വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളെ ഇടറിക്കാൻ കോപത്തെ അനുവദിക്കാതിരിക്കുക

നിങ്ങളെ ഇടറിക്കാൻ കോപത്തെ അനുവദിക്കാതിരിക്കുക

നിങ്ങളെ ഇടറി​ക്കാൻ കോപത്തെ അനുവ​ദി​ക്കാ​തി​രി​ക്കുക

“ആഴത്തിൽ ശ്വാസം വലിച്ചു​വി​ടുക!” “പത്തുവരെ എണ്ണുക!” “നാക്കു കടിച്ചു പിടി​ക്കുക!” ഈ വാക്കുകൾ നിങ്ങൾക്കു പരിചി​ത​മാ​ണോ? ഉള്ളിലെ വിക്ഷോ​ഭത്തെ അടക്കാൻ നിങ്ങൾ സ്വയം പറയുന്ന വാക്കു​ക​ളാ​കാം ഇവ. ചിലരാ​ണെ​ങ്കിൽ കോപ​ത്താ​ലുള്ള പൊട്ടി​ത്തെറി ഒഴിവാ​ക്കാ​നുള്ള ശ്രമത്തിൽ ഒന്നു നടക്കാൻ പോകു​ന്നു. കോപത്തെ നിയ​ന്ത്രി​ക്കാ​നും മറ്റുള്ള​വ​രു​മാ​യി നല്ല ബന്ധങ്ങൾ നിലനിർത്താ​നു​മുള്ള ലളിത​മായ മാർഗ​ങ്ങ​ളാണ്‌ ഇവ.

എങ്കിലും, സമീപ വർഷങ്ങ​ളിൽ, കോപത്തെ നിയ​ന്ത്രി​ക്ക​ണ​മോ അടിച്ച​മർത്ത​ണ​മോ എന്നതു സംബന്ധിച്ച വിദഗ്‌ധ​രു​ടെ പരസ്‌പ​ര​യോ​ജി​പ്പി​ല്ലാത്ത അഭി​പ്രാ​യങ്ങൾ അനേകരെ കുഴപ്പ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, “നിങ്ങൾക്ക്‌ ആശ്വാസം തരു​മെ​ങ്കിൽ കോപം തുറന്നു പ്രകടി​പ്പി​ക്കുക” എന്ന തത്ത്വം ചില മനഃശാ​സ്‌ത്രജ്ഞർ മുന്നോ​ട്ടു വെച്ചി​ട്ടുണ്ട്‌. “പുകവലി, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊള​സ്‌​ട്രോൾ എന്നീ ഘടകങ്ങ​ളെ​ക്കാൾ അകാല മരണത്തിന്‌ ഇടയാ​ക്കു​ന്ന​വ​യാണ്‌” നിരന്തര കോപ​പ്ര​ക​ട​നങ്ങൾ എന്ന്‌ മറ്റു ചിലർ മുന്നറി​യി​പ്പു നൽകുന്നു. ദൈവ​വ​ചനം വ്യക്തമാ​യി ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷി​ഞ്ഞു​പോ​ക​രു​തു; അതു ദോഷ​ത്തി​ന്നു ഹേതു​വാ​കേ​യു​ള്ളു.” (സങ്കീർത്തനം 37:8) അത്തരം വ്യക്തമായ ബുദ്ധി​യു​പ​ദേശം ബൈബിൾ നൽകു​ന്ന​തി​ന്റെ കാരണം എന്താണ്‌?

അനിയ​ന്ത്രി​ത വികാ​രങ്ങൾ അനിയ​ന്ത്രിത പ്രവൃ​ത്തി​ക​ളി​ലേക്കു നയിക്കു​ന്നു. മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ പ്രാരം​ഭ​ഘ​ട്ട​ത്തിൽ തന്നെ അതു പ്രകട​മാ​യി. നാം ഇങ്ങനെ വായി​ക്കു​ന്നു: “കയീന്നു ഏററവും കോപ​മു​ണ്ടാ​യി, അവന്റെ മുഖം വാടി.” ഇത്‌ അവനെ എന്തി​ലേക്കു നയിച്ചു? നന്മ ചെയ്യാ​നുള്ള യഹോ​വ​യു​ടെ ആഹ്വാ​ന​ത്തി​നെ​തി​രെ തന്റെ ഹൃദയം കഠിന​മാ​ക്കത്തക്ക വിധം അവനെ പിടി​കൂ​ടിയ കോപം അവന്റെ​മേ​ലുള്ള നിയ​ന്ത്രണം ഏറ്റെടു​ത്തു. കയീന്റെ അനിയ​ന്ത്രിത കോപം ഗുരു​ത​ര​മായ പാപത്തി​ലേക്ക്‌—സഹോ​ദ​രനെ കൊല ചെയ്യു​ന്ന​തി​ലേക്ക്‌—നയിച്ചു.—ഉല്‌പത്തി 4:3-8.

ദാവീ​ദി​നു വലിയ പ്രശംസ ലഭിക്കു​ന്നു എന്നറിഞ്ഞ ഇസ്രാ​യേ​ലി​ന്റെ ഒന്നാമത്തെ രാജാ​വാ​യി​രുന്ന ശൗലിന്റെ അവസ്ഥയും സമാന​മാ​യി​രു​ന്നു. “സ്‌ത്രീ​കൾ വാദ്യ​ഘോ​ഷ​ത്തോ​ടെ ഗാന​പ്ര​തി​ഗാ​ന​മാ​യി: ശൌൽ ആയിരത്തെ കൊന്നു ദാവീ​ദോ പതിനാ​യി​രത്തെ എന്നു പാടി. അപ്പോൾ ശൌൽ ഏററവും കോപി​ച്ചു; ഈ വാക്കു അവന്നു അനിഷ്ട​മാ​യി.” ദാവീ​ദി​നെ വധിക്കാൻ പല പ്രാവ​ശ്യം ശ്രമി​ക്കുന്ന ഘട്ടത്തോ​ളം കോപം ശൗലിന്റെ ചിന്തയു​ടെ​മേൽ അധീശ​ത്വം പുലർത്തി. സൗഹൃദം പുനഃ​സ്ഥാ​പി​ക്കാ​നുള്ള ശ്രമങ്ങൾ ദാവീ​ദി​ന്റെ പക്ഷത്തു​നിന്ന്‌ ഉണ്ടാ​യെ​ങ്കി​ലും സമാധാ​നം പിന്തു​ട​രാ​നോ അനുര​ഞ്‌ജ​ന​ത്തി​ലാ​കാ​നോ ശൗലിനു മനസ്സാ​യി​രു​ന്നില്ല. ആത്യന്തി​ക​മാ​യി, അവന്‌ യഹോ​വ​യു​ടെ പ്രീതി മുഴു​വ​നാ​യും നഷ്ടപ്പെട്ടു.—1 ശമൂവേൽ 18:6-11; 19:9, 10; 24:1-21; സദൃശ​വാ​ക്യ​ങ്ങൾ 6:34, 35, NW.

ഒരാൾ അനിയ​ന്ത്രി​ത​മായ കോപ​ത്തി​നു വഴി​പ്പെ​ടു​മ്പോൾ ഉൾപ്പെ​ട്ടി​രി​ക്കുന്ന എല്ലാവർക്കും മനോ​വ്യ​ഥ​യു​ണ്ടാ​ക്കുന്ന സംഗതി​കൾ പ്രസ്‌തുത വ്യക്തി പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്യാ​റുണ്ട്‌. (സദൃശ​വാ​ക്യ​ങ്ങൾ 29:22) കയീനും ശൗലും കോപ​മു​ള്ളവർ ആയിത്തീർന്ന​തി​നു കാരണം രണ്ടു​പേർക്കും ഈർഷ്യ​യും അസൂയ​യും ഉണ്ടായി​രു​ന്നു എന്നതാണ്‌. വ്യത്യസ്‌ത വിധങ്ങ​ളിൽ ആയിരു​ന്നു എന്നു മാത്രം. എന്നിരു​ന്നാ​ലും, കോപ​ത്തോ​ടെ പ്രതി​ക​രി​ക്കു​ന്നത്‌ വ്യത്യ​സ്‌ത​മായ കാരണ​ങ്ങ​ളാൽ ആകാം. ന്യായ​ര​ഹി​ത​മായ ഒരു വിമർശ​ന​മോ അപമാ​ന​മോ തെറ്റി​ദ്ധാ​ര​ണ​യോ അനുചി​ത​മായ പെരു​മാ​റ്റ​മോ കോപ​ത്തോ​ടെ​യുള്ള പൊട്ടി​ത്തെ​റിക്ക്‌ വഴിമ​രുന്ന്‌ ഇട്ടേക്കാ​വുന്ന സംഗതി​യാണ്‌.

കയീ​ന്റെ​യും ശൗലി​ന്റെ​യും ദൃഷ്ടാ​ന്തങ്ങൾ രണ്ടു​പേർക്കും പൊതു​വിൽ ഉണ്ടായി​രുന്ന ഗുരു​ത​ര​മായ ഒരു ന്യൂന​തയെ ആണു സൂചി​പ്പി​ക്കു​ന്നത്‌. കയീന്റെ യാഗം വിശ്വാ​സ​ത്താൽ പ്രേരി​ത​മാ​യി​രു​ന്നില്ല എന്നു വ്യക്തമാണ്‌. (എബ്രായർ 11:4) യഹോവ വ്യക്തമാ​യി പ്രസ്‌താ​വിച്ച കൽപ്പനകൾ അനുസ​രി​ക്കു​ന്ന​തിൽ ശൗലിനു നേരിട്ട പരാജ​യ​വും തുടർന്നു​ണ്ടായ സ്വയന്യാ​യീ​കരണ ശ്രമങ്ങ​ളും ദൈവ​ത്തി​ന്റെ പ്രീതി​യും ദൈവാ​ത്മാ​വും അവനു നഷ്ടപ്പെ​ടാൻ ഇടയാക്കി. വ്യക്തമാ​യും, ഇരുവ​രും തങ്ങൾക്ക്‌ യഹോ​വ​യു​മാ​യി ഉണ്ടായി​രുന്ന ബന്ധം വിച്ഛേ​ദി​ച്ചു.

ശൗൽ തന്നോടു പെരു​മാ​റിയ വിധത്തെ പ്രതി കോപി​ക്കാൻ കാരണ​മു​ണ്ടാ​യി​രുന്ന ദാവീ​ദി​ന്റെ മനോ​ഭാ​വ​വു​മാ​യി അത്തരം മനോ​ഭാ​വ​ങ്ങളെ വിപരീത താരത​മ്യം ചെയ്യുക. ദാവീദ്‌ തന്റെ കോപത്തെ നിയ​ന്ത്രി​ച്ചു. എന്തു​കൊണ്ട്‌? അവൻ ഇങ്ങനെ പറഞ്ഞു: “യഹോ​വ​യു​ടെ അഭിഷി​ക്ത​നായ എന്റെ യജമാ​നന്റെ നേരെ കയ്യെടു​ക്കു​ന്ന​തായ ഈ കാര്യം ചെയ്‌വാൻ യഹോവ എനിക്കു ഇടവരു​ത്ത​രു​തേ; അവൻ യഹോ​വ​യു​ടെ അഭിഷി​ക്ത​ന​ല്ലോ.” യഹോ​വ​യു​മാ​യുള്ള തന്റെ ബന്ധം ദാവീ​ദി​ന്റെ മനസ്സിൽ വളരെ വ്യക്തമാ​യി ഉണ്ടായി​രു​ന്നു, ശൗലു​മാ​യുള്ള അവന്റെ ഇടപെ​ട​ലു​കളെ അതു ബാധി​ക്കു​ക​യും ചെയ്‌തു. അവൻ താഴ്‌മ​യോ​ടെ കാര്യങ്ങൾ യഹോ​വ​യ്‌ക്ക്‌ വിട്ടു​കൊ​ടു​ത്തു.—1 ശമൂവേൽ 24:6, 15.

വാസ്‌ത​വ​ത്തിൽ, അനിയ​ന്ത്രി​ത​മായ കോപ​ത്തി​ന്റെ ഫലങ്ങൾ ഗുരു​ത​ര​മാണ്‌. പൗലൊസ്‌ അപ്പൊ​സ്‌തലൻ ഈ മുന്നറി​യി​പ്പു നൽകി: “കോപി​ച്ചാൽ പാപം ചെയ്യാ​തി​രി​പ്പിൻ.” (എഫെസ്യർ 4:26) നീതി​പൂർവ​ക​മായ ധാർമി​ക​രോ​ഷം ഉചിത​മാ​ണെ​ങ്കി​ലും, കോപം നമുക്ക്‌ ഒരു ഇടർച്ച​ക്ക​ല്ലാ​യി മാറാ​നുള്ള അപകട സാധ്യത എല്ലായ്‌പോ​ഴു​മുണ്ട്‌. അതു​കൊണ്ട്‌ കോപം നിയ​ന്ത്രി​ക്കു​ക​യെ​ന്നത്‌ ഒരു വെല്ലു​വി​ളി ആയിരി​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല. ഏതു വിധത്തിൽ നമുക്കതു നിയ​ന്ത്രി​ക്കാ​നാ​കും?

പ്രാഥ​മി​ക​മാ​യ ഒരു വിധം യഹോ​വ​യു​മാ​യി ശക്തമായ ഒരു ബന്ധം വളർത്തി​യെ​ടു​ക്കുക എന്നതാണ്‌. നിങ്ങളു​ടെ മനസ്സി​നെ​യും ഹൃദയ​ത്തെ​യും അവന്റെ മുമ്പാകെ തുറക്കാൻ അവൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. നിങ്ങളു​ടെ ഉത്‌ക​ണ്‌ഠ​ക​ളും താത്‌പ​ര്യ​ങ്ങ​ളും അവനോ​ടു പറയുക, കോപത്തെ കീഴട​ക്കാൻ ഒരു ശാന്ത ഹൃദയ​ത്തി​നാ​യി അപേക്ഷി​ക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 14:30) “കർത്താ​വി​ന്റെ കണ്ണു നീതി​മാ​ന്മാ​രു​ടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥ​നെ​ക്കും തുറന്നി​രി​ക്കു​ന്നു” എന്ന്‌ ഉറപ്പു​ള്ളവർ ആയിരി​ക്കുക.—1 പത്രൊസ്‌ 3:12.

പ്രാർഥ​ന​യ്‌ക്കു നിങ്ങളെ രൂപ​പ്പെ​ടു​ത്താ​നും വഴിന​ട​ത്താ​നും കഴിയും. ഏതു വിധത്തിൽ? ഇതിനു മറ്റുള്ള​വ​രു​മാ​യുള്ള നിങ്ങളു​ടെ ഇടപെ​ട​ലു​ക​ളു​ടെ​മേൽ ആഴമായ സ്വാധീ​നം ഉണ്ടായി​രി​ക്കാൻ കഴിയും. യഹോവ നിങ്ങ​ളോട്‌ ഇടപെ​ട്ടി​രി​ക്കുന്ന വിധം ഓർക്കുക. തിരു​വെ​ഴു​ത്തു​കൾ പറയു​ന്ന​തു​പോ​ലെ, യഹോവ ‘നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്‌തി​ട്ടില്ല.’ (സങ്കീർത്തനം 103:10) “സാത്താൻ നമ്മെ തോല്‌പി”ക്കാതി​രി​ക്കേ​ണ്ട​തി​നു ക്ഷമാശീ​ലം അതി​പ്ര​ധാ​ന​മാണ്‌. (2 കൊരി​ന്ത്യർ 2:10, 11) കൂടാതെ, ജീവി​ത​ത്തിൽ ആഴത്തിൽ വേരൂ​ന്നി​യി​രി​ക്കുന്ന സംഗതി​കൾക്കു മാറ്റം വരുത്താൻ ഉതകുന്ന പരിശു​ദ്ധാ​ത്മാ​വി​ന്റെ മാർഗ​നിർദേ​ശ​ത്തി​നാ​യി നിങ്ങളു​ടെ ഹൃദയം തുറക്കാൻ പ്രാർഥന മുഖാ​ന്തരം സാധി​ക്കു​ന്നു. കോപ​ത്തി​ന്റെ വരിഞ്ഞു​മു​റു​ക്കുന്ന ശക്തിയിൽ നിന്നും നിങ്ങളെ വിടു​വി​ക്കുന്ന “സകലബു​ദ്ധി​യേ​യും കവിയുന്ന ദൈവ​സ​മാ​ധാ​നം” യഹോവ സന്തോ​ഷ​ത്തോ​ടെ നൽകുന്നു.—ഫിലി​പ്പി​യർ 4:7.

എന്നിരു​ന്നാ​ലും, “യഹോ​വ​യു​ടെ ഇഷ്ടം എന്തെന്നു ഗ്രഹി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു”ന്നതിന്‌ പ്രാർഥ​ന​യോ​ടൊ​പ്പം ക്രമമാ​യി തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കു​ക​യും വേണം. (എഫെസ്യർ 5:17, NW; യാക്കോബ്‌ 3:17) നിങ്ങൾക്കു കോപം നിയ​ന്ത്രി​ക്കുക പ്രയാ​സ​മാ​യി​രി​ക്കുന്ന സമയങ്ങ​ളു​ണ്ടെ​ങ്കിൽ, പ്രസ്‌തുത കാര്യത്തെ യഹോവ എങ്ങനെ വീക്ഷി​ക്കു​ന്നു എന്നു മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. കോപം നിയ​ന്ത്രി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട പ്രത്യേക തിരു​വെ​ഴു​ത്തു​കൾ എടുത്തു നോക്കുക.

സുപ്ര​ധാ​ന​മാ​യ ഈ ഓർമി​പ്പി​ക്കൽ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ നൽകുന്നു: “ആകയാൽ അവസരം കിട്ടും​പോ​ലെ നാം എല്ലാവർക്കും, വിശേ​ഷാൽ സഹവി​ശ്വാ​സി​കൾക്കും നൻമ​ചെയ്‌ക.” (ഗലാത്യർ 6:10) നിങ്ങളു​ടെ ചിന്തക​ളും ചെയ്‌തി​ക​ളും മറ്റുള്ള​വർക്കു നന്മ ചെയ്യു​ന്ന​തിൽ കേന്ദ്രീ​ക​രി​ക്കുക. അത്തരം ആരോ​ഗ്യ​ക​ര​മായ, ക്രിയാ​ത്മ​ക​മായ പ്രവർത്തനം സമാനു​ഭാ​വ​ത്തെ​യും ആശ്രയ​ത്വ​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും എളുപ്പം കോപി​ക്കാൻ ഇടയാ​ക്കുന്ന തെറ്റി​ദ്ധാ​ര​ണ​കളെ അകറ്റു​ക​യും ചെയ്യും.

സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ പറഞ്ഞു: “എന്റെ കാലടി​കളെ നിന്റെ വചനത്തിൽ സ്ഥിരമാ​ക്കേ​ണമേ; യാതൊ​രു നീതി​കേ​ടും എന്നെ ഭരിക്ക​രു​തേ. നിന്റെ ന്യായ​പ്ര​മാ​ണ​ത്തോ​ടു പ്രിയം ഉള്ളവർക്കു മഹാസ​മാ​ധാ​നം ഉണ്ടു; അവർക്കു വീഴ്‌ചെക്കു സംഗതി ഏതുമില്ല.” (സങ്കീർത്തനം 119:133, 165) അതു നിങ്ങളു​ടെ കാര്യ​ത്തി​ലും സത്യമാ​യി​രി​ക്കാൻ കഴിയും.

[9-ാം പേജിലെ ചതുരം/ചിത്രം]

കോപത്തെ നിയ​ന്ത്രി​ക്കാ​നുള്ള പടികൾ

□ യഹോ​വ​യോ​ടു പ്രാർഥി​ക്കുക.—സങ്കീർത്തനം 145:18.

□ തിരു​വെ​ഴു​ത്തു​കൾ ദിവസ​വും പരി​ശോ​ധി​ക്കുക.—സങ്കീർത്തനം 119:133, 165.

□ മൂല്യ​വ​ത്തായ കാര്യ​ങ്ങ​ളിൽ വ്യാപൃ​ത​രാ​യി​രി​ക്കുക.—ഗലാത്യർ 6:9, 10.