വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്രഷ്ടാവിനു നിങ്ങളുടെ ജീവിതത്തിന്‌ അർഥം പകരാൻ കഴിയും

സ്രഷ്ടാവിനു നിങ്ങളുടെ ജീവിതത്തിന്‌ അർഥം പകരാൻ കഴിയും

സ്രഷ്ടാ​വി​നു നിങ്ങളു​ടെ ജീവി​ത​ത്തിന്‌ അർഥം പകരാൻ കഴിയും

“അവൻ കല്‌പി​ച്ചി​ട്ടു അവ സൃഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്ക​യാൽ അവ യഹോ​വ​യു​ടെ നാമത്തെ സ്‌തു​തി​ക്കട്ടെ.”—സങ്കീർത്തനം 148:5.

1, 2. (എ) നാം ഏതു ചോദ്യം പരിചി​ന്തി​ക്കണം? (ബി) യെശയ്യാ​വി​ന്റെ ചോദ്യം സൃഷ്ടി​യു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

 ‘നിനക്ക്‌ അറിഞ്ഞു​കൂ​ട​യോ?’ അത്‌ ഒരു മാർഗ ദർശക ചോദ്യ​മാ​യി തോന്നി​ച്ചേ​ക്കാ​വു​ന്നതു കൊണ്ട്‌ ‘എന്ത്‌ അറിഞ്ഞു​കൂ​ട​യോ?’ എന്നു ചോദി​ക്കാൻ സ്വാഭാ​വി​ക​മാ​യും അനേക​രും പ്രേരി​ത​രാ​കു​ന്നു. അതു ഗൗരവ​മായ ഒരു ചോദ്യ​മാണ്‌. ആ ചോദ്യ​ത്തി​ന്റെ പശ്ചാത്തലം—യെശയ്യാ​വു എന്ന ബൈബിൾ പുസ്‌ത​ക​ത്തി​ന്റെ 40-ാം അധ്യായം—പരിചി​ന്തി​ക്കു​ന്നെ​ങ്കിൽ അതിന്റെ ഉത്തരം നമുക്ക്‌ ഏറ്റവും നന്നായി മനസ്സി​ലാ​ക്കാ​നാ​കും. ഒരു പുരാതന എബ്രാ​യ​നായ യെശയ്യാവ്‌ ആണ്‌ അത്‌ എഴുതി​യത്‌ എന്നതി​നാൽ പ്രസ്‌തുത ചോദ്യം വളരെ പഴക്കമു​ള്ള​താണ്‌. എങ്കിലും, അതു നിങ്ങളു​ടെ ജീവി​ത​ത്തിന്‌ അർഥം പകരുന്ന ഒരു പ്രധാന സംഗതി​യു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​തി​നാൽ വളരെ ആധുനി​ക​വു​മാണ്‌.

2 യെശയ്യാ​വു 40:28-ലെ ചോദ്യം വളരെ പ്രാധാ​ന്യ​മു​ള്ളത്‌ ആയതു​കൊണ്ട്‌, അതു കാര്യ​മായ പരിചി​ന്തനം അർഹി​ക്കു​ന്നു: “നിനക്ക​റി​ഞ്ഞു​കൂ​ട​യോ? നീ കേട്ടി​ട്ടി​ല്ല​യോ? യഹോവ നിത്യ​ദൈവം; ഭൂമി​യു​ടെ അറുതി​കളെ സൃഷ്ടി​ച്ചവൻ തന്നേ.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) അതു​കൊണ്ട്‌ ‘അറിയു​ന്ന​തിൽ’ ഭൂമി​യു​ടെ സ്രഷ്ടാ​വി​നെ കുറിച്ച്‌ അറിയു​ന്നത്‌ ഉൾപ്പെ​ട്ടി​രു​ന്നു. ഭൂമി മാത്രമല്ല ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്നു സന്ദർഭം വ്യക്തമാ​ക്കു​ന്നു. പ്രസ്‌തുത വാക്യ​ത്തി​നു രണ്ടു വാക്യം മുമ്പ്‌ യെശയ്യാവ്‌ ഇങ്ങനെ എഴുതി: “നിങ്ങൾ കണ്ണു മേലോ​ട്ടു ഉയർത്തി നോക്കു​വിൻ; ഇവയെ സൃഷ്ടി​ച്ച​താർ? അവൻ അവയുടെ സൈന്യ​ത്തെ സംഖ്യാ​ക്ര​മ​ത്തിൽ പുറ​പ്പെ​ടു​വി​ക്ക​യും . . . ചെയ്യുന്നു; അവന്റെ വീര്യ​മാ​ഹാ​ത്മ്യം​നി​മി​ത്ത​വും അവന്റെ ശക്തിയു​ടെ ആധിക്യം​നി​മി​ത്ത​വും അവയിൽ ഒന്നും കുറഞ്ഞു കാണു​ക​യില്ല.”

3. സ്രഷ്ടാ​വി​നെ കുറിച്ചു നിങ്ങൾക്കു വളരെ കാര്യങ്ങൾ അറിയാ​മെ​ങ്കി​ലും, കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

3 അതേ, “നിനക്ക​റി​ഞ്ഞു​കൂ​ട​യോ?” എന്ന ചോദ്യം വാസ്‌ത​വ​ത്തിൽ നമ്മുടെ പ്രപഞ്ച​ത്തി​ന്റെ സ്രഷ്ടാ​വി​നെ കുറി​ച്ചു​ള്ള​താണ്‌. “ഭൂമി​യു​ടെ അറുതി​കളെ സൃഷ്ടി​ച്ചവൻ” യഹോ​വ​യാം ദൈവ​മാണ്‌ എന്നു വ്യക്തി​പ​ര​മാ​യി നിങ്ങൾക്കു ബോധ്യം ഉണ്ടായി​രി​ക്കും. അവന്റെ വ്യക്തി​ത്വ​ത്തെ​യും മാർഗ​ങ്ങ​ളെ​യും കുറിച്ചു വളരെ​യ​ധി​കം കാര്യങ്ങൾ നിങ്ങൾക്ക്‌ അറിയാ​മെ​ന്നും വരാം. എന്നാൽ, ഒരു സ്രഷ്ടാവ്‌ ഉണ്ടോ എന്നു സംശയി​ക്കുന്ന, അല്ലെങ്കിൽ അവൻ എങ്ങനെ​യു​ള്ള​വ​നാണ്‌ എന്നു വ്യക്തമാ​യി അറിയി​ല്ലാത്ത ആരെ​യെ​ങ്കി​ലും നിങ്ങൾ കണ്ടുമു​ട്ടു​ന്നെ​ങ്കി​ലോ? സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ അറിയി​ല്ലാത്ത കോടി​ക്ക​ണ​ക്കിന്‌ ആളുകൾ ഉള്ളതു​കൊണ്ട്‌ അത്തരം ആരെ​യെ​ങ്കി​ലും കണ്ടുമു​ട്ടി​യാൽ അതിശ​യി​ക്കേ​ണ്ട​തില്ല.—സങ്കീർത്തനം 14:1; 53:1.

4. (എ) സ്രഷ്ടാ​വി​നെ കുറിച്ചു പരിചി​ന്തി​ക്കു​ന്നത്‌ ഇപ്പോൾ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഏതു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകാൻ ശാസ്‌ത്ര​ത്തി​നു സാധി​ക്കു​ക​യില്ല?

4 സ്‌കൂ​ളു​കൾ അനേകം സംശയ​വാ​ദി​കളെ സൃഷ്ടി​ക്കു​ന്നു. ജീവന്റെ ഉത്‌പ​ത്തി​യെ കുറി​ച്ചുള്ള ചോദ്യ​ങ്ങൾക്കു ശാസ്‌ത്ര​ത്തി​ന്റെ പക്കൽ ഉത്തരമുണ്ട്‌ (അല്ലെങ്കിൽ അത്‌ ഉത്തരം കണ്ടെത്തും) എന്നാണ്‌ അത്തരക്കാർക്കു തോന്നു​ന്നത്‌. ജീവോ​ത്‌പത്തി എന്ന പുസ്‌ത​ക​ത്തിൽ (മൂല ഫ്രഞ്ചിൽ അതിന്റെ ശീർഷകം ഓ ഒറിഷിൻ ദെ ലാ വി എന്നാണ്‌), ഗ്രന്ഥകർത്താ​ക്ക​ളായ ആഷനും ലെനെ​യും ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “ഇരുപ​ത്തി​യൊ​ന്നാം നൂറ്റാ​ണ്ടി​ന്റെ ആരംഭ​ത്തി​ലും ജീവോ​ത്‌പത്തി ഒരു വിവാദ വിഷയം ആണ്‌. ഇതിന്‌ ഒരു പരിഹാ​രം കണ്ടെത്തുക അങ്ങേയറ്റം ദുഷ്‌കരം ആയതി​നാൽ, ബൃഹത്തായ പ്രപഞ്ചം മുതൽ സൂക്ഷ്‌മ​മായ ദ്രവ്യം വരെയുള്ള സകല തലത്തി​ലും ഗവേഷണം നടത്തേ​ണ്ടത്‌ ആവശ്യ​മാണ്‌.” ആ പുസ്‌ത​ക​ത്തി​ന്റെ “ഇപ്പോ​ഴും അവശേ​ഷി​ക്കുന്ന ചോദ്യം” എന്ന അവസാന അധ്യായം ഇങ്ങനെ സമ്മതി​ക്കു​ന്നു: “ഭൂമി​യിൽ ജീവൻ എങ്ങനെ ഉണ്ടായി? എന്ന ചോദ്യ​ത്തി​ന്റെ ചില ശാസ്‌ത്രീയ ഉത്തരങ്ങൾ നാം പരി​ശോ​ധി​ച്ചു കഴിഞ്ഞു. പക്ഷേ, ജീവൻ ഉണ്ടായത്‌ എന്തിന്‌? ജീവി​ത​ത്തിന്‌ ഒരു ഉദ്ദേശ്യ​മു​ണ്ടോ? എന്നീ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകാൻ ശാസ്‌ത്ര​ത്തി​നു സാധി​ക്കു​ക​യില്ല. കാര്യങ്ങൾ സംബന്ധി​ച്ചുള്ള ‘എങ്ങനെ’ എന്ന ചോദ്യ​ത്തി​ന്റെ ഉത്തരങ്ങൾ കണ്ടെത്താൻ മാത്ര​മാ​ണു ശാസ്‌ത്രം ശ്രമി​ക്കു​ന്നത്‌. എന്നാൽ, ‘എങ്ങനെ’ എന്നതും ‘എന്തിന്‌’ എന്നതും തികച്ചും വ്യത്യ​സ്‌ത​മായ ചോദ്യ​ങ്ങ​ളാണ്‌. . . . ‘എന്തിന്‌’ എന്ന ചോദ്യ​ത്തിന്‌ തത്ത്വശാ​സ്‌ത്ര​വും മതവും സർവോ​പരി, നാം ഓരോ​രു​ത്ത​രും ഉത്തരം കണ്ടെ​ത്തേ​ണ്ട​തുണ്ട്‌.”

ഉത്തരവും അർഥവും കണ്ടെത്തൽ

5. സ്രഷ്ടാ​വി​നെ കുറിച്ചു കൂടുതൽ അറിയു​ന്ന​തു​കൊണ്ട്‌ എങ്ങനെ​യുള്ള ആളുകൾക്കു പ്രത്യേ​കി​ച്ചും പ്രയോ​ജനം ഉണ്ടാ​യേ​ക്കാം?

5 ജീവൻ നിലനിൽക്കു​ന്ന​തി​ന്റെ, പ്രത്യേ​കി​ച്ചും നാം ഇവിടെ ആയിരി​ക്കു​ന്ന​തി​ന്റെ, കാരണം മനസ്സി​ലാ​ക്കാൻ നാം ആഗ്രഹി​ക്കു​ന്നു. കൂടാതെ, ഒരു സ്രഷ്ടാവ്‌ ഉണ്ടോ എന്ന്‌ ഉറപ്പി​ല്ലാത്ത, അവന്റെ വഴികളെ കുറിച്ചു കാര്യ​മാ​യി ഒന്നും അറിയി​ല്ലാത്ത ആളുക​ളി​ലും നാം തത്‌പരർ ആയിരി​ക്കണം. ഇനി, ബൈബി​ളിൽ ദൈവത്തെ കുറിച്ചു പറഞ്ഞി​രി​ക്കു​ന്ന​തിൽ നിന്നു വ്യത്യ​സ്‌ത​മായ ആശയങ്ങൾ വെച്ചു​പു​ലർത്തു​ന്ന​വരെ കുറിച്ചു ചിന്തി​ക്കുക. ശതകോ​ടി​ക്ക​ണ​ക്കിന്‌ ആളുകൾ വ്യക്തി​ഗു​ണ​മുള്ള ഒരു യഥാർഥ വ്യക്തി​യാ​യി ദൈവത്തെ വീക്ഷി​ക്കാത്ത പൗരസ്‌ത്യ ദേശത്തോ മറ്റു പ്രദേ​ശ​ങ്ങ​ളി​ലോ ആകാം ജനിച്ചു​വ​ളർന്നത്‌. “ദൈവം” എന്ന പദം അവരിൽ അവ്യക്ത​മായ ഒരു ശക്തിയു​ടെ​യോ അമൂർത്ത​മായ ഒരു ആദി കാരണ​ത്തി​ന്റെ​യോ തോന്ന​ലാ​യി​രി​ക്കാം ഉളവാ​ക്കു​ന്നത്‌. ‘സ്രഷ്ടാ​വി​നെ’യോ അവന്റെ മാർഗ​ങ്ങ​ളെ​യോ കുറിച്ച്‌ അവർ ‘അറിഞ്ഞി’ട്ടില്ല. അത്തരക്കാർക്കും സമാന ചിന്താ​ഗതി വെച്ചു​പു​ലർത്തുന്ന ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾക്കും സ്രഷ്ടാവ്‌ ഉണ്ട്‌ എന്ന ബോധ്യം ഉണ്ടായി​രി​ക്കു​ന്ന​പക്ഷം, നിത്യ​മായ ഭാവി​പ്ര​തീ​ക്ഷകൾ ഉൾപ്പെടെ എന്തെല്ലാം പ്രയോ​ജ​നങ്ങൾ ആയിരി​ക്കും ലഭിക്കുക! നിശ്ചയ​മാ​യും അപൂർവ​മായ ഒരു സംഗതി​യും അവർക്ക്‌ ഇപ്പോൾ കരസ്ഥമാ​ക്കാൻ കഴിയും—ജീവി​ത​ത്തിന്‌ യഥാർഥ അർഥവും ഉദ്ദേശ്യ​വും, ഒപ്പം മനഃസ​മാ​ധാ​ന​വും.

6. അനേക​രു​ടെ​യും ജീവിതം, പോൾ ഗോഗാ​ന്റെ അനുഭ​വ​ത്തോ​ടും അദ്ദേഹ​ത്തി​ന്റെ ഒരു ചിത്ര​ത്തോ​ടും സമാന​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

6 ദൃഷ്ടാ​ന്ത​ത്തിന്‌, 1891-ൽ, ഫ്രഞ്ച്‌ കലാകാ​ര​നായ പോൾ ഗോഗാൻ സംതൃ​പ്‌തി​ദാ​യ​ക​മായ ഒരു ജീവിതം തേടി പറുദീ​സാ തുല്യ​മായ ഫ്രഞ്ച്‌ പോളി​നേ​ഷ്യ​യി​ലേക്കു പോയി. എന്നാൽ, താമസി​യാ​തെ കുത്തഴിഞ്ഞ ഗതകാല ജീവി​ത​ത്തി​ന്റെ ഭവിഷ്യ​ത്തു​കൾ രോഗ​ത്തി​ന്റെ രൂപത്തിൽ അദ്ദേഹ​ത്തെ​യും മറ്റുള്ള​വ​രെ​യും വേട്ടയാ​ടാൻ തുടങ്ങി. മരണം വാതിൽക്കൽ എത്തി​യെന്നു മനസ്സി​ലാ​ക്കിയ അദ്ദേഹം, ഒരു വലിയ ക്യാൻവാ​സിൽ ഒരു ചിത്രം വരച്ചു. അതിൽ ‘ജീവി​തത്തെ ഒരു വലിയ നിഗൂ​ഢ​ത​യാ​യി വ്യാഖ്യാ​നി​ക്കാൻ’ അദ്ദേഹം ശ്രമി​ക്കു​ന്നതു പോലെ തോന്നു​ന്നു. ഗോഗാൻ ആ ചിത്ര​ത്തി​നിട്ട പേര്‌ എന്താ​ണെന്നു നിങ്ങൾക്ക്‌ അറിയാ​മോ? “നാം എവി​ടെ​നി​ന്നു വരുന്നു? നാം എന്താണ്‌? നാം എവി​ടേക്കു പോകു​ന്നു?” എന്ന്‌. അനേക​രും സമാന​മായ ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നതു നിങ്ങളും കേട്ടി​ട്ടു​ണ്ടാ​കാം. എന്നാൽ തൃപ്‌തി​ക​ര​മായ ഉത്തരങ്ങൾ ലഭിക്കാ​തെ വരു​മ്പോൾ, ജീവി​ത​ത്തി​ന്റെ യഥാർഥ അർഥം ഗ്രഹി​ക്കാ​നാ​കാ​തെ വരു​മ്പോൾ, അവർ എങ്ങോട്ടു തിരി​യും? തങ്ങളുടെ ജീവി​ത​ത്തി​നു മൃഗങ്ങ​ളു​ടേ​തിൽ നിന്നു കാര്യ​മായ വ്യത്യാ​സ​മൊ​ന്നും ഇല്ലെന്ന്‌ അവർ നിഗമനം ചെയ്‌തേ​ക്കാം.—2 പത്രൊസ്‌ 2:12. a

7, 8. ശാസ്‌ത്ര ഗവേഷ​ണങ്ങൾ അതിൽത്തന്നെ പര്യാ​പ്‌ത​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

7 അതു​കൊണ്ട്‌, ഊർജ​തന്ത്ര പ്രൊ​ഫ​സ​റായ ഫ്രീമാൻ ഡൈസൻ ഇങ്ങനെ എഴുതി​യ​തി​ന്റെ കാരണം നിങ്ങൾക്കു മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ: “ഇയ്യോബ്‌ ഉന്നയിച്ച ചോദ്യ​ങ്ങൾ വീണ്ടും ചോദി​ക്കുന്ന എന്നെ​പ്പോ​ലെ​യുള്ള അനേക​രുണ്ട്‌. നാം ദുരിതം അനുഭ​വി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ലോക​ത്തിൽ ഇത്രയ​ധി​കം അനീതി​യു​ള്ളത്‌ എന്തു​കൊണ്ട്‌? വേദന​യും ദുരന്ത​ങ്ങ​ളും എന്തു​കൊണ്ട്‌?” (ഇയ്യോബ്‌ 3:20, 21; 10:2, 18; 21:7) നേരത്തെ പറഞ്ഞതു​പോ​ലെ, ഉത്തരത്തി​നാ​യി അനേക​രും ദൈവ​ത്തി​ലേക്ക്‌ അല്ല, ശാസ്‌ത്ര​ത്തി​ലേ​ക്കാ​ണു തിരി​യു​ന്നത്‌. ജീവശാ​സ്‌ത്ര​ജ്ഞ​ന്മാ​രും സമു​ദ്ര​വി​ജ്ഞാ​നി​ക​ളും മറ്റുള്ള​വ​രും നമ്മുടെ ഗോള​ത്തെ​യും അതിലുള്ള ജീവജാ​ല​ങ്ങ​ളെ​യും കുറി​ച്ചുള്ള അറിവു വർധി​പ്പി​ക്കു​ക​യാണ്‌. മറ്റൊരു ദിശയിൽ പരതുന്ന ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞ​ന്മാ​രും ഭൗതി​ക​ശാ​സ്‌ത്ര​ജ്ഞ​രും നമ്മുടെ സൗരയൂ​ഥ​ത്തെ​യും നക്ഷത്ര​ങ്ങ​ളെ​യും വിദൂര താരാ​പ​ഥ​ങ്ങ​ളെ​യും കുറിച്ച്‌ അധിക​മ​ധി​കം പഠിച്ചു​വ​രി​ക​യാണ്‌. (ഉല്‌പത്തി 11:6 താരത​മ്യം ചെയ്യുക.) അത്തരം വസ്‌തു​തകൾ ന്യായ​യു​ക്ത​മായ എന്തു നിഗമ​ന​ങ്ങ​ളി​ലേ​ക്കാ​ണു വിരൽ ചൂണ്ടു​ന്നത്‌?

8 ചില ശാസ്‌ത്ര​ജ്ഞ​ന്മാർ പ്രപഞ്ച​ത്തിൽ പ്രകട​മാ​യി​രി​ക്കുന്ന, ദൈവ​ത്തി​ന്റെ “മനസ്സി”നെ കുറി​ച്ചോ അവന്റെ “കൈവേല”യെ കുറി​ച്ചോ പറയാ​റുണ്ട്‌. എന്നാൽ, കാതലായ സംഗതി അവർ അവഗണി​ക്കു​ക​യാ​ണോ? സയൻസ്‌ മാഗസിൻ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “വിശ്വ​വി​ജ്ഞാന ശാഖ ദൈവ​ത്തി​ന്റെ ‘മനസ്സി’നെ അല്ലെങ്കിൽ ‘കൈവേല’യെ വെളി​പ്പെ​ടു​ത്തു​ന്നു​വെന്നു ഗവേഷകർ പറയു​മ്പോൾ, അവർ ആത്യന്തി​ക​മാ​യി പ്രപഞ്ച​ത്തി​ന്റെ പ്രാധാ​ന്യം കുറഞ്ഞ ഭാഗത്തെ—അതിന്റെ ഭൗതിക ഘടനയെ—ദൈവ​വു​മാ​യി ബന്ധപ്പെ​ടു​ത്തു​ക​യാ​ണു ചെയ്യു​ന്നത്‌.” വാസ്‌ത​വ​ത്തിൽ, ഭൗതി​ക​വി​ജ്ഞാ​നി​യും നോബൽ സമ്മാന ജേതാ​വു​മായ സ്റ്റീവൻ വൈൻബർഗ്‌ ഇങ്ങനെ എഴുതി: “പ്രപഞ്ചം എത്രയ​ധി​കം സുഗ്ര​ഹ​മാ​യി തോന്നു​ന്നു​വോ, അത്രയ​ധി​കം നിരർഥ​ക​മാ​യി കാണ​പ്പെ​ടു​ന്നു.”

9. എന്തു തെളി​വു​കൾക്കു സ്രഷ്ടാ​വി​നെ കുറിച്ചു പഠിക്കാൻ നമ്മെയും മറ്റുള്ള​വ​രെ​യും സഹായി​ക്കാ​നാ​കും?

9 ആ സംഗതി​യെ കുറിച്ചു ഗൗരവ​മാ​യി പഠിക്കു​ക​യും ജീവി​ത​ത്തി​ന്റെ യഥാർഥ അർഥം സ്രഷ്ടാ​വി​നെ അറിയു​ന്ന​തു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു എന്നു മനസ്സി​ലാ​ക്കു​ക​യും ചെയ്‌തി​രി​ക്കുന്ന ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുക​ളിൽ ഒരാളാ​യി​രി​ക്കാം നിങ്ങൾ. പൗലൊസ്‌ അപ്പൊ​സ്‌തലൻ എഴുതി​യത്‌ എന്തെന്ന്‌ അനുസ്‌മ​രി​ക്കുക: “അവന്റെ നിത്യ​ശ​ക്തി​യും ദിവ്യ​ത്വ​വു​മാ​യി അവന്റെ അദൃശ്യ​ല​ക്ഷ​ണങ്ങൾ ലോക​സൃ​ഷ്ടി​മു​തൽ അവന്റെ പ്രവൃ​ത്തി​ക​ളാൽ ബുദ്ധിക്കു തെളി​വാ​യി വെളി​പ്പെ​ട്ടു​വ​രു​ന്നു; അവർക്കു [അവനെ അംഗീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത​വർക്ക്‌] പ്രതി​വാ​ദ​മി​ല്ലാ​തി​രി​ക്കേ​ണ്ട​തി​ന്നു തന്നേ.” (റോമർ 1:20) അതേ, സ്രഷ്ടാ​വി​നെ അംഗീ​ക​രി​ക്കാ​നും അവനോ​ടുള്ള ബന്ധത്തിൽ ജീവി​ത​ത്തി​ന്റെ അർഥം കണ്ടെത്താ​നും ആളുകളെ സഹായി​ക്കുന്ന, നമ്മുടെ ലോക​ത്തെ​യും നമ്മെയും കുറി​ച്ചുള്ള വസ്‌തു​തകൾ ലഭ്യമാണ്‌. അതിൽ മൂന്നു വശങ്ങളെ കുറിച്ചു നമുക്കു പരിചി​ന്തി​ക്കാം: നമുക്കു ചുറ്റു​മുള്ള പ്രപഞ്ചം, ജീവന്റെ ഉത്‌പത്തി, നമ്മു​ടെ​തന്നെ മാനസിക പ്രാപ്‌തി​കൾ.

വിശ്വ​സി​ക്കു​ന്ന​തി​നുള്ള കാരണങ്ങൾ

10. ‘ആരംഭത്തെ’ കുറിച്ചു നാം പരിചി​ന്തി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ഉല്‌പത്തി 1:1; സങ്കീർത്തനം 111:10)

10 നമ്മുടെ പ്രപഞ്ചം ഉണ്ടായത്‌ എങ്ങനെ? നമ്മുടെ പ്രപഞ്ചം എല്ലാ കാലത്തും സ്ഥിതി ചെയ്‌തി​രു​ന്നി​ല്ലെന്നു മിക്ക ശാസ്‌ത്ര​ജ്ഞ​ന്മാ​രും തിരി​ച്ച​റി​യു​ന്ന​താ​യി ബഹിരാ​കാശ ദൂരദർശി​നി​ക​ളെ​യും ബഹിരാ​കാശ പര്യ​വേ​ക്ഷ​ണ​ത്തെ​യും കുറി​ച്ചുള്ള റിപ്പോർട്ടു​ക​ളിൽനി​ന്നു നിങ്ങൾ മനസ്സി​ലാ​ക്കി​യി​രി​ക്കും. അതിന്‌ ഒരു ആരംഭം ഉണ്ടായി​രു​ന്നു, അതു വികസി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. അതിന്റെ അർഥം എന്താണ്‌? ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞ​നായ സർ ബർണാഡ്‌ ലോവൽ പറയു​ന്നതു ശ്രദ്ധി​ക്കുക: “ഭൂതകാ​ല​ത്തിൽ എന്നോ, പ്രപഞ്ചം അങ്ങേയറ്റം സൂക്ഷ്‌മ​വും അങ്ങേയറ്റം സാന്ദ്ര​വു​മായ ഏതാ​ണ്ടൊ​രു ഏകമാത്ര അവസ്ഥയിൽ ആയിരു​ന്നെ​ങ്കിൽ, അതിനു മുമ്പ്‌ എന്താണു സ്ഥിതി ചെയ്‌തി​രു​ന്നത്‌ എന്നു നാം ചോദി​ക്കേ​ണ്ട​തുണ്ട്‌. . . . അപ്പോൾ, ഒരു ആരംഭം എന്ന പ്രശ്‌നത്തെ നാം അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​രും.”

11. (എ) പ്രപഞ്ചം എത്ര ബൃഹത്താണ്‌? (ബി) പ്രപഞ്ച​ത്തി​ന്റെ കൃത്യത എന്തു സൂചി​പ്പി​ക്കു​ന്നു?

11 നമ്മുടെ ഭൂമി ഉൾപ്പെ​ടെ​യുള്ള, പ്രപഞ്ച​ത്തി​ന്റെ ഘടനയിൽ അതിസൂക്ഷ്‌മ രൂപസം​വി​ധാ​നം കാണാം. ഉദാഹ​ര​ണ​ത്തിന്‌, നമ്മുടെ സൂര്യ​ന്റെ​യും മറ്റു നക്ഷത്ര​ങ്ങ​ളു​ടെ​യും ശ്രദ്ധേ​യ​മായ രണ്ടു ഗുണങ്ങ​ളാണ്‌ ദീർഘ​കാല കാര്യ​ക്ഷ​മ​ത​യും ഭദ്രത​യും. ദൃശ്യ പ്രപഞ്ച​ത്തിൽ ഇപ്പോൾ 5,000 കോടി മുതൽ 12,500 കോടി വരെ താരാ​പം​ക്തി​കൾ ഉണ്ടെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. നമ്മുടെ ക്ഷീരപഥ താരാ​പം​ക്തി​യിൽത്തന്നെ ശതകോ​ടി​ക്ക​ണ​ക്കി​നു നക്ഷത്രങ്ങൾ ഉണ്ട്‌. ഇതു പരിചി​ന്തി​ക്കുക: ഒരു വാഹന​ത്തി​ന്റെ എഞ്ചിന്‌ കൃത്യ​മായ വായു-ഇന്ധന അനുപാ​തം ആവശ്യ​മാ​ണെന്നു നമുക്ക​റി​യാം. നിങ്ങൾക്ക്‌ ഒരു വാഹനം ഉണ്ടെങ്കിൽ പരിശീ​ലനം സിദ്ധിച്ച ഒരു മെക്കാ​നി​ക്കി​നെ വിളി​പ്പിച്ച്‌ ആ അനുപാ​തം നന്നായി ക്രമീ​ക​രി​ക്കാ​നാ​കും. അങ്ങനെ നിങ്ങളു​ടെ വാഹനം കാര്യ​ക്ഷ​മ​ത​യോ​ടെ സുഗമ​മാ​യി ഓടും. കേവലം ഒരു എഞ്ചിന്റെ കാര്യം ഇങ്ങനെ​യാ​ണെ​ങ്കിൽ, കാര്യ​ക്ഷ​മ​ത​യോ​ടെ “കത്തി​ക്കൊ​ണ്ടി​രി​ക്കുന്ന” സൂര്യന്റെ കാര്യ​മോ? ഭൂമി​യിൽ ജീവൻ നിലനിൽക്കാൻ പാകത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന ഘടകങ്ങൾ കൃത്യ​മാ​യി ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നു. ആ കൃത്യത കേവലം യാദൃ​ച്ഛി​ക​മാ​യി സംഭവി​ച്ച​താ​ണോ? പുരാതന നാളിലെ ഇയ്യോ​ബി​നോട്‌ ഈ ചോദ്യം ചോദി​ക്ക​പ്പെട്ടു: “നീയാ​ണോ ആകാശ​ങ്ങളെ നിയ​ന്ത്രി​ക്കുന്ന നിയമങ്ങൾ വെച്ചത്‌, അല്ലെങ്കിൽ ഭൂമി​യി​ലെ പ്രകൃതി നിയമ​ങ്ങളെ നിർണ​യി​ച്ചത്‌?” (ഇയ്യോബ്‌ 38:33, ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ) മനുഷ്യർ ആരുമല്ല അതു ചെയ്‌തത്‌. അപ്പോൾപ്പി​ന്നെ അതിൽ ഇത്ര കൃത്യത വന്നതെ​ങ്ങനെ?—സങ്കീർത്തനം 19:1.

12. സൃഷ്ടി​യു​ടെ പിന്നിൽ വളരെ​യ​ധി​കം ബുദ്ധി​ശ​ക്തി​യുള്ള ഒരുവൻ ഉണ്ടെന്നു കണക്കാ​ക്കു​ന്നത്‌ യുക്തി​ര​ഹി​തം അല്ലാത്തത്‌ എന്തു​കൊണ്ട്‌?

12 അദൃശ്യ​മായ എന്തോ ഒന്നിൽ നിന്നാ​ണോ അതോ ഏതോ ഒരുവ​നിൽ നിന്നാ​ണോ അത്‌ ഉത്ഭവി​ച്ചി​രി​ക്കുക? ആധുനിക ശാസ്‌ത്ര​ത്തി​ന്റെ വെളി​ച്ച​ത്തിൽ പ്രസ്‌തുത ചോദ്യം പരിചി​ന്തി​ക്കുക. തമോ​ഗർത്തങ്ങൾ എന്നു വിളി​ക്ക​പ്പെ​ടുന്ന വളരെ ശക്തമായ ആകാശ വസ്‌തു​ക്കൾ ഉണ്ടെന്ന്‌ ഇപ്പോൾ മിക്ക ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞ​രും സമ്മതി​ക്കു​ന്നുണ്ട്‌. ഇവയെ കാണാൻ പറ്റില്ല, എങ്കിലും അവ അസ്‌തി​ത്വ​ത്തിൽ ഉണ്ടെന്ന്‌ അനേകം വിദഗ്‌ധ​രും ഉറച്ചു വിശ്വ​സി​ക്കു​ന്നു. സമാന​മാ​യി, മറ്റൊരു മണ്ഡലത്തിൽ ശക്തരായ അദൃശ്യ സൃഷ്ടികൾ—ആത്മസൃ​ഷ്ടി​കൾ—ഉണ്ടെന്നു ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു. ശക്തരായ അത്തരം അദൃശ്യ സൃഷ്ടികൾ അസ്‌തി​ത്വ​ത്തിൽ ഉണ്ടെങ്കിൽ, പ്രപഞ്ച​ത്തിൽ ഉടനീളം പ്രകട​മാ​യി​രി​ക്കുന്ന കൃത്യത ബുദ്ധി​ശ​ക്തി​യുള്ള ഒരു സ്രഷ്ടാ​വിൽനിന്ന്‌ ഉത്ഭവി​ച്ച​താ​ണെന്നു പറയു​ന്നതു ന്യായ​യു​ക്ത​മല്ലേ?—നെഹെ​മ്യാ​വു 9:6.

13, 14. (എ) ജീവന്റെ ഉത്‌പ​ത്തി​യെ കുറിച്ചു ശാസ്‌ത്രം എന്തു സ്ഥിരീ​ക​രി​ച്ചി​രി​ക്കു​ന്നു? (ബി) ഭൂമി​യി​ലെ ജീവന്റെ അസ്‌തി​ത്വം എന്തി​ലേ​ക്കാ​ണു വിരൽ ചൂണ്ടു​ന്നത്‌?

13 ഒരു സ്രഷ്ടാവ്‌ ഉണ്ടെന്ന്‌ അംഗീ​ക​രി​ക്കാൻ ആളുകളെ സഹായി​ക്കാൻ കഴിയുന്ന രണ്ടാമത്തെ തെളിവ്‌ ജീവന്റെ ഉത്‌പ​ത്തി​യു​മാ​യി ബന്ധപ്പെ​ട്ട​താണ്‌. ഇല്ലായ്‌മ​യിൽനിന്ന്‌ സ്വതഃ​ജ​ന​ന​ത്തി​ലൂ​ടെ ജീവൻ അസ്‌തി​ത്വ​ത്തിൽ വരുന്നി​ല്ലെന്ന്‌ ലൂയി പാസ്‌ചർ പരീക്ഷ​ണങ്ങൾ നടത്തിയ കാലം മുതൽ സ്ഥിരീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അപ്പോൾപ്പി​ന്നെ ഭൂമി​യിൽ ജീവൻ ഉത്ഭവി​ച്ചത്‌ എങ്ങനെ​യാണ്‌? പ്രാകൃത അന്തരീ​ക്ഷാ​വ​സ്ഥ​യിൽ ഏതോ ഒരു ആദിമ സമു​ദ്ര​ത്തിൽ നിരന്തരം ഇടിമി​ന്ന​ലേ​റ്റാ​യി​രി​ക്കാം ജീവൻ സാവധാ​നം വികാ​സം​കൊ​ണ്ട​തെന്നു സമർഥി​ക്കാൻ 1950-കളിൽ ശാസ്‌ത്ര​ജ്ഞ​ന്മാർ ശ്രമിച്ചു. എന്നാൽ അടുത്ത​കാ​ലത്തെ തെളി​വു​കൾ പ്രകട​മാ​ക്കു​ന്നത്‌ അപ്രകാ​രം ഭൂമി​യിൽ ജീവൻ ഉത്ഭവി​ക്കുക സംഭാ​വ്യ​മ​ല്ലെ​ന്നാണ്‌. കാരണം, അത്തരം അന്തരീക്ഷം ഒരിക്ക​ലും ഉണ്ടായി​രു​ന്നി​ട്ടില്ല. തന്നിമി​ത്തം, ചില ശാസ്‌ത്ര​ജ്ഞ​ന്മാർ കുറെ​ക്കൂ​ടി മെച്ചപ്പെട്ട ഒരു വിശദീ​ക​രണം തേടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. എന്നാൽ, അവരും കാതലായ ഒരു സംഗതി അവഗണി​ക്കു​ക​യാ​ണോ?

14 പ്രപഞ്ച​ത്തെ​യും അതിലെ ജീവജാ​ല​ങ്ങ​ളെ​യും കുറിച്ച്‌ പതിറ്റാ​ണ്ടു​ക​ളോ​ളം പഠിച്ച ബ്രിട്ടീഷ്‌ ശാസ്‌ത്ര​ജ്ഞ​നായ സർ ഫ്രഡ്‌ ഹൊയ്‌ൽ പ്രസ്‌താ​വി​ച്ചു: “അന്ധമായ പ്രകൃതി ശക്തിക​ളു​ടെ യാദൃ​ച്ഛിക പ്രവർത്തന ഫലമായി ജീവൻ ഉത്ഭവിച്ചു എന്ന വിസ്‌മ​യ​ക​ര​മാം വിധം വിദൂ​ര​മായ സാധ്യത അംഗീ​ക​രി​ക്കു​ന്ന​തി​നെ​ക്കാൾ എളുപ്പം ഉദ്ദേശ്യ​പൂർവ​ക​മായ ബൗദ്ധിക പ്രവർത്ത​ന​ത്തി​ന്റെ ഫലമായി ജീവൻ ഉടലെ​ടു​ത്തു എന്നു വിശ്വ​സി​ക്കു​ന്ന​താണ്‌.” അതേ, ജീവന്റെ അത്ഭുത​ങ്ങ​ളെ​ക്കു​റിച്ച്‌ നാം എത്രയ​ധി​കം പഠിക്കു​ന്നു​വോ അത്രയ​ധി​കം യുക്തി​പൂർവ​ക​മാണ്‌ ജീവൻ ഉത്ഭവി​ച്ചത്‌ ബുദ്ധി​യുള്ള ഒരു ഉറവിൽ നിന്നാ​ണെന്നു വിശ്വ​സി​ക്കു​ന്ന​തും.—ഇയ്യോബ്‌ 33:4; സങ്കീർത്തനം 8:3, 4; 36:9; പ്രവൃ​ത്തി​കൾ 17:28.

15. നിങ്ങൾ അതുല്യ​നാണ്‌ എന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

15 അങ്ങനെ, ആദ്യത്തെ ന്യായ​വാ​ദ​ത്തിൽ പ്രപഞ്ച​വും രണ്ടാമ​ത്തെ​തിൽ ഭൂമി​യി​ലെ ജീവന്റെ ഉത്ഭവും ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ഇനി മൂന്നാ​മ​ത്തേത്‌ ശ്രദ്ധി​ക്കുക, നമ്മു​ടെ​തന്നെ അനുപമ സവി​ശേ​ഷ​തകൾ. നിങ്ങൾ ഉൾപ്പെടെ എല്ലാ മനുഷ്യ​രും അനേകം വിധങ്ങ​ളിൽ അതുല്യ​രാണ്‌. എങ്ങനെ? മസ്‌തി​ഷ്‌കത്തെ ശക്തമായ ഒരു കമ്പ്യൂ​ട്ട​റു​മാ​യി താരത​മ്യം ചെയ്യു​ന്നതു ചില​പ്പോ​ഴൊ​ക്കെ നിങ്ങൾ കേട്ടി​ട്ടു​ണ്ടാ​കും. എന്നാൽ, ഈ താരത​മ്യം ഒട്ടും പര്യാ​പ്‌ത​മ​ല്ലെ​ന്നാ​ണു സമീപ​കാല കണ്ടുപി​ടി​ത്തങ്ങൾ കാണി​ക്കു​ന്നത്‌. മസാച്ചു​സെ​റ്റ്‌സ്‌ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോ​ള​ജി​യി​ലെ ഒരു ശാസ്‌ത്രജ്ഞൻ പറഞ്ഞു: “കാണാ​നും സംസാ​രി​ക്കാ​നും സഞ്ചരി​ക്കാ​നും സാമാ​ന്യ​ബു​ദ്ധി ഉപയോ​ഗി​ക്കാ​നു​മുള്ള പ്രാപ്‌തി​യിൽ ഒരു നാലു വയസ്സു​കാ​രന്റെ അടുത്തു​പോ​ലും വരില്ല ഇന്നത്തെ കമ്പ്യൂ​ട്ട​റു​കൾ. . . . വിവരങ്ങൾ അപഗ്ര​ഥി​ക്കാൻ ഏറ്റവും ശക്തികൂ​ടിയ സൂപ്പർ കമ്പ്യൂ​ട്ട​റി​നുള്ള പ്രാപ്‌തി പോലും ഒരു ഒച്ചിന്റെ നാഡീ​വ്യ​വ​സ്ഥ​യ്‌ക്കു തുല്യമേ ആകുന്നു​ള്ളൂ—[നിങ്ങളു​ടെ] തലയോ​ട്ടി​ക്കു​ള്ളി​ലുള്ള സൂപ്പർ കമ്പ്യൂ​ട്ട​റി​ന്റെ പ്രാപ്‌തി​യെ അപേക്ഷി​ച്ചു നോക്കു​മ്പോൾ വളരെ നിസ്സാ​ര​മാ​ണത്‌.”

16. നിങ്ങളു​ടെ ഭാഷാ പ്രാപ്‌തി എന്തു സൂചി​പ്പി​ക്കു​ന്നു?

16 മസ്‌തി​ഷ്‌ക​ത്തി​ന്റെ സഹായ​ത്താൽ നിങ്ങൾക്കു കൈവ​ന്നി​രി​ക്കുന്ന ഒന്നാണ്‌ ഭാഷാ​പ്രാ​പ്‌തി. ചിലർ രണ്ടോ മൂന്നോ അതില​ധി​ക​മോ ഭാഷകൾ സംസാ​രി​ക്കു​ന്നവർ ആണെങ്കി​ലും, ഒരു ഭാഷ സംസാ​രി​ക്കാ​നുള്ള പ്രാപ്‌തി​പോ​ലും മനുഷ്യ​രെ അതുല്യ​രാ​ക്കു​ന്നു. പ്രൊ​ഫ​സർമാ​രായ ആർ.എസ്‌. ഫൗട്ടും ഡി. എച്ച്‌. ഫൗട്ടും ഇങ്ങനെ ചോദി​ക്കു​ന്നു: “ഭാഷ ഉപയോ​ഗിച്ച്‌ . . . ആശയവി​നി​മയം നടത്താ​നുള്ള പ്രാപ്‌തി ഉള്ളതു മനുഷ്യ​നു മാത്ര​മാ​ണോ? . . . ആംഗ്യങ്ങൾ, ഗന്ധം, കരച്ചിൽ, കൂജനം, തേനീ​ച്ച​നൃ​ത്തം . . . എന്നിവ​യി​ലൂ​ടെ ഉയർന്ന​തരം ജീവികൾ തീർച്ച​യാ​യും ആശയവി​നി​മയം നടത്തു​ന്നുണ്ട്‌. എങ്കിലും, മനുഷ്യ​നു മാത്രമേ ചിട്ട​പ്പെ​ടു​ത്തിയ വ്യാക​ര​ണാ​ധി​ഷ്‌ഠിത ഭാഷയു​ള്ളൂ. മൃഗങ്ങ​ളൊ​ന്നും ചിത്ര​രചന നടത്തി​യി​ട്ടി​ല്ലെ​ന്നതു വളരെ ശ്രദ്ധേ​യ​മാണ്‌. പരമാ​വധി വന്നാൽ, അവ ചില​പ്പോൾ അർഥര​ഹി​ത​മാ​യി കുത്തി​വ​ര​ച്ചെ​ന്നി​രി​ക്കും.” യഥാർഥ​ത്തിൽ, മനുഷ്യർക്കു മാത്രമേ മസ്‌തി​ഷ്‌കം ഉപയോ​ഗിച്ച്‌ ഒരു ഭാഷ സംസാ​രി​ക്കാ​നും അർഥവ​ത്തായ ചിത്രങ്ങൾ വരയ്‌ക്കാ​നും കഴിയു​ക​യു​ള്ളൂ.—യെശയ്യാ​വു 8:1; 30:8; ലൂക്കൊസ്‌ 1:3 എന്നിവ താരത​മ്യം ചെയ്യുക.

17. ഒരു മൃഗം കണ്ണാടി​യിൽ നോക്കു​ന്ന​തും ഒരു മനുഷ്യൻ കണ്ണാടി​യിൽ നോക്കു​ന്ന​തും തമ്മിലുള്ള അടിസ്ഥാന വ്യത്യാ​സം എന്ത്‌?

17 കൂടാതെ, നിങ്ങൾക്കു സ്വന്തം വ്യക്തി​ത്വ​ത്തെ​ക്കു​റി​ച്ചു അവബോ​ധ​മുണ്ട്‌; നിങ്ങൾ നിങ്ങ​ളെ​ക്കു​റി​ച്ചു​തന്നെ ബോധ​വാ​നാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 14:10) ഒരു പക്ഷിയോ പട്ടിയോ പൂച്ചയോ മറ്റേ​തെ​ങ്കി​ലും മൃഗമോ ഒരു കണ്ണാടി​യിൽ നോക്കി അതിൽ കൊത്തു​ന്ന​തോ മുറു​മു​റു​ക്കു​ന്ന​തോ ആക്രമി​ക്കു​ന്ന​തോ നിങ്ങൾ കണ്ടിട്ടു​ണ്ടോ? അതിന്റെ വിചാരം അതു മറ്റേതോ മൃഗമാ​ണെ​ന്നാണ്‌, അതു താൻത​ന്നെ​യാ​ണെന്ന്‌ അതു തിരി​ച്ച​റി​യു​ന്നില്ല. നേരെ​മ​റിച്ച്‌, നിങ്ങൾ ഒരു കണ്ണാടി​യിൽ നോക്കു​മ്പോൾ, അതിൽ കാണു​ന്നതു സ്വന്തം പ്രതി​രൂ​പ​മാണ്‌ എന്നു നിങ്ങൾക്ക​റി​യാം. (യാക്കോബ്‌ 1:23, 24) നിങ്ങൾ സ്വന്തം രൂപഭാ​വങ്ങൾ പരി​ശോ​ധി​ക്കു​ക​യോ ഏതാനും വർഷങ്ങൾകൂ​ടി കഴിഞ്ഞാൽ നിങ്ങൾ എങ്ങനെ​യി​രി​ക്കു​മെന്നു ചിന്തി​ക്കു​ക​യോ ചെയ്‌തേ​ക്കാം. മൃഗങ്ങൾ അതു ചെയ്യു​ന്നില്ല. നിങ്ങളു​ടെ മസ്‌തി​ഷ്‌കം നിങ്ങളെ അതുല്യ​രാ​ക്കു​ന്നു. അതിന്റെ മഹത്ത്വം ആർക്കു​ള്ള​താണ്‌? ദൈവം ഉണ്ടാക്കി​യത്‌ അല്ലെങ്കിൽപ്പി​ന്നെ മനുഷ്യ മസ്‌തി​ഷ്‌കം എങ്ങനെ ഉണ്ടായി?

18. ഏതു മാനസിക പ്രാപ്‌തി​ക​ളാ​ണു നിങ്ങളെ മൃഗങ്ങ​ളിൽ നിന്നു വ്യത്യ​സ്‌ത​രാ​ക്കു​ന്നത്‌?

18 കലയും സംഗീ​ത​വും ആസ്വദി​ക്കാ​നും ധാർമിക ബോധം ഉണ്ടായി​രി​ക്കാ​നും മസ്‌തി​ഷ്‌കം നിങ്ങളെ പ്രാപ്‌ത​രാ​ക്കു​ന്നു. (പുറപ്പാ​ടു 15:20; ന്യായാ​ധി​പ​ന്മാർ 11:34; 1 രാജാ​ക്ക​ന്മാർ 6:1, 29-35; മത്തായി 11:16, 17) മൃഗങ്ങൾക്ക്‌ ഇല്ലാത്ത ഈ പ്രാപ്‌തി​കൾ നിങ്ങൾക്ക്‌ ഉള്ളത്‌ എന്തു​കൊണ്ട്‌? ഭക്ഷണം തേടുക, ഒരു ഇണയെ കണ്ടെത്തുക, കൂടു കെട്ടുക എന്നിങ്ങനെ അതതു സമയത്തെ ആവശ്യ​ങ്ങൾക്കാണ്‌ മൃഗങ്ങൾ പ്രധാ​ന​മാ​യും മസ്‌തി​ഷ്‌കം ഉപയോ​ഗി​ക്കു​ന്നത്‌. മനുഷ്യർ മാത്രമേ ദീർഘ​കാല അടിസ്ഥാ​ന​ത്തിൽ ചിന്തി​ക്കു​ന്നു​ള്ളൂ; തങ്ങളുടെ പ്രവൃ​ത്തി​കൾ പരിസ്ഥി​തി​യെ​യോ പിൻഗാ​മി​ക​ളെ​യോ എങ്ങനെ ബാധി​ക്കു​മെന്നു പോലും ചിലർ ചിന്തി​ക്കു​ന്നു. എന്തു​കൊണ്ട്‌? സഭാ​പ്ര​സം​ഗി 3:11 മനുഷ്യ​രെ​ക്കു​റിച്ച്‌ പറയുന്നു: “[സ്രഷ്ടാവ്‌] നിത്യ​ത​യും മനുഷ്യ​രു​ടെ ഹൃദയ​ത്തിൽ വെച്ചി​രി​ക്കു​ന്നു.” അതേ, അനന്തമായ കാലത്തി​ന്റെ അർഥ​ത്തെ​ക്കു​റി​ച്ചു പരിചി​ന്തി​ക്കാ​നുള്ള, അല്ലെങ്കിൽ അനന്ത ജീവ​നെ​ക്കു​റി​ച്ചു സങ്കൽപ്പി​ക്കാ​നുള്ള നിങ്ങളു​ടെ പ്രാപ്‌തി വിശേ​ഷ​പ്പെ​ട്ട​താണ്‌.

സ്രഷ്ടാവ്‌ അർഥം പകരട്ടെ

19. സ്രഷ്ടാ​വി​നെ കുറിച്ചു ചിന്തി​ക്കാൻ മറ്റുള്ള​വരെ സഹായി​ച്ചേ​ക്കാ​വുന്ന മൂന്നു ന്യായ​വാ​ദങ്ങൾ ഏവ?

19 നാം മൂന്നു മണ്ഡലങ്ങൾ മാത്ര​മാ​ണു ഹ്രസ്വ​മാ​യി പരാമർശി​ച്ചത്‌: ബൃഹത്തായ പ്രപഞ്ച​ത്തിൽ പ്രതി​ഫ​ലി​ച്ചു​കാ​ണുന്ന കൃത്യത, ഭൂമി​യി​ലെ ജീവന്റെ ഉത്ഭവം, മനുഷ്യ മസ്‌തി​ഷ്‌ക​ത്തി​ന്റെ അനി​ഷേ​ധ്യ​മായ അതുല്യ​ത​യും അതിന്റെ വൈവി​ധ്യ​മാർന്ന പ്രാപ്‌തി​ക​ളും. ഇവ എന്താണു സൂചി​പ്പി​ക്കു​ന്നത്‌? ഒരു നിഗമ​ന​ത്തിൽ എത്തി​ച്ചേ​രു​ന്ന​തി​നു മറ്റുള്ള​വരെ സഹായി​ക്കാൻ നിങ്ങൾക്ക്‌ ഉപയോ​ഗി​ക്കാ​വുന്ന ഒരു ന്യായ​വാ​ദം ഇതാ. ഇങ്ങനെ ചോദി​ച്ചു​കൊണ്ട്‌ തുടങ്ങാം: പ്രപഞ്ച​ത്തിന്‌ ഒരു ആരംഭം ഉണ്ടായി​രു​ന്നോ? ഉണ്ടായി​രു​ന്നു എന്നു മിക്കവ​രും സമ്മതി​ക്കും. അങ്ങനെ​യെ​ങ്കിൽ, ചോദി​ക്കുക: ആ ആരംഭ​ത്തി​നു പിന്നിൽ ഒരു കാരണ​മു​ണ്ടാ​യി​രു​ന്നോ, അതോ ഇല്ലായി​രു​ന്നോ? പ്രപഞ്ച​ത്തി​ന്റെ ആരംഭ​ത്തിന്‌ ഒരു കാരണം ഉണ്ടെന്നു മിക്കവ​രും തിരി​ച്ച​റി​യു​ന്നു. അത്‌ അവസാന ചോദ്യ​ത്തി​ലേക്കു നയിക്കു​ന്നു: ആരംഭ​ത്തി​നു കാരണം നിത്യ​മായ എന്തെങ്കി​ലും ആയിരു​ന്നോ അതോ നിത്യ​നായ ഒരുവൻ ആയിരു​ന്നോ? ഇപ്രകാ​രം സംഗതി​കൾ വ്യക്തമാ​യും യുക്തി​പൂർവ​മാ​യും അവതരി​പ്പി​ക്കു​ന്നെ​ങ്കിൽ, അത്‌ ഈ നിഗമ​ന​ത്തി​ലേക്ക്‌ അനേക​രെ​യും നയിക്കും: ഒരു സ്രഷ്ടാവ്‌ ഉണ്ടായി​രി​ക്കണം! സംഗതി അങ്ങനെ​യെ​ങ്കിൽ, ജീവി​ത​ത്തിന്‌ അർഥം ഉണ്ടായി​രി​ക്കേ​ണ്ട​തല്ലേ?

20, 21. ജീവി​ത​ത്തിന്‌ അർഥം ഉണ്ടായി​രി​ക്കു​ന്ന​തി​നു സ്രഷ്ടാ​വി​നെ അറിയു​ന്നത്‌ അനിവാ​ര്യം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

20 നമ്മുടെ അസ്‌തി​ത്വം പൂർണ​മാ​യും—സദാചാര ബോധ​വും ധാർമി​ക​ത​യും ഉൾപ്പെടെ—സ്രഷ്ടാ​വി​നോ​ടു ബന്ധപ്പെ​ട്ടത്‌ ആയിരി​ക്കണം. ഡോ. റോളോ മെയ്‌ ഒരിക്കൽ ഇങ്ങനെ എഴുതി: “ധാർമി​കത എന്ന ആശയവു​മാ​യി ഒത്തു​പോ​കുന്ന ഒരേ​യൊ​രു ചട്ടക്കൂട്‌ ജീവി​ത​ത്തി​ന്റെ ആത്യന്തിക അർഥമെന്ന അടിത്ത​റ​യി​ന്മേൽ പണിയ​പ്പെ​ട്ട​താണ്‌.” അത്‌ എവിടെ കണ്ടെത്താ​നാ​കും? അദ്ദേഹം തുടർന്നു: “ആ ചട്ടക്കൂട്‌ ആത്യന്തി​ക​മാ​യി ദൈവ​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. സൃഷ്ടി​യു​ടെ ആരംഭം മുതൽ അവസാനം വരെ ജീവി​ത​ത്തിന്‌ അടിത്തറ പാകുന്ന തത്ത്വങ്ങ​ളാ​ണു ദൈവ​ത്തി​ന്റെ തത്ത്വങ്ങൾ.

21 ആ സ്ഥിതിക്ക്‌, സ്രഷ്ടാ​വി​നോ​ടു പിൻവ​രുന്ന പ്രകാരം യാചി​ക്കവേ സങ്കീർത്ത​ന​ക്കാ​രൻ താഴ്‌മ​യും ജ്ഞാനവും പ്രകട​മാ​ക്കി​യത്‌ എന്തു​കൊ​ണ്ടാണ്‌ എന്നു നമുക്കു നന്നായി മനസ്സി​ലാ​ക്കാൻ സാധി​ക്കും: “യഹോവേ, നിന്റെ വഴികളെ എന്നെ അറിയി​ക്കേ​ണമേ; നിന്റെ പാതകളെ എനിക്കു ഉപദേ​ശി​ച്ചു​ത​രേ​ണമേ! നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പി​ക്കേ​ണമേ; നീ എന്റെ രക്ഷയുടെ ദൈവ​മാ​കു​ന്നു​വ​ല്ലോ.” (സങ്കീർത്തനം 25:4, 5) സ്രഷ്ടാ​വി​നെ മെച്ചമാ​യി മനസ്സി​ലാ​ക്കി​യ​പ്പോൾ സങ്കീർത്ത​ന​ക്കാ​രന്റെ ജീവി​ത​ത്തി​നു കൂടുതൽ അർഥവും ഉദ്ദേശ്യ​വും മാർഗ​ദർശ​ന​വും ലഭിച്ചു എന്നതു തീർച്ച​യാണ്‌. നമ്മുടെ കാര്യ​ത്തി​ലും അതു വാസ്‌തവം ആയിരി​ക്കാ​വു​ന്ന​താണ്‌.—പുറപ്പാ​ടു 33:13.

22. സ്രഷ്ടാ​വി​ന്റെ മാർഗങ്ങൾ അറിയു​ന്ന​തിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു?

22 സ്രഷ്ടാ​വി​ന്റെ “വഴികളെ” കുറിച്ച്‌ അറിയു​ന്ന​തിൽ, അവൻ എങ്ങനെ​യു​ള്ള​വ​നാണ്‌ എന്നും അവന്റെ വ്യക്തി​ത്വ​ത്തെ​യും മാർഗ​ങ്ങ​ളെ​യും കുറിച്ച്‌ അറിയു​ന്ന​തും ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. സ്രഷ്ടാവ്‌ അദൃശ്യ​നും ഭയജന​ക​മാം വിധം ശക്തി ഉള്ളവനും ആയിരി​ക്കുന്ന സ്ഥിതിക്ക്‌, നമുക്ക്‌ അവനെ എങ്ങനെ മെച്ചമാ​യി മനസ്സി​ലാ​ക്കാൻ സാധി​ക്കും? അടുത്ത ലേഖനം അതു ചർച്ച ചെയ്യു​ന്ന​താണ്‌.

[അടിക്കു​റി​പ്പു​കൾ]

a നാസി തടങ്കൽ പാളയ​ത്തി​ലെ അനുഭ​വ​ങ്ങ​ളിൽ നിന്നു ഡോ. വിക്ടർ ഇ. ഫ്രാങ്കൽ ഇതു തിരി​ച്ച​റി​ഞ്ഞു: “ജീവി​ത​ത്തിന്‌ അർഥം കണ്ടെത്താ​നുള്ള മനുഷ്യ​ന്റെ അന്വേ​ഷണം അവന്റെ ജീവി​തത്തെ നയിക്കുന്ന സുപ്ര​ധാന ഘടകമാണ്‌. അല്ലാതെ, [മൃഗങ്ങ​ളു​ടെ] സഹജ വാസന പോലെ ‘പ്രാധാ​ന്യം കുറഞ്ഞ’ ഒരു സംഗതി​യല്ല.” രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ദശകങ്ങൾക്കു ശേഷം ഫ്രാൻസിൽ നടത്തിയ ഒരു സർവേ അനുസ​രിച്ച്‌, “അഭി​പ്രാ​യ​വോ​ട്ടെ​ടു​പ്പിൽ പങ്കെടുത്ത 89% ആളുക​ളും ജീവി​ത​ത്തിന്‌ ഉദ്ദേശ്യം പകരുന്ന എന്തെങ്കി​ലും ഒന്ന്‌ മനുഷ്യന്‌ ആവശ്യ​മാണ്‌ എന്ന്‌ സമ്മതിച്ചു പറഞ്ഞു.”

നിങ്ങൾ എങ്ങനെ ഉത്തരം നൽകും?

□ പ്രപഞ്ചത്തെ കുറി​ച്ചുള്ള ശാസ്‌ത്രീയ വിവരങ്ങൾ മനസ്സി​ലാ​ക്കു​ന്നതു മാത്രം പോരാ​ത്തത്‌ എന്തു​കൊണ്ട്‌?

□ സ്രഷ്ടാ​വി​നെ കുറിച്ചു ചിന്തി​ക്കാൻ മറ്റുള്ള​വരെ സഹായി​ക്കാൻ നിങ്ങൾ എന്തി​ലേക്കു വിരൽ ചൂണ്ടും?

□ സ്രഷ്ടാ​വി​നെ കുറി​ച്ചുള്ള അറിവു നേടു​ന്നതു ജീവി​ത​ത്തി​നു തൃപ്‌തി​ക​ര​മായ അർഥം ഉണ്ടായി​രി​ക്കു​ന്ന​തിൽ മർമ​പ്ര​ധാ​നം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[18-ാം പേജിലെ രേഖാ​ചി​ത്രം/ചിത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

നിങ്ങളുടെ നിഗമനം എന്ത്‌?

നമ്മുടെ പ്രപഞ്ച​ത്തിന്‌

↓ ↓

ആരംഭം ഉണ്ടായി​രു​ന്നി​ല്ല

കാരണം ഇല്ലായി​രു​ന്നു

↓ ↓

ആരംഭം ഉണ്ടായി​രു​ന്നു

കാരണം ഉണ്ടായി​രു​ന്നു നിത്യ​മായ എന്തെങ്കി​ലും

↓ ↓

നിത്യ​നായ ഒരുവൻ

[15-ാം പേജിലെ ചിത്രം]

പ്രപഞ്ചത്തിന്റെ അപാര​ത​യും കൃത്യ​ത​യും സ്രഷ്ടാ​വി​നെ കുറിച്ചു ചിന്തി​ക്കാൻ അനേകരെ പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നു

[കടപ്പാട]

15, 18 പേജുകൾ: Jeff Hester (Arizona State University) and NASA