വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിനു നിങ്ങളുടെ ജീവിതത്തിന്‌ എങ്ങനെ മാറ്റം വരുത്താനാകും?

യേശുവിനു നിങ്ങളുടെ ജീവിതത്തിന്‌ എങ്ങനെ മാറ്റം വരുത്താനാകും?

യേശു​വി​നു നിങ്ങളു​ടെ ജീവി​ത​ത്തിന്‌ എങ്ങനെ മാറ്റം വരുത്താ​നാ​കും?

ഏകദേശം 2,000 വർഷം മുമ്പ്‌ പാലസ്‌തീ​നിൽ ജീവി​ച്ചി​രുന്ന ഒരു മഹാ ഉപദേ​ഷ്ടാ​വാണ്‌ യേശു​ക്രി​സ്‌തു. അവന്റെ ബാല്യ​കാ​ലത്തെ കുറിച്ച്‌ വളരെ കുറച്ചു മാത്രമേ അറിവു​ള്ളൂ. എങ്കിലും, ഏകദേശം 30 വയസ്സാ​യ​പ്പോൾ അവൻ ‘സത്യത്തി​ന്നു സാക്ഷ്യം’ നൽകാ​നാ​യി തന്റെ ശുശ്രൂഷ തുടങ്ങി എന്നതു സ്ഥിരീ​ക​രി​ക്ക​പ്പെട്ട സംഗതി​യാണ്‌. (യോഹ​ന്നാൻ 18:37; ലൂക്കൊസ്‌ 3:21-23) തുടർന്നു​വന്ന മൂന്നര വർഷത്തെ കുറി​ച്ചാണ്‌ അവന്റെ ജീവിത വൃത്താ​ന്തങ്ങൾ എഴുതിയ നാലു ശിഷ്യ​ന്മാ​രും മുഖ്യ​മാ​യി പ്രതി​പാ​ദി​ക്കു​ന്നത്‌.

തന്റെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ യേശു, ലോകത്തെ ബാധി​ച്ചി​രി​ക്കുന്ന പല രോഗ​ങ്ങൾക്കും പ്രത്യൗ​ഷധം ആയിരി​ക്കാ​വുന്ന ഒരു കൽപ്പന ശിഷ്യ​ന്മാർക്കു നൽകി. അത്‌ എന്തായി​രു​ന്നു? യേശു പറഞ്ഞു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്‌നേ​ഹി​ക്കേണം എന്നു പുതി​യോ​രു കല്‌പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേ​ഹി​ക്കേണം എന്നു തന്നേ.” (യോഹ​ന്നാൻ 13:34) അതേ, മനുഷ്യ​വർഗ​ത്തി​ന്റെ ഒട്ടനവധി പ്രശ്‌ന​ങ്ങ​ളു​ടെ​യും പരിഹാ​ര​മാ​ണു സ്‌നേഹം. മറ്റൊരു സന്ദർഭ​ത്തിൽ, ഏറ്റവും വലിയ കൽപ്പന ഏതാ​ണെന്ന്‌ ഒരാൾ യേശു​വി​നോ​ടു ചോദി​ച്ച​പ്പോൾ അവൻ ഇങ്ങനെ മറുപടി നൽകി: “നിന്റെ ദൈവ​മായ കർത്താ​വി​നെ നീ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും പൂർണ്ണാ​ത്മാ​വോ​ടും പൂർണ്ണ​മ​ന​സ്സോ​ടും​കൂ​ടെ സ്‌നേ​ഹി​ക്കേണം. ഇതാകു​ന്നു വലിയ​തും ഒന്നാമ​ത്തേ​തു​മായ കല്‌പന. രണ്ടാമ​ത്തേതു അതി​നോ​ടു സമം: കൂട്ടു​കാ​രനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം.”—മത്തായി 22:37-40.

ദൈവ​ത്തെ​യും സഹ മനുഷ്യ​രെ​യും എങ്ങനെ സ്‌നേ​ഹി​ക്കണം എന്നു വാക്കു​ക​ളി​ലൂ​ടെ​യും പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യും യേശു പ്രകട​മാ​ക്കി. അതിന്റെ ചില ഉദാഹ​ര​ണങ്ങൾ പരിചി​ന്തിച്ച്‌, അവയിൽ നിന്നു നമുക്ക്‌ എന്തു പഠിക്കാ​നാ​കും എന്നു നോക്കാം.

അവന്റെ പഠിപ്പി​ക്ക​ലു​കൾ

ചരി​ത്ര​ത്തി​ലേ​ക്കും ഏറ്റവും വിഖ്യാ​ത​മായ ഒരു പ്രഭാ​ഷ​ണ​ത്തിൽ യേശു​ക്രി​സ്‌തു തന്റെ അനുഗാ​മി​ക​ളോട്‌ ഇങ്ങനെ പറഞ്ഞു: “രണ്ടു യജമാ​ന​ന്മാ​രെ സേവി​പ്പാൻ ആർക്കും കഴിക​യില്ല; അങ്ങനെ ചെയ്‌താൽ ഒരുത്തനെ പകെച്ചു മററവനെ സ്‌നേ​ഹി​ക്കും; അല്ലെങ്കിൽ ഒരുത്ത​നോ​ടു പററി​ച്ചേർന്നു മററവനെ നിരസി​ക്കും; നിങ്ങൾക്കു ദൈവ​ത്തെ​യും മാമോ​നെ​യും [“ധനത്തെ​യും,” NW] സേവി​പ്പാൻ കഴിക​യില്ല.” (മത്തായി 6:24) പണത്തിനു സകലവിധ പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കാൻ സാധി​ക്കും എന്ന്‌ അനേക​രും വിശ്വ​സി​ക്കുന്ന ഇക്കാലത്ത്‌, ജീവി​ത​ത്തിൽ ദൈവ​ത്തിന്‌ ഒന്നാം സ്ഥാനം നൽകുക എന്ന യേശു​വി​ന്റെ പഠിപ്പി​ക്കൽ പ്രാ​യോ​ഗി​ക​മാ​ണോ? ഉപജീ​വ​ന​ത്തി​നു പണം ആവശ്യ​മാ​ണെ​ന്നതു ശരിതന്നെ. (സഭാ​പ്ര​സം​ഗി 7:12) എങ്കിലും, “ധനത്തെ” യജമാനൻ ആയിരി​ക്കാൻ അനുവ​ദി​ക്കുന്ന പക്ഷം “ദ്രവ്യാ​ഗ്രഹം” നമ്മുടെ മുഴു ജീവി​ത​ത്തി​ന്മേ​ലും അധീശ​ത്വം പുലർത്തും. (1 തിമൊ​ഥെ​യൊസ്‌ 6:9, 10) ഈ കെണി​യിൽ അകപ്പെ​ട്ടി​ട്ടുള്ള അനേകർക്കും കുടും​ബ​വും ആരോ​ഗ്യ​വും ജീവൻ പോലും നഷ്ടമാ​യി​ട്ടുണ്ട്‌.

നേരെ​മ​റിച്ച്‌, ദൈവത്തെ നമ്മുടെ യജമാ​ന​നാ​യി കണക്കാ​ക്കു​ന്നതു ജീവി​ത​ത്തിന്‌ അർഥം പകരുന്നു. സ്രഷ്ടാവ്‌ എന്ന നിലയിൽ അവനാണു ജീവന്റെ ഉറവിടം. തന്നിമി​ത്തം, അവൻ മാത്ര​മാ​ണു നമ്മുടെ ആരാധന അർഹി​ക്കു​ന്നത്‌. (സങ്കീർത്തനം 36:9; വെളി​പ്പാ​ടു 4:11) അവന്റെ ഗുണങ്ങളെ കുറിച്ച്‌ അറിഞ്ഞ്‌ അവനെ സ്‌നേ​ഹി​ക്കു​ന്നവർ അവന്റെ കൽപ്പനകൾ അനുസ​രി​ക്കാൻ പ്രേരി​ത​രാ​കു​ന്നു. (സഭാ​പ്ര​സം​ഗി 12:13; 1 യോഹ​ന്നാൻ 5:3) അങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ നമുക്കു തന്നെയാ​ണു പ്രയോ​ജനം ലഭിക്കുക.—യെശയ്യാ​വു 48:17.

ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ യേശു, സഹമനു​ഷ്യ​രോട്‌ എങ്ങനെ സ്‌നേഹം പ്രകട​മാ​ക്കണം എന്നും ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കു​ന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.” (മത്തായി 7:12) യേശു ഇവിടെ ഉപയോ​ഗിച്ച “മനുഷ്യർ” എന്ന പദത്തിൽ ശത്രു​ക്ക​ളും ഉൾപ്പെ​ടു​ന്നു. അതേ പ്രഭാ​ഷ​ണ​ത്തിൽ, അവൻ പറഞ്ഞു: “നിങ്ങളു​ടെ ശത്രു​ക്കളെ സ്‌നേ​ഹി​പ്പിൻ; നിങ്ങളെ ഉപദ്ര​വി​ക്കു​ന്ന​വർക്കു വേണ്ടി പ്രാർത്ഥി​പ്പിൻ.” (മത്തായി 5:43, 44) അത്തരം സ്‌നേഹം ഇന്നു നാം അഭിമു​ഖീ​ക​രി​ക്കുന്ന അനേകം പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കു​ക​യി​ല്ലേ? മോഹൻദാസ്‌ ഗാന്ധി അങ്ങനെ​യാ​ണു കരുതി​യത്‌. ഈ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ ക്രിസ്‌തു വെച്ച ഉപദേ​ശങ്ങൾ [നാം] ഒത്തൊ​രു​മി​ച്ചു പിൻപ​റ്റു​മ്പോൾ . . . മുഴു ലോക​ത്തി​ന്റെ​യും പ്രശ്‌നങ്ങൾ നാം പരിഹ​രി​ച്ചി​രി​ക്കും എന്ന്‌ അദ്ദേഹം പറഞ്ഞതാ​യി ഉദ്ധരി​ക്ക​പ്പെ​ടു​ന്നു. സ്‌നേ​ഹത്തെ കുറി​ച്ചുള്ള യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾ ബാധക​മാ​ക്കു​ന്ന​പക്ഷം, മനുഷ്യ​വർഗ​ത്തി​ന്റെ പല പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കാ​നാ​കും.

അവന്റെ പ്രവൃ​ത്തി​കൾ

യേശു, സ്‌നേഹം എങ്ങനെ പ്രകടി​പ്പി​ക്കണം എന്നതു സംബന്ധി​ച്ചുള്ള മഹത്തായ സത്യങ്ങൾ പഠിപ്പി​ക്കുക മാത്രമല്ല, അവയനു​സ​രി​ച്ചു പ്രവർത്തി​ക്കു​ക​യും ചെയ്‌തു. ദൃഷ്ടാ​ന്ത​ത്തിന്‌, മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​ങ്ങൾക്ക്‌ അവൻ മുന്തിയ സ്ഥാനം നൽകി. ഒരു ദിവസം, ആളുകളെ സഹായി​ക്കു​ന്ന​തി​ന്റെ തിരക്കിൽ യേശു​വി​നും ശിഷ്യ​ന്മാർക്കും ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടി​യില്ല. ശിഷ്യ​ന്മാർക്കു വിശ്രമം ആവശ്യ​മാണ്‌ എന്നു തിരി​ച്ച​റിഞ്ഞ യേശു അവരെ ഒരു ഏകാന്ത സ്ഥലത്തേക്കു കൂട്ടി​ക്കൊ​ണ്ടു​പോ​യി. എന്നാൽ, ആ സ്ഥലത്ത്‌ എത്തിയ​പ്പോൾ, ഒരു കൂട്ടം ആളുകൾ തങ്ങളെ​യും കാത്ത്‌ അവിടെ നിൽക്കു​ന്ന​താണ്‌ അവർ കണ്ടത്‌. അൽപ്പം വിശ്രമം അത്യാ​വ​ശ്യ​മാ​ണെന്നു നിങ്ങൾക്കു തോന്നുന്ന സമയത്ത്‌ ഒരു കൂട്ടം ആളുകൾ നിങ്ങളു​ടെ സഹായ​വും പ്രതീ​ക്ഷിച്ച്‌ എത്തുക​യാ​ണെ​ങ്കിൽ നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കും? കൊള്ളാം, യേശു “അവരിൽ മനസ്സലി​ഞ്ഞു പലതും ഉപദേ​ശി​ച്ചു​തു​ടങ്ങി.” (മർക്കൊസ്‌ 6:34) മറ്റുള്ള​വ​രോ​ടുള്ള ഇത്തരം പരിഗണന എല്ലായ്‌പോ​ഴും അവരെ സഹായി​ക്കു​ന്ന​തിന്‌ യേശു​വി​നെ പ്രേരി​പ്പി​ച്ചു.

യേശു ജനങ്ങളെ പഠിപ്പി​ക്കുക മാത്രമല്ല ചെയ്‌തത്‌. അവൻ പ്രാ​യോ​ഗി​ക​മായ സഹായ​വും അവർക്കു വെച്ചു​നീ​ട്ടി. ഉദാഹ​ര​ണ​ത്തിന്‌, ഒരു ദിവസം വൈകും വരെ തന്റെ പ്രസംഗം കേട്ടു​കൊ​ണ്ടി​രുന്ന 5,000-ത്തിലധി​കം ആളുകൾക്ക്‌ അവൻ ഭക്ഷണം നൽകി. അതിനു​ശേഷം അധികം നാൾ കഴിയും​മു​മ്പേ, മറ്റൊരു വലിയ ജനക്കൂ​ട്ട​ത്തി​നും—4,000-ത്തിലധി​കം പേർക്ക്‌—അവൻ ഭക്ഷണം നൽകി. മൂന്നു ദിവസ​മാ​യി അവന്റെ വാക്കുകൾ കേട്ടു​കൊ​ണ്ടി​രുന്ന അവരുടെ പക്കൽ ഭക്ഷണ​മൊ​ന്നും അവശേ​ഷി​ച്ചി​രു​ന്നില്ല. ആദ്യ സന്ദർഭ​ത്തിൽ അഞ്ച്‌ അപ്പവും രണ്ടു മീനും രണ്ടാമത്തെ സന്ദർഭ​ത്തിൽ ഏഴ്‌ അപ്പവും ഏതാനും ചെറു​മീ​നും ഉപയോ​ഗി​ച്ചാണ്‌ അവൻ അതു ചെയ്‌തത്‌. (മത്തായി 14:14-22; 15:32-38) അത്ഭുത​ങ്ങ​ളോ? അതേ, അവൻ അത്ഭുതങ്ങൾ പ്രവർത്തി​ക്കുന്ന ഒരുവ​നാ​യി​രു​ന്നു.

യേശു നിരവധി രോഗി​കളെ സൗഖ്യ​മാ​ക്കി. അവൻ അന്ധരെ​യും മുടന്ത​രെ​യും കുഷ്‌ഠ​രോ​ഗി​ക​ളെ​യും ബധിര​രെ​യും സുഖ​പ്പെ​ടു​ത്തി. എന്തിന്‌, അവൻ മരിച്ച​വരെ ഉയിർപ്പി​ക്കുക പോലും ചെയ്‌തു! (ലൂക്കൊസ്‌ 7:22; യോഹ​ന്നാൻ 11:30-45) ഒരിക്കൽ ഒരു കുഷ്‌ഠ​രോ​ഗി അവനോ​ടു കേണ​പേ​ക്ഷി​ച്ചു: “നിനക്കു മനസ്സു​ണ്ടെ​ങ്കിൽ എന്നെ ശുദ്ധമാ​ക്കു​വാൻ കഴിയും.” യേശു എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? ‘യേശു മനസ്സലി​ഞ്ഞു കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞു.’ (മർക്കൊസ്‌ 1:40-42) അത്തരം അത്ഭുത​ങ്ങ​ളി​ലൂ​ടെ യാതന അനുഭ​വി​ക്കു​ന്ന​വ​രോ​ടുള്ള തന്റെ സ്‌നേഹം യേശു പ്രകട​മാ​ക്കി.

യേശു​വി​ന്റെ അത്ഭുത​ങ്ങ​ളിൽ വിശ്വ​സി​ക്കുക പ്രയാ​സ​മാ​ണെന്നു നിങ്ങൾക്കു തോന്നാ​റു​ണ്ടോ? ചിലർക്ക്‌ അങ്ങനെ തോന്നാ​റുണ്ട്‌. യേശു അത്ഭുതങ്ങൾ പ്രവർത്തി​ച്ചതു പരസ്യ​മാ​യി​ട്ടാണ്‌ എന്ന കാര്യം ഓർക്കുക. അവനിൽ സദാ കുറ്റം കണ്ടെത്താൻ കച്ചകെട്ടി ഇറങ്ങിയ അവന്റെ എതിരാ​ളി​കൾ പോലും അവൻ അത്ഭുതം പ്രവർത്തി​ക്കുന്ന ഒരുവ​നാണ്‌ എന്ന വസ്‌തുത തള്ളിക്ക​ള​ഞ്ഞില്ല. (യോഹ​ന്നാൻ 9:1-34) അവൻ ചെയ്‌ത അത്ഭുത​ങ്ങ​ളു​ടെ പിന്നിൽ ഒരു ഉദ്ദേശ്യ​മു​ണ്ടാ​യി​രു​ന്നു. അവൻ ദൈവ​ത്താൽ അയയ്‌ക്ക​പ്പെ​ട്ട​വ​നാണ്‌ എന്നു തിരി​ച്ച​റി​യാൻ അവ ആളുകളെ സഹായി​ച്ചു.—യോഹ​ന്നാൻ 6:14.

അത്ഭുതങ്ങൾ പ്രവർത്തി​ക്കുക വഴി അവൻ തന്നി​ലേ​ക്കു​തന്നെ ശ്രദ്ധ ആകർഷി​ക്കുക ആയിരു​ന്നില്ല. മറിച്ച്‌, തന്റെ ശക്തിയു​ടെ സ്രോ​തസ്സ്‌ എന്ന നിലയിൽ അവൻ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തി. ഒരിക്കൽ അവൻ കഫർന്ന​ഹൂ​മിൽ ആളുകൾ തിങ്ങി​നി​റഞ്ഞ ഒരു വീട്ടിൽ ഇരിക്കു​ക​യാ​യി​രു​ന്നു. ഒരു പക്ഷവാ​ത​ക്കാ​രനു സുഖം പ്രാപി​ക്കാൻ ആഗ്രഹം ഉണ്ടായി​രു​ന്നെ​ങ്കി​ലും ഉള്ളിൽ പ്രവേ​ശി​ക്കാൻ കഴിഞ്ഞില്ല. അതു​കൊണ്ട്‌, സുഹൃ​ത്തു​ക്കൾ അയാളെ മേൽക്കൂര പൊളിച്ച്‌ കിടക്ക​യോ​ടെ താഴേ​ക്കി​റക്കി. അവരുടെ വിശ്വാ​സം കണ്ട്‌ യേശു ആ പക്ഷവാ​ത​ക്കാ​രനെ സുഖ​പ്പെ​ടു​ത്തി. തത്‌ഫ​ല​മാ​യി ജനങ്ങൾ, “ഇങ്ങനെ ഒരുനാ​ളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വ​പ്പെ​ടു​ത്തി.” (മർക്കൊസ്‌ 2:1-4, 11, 12) യേശു​വി​ന്റെ അത്ഭുതങ്ങൾ തന്റെ ദൈവ​മായ യഹോ​വ​യ്‌ക്കു സ്‌തുതി കൈവ​രു​ത്തി, ഒപ്പം മറ്റുള്ള​വർക്കു സഹായ​വും.

എന്നുവ​രി​കി​ലും, രോഗി​കളെ അത്ഭുത​ക​ര​മാ​യി സുഖ​പ്പെ​ടു​ത്തുക എന്നതാ​യി​രു​ന്നില്ല യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ കാതലായ വശം. അവന്റെ ജീവച​രി​ത്രം എഴുതിയ ഒരാൾ ഇങ്ങനെ വിശദീ​ക​രി​ച്ചു: “യേശു ദൈവ​പു​ത്ര​നായ ക്രിസ്‌തു എന്നു നിങ്ങൾ വിശ്വ​സി​ക്കേ​ണ്ട​തി​ന്നും വിശ്വ​സി​ച്ചി​ട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാ​കേ​ണ്ട​തി​ന്നും ഇതു എഴുതി​യി​രി​ക്കു​ന്നു.” (യോഹ​ന്നാൻ 20:31) വിശ്വാ​സി​ക​ളായ മനുഷ്യർക്കു ജീവൻ ലഭി​ക്കേ​ണ്ട​തി​നാണ്‌ യേശു ഭൂമി​യി​ലേക്കു വന്നത്‌.

അവന്റെ ബലി

‘യേശു ഭൂമി​യി​ലേക്കു വന്നു​വെ​ന്നോ?’ നിങ്ങൾ ചോദി​ച്ചേ​ക്കാം. ‘എവിടെ നിന്നാണ്‌ അവൻ വന്നത്‌?’ യേശു​തന്നെ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ സ്വർഗ്ഗ​ത്തിൽനി​ന്നു ഇറങ്ങി​വ​ന്നി​രി​ക്കു​ന്നതു.” (യോഹ​ന്നാൻ 6:38) ദൈവ​ത്തി​ന്റെ ഏകജാത പുത്രൻ എന്ന നിലയിൽ അവനു മനുഷ്യ​പൂർവ അസ്‌തി​ത്വം ഉണ്ടായി​രു​ന്നു. അങ്ങനെ​യെ​ങ്കിൽ, അവനെ ഭൂമി​യി​ലേക്ക്‌ അയച്ചവന്റെ ഉദ്ദേശ്യം എന്തായി​രു​ന്നു? സുവി​ശേഷ എഴുത്തു​കാ​രിൽ ഒരാളായ യോഹ​ന്നാൻ പറയുന്നു: “തന്റെ ഏകജാ​ത​നായ പുത്ര​നിൽ വിശ്വ​സി​ക്കുന്ന ഏവനും നശിച്ചു​പോ​കാ​തെ നിത്യ​ജീ​വൻ പ്രാപി​ക്കേ​ണ്ട​തി​ന്നു ദൈവം അവനെ നല്‌കു​വാൻ തക്കവണ്ണം ലോകത്തെ സ്‌നേ​ഹി​ച്ചു.” (യോഹ​ന്നാൻ 3:16) അത്‌ എങ്ങനെ സാധി​ക്കു​മാ​യി​രു​ന്നു?

മരണം മനുഷ്യ​വർഗ​ത്തിന്‌ ഒഴിവാ​ക്കാ​നാ​കാത്ത ഒന്നായി​ത്തീർന്നത്‌ എങ്ങനെ എന്നു ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു. ആദ്യ മനുഷ്യ ദമ്പതി​കൾക്കു ദൈവ​ത്തിൽ നിന്നു ജീവൻ ലഭിച്ചത്‌ നിത്യ​മാ​യി ജീവി​ക്കാ​നുള്ള പ്രത്യാശ സഹിത​മാണ്‌. എന്നുവ​രി​കി​ലും, തങ്ങളുടെ നിർമാ​താ​വി​നെ​തി​രെ അവർ മത്സരിച്ചു. (ഉല്‌പത്തി 3:1-19) ആദ്യ മനുഷ്യ​രു​ടെ ഈ പാപം, ആദാമി​ന്റെ​യും ഹവ്വായു​ടെ​യും സന്തതി​കൾക്കു തങ്ങൾ ആഗ്രഹി​ക്കാത്ത മരണം പാരമ്പ​ര്യ​മാ​യി ലഭിക്കു​ന്ന​തിൽ കലാശി​ച്ചു. (റോമർ 5:12) മനുഷ്യ​വർഗ​ത്തിന്‌ യഥാർഥ ജീവൻ നൽകു​ന്ന​തി​നു പാപവും മരണവും നീക്കം ചെയ്യ​പ്പെ​ടണം.

ഏതെങ്കി​ലും ജനിതക സാങ്കേ​തിക വിദ്യ​യി​ലൂ​ടെ മരണത്തെ ഇല്ലായ്‌മ ചെയ്യാൻ ഒരു ശാസ്‌ത്ര​ജ്ഞ​നും സാധി​ക്കു​ക​യില്ല. എന്നാൽ, അനുസ​ര​ണ​യുള്ള മനുഷ്യർക്ക്‌ എന്നേക്കും ജീവി​ക്കാൻ കഴിയ​ത്ത​ക്ക​വണ്ണം അവരെ പൂർണ​ത​യിൽ എത്തിക്കാ​നുള്ള മാർഗം മനുഷ്യ​വർഗ​ത്തി​ന്റെ സ്രഷ്ടാ​വി​ന്റെ പക്കലുണ്ട്‌. ബൈബി​ളിൽ ഈ കരുത​ലി​നെ മറുവില എന്നാണു വിളി​ക്കു​ന്നത്‌. ആദ്യ മനുഷ്യ ദമ്പതികൾ തങ്ങളെ​യും തങ്ങളുടെ സന്തതി​ക​ളെ​യും പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ത്ത​ത്തി​ലേക്കു വിറ്റു. തെറ്റും ശരിയും സ്വയം തീരു​മാ​നി​ച്ചു​കൊണ്ട്‌ ദൈവ​ത്തിൽ നിന്നു സ്വത​ന്ത്ര​മായ ഒരു ജീവിതം നയിക്കാൻ സാധി​ക്കേ​ണ്ട​തിന്‌, ദൈവത്തെ അനുസ​രി​ക്കുന്ന പൂർണ മനുഷ്യർ എന്ന നിലയി​ലുള്ള ജീവിതം അവർ നഷ്ടപ്പെ​ടു​ത്തി. പൂർണ മനുഷ്യ ജീവൻ തിരികെ വാങ്ങു​ന്ന​തി​നു നമ്മുടെ ആദ്യ മാതാ​പി​താ​ക്കൾ നഷ്ടപ്പെ​ടു​ത്തിയ പൂർണ ജീവനു തുല്യ​മായ വില നൽകേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. പാരമ്പ​ര്യ​സി​ദ്ധ​മായ അപൂർണത നിമിത്തം ആ വില പ്രദാനം ചെയ്യാൻ മനുഷ്യർ യോഗ്യ​ര​ല്ലാ​യി​രു​ന്നു.—സങ്കീർത്തനം 49:7, 8.

തന്നിമി​ത്തം, സഹായാർഥം യഹോവ മുന്നോ​ട്ടു​വന്നു. തന്റെ ഏകജാത പുത്രന്റെ പൂർണ ജീവൻ കന്യക​യായ മറിയ​യു​ടെ ഗർഭാ​ശ​യ​ത്തി​ലേക്കു ദൈവം മാറ്റി. അവൾ യേശു​വി​നു ജന്മം നൽകി. ദശകങ്ങൾക്കു മുമ്പാ​യി​രു​ന്നെ​ങ്കിൽ, ഒരു കന്യക പ്രസവി​ക്കുക എന്ന ആശയത്തെ നിങ്ങൾ ഒരുപക്ഷേ നിരാ​ക​രി​ക്കു​മാ​യി​രു​ന്നു. എന്നാൽ, ശാസ്‌ത്ര​ജ്ഞ​ന്മാർ ഇന്നു സസ്‌ത​നി​കളെ ക്ലോൺ ചെയ്യു​ക​യും ജീനു​കളെ ഒരു മൃഗത്തിൽ നിന്നു മറ്റൊരു മൃഗത്തി​ലേക്കു മാറ്റു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ആ സ്ഥിതിക്ക്‌, സാധാരണ പ്രത്യു​ത്‌പാ​ദന പ്രക്രി​യിൽ നിന്നു വ്യത്യ​സ്‌ത​മായ ഒരു രീതി അവലം​ബി​ക്കാ​നുള്ള സ്രഷ്ടാ​വി​ന്റെ പ്രാപ്‌തി​യെ ഉചിത​മാ​യി ചോദ്യം ചെയ്യാൻ ആർക്കാണു സാധി​ക്കുക?

പൂർണ ജീവനുള്ള ഒരു മനുഷ്യൻ അസ്‌തി​ത്വ​ത്തിൽ വന്നതോ​ടെ മനുഷ്യ​വർഗത്തെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും മോചി​പ്പി​ക്കാ​നുള്ള വില ലഭ്യമാ​യി. എങ്കിലും, യേശു​വാ​യി ഭൂമി​യിൽ പിറന്ന കുട്ടി, മനുഷ്യ​വർഗ​ത്തി​ന്റെ രോഗാ​വസ്ഥ “ഭേദമാ​ക്കാൻ” പ്രാപ്‌ത​നായ “ചികി​ത്സകൻ” ആയി വളരേ​ണ്ടി​യി​രു​ന്നു. പൂർണ​വും പാപര​ഹി​ത​വു​മായ ജീവിതം നയിച്ചു​കൊണ്ട്‌ അവൻ അതു ചെയ്‌തു. അവൻ പാപി​ക​ളായ മനുഷ്യ​വർഗ​ത്തി​ന്റെ യാതനകൾ കാണുക മാത്രമല്ല, മനുഷ്യ​നാ​യി പിറക്കു​ന്ന​തി​ന്റെ ശാരീ​രിക പരിമി​തി​കൾ അനുഭ​വി​ച്ച​റി​യു​ക​യും ചെയ്‌തു. അതവനെ കൂടുതൽ അനുക​മ്പ​യുള്ള ചികി​ത്സ​ക​നാ​ക്കി. (എബ്രായർ 4:15) ഭൂമി​യിൽ ആയിരു​ന്ന​പ്പോൾ അവൻ ചെയ്‌ത അത്ഭുത രോഗ​ശാ​ന്തി, അവനു രോഗി​കളെ ചികി​ത്സി​ക്കാ​നുള്ള ഇച്ഛയും ശക്തിയും ഉണ്ടെന്നു തെളി​യി​ച്ചു.—മത്തായി 4:23.

യേശു​വി​ന്റെ മൂന്നര വർഷക്കാ​ലത്തെ ഭൗമിക ശുശ്രൂ​ഷ​യ്‌ക്കു ശേഷം, ശത്രുക്കൾ അവനെ കൊന്നു. കൊടിയ പരി​ശോ​ധ​ന​ക​ളിൻ കീഴി​ലും ഒരു പൂർണ മനുഷ്യ​നു സ്രഷ്ടാ​വി​നോട്‌ അനുസ​ര​ണ​മു​ള്ളവൻ ആയിരി​ക്കാ​നാ​കും എന്ന്‌ അവൻ പ്രകട​മാ​ക്കി. (1 പത്രൊസ്‌ 2:22) ബലിയാ​യി അർപ്പി​ക്ക​പ്പെട്ട അവന്റെ പൂർണ മനുഷ്യ ജീവൻ, മനുഷ്യ​വർഗത്തെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും വീണ്ടെ​ടു​ക്കാ​നുള്ള മറുവി​ല​യാ​യി ഉതകി. യേശു​ക്രി​സ്‌തു ഇങ്ങനെ പറഞ്ഞു: “സ്‌നേ​ഹി​തൻമാർക്കു വേണ്ടി ജീവനെ കൊടു​ക്കു​ന്ന​തി​ലും അധിക​മുള്ള സ്‌നേഹം ആർക്കും ഇല്ല.” (യോഹ​ന്നാൻ 15:13, 14) മരിച്ച​തി​ന്റെ മൂന്നാം നാൾ യേശു ആത്മീയ ജീവനി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെട്ടു. തുടർന്ന്‌, ഏതാനും ആഴ്‌ച​കൾക്കു ശേഷം, യഹോ​വ​യാം ദൈവ​ത്തി​നു മുമ്പാകെ യാഗമൂ​ല്യം സമർപ്പി​ക്കാൻ അവൻ സ്വർഗ​ത്തി​ലേക്ക്‌ ആരോ​ഹണം ചെയ്‌തു. (1 കൊരി​ന്ത്യർ 15:3, 4; എബ്രായർ 9:11-14) അങ്ങനെ ചെയ്യു​ക​വഴി, തന്നെ അനുഗ​മി​ക്കു​ന്ന​വർക്കു​വേണ്ടി മറുവില യാഗത്തി​ന്റെ മൂല്യം പ്രയോ​ഗി​ക്കാൻ യേശു​വി​നു സാധിച്ചു.

ആത്മീയ​വും വൈകാ​രി​ക​വും ശാരീ​രി​ക​വു​മായ രോഗങ്ങൾ ഈ വിധത്തിൽ ഭേദമാ​ക്കു​ന്ന​തിൽ നിന്നു പ്രയോ​ജനം അനുഭ​വി​ക്കാൻ നിങ്ങൾ മനസ്സൊ​രു​ക്കം കാട്ടു​മോ? അതിന്‌ യേശു​ക്രി​സ്‌തു​വിൽ വിശ്വാ​സം അർപ്പി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. നിങ്ങൾക്കു​തന്നെ ആ ചികി​ത്സ​കന്റെ അടുക്കൽ ചെന്നു​കൂ​ടേ? യേശു​ക്രി​സ്‌തു​വി​നെ കുറി​ച്ചും വിശ്വസ്‌ത മനുഷ്യ​വർഗത്തെ രക്ഷിക്കു​ന്ന​തി​ലുള്ള അവന്റെ പങ്കിനെ കുറി​ച്ചും പഠിച്ചു​കൊണ്ട്‌ നിങ്ങൾക്ക്‌ അതു ചെയ്യാ​വു​ന്ന​താണ്‌. നിങ്ങളെ സഹായി​ക്കു​ന്ന​തിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്കു സന്തോ​ഷമേ ഉള്ളൂ.

[5-ാം പേജിലെ ചിത്രം]

യേശുവിന്‌ രോഗി​കളെ സൗഖ്യ​മാ​ക്കാ​നുള്ള ഇച്ഛയും ശക്തിയും ഉണ്ട്‌

[7-ാം പേജിലെ ചിത്രം]

യേശുവിന്റെ മരണം നിങ്ങളെ എങ്ങനെ ബാധി​ക്കു​ന്നു?