വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സ്വർഗ്ഗീയ ധാന്യ”ത്തിൽ നിന്നു പ്രയോജനം അനുഭവിക്കൽ

“സ്വർഗ്ഗീയ ധാന്യ”ത്തിൽ നിന്നു പ്രയോജനം അനുഭവിക്കൽ

“സ്വർഗ്ഗീയ ധാന്യ”ത്തിൽ നിന്നു പ്രയോ​ജനം അനുഭ​വി​ക്കൽ

ഈജി​പ്‌തിൽ നിന്ന്‌ അത്ഭുത​ക​ര​മാ​യി വിടു​വി​ക്ക​പ്പെട്ട്‌ ഉടനെ​തന്നെ ഇസ്രാ​യേ​ല്യർ തങ്ങളുടെ വിമോ​ച​ക​നായ യഹോ​വ​യിൽ കടുത്ത വിശ്വാ​സ​രാ​ഹി​ത്യം പ്രകട​മാ​ക്കി. തത്‌ഫ​ല​മാ​യി, അവർ 40 വർഷക്കാ​ലം സീനായ്‌ മരുഭൂ​മി​യിൽ അലഞ്ഞു​ന​ട​ക്കാൻ യഹോവ ഇടയാക്കി. ആ കാല​ത്തെ​ല്ലാം ഇസ്രാ​യേ​ല്യർക്കും അവരോ​ടു ചേർന്ന പരദേ​ശി​ക​ളായ “സമ്മി​ശ്ര​പു​രു​ഷാര”ത്തിനും “തൃപ്‌തി​യാ​കും​വണ്ണം” തിന്നാ​നും കുടി​പ്പാ​നും ഉണ്ടായി​രു​ന്നു. (പുറപ്പാ​ടു 12:37, 38) സങ്കീർത്തനം 78:23-25 വരെയുള്ള ഭാഗങ്ങൾ അത്‌ എങ്ങനെ സാധ്യ​മാ​യെന്നു പറയുന്നു: “അവൻ [യഹോവ] മീതെ മേഘങ്ങ​ളോ​ടു കല്‌പി​ച്ചു; ആകാശ​ത്തി​ന്റെ വാതി​ലു​കളെ തുറന്നു. അവർക്കു തിന്മാൻ മന്ന വർഷി​പ്പി​ച്ചു; സ്വർഗ്ഗീ​യ​ധാ​ന്യം അവർക്കു കൊടു​ത്തു. മനുഷ്യർ ശക്തിമാ​ന്മാ​രു​ടെ അപ്പം തിന്നു; അവൻ അവർക്കു തൃപ്‌തി​യാ​കും​വണ്ണം ആഹാരം അയച്ചു.”

മന്ന ഭക്ഷിച്ച ഒരു വ്യക്തി​യെന്ന നിലയിൽ മോശെ ഈ അതുല്യ ഭക്ഷണത്തെ വിവരി​ച്ചു. “മഞ്ഞു മാറിയ ശേഷം മരുഭൂ​മി​യിൽ എല്ലാട​വും ചെതു​മ്പ​ലി​ന്റെ മാതി​രി​യിൽ ഒരു നേരിയ വസ്‌തു ഉറെച്ച മഞ്ഞു​പോ​ലെ നിലത്തു കിടക്കു​ന്നതു കണ്ടു. യിസ്രാ​യേൽമക്കൾ അതു കണ്ടാറെ എന്തെന്നു അറിയാ​യ്‌ക​യാൽ ഇതെന്തു,” എബ്രായ ഭാഷയിൽ “മാൻ ഹു?,” എന്നു തമ്മിൽ തമ്മിൽ ചോദി​ച്ചു. ഇസ്രാ​യേ​ല്യർ ആ ഭക്ഷണത്തി​നിട്ട മന്നാ എന്ന പേർ ഈ പദത്തിൽ നിന്നാ​യി​രി​ക്കാം വന്നത്‌. മോശെ ഇങ്ങനെ പറഞ്ഞു: “അതു കൊത്ത​മ്പാ​ല​രി​പോ​ലെ​യും വെള്ളനി​റ​മു​ള്ള​തും തേൻ കൂട്ടിയ ദോശ​യോ​ടൊത്ത രുചി​യു​ള്ള​തും ആയിരു​ന്നു.”—പുറപ്പാ​ടു 16:13-15, 31, NW അടിക്കു​റിപ്പ്‌.

ചിലർ വാദി​ക്കു​ന്ന​തു​പോ​ലെ മന്ന പ്രകൃ​തി​ജ​ന്യ​മായ ഭക്ഷണമ​ല്ലാ​യി​രു​ന്നു. ഇതിന്റെ ലഭ്യത​യിൽ ഒരു പ്രകൃ​ത്യ​തീത ശക്തി ഉൾപ്പെ​ട്ടി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, അതിന്റെ ലഭ്യത സ്ഥലമോ കാലമോ അനുസ​രി​ച്ചാ​യി​രു​ന്നില്ല. അടുത്ത ദിവസ​ത്തേക്കു വെച്ചി​രു​ന്നാൽ അതു പുഴുത്തു നാറ്റം വെക്കു​മാ​യി​രു​ന്നു; എന്നിരു​ന്നാ​ലും പ്രതി​വാര ശബ്ബത്തിനു തലേന്നാൾ ഓരോ കുടും​ബ​വും ശേഖരിച്ച ഇരട്ടി അളവ്‌ മന്ന പിറ്റേ ദിവസ​മാ​യ​പ്പോൾ കേടാ​യി​പ്പോ​യില്ല, തന്മൂലം ശബ്ബത്ത്‌ ദിവസം—ആ ദിവസം മന്ന കാണു​മാ​യി​രു​ന്നില്ല—അതു ഭക്ഷിക്കാ​മാ​യി​രു​ന്നു. മന്ന അത്ഭുത​ക​ര​മായ ഒരു ഭക്ഷ്യവ​സ്‌തു ആയിരു​ന്നു എന്നതിൽ സംശയ​മില്ല.—പുറപ്പാ​ടു 16:19-30.

സങ്കീർത്ത​നം 78-ാം അധ്യാ​യ​ത്തി​ലെ ‘ശക്തിമാ​ന്മാർ’ അഥവാ “ദൂതന്മാർ” എന്ന പരാമർശം സൂചി​പ്പി​ക്കു​ന്നത്‌ മന്ന പ്രദാനം ചെയ്യാൻ യഹോവ ദൂതന്മാ​രെ ഉപയോ​ഗി​ച്ചി​രി​ക്കാം എന്നാണ്‌. (സങ്കീർത്തനം 78:25, NW അടിക്കു​റിപ്പ്‌) സംഗതി എന്തുതന്നെ ആയിരു​ന്നാ​ലും, ദൈവ​ത്തി​ന്റെ ദയയെ​പ്രതി അവനോ​ടു കൃതജ്ഞ​രാ​യി​രി​ക്കാൻ ഇസ്രാ​യേ​ല്യർക്കു സകല കാരണ​വും ഉണ്ടായി​രു​ന്നു. എന്നിരു​ന്നാ​ലും, ഈജി​പ്‌തി​ലെ അടിമ​ത്ത​ത്തിൽ നിന്നു തങ്ങളെ വിടു​വി​ച്ച​വ​നോട്‌ അനേക​രും നന്ദികെട്ട മനോ​ഭാ​വ​മാ​ണു കാട്ടി​യത്‌. യഹോ​വ​യു​ടെ സ്‌നേ​ഹ​ദ​യയെ കുറിച്ചു ധ്യാനി​ക്കാൻ പരാജ​യ​പ്പെ​ടു​ന്നെ​ങ്കിൽ നാമും യഹോ​വ​യു​ടെ കരുത​ലു​കളെ നിസ്സാ​ര​മാ​യെ​ടു​ക്കു​ക​യോ നന്ദി​കെ​ട്ട​വ​രാ​യി​ത്തീ​രു​ക​യോ ചെയ്‌തേ​ക്കാം. അതിനാൽ ഇസ്രാ​യേ​ലി​ന്റെ വിടു​ത​ലും അനന്തര സംഭവ​ങ്ങ​ളും “നമ്മുടെ ഉപദേ​ശ​ത്തി​നാ​യി” രേഖ​പ്പെ​ടു​ത്തി​യ​തിൽ നമുക്കു യഹോ​വ​യോ​ടു നന്ദിയു​ള്ളവർ ആയിരി​ക്കാം.—റോമർ 15:4.

ഇസ്രാ​യേ​ലി​നുള്ള പാഠം ക്രിസ്‌ത്യാ​നി​കൾക്കു പ്രയോ​ജനം ചെയ്യുന്നു

മന്ന പ്രദാനം ചെയ്‌ത​പ്പോൾ മുപ്പതു ലക്ഷത്തോ​ളം വരുന്ന ഇസ്രാ​യേ​ല്യ​രു​ടെ ശാരീ​രിക ആവശ്യങ്ങൾ തൃപ്‌തി​പ്പെ​ടു​ത്തുക എന്നതി​നെ​ക്കാൾ കവിഞ്ഞ ഒരു ഉദ്ദേശ്യം യഹോ​വ​യ്‌ക്ക്‌ ഉണ്ടായി​രു​ന്നു. അവരുടെ തന്നെ പ്രയോ​ജ​ന​ത്തി​നാ​യി അവരെ നിർമ​ലീ​ക​രി​ക്കാ​നും ശിക്ഷണം നൽകാ​നും തക്കവണ്ണം ‘അവരെ താഴ്‌ത്തി പരീക്ഷി​ക്കാൻ’ അവൻ ആഗ്രഹി​ച്ചു. (ആവർത്ത​ന​പു​സ്‌തകം 8:16; യെശയ്യാ​വു 48:17) അവർ ആ നിർമ​ലീ​ക​ര​ണ​ത്തോ​ടും ശിക്ഷണ​ത്തോ​ടും പ്രതി​ക​രി​ച്ചി​രു​ന്നെ​ങ്കിൽ, വാഗ്‌ദ​ത്ത​ദേ​ശത്ത്‌ സമാധാ​ന​വും സമൃദ്ധി​യും സന്തോ​ഷ​വും നൽകി​ക്കൊണ്ട്‌ അവർക്കു ‘പിൻകാ​ലത്തു നന്മ ചെയ്യു​ന്ന​തിൽ’ യഹോവ സന്തോ​ഷി​ക്കു​മാ​യി​രു​ന്നു.

അവർ പഠി​ക്കേ​ണ്ടി​യി​രുന്ന മർമ​പ്ര​ധാ​ന​മായ ഒരു സംഗതി “മനുഷ്യൻ അപ്പം​കൊ​ണ്ടു മാത്രമല്ല യഹോ​വ​യു​ടെ വായിൽനി​ന്നു പുറ​പ്പെ​ടുന്ന സകലവ​ച​നം​കൊ​ണ്ടും ജീവി​ക്കു​ന്നു” എന്നതാ​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 8:3) തന്റെ ജനത്തിനു മന്ന ലഭിക്കാൻ ദൈവം കൽപ്പന നൽകി​യി​ല്ലാ​യി​രു​ന്നെ​ങ്കിൽ, അവർ പട്ടിണി കിട​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നു—ആ കാര്യം അവർ മനസ്സോ​ടെ സമ്മതി​ക്കു​ക​യും ചെയ്‌തു. (പുറപ്പാ​ടു 16:3, 4) വിലമ​തി​പ്പു​ണ്ടാ​യി​രുന്ന ഇസ്രാ​യേ​ല്യർ യഹോ​വ​യിൽ പരിപൂർണ​മാ​യി ആശ്രയി​ക്കേ​ണ്ട​തി​ന്റെ ആവശ്യത്തെ കുറിച്ചു ദൈനം​ദി​നം അനുസ്‌മ​രി​പ്പി​ക്ക​പ്പെട്ടു, അങ്ങനെ അവർ താഴ്‌മ​യു​ള്ള​വ​രാ​യി. ഭൗതിക സമൃദ്ധി​യുള്ള വാഗ്‌ദത്ത നാട്ടിൽ പ്രവേ​ശി​ച്ചു കഴിയു​മ്പോൾ, അവർ യഹോ​വ​യെ​യും അവനിൽ ആശ്രയി​ക്കേ​ണ്ട​തി​ന്റെ ആവശ്യ​ത്തെ​യും വിസ്‌മ​രി​ക്കാ​നുള്ള സാധ്യത കുറവാ​യി​രു​ന്നു.

ഇസ്രാ​യേ​ല്യ​രെ പോലെ, ക്രിസ്‌ത്യാ​നി​കൾ ജീവി​ത​ത്തി​ലെ—ഭൗതി​ക​വും ആത്മീയ​വു​മായ—അവശ്യ സംഗതി​കൾക്കാ​യി ദൈവ​ത്തിൽ ആശ്രയി​ക്കേ​ണ്ട​തു​ണ്ടെന്ന കാര്യം സംബന്ധിച്ച്‌ ബോധ​മു​ള്ളവർ ആയിരി​ക്കണം. (മത്തായി 5:3; 6:31-33, NW) പിശാ​ചി​ന്റെ ഒരു പ്രലോ​ഭ​ന​ത്തിന്‌ ഉത്തരം കൊടു​ത്ത​പ്പോൾ യേശു ആവർത്ത​ന​പു​സ്‌തകം 8:3-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മോ​ശെ​യു​ടെ വാക്കുകൾ ഉദ്ധരിച്ചു: “മനുഷ്യൻ അപ്പം​കൊ​ണ്ടു മാത്രമല്ല യഹോ​വ​യു​ടെ വായിൽനി​ന്നു പുറ​പ്പെ​ടുന്ന സകലവ​ച​നം​കൊ​ണ്ടും ജീവി​ക്കു​ന്നു.” (മത്തായി 4:4) അതേ, ദൈവ​ത്തി​ന്റെ സത്യാ​രാ​ധകർ യഹോവ തന്റെ വചനത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വചനങ്ങൾ വായി​ച്ചു​കൊണ്ട്‌ പരി​പോ​ഷി​ത​രാ​കു​ന്നു. കൂടാതെ, രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഒന്നാമതു വെക്കു​ക​യും ദൈവ​ത്തോ​ടു കൂടെ നടക്കു​ക​യും ചെയ്യവെ ഈ വചനങ്ങ​ളു​ടെ പ്രയോ​ജ​ന​ക​ര​മായ ഫലങ്ങൾ അവർക്കു തങ്ങളുടെ ജീവി​ത​ത്തിൽ അനുഭ​വ​പ്പെ​ടു​ന്നു. അങ്ങനെ അവരുടെ വിശ്വാ​സം ബലിഷ്‌ഠ​മാ​കു​ക​യും ചെയ്യുന്നു.

ജീവി​ത​ത്തിൽ സർവസാ​ധാ​ര​ണ​മായ കാര്യ​ങ്ങ​ളോട്‌ അപൂർണ മനുഷ്യർക്കു വിലമ​തി​പ്പു നഷ്ടപ്പെ​ട്ടേ​ക്കാം—അവ യഹോ​വ​യു​ടെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ കരുത​ലി​ന്റെ പ്രതി​ഫ​ല​ന​മാ​ണെ​ങ്കിൽ പോലും. ഉദാഹ​ര​ണ​ത്തിന്‌, പ്രകൃ​ത്യ​തീ​ത​മാ​യി നൽകപ്പെട്ട മന്ന ആദ്യ​മൊ​ക്കെ ഇസ്രാ​യേ​ല്യ​രെ അതിശ​യി​പ്പി​ക്കു​ക​യും തൃപ്‌തി​പ്പെ​ടു​ത്തു​ക​യും ചെയ്‌തി​രു​ന്നു. പക്ഷേ, ക്രമേണ അവരിൽ അനേക​രും പരാതി പറഞ്ഞു. “ഈ സാരമി​ല്ലാത്ത ആഹാരം ഞങ്ങൾക്കു വെറു​പ്പാ​കു​ന്നു” എന്ന്‌ അനാദ​ര​വോ​ടെ അവർ മുറവി​ളി​കൂ​ട്ടി—അവർ “ജീവനുള്ള ദൈവത്തെ ത്യജി”ക്കാൻ തുടങ്ങി​യി​രു​ന്നു എന്നതിന്റെ ഒരു സൂചന​യാ​യി​രു​ന്നു അത്‌. (സംഖ്യാ​പു​സ്‌തകം 11:6; 21:5; എബ്രായർ 3:12) അതു​കൊണ്ട്‌, അവരുടെ ദൃഷ്ടാന്തം “ലോകാ​വ​സാ​നം വന്നെത്തി​യി​രി​ക്കുന്ന നമുക്കു ബുദ്ധ്യു​പ​ദേശ”മായി ഉതകുന്നു.—1 കൊരി​ന്ത്യർ 10:11.

ഈ മുന്നറി​യി​പ്പിൻ ദൃഷ്ടാ​ന്ത​ത്തി​നു നമുക്ക്‌ എങ്ങനെ ചെവി കൊടു​ക്കാം? വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ​വർഗം മുഖാ​ന്തരം നമുക്കു ലഭിക്കുന്ന ബൈബി​ളു​പ​ദേ​ശ​ങ്ങ​ളോ കരുത​ലു​ക​ളോ സാധാ​ര​ണ​മോ കഴമ്പി​ല്ലാ​ത്ത​വ​യോ ആയി വീക്ഷി​ക്കാൻ ഒരിക്ക​ലും അനുവ​ദി​ക്കാ​തി​രി​ക്കുക എന്നതാണ്‌ ഒരു വിധം. (മത്തായി 24:45, NW) യഹോ​വ​യു​ടെ ദാനങ്ങളെ നാം നിസ്സാ​ര​മാ​യെ​ടു​ക്കാ​നോ അവയോട്‌ നിസ്സംഗ മനോ​ഭാ​വം കാട്ടാ​നോ തുടങ്ങി​യാൽ അതിന്റെ അർഥം ദൈവ​വു​മാ​യുള്ള നമ്മുടെ ബന്ധത്തിനു മങ്ങലേൽക്കാൻ തുടങ്ങി​യെ​ന്നാണ്‌.

നല്ല കാരണ​ത്തോ​ടെ​തന്നെ, ജിജ്ഞാ​സ​യു​ണർത്തുന്ന പുതിയ സംഗതി​കൾ ഇടതട​വി​ല്ലാ​തെ ചൊരി​ഞ്ഞു​കൊണ്ട്‌ യഹോവ അതിരു​ക​വിഞ്ഞ വിധത്തിൽ വിവരങ്ങൾ പ്രദാനം ചെയ്യു​ന്നില്ല. പകരം ക്രമേണ, പടിപ​ടി​യാ​യി​ട്ടാണ്‌ അവൻ തന്റെ വചനത്തെ കുറിച്ചു കൂടു​ത​ലായ വെളിച്ചം വീശു​ന്നത്‌. (സദൃശ​വാ​ക്യ​ങ്ങൾ 4:18) പഠിക്കുന്ന കാര്യങ്ങൾ ഗ്രഹി​ക്കാ​നും ബാധക​മാ​ക്കാ​നും ഇതു മുഖാ​ന്തരം ദൈവ​ജ​ന​ത്തി​നു സാധി​ക്കു​ന്നു. തന്റെ ആദ്യകാല ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ച​പ്പോൾ യേശു തന്റെ പിതാ​വി​ന്റെ മാതൃ​ക​യാണ്‌ പിൻപ​റ്റി​യത്‌. “അവർക്കു കേൾക്കാൻ കഴിയും​പോ​ലെ”—ചില പരിഭാ​ഷ​യ​നു​സ​രിച്ച്‌ “മനസ്സി​ലാ​ക്കാൻ കഴിയും​പോ​ലെ”—അവൻ ദൈവ​വ​ചനം വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു.—മർക്കൊസ്‌ 4:33; യോഹ​ന്നാൻ 16:12 താരത​മ്യം ചെയ്യുക.

ദൈവ​ത്തി​ന്റെ കരുത​ലു​ക​ളോ​ടുള്ള നിങ്ങളു​ടെ വിലമ​തിപ്പ്‌ വർധി​പ്പി​ക്കു​ക

കാര്യങ്ങൾ ആവർത്തി​ക്കുന്ന രീതി യേശു​വി​നും ഉണ്ടായി​രു​ന്നു. ഏതെങ്കി​ലും ഒരു ബൈബിൾ തത്ത്വം പോലുള്ള ഒരു പ്രത്യേക സംഗതി, മനസ്സ്‌ എളുപ്പ​ത്തിൽ ഗ്രഹി​ച്ചേ​ക്കാം. പക്ഷേ, അതിനു ശ്രദ്ധ കൊടു​ക്കാ​നും അത്‌ ക്രിസ്‌തീയ “പുതിയ വ്യക്തിത്വ”ത്തിന്റെ ഭാഗമാ​ക്കാ​നും കുറെ നാളുകൾ വേണ്ടി​വ​ന്നേ​ക്കാം. പ്രത്യേ​കിച്ച്‌, പഴയ ലൗകിക രീതി​ക​ളും മനോ​ഭാ​വ​ങ്ങ​ളും ആഴത്തിൽ വേരൂ​ന്നി​യി​ട്ടു​ണ്ടെ​ങ്കിൽ. (എഫെസ്യർ 4:22-24, NW) അഹങ്കാ​രത്തെ മറിക​ട​ക്കു​ക​യും താഴ്‌മ വളർത്തി​യെ​ടു​ക്കു​ക​യും ചെയ്യേ​ണ്ട​താ​യി വന്നപ്പോൾ യേശു​വി​ന്റെ ശിഷ്യ​ന്മാ​രു​ടെ കാര്യ​ത്തിൽ വാസ്‌തവം അതായി​രു​ന്നു എന്നതു വ്യക്തമാണ്‌. അവരുടെ മനസ്സിൽ ആഴ്‌ന്നി​റ​ങ്ങത്തക്ക വിധത്തിൽ ഒരേ അടിസ്ഥാന സംഗതി​തന്നെ വ്യത്യസ്‌ത വിധങ്ങ​ളിൽ അവതരി​പ്പി​ച്ചു​കൊണ്ട്‌ താഴ്‌മയെ കുറിച്ച്‌ അനവധി സന്ദർഭ​ങ്ങ​ളിൽ യേശു​വിന്‌ അവരെ പഠിപ്പി​ക്കേ​ണ്ടി​വന്നു. അതിനു ഫലം ലഭിക്കു​ക​യും ചെയ്‌തു.—മത്തായി 18:1-4; 23:11, 12; ലൂക്കൊസ്‌ 14:7-11; യോഹ​ന്നാൻ 13:5, 12-17.

സുചി​ന്തി​ത​മാ​യി വിവരങ്ങൾ ആവർത്തി​ക്കു​ന്ന​തിൽ യേശു​വി​ന്റെ മാതൃ​ക​യാണ്‌ ആധുനിക കാലത്ത്‌ ക്രിസ്‌തീയ യോഗ​ങ്ങ​ളും വാച്ച്‌ ടവർ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും പിൻപ​റ്റു​ന്നത്‌. അതു​കൊണ്ട്‌ നമ്മോ​ടുള്ള ദൈവ​ത്തി​ന്റെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ താത്‌പ​ര്യ​ത്തി​ന്റെ പ്രകട​ന​മെന്ന നിലയിൽ നമുക്കതു വിലമ​തി​ക്കാം, ഇസ്രാ​യേ​ല്യർക്കു മന്ന നിമിത്തം മടുപ്പു തോന്നി​യ​തു​പോ​ലെ, നമുക്കു ലഭിക്കുന്ന കാര്യ​ങ്ങളെ പ്രതി ഒരിക്ക​ലും മടുപ്പു തോന്നാ​തി​രി​ക്കാം. യഥാർഥ​ത്തിൽ, യഹോ​വ​യു​ടെ നിരന്തര ഓർമി​പ്പി​ക്ക​ലു​കൾ ഉൾക്കൊ​ള്ളാൻ നാം ക്ഷമാപൂർവം നല്ല ശ്രമം നടത്തവെ ജീവി​ത​ത്തിൽ സത്‌ഫ​ലങ്ങൾ നമുക്കു കാണാ​നാ​കും. (2 പത്രൊസ്‌ 3:1, 2) വിലമ​തി​പ്പു നിറഞ്ഞ ഈ മനോ​ഭാ​വം, നമ്മുടെ ഹൃദയ​ങ്ങ​ളി​ലും മനസ്സു​ക​ളി​ലും നാം ദൈവ​വ​ച​ന​ത്തി​ന്റെ “അർഥം ഗ്രഹി​ക്കു​ന്നു” എന്നതിന്റെ യഥാർഥ പ്രകട​ന​മാണ്‌. (മത്തായി 13:15, 19, 23, NW) ഈ കാര്യ​ത്തിൽ, സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ നമുക്ക്‌ ഒരു നല്ല ദൃഷ്ടാ​ന്ത​മാണ്‌. നമുക്ക്‌ ഇന്നു ലഭിക്കുന്ന വൈവി​ധ്യ​മാർന്ന ആത്മീയ ഭക്ഷണ​മൊ​ന്നും ഇല്ലാതി​രു​ന്നി​ട്ടും അവൻ യഹോ​വ​യു​ടെ നിയമ​ങ്ങളെ “തേനി​ലും തേങ്കട്ട​യി​ലും മധുര​മു​ള്ളവ” എന്നാണു വർണി​ച്ചത്‌.—സങ്കീർത്തനം 19:10.

നിത്യ​ജീ​വൻ നൽകുന്ന “മന്ന”

യഹൂദ​ന്മാ​രോട്‌ യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ ജീവന്റെ അപ്പം ആകുന്നു. നിങ്ങളു​ടെ പിതാ​ക്കൻമാർ മരുഭൂ​മി​യിൽ മന്നാ തിന്നി​ട്ടും മരിച്ചു​വ​ല്ലോ . . . സ്വർഗ്ഗ​ത്തിൽനി​ന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നു​ന്നവൻ എല്ലാം എന്നേക്കും ജീവി​ക്കും. ഞാൻ കൊടു​പ്പാ​നി​രി​ക്കുന്ന അപ്പമോ ലോക​ത്തി​ന്റെ ജീവന്നു വേണ്ടി ഞാൻ കൊടു​ക്കുന്ന എന്റെ മാംസം ആകുന്നു.” (യോഹ​ന്നാൻ 6:48-51) അക്ഷരീയ അപ്പം അഥവാ മന്ന നിത്യ​ജീ​വൻ നൽകി​യില്ല, നൽകാൻ അതിനു കഴിയു​ക​യു​മില്ല. എന്നാൽ യേശു​ക്രി​സ്‌തു​വി​ന്റെ മറുവി​ല​യാ​ഗ​ത്തിൽ വിശ്വാ​സ​മർപ്പി​ക്കു​ന്നവർ ഒടുവിൽ നിത്യ​ജീ​വൻ എന്ന അനു​ഗ്രഹം ആസ്വദി​ക്കും.—മത്തായി 20:28.

യേശു​വി​ന്റെ മറുവി​ല​യിൽ നിന്നു പ്രയോ​ജനം നേടുന്ന ബഹുഭൂ​രി​പക്ഷം ആളുക​ളും പറുദീ​സാ​ഭൂ​മി​യി​ലെ നിത്യ​ജീ​വ​നാ​യി​രി​ക്കും ആസ്വദി​ക്കുക. ഇവരിൽ “ഒരു മഹാപു​രു​ഷാ​രം”—ഈജി​പ്‌തിൽ നിന്ന്‌ ഇസ്രാ​യേ​ല്യ​രോ​ടൊ​പ്പം വിട്ടു​പോന്ന പരദേ​ശി​ക​ളായ “സമ്മി​ശ്ര​പു​രു​ഷാര”ത്താൽ മുൻനി​ഴ​ലാ​ക്ക​പ്പെ​ട്ടവർ—ഭൂമി​യിൽ നിന്നു സകല ദുഷ്ടത​യും തുടച്ചു​നീ​ക്കുന്ന ആസന്നമായ “മഹോ​പ​ദ്ര​വത്തെ” അതിജീ​വി​ക്കും. (വെളി​പ്പാ​ടു 7:9, 10, 14, NW; പുറപ്പാ​ടു 12:38) ഇസ്രാ​യേ​ല്യർ ആരെ മുൻ നിഴലാ​ക്കി​യോ അവർ കൂടു​ത​ലായ ഒരു പ്രതി​ഫലം ആസ്വദി​ക്കും. 1,44,000 പേർ അടങ്ങുന്ന ഇവരെ ദൈവ​ത്തി​ന്റെ ആത്മീയ ഇസ്രാ​യേ​ലാ​യി അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ വർണിച്ചു. മരിക്കു​മ്പോൾ അവരുടെ പ്രതി​ഫലം സ്വർഗീയ ജീവനി​ലേ​ക്കുള്ള പുനരു​ത്ഥാ​ന​മാണ്‌. (ഗലാത്യർ 6:16; എബ്രായർ 3:1; വെളി​പ്പാ​ടു 14:1) അവി​ടെ​വെച്ച്‌ യേശു അവർക്ക്‌ ഒരു പ്രത്യേ​ക​തരം മന്ന കൊടു​ക്കും.

“മറഞ്ഞി​രി​ക്കുന്ന മന്ന”യുടെ അർഥം

“ജയിക്കു​ന്ന​വന്നു ഞാൻ മറഞ്ഞി​രി​ക്കുന്ന മന്ന കൊടു​ക്കും” എന്ന്‌ പുനരു​ത്ഥാ​നം പ്രാപിച്ച യേശു ആത്മീയ ഇസ്രാ​യേ​ലി​നോ​ടു പറഞ്ഞു. (വെളി​പ്പാ​ടു 2:17) വിശുദ്ധ നിയമ​പെ​ട്ട​ക​ത്തി​നു​ള്ളിൽ പൊൻപാ​ത്ര​ത്തി​ലി​ട്ടു സൂക്ഷി​ച്ചു​വെ​ക്കാൻ ദൈവം മോ​ശെ​യോ​ടു കൽപ്പിച്ച മന്നയെ ആണ്‌ പ്രതീ​കാ​ത്മ​ക​മായ മറഞ്ഞി​രി​ക്കുന്ന ഈ മന്ന അനുസ്‌മ​രി​പ്പി​ക്കു​ന്നത്‌. സമാഗമന കൂടാ​ര​ത്തി​ന്റെ അതിവി​ശുദ്ധ സ്ഥലത്താണ്‌ പെട്ടകം സൂക്ഷി​ച്ചി​രു​ന്നത്‌. അവിടെ അതു കാഴ്‌ച​യിൽ നിന്നു മറഞ്ഞ അവസ്ഥയിൽ ആയിരു​ന്നു. ഓർമ​യ്‌ക്കാ​യി സൂക്ഷി​ച്ചി​രുന്ന ഈ മന്ന പെട്ടക​ത്തിൽ ആയിരു​ന്ന​പ്പോൾ നശിച്ചു​പോ​യില്ല, അതു​കൊണ്ട്‌ അത്‌ അനശ്വ​ര​മായ ഒരു ഭക്ഷ്യ​ശേ​ഖ​ര​ത്തി​ന്റെ സമുചി​ത​മായ പ്രതീ​ക​മാ​യി​രി​ക്കു​മാ​യി​രു​ന്നു. (പുറപ്പാ​ടു 16:32; എബ്രായർ 9:3, 4, 23, 24) 1,44,000 പേർക്കു മറഞ്ഞി​രി​ക്കുന്ന മന്ന കൊടു​ക്കു​ന്ന​തി​ലൂ​ടെ, അവർക്ക്‌ ദൈവ​ത്തി​ന്റെ ആത്മ പുത്ര​ന്മാ​രെന്ന നിലയിൽ അമർത്യ​ത​യും അക്ഷയത​യും ലഭിക്കു​മെന്ന്‌ ഉറപ്പു കൊടു​ക്കു​ക​യാണ്‌ യേശു ചെയ്യു​ന്നത്‌.—യോഹ​ന്നാൻ 6:51; 1 കൊരി​ന്ത്യർ 15:54.

സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ പറഞ്ഞു: “നിന്റെ [യഹോ​വ​യു​ടെ] പക്കൽ ജീവന്റെ ഉറവു​ണ്ട​ല്ലോ.” (സങ്കീർത്തനം 36:9) മന്നയുടെ കരുതൽ—അക്ഷരീ​യ​മാ​യും പ്രതീ​കാ​ത്മ​ക​മാ​യും—ആ അടിസ്ഥാന സത്യത്തെ എത്ര നന്നായി വീണ്ടും സ്ഥിരീ​ക​രി​ക്കു​ന്നു! ദൈവം പുരാതന ഇസ്രാ​യേ​ലി​നു കൊടുത്ത മന്നയും നമുക്കു​വേണ്ടി യേശു​വി​ന്റെ ശരീര​ത്തി​ന്റെ രൂപത്തിൽ അവൻ നൽകിയ ആലങ്കാ​രിക മന്നയും 1,44,000 പേർക്ക്‌ യേശു​വി​ലൂ​ടെ നൽകുന്ന മറഞ്ഞി​രി​ക്കുന്ന പ്രതീ​കാ​ത്മക മന്നയും ജീവനു വേണ്ടി ദൈവ​ത്തിൽ പരിപൂർണ​മാ​യി ആശ്രയി​ക്കേ​ണ്ട​തി​ന്റെ ആവശ്യത്തെ കുറിച്ച്‌ നമ്മെ​യെ​ല്ലാം അനുസ്‌മ​രി​പ്പി​ക്കു​ന്നു. (സങ്കീർത്തനം 39:5, 7) ദൈവ​ത്തിൽ ആശ്രയി​ക്കേ​ണ്ട​തി​ന്റെ ഈ ആവശ്യത്തെ നമുക്കു താഴ്‌മ​യോ​ടെ, വിനയ​ത്തോ​ടെ, എല്ലായ്‌പ്പോ​ഴും അംഗീ​ക​രി​ക്കാം. തത്‌ഫ​ല​മാ​യി, ‘യഹോവ പിൻകാ​ലത്തു നമുക്കു നന്മ ചെയ്യും.’—ആവർത്ത​ന​പു​സ്‌തകം 8:16.

[26-ാം പേജിലെ ചിത്രങ്ങൾ]

നിത്യജീവൻ നേടാൻ, സകലരും “സ്വർഗ്ഗ​ത്തിൽ നിന്നു ഇറങ്ങിയ ജീവനുള്ള അപ്പ”ത്തിൽ ആശ്രയി​ക്കേ​ണ്ട​തുണ്ട്‌

[28-ാം പേജിലെ ചിത്രം]

എല്ലാ ക്രിസ്‌തീയ യോഗ​ങ്ങ​ളി​ലും സന്നിഹി​ത​രാ​കു​ന്നത്‌ യഹോ​വ​യു​ടെ ഓർമി​പ്പി​ക്ക​ലു​ക​ളോ​ടുള്ള നമ്മുടെ വിലമ​തി​പ്പി​നെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു