നമീബിയയിലെ ജീവനുള്ള രത്നങ്ങൾ!
നമീബിയയിലെ ജീവനുള്ള രത്നങ്ങൾ!
ആഫ്രിക്കയുടെ തെക്കുപടിഞ്ഞാറെ തീരത്ത് 1,500 കിലോമീറ്ററോളം നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഒരു രാജ്യമാണ് നമീബിയ. ആ രാജ്യത്തിന്റെ തീരപ്രദേശത്തുടനീളം മണൽക്കൂനകളും പാറകൾ നിറഞ്ഞ കുന്നുകളും വിസ്തൃതമായ ചരൽ സമതലങ്ങളുമാണ് ഉള്ളത്. നമീബിയയുടെ തീരത്തുള്ള ഉരുളൻ കല്ലുകൾക്കിടയിൽ എല്ലാ നിറങ്ങളിലുമുള്ള രത്നക്കല്ലുകളുണ്ട്. അപൂർവമായി വജ്രങ്ങളും അവിടെ കണ്ടുവരുന്നു. എന്നാൽ ഈ കല്ലുകളെക്കാൾ വിലയേറിയ ചിലത് ആ രാജ്യത്തുണ്ട്—ജീവനുള്ള രത്നങ്ങൾ. അതായത്, അനേകം ദേശീയ കൂട്ടങ്ങളിൽ പെട്ട ആളുകൾ.
നമീബിയയിലെ ആദിമ നിവാസികൾ കൊയ്സാൻ എന്നു പേരുള്ള ഒരു കൂട്ടം ഭാഷകളാണു സംസാരിച്ചിരുന്നത്. അവരുടെ സംസാരം ‘ക്ലിക്’ ശബ്ദത്തിന് പേരുകേട്ടതായിരുന്നു. കൊയ്സാൻ സംസാരിക്കുന്നവരുടെ കൂടെ ഇന്ന് കറുത്ത നിറമുള്ള ദാമാരകളും ഇരുനിറമുള്ള, പൊക്കം കുറഞ്ഞ നാമകളും പേരുകേട്ട നാടോടി വേട്ടക്കാരായ ബുഷ്മാന്മാരും ഉണ്ട്. ഈ കഴിഞ്ഞ നൂറ്റാണ്ടുകളിൽ അനേകം കറുത്ത ഗോത്രക്കാർ നമീബിയയിലേക്കു
വന്നിട്ടുണ്ട്. ഇവരെ മൂന്ന് പ്രധാന ദേശീയ കൂട്ടങ്ങളായാണു തിരിച്ചിരിക്കുന്നത്: ഓവാമ്പോ (നമീബിയയിലെ ഏറ്റവും വലിയ വർഗം), ഹെരെറോ, കവാങ്കോ. 19-ാം നൂറ്റാണ്ടിലാണ് യൂറോപ്യന്മാർ നമീബിയയിൽ വാസമുറപ്പിക്കാൻ തുടങ്ങിയത്. മരുഭൂമിയിലെ മണലിൽ വജ്രങ്ങൾ കണ്ടുപിടിക്കപ്പെട്ടതോടെ അനേകർ അവിടേക്കു കുടിയേറി.ദൈവം തന്റെ പുത്രനെ ആർക്കു നിത്യജീവന്റെ വഴി തുറന്നു കൊടുക്കാനായി അയച്ചുവോ ആ മനുഷ്യവർഗത്തിന്റെ ഭാഗമായതിനാൽ നമീബിയയിലെ നിവാസികൾ വിലയേറിയവരാണ്. (യോഹന്നാൻ 3:16) അനേകം ഗോത്രങ്ങളിൽ പെട്ട നൂറുകണക്കിന് നമീബിയക്കാർ രക്ഷാസന്ദേശത്തോട് ഇപ്പോൾത്തന്നെ പ്രതികരിച്ചിരിക്കുന്നു. ഇവരെ ജീവനുള്ള രത്നക്കല്ലുകൾ എന്നു വിളിക്കാൻ കഴിയും. കാരണം, യഹോവയുടെ ആരാധനാലയത്തിലേക്ക് ഇപ്പോൾ കൂട്ടിച്ചേർക്കപ്പെടുന്ന “സകല ജാതികളുടെയും മനോഹരവസ്തു”ക്കളിൽ പെട്ടവരാണ് അവർ.—ഹഗ്ഗായി 2:7.
ആത്മീയ ഖനനം തുടങ്ങുന്നു
1928-ലാണ് നമീബിയയിലെ ആത്മീയ രത്നങ്ങളുടെ ഖനനത്തിനു തുടക്കം കുറിക്കപ്പെട്ടത്. നമീബിയയിൽ ഉടനീളം ചിതറിപ്പാർക്കുന്ന ജനങ്ങൾക്കു വേണ്ടി ആ വർഷം വാച്ച് ടവർ സൊസൈറ്റിയുടെ ദക്ഷിണാഫ്രിക്ക ബ്രാഞ്ച് 50,000 ബൈബിൾ സാഹിത്യ ഇനങ്ങൾ അവിടേക്കു കയറ്റി അയച്ചു. അടുത്ത വർഷം ദക്ഷിണാഫ്രിക്കയിലെ ലിനി തെറോൺ എന്ന ഒരു അഭിഷിക്ത ക്രിസ്ത്യാനി താത്പര്യക്കാരെ സന്ദർശിച്ചു. നാലു മാസംകൊണ്ട് വിസ്തൃതമായ ആ രാജ്യത്ത് ആ സഹോദരി ഒറ്റയ്ക്കു സഞ്ചരിച്ച് ആഫ്രിക്കാൻസ്, ഇംഗ്ലീഷ്, ജർമൻ എന്നീ ഭാഷകളിലായി 6,000-ത്തിലധികം ബൈബിൾ പഠന സഹായികൾ വിതരണം ചെയ്തു. ഈ വേലയൊന്നും പാഴായില്ല.
ഉദാഹരണത്തിന്, ഒരു ജർമൻ ഖനിത്തൊഴിലാളിയായ ബെൻഹാർട്ട് ബേഡെയുടെ കാര്യം പരിചിന്തിക്കുക. 1929-ൽ അദ്ദേഹം ഒരു കൃഷിക്കാരനിൽ നിന്ന് മുട്ട വാങ്ങിയിരുന്നു. ഓരോ മുട്ടയും ഒരു വാച്ച് ടവർ പ്രസിദ്ധീകരണത്തിന്റെ ഓരോ താളിൽ പൊതിഞ്ഞാണ് അദ്ദേഹത്തിനു കിട്ടിയിരുന്നത്. ആ താളുകൾ ആകാംക്ഷയോടെ വായിക്കുമായിരുന്ന ബെൻഹാർട്ടിന് പുസ്തകത്തിന്റെ എഴുത്തുകാരൻ ആരാണെന്ന് ഒരു പിടിയും കിട്ടിയില്ല. അങ്ങനെയിരിക്കെ അദ്ദേഹത്തിന് അവസാന താളും കിട്ടി, അതിൽ വാച്ച് ടവർ സൊസൈറ്റിയുടെ ജർമനിയിലെ മേൽവിലാസം ഉണ്ടായിരുന്നു. ബെൻഹാർട്ട് കൂടുതൽ സാഹിത്യങ്ങൾക്കായി എഴുതി. അങ്ങനെ, നമീബിയയിൽ സത്യത്തിനുവേണ്ടി നിലപാടു സ്വീകരിച്ച ആദ്യത്തെ വക്തി ആയിത്തീർന്നു അദ്ദേഹം.
മുഴുസമയ പ്രവർത്തകർ എത്തിച്ചേരുന്നു
വാച്ച് ടവർ ബൈബിൾ ഗിലെയാദ് സ്കൂളിൽനിന്നു പരിശീലനം നേടിയ നാലു മിഷനറിമാർ 1950-ൽ നമീബിയയിൽ എത്തി. 1953 ആയപ്പോഴേക്കും അവിടത്തെ മിഷനറിമാരുടെ എണ്ണം എട്ടായി. അവരിൽ ഇപ്പോഴും അവിടെ വിശ്വസ്തമായി സേവിക്കുന്ന ഓസ്ട്രേലിയൻ ദമ്പതികളായ ഡിക്ക് വാൾഡ്രണും കോറലിയും ഉൾപ്പെടുന്നു. നമീബിയയിലെ ആത്മീയ രത്നങ്ങൾ കുഴിച്ചെടുക്കുന്നതിൽ ദക്ഷിണാഫ്രിക്കയിലെയും വിദേശത്തെയും മറ്റനേകം മുഴുസമയ രാജ്യ ഘോഷകർ പങ്കെടുത്തിട്ടുണ്ട്. അവരെ കൂടാതെ മിഷനറിമാരെയും ശുശ്രൂഷാ പരിശീലന സ്കൂൾ ബിരുദധാരികളെയും നമീബിയയിലേക്ക് അയച്ചിട്ടുണ്ട്.
നമീബിയയിലെ ആത്മീയ വളർച്ചയെ സഹായിച്ച മറ്റൊരു ഘടകം, ഹെരെരോ, ക്വാങ്കാളി, ക്വാന്യാമ, നാമ/ദമാര, ഡോങ്ക എന്നീ പ്രമുഖ പ്രാദേശിക ഭാഷകളിലേക്ക് ബൈബിൾ സാഹിത്യങ്ങൾ പരിഭാഷ ചെയ്തു പ്രസിദ്ധീകരിച്ചതാണ്. 1990 മുതൽ തലസ്ഥാന നഗരിയായ വിൻഹുക്കിൽ ഒരു പരിഭാഷാ ഓഫീസ് പ്രവർത്തിച്ചുവരുന്നു, മുഴുസമയ സ്വമേധയാ പ്രവർത്തകർക്കായുള്ള താമസസൗകര്യവും അവിടെയുണ്ട്. നമീബിയയുടെ പല ഭാഗങ്ങളിലും ഭർത്താവിനോടൊത്ത് മുഴുസമയ സുവിശേഷ വേലയിൽ ഏർപ്പെട്ടിട്ടുള്ള കാരെൻ ഡെപ്പിഷ് ഇങ്ങനെ പറയുന്നു: “ഞങ്ങളിൽ നിന്നു മാതൃഭാഷയിലുള്ള സാഹിത്യങ്ങൾ ലഭിക്കുന്ന അനേകരും അത്ഭുതം കൂറുന്നു. കാരണം, ആ പ്രത്യേക ഭാഷയിൽ വളരെ വിരളമായേ ഏതെങ്കിലും പുസ്തകങ്ങൾ ലഭ്യമാകാറുള്ളൂ”.
രത്നക്കല്ലുകൾ മിനുക്കിയെടുക്കൽ
ആയിരക്കണക്കിനു വർഷങ്ങൾകൊണ്ട് തിരമാലകളുടെയും മണൽത്തരികളുടെയും സ്പർശനത്താലാണ് എഫെസ്യർ 4:20-24) ഉദാഹരണത്തിന്, നമീബിയയിലെ പല ഗോത്രങ്ങളിലും പ്രബലമായിരിക്കുന്ന ഒരു പാരമ്പര്യ ആചാരമാണ് പൂർവികാരാധന. പൂർവികാരാധന ക്രിയകൾ ചെയ്യാത്തവരെ കുടുംബാംഗങ്ങളും അയൽവാസികളും ഒക്കെ പീഡിപ്പിക്കാറുണ്ട്. “മരിച്ചവരോ ഒന്നും അറിയുന്നില്ല” എന്നു ബൈബിളിൽ നിന്നു മനസ്സിലാക്കുന്നവർക്ക് ഒരു പരിശോധയെ നേരിടേണ്ടി വരുന്നു. (സഭാപ്രസംഗി 9:5) ഏതു വിധത്തിൽ?
നമീബിയയിലെ ചില അക്ഷരീയ രത്നങ്ങൾക്കു മിനുക്കം ലഭിച്ചിരിക്കുന്നത്. എന്നാൽ, പ്രകൃതിയിലെ അത്തരം പ്രവർത്തനങ്ങളുടെ ഫലമായി ജീവനുള്ള രത്നങ്ങൾ ഉണ്ടാകാറില്ല. “പഴയ വ്യക്തിത്വം ഉപേക്ഷിച്ചു” ക്രിസ്തു സമാനമായ പുതിയ വ്യക്തിത്വം ധരിക്കാൻ അപൂർണ മനുഷ്യർക്കു ശ്രമം ആവശ്യമാണ്. (ഒരു ഹെരെരോ സാക്ഷി വിശദീകരിക്കുന്നു: “സത്യം അനുസരിക്കുക എന്നത് വലിയൊരു വെല്ലുവിളി ആയിരുന്നു. യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചുകൊണ്ടിരുന്ന എനിക്ക് ആ കാര്യങ്ങൾ ബാധകമാക്കാൻ കുറെ സമയം വേണ്ടിവന്നു. ആദ്യമായി, പാരമ്പര്യ വിശ്വാസങ്ങൾ അനുഷ്ഠിക്കാതിരുന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ എന്ന് എനിക്കു പരീക്ഷിക്കണമായിരുന്നു. ഉദാഹരണത്തിന്, നമീബിയയിലെ ചില സ്ഥലങ്ങളിൽ കുഴിമാടത്തിൽ ഒരു കല്ല് എടുത്തിടാനോ പരേതരെ തൊപ്പി വീശി അഭിവാദനം ചെയ്യാനോ നിൽക്കാതെ ഞാൻ വേഗത്തിൽ വാഹനമോടിച്ചു പോകുമായിരുന്നു. പിതൃക്കളെ ആരാധിക്കാതിരുന്നാൽ യാതൊന്നും സംഭവിക്കില്ലെന്ന് എനിക്കു ക്രമേണ ബോധ്യമായി. എന്റെ കുടുംബക്കാരെയും താത്പര്യക്കാരെയും സത്യം പഠിക്കാൻ സഹായിക്കാനുള്ള എന്റെ ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചതിൽ ഞാൻ എത്രയോ സന്തുഷ്ടനാണ്!”
ആത്മീയ ഖനിത്തൊഴിലാളികളുടെ ആവശ്യം
മിഷനറിമാർ 1950-ൽ എത്തിച്ചേരുന്നതിനു മുമ്പ് സുവാർത്തയുടെ ഒരു പ്രസാധകനേ നമീബിയയിൽ ഉണ്ടായിരുന്നുള്ളൂ. അത് ഒന്നിനൊന്നു വർധിച്ച് 995 എന്ന അത്യുച്ചത്തിൽ എത്തിയിരിക്കുന്നു. എങ്കിലും ഇനിയും ധാരാളം വേല ചെയ്യാനുണ്ട്. വാസ്തവത്തിൽ, ചില പ്രദേശങ്ങളിൽ ഇതുവരെ പ്രവർത്തിച്ചിട്ടേയില്ല. തീക്ഷ്ണതയുള്ള രാജ്യഘോഷകരെ കൂടുതലായി ആവശ്യമുള്ള സ്ഥലങ്ങളിൽ സേവിക്കാൻ നിങ്ങൾക്കാകുമോ? അങ്ങനെയെങ്കിൽ, നമീബിയയിലേക്ക് കടന്നുവന്നു കൂടുതൽ ആത്മീയ രത്നങ്ങൾ കണ്ടെത്തി മിനുക്കിയെടുക്കാൻ ദയവായി ഞങ്ങളെ സഹായിക്കുക.—പ്രവൃത്തികൾ 16:9 താരതമ്യം ചെയ്യുക.
[26-ാം പേജിലെ ഭൂപടം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ആഫ്രിക്ക
നമീബിയ
[ചിത്രങ്ങൾ]
മനോഹരമായ രത്നക്കല്ലുകളുടെ ഒരു രാജ്യമാണ് നമീബിയ
[കടപ്പാട]
ഭൂപടങ്ങൾ: Mountain High Maps® Copyright © 1997 Digital Wisdom, Inc.; വജ്രങ്ങൾ: Courtesy Namdek Diamond Corporation
[26-ാം പേജിലെ ചിത്രം]
നമീബിയയിലെ എല്ലാ വംശീയ കൂട്ടങ്ങളോടും സുവാർത്ത പ്രസംഗിക്കപ്പെടുകയാണ്
[28-ാം പേജിലെ ചിത്രം]
കൂടുതൽ രാജ്യഘോഷകരെ ആവശ്യമുള്ള സ്ഥലങ്ങളിൽ സേവിക്കാൻ നിങ്ങൾക്കാകുമോ?