്യക്തമാ​യും, അവൻ സ്‌നേ​ഹ​വാ​നും മുഖപ​ക്ഷ​മി​ല്ലാ​ത്ത​വ​നും അനുക​മ്പ​യു​ള്ള​വ​നും നീതി​മാ​നും ആണെന്ന്‌. അതു സ്രഷ്ടാ​വി​നെ കുറിച്ചു മോ​ശെക്കു ലഭിച്ച വിവര​ണ​ത്തോട്‌ ഒത്തു​പോ​കു​ന്നി​ല്ലേ?

താൻ എങ്ങനെ​യു​ള്ളവൻ ആണെന്ന്‌ അവൻ വെളി​പ്പെ​ടു​ത്തു​ന്നു

8. ഏതു പ്രത്യേക വിധത്തിൽ യഹോവ നമുക്ക്‌ സ്വയം വെളി​പ്പെ​ടു​ത്തു​ന്നു?

8 നമ്മുടെ സ്രഷ്ടാ​വി​നെ മെച്ചമാ​യി അറിയാ​നുള്ള മറ്റൊരു മാർഗ​മുണ്ട്‌—ബൈബിൾ. അവനെ കുറിച്ചു ശാസ്‌ത്ര​ത്തി​നും പ്രപഞ്ച​ത്തി​നും വെളി​പ്പെ​ടു​ത്താൻ കഴിയാത്ത ചില സംഗതി​കൾ ഉണ്ടെന്ന​തി​നാൽ അതു പ്രത്യേ​കി​ച്ചും പ്രാധാ​ന്യം അർഹി​ക്കു​ന്നു. കൂടാതെ, വേറെ ചില കാര്യ​ങ്ങ​ളും ബൈബിൾ സുവ്യ​ക്ത​മാ​യി അവതരി​പ്പി​ക്കു​ന്നുണ്ട്‌. സ്രഷ്ടാ​വി​ന്റെ വ്യക്തി​നാ​മം ആണ്‌ അതിന്‌ ഒരു ഉദാഹ​രണം. ബൈബിൾ മാത്രമേ സ്രഷ്ടാ​വി​ന്റെ നാമവും അതിന്റെ പ്രാധാ​ന്യ​വും വെളി​പ്പെ​ടു​ത്തു​ന്നു​ള്ളൂ. യ്‌ഹ്‌വ്‌ഹ്‌ അല്ലെങ്കിൽ ജ്‌ഹ്‌വ്‌ഹ്‌ എന്ന വ്യജ്ഞനാ​ക്ഷ​ര​ത്തിൽ ലിപ്യ​ന്ത​രണം ചെയ്യാ​വുന്ന, മലയാ​ള​ത്തിൽ പൊതു​വെ യഹോവ എന്ന്‌ ഉച്ചരി​ക്കുന്ന അവന്റെ പേര്‌ 7,000-ത്തോളം തവണ ബൈബി​ളി​ന്റെ എബ്രായ കയ്യെഴു​ത്തു പ്രതി​ക​ളിൽ കാണാം.—പുറപ്പാ​ടു 3:15; 6:3.

9. സ്രഷ്ടാ​വി​ന്റെ വ്യക്തി​നാ​മ​ത്തി​ന്റെ അർഥ​മെന്ത്‌, അതിൽനി​ന്നു നമുക്ക്‌ എന്തു നിഗമ​ന​ത്തി​ലെ​ത്താ​നാ​കും?

9 സ്രഷ്ടാ​വി​നെ കുറിച്ചു മെച്ചമാ​യി മനസ്സി​ലാ​ക്കു​ന്ന​തിന്‌, അവൻ കേവലം “ആദി കാരണം” അല്ലെങ്കിൽ അവ്യക്തത നിഴലി​ക്കുന്ന “ഞാൻ ആകുന്നവൻ” അല്ല എന്നു നാം മനസ്സി​ലാ​ക്കണം. അവന്റെ വ്യക്തി​പ​ര​മായ പേര്‌ അതു വെളി​പ്പെ​ടു​ത്തു​ന്നു. അത്‌ “ആയിത്തീ​രുക” അല്ലെങ്കിൽ “ആണെന്നു തെളി​യുക” എന്ന്‌ അർഥമുള്ള എബ്രായ ക്രിയാ​പ​ദ​ത്തി​ന്റെ ഒരു രൂപമാണ്‌. a (ഉല്‌പത്തി 27:29-ഉം സഭാ​പ്ര​സം​ഗി 11:3-ഉം താരത​മ്യം ചെയ്യുക.) ദൈവ​നാ​മ​ത്തി​ന്റെ അർഥം “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാണ്‌. അത്‌ അവന്‌ ഉദ്ദേശ്യ​ങ്ങ​ളു​ണ്ടെ​ന്നും അവ നിറ​വേ​റ്റാ​നാ​യി അവൻ പ്രവർത്തി​ക്കു​ന്നു​വെ​ന്നും ഊന്നി​പ്പ​റ​യു​ന്നു. ദൈവ​ത്തി​ന്റെ നാമം അറിയു​ക​യും ഉപയോ​ഗി​ക്കു​ക​യും ചെയ്യു​ന്ന​തി​ലൂ​ടെ, അവൻ തന്റെ വാഗ്‌ദാ​നങ്ങൾ നിവർത്തി​ക്കു​ക​യും തന്റെ ഉദ്ദേശ്യ​ങ്ങൾ സാക്ഷാ​ത്‌ക​രി​ക്കു​ക​യും ചെയ്യുന്നു എന്നു നാം നന്നായി മനസ്സി​ലാ​ക്കും.

10. ഉല്‌പ​ത്തി​യി​ലെ വിവര​ണ​ത്തിൽ നിന്നു നമുക്കു പ്രധാ​ന​പ്പെട്ട എന്ത്‌ ഉൾക്കാഴ്‌ച നേടാ​നാ​കും?

10 ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങ​ളും വ്യക്തി​ത്വ​വും സംബന്ധി​ച്ചുള്ള ജ്ഞാനത്തി​ന്റെ ഉറവി​ട​മാ​ണു ബൈബിൾ. ഒരിക്കൽ മനുഷ്യർ ദൈവ​വു​മാ​യി സമാധാ​ന​ത്തിൽ ആയിരു​ന്നു എന്നും അവർക്കു ദീർഘ​വും അർഥപൂർണ​വു​മായ ജീവിതം നയിക്കു​ന്ന​തി​നുള്ള പ്രത്യാശ ഉണ്ടായി​രു​ന്നു എന്നും ഉല്‌പ​ത്തി​യി​ലെ വിവരണം വെളി​പ്പെ​ടു​ത്തു​ന്നു. (ഉല്‌പത്തി 1:28; 2:7-9) ദീർഘ​കാ​ല​മാ​യി മനുഷ്യർ അനുഭ​വി​ക്കുന്ന യാതന​ക​ളും നിരാ​ശ​ക​ളും തന്റെ നാമത്തി​ന്റെ പ്രാധാ​ന്യ​ത്തി​നു ചേർച്ച​യിൽ യഹോവ ഇല്ലായ്‌മ ചെയ്യും എന്നു നമുക്ക്‌ ഉറപ്പു​ള്ളവർ ആയിരി​ക്കാ​വു​ന്ന​താണ്‌. അവന്റെ ഉദ്ദേശ്യ നിവൃ​ത്തി​യെ കുറിച്ചു നാം ഇങ്ങനെ വായി​ക്കു​ന്നു: “സൃഷ്ടി ദ്രവത്വ​ത്തി​ന്റെ ദാസ്യ​ത്തിൽനി​ന്നു വിടു​ത​ലും ദൈവ​മ​ക്ക​ളു​ടെ തേജസ്സാ​കുന്ന സ്വാത​ന്ത്ര്യ​വും പ്രാപി​ക്കും എന്നുള്ള ആശയോ​ടെ മായെക്കു കീഴ്‌പെ​ട്ടി​രി​ക്കു​ന്നു; മനഃപൂർവ്വ​മാ​യി​ട്ടല്ല, അതിനെ കീഴ്‌പെ​ടു​ത്തി​യ​വന്റെ കല്‌പ​ന​നി​മി​ത്ത​മ​ത്രേ.”—റോമർ 8:20, 21.

11. നാം ബൈബിൾ വൃത്താ​ന്തങ്ങൾ പരിചി​ന്തി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌, അത്തരം ഒരു വൃത്താ​ന്ത​ത്തി​ന്റെ വിശദാം​ശങ്ങൾ എന്തെല്ലാം?

11 പുരാതന ഇസ്രാ​യേ​ല്യ​രോ​ടു ദൈവം ഇടപെ​ട്ട​പ്പോ​ഴത്തെ അവന്റെ പ്രവർത്ത​ന​ങ്ങ​ളെ​യും പ്രതി​ക​ര​ണ​ങ്ങ​ളെ​യും കുറിച്ചു ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു. ആ വിധത്തി​ലും ദൈവത്തെ കുറിച്ചു മെച്ചമാ​യി മനസ്സി​ലാ​ക്കാൻ ബൈബി​ളി​നു നമ്മെ സഹായി​ക്കാൻ സാധി​ക്കും. എലീശാ​യും ശത്രു​ക്ക​ളാ​യി​രുന്ന അരാമ്യ​രു​ടെ സേനാ​ധി​പതി നയമാ​നും ഉൾപ്പെ​ടുന്ന ഒരു ഉദാഹ​രണം പരിചി​ന്തി​ക്കുക. 2 രാജാ​ക്ക​ന്മാർ 5-ാം അധ്യാ​യ​ത്തിൽ ഈ വൃത്താന്തം വായി​ക്കവേ, ഇസ്രാ​യേ​ലി​ലെ എലീശാ​യു​ടെ സഹായ​ത്താൽ നയമാന്റെ കുഷ്‌ഠ​രോ​ഗം മാറി​ക്കി​ട്ടു​മെന്ന്‌ അടിമ​യാ​യി പിടി​ക്ക​പ്പെട്ട ഒരു ഇസ്രാ​യേല്യ പെൺകു​ട്ടി പറയു​ന്നതു നിങ്ങൾ മനസ്സി​ലാ​ക്കും. എലീശാ കൈ വീശി, അത്ഭുത​ക​ര​മായ ഒരു നിഗൂഢ പ്രവൃ​ത്തി​യി​ലൂ​ടെ തന്റെ രോഗം ഭേദ​പ്പെ​ടു​ത്തും എന്നാണു നയമാൻ പ്രതീ​ക്ഷി​ച്ചത്‌. അതിനു പകരം, യോർദാൻ നദിയിൽ കുളി​ക്കാ​നാണ്‌ എലീശാ ആ അരാമ്യ​നോ​ടു പറഞ്ഞത്‌. ഭൃത്യ​ന്മാ​രു​ടെ നിർബന്ധം മൂലം നയമാൻ അങ്ങനെ ചെയ്‌ത​പ്പോൾ രോഗം ഭേദമാ​യി. നയമാൻ വില​യേ​റിയ വസ്‌തു​ക്കൾ എലീശാ​യ്‌ക്കു സമ്മാനി​ച്ചു, എലീശാ അതു തിരസ്‌ക​രി​ച്ചു. പിന്നീട്‌, അവന്റെ ബാല്യ​ക്കാ​രൻ ആരും കാണാതെ നയമാന്റെ അടുക്കൽ ചെന്നു നുണ പറഞ്ഞ്‌ ഏതാനും വസ്‌തു​ക്കൾ കരസ്ഥമാ​ക്കി. കള്ളത്തരം പ്രവർത്തി​ച്ചതു നിമിത്തം അവനു കുഷ്‌ഠം ബാധിച്ചു. അതു ഹൃദയ​ഹാ​രി​യായ, മാനു​ഷിക വികാരം നിഴലി​ക്കുന്ന ഒരു വൃത്താ​ന്ത​മാണ്‌. അതിൽ നിന്നു നമുക്കു പാഠങ്ങൾ പഠിക്കാ​നാ​കും.

12. എലീശാ​യെ​യും നയമാ​നെ​യും കുറി​ച്ചുള്ള വൃത്താ​ന്ത​ത്തിൽ നിന്നു സ്രഷ്ടാ​വി​നെ കുറിച്ച്‌ നമുക്ക്‌ എന്തു നിഗമ​ന​ങ്ങ​ളിൽ എത്തി​ച്ചേ​രാ​നാ​കും?

12 ഇന്നത്തെ പല സംസ്‌കാ​ര​ങ്ങ​ളിൽ നിന്നും വ്യത്യ​സ്‌ത​മാ​യി, പ്രപഞ്ച​ത്തി​ന്റെ മഹാ സ്രഷ്ടാവ്‌ ഒരു ചെറിയ പെൺകു​ട്ടി​യെ പ്രീതി​യോ​ടെ വീക്ഷി​ക്കാ​നാ​കാത്ത വിധം ഉന്നതഭാ​വം ഉള്ളവനല്ല എന്ന്‌ ആ വൃത്താന്തം ആകർഷ​ക​മായ വിധത്തിൽ വ്യക്തമാ​ക്കു​ന്നു. ഒരു പ്രത്യേക വംശ​ത്തോ​ടോ ജനത​യോ​ടോ സ്രഷ്ടാവു പക്ഷപാതം കാട്ടു​ന്നില്ല എന്നും അതു തെളി​യി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 10:34, 35) പണ്ടത്തെ​യും ഇപ്പോ​ഴ​ത്തെ​യും ചില “രോഗ​ശാ​ന്തി​ക്കാ​രെ” പോലെ, ചതി​പ്ര​യോ​ഗം നടത്താൻ പ്രതീ​ക്ഷി​ക്കു​ന്ന​തി​നു പകരം സ്രഷ്ടാവ്‌ അത്ഭുത​ക​ര​മായ ജ്ഞാനം പ്രകടി​പ്പി​ച്ചു. കുഷ്‌ഠ​രോ​ഗം എങ്ങനെ ഭേദമാ​ക്കാം എന്ന്‌ അവന്‌ അറിയാ​മാ​യി​രു​ന്നു. ചതി വിജയി​ക്കാൻ അനുവ​ദി​ക്കാ​തി​രി​ക്കു​ന്ന​തി​ലും അവൻ ഉൾക്കാ​ഴ്‌ച​യും നീതി​യും പ്രകട​മാ​ക്കി. വീണ്ടും, അത്‌ മോശെ കേട്ട യഹോ​വ​യു​ടെ വ്യക്തിത്വ ഗുണങ്ങ​ളു​മാ​യി യോജി​പ്പി​ലല്ലേ? ആ ബൈബിൾ വിവരണം ഹ്രസ്വ​മാ​ണെ​ങ്കി​ലും, സ്രഷ്ടാ​വി​നെ കുറിച്ച്‌ അതിൽ നിന്നു നമുക്ക്‌ എത്രയോ കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നാ​കും!—സങ്കീർത്തനം 33:5; 37:28.

13. ബൈബിൾ വൃത്താ​ന്ത​ങ്ങ​ളിൽ നിന്നു നമുക്ക്‌ എങ്ങനെ വില​യേ​റിയ പാഠങ്ങൾ പഠിക്കാ​നാ​കും എന്നു വ്യക്തമാ​ക്കുക.

13 ഇസ്രാ​യേ​ലി​ന്റെ നന്ദികെട്ട പ്രവർത്ത​ന​ങ്ങ​ളെ​യും ദൈവ​ത്തി​ന്റെ പ്രതി​ക​ര​ണ​ത്തെ​യും കുറി​ച്ചുള്ള മറ്റു വൃത്താ​ന്തങ്ങൾ അവൻ യഥാർഥ​ത്തിൽ കരുത​ലു​ള്ള​വ​നാണ്‌ എന്നു തെളി​യി​ക്കു​ന്നു. ഇസ്രാ​യേ​ല്യർ യഹോ​വയെ ആവർത്തി​ച്ചു പരീക്ഷി​ച്ചു​കൊണ്ട്‌ അവനെ ദുഃഖി​പ്പി​ക്കു​ക​യും വേദനി​പ്പി​ക്കു​ക​യും ചെയ്‌തു എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 78:40, 41) അതു​കൊണ്ട്‌, സ്രഷ്ടാ​വി​നു വികാ​രങ്ങൾ ഉണ്ട്‌. മനുഷ്യർ ചെയ്യുന്ന സംഗതി​കൾ അവനെ ബാധി​ക്കു​ന്നു. വിഖ്യാ​ത​രായ വ്യക്തി​കളെ കുറി​ച്ചുള്ള വിവര​ണ​ങ്ങ​ളിൽ നിന്നും ഏറെ പഠിക്കാ​നുണ്ട്‌. ദാവീദ്‌ ഇസ്രാ​യേ​ലി​ന്റെ രാജാവ്‌ ആയി തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോൾ, ദൈവം ശമൂ​വേ​ലി​നോ​ടു പറഞ്ഞു: “മനുഷ്യൻ കണ്ണിന്നു കാണു​ന്നതു നോക്കു​ന്നു; യഹോ​വ​യോ ഹൃദയത്തെ നോക്കു​ന്നു.” (1 ശമൂവേൽ 16:7) അതേ, സ്രഷ്ടാവു നോക്കു​ന്നത്‌ നാം പുറമേ എങ്ങനെ​യു​ള്ള​വ​രാണ്‌ എന്നല്ല, അകമേ എങ്ങനെ​യു​ള്ള​വ​രാണ്‌ എന്നാണ്‌. എത്ര തൃപ്‌തി​കരം!

14. എബ്രായ തിരു​വെ​ഴു​ത്തു​കൾ വായി​ക്കവെ എന്തു ചെയ്യു​ന്നതു പ്രയോ​ജ​ന​പ്രദം ആയിരി​ക്കും?

14 ബൈബി​ളി​ലെ 39 പുസ്‌ത​കങ്ങൾ യേശു​വി​നു മുമ്പ്‌ എഴുത​പ്പെ​ട്ട​താണ്‌. അവ വായി​ക്കു​ന്ന​തു​കൊ​ണ്ടു നമുക്കു പ്രയോ​ജനം ഉണ്ട്‌. ബൈബിൾ വിവര​ണ​ങ്ങ​ളോ ചരി​ത്ര​മോ മനസ്സി​ലാ​ക്കുക മാത്ര​മാ​യി​രി​ക്ക​രുത്‌ ഈ വായന​യു​ടെ ഉദ്ദേശ്യം. നമ്മുടെ സ്രഷ്ടാവ്‌ എങ്ങനെ​യു​ള്ള​വ​നാ​ണെന്നു നാം യഥാർഥ​ത്തിൽ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ആ വിവര​ണ​ങ്ങളെ കുറിച്ചു നാം ധ്യാനി​ക്കേ​ണ്ട​തുണ്ട്‌. ‘ഈ സംഭവം ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തെ കുറിച്ച്‌ എന്താണു വെളി​പ്പെ​ടു​ത്തു​ന്നത്‌? അവന്റെ ഏതു ഗുണമാണ്‌ ഇവിടെ പ്രകട​മാ​കു​ന്നത്‌?’ b എന്നെല്ലാം നാം ചിന്തി​ക്കണം. അങ്ങനെ ചെയ്യു​ന്നത്‌, ബൈബിൾ ദിവ്യ ഉറവി​ട​ത്തിൽ നിന്നു​ള്ള​താണ്‌ എന്നു മനസ്സി​ലാ​ക്കാൻ സന്ദേഹി​കളെ പോലും സഹായി​ക്കും. അങ്ങനെ, സ്‌നേ​ഹ​വാ​നായ അതിന്റെ ഗ്രന്ഥകർത്താ​വി​നെ മെച്ചമാ​യി അറിയാൻ അത്‌ അവർക്ക്‌ ഒരു അടിസ്ഥാ​ന​മാ​യി ഉതകി​യേ​ക്കാം.

സ്രഷ്ടാ​വി​നെ അറിയാൻ ഒരു മഹാഗു​രു നമ്മെ സഹായി​ക്കു​ന്നു

15. യേശു​വി​ന്റെ പ്രവർത്ത​ന​ങ്ങ​ളും പഠിപ്പി​ക്ക​ലു​ക​ളും പ്രബോ​ധ​നാ​ത്മകം ആയിരു​ന്നത്‌ എന്തു​കൊണ്ട്‌?

15 സ്രഷ്ടാ​വി​ന്റെ അസ്‌തി​ത്വ​ത്തെ സംശയി​ക്കു​ന്ന​വർക്ക്‌ അല്ലെങ്കിൽ ദൈവ​ത്തെ​ക്കു​റി​ച്ചു വ്യക്തമായ കാഴ്‌ച​പ്പാട്‌ ഇല്ലാത്ത​വർക്ക്‌ ബൈബി​ളി​നെ​ക്കു​റി​ച്ചു കാര്യ​മായ പരിജ്ഞാ​നം ഇല്ലായി​രി​ക്കാം. മോശെ ജീവി​ച്ചി​രു​ന്നത്‌ മത്തായി​ക്കു മുമ്പോ ശേഷമോ എന്നു നിശ്ചയ​മി​ല്ലാ​ത്ത​വ​രെ​യോ യേശു​വി​ന്റെ പ്രവർത്ത​ന​ങ്ങ​ളെ​യോ പഠിപ്പി​ക്ക​ലു​ക​ളെ​യോ കുറിച്ച്‌ യാതൊ​ന്നും അറിയി​ല്ലാ​ത്ത​വ​രെ​യോ നിങ്ങൾ ഒരുപക്ഷേ കണ്ടുമു​ട്ടി​യി​ട്ടു​ണ്ടാ​യി​രി​ക്കാം. അതു വളരെ ദുഃഖ​ക​രം​തന്നെ. കാരണം, മഹാഗു​രു​വായ യേശു​വിൽനിന്ന്‌ ഒരുവനു സ്രഷ്ടാ​വി​നെ​ക്കു​റി​ച്ചു തീർച്ച​യാ​യും വളരെ​യ​ധി​കം കാര്യങ്ങൾ പഠിക്കാൻ കഴിയും. ദൈവ​വു​മാ​യി അടുത്ത ബന്ധം ഉണ്ടായി​രുന്ന അവന്‌, സ്രഷ്ടാവ്‌ എങ്ങനെ​യു​ള്ള​വ​നാണ്‌ എന്നു വെളി​പ്പെ​ടു​ത്താൻ കഴിഞ്ഞു. (യോഹ​ന്നാൻ 1:18; 2 കൊരി​ന്ത്യർ 4:6; എബ്രായർ 1:3) അവൻ അതു ചെയ്‌തു. വാസ്‌ത​വ​ത്തിൽ ഒരിക്കൽ യേശു ഇങ്ങനെ പറഞ്ഞു: “എന്നെ കണ്ടവൻ പിതാ​വി​നെ കണ്ടിരി​ക്കു​ന്നു.”—യോഹ​ന്നാൻ 14:9.

16. ശമര്യ​സ്‌ത്രീ​യു​മാ​യുള്ള യേശു​വി​ന്റെ ഇടപെടൽ എന്തു വ്യക്തമാ​ക്കു​ന്നു?

16 ഈ ഉദാഹ​രണം പരിചി​ന്തി​ക്കുക. ഒരിക്കൽ യാത്ര ചെയ്‌തു ക്ഷീണിതൻ ആയിരു​ന്നി​ട്ടും, യേശു സുഖാ​റിന്‌ അടുത്തു​വെച്ച്‌ ഒരു ശമര്യ​ക്കാ​രി​യോ​ടു സംസാ​രി​ച്ചു. പിതാ​വി​നെ “നമസ്‌ക​രി​ക്കു​ന്നവർ ആത്മാവി​ലും സത്യത്തി​ലും നമസ്‌ക​രി​ക്കേ”ണ്ടതിന്റെ ആവശ്യം എടുത്തു​കാ​ട്ടി​കൊണ്ട്‌ അവൻ ആഴമേ​റിയ തിരു​വെ​ഴു​ത്തു സത്യങ്ങൾ പങ്കിട്ടു. അക്കാലത്തെ യഹൂദ​ന്മാർ ശമര്യ​ക്കാ​രെ വെറു​ത്തി​രു​ന്നു. അതിനു നേർവി​പ​രീ​ത​മാ​യി, എലീശാ​യും നയമാ​നും ഉൾപ്പെട്ട സംഭവ​ത്തിൽ എന്നപോ​ലെ, എല്ലാ ജനതക​ളി​ലെ​യും ആത്മാർഥ​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ സ്വീക​രി​ക്കാ​നുള്ള യഹോ​വ​യു​ടെ മനസ്സൊ​രു​ക്കത്തെ യേശു പ്രതി​ഫ​ലി​പ്പി​ച്ചു. വ്യക്തമാ​യും, യഹോവ ഇന്നു ലോക​ത്തി​ലെ​ങ്ങും വ്യാപ​ക​മാ​യി​രി​ക്കുന്ന ഇടുങ്ങിയ ചിന്താ​ഗ​തി​യോ​ടെ​യുള്ള മത​വൈ​ര​ത്തിന്‌ അതീത​നാ​ണെന്ന്‌ അതു നമുക്ക്‌ ഉറപ്പേ​കണം. ഭർത്താ​വ​ല്ലാത്ത ഒരു പുരു​ഷ​നോ​ടൊ​പ്പം താമസി​ക്കുന്ന ഒരു സ്‌ത്രീ​യെ പോലും പഠിപ്പി​ക്കാൻ യേശു മനസ്സൊ​രു​ക്കം ഉള്ളവനാ​യി​രു​ന്നു എന്ന വസ്‌തു​ത​യും നാം ശ്രദ്ധി​ക്കേ​ണ്ട​തുണ്ട്‌. കുറ്റം വിധി​ക്കു​ന്ന​തി​നു പകരം യേശു യഥാർഥ​ത്തിൽ സഹായ​ക​മായ വിധത്തിൽ, മാന്യ​ത​യോ​ടെ ആ സ്‌ത്രീ​യോട്‌ ഇടപെട്ടു. പിന്നീട്‌, മറ്റു ശമര്യ​ക്കാർ യേശു​വി​ന്റെ വാക്കുകൾ കേട്ടിട്ട്‌ ഇങ്ങനെ നിഗമനം ചെയ്‌തു: ‘അവൻ സാക്ഷാൽ ലോക​ര​ക്ഷി​താ​വാ​കു​ന്നു.’—യോഹ​ന്നാൻ 4:2-30, 39-42; 1 രാജാ​ക്കൻമാർ 8:41-43; മത്തായി 9:10-13.

17. ലാസറി​ന്റെ പുനരു​ത്ഥാ​നത്തെ കുറി​ച്ചുള്ള വിവരണം എന്തു നിഗമ​ന​ത്തി​ലേക്കു നയിക്കു​ന്നു?

17 യേശു​വി​ന്റെ പ്രവർത്ത​ന​ങ്ങ​ളും പഠിപ്പി​ക്ക​ലു​ക​ളു​മാ​യി പരിചി​ത​രാ​യി​ക്കൊ​ണ്ടു സ്രഷ്ടാ​വി​നെ കുറിച്ച്‌ എങ്ങനെ പഠിക്കാൻ സാധി​ക്കും എന്നതിനു നമുക്കു മറ്റൊരു ദൃഷ്ടാന്തം പരിചി​ന്തി​ക്കാം. യേശു​വി​ന്റെ സുഹൃ​ത്തായ ലാസർ മരിച്ച സന്ദർഭ​മെ​ടു​ക്കുക. മരിച്ച​വരെ തിരികെ ജീവനി​ലേക്കു വരുത്താ​നുള്ള ശക്തി യേശു നേരത്തെ തെളി​യി​ച്ച​താണ്‌. (ലൂക്കൊസ്‌ 7:11-17; 8:40-56) എങ്കിലും, ലാസറി​ന്റെ സഹോ​ദരി വിലപി​ക്കു​ന്നതു കണ്ടപ്പോൾ യേശു എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? യേശു​വി​ന്റെ “ഉള്ളം നൊന്തു കലങ്ങി.” അവൻ നിർവി​കാ​രത കാണി​ക്കു​ക​യോ അകന്നു നിൽക്കു​ക​യോ ചെയ്‌തില്ല; അവൻ “കണ്ണുനീർ വാർത്തു.” (യോഹ​ന്നാൻ 11:33-35) അതു വെറു​മൊ​രു വികാര പ്രകടനം ആയിരു​ന്നില്ല. ക്രിയാ​ത്മ​ക​മായ നടപടി സ്വീക​രി​ക്കാൻ യേശു പ്രേരി​ത​നാ​യി—അവൻ ലാസറി​നെ ഉയിർപ്പി​ച്ചു. സ്രഷ്ടാ​വി​ന്റെ വികാ​രങ്ങൾ മനസ്സി​ലാ​ക്കാൻ ഇത്‌ അപ്പൊ​സ്‌ത​ല​ന്മാ​രെ എത്രമാ​ത്രം സഹായി​ച്ചു​വെന്നു നിങ്ങൾക്കു വിഭാവന ചെയ്യാ​നാ​കും. സ്രഷ്ടാ​വി​ന്റെ വ്യക്തി​ത്വ​വും വഴിക​ളും മനസ്സി​ലാ​ക്കാൻ അതു നമ്മെയും മറ്റുള്ള​വ​രെ​യും സഹായി​ക്കേ​ണ്ട​താണ്‌.

18. ബൈബിൾ പഠിക്കു​ന്ന​തി​നെ കുറിച്ച്‌ ആളുകൾക്ക്‌ എന്തു തോ​ന്നേ​ണ്ട​തുണ്ട്‌?

18 ബൈബിൾ പഠിക്കു​ന്ന​തി​ലും സ്രഷ്ടാ​വി​നെ കുറിച്ചു കൂടുതൽ മനസ്സി​ലാ​ക്കു​ന്ന​തി​ലും ലജ്ജിക്കാൻ യാതൊ​രു കാരണ​വു​മില്ല. ബൈബിൾ കാലഹ​ര​ണ​പ്പെട്ട ഒരു പുസ്‌ത​കമല്ല. അതു പഠിച്ച്‌ യേശു​വി​ന്റെ ഉറ്റ സഹകാരി ആയിത്തീർന്ന ഒരാളാ​ണു യോഹ​ന്നാൻ. അവൻ പിന്നീട്‌ ഇങ്ങനെ എഴുതി: “ദൈവ​പു​ത്രൻ വന്നു എന്നും സത്യ​ദൈ​വത്തെ അറിവാൻ നമുക്കു വിവേകം [“ബുദ്ധി​പ​ര​മായ പ്രാപ്‌തി,” NW] തന്നു എന്നും നാം അറിയു​ന്നു; നാം സത്യ​ദൈ​വ​ത്തിൽ അവന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വിൽ തന്നേ ആകുന്നു. അവൻ സത്യ​ദൈ​വ​വും നിത്യ​ജീ​വ​നും ആകുന്നു.” (1 യോഹ​ന്നാൻ 5:20) “സത്യ​ദൈ​വത്തെ” അതായത്‌, സ്രഷ്ടാ​വി​നെ കുറി​ച്ചുള്ള അറിവു നേടാൻ “ബുദ്ധി​പ​ര​മായ പ്രാപ്‌തി” ഉപയോ​ഗി​ക്കു​ന്നത്‌ “നിത്യ​ജീവ”നിലേക്കു നയിക്കും എന്നതു ശ്രദ്ധി​ക്കുക.

അവനെ​ക്കു​റി​ച്ചു പഠിക്കാൻ മറ്റുള്ള​വരെ എങ്ങനെ നിങ്ങൾക്കു സഹായി​ക്കാ​നാ​കും?

19. സംശയ​മു​ള്ള​വരെ സഹായി​ക്കാൻ എന്തു പടിയാ​ണു സ്വീക​രി​ച്ചി​രി​ക്കു​ന്നത്‌?

19 നമുക്കു​വേണ്ടി കരുതുന്ന അനുക​മ്പ​യുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടെന്നു വിശ്വ​സി​ക്കാ​നും അവനെ മനസ്സി​ലാ​ക്കാ​നും ചിലർക്കു വളരെ​യ​ധി​കം തെളി​വു​കൾ ആവശ്യ​മാണ്‌. സ്രഷ്ടാ​വി​നെ​ക്കു​റി​ച്ചു സംശയ​മുള്ള, അല്ലെങ്കിൽ അവനെ​ക്കു​റി​ച്ചു ബൈബി​ളു​മാ​യി പൊരു​ത്ത​പ്പെ​ടാത്ത വീക്ഷണ​ഗതി പുലർത്തുന്ന കോടി​ക്ക​ണ​ക്കിന്‌ ആളുക​ളുണ്ട്‌. നിങ്ങൾക്ക്‌ അവരെ എങ്ങനെ സഹായി​ക്കാൻ കഴിയും? യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 1998/99 ഡിസ്‌ട്രി​ക്‌റ്റ്‌/അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​ക​ളിൽ ഫലപ്ര​ദ​മായ ഒരു ഉപകരണം പല ഭാഷക​ളിൽ പ്രകാ​ശനം ചെയ്‌തു. നിങ്ങ​ളെ​ക്കു​റി​ച്ചു കരുത​ലുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടോ? എന്നതാ​യി​രു​ന്നു ആ പുസ്‌ത​ക​ത്തി​ന്റെ ശീർഷകം.

20, 21. (എ) സ്രഷ്ടാവ്‌ പുസ്‌തകം എങ്ങനെ വിജയ​ക​ര​മാ​യി ഉപയോ​ഗി​ക്കാ​നാ​കും? (ബി) സ്രഷ്ടാവ്‌ പുസ്‌തകം ഇതി​നോ​ടകം ഫലപ്ര​ദ​മാ​ണെന്നു തെളി​ഞ്ഞ​തി​ന്റെ അനുഭ​വങ്ങൾ വിവരി​ക്കുക.

20 നമ്മുടെ സ്രഷ്ടാ​വി​ലുള്ള നിങ്ങളു​ടെ വിശ്വാ​സ​ത്തെ​യും അവന്റെ വ്യക്തി​ത്വ​ത്തോ​ടും വഴിക​ളോ​ടു​മുള്ള നിങ്ങളു​ടെ വിലമ​തി​പ്പി​നെ​യും വർധി​പ്പി​ക്കുന്ന ഒരു പ്രസി​ദ്ധീ​ക​ര​ണ​മാണ്‌ ഇത്‌. അത്‌ അങ്ങനെ​യാ​ണെന്ന്‌ ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്‌? എന്തെന്നാൽ, വിശേ​ഷി​ച്ചും ആ ലക്ഷ്യ​ത്തോ​ടെ​യാണ്‌ നിങ്ങ​ളെ​ക്കു​റി​ച്ചു കരുത​ലുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടോ? എന്ന പുസ്‌തകം രൂപകൽപ്പന ചെയ്‌തി​രി​ക്കു​ന്നത്‌. “നിങ്ങളു​ടെ ജീവി​ത​ത്തിന്‌ അർഥം പകരാൻ എന്തിനു കഴിയും?” എന്ന വിഷയം പുസ്‌ത​ക​ത്തിൽ ഉടനീളം കാണാം. ഒരു വിധം നല്ല വിദ്യാ​ഭ്യാ​സ​മു​ള്ള​വർക്ക്‌ ആകർഷ​ക​മാ​യി തോന്നുന്ന വിധത്തി​ലാണ്‌ ഇത്‌ അവതരി​പ്പി​ച്ചി​രി​ക്കു​ന്നത്‌. എങ്കിലും, അതു നമു​ക്കെ​ല്ലാ​മുള്ള വാഞ്‌ഛ​കളെ സ്‌പർശി​ക്കു​ക​തന്നെ ചെയ്യുന്നു. സ്രഷ്ടാ​വി​ന്റെ അസ്‌തി​ത്വ​ത്തെ സംശയി​ക്കുന്ന വായന​ക്കാർക്ക്‌ അത്യധി​കം രസകര​വും ബോധ്യം വരുത്തു​ന്ന​തു​മായ വിവരങ്ങൾ അതിൽ അടങ്ങി​യി​രി​ക്കു​ന്നു. വായന​ക്കാ​രൻ സ്രഷ്ടാവ്‌ ഉണ്ടെന്നു വിശ്വ​സി​ക്കു​ന്ന​താ​യി ഈ പുസ്‌തകം ഊഹി​ക്കു​ന്നില്ല. ഏറ്റവും അടുത്ത കാലത്തെ ശാസ്‌ത്രീയ കണ്ടുപി​ടി​ത്ത​ങ്ങ​ളും ആശയങ്ങ​ളും ഉപയോ​ഗി​ച്ചുള്ള പ്രതി​പാ​ദനം സംശയാ​ലു​ക്ക​ളു​ടെ ശ്രദ്ധ പിടി​ച്ചു​പ​റ്റും. അത്തരം വസ്‌തു​തകൾ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്ന​വ​രു​ടെ വിശ്വാ​സത്തെ ഊട്ടി​യു​റ​പ്പി​ക്കു​ക​യും ചെയ്യും.

21 പുതിയ പുസ്‌തകം പഠിക്കവെ അതിന്റെ ചില ഭാഗങ്ങൾ, ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തെ​യും വഴിക​ളെ​യും പ്രദീ​പ്‌ത​മാ​ക്കുന്ന വിധത്തിൽ ബൈബിൾച​രി​ത്രം അവലോ​കനം ചെയ്യു​ന്നതു കാണാ​നാ​കും. അങ്ങനെ വായന​ക്കാർ ദൈവത്തെ മെച്ചമാ​യി അറിയാൻ ഇടവരു​ന്നു. അതു വായിച്ചു കഴിഞ്ഞി​ട്ടുള്ള പലരും തങ്ങളുടെ കാര്യ​ത്തിൽ അതു സത്യമാ​ണെന്ന്‌ അഭി​പ്രാ​യ​പ്പെ​ട്ടി​ട്ടുണ്ട്‌. (25-6 പേജു​ക​ളി​ലെ ലേഖനം കാണുക.) ഈ പുസ്‌തകം പഠിക്കു​ക​യും തങ്ങളുടെ സ്രഷ്ടാ​വി​നെ മെച്ചമാ​യി മനസ്സി​ലാ​ക്കാൻ മറ്റുള്ള​വരെ സഹായി​ക്കാൻ അതിലെ വിവരങ്ങൾ ഉപയോ​ഗി​ക്കു​ക​യും ചെയ്യു​മ്പോൾ നിങ്ങളു​ടെ അനുഭ​വ​വും അപ്രകാ​രം ആയിരി​ക്കട്ടെ.

[അടിക്കു​റി​പ്പു​കൾ]

a “ഒരിക്ക​ലും അമൂർത്ത​മായ അസ്‌തി​ത്വ​ത്തെ സൂചി​പ്പി​ക്കു​ന്നില്ല. മറിച്ച്‌, എല്ലായ്‌പോ​ഴും ഇന്ദ്രി​യ​ഗോ​ചരം ആയിരി​ക്കു​ന്ന​തി​നെ അല്ലെങ്കിൽ ആയിത്തീ​രു​ന്ന​തി​നെ, അതായത്‌ സ്വയം ഉറപ്പായി വെളി​പ്പെ​ടു​ത്തു​ന്ന​തി​നെ അർഥമാ​ക്കു​ന്നു” എന്ന്‌ പ്രസ്‌തുത ക്രിയ​യു​ടെ സജാതി ക്രിയയെ കുറിച്ച്‌ ദ കാത്തലിക്‌ ക്വാർട്ടർലി​യു​ടെ മുഖ്യ എഡിറ്റർ ആയിരു​ന്ന​പ്പോൾ ജസ്യൂട്ട്‌ പണ്ഡിത​നായ എം. ജെ. ഗ്രണ്ട്‌ഹേനർ അഭി​പ്രാ​യ​പ്പെ​ട്ട​തു​തന്നെ അദ്ദേഹം പ്രസ്‌തുത ക്രിയ​യ്‌ക്കും ബാധക​മാ​ക്കി.

b മാതാപിതാക്കൾ മക്കൾക്കു ബൈബിൾ വൃത്താ​ന്തങ്ങൾ വിവരി​ച്ചു കൊടു​ക്കു​മ്പോൾ അത്തരം ചോദ്യ​ങ്ങൾ ഉന്നയി​ച്ചു​കൊണ്ട്‌ അവർക്കു മക്കളെ സഹായി​ക്കാൻ കഴിയും. അങ്ങനെ ദൈവത്തെ അടുത്ത്‌ അറിയാ​നും അവന്റെ വചനത്തെ കുറിച്ചു ധ്യാനി​ക്കാ​നും കുട്ടികൾ പഠിക്കും.

നിങ്ങൾ ശ്രദ്ധി​ച്ചോ?

□ സീനായ്‌ മലയിൽവെച്ച്‌ യഹോ​വയെ കുറിച്ചു മോശെ മെച്ചമാ​യി മനസ്സി​ലാ​ക്കി​യത്‌ എങ്ങനെ?

□ ദൈവം എങ്ങനെ​യു​ള്ളവൻ ആണെന്നു മനസ്സി​ലാ​ക്കാൻ ബൈബിൾ പഠനം ഒരു സഹായം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

□ ബൈബിൾ വായി​ക്കവെ, നമ്മുടെ സ്രഷ്ടാ​വി​നോ​ടു കൂടുതൽ അടുത്തു വരാൻ നമുക്ക്‌ എന്തു ചെയ്യാ​നാ​കും?

□ സ്രഷ്ടാവ്‌ പുസ്‌തകം ഏതു വിധങ്ങ​ളിൽ ഉപയോ​ഗി​ക്കാ​നാ​ണു നിങ്ങളു​ടെ പദ്ധതി?

[അധ്യയന ചോദ്യ​ങ്ങൾ]

[20-ാം പേജിലെ ചിത്രം]

നമ്മുടെ രോഗ​പ്ര​തി​രോധ വ്യവസ്ഥ സ്രഷ്ടാ​വി​നെ കുറിച്ച്‌ എന്തു വെളി​പ്പെ​ടു​ത്തു​ന്നു?

[21-ാം പേജിലെ ചിത്രം]

ചതുരക്ഷര ദൈവ​നാ​മം (എബ്രാ​യ​യിൽ) എടുത്തു​കാ​ട്ടുന്ന ചാവു​കടൽ ചുരു​ളി​ന്റെ ഒരു ഭാഗം

[കടപ്പാട]

Courtesy of the Shrine of the Book, Israel Museum, Jerusalem

[23-ാം പേജിലെ ചിത്രം]

മറിയയുടെ ദുഃഖ​ത്തോ​ടുള്ള യേശു​വി​ന്റെ പ്രതി​ക​ര​ണ​ത്തിൽ നിന്നു നമുക്ക്‌ എന്തു മനസ്സി​ലാ​ക്കാൻ സാധി​ക്കും?