വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശൗൽ ക്രിസ്‌ത്യാനികളെ പീഡിപ്പിച്ചത്‌ എന്തുകൊണ്ട്‌?

ശൗൽ ക്രിസ്‌ത്യാനികളെ പീഡിപ്പിച്ചത്‌ എന്തുകൊണ്ട്‌?

ശൗൽ ക്രിസ്‌ത്യാ​നി​കളെ പീഡി​പ്പി​ച്ചത്‌ എന്തു​കൊണ്ട്‌?

‘നസറാ​യ​നായ യേശു​വി​ന്റെ നാമത്തി​നു വിരോ​ധ​മാ​യി പലതും പ്രവർത്തി​ക്കേ​ണ്ട​തു​തന്നെ ആണെന്നു ഞാൻ വാസ്‌ത​വ​ത്തിൽ കരുതി; യഥാർഥ​ത്തിൽ യെരൂ​ശ​ലേ​മിൽ വെച്ചു ഞാൻ അങ്ങനെ പ്രവർത്തി​ക്കു​ക​യും ചെയ്‌തു. മഹാപു​രോ​ഹി​ത​ന്മാ​രിൽനിന്ന്‌ അധികാ​രം ലഭിച്ച​തി​നാൽ വിശു​ദ്ധ​ന്മാ​രിൽ പലരെ​യും ഞാൻ തടവി​ലാ​ക്കി. ശിഷ്യ​ന്മാർക്കു വധശിക്ഷ നൽകുന്ന കാര്യ​ത്തിൽ ഞാൻ അവർക്ക്‌ എതിരെ വോട്ടു ചെയ്‌തു. എല്ലാ സിന​ഗോ​ഗു​ക​ളി​ലും വെച്ച്‌, അവരെ പലപ്പോ​ഴും ദണ്ഡിപ്പിച്ച്‌ പരസ്യ​മാ​യി അവരെ​ക്കൊണ്ട്‌ വിശ്വാ​സം തള്ളിപ്പ​റ​യി​ക്കാൻ ഞാൻ ശ്രമിച്ചു. അവർക്ക്‌ എതിരെ അത്യന്തം ഭ്രാന്തു​പി​ടിച്ച്‌ ഞാൻ അന്യപ​ട്ട​ണ​ങ്ങ​ളിൽ ചെന്നു പോലും അവരെ ഉപദ്ര​വി​ച്ചു.’—പ്രവൃ​ത്തി​കൾ 26:9-11, “NW.”

പൗലൊസ്‌ അപ്പൊ​സ്‌തലൻ എന്ന്‌ അറിയ​പ്പെ​ടുന്ന തർസൊ​സു​കാ​ര​നായ ശൗലിന്റെ വാക്കു​ക​ളാണ്‌ അവ. ഇതു പറഞ്ഞ സമയത്ത്‌ അവൻ തീർച്ച​യാ​യും ഒരു പുതിയ വ്യക്തി ആയിരു​ന്നു. അവൻ മേലാൽ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ ശത്രു അല്ലായി​രു​ന്നു. മറിച്ച്‌, അവൻ അതിന്റെ ഏറ്റവും തീക്ഷ്‌ണ​ത​യുള്ള വക്താക്ക​ളിൽ ഒരാളാ​യി​രു​ന്നു. എന്നാൽ, മുമ്പ്‌ ക്രിസ്‌ത്യാ​നി​കളെ പീഡി​പ്പി​ക്കാൻ ശൗലിനെ പ്രേരി​പ്പി​ച്ചത്‌ എന്തായി​രു​ന്നു? അത്തരം കാര്യങ്ങൾ പലതും ‘പ്രവർത്തി​ക്കേ​ണ്ട​തു​തന്നെ ആണെന്ന്‌’ അവൻ കരുതി​യത്‌ എന്തു​കൊണ്ട്‌? അവന്റെ ജീവി​ത​ത്തിൽനിന്ന്‌ എന്തെങ്കി​ലും പാഠം നമുക്ക്‌ ഉൾക്കൊ​ള്ളാ​നു​ണ്ടോ?

സ്‌തെ​ഫാ​നൊ​സി​നെ കല്ലെറി​യൽ

സ്‌തെ​ഫാ​നൊ​സി​നെ കൊന്ന​വ​രു​ടെ കൂട്ടത്തി​ലാണ്‌ ബൈബിൾ രേഖയിൽ ശൗൽ ആദ്യമാ​യി രംഗ​പ്ര​വേശം ചെയ്യു​ന്നത്‌. “അവനെ [സ്‌തെ​ഫാ​നൊ​സി​നെ] നഗരത്തിൽനി​ന്നു തള്ളി പുറത്താ​ക്കി കല്ലെറി​ഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്‌ത്രം ശൌൽ എന്നു പേരുള്ള ഒരു ബാല്യ​ക്കാ​രന്റെ കാല്‌ക്കൽ വെച്ചു.” “അവനെ കുല​ചെ​യ്‌തതു ശൌലി​ന്നു സമ്മതമാ​യി​രു​ന്നു.” (പ്രവൃ​ത്തി​കൾ 7:58; 8:1) ആ ആക്രമ​ണ​ത്തി​ലേക്കു നയിച്ചത്‌ എന്തായി​രു​ന്നു? കിലി​ക്ക്യ​യിൽനി​ന്നുള്ള ചിലർ ഉൾപ്പെടെ, യഹൂദ​ന്മാർ സ്‌തെ​ഫാ​നൊ​സു​മാ​യി തർക്കിച്ചു. പക്ഷേ, അവർക്ക്‌ അവന്റെ മുന്നിൽ പിടി​ച്ചു​നിൽക്കാ​നാ​യില്ല. കിലക്ക്യ​ക്കാ​ര​നാ​യി​രുന്ന ശൗലും അവരോ​ടൊ​പ്പം ഉണ്ടായി​രു​ന്നോ എന്നതിനു രേഖ​യൊ​ന്നു​മില്ല. എന്തായി​രു​ന്നാ​ലും, അവർ കള്ള സാക്ഷി​ക​ളെ​ക്കൊണ്ട്‌ സ്‌തെ​ഫാ​നൊ​സി​ന്റെ മേൽ ദൈവ​ദൂ​ഷണം ആരോ​പിച്ച്‌ അവനെ സൻഹെ​ദ്രി​മി​നു മുന്നി​ലേക്കു വലിച്ചി​ഴച്ചു കൊണ്ടു​വന്നു. (പ്രവൃ​ത്തി​കൾ 6:9-14) മഹാപു​രോ​ഹി​തന്റെ അധ്യക്ഷ​ത​യി​ലുള്ള ഈ സമിതി യഹൂദ ഹൈ​ക്കോ​ട​തി​യാ​യി സേവി​ച്ചി​രു​ന്നു. പരമോ​ന്നത മത കോടതി എന്ന നിലയിൽ ഇതിലെ അംഗങ്ങൾ, ഉപദേ​ശ​പ​ര​മായ പരിശു​ദ്ധി എന്നു തങ്ങൾ കരുതി​യി​രു​ന്നതു കാത്തു​സൂ​ക്ഷി​ക്കു​ക​യും ചെയ്‌തി​രു​ന്നു. അവരുടെ വീക്ഷണ​ത്തിൽ സ്‌തെ​ഫാ​നൊസ്‌ മരണശിക്ഷ അർഹി​ച്ചി​രു​ന്നു. എന്നാൽ അവനാ​കട്ടെ, അവർ ന്യായ​പ്ര​മാ​ണം അനുസ​രി​ക്കു​ന്നി​ല്ലെന്ന്‌ ആരോ​പി​ക്കാൻ മടിച്ചില്ല. (പ്രവൃ​ത്തി​കൾ 7:53) അതു​കൊണ്ട്‌ തങ്ങൾ അത്‌ അനുസ​രി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ അവർ അവനു കാണിച്ചു കൊടു​ക്കു​മാ​യി​രു​ന്നു—അവനെ കല്ലെറി​ഞ്ഞു കൊന്നു​കൊണ്ട്‌!

അതി​നോ​ടു​ള്ള ശൗലിന്റെ യോജിപ്പ്‌ അവന്റെ വിശ്വാ​സ​ത്തി​ന്റെ ഒരു സ്വഭാ​വിക പരിണ​തി​യാ​യി​രു​ന്നു. അവൻ ഒരു പരീശൻ ആയിരു​ന്നു. ആ പ്രബല മതവി​ഭാ​ഗം പ്രമാ​ണ​ങ്ങ​ളും പാരമ്പ​ര്യ​ങ്ങ​ളും കർശന​മാ​യി പാലി​ക്ക​ണ​മെന്നു ശഠിച്ചി​രു​ന്നു. യേശു​വി​ലൂ​ടെ​യുള്ള ഒരു പുതിയ രക്ഷാമാർഗം പഠിപ്പി​ച്ചി​രുന്ന ക്രിസ്‌ത്യാ​നി​ത്വം ആ തത്ത്വങ്ങൾക്ക്‌ എതിരാ​ണെന്ന്‌ അവർ കരുതി. റോമൻ ആധിപ​ത്യ​ത്തി​ന്റെ വെറു​ക്ക​പ്പെട്ട നുകത്തിൽനി​ന്നു തങ്ങളെ സ്വത​ന്ത്ര​രാ​ക്കുന്ന പ്രഭാ​വ​ശാ​ലി​യായ ഒരു രാജാ​വാ​യി​രി​ക്കും മിശിഹാ എന്നായി​രു​ന്നു ഒന്നാം നൂറ്റാ​ണ്ടി​ലെ യഹൂദ​ന്മാ​രു​ടെ പ്രതീക്ഷ. അതു​കൊണ്ട്‌, മഹാ സൻഹെ​ദ്രി​മി​നാൽ ദൈവ​ദൂ​ഷ​ക​നാ​യി കുറ്റം​വി​ധി​ക്ക​പ്പെ​ടു​ക​യും തുടർന്ന്‌ ശപിക്ക​പ്പെട്ട ഒരു കുറ്റവാ​ളി​യെ​പ്പോ​ലെ ദണ്ഡനസ്‌തം​ഭ​ത്തിൽ തറയ്‌ക്ക​പ്പെ​ടു​ക​യും ചെയ്‌ത ഒരുവൻ മിശിഹാ ആണെന്നുള്ള ആശയം അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം അന്യവും അസ്വീ​കാ​ര്യ​മാ​യ​തും ഹീനവും ആയിരു​ന്നു.

മരത്തിൽ തൂക്ക​പ്പെ​ടു​ന്നവൻ “ദൈവ​സ​ന്നി​ധി​യിൽ ശാപ​ഗ്ര​സ്‌തൻ” ആണെന്നു ന്യായ​പ്ര​മാ​ണം പ്രസ്‌താ​വി​ച്ചി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 21:22, 23; ഗലാത്യർ 3:13) ശൗലിന്റെ കാഴ്‌ച​പ്പാ​ടിൽ, “ഈ വാക്കുകൾ വ്യക്തമാ​യും യേശു​വി​നു ബാധക​മാ​യി​രു​ന്നു” എന്ന്‌ ഫ്രെഡ​റിക്‌ എഫ്‌. ബ്രൂസ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു. അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “അവൻ ദൈവ​ശാ​പ​ത്തിൽ ആയിരു​ന്നു മരിച്ചത്‌. ആയതി​നാൽ, യഹൂദ പാരമ്പ​ര്യം അനുസ​രിച്ച്‌, അനുപ​മ​മായ അളവിൽ ദൈവാ​നു​ഗ്രഹം ഉണ്ടായി​രി​ക്കു​മാ​യി​രുന്ന മിശിഹാ ആയിരു​ന്നു അവൻ എന്നത്‌ അചിന്ത​നീ​യം ആയിരു​ന്നു. അതു​കൊണ്ട്‌ യേശു മിശിഹാ ആയിരു​ന്നെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നത്‌ ദൈവ​ദൂ​ഷ​ണ​മാ​യി​രു​ന്നു, അത്തരം അസംബന്ധം പറയു​ന്നവർ ദൈവ​ദൂ​ഷകർ എന്ന നിലയിൽ ശിക്ഷ അർഹി​ച്ചി​രു​ന്നു​താ​നും.” പിൽക്കാ​ലത്ത്‌ ശൗൽതന്നെ സമ്മതിച്ചു പറഞ്ഞതു​പോ​ലെ, ‘ക്രൂശി​ക്ക​പ്പെട്ട ക്രിസ്‌തു യെഹൂ​ദ​ന്മാർക്ക്‌ ഇടർച്ച​യ്‌ക്കു’ കാരണ​മാ​യി.—1 കൊരി​ന്ത്യർ 1:23.

യേശു മിശിഹാ ആണെന്നുള്ള പഠിപ്പി​ക്ക​ലി​നെ പല്ലും നഖവും ഉപയോ​ഗിച്ച്‌ എതിർക്കുക എന്നതാ​യി​രു​ന്നു ശൗലിന്റെ നയം. അതിനെ പിഴു​തെ​റി​യാൻ ക്രൂര​മായ ബലപ്ര​യോ​ഗം പോലും നടത്തണ​മാ​യി​രു​ന്നു. ദൈവ​ഹി​തം അതാ​ണെന്ന്‌ അവൻ ഉറച്ചു വിശ്വ​സി​ച്ചി​രു​ന്നു. താൻ നട്ടുവ​ളർത്തിയ മനോ​ഭാ​വത്തെ വിവരി​ച്ചു​കൊണ്ട്‌ ശൗൽ പറഞ്ഞു: ‘[ഞാൻ] ശുഷ്‌കാ​ന്തി സംബന്ധി​ച്ചു സഭയെ ഉപദ്ര​വി​ച്ച​വ​നും ന്യായ​പ്ര​മാ​ണ​ത്തി​ലെ നീതി സംബന്ധി​ച്ചു അനിന്ദ്യ​നും’ ആയിരു​ന്നു. “ഞാൻ ദൈവ​ത്തി​ന്റെ സഭയെ അത്യന്തം ഉപദ്ര​വി​ച്ചു മുടി​ക്ക​യും എന്റെ പിതൃ​പാ​ര​മ്പ​ര്യ​ത്തെ​ക്കു​റി​ച്ചു അത്യന്തം എരി​വേറി, എന്റെ സ്വജന​ത്തിൽ സമപ്രാ​യ​ക്കാ​രായ പലരെ​ക്കാ​ളും യെഹൂ​ദ​മ​ത​ത്തിൽ അധികം മുതി​രു​ക​യും ചെയ്‌തു​പോ​ന്നു.”—ഫിലി​പ്പി​യർ 3:6; ഗലാത്യർ 1:13, 14.

പീഡന​ത്തി​ന്റെ മുന്നണി​പ്പോ​രാ​ളി

സ്‌തെ​ഫാ​നൊ​സി​ന്റെ മരണത്തി​നു ശേഷം, ശൗൽ പീഡനത്തെ കേവലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നവൻ എന്ന നിലയി​ലല്ല, മറിച്ച്‌ അതിന്റെ മുന്നണി​പ്പോ​രാ​ളി ആയിട്ടാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌. ആ നിലയിൽ അവൻ കുറെ​യൊ​ക്കെ കുപ്ര​സി​ദ്ധി നേടി​യി​ട്ടു​ണ്ടാ​കണം. അതു​കൊണ്ട്‌ പരിവർത്ത​ന​ത്തി​നു ശേഷം പോലും, അവൻ ശിഷ്യ​ന്മാ​രോ​ടൊ​പ്പം ചേരു​വാൻ ശ്രമി​ച്ച​പ്പോൾ “അവൻ ഒരു ശിഷ്യൻ എന്നു വിശ്വ​സി​ക്കാ​തെ എല്ലാവ​രും അവനെ പേടിച്ചു.” അവൻ വാസ്‌ത​വ​മാ​യും ഒരു ക്രിസ്‌ത്യാ​നി ആയെന്നു വ്യക്തമാ​യ​പ്പോൾ, അവന്റെ ആ പരിവർത്തനം ശിഷ്യ​ന്മാർ സന്തോ​ഷി​ക്കാ​നും ദൈവ​ത്തി​നു നന്ദി കരേറ്റാ​നും കാരണ​മാ​യി. വെറു​മൊ​രു മുൻ എതിരാ​ളി​യു​ടെ മനോ​ഭാ​വ​ത്തിന്‌ മാറ്റം ഉണ്ടായി എന്നല്ല, പിന്നെ​യോ “മുമ്പെ നമ്മെ ഉപദ്ര​വി​ച്ചവൻ താൻ മുമ്പെ മുടിച്ച വിശ്വാ​സത്തെ ഇപ്പോൾ പ്രസം​ഗി​ക്കു​ന്നു” എന്നാണ്‌ അവർ കേട്ടത്‌. (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.)—പ്രവൃ​ത്തി​കൾ 9:26; ഗലാത്യർ 1:23, 24.

ദമസ്‌കൊസ്‌ യെരൂ​ശ​ലേ​മിൽനിന്ന്‌ ഏതാണ്ട്‌ 220 കിലോ​മീ​റ്റർ അകലെ ആയിരു​ന്നു. നടന്നെ​ത്താ​നാ​ണെ​ങ്കിൽ, ഏഴോ എട്ടോ ദിവസം വേണമാ​യി​രു​ന്നു. എന്നിട്ടും, “ശിഷ്യ​ന്മാ​രു​ടെ നേരെ ഭീഷണി​യും കുലയും നിശ്വ​സി​ച്ചു​കൊ​ണ്ടു” ശൗൽ മഹാപു​രോ​ഹി​തന്റെ അടുത്തു ചെന്ന്‌ ദമസ്‌കൊ​സി​ലെ സിന​ഗോ​ഗു​കൾക്കുള്ള കത്തുകൾ ചോദി​ച്ചു. എന്തിന്‌? “ഈ മാർഗ്ഗ​ക്കാ​രാ”യി താൻ കാണുന്ന ഏതൊ​രു​വ​നെ​യും ബന്ധിച്ച്‌ യെരൂ​ശ​ലേ​മി​ലേക്കു കൊണ്ടു​വ​രാൻ ശൗലിനു കഴി​യേ​ണ്ട​തിന്‌. ഔദ്യോ​ഗിക അംഗീ​കാ​ര​ത്തോ​ടെ അവൻ “വീടു​തോ​റും ചെന്നു പുരു​ഷ​ന്മാ​രെ​യും സ്‌ത്രീ​ക​ളെ​യും പിടി​ച്ചി​ഴച്ചു തടവിൽ ഏല്‌പി​ച്ചു” തുടങ്ങി. മറ്റുള്ള​വരെ അവൻ ‘പള്ളിക​ളിൽ അടിപ്പി​ക്കു​ക​യും’ അവരെ വധിക്കു​ന്ന​തിന്‌ അനുകൂ​ല​മാ​യി ‘തന്റെ വോട്ടു രേഖ​പ്പെ​ടു​ത്തുക’യും (അക്ഷരീ​യ​മാ​യി പറഞ്ഞാൽ, “വോട്ടി​ങ്ങി​നുള്ള [തന്റെ] ചരൽക്കല്ല്‌” ഇടുക​യും) ചെയ്‌തു.—പ്രവൃ​ത്തി​കൾ 8:3; 9:1, 2, 14; 22:5, 19; 26:10, NW അടിക്കു​റിപ്പ്‌.

ഗമാലി​യേ​ലിൽനിന്ന്‌ ശൗലിന്‌ ലഭിച്ച വിദ്യാ​ഭ്യാ​സ​വും ഇപ്പോൾ അവനു കരഗത​മാ​യി​രുന്ന അധികാ​ര​വും പരിഗ​ണി​ക്കു​മ്പോൾ, ന്യായ​പ്ര​മാ​ണ​ത്തി​ന്റെ വെറു​മൊ​രു വിദ്യാർഥി എന്ന നിലയിൽനിന്ന്‌ യഹൂദ മതത്തിൽ ഒരളവിൽ അധികാ​ര​മുള്ള നിലയി​ലേക്ക്‌ അവൻ പുരോ​ഗ​മി​ച്ചി​രു​ന്നെന്ന്‌ ചില പണ്ഡിത​ന്മാർ കരുതു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, ശൗൽ യെരൂ​ശ​ലേ​മി​ലെ ഒരു സിന​ഗോ​ഗി​ലെ ഗുരു ആയിത്തീർന്നി​രി​ക്കാം എന്ന്‌ ഒരു ഗ്രന്ഥകാ​രൻ എഴുതി. എന്നിരു​ന്നാ​ലും, ശൗൽ ‘വോട്ടു ചെയ്‌തു’ എന്നതി​നാൽ എന്താണ്‌ അർഥമാ​ക്കി​യ​തെന്ന്‌—ന്യായാ​ധി​പ​സം​ഘ​ത്തി​ലെ ഒരു അംഗം എന്ന നിലയിൽ പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നോ അതോ ക്രിസ്‌ത്യാ​നി​കളെ വധിക്കു​ന്ന​തി​ലുള്ള തന്റെ ധാർമിക പിന്തുണ പ്രകടി​പ്പി​ക്കു​ക​യാ​യി​രു​ന്നോ എന്ന്‌—കൃത്യ​മാ​യി പറയാ​നാ​വില്ല. a

തുടക്ക​ത്തിൽ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും യഹൂദ​ന്മാ​രോ യഹൂദ മതാനു​സാ​രി​ക​ളോ ആയിരു​ന്ന​തി​നാൽ, ക്രിസ്‌ത്യാ​നി​ത്വം യഹൂദ​മ​ത​ത്തി​നു​ള്ളി​ലെ ഒരു വിശ്വാ​സ​ത്യാ​ഗ പ്രസ്ഥാ​ന​മാ​ണെന്ന്‌ ശൗൽ കരുതി​യി​രി​ക്കാം. അതു​കൊണ്ട്‌ അതിലെ അനുഗാ​മി​കളെ നേർവ​ഴി​ക്കു കൊണ്ടു​വ​രേ​ണ്ടത്‌ ഔദ്യോ​ഗിക യഹൂദ മതത്തിന്റെ ഉത്തരവാ​ദി​ത്വം ആണെന്ന്‌ അവൻ ചിന്തി​ച്ചി​രി​ക്കാം. പണ്ഡിത​നായ ആർലാൻഡ്‌ ജെ. ഹൾട്ട്‌ഗ്രെൻ ഇങ്ങനെ പറയുന്നു: “ക്രിസ്‌ത്യാ​നി​ത്വം യഹൂദ മതത്തിന്‌ പുറത്തുള്ള ഒരു എതിർ മതം ആണെന്നു കണ്ടിട്ട്‌ ആയിരി​ക്കില്ല പീഡക​നായ പൗലൊസ്‌ അതിനെ എതിർത്തത്‌. അവനും മറ്റുള്ള​വ​രും ക്രിസ്‌തീയ പ്രസ്ഥാ​നത്തെ അപ്പോ​ഴും യഹൂദ അധികാ​ര​ത്തിൻ കീഴി​ലുള്ള ഒന്നായി​ട്ടാ​കാം കണ്ടത്‌.” അപ്പോൾ, വഴി​തെ​റ്റി​പ്പോയ യഹൂദരെ സാധ്യ​മായ സകല മാർഗ​വും ഉപയോ​ഗിച്ച്‌ യാഥാ​സ്ഥി​തിക യഹൂദ മതത്തി​ലേക്കു ബലം പ്രയോ​ഗിച്ച്‌ തിരികെ കൊണ്ടു​വ​രി​ക​യാ​യി​രു​ന്നു അവന്റെ ഉദ്ദേശ്യം. (പ്രവൃ​ത്തി​കൾ 26:11) അവരെ തടവിൽ ആക്കുക​യാ​യി​രു​ന്നു അതിനുള്ള ഒരു മാർഗം. മറ്റൊന്ന്‌, സിന​ഗോ​ഗു​ക​ളിൽ കൊണ്ടു​പോ​യി ചാട്ടയ്‌ക്ക്‌ അടിപ്പി​ക്കു​ക​യാ​യി​രു​ന്നു. റബ്ബിമാ​രു​ടെ അധികാ​രത്തെ അനുസ​രി​ക്കാ​ത്ത​തി​ന്റെ ശിക്ഷയാ​യി, മൂന്നു ന്യായാ​ധി​പ​ന്മാർ അടങ്ങിയ ഏതൊരു പ്രാ​ദേ​ശിക കോട​തി​യി​ലും നടപ്പാ​ക്കി​യി​രുന്ന ഒരു സാധാരണ ശിക്ഷാ​രീ​തി​യാ​യി​രു​ന്നു അത്‌.

ദമസ്‌കൊ​സി​ലേ​ക്കുള്ള വഴയിൽ വെച്ച്‌ യേശു ശൗലിന്‌ പ്രത്യ​ക്ഷ​പ്പെ​ട്ടത്‌ തീർച്ച​യാ​യും അതി​നെ​ല്ലാം അറുതി വരുത്തി. ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ ഒരു ഭീകര ശത്രു എന്ന നിലയിൽനിന്ന്‌ ശൗൽ സത്വരം അതിന്റെ തീക്ഷ്‌ണ​ത​യുള്ള ഒരു വക്താവാ​യി മാറി. താമസി​യാ​തെ, ദമസ്‌കൊ​സി​ലെ യഹൂദ​ന്മാർ അവനെ കൊല്ലു​വാൻ ആലോ​ചി​ച്ചു. (പ്രവൃ​ത്തി​കൾ 9:1-23) വിരോ​ധാ​ഭാ​സ​മെന്നു പറയട്ടെ, പീഡകൻ എന്ന നിലയിൽ ശൗൽ ചെയ്‌ത മിക്ക സംഗതി​ക​ളും ക്രിസ്‌ത്യാ​നി എന്ന നിലയിൽ അവന്‌ അനുഭ​വി​ക്കേ​ണ്ടി​വന്നു. അതു​കൊണ്ട്‌ വർഷങ്ങൾ കഴിഞ്ഞ്‌ അവൻ ഇങ്ങനെ പറഞ്ഞു: ‘യെഹൂ​ദ​രാൽ ഞാൻ ഒന്നു കുറയെ നാല്‌പതു അടി അഞ്ചുവട്ടം കൊണ്ടു.’—2 കൊരി​ന്ത്യർ 11:24.

തീക്ഷ്‌ണത വഴി​തെ​റ്റാം

തന്റെ മതപരി​വർത്ത​ന​ത്തി​നു ശേഷം ശൗൽ—അക്കാലത്ത്‌ അവൻ കൂടു​ത​ലാ​യും പൗലൊസ്‌ എന്നാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌—ഇങ്ങനെ പറഞ്ഞു: “മുമ്പെ ഞാൻ ദൂഷക​നും ഉപദ്ര​വി​യും നിഷ്‌ഠു​ര​നും ആയിരു​ന്നു; എങ്കിലും അവിശ്വാ​സ​ത്തിൽ അറിയാ​തെ ചെയ്‌ത​താ​ക​കൊ​ണ്ടു എനിക്കു കരുണ ലഭിച്ചു.” (1 തിമൊ​ഥെ​യൊസ്‌ 1:13) അതു​കൊണ്ട്‌, ഒരുവനു തന്റെ മതത്തിൽ ആത്മാർഥ​ത​യും തീക്ഷ്‌ണ​ത​യും ഉണ്ട്‌ എന്നതു​കൊണ്ട്‌ ദൈവാം​ഗീ​കാ​രം ലഭിക്കു​മെന്ന്‌ ഉറപ്പില്ല. ശൗൽ തീക്ഷ്‌ണ​ത​യു​ള്ളവൻ ആയിരു​ന്നു. മനസ്സാക്ഷി അനുസ​രി​ച്ചു പ്രവർത്തി​ക്കു​ക​യും ചെയ്‌തു. എന്നാൽ അത്‌ അവന്റെ പ്രവർത്ത​നത്തെ സാധൂ​ക​രി​ച്ചില്ല. അവന്റെ ഉജ്ജ്വല​മായ തീക്ഷ്‌ണത തെറ്റായ ഗതിയി​ലു​ള്ള​താ​യി​രു​ന്നു. (റോമർ 10:2, 3 താരത​മ്യം ചെയ്യുക.) അതു നമ്മെ ചിന്തി​പ്പി​ക്കേ​ണ്ട​താണ്‌.

ഒരു നല്ല വ്യക്തി ആയിരി​ക്കണം എന്നു മാത്രമേ ദൈവം ആവശ്യ​പ്പെ​ടു​ന്നു​ള്ളൂ എന്ന്‌ ഇന്ന്‌ അനേകർ ഉറപ്പായി വിശ്വ​സി​ക്കു​ന്നു. എന്നാൽ വാസ്‌തവം അതാണോ? നാം ഓരോ​രു​ത്ത​രും പൗലൊ​സി​ന്റെ പിൻവ​രുന്ന ഉദ്‌ബോ​ധ​ന​ത്തി​നു ശ്രദ്ധ കൊടു​ക്കു​ന്നത്‌ നന്നായി​രി​ക്കും: “സകലവും ശോധന ചെയ്‌തു നല്ലതു മുറുകെ പിടി​പ്പിൻ.” (1 തെസ്സ​ലൊ​നീ​ക്യർ 5:21) ദൈവ​ത്തി​ന്റെ സത്യവ​ച​നത്തെ കുറി​ച്ചുള്ള സൂക്ഷ്‌മ പരിജ്ഞാ​നം നേടാൻ സമയ​മെ​ടു​ക്കു​ക​യും തുടർന്ന്‌ അതി​നോ​ടു പൂർണ​മായ ചേർച്ച​യിൽ ജീവി​ക്കു​ക​യും ചെയ്യുക എന്നാണ്‌ അതിന്റെ അർഥം. മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടെന്ന്‌ ബൈബിൾ പരി​ശോ​ധ​ന​യിൽ നാം തിരി​ച്ച​റി​യു​ന്നെ​ങ്കിൽ, നിശ്ചയ​മാ​യും ആ മാറ്റങ്ങൾ താമസം​വി​നാ വരുത്തണം. ശൗലി​നെ​പ്പോ​ലെ അത്ര ദൈവ​ദൂ​ഷ​ക​രോ ഉപദ്ര​വി​ക​ളോ നിഷ്‌ഠു​ര​രോ ആയിരു​ന്നി​ട്ടു​ള്ളവർ നമ്മിൽ വളരെ ചുരു​ക്ക​മാ​യി​രി​ക്കാം. എന്നാൽ, വിശ്വാ​സ​ത്തി​നും സൂക്ഷ്‌മ പരിജ്ഞാ​ന​ത്തി​നും അനുസൃ​ത​മാ​യി പ്രവർത്തി​ക്കു​ന്ന​തി​നാൽ മാത്രമേ നമുക്കും ശൗലി​നെ​പ്പോ​ലെ ദൈവാം​ഗീ​കാ​രം നേടാ​നാ​കൂ.—യോഹ​ന്നാൻ 17:3, 17.

[അടിക്കു​റി​പ്പു​കൾ]

a യേശുക്രിസ്‌തുവിന്റെ കാലത്തെ യഹൂദ ജനതയു​ടെ ചരിത്രം (ബി.സി. 175-ഏ.ഡി. 135) (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ ഏമിൽ ഷ്യൂറർ പറയു​ന്നത്‌ അനുസ​രിച്ച്‌, മഹാ സൻഹെ​ദ്രി​മി​ന്റെ അഥവാ എഴുപ​ത്തൊ​ന്നംഗ സൻഹെ​ദ്രി​മി​ന്റെ നടപടി​ക്ര​മ​ങ്ങളെ കുറിച്ച്‌ മിഷ്‌ന യാതൊ​ന്നും പറയു​ന്നി​ല്ലെ​ങ്കി​ലും 23 അംഗങ്ങ​ളുള്ള, ചെറിയ സൻഹെ​ദ്രി​മു​ക​ളു​ടെ നടപടി​ക്ര​മങ്ങൾ അതു വളരെ വിശദ​മാ​യി വിവരി​ക്കു​ന്നുണ്ട്‌. ചെറിയ സൻഹെ​ദ്രി​മു​ക​ളിൽ വിചാരണ ചെയ്‌തി​രുന്ന, വധശിക്ഷ അർഹി​ക്കുന്ന കേസു​ക​ളിൽ നിയമ വിദ്യാർഥി​കൾക്ക്‌ സംബന്ധി​ക്കാൻ കഴിയു​മാ​യി​രു​ന്നു. അവിടെ അവർക്ക്‌ കുറ്റാ​രോ​പി​ത​നായ വ്യക്തിക്ക്‌ അനുകൂ​ല​മാ​യി സംസാ​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു, എന്നാൽ എതിരാ​യി വാദി​ക്കാൻ പാടി​ല്ലാ​യി​രു​ന്നു. പക്ഷേ വധശിക്ഷ അർഹി​ക്കാത്ത കുറ്റങ്ങ​ളിൽ, അനുകൂ​ല​മാ​യോ എതിരാ​യോ അവർക്കു വാദി​ക്കാ​മാ​യി​രു​ന്നു.