വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫ്രാൻസിൽ സാക്ഷികൾ പൊതുജന സമക്ഷം

ഫ്രാൻസിൽ സാക്ഷികൾ പൊതുജന സമക്ഷം

രാജ്യ​ഘോ​ഷകർ റിപ്പോർട്ടു ചെയ്യുന്നു

ഫ്രാൻസിൽ സാക്ഷികൾ പൊതു​ജന സമക്ഷം

യഹോ​വ​യു​ടെ സാക്ഷികൾ 1999 ജനുവരി 29-ാം തീയതി വെള്ളി​യാഴ്‌ച അതിരാ​വി​ലെ മുതൽ ആ വാരാന്തം വരെ ഫ്രാൻസി​ലെ ജനങ്ങളേ, നിങ്ങൾ വഞ്ചിക്ക​പ്പെ​ടു​ന്നു! എന്ന പേരി​ലുള്ള ഒരു ലഘു​ലേ​ഖ​യു​ടെ 1.2 കോടി പ്രതികൾ തെരു​വു​ക​ളി​ലും പിന്നീട്‌ വീടു​ക​ളി​ലു​മാ​യി ഉത്സാഹ​ത്തോ​ടെ വിതരണം ചെയ്‌തു. എന്തിനാ​യി​രു​ന്നു അത്തര​മൊ​രു പ്രചരണ പരിപാ​ടി?

വെള്ളി​യാ​ഴ്‌ച രാവിലെ പാരീ​സിൽ വെച്ചു​നടന്ന ഒരു പത്രസ​മ്മേ​ള​ന​ത്തിൽ ആ പ്രചരണ പരിപാ​ടി​ക്കുള്ള കാരണം വ്യക്തമാ​ക്ക​പ്പെട്ടു. സാക്ഷി​ക​ളു​ടെ ഒരു വക്താവ്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ഇന്നു ചെയ്യാ​നാ​ഗ്ര​ഹി​ക്കു​ന്നത്‌, ഞങ്ങൾ ആരാ​ണെന്നു വ്യക്തമാ​ക്കു​ക​യും ഞങ്ങളെ കുറിച്ച്‌ അപകീർത്തി​പ​ര​മായ കാര്യങ്ങൾ പ്രചരി​പ്പി​ക്കു​ന്ന​വ​രു​ടെ വായട​യ്‌ക്കു​ക​യും ചെയ്യുക എന്നതാണ്‌. വിമർശി​ച്ചു​കൊ​ള്ളൂ, അതു സ്വീക​രി​ക്കാൻ ഞങ്ങൾ സന്നദ്ധരാണ്‌. പക്ഷേ, ഞങ്ങളുടെ സത്‌പേ​രി​നു കോട്ടം വരുത്തുന്ന പ്രസ്‌താ​വ​ന​ക​ളും നുണക​ളും ഇനിയും കേട്ടു​കൊ​ണ്ടി​രി​ക്കാൻ ഞങ്ങൾക്കാ​വില്ല.”

ഫ്രാൻസി​ലെ ക്രിസ്‌തീയ മതങ്ങളിൽ മൂന്നാം സ്ഥാനം യഹോ​വ​യു​ടെ സാക്ഷി​കൾക്കാണ്‌. എങ്കിലും, സാക്ഷി​ക​ളായ കുട്ടികൾ സ്‌കൂ​ളിൽ അപമാ​ന​ത്തി​നും ദ്രോ​ഹ​ത്തി​നും ഇരകളാ​യി​ട്ടുണ്ട്‌. മതത്തിന്റെ പേരിൽ മുതിർന്ന​വർക്കു ജോലി നഷ്ടപ്പെ​ടു​ക​യോ ഭീഷണി നേരി​ടു​ക​യോ ചെയ്‌തി​ട്ടുണ്ട്‌. അവർക്കു ലഭിച്ചി​രുന്ന മതപര​മായ സംഭാ​വ​ന​കൾക്ക്‌ 60 ശതമാനം നികുതി ചുമത്തി​യി​രു​ന്നു എന്നതു പറഞ്ഞാൽ വിശ്വ​സി​ക്കില്ല. പ്രസ്‌തുത പ്രചര​ണ​പ​രി​പാ​ടി ഈ വിവേ​ച​നത്തെ എങ്ങനെ​യാ​ണു കൈകാ​ര്യം ചെയ്‌തത്‌?

ആ ലഘുലേഖ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ഫ്രാൻസി​ലെ 2,50,000 വരുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളും അവരുടെ സഹകാ​രി​ക​ളും, 1900 മുതൽ ഫ്രാൻസിൽ നിലവി​ലി​രി​ക്കുന്ന തങ്ങളുടെ ക്രിസ്‌തീയ മതത്തെ, 1995 മുതൽ അപകട​ക​ര​മായ മതഭേ​ദ​ങ്ങ​ളു​മാ​യി അന്യാ​യ​മാ​യി കൂട്ടി​ക്കു​ഴ​യ്‌ക്കു​ന്ന​തിന്‌ എതി​രെ​യും . . . ഇന്നോളം തങ്ങൾക്ക്‌ അനുഭ​വി​ക്കേണ്ടി വന്നിരി​ക്കുന്ന ദ്രോ​ഹ​ത്തിന്‌ എതി​രെ​യും പ്രതി​ഷേ​ധി​ക്കു​ന്നു.” ഫ്രാൻസി​ലെ യഹോ​വ​യു​ടെ സാക്ഷി​കൾക്കു നേരെ തൊടു​ത്തു​വിട്ട അപകീർത്തി​പ​ര​മായ ആരോ​പ​ണ​ങ്ങ​ളും കുപ്ര​ച​ര​ണ​ത്തി​നാ​യി ഉപജാ​പകർ അവലം​ബിച്ച കുത്സിത മാർഗ​ങ്ങ​ളും തുറന്നു​കാ​ട്ട​പ്പെട്ടു. ആ ലഘു​ലേ​ഖ​യി​ലെ ഉപസം​ഹാര വാക്കുകൾ ഇവയാണ്‌: “യൂറോ​പ്പിൽ ഇന്ന്‌ 20 ലക്ഷത്തി​ല​ധി​കം യഹോ​വ​യു​ടെ സാക്ഷി​ക​ളും അവരുടെ സഹകാ​രി​ക​ളും ഉണ്ട്‌. അവർ സുവി​ശേ​ഷ​ത്തി​ലെ മൂല്യങ്ങൾ ഉയർത്തി​പ്പി​ടി​ച്ചു​കൊണ്ട്‌ തങ്ങളുടെ രാജ്യത്തെ ഗവൺമെന്റ്‌ നിയമങ്ങൾ ആദരി​ക്കുന്ന പൗരന്മാ​രാണ്‌. ഫ്രാൻസി​ലെ ജനങ്ങളേ, വാസ്‌ത​വ​മി​താണ്‌. സത്യാവസ്ഥ നിങ്ങളു​ടെ സമക്ഷം അവതരി​പ്പി​ക്കാൻ ഞങ്ങൾ ബാധ്യ​സ്ഥ​രാണ്‌!”

പെട്ടെ​ന്നുള്ള അനുകൂല പ്രതി​ക​ര​ണം

ആദ്യദി​വ​സം​തന്നെ ദശലക്ഷ​ക്ക​ണ​ക്കി​നു ലഘു​ലേ​ഖകൾ വിതരണം ചെയ്യ​പ്പെട്ടു. പാരീ​സിൽ മാത്രം, ഉച്ചയാ​യ​പ്പോ​ഴേ​ക്കും 7,000-ത്തിലധി​കം വരുന്ന സാക്ഷികൾ 13 ലക്ഷത്തി​ല​ധി​കം ലഘു​ലേ​ഖകൾ ആളുകൾക്കു വിതരണം ചെയ്‌തു​ക​ഴി​ഞ്ഞി​രു​ന്നു. ഇത്രയ​ധി​കം സാക്ഷികൾ തെരു​വിൽ ലഘു​ലേ​ഖകൾ വിതരണം ചെയ്യു​ന്നത്‌ ആളുകൾക്ക്‌ ഒരു പുതു​മ​യാ​യി​രു​ന്നു. ദേശീയ, പ്രാ​ദേ​ശിക ദിനപ്പ​ത്ര​ങ്ങ​ളും ടെലി​വി​ഷ​നും ഉൾപ്പെ​ടെ​യുള്ള മാധ്യ​മങ്ങൾ ഈ പ്രചര​ണ​പ​രി​പാ​ടി​യോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചു. ലെ പ്രൊ​ഗ്രെ ദെ ലിയൊൺ എന്ന പത്രം ഇങ്ങനെ പറഞ്ഞു: “ഈ സംരംഭം . . . ഒരു പദത്തെ​ക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണ​യു​ടെ മറ നീക്കുന്നു. കഴിഞ്ഞ പത്തു വർഷമാ​യി ‘മതഭേദം’ (‘sect’) എന്ന പദത്തിന്‌ അനുചി​ത​മായ, ആപത്‌ക​ര​മായ, ഹാനി​ക​ര​മായ ഒരു ധ്വനി​യാണ്‌ ഉണ്ടായി​രു​ന്നി​ട്ടു​ള്ളത്‌ . . . സമൂഹത്തെ തകർക്കാൻ പോന്ന അപകട​സ്വ​ഭാ​വം ഉള്ളവരല്ല യഹോ​വ​യു​ടെ സാക്ഷികൾ.”

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ശാന്ത സ്വഭാ​വ​വും വ്യവസ്ഥാ​പിത സാമൂ​ഹിക ക്രമ​ത്തോ​ടുള്ള ആഴമായ ആദരവും അവരെ അറിയാ​വു​ന്നവർ വിലമ​തി​ക്കു​ന്നു. അതു​കൊണ്ട്‌, പ്രചര​ണ​പ​രി​പാ​ടി​യിൽ പങ്കെടുത്ത പതിനാ​യി​ര​ക്ക​ണ​ക്കിന്‌ സാക്ഷി​ക​ളോട്‌ തെരു​വു​ക​ളി​ലുള്ള അനേകർ വിലമ​തി​പ്പു പ്രകട​മാ​ക്കു​ക​യും അവർക്കു പിന്തുണ നൽകു​ക​യും ചെയ്‌തു. ലഘു​ലേ​ഖ​കൾക്കു നന്ദി പ്രകാ​ശി​പ്പി​ച്ചു​കൊ​ണ്ടുള്ള ടെലി​ഫോൺ, ഫാക്‌സ്‌ സന്ദേശ​ങ്ങ​ളും എഴുത്തു​ക​ളും ആളുക​ളിൽ നിന്ന്‌ അധികം താമസി​യാ​തെ ലഭിച്ചു. സർവോ​പരി, പരമാർഥ ഹൃദയർക്കു കെട്ടു​ക​ഥ​കൾക്കും നിരർഥക പ്രസ്‌താ​വ​ന​കൾക്കും പകരം യഹോ​വ​യു​ടെ സാക്ഷി​കളെ സംബന്ധിച്ച സത്യാവസ്ഥ കേൾക്കു​ന്ന​തി​നും വിശ്വാ​സ​ങ്ങളെ പ്രതി മറ്റുള്ള​വ​രാൽ ദുഷി​ക്ക​പ്പെ​ടേണ്ടി വന്നവർക്ക്‌ തങ്ങൾ പ്രിയ​പ്പെ​ട്ട​താ​യി കരുതുന്ന കാര്യങ്ങൾ സംബന്ധി​ച്ചുള്ള വികാ​രങ്ങൾ പ്രകടി​പ്പി​ക്കു​ന്ന​തി​നു​മുള്ള ഒരു അവസര​വും ലഭിച്ചു.