വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു കുടുംബം എന്ന നിലയിൽ ദൈവവചനം പതിവായി പഠിക്കുവിൻ

ഒരു കുടുംബം എന്ന നിലയിൽ ദൈവവചനം പതിവായി പഠിക്കുവിൻ

ഒരു കുടും​ബം എന്ന നിലയിൽ ദൈവ​വ​ചനം പതിവാ​യി പഠിക്കു​വിൻ

“മനുഷ്യൻ അപ്പം​കൊ​ണ്ടു മാത്രമല്ല, ദൈവ​ത്തി​ന്റെ വായിൽകൂ​ടി വരുന്ന സകലവ​ച​നം​കൊ​ണ്ടും ജീവി​ക്കു​ന്നു.”—മത്തായി 4:4.

1. മക്കളെ യഹോ​വ​യു​ടെ വഴികൾ പഠിപ്പി​ക്കാ​നുള്ള കുടും​ബ​ത്ത​ല​വ​ന്മാ​രു​ടെ ഉത്തരവാ​ദി​ത്വ​ത്തെ കുറിച്ച്‌ ബൈബിൾ എന്തു പറയുന്നു?

 മക്കളെ പഠിപ്പി​ക്കാ​നുള്ള തങ്ങളുടെ ഉത്തരവാ​ദി​ത്വം സംബന്ധിച്ച്‌ കുടും​ബ​ത്ത​ല​വ​ന്മാ​രെ യഹോ​വ​യാം ദൈവം കൂടെ​ക്കൂ​ടെ ഓർമി​പ്പി​ച്ചി​രു​ന്നു. അത്തരം പ്രബോ​ധനം, വർത്തമാ​ന​കാല ജീവി​ത​ത്തി​നാ​യി കുട്ടി​കളെ സജ്ജരാ​ക്കാ​നും ഭാവി ജീവി​ത​ത്തി​നാ​യി അവരെ ഒരുക്കാ​നും സഹായി​ക്കു​മാ​യി​രു​ന്നു. “യഹോ​വ​യു​ടെ വഴിയിൽ നടപ്പാൻ” തന്റെ കുടും​ബത്തെ പഠിപ്പി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം ദൈവ​ത്തി​ന്റെ പ്രതി​നി​ധി​യായ ഒരു ദൂതൻ അബ്രാ​ഹാ​മി​നു വ്യക്തമാ​ക്കി​ക്കൊ​ടു​ത്തു. (ഉല്‌പത്തി 18:19) ദൈവം ഇസ്രാ​യേ​ല്യ​രെ ഈജി​പ്‌തിൽനി​ന്നു വിടു​വി​ക്കു​ക​യും ഹോ​രേ​ബി​ലെ സീനായി മലയിൽ വെച്ച്‌ അവർക്കു തന്റെ ന്യായ​പ്ര​മാ​ണം നൽകു​ക​യും ചെയ്‌തത്‌ എങ്ങനെ​യെന്ന്‌ തങ്ങളുടെ മക്കളോ​ടു വിശദീ​ക​രി​ക്കാൻ ഇസ്രാ​യേല്യ മാതാ​പി​താ​ക്ക​ളോ​ടു പറയ​പ്പെട്ടു. (പുറപ്പാ​ടു 13:8, 9; ആവർത്ത​ന​പു​സ്‌തകം 4:9, 10; 11:18-21) “യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും മാനസിക ക്രമവ​ത്‌ക​ര​ണ​ത്തി​ലും” മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​രാൻ ക്രിസ്‌തീയ കുടും​ബ​ത്ത​ല​വ​ന്മാർ ഉദ്‌ബോ​ധി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (എഫെസ്യർ 6:4) മാതാ​പി​താ​ക്ക​ളിൽ ഒരാൾ മാത്രമേ യഹോ​വയെ സേവി​ക്കു​ന്നു​ള്ളൂ എങ്കിൽ പോലും, മക്കളെ യഹോ​വ​യു​ടെ വഴികൾ പഠിപ്പി​ക്കാൻ ആ വ്യക്തി ശ്രമി​ക്കണം.—2 തിമൊ​ഥെ​യൊസ്‌ 1:5; 3:14, 15.

2. കുട്ടികൾ ഇല്ലെങ്കിൽ കുടുംബ അധ്യയനം ആവശ്യ​മു​ണ്ടോ? വിശദീ​ക​രി​ക്കുക.

2 കുടും​ബം ഒത്തൊ​രു​മി​ച്ചു ദൈവ​വ​ചനം പഠിക്കു​ന്നത്‌ കുട്ടി​ക​ളുള്ള കുടും​ബങ്ങൾ മാത്രം ചെയ്യേ​ണ്ട​താ​ണെന്ന്‌ ഇതിനർഥ​മില്ല. കുട്ടികൾ ഇല്ലെങ്കിൽ പോലും ഭാര്യാ​ഭർത്താ​ക്ക​ന്മാർക്ക്‌ കുടുംബ അധ്യയനം ഉണ്ടെങ്കിൽ, അത്‌ ആത്മീയ കാര്യ​ങ്ങ​ളോട്‌ അവർക്ക്‌ ആഴമായ വിലമ​തി​പ്പു​ണ്ടെന്നു പ്രകട​മാ​ക്കു​ന്നു.—എഫെസ്യർ 5:25, 26.

3. കുടുംബ അധ്യയനം പതിവാ​യി നടത്തു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 ഏറ്റവും പ്രയോ​ജനം ലഭിക്കു​ന്ന​തിന്‌, പ്രബോ​ധനം പതിവാ​യി നൽകേ​ണ്ട​തുണ്ട്‌. അത്‌ മരുഭൂ​മി​യിൽ വെച്ച്‌ യഹോവ ഇസ്രാ​യേ​ല്യ​രെ പഠിപ്പിച്ച പാഠവു​മാ​യി പൊരു​ത്ത​ത്തി​ലാണ്‌: “മനുഷ്യൻ അപ്പം​കൊ​ണ്ടു മാത്രമല്ല യഹോ​വ​യു​ടെ വായിൽനി​ന്നു പുറ​പ്പെ​ടുന്ന സകലവ​ച​നം​കൊ​ണ്ടും ജീവി​ക്കു​ന്നു.” (ആവർത്ത​ന​പു​സ്‌തകം 8:3) കുടും​ബ​ത്തി​ലെ സാഹച​ര്യ​ങ്ങൾക്ക്‌ അനുസൃ​ത​മാ​യി, ചില കുടും​ബങ്ങൾ പ്രതി​വാര അധ്യയനം ക്രമീ​ക​രി​ച്ചേ​ക്കാം. മറ്റു ചിലർക്കാ​ണെ​ങ്കിൽ എല്ലാ ദിവസ​വും ചെറിയ അധ്യയന സെഷനു​കൾ ഉണ്ടായി​രു​ന്നേ​ക്കാം. നിങ്ങൾ ഏതു ക്രമീ​ക​രണം തിര​ഞ്ഞെ​ടു​ത്താ​ലും, അവസരം ഒത്തുകി​ട്ടി​യാൽ പഠിക്കാം എന്ന മനോ​ഭാ​വം ഒരിക്ക​ലും കൈ​ക്കൊ​ള്ള​രുത്‌. അതിനാ​യി ‘സമയം വിലയ്‌ക്കു വാങ്ങുക.’ ആ സമയത്തി​നു നൽകുന്ന വില ഒരു ഉറപ്പുള്ള നിക്ഷേ​പ​മാണ്‌. നിങ്ങളു​ടെ കുടും​ബാം​ഗ​ങ്ങ​ളു​ടെ ജീവനാണ്‌ അപകട​ത്തി​ലാ​യി​രി​ക്കു​ന്നത്‌.—എഫെസ്യർ 5:15-17; ഫിലി​പ്പി​യർ 3:16, NW.

മനസ്സിൽ പിടി​ക്കേണ്ട ലക്ഷ്യങ്ങൾ

4, 5. (എ) മക്കളെ പഠിപ്പി​ക്കുന്ന കാര്യ​ത്തിൽ ഏതു പ്രധാന ലക്ഷ്യമാണ്‌ മോശെ മുഖാ​ന്തരം യഹോവ മാതാ​പി​താ​ക്ക​ളു​ടെ മുന്നിൽ വെച്ചത്‌? (ബി) ഇന്ന്‌ അതിൽ എന്ത്‌ ഉൾപ്പെ​ടു​ന്നു?

4 കുടുംബ അധ്യയനം നടത്തു​മ്പോൾ നിങ്ങളു​ടെ മനസ്സിൽ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ അത്‌ ഏറ്റവും അധികം പ്രയോ​ജനം ചെയ്യും. അവയിൽ ഏതാനും ചിലതു പരിചി​ന്തി​ക്കുക.

5 ഓരോ അധ്യയ​ന​ത്തി​ലും യഹോ​വ​യാം ദൈവ​ത്തോ​ടുള്ള സ്‌നേഹം വളർത്തി​യെ​ടു​ക്കാൻ ശ്രമി​ക്കുക. വാഗ്‌ദത്ത ദേശത്തു പ്രവേ​ശി​ക്കു​ന്ന​തി​നു മുമ്പ്‌ ഇസ്രാ​യേ​ല്യർ മോവാബ്‌ സമഭൂ​മി​യിൽ സമ്മേളി​ച്ചി​രു​ന്ന​പ്പോൾ ഒരു പ്രത്യേക കൽപ്പന​യിൽ മോശെ അവരുടെ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു. പിന്നീട്‌ യേശു​ക്രി​സ്‌തു അതിനെ “ന്യായ​പ്ര​മാ​ണ​ത്തി​ലെ ഏറ്റവും വലിയ കൽപ്പന” എന്നു വിളിച്ചു. അത്‌ എന്തായി​രു​ന്നു? “നിന്റെ ദൈവ​മായ യഹോ​വയെ നീ പൂർണ ഹൃദയ​ത്തോ​ടും പൂർണ മനസ്സോ​ടും പൂർണ ശക്തി​യോ​ടും കൂടെ സ്‌നേ​ഹി​ക്കേണം.” (മത്തായി 22:36, 37, NW; ആവർത്ത​ന​പു​സ്‌തകം 6:5) ആ കൽപ്പന സ്വന്തം ഹൃദയ​ങ്ങ​ളിൽ പതിപ്പി​ക്കാ​നും തങ്ങളുടെ മക്കളെ പഠിപ്പി​ക്കാ​നും മോശെ ഇസ്രാ​യേ​ല്യ​രെ ഉദ്‌ബോ​ധി​പ്പി​ച്ചു. അതിന്‌, അത്‌ ആവർത്തി​ച്ചു പറയു​ന്ന​തും യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തി​നുള്ള കാരണ​ങ്ങ​ളി​ലേക്കു ശ്രദ്ധ ക്ഷണിക്കു​ന്ന​തും അത്തരം സ്‌നേഹം പ്രകടി​പ്പി​ക്കു​ന്ന​തി​നെ തടസ്സ​പ്പെ​ടു​ത്തി​യേ​ക്കാ​വുന്ന മനോ​ഭാ​വ​ങ്ങ​ളെ​യും നടത്ത​യെ​യും കൈകാ​ര്യം ചെയ്യു​ന്ന​തും സ്വന്തം ജീവി​ത​ത്തിൽ യഹോ​വ​യോ​ടുള്ള സ്‌നേഹം പ്രകടി​പ്പി​ച്ചു കാണി​ക്കു​ന്ന​തും ആവശ്യ​മാ​യി​രു​ന്നു. നമ്മുടെ മക്കൾക്കും അത്തരം പ്രബോ​ധനം ആവശ്യ​മാ​ണോ? ഉവ്വ്‌! ‘ഹൃദയ​ങ്ങളെ പരി​ച്ഛേദന’ ചെയ്യാൻ അതായത്‌, ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​ത്തി​നു വിലങ്ങു​തടി ആയേക്കാ​വുന്ന എന്തും നീക്കം ചെയ്യാൻ അവർക്കും സഹായം ആവശ്യ​മാണ്‌. (ആവർത്ത​ന​പു​സ്‌തകം 10:12, 16; യിരെ​മ്യാ​വു 4:4) ലോകം വെച്ചു​നീ​ട്ടുന്ന കാര്യ​ങ്ങൾക്കും ലൗകിക പ്രവർത്ത​ന​ങ്ങ​ളിൽ ആഴമായി ഉൾപ്പെ​ടാ​നുള്ള അവസര​ങ്ങൾക്കും വേണ്ടി​യുള്ള ആഗ്രഹം ആ വിലങ്ങു​ത​ടി​ക​ളിൽ പെട്ടേ​ക്കാം. (1 യോഹ​ന്നാൻ 2:15, 16) യഹോ​വ​യോ​ടുള്ള സ്‌നേഹം, സജീവ​വും പ്രകട​വും നമ്മുടെ സ്വർഗീയ പിതാ​വി​നു പ്രസാ​ദ​ക​ര​മായ കാര്യങ്ങൾ ചെയ്യാൻ നമ്മെ പ്രേരി​പ്പി​ക്കു​ന്ന​തും ആയിരി​ക്കണം. (1 യോഹ​ന്നാൻ 5:3) നിങ്ങളു​ടെ കുടുംബ അധ്യയ​ന​ത്തി​നു ദീർഘ​കാല പ്രയോ​ജ​നങ്ങൾ ഉണ്ടായി​രി​ക്ക​ണ​മെ​ങ്കിൽ, ഓരോ അധ്യയ​ന​വും ഈ സ്‌നേ​ഹത്തെ ബലിഷ്‌ഠ​മാ​ക്കുന്ന വിധത്തിൽ നടത്തേ​ണ്ട​തുണ്ട്‌.

6. (എ) സൂക്ഷ്‌മ പരിജ്ഞാ​നം പ്രദാനം ചെയ്യു​ന്ന​തിന്‌ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌? (ബി) തിരു​വെ​ഴു​ത്തു​കൾ സൂക്ഷ്‌മ പരിജ്ഞാ​ന​ത്തി​ന്റെ പ്രാധാ​ന്യ​ത്തിന്‌ ഊന്നൽ നൽകു​ന്നത്‌ എങ്ങനെ?

6 ദൈവ​ത്തി​ന്റെ വ്യവസ്ഥകൾ സംബന്ധിച്ച്‌ സൂക്ഷ്‌മ പരിജ്ഞാ​നം പ്രദാനം ചെയ്യുക. അതിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌? ഒരു മാസി​ക​യിൽനി​ന്നോ പുസ്‌ത​ക​ത്തിൽനി​ന്നോ ഒരു ഉത്തരം വായി​ക്കു​ന്ന​തി​ലു​മ​ധി​കം അതിൽ ഉൾപ്പെ​ടു​ന്നു. പ്രധാന വാക്കു​ക​ളും മുഖ്യ ആശയങ്ങ​ളും വ്യക്തമാ​യി ഗ്രഹി​ച്ചി​രി​ക്കു​ന്നു എന്ന്‌ ഉറപ്പു വരുത്തു​ന്ന​തിന്‌, ചർച്ചയാണ്‌ സാധാ​ര​ണ​ഗ​തി​യിൽ ആവശ്യം. പുതിയ വ്യക്തി​ത്വം ധരിക്കാ​നും ജീവിത പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യു​മ്പോൾ തികച്ചും പ്രാധാ​ന്യ​മർഹി​ക്കുന്ന കാര്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നും അങ്ങനെ ദൈവത്തെ യഥാർഥ​ത്തിൽ പ്രസാ​ദി​പ്പി​ക്കുന്ന കാര്യങ്ങൾ ചെയ്യാ​നും സൂക്ഷ്‌മ പരിജ്ഞാ​നം അത്യന്താ​പേ​ക്ഷി​ത​മാണ്‌.—ഫിലി​പ്പി​യർ 1:9-11, NW; കൊ​ലൊ​സ്സ്യർ 1:9, 10; 3:10.

7. (എ) പഠിക്കുന്ന വിഷയങ്ങൾ ബാധക​മാ​ക്കാൻ ഏതു ചോദ്യ​ങ്ങൾ ഒരു കുടും​ബത്തെ സഹായി​ച്ചേ​ക്കാം? (ബി) അത്തര​മൊ​രു ലക്ഷ്യം ഉണ്ടായി​രി​ക്കു​ന്ന​തി​ന്റെ മൂല്യം തിരു​വെ​ഴു​ത്തു​കൾ ഊന്നി​പ്പ​റ​യു​ന്നത്‌ എങ്ങനെ?

7 പഠിച്ചതു ബാധക​മാ​ക്കാൻ സഹായി​ക്കുക. ഈ ലക്ഷ്യം മനസ്സിൽ പിടി​ച്ചു​കൊണ്ട്‌ ഓരോ കുടുംബ അധ്യയ​ന​ത്തി​ലും ഇപ്രകാ​രം ചോദി​ക്കാ​വു​ന്ന​താണ്‌: ‘ഈ വിഷയം നമ്മുടെ ജീവി​തത്തെ എങ്ങനെ ബാധി​ക്കണം? അതനു​സ​രിച്ച്‌ നാം ഇപ്പോൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​തിൽ എന്തെങ്കി​ലും മാറ്റം ആവശ്യ​മാ​ണോ? പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്താൻ നാം ആഗ്രഹി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?’ (സദൃശ​വാ​ക്യ​ങ്ങൾ 2:10-15; 9:10; യെശയ്യാ​വു 48:17, 18) പഠിച്ച കാര്യങ്ങൾ ബാധക​മാ​ക്കു​ന്ന​തിന്‌ വേണ്ടത്ര ശ്രദ്ധ കൊടു​ക്കു​ന്നത്‌ കുടും​ബാം​ഗ​ങ്ങ​ളു​ടെ ആത്മീയ വളർച്ച​യി​ലെ ഒരു സുപ്ര​ധാന ഘടകമാണ്‌.

പഠനോ​പ​ക​ര​ണങ്ങൾ ജ്ഞാനപൂർവം ഉപയോ​ഗി​ക്കു​ക

8. ബൈബിൾ പഠനത്തി​നാ​യി അടിമ വർഗം പ്രദാനം ചെയ്‌തി​രി​ക്കുന്ന ഉപകര​ണങ്ങൾ ഏവ?

8 പഠനത്തിന്‌ ഉപയോ​ഗി​ക്കാൻ കഴിയുന്ന ധാരാളം ഉപകര​ണങ്ങൾ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” പ്രദാനം ചെയ്‌തി​ട്ടുണ്ട്‌. ബൈബി​ളി​നോ​ടൊ​പ്പം ഉപയോ​ഗി​ക്കാ​നുള്ള വീക്ഷാ​ഗോ​പു​രം മാസിക 131 ഭാഷക​ളിൽ ലഭ്യമാണ്‌. ബൈബിൾ പഠനത്തി​നുള്ള പുസ്‌ത​കങ്ങൾ 153 ഭാഷക​ളി​ലും ലഘുപ​ത്രി​കകൾ 284 ഭാഷക​ളി​ലും വീഡി​യോ കാസെ​റ്റു​കൾ 41 ഭാഷക​ളി​ലും ബൈബിൾ ഗവേഷ​ണ​ത്തി​നുള്ള കമ്പ്യൂട്ടർ പ്രോ​ഗ്രാം 9 ഭാഷക​ളി​ലും ലഭ്യമാണ്‌!—മത്തായി 24:45-47, NW.

9. കുടുംബ വീക്ഷാ​ഗോ​പുര അധ്യയനം നടത്തു​മ്പോൾ, ഈ ഖണ്ഡിക​യിൽ പരാമർശി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​ക​ളി​ലെ ബുദ്ധി​യു​പ​ദേശം നാം എങ്ങനെ ബാധക​മാ​ക്കും?

9 അനേകം കുടും​ബങ്ങൾ സഭയിലെ വീക്ഷാ​ഗോ​പുര അധ്യയ​ന​ത്തി​നു വേണ്ടി തയ്യാറാ​കാൻ കുടുംബ അധ്യയന വേള വിനി​യോ​ഗി​ക്കു​ന്നു. അത്‌ എത്ര സഹായ​ക​മാണ്‌! ലോക​വ്യാ​പ​ക​മാ​യി യഹോ​വ​യു​ടെ ജനത്തെ കെട്ടു​പണി ചെയ്യാ​നുള്ള മുഖ്യ ആത്മീയ ഭക്ഷണം അടങ്ങി​യി​രി​ക്കു​ന്നത്‌ വീക്ഷാ​ഗോ​പു​ര​ത്തി​ലാണ്‌. ഒരു കുടും​ബം എന്ന നിലയിൽ നിങ്ങൾ വീക്ഷാ​ഗോ​പു​രം പഠിക്കു​മ്പോൾ, ഖണ്ഡികകൾ വായിച്ച്‌ അച്ചടി​ച്ചി​രി​ക്കുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയു​ന്ന​തി​ലും അധികം ചെയ്യുക. കാര്യങ്ങൾ ഗ്രഹി​ക്കാൻ ഉത്സാഹ​പൂർവം ശ്രമി​ക്കുക. ഉദ്ധരി​ച്ചി​ട്ടി​ല്ലാ​ത്ത​തും എന്നാൽ പരാമർശി​ച്ചി​രി​ക്കു​ന്ന​തു​മായ തിരു​വെ​ഴു​ത്തു​കൾ എടുത്തു നോക്കാൻ സമയ​മെ​ടു​ക്കുക. പരിചി​ന്തി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഖണ്ഡിക​യിൽ പ്രസ്‌താ​വി​ച്ചി​രി​ക്കുന്ന കാര്യ​ങ്ങ​ളു​മാ​യി അവ എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു എന്നതിനെ കുറിച്ച്‌ അഭി​പ്രാ​യം പറയാൻ കുടും​ബാം​ഗ​ങ്ങളെ ക്ഷണിക്കുക. അഭി​പ്രാ​യങ്ങൾ ഹൃദയ​ത്തിൽനിന്ന്‌ ഉള്ളതാ​കട്ടെ.—സദൃശ​വാ​ക്യ​ങ്ങൾ 4:7, 23; പ്രവൃ​ത്തി​കൾ 17:11.

10. കുട്ടി​കളെ അധ്യയ​ന​ത്തിൽ ഉൾപ്പെ​ടു​ത്താ​നും അത്‌ അവർക്ക്‌ ആസ്വാ​ദ്യ​മാ​ക്കാ​നും എന്തു ചെയ്യാൻ കഴിയും?

10 കുടും​ബ​ത്തിൽ കുട്ടികൾ ഉണ്ടെങ്കിൽ, അധ്യയ​നത്തെ വെറു​മൊ​രു കുടും​ബ​ചര്യ മാത്ര​മാ​യി കാണാതെ, അതിനെ പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തും രസകര​വും സന്തോ​ഷ​ക​ര​വു​മായ ഒരു അവസര​മാ​ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ സാധി​ക്കും. ഉചിത​മായ വിധത്തിൽ ഓരോ​രു​ത്ത​രെ​യും അധ്യയ​ന​ത്തിൽ ഉടനീളം ഉൾപ്പെ​ടു​ത്താൻ ശ്രമി​ക്കുക. അങ്ങനെ പഠനവി​ഷ​യ​ത്തിൽ ശ്രദ്ധ പിടി​ച്ചു​നിർത്താ​നാ​കും. സാധ്യ​മെ​ങ്കിൽ, ഓരോ കുട്ടി​ക്കും സ്വന്തമാ​യി ബൈബി​ളും പഠിക്കാ​നുള്ള മാസി​ക​യും ഉണ്ടായി​രി​ക്കാൻ ക്രമീ​ക​രണം ചെയ്യുക. യേശു പ്രകട​മാ​ക്കിയ ഊഷ്‌മളത അനുക​രി​ച്ചു​കൊണ്ട്‌, നിങ്ങളു​ടെ കൊച്ചു കുട്ടിയെ അടുത്തി​രു​ത്തി ഒരുപക്ഷേ കൈ​കൊ​ണ്ടു ചുറ്റി​പ്പി​ടി​ക്കാ​വു​ന്ന​താണ്‌. (മർക്കൊസ്‌ 10:13-16 താരത​മ്യം ചെയ്യുക.) പഠന ഭാഗത്തുള്ള ഒരു ചിത്രത്തെ കുറിച്ചു വിശദീ​ക​രി​ക്കാൻ കുടും​ബ​ത്ത​ല​വന്‌ ഒരു കുട്ടി​യോ​ടു പറയാ​വു​ന്ന​താണ്‌. മറ്റൊരു കുട്ടിക്ക്‌ ഒരു വാക്യം വായി​ക്കാൻ മുന്നമേ നിയമനം കൊടു​ക്കാ​വു​ന്ന​താണ്‌. പഠിക്കുന്ന വിഷയം ബാധക​മാ​ക്കാൻ കഴിയുന്ന മണ്ഡലങ്ങൾ ഏതൊ​ക്കെ​യെന്നു പറയാ​നുള്ള നിയമനം കുറെ​ക്കൂ​ടി മുതിർന്ന ഒരു കുട്ടിക്കു നൽകാ​വു​ന്ന​താണ്‌.

11. മറ്റ്‌ ഏതു പഠനോ​പ​ക​ര​ണങ്ങൾ പ്രദാനം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു, അവ ലഭ്യമാ​യി​രി​ക്കു​ന്നി​ടത്ത്‌ കുടുംബ അധ്യയ​ന​ത്തിൽ അവ എങ്ങനെ ഫലപ്ര​ദ​മാ​യി ഉപയോ​ഗി​ക്കാ​നാ​കും?

11 ചർച്ചയ്‌ക്കുള്ള ഒരു അടിസ്ഥാ​ന​മാ​യി നിങ്ങൾ വീക്ഷാ​ഗോ​പു​രം ഉപയോ​ഗി​ക്കു​ന്നു​ണ്ടാ​യി​രി​ക്കാം. എന്നാൽ, നിരവധി ഭാഷക​ളിൽ ലഭ്യമാ​യി​രി​ക്കുന്ന മറ്റു പഠനോ​പ​ക​ര​ണ​ങ്ങ​ളു​ടെ കാര്യം വിസ്‌മ​രി​ക്ക​രുത്‌. ഒരു ബൈബിൾ പ്രയോ​ഗ​ത്തി​ന്റെ പശ്ചാത്ത​ല​മോ വിശദീ​ക​ര​ണ​മോ ആവശ്യ​മാ​ണെ​ങ്കിൽ, തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) പുസ്‌ത​ക​ത്തിൽ അതു കണ്ടേക്കാം. വാച്ച്‌ടവർ പ്രസി​ദ്ധീ​കരണ സൂചിക (ഇംഗ്ലീഷ്‌) പരി​ശോ​ധി​ക്കു​ക​യോ സൊ​സൈറ്റി പ്രദാനം ചെയ്‌തി​രി​ക്കുന്ന കമ്പ്യൂട്ടർ റിസേർച്ച്‌ പ്രോ​ഗ്രാം ഉപയോ​ഗി​ക്കു​ക​യോ ചെയ്യു​ന്ന​തി​ലൂ​ടെ മറ്റു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം ലഭി​ച്ചേ​ക്കാം. ഈ ഉപകര​ണങ്ങൾ നിങ്ങളു​ടെ ഭാഷയിൽ ലഭ്യമാ​ണെ​ങ്കിൽ അവ ഉപയോ​ഗി​ക്കാൻ പഠിക്കു​ന്നത്‌ നിങ്ങളു​ടെ കുടുംബ അധ്യയ​ന​ത്തി​ലെ മൂല്യ​വ​ത്തായ ഒരു ഭാഗം ആയിരി​ക്കാ​വു​ന്ന​താണ്‌. കുട്ടി​ക​ളു​ടെ താത്‌പ​ര്യം ഉണർത്താ​നുള്ള ലക്ഷ്യ​ത്തോ​ടെ, സൊ​സൈ​റ്റി​യു​ടെ പ്രബോ​ധ​നാ​ത്മ​ക​മായ വീഡി​യോ​ക​ളിൽ ഒന്നിന്റെ കുറച്ചു ഭാഗം കണ്ട ശേഷമോ ഓഡി​യോ കാസെ​റ്റി​ലുള്ള നാടക​ത്തി​ന്റെ ഒരു ഭാഗം കേട്ട ശേഷമോ അതേക്കു​റി​ച്ചു ചർച്ച ചെയ്യാ​നാ​യി അധ്യയന സമയത്തി​ന്റെ ഒരു ഭാഗം മാറ്റി വെക്കാ​വു​ന്ന​താണ്‌. ഈ പഠനോ​പ​ക​ര​ണങ്ങൾ ഫലപ്ര​ദ​മാ​യി ഉപയോ​ഗി​ക്കു​ന്നത്‌ നിങ്ങളു​ടെ കുടുംബ അധ്യയനം മുഴു കുടും​ബ​ത്തി​നും രസകര​വും പ്രയോ​ജ​ന​പ്ര​ദ​വും ആക്കാൻ സഹായി​ക്കും.

കുടും​ബ​ത്തി​ന്റെ ആവശ്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടു​ത്തുക

12. കുടും​ബ​ത്തി​ലെ അടിയ​ന്തിര ആവശ്യങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തിൽ കുടുംബ അധ്യയ​ന​ത്തിന്‌ ഒരു പങ്കു വഹിക്കാൻ കഴിയു​ന്നത്‌ എങ്ങനെ?

12 നിങ്ങളു​ടെ കുടും​ബം ഓരോ വാര​ത്തേ​ക്കു​മുള്ള വീക്ഷാ​ഗോ​പുര ലേഖനം പഠിക്കു​ന്നു​ണ്ടാ​യി​രി​ക്കാം. എന്നാൽ, നിങ്ങളു​ടെ കുടും​ബ​ത്തി​ന്റെ പ്രശ്‌ന​ങ്ങ​ളും വൈകാ​രിക അവസ്ഥയും സംബന്ധി​ച്ചു ബോധ​മു​ള്ളവർ ആയിരി​ക്കുക. മാതാ​വിന്‌ ലൗകിക ജോലി ഇല്ലെങ്കിൽ ദിവസ​വും കുട്ടികൾ സ്‌കൂ​ളിൽനി​ന്നു മടങ്ങി​യെ​ത്തു​മ്പോൾ അവരോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കാൻ കഴി​ഞ്ഞേ​ക്കും. ചില പ്രശ്‌നങ്ങൾ അപ്പോൾത്തന്നെ കൈകാ​ര്യം ചെയ്യാൻ കഴി​ഞ്ഞേ​ക്കും. എന്നാൽ മറ്റു ചിലവ​യ്‌ക്ക്‌ കൂടുതൽ ശ്രദ്ധ ആവശ്യ​മാ​യി​രി​ക്കാം. കുടും​ബ​ത്തി​ലെ അടിയ​ന്തിര ആവശ്യങ്ങൾ അവഗണി​ച്ചു കളയരുത്‌. (സദൃശ​വാ​ക്യ​ങ്ങൾ 27:12) സ്‌കൂ​ളി​ലെ പ്രശ്‌നങ്ങൾ മാത്രമല്ല മറ്റു സാഹച​ര്യ​ങ്ങ​ളും ഇതിൽ ഉൾപ്പെ​ടാം. ഉചിത​മായ വിഷയം തിര​ഞ്ഞെ​ടു​ക്കുക. എന്തായി​രി​ക്കും പഠിക്കു​ന്ന​തെന്നു കുടും​ബത്തെ മുന്നമേ അറിയി​ക്കുക.

13. പട്ടിണി​യെ മറിക​ട​ക്കു​ന്ന​തി​നെ കുറി​ച്ചുള്ള കുടുംബ ചർച്ച പ്രയോ​ജ​ന​പ്രദം ആയിരി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

13 ദൃഷ്ടാ​ന്ത​ത്തിന്‌, അനേകം സ്ഥലങ്ങളിൽ ആളുകൾ പട്ടിണി​യി​ലാണ്‌. അതു​കൊണ്ട്‌ അതിനെ എങ്ങനെ നേരി​ടാ​മെന്നു ചർച്ച ചെയ്യു​ന്നത്‌ മിക്ക സ്ഥലങ്ങളി​ലും അത്യാ​വ​ശ്യ​മാ​യി​രി​ക്കാം. യഥാർഥ ജീവിത സാഹച​ര്യ​ങ്ങ​ളെ​യും ബൈബിൾ തത്ത്വങ്ങ​ളെ​യും കേന്ദ്രീ​ക​രി​ച്ചുള്ള ഒരു കുടുംബ അധ്യയനം നിങ്ങളു​ടെ കുടും​ബ​ത്തിന്‌ പ്രയോ​ജ​ന​പ്രദം ആയിരി​ക്കു​മോ?—സദൃശ​വാ​ക്യ​ങ്ങൾ 21:5; സഭാ​പ്ര​സം​ഗി 9:11; എബ്രായർ 13:5, 6, 18.

14. അക്രമം, യുദ്ധം, ക്രിസ്‌തീയ നിഷ്‌പക്ഷത എന്നിവ സംബന്ധിച്ച യഹോ​വ​യു​ടെ വീക്ഷണത്തെ കുറി​ച്ചുള്ള കുടുംബ ചർച്ച കാലോ​ചി​തം ആക്കി​യേ​ക്കാ​വുന്ന സാഹച​ര്യ​ങ്ങൾ ഏവ?

14 ചർച്ച ആവശ്യ​മുള്ള മറ്റൊരു വിഷയം അക്രമം ആണ്‌. നമ്മുടെ എല്ലാവ​രു​ടെ​യും മനസ്സി​ലും ഹൃദയ​ത്തി​ലും യഹോ​വ​യു​ടെ വീക്ഷണം ശക്തമായി പതിയണം. (ഉല്‌പത്തി 6:13; സങ്കീർത്തനം 11:5) ഈ വിഷയത്തെ കുറി​ച്ചുള്ള കുടുംബ അധ്യയനം, സ്‌കൂ​ളി​ലെ മുട്ടാ​ള​ത്ത​രത്തെ എങ്ങനെ നേരി​ടാം, ആയോധന കല അഭ്യസി​ക്കേ​ണ്ട​തു​ണ്ടോ, അനു​യോ​ജ്യ​മായ വിനോ​ദ​പ്ര​വർത്ത​നങ്ങൾ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാം എന്നീ കാര്യങ്ങൾ ചർച്ച ചെയ്യാ​നുള്ള വേദി ആയിരി​ക്കാ​വു​ന്ന​താണ്‌. അക്രമാ​സക്ത സംഘട്ട​നങ്ങൾ ഇന്നു സർവസാ​ധാ​രണം ആയിരി​ക്കു​ന്നു. മിക്കവാ​റും എല്ലാ രാജ്യ​ങ്ങ​ളും ആഭ്യന്തര യുദ്ധത്താ​ലോ രാഷ്‌ട്രീ​യ​മോ വംശീ​യ​മോ ആയ കലാപ​ത്താ​ലോ തെരുവു യുദ്ധത്താ​ലോ കലുഷി​ത​മാണ്‌. ആയതി​നാൽ, പരസ്‌പരം പോര​ടി​ക്കുന്ന വിഭാ​ഗ​ങ്ങ​ളാൽ ചുറ്റ​പ്പെ​ട്ടി​രി​ക്കു​മ്പോൾ ക്രിസ്‌തീയ നടത്ത എങ്ങനെ നിലനിർത്താം എന്നതിനെ കുറിച്ച്‌ നിങ്ങളു​ടെ കുടും​ബ​ത്തിൽ ചർച്ച ചെയ്യേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നേ​ക്കാം.—യെശയ്യാ​വു 2:2-4; യോഹ​ന്നാൻ 17:16, NW.

15. കുട്ടി​കൾക്ക്‌ ലൈം​ഗി​ക​ത​യെ​യും വിവാ​ഹ​ത്തെ​യും കുറി​ച്ചുള്ള പ്രബോ​ധനം നൽകേ​ണ്ടത്‌ എങ്ങനെ?

15 കുട്ടികൾ വളരു​ന്നത്‌ അനുസ​രിച്ച്‌, ലൈം​ഗി​ക​ത​യെ​യും വിവാ​ഹ​ത്തെ​യും കുറിച്ച്‌ പ്രായ​ത്തിന്‌ അനു​യോ​ജ്യ​മായ പ്രബോ​ധനം അവർക്ക്‌ ആവശ്യ​മാണ്‌. ചില സമൂഹ​ങ്ങ​ളിൽ മിക്ക മാതാ​പി​താ​ക്ക​ളും കുട്ടി​ക​ളു​മാ​യി ഒരിക്ക​ലും ലൈം​ഗിക കാര്യങ്ങൾ ചർച്ച ചെയ്യാ​റില്ല. അപ്പോൾ, അറിവി​ല്ലാത്ത കുട്ടികൾ മറ്റു ചെറു​പ്പ​ക്കാ​രിൽ നിന്ന്‌ വികല​മായ വീക്ഷണങ്ങൾ ഉൾക്കൊ​ണ്ടേ​ക്കാം. അത്‌ തിക്ത ഫലങ്ങൾ ഉളവാ​ക്കു​ക​യും ചെയ്‌തേ​ക്കാം. ഇക്കാര്യം സംബന്ധിച്ച്‌ ബൈബി​ളി​ലൂ​ടെ വളച്ചു​കെ​ട്ടി​ല്ലാ​ത്ത​തും മാന്യ​വു​മായ ബുദ്ധി​യു​പ​ദേശം നൽകുന്ന യഹോ​വയെ അനുക​രി​ക്കു​ന്ന​തല്ലേ മെച്ചം? ആത്മാഭി​മാ​നം നിലനിർത്താ​നും വിപരീത ലിംഗ​വർഗ​ത്തിൽ പെട്ടവ​രോട്‌ മാന്യ​ത​യോ​ടെ ഇടപെ​ടാ​നും ദൈവിക ബുദ്ധി​യു​പ​ദേശം നമ്മുടെ കുട്ടി​കളെ സഹായി​ക്കും. (സദൃശ​വാ​ക്യ​ങ്ങൾ 5:18-20; കൊ​ലൊ​സ്സ്യർ 3:5; 1 തെസ്സ​ലൊ​നീ​ക്യർ 4:3-8) ഈ കാര്യം നിങ്ങൾ ഇപ്പോൾത്തന്നെ ചർച്ച ചെയ്‌തി​ട്ടു​ണ്ടെ​ങ്കി​ലും അതു വീണ്ടും ചർച്ച ചെയ്യാൻ മടിക്ക​രുത്‌. പുതിയ സാഹച​ര്യ​ങ്ങൾ ഉയർന്നു വരുന്ന​തി​നാൽ ആവർത്തനം മർമ​പ്ര​ധാ​ന​മാണ്‌.

16. (എ) അനേകം കുടും​ബ​ങ്ങ​ളി​ലും എപ്പോ​ഴാണ്‌ കുടുംബ അധ്യയനം നടത്തു​ന്നത്‌? (ബി) പതിവാ​യി കുടുംബ അധ്യയനം നടത്തു​ന്ന​തിന്‌ നിങ്ങൾ തടസ്സങ്ങളെ എങ്ങനെ നേരി​ട്ടി​രി​ക്കു​ന്നു?

16 കുടുംബ അധ്യയനം എപ്പോൾ നടത്താൻ കഴിയും? ലോക​മെ​മ്പാ​ടു​മുള്ള ബെഥേൽ കുടും​ബ​ങ്ങളെ അനുക​രി​ച്ചു​കൊണ്ട്‌ അനേകം കുടും​ബങ്ങൾ തങ്ങളുടെ കുടുംബ അധ്യയനം തിങ്കളാഴ്‌ച വൈകു​ന്നേരം നടത്തുന്നു. മറ്റുള്ള​വ​രാ​കട്ടെ വേറെ സമയം തിര​ഞ്ഞെ​ടു​ക്കു​ന്നു. 9 കുട്ടികൾ ഉൾപ്പെടെ 11 അംഗങ്ങ​ളുള്ള അർജന്റീ​ന​യി​ലെ ഒരു കുടും​ബം തങ്ങളുടെ കുടുംബ അധ്യയ​ന​ത്തിന്‌ എല്ലാ ദിവസ​വും രാവിലെ അഞ്ചു മണിക്ക്‌ ഉണരു​മാ​യി​രു​ന്നു. ഓരോ​രു​ത്ത​രു​ടെ​യും ജോലി​സ​മ​യ​വും മറ്റും വ്യത്യ​സ്‌ത​മാ​യി​രു​ന്ന​തി​നാൽ മറ്റൊരു സമയത്തും അതു നടത്താൻ സാധ്യ​മ​ല്ലാ​യി​രു​ന്നു. അത്‌ എളുപ്പ​മാ​യി​രു​ന്നില്ല. എന്നാൽ കുടുംബ അധ്യയ​ന​ത്തി​ന്റെ പ്രാധാ​ന്യം കുട്ടി​ക​ളു​ടെ മനസ്സി​ലും ഹൃദയ​ത്തി​ലും പതിയാൻ അത്‌ ഇടയാക്കി. മക്കൾ വളരുന്ന പ്രായ​ത്തിൽ, ഫിലി​പ്പീൻസി​ലെ ഒരു മൂപ്പൻ തന്റെ ഭാര്യ​യോ​ടും മൂന്നു കുട്ടി​ക​ളോ​ടും ഒപ്പം പതിവാ​യി കുടുംബ അധ്യയനം നടത്തി​യി​രു​ന്നു. മക്കൾക്ക്‌ സത്യം തങ്ങളുടെ സ്വന്തമാ​ക്കാൻ കഴി​യേ​ണ്ട​തിന്‌ ആ മാതാ​പി​താ​ക്കൾ വാരം​തോ​റും ഓരോ കുട്ടി​ക്കും പ്രത്യേ​കം പ്രത്യേ​കം ബൈബിൾ അധ്യയനം നടത്തി​യി​രു​ന്നു. ഐക്യ​നാ​ടു​ക​ളിൽ, ഭർത്താവ്‌ സാക്ഷി അല്ലാത്ത ഒരു സഹോ​ദരി എല്ലാ ദിവസ​വും രാവിലെ കുട്ടി​കളെ സ്‌കൂൾ ബസിൽ കയറ്റി വിടാൻ കൂടെ പോകു​ന്നു. ബസ്‌ കാത്തു​നിൽക്കെ അനു​യോ​ജ്യ​മായ ഒരു തിരു​വെ​ഴുത്ത്‌ വിഷയം വായിച്ച്‌ ചർച്ച ചെയ്‌തു​കൊണ്ട്‌ അവർ ഒരുമിച്ച്‌ ഏകദേശം പത്തു മിനിട്ട്‌ ചെലവി​ടു​ന്നു. എന്നിട്ട്‌ കുട്ടികൾ ബസിൽ കയറു​ന്ന​തി​നു മുമ്പ്‌ ആ മാതാവ്‌ ഹ്രസ്വ​മായ ഒരു പ്രാർഥന നടത്തുന്നു. കോം​ഗോ ഡെമോ​ക്രാ​റ്റിക്‌ റിപ്പബ്ലി​ക്കി​ലെ ഒരു സ്‌ത്രീ​യു​ടെ അവിശ്വാ​സി​യായ ഭർത്താവ്‌ കുടും​ബത്തെ ഉപേക്ഷി​ച്ചു പോയി. വിദ്യാ​ഭ്യാ​സം കുറവാ​യ​തി​നാൽ അധ്യയ​ന​ത്തിന്‌ അവർ വളരെ​യേറെ ശ്രമം ചെലു​ത്തേ​ണ്ട​തുണ്ട്‌. തന്റെ മാതാ​വും അനുജ​ന്മാ​രും ഉൾപ്പെ​ടുന്ന അധ്യയ​ന​ത്തി​നു നേതൃ​ത്വം നൽകാ​നാ​യി ഓരോ വാരവും വീടു സന്ദർശി​ച്ചു​കൊണ്ട്‌ അവരുടെ പ്രായ​പൂർത്തി​യായ മകൻ സഹായ​ത്തി​നെ​ത്തു​ന്നു. ഉത്സാഹ​പൂർവ​ക​മായ തയ്യാറാ​ക​ലി​ലൂ​ടെ ആ മാതാവ്‌ നല്ലൊരു മാതൃക വെക്കുന്നു. പതിവായ കുടുംബ അധ്യയ​ന​ത്തിന്‌ തടസ്സം സൃഷ്ടി​ക്കുന്ന എന്തെങ്കി​ലും സാഹച​ര്യം നിങ്ങളു​ടെ കുടും​ബ​ത്തിൽ ഉണ്ടോ? പിന്മാ​റ​രുത്‌. ബൈബിൾ അധ്യയനം പതിവാ​യി നടത്താ​നുള്ള നിങ്ങളു​ടെ ശ്രമത്തി​ന്മേൽ യഹോ​വ​യു​ടെ അനു​ഗ്രഹം ഉത്സാഹ​പൂർവം തേടുക.—മർക്കൊസ്‌ 11:23, 24.

സ്ഥിരോ​ത്സാ​ഹ​ത്തി​ന്റെ പ്രതി​ഫ​ല​ങ്ങൾ

17. (എ) പതിവായ കുടുംബ അധ്യയനം ഉണ്ടായി​രി​ക്കാൻ എന്താണ്‌ ആവശ്യം? (ബി) യഹോ​വ​യു​ടെ വഴിക​ളി​ലുള്ള പതിവായ കുടുംബ പ്രബോ​ധ​ന​ത്തി​ന്റെ മൂല്യത്തെ ഏത്‌ അനുഭവം ദൃഷ്ടാ​ന്തീ​ക​രി​ക്കു​ന്നു?

17 ആസൂ​ത്രണം ആവശ്യ​മാണ്‌. സ്ഥിരോ​ത്സാ​ഹ​വും വേണം. എന്നാൽ പതിവായ കുടുംബ അധ്യയ​ന​ത്തി​ലൂ​ടെ ലഭിക്കുന്ന പ്രയോ​ജ​നങ്ങൾ ശ്രമത്തി​നു തക്ക മൂല്യ​മു​ള്ള​താണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 22:6; 3 യോഹ​ന്നാൻ 4) ജർമനി​യി​ലെ ഫ്രാൻസും ഹിൽഡ​യും 11 മക്കളെ വളർത്തി​ക്കൊ​ണ്ടു​വന്നു. പിൽക്കാ​ലത്ത്‌ അവരുടെ പുത്രി​യായ മാഗ്‌ദാ​ലേന ഇപ്രകാ​രം പറഞ്ഞു: “ഞങ്ങൾക്ക്‌ എന്തെങ്കി​ലും ആത്മീയ പ്രബോ​ധനം ലഭിക്കാത്ത ഒറ്റ ദിവസം പോലും ഉണ്ടായി​രു​ന്നില്ല എന്നതാണ്‌ ഇന്നു ഞാൻ ഏറ്റവും പ്രധാന സംഗതി​യാ​യി കരുതു​ന്നത്‌.” അഡോൾഫ്‌ ഹിറ്റ്‌ല​റി​ന്റെ ഭരണകാ​ലത്ത്‌ ദേശീയത രൂക്ഷമാ​യി​ത്തീർന്ന​പ്പോൾ, പരി​ശോ​ധ​നകൾ അടുത്തു​വ​രു​ന്ന​താ​യി മാഗ്‌ദാ​ലേ​ന​യു​ടെ പിതാവ്‌ മനസ്സി​ലാ​ക്കി. അവയെ നേരി​ടാൻ തന്റെ കുടും​ബത്തെ സജ്ജമാ​ക്കാ​നാ​യി അദ്ദേഹം ബൈബിൾ ഉപയോ​ഗി​ച്ചു. പിൽക്കാ​ലത്ത്‌, കുടും​ബ​ത്തി​ലെ ഇളയവർ ദുർഗുണ പരിഹാ​ര​പാ​ഠ​ശാ​ല​യിൽ ആക്കപ്പെട്ടു. മറ്റുള്ള​വരെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലി​ലും തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലും അടച്ചു. ചിലർ വധിക്ക​പ്പെട്ടു. എന്നിരു​ന്നാ​ലും അവർ എല്ലാവ​രും വിശ്വാ​സ​ത്തിൽ അചഞ്ചല​രാ​യി നില​കൊ​ണ്ടു—കടുത്ത പീഡന​ത്തി​ന്റെ ആ നാളു​ക​ളിൽ മാത്രമല്ല, അതിജീ​വി​ച്ച​വ​രു​ടെ കാര്യ​ത്തിൽ അതിനു ശേഷവും.

18. ഏകാകി​ക​ളായ മാതാ​പി​താ​ക്ക​ളു​ടെ ശ്രമങ്ങൾക്കു പ്രതി​ഫലം ലഭിച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

18 സമാന​മാ​യി, ഏകാകി​ക​ളോ അവിശ്വാ​സി​ക​ളായ ഇണകൾ ഉള്ളവരോ ആയ അനേകം മാതാ​പി​താ​ക്കൾ തങ്ങളുടെ മക്കൾക്കു പതിവായ ബൈബിൾ പ്രബോ​ധനം നൽകി​യി​ട്ടുണ്ട്‌. തന്റെ രണ്ടു കുട്ടി​ക​ളിൽ യഹോ​വ​യോ​ടുള്ള സ്‌നേഹം ഉൾനടാൻ ഇന്ത്യയി​ലെ ഒരു വിധവ യത്‌നി​ച്ചു. എന്നാൽ അവരുടെ മകൻ യഹോ​വ​യു​ടെ ജനത്തോ​ടൊ​ത്തുള്ള സഹവാസം നിർത്തി​യത്‌ അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഹൃദയ​ഭേ​ദ​ക​മാ​യി​രു​ന്നു. തന്റെ മകനെ പരിശീ​ലി​പ്പി​ച്ച​തിൽ സംഭവി​ച്ചി​രി​ക്കാ​വുന്ന പിശകു​കൾ ക്ഷമി​ക്കേ​ണമേ എന്ന്‌ അവർ യഹോ​വ​യോ​ടു യാചിച്ചു. എന്നാൽ താൻ പഠിച്ച കാര്യങ്ങൾ മകൻ വാസ്‌ത​വ​ത്തിൽ മറന്നു പോയി​രു​ന്നില്ല. ഒരു പതിറ്റാ​ണ്ടി​ലേറെ കഴിഞ്ഞ​പ്പോൾ അദ്ദേഹം മടങ്ങി​വ​രു​ക​യും നല്ല ആത്മീയ പുരോ​ഗതി വരുത്തി ഒരു സഭാമൂ​പ്പൻ ആയിത്തീ​രു​ക​യും ചെയ്‌തു. ഇപ്പോൾ അദ്ദേഹ​വും ഭാര്യ​യും മുഴു​സമയ പയനിയർ ശുശ്രൂ​ഷ​ക​രാ​യി സേവി​ക്കു​ന്നു. കുടുംബ വൃത്തത്തി​നു​ള്ളിൽ പതിവായ ബൈബിൾ പ്രബോ​ധനം നൽകാ​നുള്ള യഹോ​വ​യു​ടെ​യും അവന്റെ സംഘട​ന​യു​ടെ​യും ബുദ്ധി​യു​പ​ദേ​ശ​ത്തി​നു ശ്രദ്ധ കൊടുത്ത ആ മാതാ​പി​താ​ക്ക​ളെ​ല്ലാം എത്ര കൃതജ്ഞ​ത​യു​ള്ള​വ​രാണ്‌! നിങ്ങൾ സ്വന്തം കുടും​ബ​ത്തിൽ ആ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കു​ന്നു​ണ്ടോ?

നിങ്ങൾക്കു വിശദീ​ക​രി​ക്കാ​മോ?

□ പതിവായ കുടുംബ അധ്യയനം പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

□ ഓരോ കുടുംബ അധ്യയന വേളയി​ലും നമ്മുടെ ലക്ഷ്യങ്ങൾ എന്തായി​രി​ക്കണം?

□ പഠിപ്പി​ക്കാ​നുള്ള ഏത്‌ ഉപകര​ണങ്ങൾ നമുക്കു ലഭ്യമാണ്‌?

□ കുടും​ബ​ത്തി​ന്റെ ആശ്യങ്ങൾക്ക്‌ അനുസൃ​ത​മാ​യി അധ്യയനം എങ്ങനെ പൊരു​ത്ത​പ്പെ​ടു​ത്താൻ കഴിയും?

[അധ്യയന ചോദ്യ​ങ്ങൾ]

[15-ാം പേജിലെ ചിത്രം]

സുനിശ്ചിത ലക്ഷ്യങ്ങൾ ഉണ്ടായി​രി​ക്കു​ന്നത്‌ നിങ്ങളു​ടെ കുടുംബ അധ്യയ​നത്തെ മെച്ച​പ്പെ​ടു​ത്തും