വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമപ്രായക്കാരിൽ നിന്നുള്ള സമ്മർദം—അതു നിങ്ങൾക്കു പ്രയോജനം ചെയ്‌തേക്കുമോ?

സമപ്രായക്കാരിൽ നിന്നുള്ള സമ്മർദം—അതു നിങ്ങൾക്കു പ്രയോജനം ചെയ്‌തേക്കുമോ?

സമപ്രാ​യ​ക്കാ​രിൽ നിന്നുള്ള സമ്മർദം—അതു നിങ്ങൾക്കു പ്രയോ​ജനം ചെയ്‌തേ​ക്കു​മോ?

സമപ്രായക്കാരുടെ അംഗീ​കാ​രം നേടാ​നുള്ള സ്വാഭാ​വിക ആഗ്രഹ​ത്തോ​ടെ​യാ​ണു നാമെ​ല്ലാം ജനിച്ചി​രി​ക്കു​ന്നത്‌. വെറു​പ്പി​നോ അപ്രീ​തി​ക്കോ പാത്ര​മാ​കാൻ ആരും ആഗ്രഹി​ക്കു​ന്നില്ല. അക്കാര​ണ​ത്താൽ, ഗണ്യമായ അളവിൽ സമപ്രാ​യ​ക്കാർ നമ്മെ സ്വാധീ​നി​ക്കു​ന്നു.

സമപ്രാ​യ​ക്കാ​രനെ നിർവ​ചി​ച്ചി​രി​ക്കു​ന്നത്‌ “വേറൊ​രാ​ളു​മാ​യി തുല്യ​നി​ല​യുള്ള ഒരാൾ; . . . പ്രത്യേ​കിച്ച്‌, പ്രായ​ത്തി​ന്റെ​യോ സ്ഥാനത്തി​ന്റെ​യോ നിലയു​ടെ​യോ അടിസ്ഥാ​ന​ത്തി​ലുള്ള ഒരേ സാമൂ​ഹിക കൂട്ടത്തിൽ പെട്ട ഒരാൾ എന്നാണ്‌.” സമപ്രാ​യ​ക്കാർ ചിന്തി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന വിധത്തി​നു നാം അറിഞ്ഞോ അറിയാ​തെ​യോ വശംവ​ദ​രാ​ക​ത്ത​ക്ക​വണ്ണം അവർ നമ്മിൽ ചെലു​ത്തുന്ന ശക്തിയാണ്‌ സമപ്രാ​യ​ക്കാ​രിൽ നിന്നുള്ള സമ്മർദം. സമപ്രാ​യ​ക്കാ​രിൽ നിന്നുള്ള സമ്മർദം മോശ​മായ ഒന്നായി പൊതു​വെ വീക്ഷി​ക്ക​പ്പെ​ടു​ന്നു. എങ്കിലും, നാം കാണാൻ പോകു​ന്ന​തു​പോ​ലെ, അതു നമുക്ക്‌ പ്രാ​യോ​ജ​ന​ക​ര​മാ​ക്കി​ത്തീർക്കാൻ കഴിയും.

എല്ലാ പ്രായ​ക്കാ​രു​ടെ​മേ​ലും ഉള്ള സ്വാധീ​നം

സമപ്രാ​യ​ക്കാ​രിൽ നിന്നുള്ള സമ്മർദം അനുഭ​വ​പ്പെ​ടു​ന്നത്‌ ചെറു​പ്പ​ക്കാർക്കു മാത്രമല്ല; എല്ലാ പ്രായ​ക്കാർക്കും അതുണ്ട്‌. പിൻവ​രു​ന്നതു പോലെ നാം ചിന്തി​ക്കു​ന്നെ​ങ്കിൽ, അതിന്റെ സ്വാധീ​നം നമ്മുടെ മേലുണ്ട്‌ എന്നാണ്‌: “മറ്റുള്ളവർ അതു ചെയ്യുന്നു, എന്തു​കൊണ്ട്‌ എനിക്കും ആയിക്കൂ​ടാ?” “ഞാൻ എല്ലായ്‌പോ​ഴും വ്യത്യ​സ്‌ത​നാ​യി​രി​ക്കേണ്ടി വരുന്നത്‌ എന്തു​കൊണ്ട്‌?” “മറ്റുള്ളവർ എന്നെക്കു​റിച്ച്‌ എന്തു ചിന്തി​ക്കും അല്ലെങ്കിൽ എന്തു പറയും?” “എന്റെ കൂട്ടു​കാ​രെ​ല്ലാം ഡേറ്റി​ങ്ങിൽ ഏർപ്പെ​ടു​ക​യും വിവാ​ഹി​ത​രാ​കു​ക​യും ചെയ്യുന്നു, എനിക്ക്‌ അതിനു കഴിയു​ന്നി​ല്ല​ല്ലോ. എനിക്ക്‌ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടോ?”

വശംവ​ദ​രാ​കാ​നുള്ള സമ്മർദം എല്ലാ പ്രായ​ക്കാർക്കും ഉണ്ടെങ്കി​ലും, കൗമാര പ്രായ​ത്തിൽ അത്‌ വളരെ ശക്തമാണ്‌. ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ ഇങ്ങനെ പറയുന്നു: “തങ്ങളുടെ പരിച​യ​ക്കാ​രും സുഹൃ​ത്തു​ക്ക​ളു​മായ സമപ്രാ​യ​ക്കാ​രു​ടെ കൂട്ട​ത്തോ​ടു മിക്ക കൗമാര പ്രായ​ക്കാ​രും ഇഴുകി​ച്ചേ​രു​ന്നു. കൗമാ​ര​പ്രാ​യ​ക്കാ​രായ ഈ ചെറു​പ്പ​ക്കാർ തങ്ങളുടെ മാതാ​പി​താ​ക്ക​ളു​ടെ അല്ല, മറിച്ച്‌ സമപ്രാ​യ​ക്കാ​രു​ടെ അംഗീ​കാ​ര​മാ​ണു തേടു​ന്നത്‌. ആ അംഗീ​കാ​രം നേടാൻ അവർ തങ്ങളുടെ പെരു​മാ​റ്റ​ത്തിൽ പല മാറ്റങ്ങ​ളും വരുത്തി​യേ​ക്കാം.” അതിങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “തങ്ങളുടെ സമപ്രാ​യ​ക്കാർ തങ്ങളെ അംഗീ​ക​രി​ക്കു​ക​യും ഇഷ്ടപ്പെ​ടു​ക​യും ചെയ്യു​ന്നി​ല്ലെ​ങ്കിൽ തങ്ങൾ വളർന്നു​വ​രു​ന്ന​തിൽ എന്തോ തകരാ​റു​ണ്ടെന്ന്‌ അവർ കരുതു​ന്നു.” അതു​കൊണ്ട്‌, “വസ്‌ത്ര​ധാ​രണ രീതി, നേതൃ​ത്വ​ഗു​ണം, ഡേറ്റി​ങ്ങി​ലെ വിജയം എന്നിവ പോലെ തങ്ങളുടെ പ്രശസ്‌തി വർധി​പ്പി​ക്കു​മെന്ന്‌ കരുതുന്ന കാര്യ​ങ്ങ​ളിൽ അവർ വളരെ​യ​ധി​കം ആമഗ്നരാ​കു​ന്നു.”

എങ്ങനെ​യു​ള്ള വീടു വാങ്ങണം അല്ലെങ്കിൽ വാടക​യ്‌ക്കെ​ടു​ക്കണം, ഏതു മോഡൽ കാറാണു വേണ്ടത്‌, കുട്ടികൾ വേണോ വേണ്ടയോ എന്നിങ്ങനെ അനവധി കാര്യങ്ങൾ സംബന്ധിച്ച തീരു​മാ​നത്തെ സമപ്രാ​യ​ക്കാ​രിൽ നിന്നുള്ള സമ്മർദം—തങ്ങളുടെ സമൂഹ​ത്തി​ലോ സ്‌നേ​ഹി​ത​രു​ടെ ഇടയി​ലോ സ്വന്തം സമുദാ​യ​ത്തി​ലോ സ്വീകാ​ര്യ​മായ കാര്യങ്ങൾ—സ്വാധീ​നി​ക്കു​ന്ന​താ​യി വിവാ​ഹി​തർ കണ്ടെത്തി​യേ​ക്കാം. ഭൗതി​ക​മാ​യി അയൽവാ​സി​ക​ളു​ടെ​യും സമപ്രാ​യ​ക്കാ​രു​ടെ​യും ഒപ്പം നിൽക്കാ​നുള്ള ശ്രമത്തിൽ ചില കുടും​ബങ്ങൾ കടത്തിൽ മുങ്ങുന്നു. അതേ, നമ്മുടെ ലക്ഷ്യങ്ങൾ, ചിന്തകൾ, തീരു​മാ​നങ്ങൾ എന്നിവ​യെ​ല്ലാം മിക്ക​പ്പോ​ഴും സമപ്രാ​യ​ക്കാ​രിൽ നിന്നുള്ള സമ്മർദ​ത്തി​ന്റെ കുടി​ല​മായ ശക്തി​യെ​യാ​ണു പ്രകടി​പ്പി​ക്കു​ന്നത്‌. ഈ ശക്തി കണക്കി​ലെ​ടു​ക്കു​മ്പോൾ, ശരിയായ പാതയിൽ പോകാൻ നമ്മെ സഹായി​ക്കും വിധത്തിൽ അത്‌ ഉപയോ​ഗ​പ്പെ​ടു​ത്താ​നാ​കു​മോ? തീർച്ച​യാ​യും!

സമപ്രാ​യ​ക്കാ​രു​ടെ നല്ല സ്വാധീ​നം നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്തുക

തങ്ങളുടെ രോഗി​ക​ളു​ടെ അടുത്ത്‌ ക്രിയാ​ത്മക ചിന്താ​ഗ​തി​ക്കാ​രും ആരോ​ഗ്യ​ക​ര​മായ സ്വാധീ​ന​മു​ള്ള​വ​രും ഉണ്ടായി​രി​ക്കു​ന്ന​തി​ന്റെ മൂല്യം ഡോക്ടർമാർക്കും ആരോ​ഗ്യ​വി​ദ​ഗ്‌ധർക്കും അറിയാം. അത്തര​മൊ​രു അന്തരീക്ഷം രോഗി​യു​ടെ സുഖ​പ്പെ​ട​ലിന്‌ ആക്കം കൂട്ടും. ഉദാഹ​ര​ണ​ത്തിന്‌, കാലോ കൈയോ നഷ്ടപ്പെ​ട്ട​വർക്കു സമാന​മായ നഷ്ടം അനുഭ​വി​ച്ച​വ​രു​ടെ നല്ല മാതൃ​ക​യും പ്രോ​ത്സാ​ഹ​ന​വും മിക്ക​പ്പോ​ഴും ദീർഘ​നാൾ നീണ്ടു​നിൽക്കുന്ന ശാരീ​രി​ക​വും വൈകാ​രി​ക​വു​മായ സുഖ​പ്പെടൽ പ്രക്രി​യ​യിൽ സഹായ​ക​മാ​യി​രു​ന്നി​ട്ടുണ്ട്‌. വ്യക്തമാ​യും, ശുഭാ​പ്‌തി വിശ്വാ​സ​മു​ള്ള​വ​രും ക്രിയാ​ത്മക സ്വാധീ​ന​മു​ള്ള​വ​രു​മായ മാതൃകാ വ്യക്തികൾ ഉൾപ്പെ​ടുന്ന ആരോ​ഗ്യ​ക​ര​മായ ചുറ്റു​പാ​ടിൽ ആയിരി​ക്കു​ന്ന​താണ്‌ സമപ്രാ​യ​ക്കാ​രിൽ നിന്നുള്ള ശരിയായ സമ്മർദം പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നുള്ള ഒരു വിധം.

ക്രിസ്‌തീ​യ സഭയി​ലും ഈ തത്ത്വം സത്യമാണ്‌. എന്തു​കൊ​ണ്ടെ​ന്നാൽ, തന്റെ ജനത്തോ​ടു പതിവാ​യി കൂടി​വ​രാൻ യഹോവ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​ന്റെ ഒരു കാരണം ക്രിയാ​ത്മ​ക​മായ സ്വാധീ​ന​മാണ്‌. ‘സ്‌നേ​ഹ​ത്തി​ന്നും സൽപ്ര​വൃ​ത്തി​കൾക്കും അന്യോ​ന്യം ഉത്സാഹം വർദ്ധി​പ്പി​ക്കാൻ’ ദൈവം നമ്മെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (എബ്രായർ 10:24, 25) ഇന്നത്തെ ലോക​ത്തിൽ നിഷേ​ധാ​ത്മ​ക​വും ദ്രോ​ഹ​ക​ര​വു​മായ സമ്മർദങ്ങൾ ധാരാളം ഉള്ളതി​നാൽ അത്തരം പ്രോ​ത്സാ​ഹനം അമൂല്യ​മാണ്‌. ഈ സമ്മർദങ്ങൾ നിമിത്തം ആത്മീയ​മാ​യി ശക്തരാ​യി​രി​ക്കു​ന്ന​തിന്‌ ക്രിസ്‌ത്യാ​നി​കൾ ‘പോരാ​ടേ’ണ്ടതുണ്ട്‌. (ലൂക്കൊസ്‌ 13:24) അതു​കൊണ്ട്‌, സഹവി​ശ്വാ​സി​ക​ളു​ടെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ പിന്തുണ നമുക്ക്‌ ആവശ്യ​മാണ്‌, നാം അതു വിലമ​തി​ക്കു​ക​യും ചെയ്യുന്നു. മാത്രമല്ല, ചിലർക്കു ‘ജഡത്തിലെ മുള്ള്‌’ സഹി​ക്കേണ്ടി വരുന്നുണ്ട്‌. ഒരുപക്ഷേ അതു രോഗ​മോ വൈക​ല്യ​മോ ആയിരി​ക്കാം. (2 കൊരി​ന്ത്യർ 12:7, NW) ചീത്ത ശീലങ്ങ​ളോ വിഷാ​ദ​മോ തരണം ചെയ്യാൻ മറ്റു ചിലർ പോരാ​ടു​ക​യാ​യി​രി​ക്കാം. അല്ലെങ്കിൽ ജീവി​താ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റുക ബുദ്ധി​മു​ട്ടാ​ണെന്ന്‌ അവർ കണ്ടെത്തി​യേ​ക്കാം. അതു​കൊണ്ട്‌, യഹോ​വ​യോ​ടു പറ്റിനിൽക്കു​ക​യും അവനെ സേവി​ക്കു​ന്ന​തിൽ സന്തോ​ഷി​ക്കു​ക​യും ചെയ്യു​ന്ന​വ​രു​ടെ ഇടയിൽ ആയിരി​ക്കു​ന്നെ​ങ്കിൽ നാം ജ്ഞാനമു​ള്ളവർ ആയിരി​ക്കും. അത്തരം സമപ്രാ​യ​ക്കാർ നമ്മെ താങ്ങി​നിർത്തു​ക​യും ‘വിശ്വ​സ്‌ത​ത​യോ​ടെ അവസാ​ന​ത്തോ​ളം സഹിച്ചു നിൽക്കാൻ’ നമ്മെ സഹായി​ക്കു​ക​യും ചെയ്യും.—മത്തായി 24:13.

ശരിയായ സമപ്രാ​യ​ക്കാ​രെ തിര​ഞ്ഞെ​ടു​ത്തു​കൊണ്ട്‌ അവരുടെ സ്വാധീ​നത്തെ നിയ​ന്ത്രി​ക്കാൻ നമുക്കു കഴിയും. കൂടാതെ, സമപ്രാ​യ​ക്കാർ നമുക്കു നൽകുന്ന പ്രോ​ത്സാ​ഹ​നത്തെ ക്രിസ്‌തീയ യോഗ​ങ്ങ​ളി​ലൂ​ടെ ലഭിക്കുന്ന സമ്പുഷ്ട​മായ ആത്മീയ ഭക്ഷണവും പ്രാ​യോ​ഗി​ക​മായ മാർഗ​നിർദേ​ശ​ങ്ങ​ളും ബലപ്പെ​ടു​ത്തു​ന്നു.

തീർച്ച​യാ​യും, യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ന്നത്‌ എപ്പോ​ഴും എളുപ്പമല്ല. ചിലർക്ക്‌ ഇണയിൽ നിന്നു ലഭിക്കുന്ന പിന്തുണ പരിമി​ത​മാ​യി​രി​ക്കാം, അല്ലെങ്കിൽ ഒട്ടും​തന്നെ ലഭിക്കു​ന്നി​ല്ലാ​യി​രി​ക്കാം. കുട്ടി​ക​ളുള്ള ചിലർക്ക്‌ അവരെ ഒരു​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. മറ്റു ചിലർക്കു യാത്രാ സൗകര്യ​ങ്ങ​ളു​ടെ അപര്യാ​പ്‌ത​ത​യാ​യി​രി​ക്കാം ഒരു പ്രശ്‌നം. ഒന്നു ചിന്തി​ക്കുക: ഇത്തരം പ്രതി​ബ​ന്ധങ്ങൾ നിങ്ങളെ തടഞ്ഞു നിറു​ത്താൻ അനുവ​ദി​ക്കാ​ത്ത​പക്ഷം, നിങ്ങളു​ടെ മാതൃക സമാന​മായ സാഹച​ര്യ​ങ്ങ​ളു​മാ​യി മല്ലിടു​ന്ന​വർക്കു പ്രോ​ത്സാ​ഹനം ആയിത്തീർന്നേ​ക്കാം. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, നിങ്ങളും നിങ്ങ​ളെ​പ്പോ​ലുള്ള മറ്റുള്ള​വ​രും നല്ലൊരു മാതൃക മാത്രമല്ല, സമപ്രാ​യ​ക്കാ​രു​ടെ മേൽ നിർബ​ന്ധ​ത്തി​ന്റെ ഒരു ലാഞ്‌ഛനം പോലു​മി​ല്ലാത്ത ആരോ​ഗ്യ​ക​ര​മായ ഒരു സ്വാധീ​ന​വു​മാ​യി​രി​ക്കും.

യഥാർഥ​ത്തിൽ, അനേകം ക്ലേശങ്ങ​ളും പ്രതി​ബ​ന്ധ​ങ്ങ​ളും നേരി​ടേ​ണ്ടി​വന്ന അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌, തന്റെയും പക്വത​യുള്ള മറ്റു ക്രിസ്‌ത്യാ​നി​ക​ളു​ടെ​യും നല്ല മാതൃക അനുക​രി​ക്കാൻ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “സഹോ​ദ​രൻമാ​രേ, നിങ്ങൾ എല്ലാവ​രും എന്നെ അനുക​രി​പ്പിൻ; ഞങ്ങൾ നിങ്ങൾക്കു കാണിച്ച മാതൃ​ക​പ്ര​കാ​രം നടക്കു​ന്ന​വ​രെ​യും കുറി​ക്കൊൾവിൻ.” (ഫിലി​പ്പി​യർ 3:17; 4:9) തെസ്സ​ലൊ​നീ​ക്യ​യി​ലെ ആദിമ ക്രിസ്‌ത്യാ​നി​കൾ പൗലൊ​സി​ന്റെ നല്ല മാതൃക അനുക​രി​ച്ചു. അവരെ കുറിച്ച്‌ പൗലൊസ്‌ ഇങ്ങനെ എഴുതി: “ബഹുകഷ്ടം സഹി​ക്കേ​ണ്ടി​വ​ന്നി​ട്ടും നിങ്ങൾ പരിശു​ദ്ധാ​ത്മാ​വി​ന്റെ സന്തോ​ഷ​ത്തോ​ടെ വചനം കൈ​ക്കൊ​ണ്ടു ഞങ്ങൾക്കും കർത്താ​വി​ന്നും അനുകാ​രി​ക​ളാ​യി​ത്തീർന്നു. അങ്ങനെ നിങ്ങൾ മക്കെ​ദൊ​ന്യ​യി​ലും അഖായ​യി​ലും വിശ്വ​സി​ക്കു​ന്ന​വർക്കു എല്ലാവർക്കും മാതൃ​ക​യാ​യി​ത്തീർന്നു.” (1 തെസ്സ​ലൊ​നീ​ക്യർ 1:6, 7) നമ്മുടെ ക്രിയാ​ത്മക മനോ​ഭാ​വ​ത്തി​നും മാതൃ​ക​യ്‌ക്കും നമ്മോ​ടൊ​ത്തു സഹവസി​ക്കു​ന്ന​വ​രു​ടെ മേൽ സമാന​മായ ഫലം ഉളവാ​ക്കാൻ കഴിയും.

അനാ​രോ​ഗ്യ​ക​ര​മായ സ്വാധീ​നങ്ങൾ ഒഴിവാ​ക്കു​ക

സമപ്രാ​യ​ക്കാ​രു​ടെ അനാ​രോ​ഗ്യ​ക​ര​മായ സമ്മർദങ്ങൾ ഒഴിവാ​ക്കാൻ നാം ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, ‘ജഡത്തി​ന​നു​സ​രിച്ച്‌ നടക്കു​ന്ന​വ​രു​ടെ’ സ്വാധീ​നത്തെ ചെറു​ത്തു​നി​ന്നേ പറ്റൂ. (റോമർ 8:4, 5; 1 യോഹ​ന്നാൻ 2:15-17) അങ്ങനെ ചെയ്യാ​ത്ത​പക്ഷം, സമപ്രാ​യ​ക്കാ​രു​ടെ ദ്രോ​ഹ​ക​ര​മായ സമ്മർദം, യഹോ​വ​യിൽ നിന്നും അവന്റെ ജ്ഞാനപൂർവ​ക​മായ ബുദ്ധി​യു​പ​ദേ​ശ​ത്തിൽ നിന്നും നമ്മെ വ്യതി​ച​ലി​പ്പി​ക്കും. സദൃശ​വാ​ക്യ​ങ്ങൾ 13:20 ഇങ്ങനെ പറയുന്നു: “ജ്ഞാനി​ക​ളോ​ടു​കൂ​ടെ നടക്ക; നീയും ജ്ഞാനി​യാ​കും; ഭോഷ​ന്മാർക്കു കൂട്ടാ​ളി​യാ​യ​വ​നോ വ്യസനി​ക്കേ​ണ്ടി​വ​രും.” സമപ്രാ​യ​ക്കാ​രു​ടെ അനാ​രോ​ഗ്യ​ക​ര​മായ സമ്മർദം നിമിത്തം വ്യസനി​ക്കേ​ണ്ടി​വന്ന ആരെ​യെ​ങ്കി​ലും കുറിച്ചു നിങ്ങൾക്ക്‌ ചിന്തി​ക്കാൻ കഴിയു​മോ? ഉദാഹ​ര​ണ​ത്തിന്‌, സമപ്രാ​യ​ക്കാ​രിൽ നിന്നുള്ള സമ്മർദം നിമിത്തം ചില ക്രിസ്‌ത്യാ​നി​കൾ ഭൗതി​കാ​സ​ക്തി​യി​ലേ​ക്കും അധാർമി​ക​ത​യി​ലേ​ക്കും മയക്കു​മ​രു​ന്നി​ന്റെ​യും മദ്യത്തി​ന്റെ​യും ദുരു​പ​യോ​ഗ​ത്തി​ലേ​ക്കും വഴുതി​വീ​ണി​ട്ടുണ്ട്‌.

സഭയ്‌ക്കു​ള്ളിൽ പോലും, ആത്മീയ​മാ​യി ദുർബ​ല​രായ വ്യക്തി​ക​ളെ​യാണ്‌ അടുത്ത സുഹൃ​ത്തു​ക്ക​ളാ​യി നാം തിര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ങ്കിൽ സമപ്രാ​യ​ക്കാ​രു​ടെ അനാ​രോ​ഗ്യ​ക​ര​മായ സ്വാധീ​ന​ത്തിൽ നാം അകപ്പെ​ട്ടേ​ക്കാം. (1 കൊരി​ന്ത്യർ 15:33; 2 തെസ്സ​ലൊ​നീ​ക്യർ 3:14) അത്തരം വ്യക്തികൾ മിക്ക​പ്പോ​ഴും ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ താത്‌പ​ര്യ​പ്പെ​ടി​ല്ലെന്നു മാത്രമല്ല, അത്തരം ചർച്ചകൾ ആസ്വദി​ക്കു​ന്ന​വരെ അവർ പരിഹ​സി​ക്കുക പോലും ചെയ്‌തേ​ക്കാം. അങ്ങനെ​യു​ള്ള​വരെ നമ്മുടെ അടുത്ത സുഹൃ​ത്തു​ക്ക​ളാ​യി തിര​ഞ്ഞെ​ടു​ത്താൽ സമപ്രാ​യ​ക്കാ​രിൽ നിന്നുള്ള സമ്മർദം, സമാന​മായ അവസ്ഥയിൽ നമ്മെ എത്തി​ച്ചേ​ക്കാം. പെട്ടെ​ന്നു​തന്നെ നാം അവരുടെ ചിന്തക​ളും മനോ​ഭാ​വ​ങ്ങ​ളും പ്രതി​ഫ​ലി​പ്പി​ക്കാൻ തുടങ്ങു​ക​യും ചെയ്‌തേ​ക്കാം. യഥാർഥ വിശ്വാ​സം ഉള്ളവ​രെ​യും ആത്മീയ പുരോ​ഗതി വരുത്താൻ ശ്രമി​ക്കു​ന്ന​വ​രെ​യും കുറിച്ചു നാം മോശ​മാ​യി ചിന്തി​ച്ചേ​ക്കാം.—1 തിമൊ​ഥെ​യൊസ്‌ 4:15.

ആത്മീയ കാര്യ​ങ്ങ​ളിൽ സന്തോഷം കണ്ടെത്തുന്ന, യഹോ​വയെ പ്രസാ​ദി​പ്പി​ക്കാൻ ശ്രമി​ക്കുന്ന ആളുക​ളു​മാ​യി സൗഹൃദ ബന്ധങ്ങൾ വളർത്തി​യെ​ടു​ക്കു​ന്നത്‌ എത്രയോ ജ്ഞാനപൂർവ​ക​മാണ്‌! “ഉയരത്തിൽ നിന്നുള്ള ജ്ഞാനം” പ്രതി​ഫ​ലി​പ്പി​ക്കാൻ അത്തരം സുഹൃ​ത്തു​ക്കൾ നമ്മെ സഹായി​ക്കും. അത്‌ ‘ഒന്നാമതു നിർമ്മ​ല​വും പിന്നെ സമാധാ​ന​വും ശാന്തത​യും അനുസ​ര​ണ​വു​മു​ള്ള​തും കരുണ​യും സൽഫല​വും നിറഞ്ഞ​തും കപടം ഇല്ലാത്ത​തു​മാ​കു​ന്നു.’ (യാക്കോബ്‌ 3:17) ആത്മീയ മനസ്‌ക​രാ​യ​വർക്ക്‌ ആത്മീ​യേതര കാര്യ​ങ്ങ​ളൊ​ന്നും സംസാ​രി​ക്കാ​നാ​വില്ല എന്നല്ല ഇതിന്റെ അർഥം. അതു വാസ്‌ത​വമല്ല! ഉണരുക! മാസിക പോലുള്ള വാച്ച്‌ ടവർ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ രസകര​മായ നാനാ വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ച്ചു​നോ​ക്കുക. ചർച്ചയ്‌ക്കുള്ള ആരോ​ഗ്യ​ക​ര​മായ വിഷയ​ങ്ങൾക്കു വാസ്‌ത​വ​ത്തിൽ അറുതി​യില്ല. നാനാ വിഷയ​ങ്ങ​ളിൽ താത്‌പ​ര്യം ഉള്ളവരാ​യി​രി​ക്കു​ക​വഴി യഹോ​വ​യു​ടെ കരവേ​ല​യോ​ടും ജീവ​നോ​ടു​മുള്ള സ്‌നേ​ഹ​മാ​യി​രി​ക്കും നാം പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌.

ഒരു നല്ല ടെന്നിസ്‌ കളിക്കാ​രൻ മറ്റു നല്ല കളിക്കാ​രോ​ടൊ​പ്പം കളിച്ച്‌ തന്റെ കഴിവു​കൾ വളർത്തി​യെ​ടു​ക്കു​ന്നതു പോലെ, നല്ല സുഹൃ​ത്തു​ക്കൾ നമ്മെ മാനസി​ക​മാ​യും വൈകാ​രി​ക​മാ​യും ആത്മീയ​മാ​യും കെട്ടു​പണി ചെയ്യുന്നു. അതേസ​മയം, ഇരട്ട ജീവിതം നയിക്കാൻ പ്രേരി​പ്പി​ച്ചു​കൊണ്ട്‌ ഒരു കപട ജീവി​ത​ഗ​തി​യി​ലേക്കു വരാൻ അനുചി​ത​മായ കൂട്ടു​കെട്ട്‌ ഇടയാ​ക്കി​യേ​ക്കാം. ആത്മാഭി​മാ​ന​വും ശുദ്ധമായ ഒരു മനഃസാ​ക്ഷി​യും ഉണ്ടായി​രി​ക്കു​ന്നത്‌ എത്രയോ മെച്ചമാണ്‌!

പ്രയോ​ജനം നേടിയ ചിലർ

ബൈബിൾ പ്രമാ​ണ​ങ്ങ​ളും അതിന്റെ ആത്മീയ​വും ധാർമി​ക​വു​മായ വ്യവസ്ഥ​ക​ളും പഠിക്കു​ന്നത്‌ അത്ര ബുദ്ധി​മു​ട്ടുള്ള കാര്യ​മ​ല്ലെന്നു മിക്കവ​രും കണ്ടെത്തു​ന്നു. എന്നിരു​ന്നാ​ലും, ഈ കാര്യ​ങ്ങ​ള​നു​സ​രി​ച്ചു പ്രവർത്തി​ക്കു​ന്ന​താണ്‌ ബുദ്ധി​മു​ട്ടുള്ള സംഗതി. പിൻവ​രുന്ന ദൃഷ്ടാ​ന്തങ്ങൾ പ്രകട​മാ​ക്കു​ന്നതു പോലെ, സമപ്രാ​യ​ക്കാ​രു​ടെ ആരോ​ഗ്യ​ക​ര​മായ സമ്മർദ​ത്തിന്‌ മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സേവി​ക്കാൻ നമ്മെ സഹായി​ക്കാ​നാ​കും.

ഭാര്യ​യോ​ടൊ​ത്തു മുഴു​സമയ ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കുന്ന ഒരു സാക്ഷി പറഞ്ഞത്‌ ജീവി​ത​ത്തി​ലെ തന്റെ ലക്ഷ്യങ്ങളെ സമപ്രാ​യ​ക്കാ​രു​ടെ മാതൃക സ്വാധീ​നി​ച്ചു എന്നാണ്‌. ചെറു​പ്പ​കാ​ലത്ത്‌, അദ്ദേഹ​ത്തിന്‌ അനാ​രോ​ഗ്യ​ക​ര​മായ സ്വാധീ​ന​ങ്ങളെ നേരി​ടേ​ണ്ടി​വന്നു. എന്നാൽ അദ്ദേഹം സുഹൃ​ത്തു​ക്ക​ളാ​യി തിര​ഞ്ഞെ​ടു​ത്ത​തോ പതിവാ​യി ശുശ്രൂ​ഷ​യി​ലും ക്രിസ്‌തീയ യോഗ​ങ്ങ​ളി​ലും പങ്കുപ​റ്റാൻ അദ്ദേഹത്തെ പ്രോ​ത്സാ​ഹി​പ്പിച്ച വ്യക്തി​കളെ ആയിരു​ന്നു. ഈ സുഹൃ​ത്തു​ക്ക​ളു​മാ​യുള്ള സഹവാസം ആത്മീയ പക്വത കൈവ​രി​ക്കാൻ അദ്ദേഹത്തെ സഹായി​ച്ചു.

മറ്റൊരു സാക്ഷി എഴുതു​ന്നു: “വിവാ​ഹ​ശേഷം ഞങ്ങൾ വേറൊ​രു സഭയി​ലേക്കു മാറി. അവിടെ ഏതാണ്ട്‌ ഞങ്ങളുടെ അത്രയും പ്രായ​മുള്ള സാധാരണ പയനി​യർമാ​രായ ഒരു ദമ്പതി​ക​ളു​ണ്ടാ​യി​രു​ന്നു. മുഴു​സമയ ശുശ്രൂ​ഷ​യിൽ പ്രവേ​ശി​ക്കാൻ അവരുടെ മാതൃക ഞങ്ങൾക്കു പ്രചോ​ദ​ന​മാ​യി. പിന്നെ ഞങ്ങളും സഭയിൽ പയനിയർ ആത്മാവ്‌ വളർത്താൻ ശ്രമിച്ചു. തത്‌ഫ​ല​മാ​യി അനേകർ ഞങ്ങളോ​ടൊ​ത്തു പയനി​യ​റിങ്‌ തുടങ്ങി.”

ദിവ്യാ​ധി​പ​ത്യ ലക്ഷ്യങ്ങ​ളു​ള്ള​വ​രു​മാ​യി സഹവസി​ച്ചാൽ യഹോ​വ​യോ​ടുള്ള അനുസ​രണം എളുപ്പ​മാ​യി​ത്തീ​രും. സമപ്രാ​യ​ക്കാ​രു​ടെ ആരോ​ഗ്യ​ക​ര​മായ സ്വാധീ​ന​ത്തി​ന്റെ മറ്റൊരു പ്രയോ​ജ​ന​മാണ്‌ ഇത്‌. ഒരു ചെറു​പ്പ​ക്കാ​ര​നാ​യി​രി​ക്കെ മുഴു​സമയ ശുശ്രൂഷ ഏറ്റെടു​ക്കു​ക​യും പിന്നീട്‌ ഒരു സഞ്ചാര മേൽവി​ചാ​രകൻ ആയിത്തീ​രു​ക​യും ഇപ്പോൾ വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ ഒരു ബ്രാഞ്ച്‌ ഓഫീ​സിൽ സേവന​മ​നു​ഷ്‌ഠി​ക്കു​ക​യും ചെയ്യുന്ന ഒരു സാക്ഷി ഇപ്രകാ​രം എഴുതി: “എന്റെ ഏറ്റവും പ്രിയ​ങ്ക​ര​മായ, ബാല്യ​കാ​ല​സ്‌മ​ര​ണ​ക​ളിൽ ചിലത്‌ മുഴു​സമയ സേവകർ ഞങ്ങളുടെ വീട്ടിൽ സന്ദർശനം നടത്തി​യ​തി​നെ കുറി​ച്ചു​ള്ള​താണ്‌. എല്ലായ്‌പോ​ഴും ഞങ്ങളുടെ ഭക്ഷണ​മേ​ശ​യി​ങ്കൽ അതിഥി​കൾക്കാ​യി ഇടമു​ണ്ടാ​യി​രു​ന്നു. എനിക്കു പത്തു വയസ്സ്‌ ഉണ്ടായി​രു​ന്ന​പ്പോൾ, ഒരു സഞ്ചാര​മേൽവി​ചാ​രകൻ എനിക്ക്‌ ഒരു സേവന ബാഗ്‌ നൽകി. ഇപ്പോ​ഴും ഞാൻ അതു വില​യേ​റി​യ​താ​യി സൂക്ഷി​ക്കു​ന്നു.”

തന്റെ കൗമാ​ര​കാ​ല​ഘ​ട്ടത്തെ കുറിച്ച്‌ അയവി​റ​ക്കി​ക്കൊണ്ട്‌ ആ സാക്ഷി ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “സഭയി​ലുള്ള മിക്ക ചെറു​പ്പ​ക്കാ​രും സഭാ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാൻ ആഗ്രഹി​ച്ചു, അവരുടെ മാതൃക മറ്റുള്ള​വ​രായ ഞങ്ങളെ​യും അതുതന്നെ ചെയ്യാൻ പ്രചോ​ദി​പ്പി​ച്ചു.” ആരോ​ഗ്യ​ക​ര​മായ സ്വാധീ​ന​മു​ണ്ടാ​യി​രുന്ന സമപ്രാ​യ​ക്കാർ, ഒരു ചെറു തൈ വളർന്നു നേരെ​യുള്ള വലിയ ഒരു വൃക്ഷമാ​യി​ത്തീ​രു​ന്ന​തു​പോ​ലെ, ഈ ചെറു​പ്പ​ക്കാ​രനെ വളരാൻ സഹായി​ച്ചു. മാതാ​പി​താ​ക്കളേ, നിങ്ങളു​ടെ കുട്ടി​ക​ളു​ടെ​മേൽ ക്രിയാ​ത്മ​ക​മായ, കെട്ടു​പണി ചെയ്യുന്ന സ്വാധീ​നം ഉണ്ടായി​രി​ക്കാൻ കഴിയു​ന്ന​വരെ നിങ്ങൾ വീട്ടി​ലേക്കു ക്ഷണിക്കാ​റു​ണ്ടോ?—മലാഖി 3:16.

ഈ പറഞ്ഞ വ്യക്തി​ക​ളെ​പ്പോ​ലെ, നമു​ക്കെ​ല്ലാ​വർക്കും മുഴു​സമയ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ കഴിക​യില്ല എന്നതു സ്‌പഷ്ട​മാണ്‌. എന്നാൽ, ‘പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും പൂർണ്ണാ​ത്മാ​വോ​ടും പൂർണ്ണ​മ​ന​സ്സോ​ടും’ കൂടെ യഹോ​വയെ സ്‌നേ​ഹി​ക്കാൻ നമുക്കു പഠിക്കാൻ കഴിയും. (മത്തായി 22:37) ആ സ്‌നേ​ഹ​വും അതു മുഖേന നിത്യ​ജീ​വ​നാ​യുള്ള നമ്മുടെ പ്രതീ​ക്ഷ​ക​ളും വളർത്തി​യെ​ടു​ക്കു​ന്ന​തിൽ ഒരു സുപ്ര​ധാന പങ്കുവ​ഹി​ക്കു​ന്നത്‌ നാം ഏതുതരം സമപ്രാ​യ​ക്കാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്നു എന്നതാണ്‌.

യഥാർഥ ജീവിത വിജയ​ത്തിന്‌ ലളിത​വും എന്നാൽ ഫലപ്ര​ദ​വു​മായ ഒരു സൂത്ര​വാ​ക്യം സങ്കീർത്ത​ന​ക്കാ​രൻ നൽകി: “ദുഷ്ടന്മാ​രു​ടെ ആലോ​ച​ന​പ്ര​കാ​രം നടക്കാ​തെ​യും പാപി​ക​ളു​ടെ വഴിയിൽ നില്‌ക്കാ​തെ​യും പരിഹാ​സി​ക​ളു​ടെ ഇരിപ്പി​ട​ത്തിൽ ഇരിക്കാ​തെ​യും യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണ​ത്തിൽ സന്തോ​ഷി​ച്ചു അവന്റെ ന്യായ​പ്ര​മാ​ണത്തെ രാപ്പകൽ ധ്യാനി​ക്കു​ന്നവൻ ഭാഗ്യ​വാൻ. അവൻ, ആററരി​കത്തു നട്ടിരി​ക്കു​ന്ന​തും തക്കകാ​ലത്തു ഫലം കായ്‌ക്കു​ന്ന​തും ഇല വാടാ​ത്ത​തു​മായ വൃക്ഷം​പോ​ലെ ഇരിക്കും; അവൻ ചെയ്യു​ന്ന​തൊ​ക്കെ​യും സാധി​ക്കും.”—സങ്കീർത്തനം 1:1-3.

എത്ര നല്ല ഉറപ്പ്‌! അപൂർണ​രായ നാം പിഴവു​കൾ വരുത്തു​ന്നെ​ങ്കിൽ പോലും നമ്മെ വഴിന​യി​ക്കാൻ നാം യഹോ​വയെ അനുവ​ദി​ക്കു​ക​യും സമപ്രാ​യ​ക്കാ​രു​ടെ ആരോ​ഗ്യ​ക​ര​മായ സ്വാധീ​ന​മാ​കുന്ന ദൈവദത്ത സംഭര​ണി​യിൽ നിന്ന്‌—‘ലോക​ത്തി​ലെ നമ്മുടെ മുഴു സഹോദര വർഗത്തിൽ നിന്ന്‌’—ധാരാ​ള​മാ​യി പ്രയോ​ജനം അനുഭ​വി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നമ്മുടെ ജീവിതം വിജയ​പ്ര​ദ​മാ​യി​രി​ക്കും.—1 പത്രൊസ്‌ 5:9.

[24-ാം പേജിലെ ചിത്രം]

സഭയിൽ സമപ്രാ​യ​ക്കാ​രു​ടെ ആരോ​ഗ്യ​ക​ര​മായ സ്വാധീ​ന​മുണ്ട്‌

[25-ാം പേജിലെ ചിത്രം]

മാതാപിതാക്കളേ, ക്രിയാ​ത്മക സ്വാധീ​ന​മുള്ള സമപ്രാ​യ​ക്കാ​രു​മാ​യി ഇടപഴ​കാൻ കുട്ടി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​വിൻ