വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘സഹവിശ്വാസികളോടുള്ള’ സ്‌നേഹം

‘സഹവിശ്വാസികളോടുള്ള’ സ്‌നേഹം

‘സഹവി​ശ്വാ​സി​ക​ളോ​ടുള്ള’ സ്‌നേഹം

യഥാർഥ ക്രിസ്‌ത്യാ​നി​ക​ളു​ടെ ഇടയിൽ ഒരു കുടും​ബ​സ​മാന ബന്ധമാ​ണു​ള്ളത്‌. പൊ.യു. ഒന്നാം നൂറ്റാണ്ടു മുതൽ അവർ പരസ്‌പരം “സഹോ​ദരി” അല്ലെങ്കിൽ “സഹോ​ദരൻ” എന്നാണു വിളി​ച്ചി​രു​ന്നത്‌. (മർക്കൊസ്‌ 3:31-35; ഫിലേ​മോൻ 1, 2) ഇവ വെറും വാക്കു​കളല്ല, മറിച്ച്‌ ദൈവാ​രാ​ധകർ പരസ്‌പരം എങ്ങനെ കരുതു​ന്നു എന്ന്‌ പ്രകട​മാ​ക്കു​ന്ന​വ​യാണ്‌. (1 യോഹ​ന്നാൻ 4:7, 8 താരത​മ്യം ചെയ്യുക.) യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യ​ന്മാർ എന്നു എല്ലാവ​രും അറിയും.”—യോഹ​ന്നാൻ 13:35.

ചിലി​യിൽ ഏറെ നാൾ നീണ്ടു​നിന്ന കടുത്ത വരൾച്ച​യെ​ത്തു​ടർന്നു പേമാ​രി​യും വെള്ള​പ്പൊ​ക്ക​വും ഉണ്ടായ 1997 ജൂ​ലൈ​യിൽ അത്തരം സ്‌നേഹം പ്രകട​മാ​യി. പെട്ടെന്ന്‌, അനേകർക്കും ഭക്ഷണവും വസ്‌ത്ര​വും മറ്റ്‌ അവശ്യ വസ്‌തു​ക്ക​ളും ആവശ്യ​മാ​യി​വന്നു. വിശേ​ഷി​ച്ചും വിപത്‌ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷികൾ ഗലാത്യർക്കുള്ള പൗലൊ​സി​ന്റെ പിൻവ​രുന്ന ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കാൻ ശ്രമി​ക്കു​ന്നു: “ആകയാൽ അവസരം കിട്ടും​പോ​ലെ നാം എല്ലാവർക്കും, വിശേ​ഷാൽ സഹവി​ശ്വാ​സി​കൾക്കും നൻമ​ചെയ്‌ക.”—ഗലാത്യർ 6:10.

അക്കാര​ണ​ത്താൽ, സഹായം നൽകാൻ യഹോ​വ​യു​ടെ സാക്ഷികൾ സത്വരം സംഘടി​ച്ചു. അവർ ഭക്ഷണവും വസ്‌ത്ര​വും മറ്റും ശേഖരിച്ച്‌, തരംതി​രിച്ച്‌, പായ്‌ക്കു ചെയ്‌ത്‌ ദുരി​ത​ബാ​ധിത പ്രദേ​ശ​ത്തേക്ക്‌ അയച്ചു. കുട്ടികൾ തങ്ങളുടെ കളിപ്പാ​ട്ടങ്ങൾ പോലും സംഭാ​വ​ന​യാ​യി കൊടു​ത്തു! ദുരി​താ​ശ്വാ​സ സാമ​ഗ്രി​ക​ളാൽ രാജ്യ​ഹാൾ നിറഞ്ഞി​രി​ക്കു​ന്നതു കണ്ടപ്പോൾ ഒരു സഹോ​ദരി അന്തംവി​ട്ടു​പോ​യി. അവർ ഇങ്ങനെ പറഞ്ഞു: “ഞാൻ അന്ധാളി​ച്ചു​പോ​യി, കരയണോ ചിരി​ക്ക​ണോ എന്ന്‌ എനിക്ക​റി​യി​ല്ലാ​യി​രു​ന്നു, ഞങ്ങൾക്ക്‌ ആവശ്യ​മു​ള്ള​വ​തന്നെ ആയിരു​ന്നു അതെല്ലാം.”

വെള്ള​പ്പൊ​ക്ക ബാധിത പ്രദേ​ശ​ത്തി​ന്റെ ഒരു ഭാഗം ഭൂകമ്പ​ത്താൽ പിടി​ച്ചു​ല​യ്‌ക്ക​പ്പെ​ട്ടത്‌ അപ്രതീ​ക്ഷി​ത​മാ​യി​ട്ടാ​യി​രു​ന്നു. മിക്ക വീടു​ക​ളും നിലം​പൊ​ത്തി. കൂടുതൽ ദുരി​താ​ശ്വാ​സ കമ്മിറ്റി​കളെ നിയമി​ക്കേ​ണ്ടത്‌ ആവശ്യ​മാ​യി വന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ സ്ഥലങ്ങളു​ടെ നിർമാ​ണം സാധാ​ര​ണ​മാ​യി കൈകാ​ര്യം ചെയ്യാ​റുള്ള മേഖലാ നിർമാണ കമ്മിറ്റി​കൾ തങ്ങളുടെ ഊർജി​ത​മായ പിന്തുണ നൽകി. ഫലമോ? നമ്മുടെ സഹോ​ദ​രങ്ങൾ രൂപകൽപ്പന ചെയ്‌തു നിർമിച്ച ലളിത​മായ ഭവനങ്ങൾ വീടു നഷ്ടപ്പെ​ട്ട​വർക്കു ദാനം ചെയ്‌തു. വലിയ ആർഭാടം ഒന്നും ഇല്ലായി​രു​ന്നു എങ്കിലും, ലൗകിക ദുരി​താ​ശ്വാ​സ പ്രവർത്തകർ വായ്‌പ അടിസ്ഥാ​ന​ത്തിൽ നൽകിയ, തറയും ജനാല​ക​ളും ഇല്ലാത്ത​തും പെയിന്റു ചെയ്യാ​ത്ത​തു​മായ വീടു​ക​ളിൽനി​ന്നു തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നു ഈ ഭവനങ്ങൾ.

ചില സഹോ​ദ​രങ്ങൾ ദുരി​ത​ബാ​ധി​ത​രു​ടെ സഹായാർഥം ദീർഘ​ദൂ​രം യാത്ര ചെയ്‌തു. ചക്രക്ക​സേ​ര​യിൽ ആയിരു​ന്നെ​ങ്കി​ലും, ഒരു മേഖലാ നിർമാണ കമ്മിറ്റി​യു​ടെ അധ്യക്ഷൻ തുടർച്ച​യാ​യി രണ്ടു ദിവസ​ങ്ങ​ളിൽ കെടു​തി​കൾ നേരിട്ടു പരി​ശോ​ധി​ക്കാൻ അവിടെ എത്തി​ച്ചേർന്നു. അന്ധനായ ഒരു സഹോ​ദരൻ, ആശാരി​ക്കു തടി എത്തിച്ചു കൊടു​ത്തു​കൊണ്ട്‌ ആയിരു​ന്നു ഉത്സാഹ​ത്തോ​ടെ വേല ചെയ്‌തത്‌. മരപ്പണി​ക്കാ​രൻ അളവനു​സ​രിച്ച്‌ അവ മുറിച്ച്‌ ഉത്തരങ്ങ​ളാ​ക്കി. ബധിര​നായ ഒരു സഹോ​ദരൻ ആവശ്യ​മായ ഇടങ്ങളി​ലേക്ക്‌ അവ എടുത്തു​കൊ​ടു​ത്തു.

സഹോ​ദ​ര​ങ്ങൾ ചെയ്‌ത സഹായം നിരീ​ക്ഷിച്ച അനേകർക്കും മതിപ്പു തോന്നി. ഒരു പട്ടണത്തിൽ, അറ്റകു​റ്റ​പ്പ​ണി​കൾ നടക്കു​ക​യാ​യി​രുന്ന ഒരു സഹോ​ദ​രി​യു​ടെ വീടിനു സമീപം ഒരു പൊലീസ്‌ വാഹനം പാർക്കു ചെയ്‌തി​രു​ന്നു. എന്താണു സംഭവി​ക്കു​ന്ന​തെന്ന്‌ അറിയാൻ പൊലീ​സു​കാർക്കു ജിജ്ഞാസ തോന്നി. അവരി​ലൊ​രാൾ ഒരു സഹോ​ദ​ര​നോ​ടു ചോദി​ച്ചു: “പണിക്കാർ നല്ല സന്തോ​ഷ​ത്തി​ലാ​ണ​ല്ലോ, ആരാണ്‌ ഇവർ? അവർക്ക്‌ എത്ര കൂലി കിട്ടും?” അവരെ​ല്ലാം സ്വമേ​ധയാ സേവകർ ആണെന്നു സഹോ​ദരൻ മറുപടി പറഞ്ഞു. ഓഫീ​സർമാ​രിൽ ഒരാൾ, താൻ മാസാ​മാ​സം പള്ളിക്കു ദശാംശം കൊടു​ക്കു​ന്നുണ്ട്‌, എന്നിട്ടും ഭൂമി​കു​ലു​ക്കം കഴിഞ്ഞ​തിൽപ്പി​ന്നെ പാസ്റ്റ​റൊ​ന്നു തിരി​ഞ്ഞു​നോ​ക്കു​ക​പോ​ലും ചെയ്‌തില്ല എന്നു പറഞ്ഞു! പിറ്റേ ദിവസം, ഒരു പൊലീസ്‌ ഉദ്യോ​ഗ​സ്ഥ​നിൽനിന്ന്‌ ആ സഹോ​ദ​രിക്ക്‌ ഒരു ഫോൺ സന്ദേശം ലഭിച്ചു. അദ്ദേഹ​വും ആ പണിക്കാ​രെ ശ്രദ്ധി​ച്ചി​രു​ന്നു. പണിക്കാ​രു​ടെ ആവേശ​ത്തിൽ വളരെ മതിപ്പു തോന്നിയ താൻ അവരുടെ പണിയിൽ ചേരാൻ ആഗ്രഹി​ച്ചു​പോ​യെന്ന്‌ അദ്ദേഹം പറഞ്ഞു!

അതേ, ചിലി​യി​ലെ ദുരി​താ​ശ്വാ​സ പ്രവർത്തനം സ്വമേ​ധയാ സേവകർക്കു സന്തോ​ഷ​ക​ര​മായ ഒരു അനുഭ​വ​വും നിരീ​ക്ഷ​കർക്കു നല്ലൊരു സാക്ഷ്യ​വും ആയിരു​ന്നു.