വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സാക്ഷാലുള്ള ജീവൻ” ആസ്വദിക്കുക

“സാക്ഷാലുള്ള ജീവൻ” ആസ്വദിക്കുക

“സാക്ഷാ​ലുള്ള ജീവൻ” ആസ്വദി​ക്കു​ക

നിത്യ​തയെ കുറി​ച്ചുള്ള അവബോ​ധം യഹോ​വ​യാം ദൈവം മനുഷ്യ​നു നൽകി​യി​രി​ക്കു​ന്നു. (സഭാ​പ്ര​സം​ഗി 3:11) മരണത്തെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ മനുഷ്യ​രു​ടെ ആത്മവീ​ര്യം കെട്ടു​പോ​കു​ന്നത്‌ അതു​കൊ​ണ്ടാണ്‌. അതേസ​മയം, ജീവി​ച്ചി​രി​ക്കാ​നുള്ള അടങ്ങാത്ത ആഗ്രഹ​വും അത്‌ അവരിൽ ഉളവാ​ക്കു​ന്നു.

ദൈവം നിശ്വ​സ്‌ത​മാ​ക്കിയ വചനമായ വിശുദ്ധ ബൈബിൾ നമുക്കു മഹത്തായ പ്രത്യാശ നൽകു​ന്നുണ്ട്‌. (2 തിമൊ​ഥെ​യൊസ്‌ 3:16, NW) സ്‌നേ​ഹ​ത്തി​ന്റെ സമുന്ന​ത​ഭാ​വ​മായ യഹോ​വ​യാം ദൈവം, നിത്യത ഗ്രഹി​ക്കാ​നുള്ള പ്രാപ്‌തി​യോ​ടെ മനുഷ്യ​നെ സൃഷ്ടി​ക്കു​ക​യും പിന്നെ ഏതാനും വർഷ​ത്തേക്കു മാത്ര​മുള്ള ജീവി​ത​ത്തിന്‌ അവനെ വിധി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നില്ല. നമ്മുടെ തലയി​ലെ​ഴു​ത്തു നിമിത്തം ദുരിതം അനുഭ​വി​ക്കാൻ നമ്മെ സൃഷ്ടി​ക്കുക എന്നതു ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തി​നു ചേരു​ന്നതല്ല. “ജാത്യാ പിടി​പെട്ടു നശിപ്പാൻ പിറന്ന ബുദ്ധി​യി​ല്ലാത്ത ജന്തുക്ക​ളെ​പ്പോ​ലെ”യല്ല നാം സൃഷ്ടി​ക്ക​പ്പെ​ട്ടത്‌.—2 പത്രൊസ്‌ 2:12.

നിത്യ​ത​യു​ടെ സഹജമായ അവബോ​ധം കൊടു​ത്തു​കൊണ്ട്‌ ആദാമി​നെ​യും ഹവ്വാ​യെ​യും സൃഷ്ടി​ക്കു​ക​യിൽ “വളരെ നല്ലത്‌” ആണ്‌ ദൈവം നിർമി​ച്ചത്‌; എന്നേക്കും ജീവി​ക്കാ​നുള്ള പ്രാപ്‌തി​ക​ളോ​ടെ​യാണ്‌ ദൈവം അവരെ ഉണ്ടാക്കി​യത്‌. (ഉല്‌പത്തി 1:31) പക്ഷേ ദുഃഖ​ക​ര​മെന്നു പറയട്ടെ, ആ ആദിമ ജോടി​കൾ സ്രഷ്ടാ​വിൽ നിന്നുള്ള വ്യക്തമായ വിലക്ക്‌ അനുസ​രി​ക്കാ​തെ സ്വന്തം ഇച്ഛാസ്വാ​ത​ന്ത്ര്യ​ത്തെ ദുരു​പ​യോ​ഗ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ തങ്ങളുടെ യഥാർഥ പൂർണത നഷ്ടപ്പെ​ടു​ത്തി. അതിന്റെ ഫലമായി, അവർ തങ്ങളുടെ സന്തതി​ക​ളി​ലേക്ക്‌ അപൂർണ​ത​യും മരണവും കടത്തി​വി​ടു​ക​യും മരിക്കു​ക​യും ചെയ്‌തു.—ഉല്‌പത്തി 2:17; 3:1-24; റോമർ 5:12.

ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യ​ത്തി​നും മരണം എന്ത്‌ അർഥമാ​ക്കു​ന്നു എന്നതി​നും നിഗൂ​ഢ​ത​യു​ടെ യാതൊ​രു പരി​വേ​ഷ​വും ബൈബിൾ നൽകു​ന്നില്ല. മൃതാ​വ​സ്ഥ​യിൽ “പ്രവൃ​ത്തി​യോ സൂത്ര​മോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല” എന്നും “മരിച്ച​വ​രോ ഒന്നും അറിയു​ന്നില്ല” എന്നും അതു പറയുന്നു. (സഭാ​പ്ര​സം​ഗി 9:5, 10) മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ മരിച്ചവർ മരിച്ച​വ​രാണ്‌. അമർത്യ ആത്മാവ്‌ എന്ന ഉപദേശം ബൈബി​ള​ധി​ഷ്‌ഠി​തമല്ല. അതു​കൊ​ണ്ടു​തന്നെ മരിച്ച​വ​രു​ടെ അവസ്ഥ സംബന്ധിച്ച്‌ പരിഹ​രി​ക്കേണ്ട അഗാധ​മായ നിഗൂ​ഢ​ത​യൊ​ന്നും ഇല്ല.—ഉല്‌പത്തി 3:19; സങ്കീർത്തനം 146:4; സഭാ​പ്ര​സം​ഗി 3:19, 20; യെഹെ​സ്‌കേൽ 18:4. a

ദൈവ​ത്തിന്‌ ഒരു ഉദ്ദേശ്യ​മു​ണ്ടാ​യി​രു​ന്നു; “വ്യർത്ഥ​മാ​യി​ട്ടല്ല” അവൻ ഭൂമിയെ സൃഷ്ടി​ച്ചത്‌. പറുദീ​സാ അവസ്ഥക​ളിൽ പൂർണ മനുഷ്യർ ‘പാർക്കുന്ന’തിനാണ്‌ അവൻ അതു നിർമി​ച്ചത്‌. ദൈവം തന്റെ ഉദ്ദേശ്യ​ത്തി​നു മാറ്റം വരുത്തി​യി​ട്ടില്ല. (യെശയ്യാ​വു 45:18; മലാഖി 3:6) അതു നിവർത്തി​ക്കാൻ അവൻ തന്റെ പുത്രനെ ഭൂമി​യി​ലേക്ക്‌ അയച്ചു. മരണം വരെ വിശ്വ​സ്‌ത​നാ​യി​രു​ന്നു​കൊണ്ട്‌ മനുഷ്യ​വർഗത്തെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും വീണ്ടെ​ടു​ക്കാ​നുള്ള വഴി യേശു പ്രദാനം ചെയ്‌തു. വാസ്‌ത​വ​ത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “തന്റെ ഏകജാ​ത​നായ പുത്ര​നിൽ വിശ്വ​സി​ക്കുന്ന ഏവനും നശിച്ചു​പോ​കാ​തെ നിത്യ​ജീ​വൻ പ്രാപി​ക്കേ​ണ്ട​തി​ന്നു ദൈവം അവനെ നല്‌കു​വാൻ തക്കവണ്ണം ലോകത്തെ സ്‌നേ​ഹി​ച്ചു.”—യോഹ​ന്നാൻ 3:16.

‘ഒരു പുതിയ ആകാശ​വും പുതിയ ഭൂമി​യും’ താൻ സൃഷ്ടി​ക്കു​മെന്നു വളരെ​ക്കാ​ലം മുമ്പു​തന്നെ ദൈവം വാഗ്‌ദാ​നം ചെയ്‌തു. (യെശയ്യാ​വു 65:17; 2 പത്രൊസ്‌ 3:13) ഒരു നിശ്ചിത എണ്ണം വിശ്വസ്‌ത ക്രിസ്‌ത്യാ​നി​കളെ സ്വർഗീയ ജീവനി​ലേക്ക്‌ അവൻ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ അതിൽ ഉൾപ്പെ​ടു​മാ​യി​രു​ന്നു. യേശു​ക്രി​സ്‌തു​വി​നോ​ടൊത്ത്‌ അവർ ഒരു ഭരണ​കേ​ന്ദ്ര​മാ​യി വർത്തി​ക്കു​ന്നു. ബൈബിൾ ഇതിനെ “സ്വർഗ്ഗ​രാ​ജ്യം” അല്ലെങ്കിൽ “ദൈവ​രാ​ജ്യം” എന്നാണ്‌ പരാമർശി​ക്കു​ന്നത്‌. അതാണ്‌ ‘ഭൂമി​യി​ലുള്ള’തിനെ ഭരിക്കാൻ പോകു​ന്നത്‌. (മത്തായി 4:17; 12:28; എഫെസ്യർ 1:10; വെളി​പ്പാ​ടു 5:9, 10; 14:1, 3) ഭൂഗോ​ള​ത്തിൽ നിന്ന്‌ എല്ലാ അഭക്തി​യും തുടച്ചു​നീ​ക്കി​യിട്ട്‌ ദൈവം നീതി​യുള്ള ഒരു പുതിയ മനുഷ്യ സമുദാ​യം അഥവാ “പുതിയ ഭൂമി” കൊണ്ടു​വ​രും. ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ ആസന്നമായ നാശത്തിൽ ദൈവം സംരക്ഷി​ക്കു​ന്നവർ ഇവരിൽ പെടും. (മത്തായി 24:3, 7-14, 21; വെളി​പ്പാ​ടു 7:9, 13, 14) വാഗ്‌ദാ​നം ചെയ്യ​പ്പെ​ട്ടി​രി​ക്കുന്ന പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ ജീവനി​ലേക്കു തിരികെ വരുന്നവർ അവരോ​ടു ചേരും.—യോഹ​ന്നാൻ 5:28, 29; പ്രവൃ​ത്തി​കൾ 24:15.

പിന്നെ “സാക്ഷാ​ലുള്ള ജീവൻ”

ഭാവി പറുദീ​സാ ഭൂമി​യി​ലെ ജീവി​ത​ത്തി​ന്റെ രോമാ​ഞ്ച​ജ​ന​ക​മായ വിവര​ണത്തെ സ്ഥിരീ​ക​രി​ച്ചു​കൊണ്ട്‌ ദൈവം ഇങ്ങനെ പറയുന്നു: “ഇതാ, ഞാൻ സകലവും പുതു​താ​ക്കു​ന്നു.” (വെളി​പ്പാ​ടു 21:5) ദൈവം മനുഷ്യ​വർഗ​ത്തി​നാ​യി ചെയ്യാൻ പോകുന്ന വിസ്‌മ​യ​ക​ര​മായ കാര്യ​ങ്ങളെ പൂർണ​മാ​യി ഗ്രഹി​ക്കാൻ മനുഷ്യ മനസ്സു​കൾക്കാ​വില്ല. ഏദെന്റെ മാതൃക അനുസ​രി​ച്ചുള്ള, ഒരു ലോക​വ്യാ​പക പറുദീസ ദൈവം സൃഷ്ടി​ക്കും. (ലൂക്കൊസ്‌ 23:43) ഏദെനിൽ ഉണ്ടായി​രു​ന്ന​തു​പോ​ലുള്ള മനോ​ഹാ​രി​ത​യും ആനന്ദം കൈവ​രു​ത്തുന്ന വർണങ്ങ​ളും ശബ്ദങ്ങളും സ്വാദു​ക​ളു​മൊ​ക്കെ ഉണ്ടായി​രി​ക്കും. ദാരി​ദ്ര്യ​മോ ഭക്ഷ്യദൗർല​ഭ്യ​മോ മേലാൽ ഉണ്ടായി​രി​ക്കു​ക​യില്ല; കാരണം, ആ കാലത്തെ കുറിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.” (വെളി​പ്പാ​ടു 21:4; സങ്കീർത്തനം 72:16) രോഗത്തെ എന്നേക്കു​മാ​യി ഉന്മൂലനം ചെയ്യു​ന്ന​തി​നാൽ “എനിക്കു ദീനം എന്നു” മേലാൽ ആരും പറയു​ക​യില്ല. (യെശയ്യാ​വു 33:24) അതേ, മനുഷ്യ​വർഗ​ത്തി​ന്റെ ദീർഘ​കാല ശത്രു​വായ മരണം ഉൾപ്പെടെ, വേദന​യു​ടെ എല്ലാ കാരണ​ങ്ങ​ളും അപ്രത്യ​ക്ഷ​മാ​കും. (1 കൊരി​ന്ത്യർ 15:26) ക്രിസ്‌തു​വി​ന്റെ ഭരണത്തിൻ കീഴിലെ പുതു മനുഷ്യ​സ​മു​ദാ​യ​മാ​കുന്ന “പുതിയ ഭൂമിയെ” സംബന്ധിച്ച്‌ ആശ്ചര്യ​ജ​ന​ക​മായ ഒരു ദർശന​ത്തിൽ ഇപ്രകാ​രം പറയു​ന്ന​താ​യി അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ കേട്ടു: “[ദൈവം] അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല.” ഈ ദിവ്യ വാഗ്‌ദാ​ന​ത്തി​ന്റെ നിവൃ​ത്തി​യ​ല്ലാ​തെ മറ്റെന്താണ്‌ മനുഷ്യ​നു വലിയ ആശ്വാ​സ​വും സന്തോ​ഷ​വും കൈവ​രു​ത്തുക?

ഭാവി ജീവി​തത്തെ വിവരി​ക്കവെ, മനുഷ്യ​ന്റെ ധാർമി​ക​വും ആത്മീയ​വു​മായ ആഗ്രഹ​ങ്ങളെ തൃപ്‌തി​പ്പെ​ടു​ത്തുന്ന അവസ്ഥകളെ ബൈബിൾ പ്രത്യേ​കം ഊന്നി​പ്പ​റ​യു​ന്നു. മനുഷ്യൻ ഇന്നോളം ഉദാത്ത​മായ ഏതെല്ലാം സംഗതി​കൾക്കു വേണ്ടി​യാ​ണോ വൃഥാ പ്രയത്‌നി​ച്ചി​ട്ടു​ള്ളത്‌, ആ സംഗതി​കൾ പൂർണ​മാ​യി സഫലമാ​യി​ത്തീ​രും. (മത്തായി 6:10) നീതിക്കു വേണ്ടി​യുള്ള ആഗ്രഹം അതിൽ ഉൾപ്പെ​ടും. അശക്തരു​ടെ മേൽ ആധിപ​ത്യം നടത്തി​യി​രി​ക്കുന്ന ക്രൂര മർദകർ മനുഷ്യ​നെ മിക്ക​പ്പോ​ഴും കഷ്ടപ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാൽ അത്‌ ഇപ്പോ​ഴും നിറ​വേ​റി​യി​ട്ടില്ല. (സഭാ​പ്ര​സം​ഗി 8:9) ക്രിസ്‌തു​വി​ന്റെ ഭരണത്തിൻ കീഴിലെ അവസ്ഥക​ളെ​ക്കു​റി​ച്ചു സങ്കീർത്ത​ന​ക്കാ​രൻ പ്രാവ​ച​നി​ക​മാ​യി ഇങ്ങനെ എഴുതി: “അവന്റെ കാലത്തു നീതി തഴെക്കും, സമാധാ​നം സമൃദ്ധ​മാ​യി​രി​ക്കും.”—സങ്കീർത്തനം 72:7, പുതിയ യെരു​ശ​ലേം ബൈബിൾ.

സമത്വം ആണ്‌ മറ്റൊരു ആഗ്രഹം. അതിനു​വേണ്ടി അനേകർ ത്യാഗങ്ങൾ ചെയ്‌തി​ട്ടുണ്ട്‌. “പുനഃ​സൃ​ഷ്ടി”യിൽ ദൈവം വിവേ​ച​നത്തെ ഇല്ലാതാ​ക്കും. (മത്തായി 19:28, NW) എല്ലാവ​രും ഒരേ​പോ​ലെ മാന്യത ഉള്ളവരാ​യി​രി​ക്കും. പരുഷ​മായ ഏതെങ്കി​ലും ഗവൺമെന്റു ഭരണത്താൽ അടി​ച്ചേൽപ്പി​ക്ക​പ്പെ​ടുന്ന സമത്വ​മാ​യി​രി​ക്കില്ല അത്‌. നേരെ​മ​റിച്ച്‌, കണക്കി​ല്ലാ​തെ സ്വത്തു വാരി​ക്കൂ​ട്ടാ​നോ മറ്റുള്ള​വ​രു​ടെ​മേൽ ആധിപ​ത്യം നടത്താ​നോ മനുഷ്യ​രെ പ്രേരി​പ്പി​ക്കുന്ന അത്യാ​ഗ്ര​ഹ​വും അഹങ്കാ​ര​വും ഉൾപ്പെ​ടെ​യുള്ള വിവേ​ച​ന​ത്തി​ന്റെ കാരണങ്ങൾ ഇല്ലായ്‌മ ചെയ്യ​പ്പെ​ടും. യെശയ്യാവ്‌ ഇങ്ങനെ പ്രവചി​ച്ചു: “അവർ വീടു​കളെ പണിതു പാർക്കും; അവർ മുന്തി​രി​ത്തോ​ട്ട​ങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭ​വി​ക്കും. അവർ പണിക, മറെറാ​രു​ത്തൻ പാർക്ക എന്നു വരിക​യില്ല; അവർ നടുക, മറെറാ​രു​ത്തൻ തിന്നുക എന്നും വരിക​യില്ല.”—യെശയ്യാ​വു 65:21 22.

വ്യക്തികൾ തമ്മിലുള്ള പോരാ​ട്ട​ങ്ങ​ളി​ലും മഹായു​ദ്ധ​ങ്ങ​ളി​ലു​മാ​യുള്ള രക്തച്ചൊ​രി​ച്ചിൽ നിമിത്തം മനുഷ്യൻ എന്തുമാ​ത്രം ദുരിതം അനുഭ​വി​ച്ചി​രി​ക്കു​ന്നു! ഇതു ഹാബേ​ലി​നെ വധിച്ച കാലം മുതൽ ഇക്കാലത്തെ യുദ്ധങ്ങൾ വരെയും തുടർന്നി​രി​ക്കു​ന്നു. എത്ര നാളു​ക​ളാ​യി മനുഷ്യർ സമാധാ​നം സ്ഥാപി​ച്ചു​കാ​ണാൻ വ്യർഥ​മാ​യി പ്രത്യാ​ശി​ക്കു​ക​യും കാത്തി​രി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു! പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട പറുദീ​സ​യിൽ സകലരും സമാധാ​ന​പ്രേ​മി​ക​ളും സൗമ്യ​രു​മാ​യി​രി​ക്കും. “സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ ആനന്ദി​ക്കും.”—സങ്കീർത്തനം 37:11.

യെശയ്യാ​വു 11:9 ഇങ്ങനെ പറയുന്നു: “സമുദ്രം വെള്ളം​കൊ​ണ്ടു നിറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഭൂമി യഹോ​വ​യു​ടെ പരിജ്ഞാ​നം​കൊ​ണ്ടു പൂർണ്ണ”മായി​രി​ക്കും. മറ്റു ഘടകങ്ങ​ളോ​ടു​കൂ​ടെ പാരമ്പ​ര്യ​സി​ദ്ധ​മായ അപൂർണ​ത​യും ഉള്ളതി​നാൽ ഈ വാക്കു​ക​ളു​ടെ വ്യാപ്‌തി പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ ഇന്നു നമുക്കാ​വില്ല. ദൈവത്തെ സംബന്ധിച്ച പൂർണ​മായ പരിജ്ഞാ​നം നമ്മെ അവനു​മാ​യി എങ്ങനെ ഐക്യ​ത്തി​ലാ​ക്കു​മെ​ന്നോ ഇതു പൂർണ​മായ സന്തോ​ഷ​ത്തിൽ എങ്ങനെ കലാശി​ക്കു​മെ​ന്നോ നാം ഇനിയും പഠി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. എന്നാൽ, യഹോ​വ​യാം ദൈവം ശക്തിയി​ലും ബുദ്ധി​യി​ലും നീതി​യി​ലും സ്‌നേ​ഹ​ത്തി​ലും അതി​ശ്രേ​ഷ്‌ഠൻ ആണെന്നു തിരു​വെ​ഴു​ത്തു​കൾ നമ്മോടു പറയു​ന്ന​തു​കൊണ്ട്‌, “പുതിയ ഭൂമി”യിലെ സകല നിവാ​സി​ക​ളു​ടെ​യും പ്രാർഥ​നകൾ അവൻ കേൾക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.

“സാക്ഷാ​ലുള്ള ജീവൻ” ഒരു യാഥാർഥ്യ​മാണ്‌—അതിനെ പിടി​ച്ചു​കൊ​ള്ളുക!

അനേകരെ സംബന്ധി​ച്ചി​ട​ത്തോ​ളം മെച്ചപ്പെട്ട ഒരു ലോക​ത്തി​ലെ നിത്യ​മായ ജീവിതം കേവലം ഒരു സ്വപ്‌നം അല്ലെങ്കിൽ ഒരു മിഥ്യ​യാണ്‌. എന്നിരു​ന്നാ​ലും, ബൈബി​ളി​ന്റെ വാഗ്‌ദാ​ന​ത്തിൽ യഥാർഥ വിശ്വാ​സ​മു​ള്ള​വർക്ക്‌ ഈ പ്രത്യാശ ഒരു യാഥാർഥ്യ​മാണ്‌. അത്‌ അവരുടെ ജീവി​ത​ത്തിന്‌ ഒരു നങ്കൂരം പോ​ലെ​യാണ്‌. (എബ്രായർ 6:19) ഒരു നങ്കൂരം കപ്പലിനെ ഉറപ്പിച്ചു നിർത്താൻ സഹായി​ക്കു​ന്ന​തു​പോ​ലെ, നിത്യ​ജീ​വന്റെ പ്രത്യാശ ആളുകളെ അചഞ്ചല​രും ഉത്തമ ബോധ്യ​മു​ള്ള​വ​രും ആക്കുക​യും ജീവി​ത​ത്തി​ലെ കടുത്ത ബുദ്ധി​മു​ട്ടു​കളെ നേരി​ടു​ന്ന​തി​നും മറിക​ട​ക്കു​ന്ന​തി​നു പോലും പ്രാപ്‌ത​രാ​ക്കു​ക​യും ചെയ്യുന്നു.

ദൈവം തന്റെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റ്റു​മെന്നു നമുക്ക്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാം. മാറ്റാ​നാ​വാത്ത ഒരു ആണയി​ട്ടു​കൊണ്ട്‌ അവൻ ഉറപ്പു നൽകുക പോലും ചെയ്‌തി​രി​ക്കു​ന്നു. അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ഇങ്ങനെ എഴുതി: “അതു​കൊ​ണ്ടു ദൈവം വാഗ്‌ദ​ത്ത​ത്തി​ന്റെ അവകാ​ശി​കൾക്കു തന്റെ ആലോചന മാറാ​ത്തതു എന്നു അധികം സ്‌പഷ്ട​മാ​യി കാണി​പ്പാൻ ഇച്ഛിച്ചു ഒരു ആണയാ​ലും ഉറപ്പു​കൊ​ടു​ത്തു. അങ്ങനെ നമ്മുടെ മുമ്പിൽ വെച്ചി​ട്ടുള്ള പ്രത്യാശ പിടി​ച്ചു​കൊൾവാൻ ശരണത്തി​ന്നാ​യി ഓടിവന്ന നാം മാറി​പ്പോ​കാ​ത്ത​തും ദൈവ​ത്തി​ന്നു ഭോഷ്‌കു​പ​റ​വാൻ കഴിയാ​ത്ത​തു​മായ രണ്ടു കാര്യ​ങ്ങ​ളാൽ ശക്തിയുള്ള പ്രബോ​ധനം പ്രാപി​പ്പാൻ ഇടവരു​ന്നു.” (എബ്രായർ 6:17, 18) ദൈവ​ത്തിന്‌ ഒരിക്ക​ലും റദ്ദു ചെയ്യാ​നാ​വാത്ത, “മാറി​പ്പോ​കാത്ത . . . രണ്ടു കാര്യങ്ങ”ൾ ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​വും ആണയു​മാണ്‌. അവയാണ്‌ നമ്മുടെ പ്രതീ​ക്ഷ​കൾക്ക്‌ ആധാരം.

ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തി​ലുള്ള വിശ്വാ​സം വലിയ ആശ്വാ​സ​വും ആത്മീയ ബലവു​മേ​കു​ന്നു. ഇസ്രാ​യേൽ ജനത്തിന്റെ ഒരു നായക​നാ​യി​രുന്ന യോശു​വ​യ്‌ക്ക്‌ അത്തരം വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ഇസ്രാ​യേ​ല്യ​രോ​ടു വിടവാ​ങ്ങൽ പ്രസംഗം നടത്തി​യ​പ്പോൾ അവൻ വൃദ്ധനാ​യി​രു​ന്നു, തന്റെ മരണം അടുത്തി​രി​ക്കു​ന്നു എന്ന്‌ അറിയു​ക​യും ചെയ്‌തി​രു​ന്നു. എന്നിട്ടും, അവൻ മനക്കരു​ത്തും അചഞ്ചല​മായ വിശ്വ​സ്‌ത​ത​യും പ്രകട​മാ​ക്കി. യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളി​ലുള്ള പൂർണ വിശ്വാ​സ​ത്തിൽ നിന്നാണ്‌ അത്‌ ഉത്ഭൂത​മാ​യത്‌. മരണത്തി​ലേക്കു സകല​രെ​യും നയിക്കുന്ന വഴിയായ “സകലഭൂ​വാ​സി​ക​ളു​ടെ​യും വഴി”യായി താൻ പോകു​ക​യാ​ണെന്നു പറഞ്ഞിട്ട്‌ യോശുവ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളെ​ക്കു​റി​ച്ചു അരുളി​ച്ചെ​യ്‌തി​ട്ടുള്ള സകലന​ന്മ​ക​ളി​ലും​വെച്ചു ഒന്നിന്നും വീഴ്‌ച​വ​ന്നി​ട്ടി​ല്ലെന്നു നിങ്ങൾക്കു പൂർണ്ണ​ഹൃ​ദ​യ​ത്തി​ലും പൂർണ്ണ​മ​ന​സ്സി​ലും ബോധ​മാ​യി​രി​ക്കു​ന്നു. സകലവും നിങ്ങൾക്കു സംഭവി​ച്ചു ഒന്നിന്നും വീഴ്‌ച​വ​ന്നി​ട്ടില്ല.” അതേ, എല്ലായ്‌പോ​ഴും ദൈവം തന്റെ സകല വാഗ്‌ദാ​ന​ങ്ങ​ളും പാലി​ക്കു​ന്നു​വെന്നു മൂന്നു പ്രാവ​ശ്യം യോശുവ ആവർത്തി​ച്ചു പറഞ്ഞു.—യോശുവ 23:14.

പെട്ടെ​ന്നു​ത​ന്നെ സ്ഥാപി​ത​മാ​കാൻ പോകുന്ന, പുതിയ ലോകത്തെ കുറി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തിൽ നിങ്ങൾക്കും സമാന​മായ വിശ്വാ​സം അർപ്പി​ക്കാ​വു​ന്ന​താണ്‌. യഹോവ ആരാ​ണെ​ന്നും അവനിൽ പൂർണ​മാ​യി ആശ്രയി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും ബൈബിൾ ആത്മാർഥ​മാ​യി പഠിക്കു​ന്ന​തി​ലൂ​ടെ നിങ്ങൾ അറിയാൻ ഇടയാ​കും. (വെളി​പ്പാ​ടു 4:11) പുരാതന കാലത്തെ അബ്രാ​ഹാം, സാറാ, ഇസ്‌ഹാക്ക്‌, യാക്കോബ്‌ തുടങ്ങി​യ​വർക്കും മറ്റു വിശ്വ​സ്‌തർക്കും സത്യ​ദൈ​വ​മായ യഹോ​വയെ കുറി​ച്ചുള്ള തങ്ങളുടെ വ്യക്തമായ അറിവി​ന്റെ അടിസ്ഥാ​ന​ത്തി​ലുള്ള ഉറച്ച വിശ്വാ​സം ഉണ്ടായി​രു​ന്നു. തങ്ങളുടെ ജീവകാ​ലത്ത്‌ “വാഗ്‌ദ​ത്ത​നി​വൃ​ത്തി പ്രാപി”ച്ചില്ലെ​ങ്കി​ലും അവർ പ്രത്യാ​ശ​യിൽ ഉറപ്പു​ള്ള​വ​രാ​യി നില​കൊ​ണ്ടു. എങ്കിലും, അവർ “ദൂരത്തു​നി​ന്നു അതു കണ്ടു അഭിവ​ന്ദി​ച്ചു.”—എബ്രായർ 11:13.

ബൈബിൾ പ്രവച​ന​ങ്ങ​ളിൽനിന്ന്‌, ‘സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വസം’ ആസന്നമാ​ണെന്നു നാം ഗ്രഹി​ക്കു​ന്നു. അന്ന്‌ ഭൂമി​യിൽനി​ന്നു സകല ദുഷ്ടത​യും ഇല്ലാതാ​ക്ക​പ്പെ​ടും. (വെളി​പ്പാ​ടു 16:14, 16) പുരാതന വിശ്വ​സ്‌തരെ പോലെ, വിശ്വാ​സ​ത്താ​ലും ദൈവ​ത്തോ​ടും “സാക്ഷാ​ലുള്ള ജീവനോ”ടുമുള്ള സ്‌നേ​ഹ​ത്താ​ലും പ്രേരി​ത​രാ​യി, ഭാവി സംഭവങ്ങൾ സംബന്ധിച്ച ഉറച്ച പ്രതീ​ക്ഷ​യോ​ടെ നാം നില​കൊ​ള്ളണം. യഹോ​വ​യിൽ വിശ്വാ​സം പ്രകട​മാ​ക്കു​ക​യും അവനെ സ്‌നേ​ഹി​ക്കു​ക​യും ചെയ്യു​ന്ന​വർക്ക്‌ പുതിയ ലോകം സമീപി​ച്ചി​രി​ക്കു​ന്നു എന്ന വസ്‌തുത ശക്തമായ ഒരു പ്രചോ​ദ​ന​മാണ്‌. ആസന്നമാ​യി​രി​ക്കുന്ന അവന്റെ മഹാ ദിവസ​ത്തിൽ സംരക്ഷ​ണ​വും ദൈവ​പ്രീ​തി​യും നേടു​ന്ന​തിന്‌ അത്തരം വിശ്വാ​സ​വും സ്‌നേ​ഹ​വും നട്ടുവ​ളർത്തേ​ണ്ടത്‌ ആവശ്യ​മാണ്‌.—സെഫന്യാ​വു 2:3; 2 തെസ്സ​ലൊ​നീ​ക്യർ 1:3; എബ്രായർ 10:37-39.

അതു​കൊണ്ട്‌, നിങ്ങൾ ജീവനെ സ്‌നേ​ഹി​ക്കു​ന്നു​വോ? ‘സാക്ഷാ​ലുള്ള ജീവൻ’—ഒരു സന്തുഷ്ട ഭാവിയെ കുറി​ച്ചുള്ള പ്രതീ​ക്ഷ​യോ​ടെ, നിത്യ​ജീ​വന്റെ കാഴ്‌ച​പ്പാ​ടോ​ടെ ദൈവ​ത്തി​ന്റെ ഒരു അംഗീ​കൃത ദാസനെന്ന നിലയി​ലുള്ള ജീവിതം—നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? നിങ്ങൾ അതാണു തേടു​ന്ന​തെ​ങ്കിൽ, അപ്പൊ​സ്‌ത​ല​നായ പൗലൊ​സി​ന്റെ ബുദ്ധി​യു​പ​ദേ​ശ​ത്തി​നു ചെവി കൊടു​ക്കുക. അവൻ ഇങ്ങനെ എഴുതി: ‘നിശ്ചയ​മി​ല്ലാത്ത ധനത്തിലല്ല, ദൈവ​ത്തി​ലാണ്‌ നാം ആശ വെക്കേ​ണ്ടത്‌.’ പൗലൊസ്‌ തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “സാക്ഷാ​ലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ട”തിന്നു ദൈവ​ത്തി​നു മഹത്ത്വം കൈവ​രു​ത്തുന്ന “സൽപ്ര​വൃ​ത്തി​ക​ളിൽ സമ്പന്നരാ”കുവിൻ.—1 തിമൊ​ഥെ​യൊസ്‌ 6:17-19.

യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ നിന്നു ബൈബി​ള​ധ്യ​യ​ന​ത്തി​നുള്ള ക്ഷണം സ്വീക​രി​ച്ചു​കൊണ്ട്‌ “നിത്യ​ജീ​വനെ അർഥമാ​ക്കുന്ന” സൂക്ഷ്‌മ പരിജ്ഞാ​നം നിങ്ങൾക്കു നേടാ​നാ​കും. (യോഹ​ന്നാൻ 17:3, NW) പിതൃ​നിർവി​ശേ​ഷ​മായ, സ്‌നേ​ഹ​നിർഭ​ര​മായ ഈ ക്ഷണം ബൈബി​ളിൽ കാണാം: “മകനേ എന്റെ ഉപദേശം മറക്കരു​തു; നിന്റെ ഹൃദയം എന്റെ കല്‌പ​ന​കളെ കാത്തു​കൊ​ള്ളട്ടെ. അവ ദീർഘാ​യു​സ്സും ജീവകാ​ല​വും സമാധാ​ന​വും നിനക്കു വർദ്ധി​പ്പി​ച്ചു​ത​രും.”—സദൃശ​വാ​ക്യ​ങ്ങൾ 3:1, 2.

[അടിക്കു​റി​പ്പു​കൾ]

a ഈ വിഷയം സംബന്ധിച്ച്‌ കൂടു​ത​ലാ​യി അറിയാൻ, വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ ഇൻഡ്യ പ്രസി​ദ്ധീ​ക​രിച്ച, മരിക്കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു (ഇംഗ്ലീഷ്‌) എന്ന ലഘുപ​ത്രിക കാണുക.