വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമുക്കു സാധിക്കുന്നതിലധികം യഹോവ നമ്മോട്‌ ആവശ്യപ്പെടുന്നുവോ?

നമുക്കു സാധിക്കുന്നതിലധികം യഹോവ നമ്മോട്‌ ആവശ്യപ്പെടുന്നുവോ?

നമുക്കു സാധി​ക്കു​ന്ന​തി​ല​ധി​കം യഹോവ നമ്മോട്‌ ആവശ്യ​പ്പെ​ടു​ന്നു​വോ?

“ന്യായം പ്രവർത്തി​പ്പാ​നും ദയാത​ല്‌പ​ര​നാ​യി​രി​പ്പാ​നും നിന്റെ ദൈവ​ത്തി​ന്റെ സന്നിധി​യിൽ താഴ്‌മ​യോ​ടെ നടപ്പാ​നും അല്ലാതെ എന്താകു​ന്നു യഹോവ നിന്നോ​ടു ചോദി​ക്കു​ന്നതു?”—മീഖാ 6:8.

1. ചിലർ യഹോ​വയെ സേവി​ക്കാ​ത്ത​തി​ന്റെ കാരണം എന്തായി​രി​ക്കാം?

 യഹോവ തന്റെ ജനത്തോട്‌ ചിലത്‌ ആവശ്യ​പ്പെ​ടു​ന്നു. മീഖാ​യു​ടെ പ്രവച​ന​ത്തിൽനിന്ന്‌ ഉദ്ധരിച്ച മേൽപ്പറഞ്ഞ വാക്കുകൾ വായിച്ചു കഴിയു​മ്പോൾ, ദൈവ​ത്തി​ന്റെ നിബന്ധ​നകൾ ന്യായ​യു​ക്ത​മാ​ണെന്ന്‌ നിങ്ങൾ ശരിയാ​യി​ത്തന്നെ നിഗമനം ചെയ്‌തേ​ക്കാം. എന്നിരു​ന്നാ​ലും അനേകർ നമ്മുടെ മഹാ​സ്ര​ഷ്ടാ​വി​നെ സേവി​ക്കു​ന്നില്ല. ഒരിക്കൽ അവനെ സേവി​ച്ചി​രുന്ന ചിലർ അതു നിറു​ത്തി​യി​രി​ക്കു​ന്നു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ തങ്ങൾക്കു സാധി​ക്കു​ന്ന​തി​ല​ധി​കം ദൈവം തങ്ങളോട്‌ ആവശ്യ​പ്പെ​ടു​ന്നു​വെന്ന്‌ അവർ കരുതു​ന്നു. എന്നാൽ, നമുക്കു സാധി​ക്കു​ന്ന​തി​ല​ധി​കം അവൻ ആവശ്യ​പ്പെ​ടു​ന്നു​ണ്ടോ? അതോ, യഹോവ ആവശ്യ​പ്പെ​ടു​ന്ന​തി​നോ​ടുള്ള വ്യക്തി​യു​ടെ മനോ​ഭാ​വ​ത്തി​ലാ​ണോ പ്രശ്‌നം? ഇക്കാര്യ​ത്തിൽ ഉൾക്കാഴ്‌ച പ്രദാനം ചെയ്യുന്ന ഒരു ചരിത്ര വിവരണം നമുക്കു പരിചി​ന്തി​ക്കാം.

2. ആരായി​രു​ന്നു നയമാൻ, യഹോ​വ​യു​ടെ പ്രവാ​ചകൻ അവനോട്‌ എന്തു ചെയ്യാൻ ആവശ്യ​പ്പെട്ടു?

2 സിറിയൻ സൈനിക മേധാവി ആയിരുന്ന നയമാന്‌ കുഷ്‌ഠം പിടി​പെട്ടു. എന്നാൽ അവനെ സൗഖ്യ​മാ​ക്കാൻ കഴിയുന്ന യഹോ​വ​യു​ടെ ഒരു പ്രവാ​ചകൻ ഇസ്രാ​യേ​ലിൽ ഉണ്ടെന്ന്‌ അവനു വിവരം ലഭിച്ചു. അതു​കൊണ്ട്‌ നയമാ​നും ഭൃത്യ​ന്മാ​രും ഇസ്രാ​യേ​ലി​ലേക്കു പുറ​പ്പെട്ടു. ഒടുവിൽ അവർ ദൈവ​ത്തി​ന്റെ പ്രവാ​ച​ക​നായ എലീശാ​യു​ടെ വീട്ടിൽ എത്തി. വീടിനു വെളി​യിൽ വന്ന്‌ ആ വിശിഷ്ട സന്ദർശ​കനെ സ്വീക​രി​ക്കു​ന്ന​തി​നു പകരം എലീശാ തന്റെ ദാസൻ മുഖാ​ന്തരം നയമാ​നോ​ടു പിൻവ​രുന്ന പ്രകാരം പറഞ്ഞു: “നീ ചെന്നു യോർദ്ദാ​നിൽ ഏഴു പ്രാവ​ശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പി​ല​ത്തെ​പ്പോ​ലെ​യാ​യി നീ ശുദ്ധനാ​കും.”—2 രാജാ​ക്ക​ന്മാർ 5:10.

3. യഹോവ ആവശ്യ​പ്പെ​ട്ടതു ചെയ്യാൻ നയമാൻ ആദ്യം വിസമ്മ​തി​ച്ചത്‌ എന്തു​കൊണ്ട്‌?

3 ദൈവ​ത്തി​ന്റെ പ്രവാ​ചകൻ ആവശ്യ​പ്പെ​ട്ടതു ചെയ്‌താൽ നയമാൻ അറപ്പു​ള​വാ​ക്കുന്ന ഒരു രോഗ​ത്തിൽനി​ന്നു സുഖം പ്രാപി​ക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌, യഹോവ അവനു സാധി​ക്കു​ന്ന​തി​ല​ധി​കം അവനോട്‌ ആവശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നോ? തീർച്ച​യാ​യും അല്ലായി​രു​ന്നു. എന്നിട്ടും, യഹോവ ആവശ്യ​പ്പെ​ട്ടതു ചെയ്യാൻ നയമാൻ ഒരുക്ക​മ​ല്ലാ​യി​രു​ന്നു. “ദമ്മേ​ശെ​ക്കി​ലെ നദിക​ളായ അബാന​യും പർപ്പരും യിസ്രാ​യേൽദേ​ശ​ത്തി​ലെ എല്ലാ വെള്ളങ്ങ​ളെ​ക്കാ​ളും നല്ലതല്ല​യോ? എനിക്കു അവയിൽ കുളിച്ചു ശുദ്ധനാ​ക​രു​തോ?” എന്ന്‌ അവൻ പ്രതി​ഷേ​ധ​പൂർവം പറഞ്ഞു. അങ്ങനെ നയമാൻ ക്രോ​ധ​ത്തോ​ടെ അവി​ടെ​നി​ന്നു പോയി.—2 രാജാ​ക്ക​ന്മാർ 5:12.

4, 5. (എ) നയമാന്റെ അനുസ​ര​ണ​ത്തി​ന്റെ ഫലം എന്തായി​രു​ന്നു, അതു ലഭിച്ച​പ്പോൾ അവൻ എങ്ങനെ പ്രതി​ക​രി​ച്ചു? (ബി) നാം ഇനി എന്തു പരിചി​ന്തി​ക്കും?

4 വാസ്‌ത​വ​ത്തിൽ നയമാന്റെ പ്രശ്‌നം എന്തായി​രു​ന്നു? ആവശ്യ​പ്പെ​ട്ടതു ചെയ്യുക വളരെ പ്രയാ​സ​മാ​യി​രു​ന്നു എന്നതാ​യി​രു​ന്നില്ല. നയമാന്റെ ഭൃത്യ​ന്മാർ അവനോട്‌ “പിതാവേ, പ്രവാ​ചകൻ വലി​യോ​രു കാര്യം നിന്നോ​ടു കല്‌പി​ച്ചി​രു​ന്നു​വെ​ങ്കിൽ നീ ചെയ്യാതെ ഇരിക്കു​മോ? പിന്നെ അവൻ: കുളിച്ചു ശുദ്ധനാക എന്നു നിന്നോ​ടു കല്‌പി​ച്ചാൽ എത്ര അധികം” എന്നു നയപൂർവം പറഞ്ഞു. (2 രാജാ​ക്ക​ന്മാർ 5:13) നയമാന്റെ മനോ​ഭാ​വ​മാ​യി​രു​ന്നു പ്രശ്‌നം. തന്റെ അന്തസ്സിനു ചേർന്ന വിധമല്ല പ്രവാ​ചകൻ തന്നോട്‌ ഇടപെ​ട്ട​തെന്ന്‌ അവൻ ചിന്തിച്ചു. മാത്ര​വു​മല്ല, പ്രത്യ​ക്ഷ​ത്തിൽ നിഷ്‌ഫ​ല​വും അപമാ​ന​ക​ര​വു​മാ​യി നയമാൻ കരുതിയ ഒരു സംഗതി​യാ​ണു പ്രവാ​ചകൻ അവനോട്‌ ആവശ്യ​പ്പെ​ട്ടത്‌. എന്നിരു​ന്നാ​ലും, ഭൃത്യ​ന്മാ​രു​ടെ നയപൂർവ​ക​മായ ബുദ്ധി​യു​പ​ദേ​ശ​ത്തി​നു നയമാൻ ചെവി​കൊ​ടു​ത്തു. അവൻ യോർദ്ദാൻ നദിയിൽ ഏഴു പ്രാവ​ശ്യം മുങ്ങി. “അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം​പോ​ലെ ആയ”പ്പോൾ അവനു​ണ്ടായ സന്തോഷം ഒന്നു സങ്കൽപ്പി​ച്ചു നോക്കൂ! അവൻ കൃതജ്ഞത നിറഞ്ഞ​വ​നാ​യി. അതിലു​പരി, യഹോ​വയെ അല്ലാതെ മറ്റൊരു ദൈവ​ത്തെ​യും താൻ മേലാൽ ആരാധി​ക്കി​ല്ലെന്നു നയമാൻ പ്രഖ്യാ​പി​ച്ചു.—2 രാജാ​ക്ക​ന്മാർ 5:14-17.

5 മാനവ ചരി​ത്ര​ത്തിൽ ഉടനീളം, പല നിബന്ധ​ന​ക​ളും അനുസ​രി​ക്കാൻ യഹോവ മനുഷ്യ​രോട്‌ ആവശ്യ​പ്പെ​ട്ടി​ട്ടുണ്ട്‌. അവയിൽ ചിലതു പരിചി​ന്തി​ക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ക​യാണ്‌. അത്തരം കാര്യങ്ങൾ പരിചി​ന്തി​ക്കു​മ്പോൾ, അവ ചെയ്യാൻ യഹോവ നിങ്ങ​ളോട്‌ ആവശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കിൽ നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കു​മാ​യി​രു​ന്നെന്നു സ്വയം ചോദി​ക്കുക. യഹോവ ഇന്നു നമ്മോട്‌ എന്താണ്‌ ആവശ്യ​പ്പെ​ടു​ന്നത്‌ എന്നു നാം പിന്നീടു പരി​ശോ​ധി​ക്കും.

കഴിഞ്ഞ​കാ​ലത്ത്‌ യഹോവ ആവശ്യ​പ്പെട്ട കാര്യങ്ങൾ

6. ആദ്യ മനുഷ്യ ജോടി​ക്കു ലഭിച്ച നിർദേ​ശങ്ങൾ ഏവ, അത്തരം നിർദേ​ശ​ങ്ങ​ളോ​ടു നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കു​മാ​യി​രു​ന്നു?

6 കുട്ടി​കളെ വളർത്താ​നും ഭൂമിയെ കീഴട​ക്കാ​നും മൃഗജാ​ല​ങ്ങളെ അധീന​ത​യി​ലാ​ക്കാ​നും യഹോവ ആദ്യ മനുഷ്യ ജോടി​യായ ആദാമി​നോ​ടും ഹവ്വാ​യോ​ടും നിർദേ​ശി​ച്ചു. വിശാ​ല​മായ ഒരു ഉദ്യാ​ന​തു​ല്യ ഭവനം നൽകി അവൻ ആദ്യ പുരു​ഷ​നെ​യും ഭാര്യ​യെ​യും അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു. (ഉല്‌പത്തി 1:27, 28; 2:9-15) എന്നാൽ അവർക്ക്‌ ഒരു വിലക്ക്‌ ഉണ്ടായി​രു​ന്നു. ഏദെൻ തോട്ട​ത്തി​ലെ അനേകം ഫലവൃ​ക്ഷ​ങ്ങ​ളിൽ ഒന്നിൽനിന്ന്‌ അവർ ഭക്ഷിക്ക​രു​താ​യി​രു​ന്നു. (ഉല്‌പത്തി 2:16, 17) ദൈവം അവർക്കു സാധി​ക്കു​ന്ന​തി​ല​ധി​കം അവരോട്‌ ആവശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നില്ല, ഉവ്വോ? പൂർണ ആരോ​ഗ്യ​ത്തോ​ടെ എന്നേക്കും ജീവി​ക്കു​ക​യെന്ന പ്രത്യാ​ശ​യോ​ടു കൂടിയ അത്തര​മൊ​രു നിയമനം നിർവ​ഹി​ക്കു​ന്ന​തിൽ നിങ്ങൾ സന്തോ​ഷി​ക്കു​മാ​യി​രു​ന്നി​ല്ലേ? ഒരു പ്രലോ​ഭകൻ തോട്ട​ത്തിൽ പ്രത്യ​ക്ഷ​പ്പെ​ട്ടാ​ലും, നിങ്ങൾ അവന്റെ വാദം തള്ളിക്ക​ള​യു​മാ​യി​രു​ന്നി​ല്ലേ? ലളിത​മായ ആ ഏക വിലക്കു കൽപ്പി​ക്കാൻ യഹോ​വ​യ്‌ക്ക്‌ അധികാ​രം ഉണ്ടായി​രു​ന്നു എന്നതി​നോ​ടു നിങ്ങൾ യോജി​ക്കു​മാ​യി​രു​ന്നി​ല്ലേ?—ഉല്‌പത്തി 3:1-5.

7. (എ) നോഹ​യ്‌ക്ക്‌ എന്തു നിയമനം ലഭിച്ചു, അവൻ എന്ത്‌ എതിർപ്പു​കൾ അനുഭ​വി​ച്ചു? (ബി) യഹോവ നോഹ​യോട്‌ ആവശ്യ​പ്പെ​ട്ട​തി​നെ നിങ്ങൾ എങ്ങനെ വീക്ഷി​ക്കു​ന്നു?

7 പിൽക്കാ​ലത്ത്‌, ഒരു ആഗോള പ്രളയ​ത്തിൽനി​ന്നു സംരക്ഷി​ക്ക​പ്പെ​ടാ​നുള്ള മാർഗം എന്ന നിലയിൽ ഒരു പെട്ടകം പണിയാൻ യഹോവ നോഹ​യോട്‌ ആവശ്യ​പ്പെട്ടു. പെട്ടക​ത്തി​ന്റെ ഭീമമായ വലിപ്പം വെച്ചു​നോ​ക്കു​മ്പോൾ, ആ വേല എളുപ്പ​മ​ല്ലാ​യി​രു​ന്നു. മാത്ര​വു​മല്ല, സാധ്യ​ത​യ​നു​സ​രിച്ച്‌ വളരെ​യ​ധി​കം പരിഹാ​സ​ത്തി​ന്റെ​യും ശത്രു​ത​യു​ടെ​യും മധ്യേ വേണമാ​യി​രു​ന്നു അതു ചെയ്യാൻ. എങ്കിലും, തന്റെ കുടും​ബത്തെ—അനേകം മൃഗങ്ങ​ളെ​യും—രക്ഷിക്കു​ന്നത്‌ നോഹയെ സംബന്ധി​ച്ചി​ട​ത്തോ​ളം എന്തൊരു പദവി​യാ​യി​രു​ന്നു! (ഉല്‌പത്തി 6:1-8, 14-16; എബ്രായർ 11:7; 2 പത്രൊസ്‌ 2:5) നിങ്ങൾക്ക്‌ അത്തരം ഒരു നിയമനം ലഭിച്ചി​രു​ന്നെ​ങ്കിൽ, അതു നിർവ​ഹി​ക്കാ​നാ​യി നിങ്ങൾ കഠിനാ​ധ്വാ​നം ചെയ്യു​മാ​യി​രു​ന്നോ? അതോ, നിങ്ങൾക്കു സാധി​ക്കു​ന്ന​തി​ല​ധി​കം യഹോവ നിങ്ങ​ളോട്‌ ആവശ്യ​പ്പെ​ടു​ക​യാ​ണെന്ന്‌ കരുതു​മാ​യി​രു​ന്നോ?

8. അബ്രാ​ഹാ​മി​നോട്‌ എന്തു ചെയ്യാ​നാണ്‌ ആവശ്യ​പ്പെ​ട്ടത്‌, അവന്റെ അനുസ​ര​ണ​ത്തി​ന്റെ ഫലമായി എന്തു ചിത്രീ​ക​രി​ക്ക​പ്പെട്ടു?

8 വളരെ ബുദ്ധി​മു​ട്ടുള്ള ഒരു സംഗതി ചെയ്യാ​നാണ്‌ ദൈവം അബ്രാ​ഹാ​മി​നോട്‌ ആവശ്യ​പ്പെ​ട്ടത്‌. “നിന്റെ മകനെ, നീ സ്‌നേ​ഹി​ക്കുന്ന നിന്റെ എകജാ​ത​നായ യിസ്‌ഹാ​ക്കി​നെ തന്നേ, കൂട്ടി​ക്കൊ​ണ്ടു മോരി​യാ​ദേ​ശത്തു ചെന്നു, അവിടെ ഞാൻ നിന്നോ​ടു കല്‌പി​ക്കുന്ന ഒരു മലയിൽ അവനെ ഹോമ​യാ​ഗം കഴിക്ക” എന്നു ദൈവം അവനോ​ടു പറഞ്ഞു. (ഉല്‌പത്തി 22:2) അന്നു കുട്ടികൾ ഇല്ലാതി​രുന്ന യിസ്‌ഹാ​ക്കിന്‌ സന്തതികൾ ഉണ്ടാകു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രു​ന്ന​തി​നാൽ, യിസ്‌ഹാ​ക്കി​നെ ജീവനി​ലേക്കു തിരികെ കൊണ്ടു​വ​രാ​നുള്ള ദൈവ​ത്തി​ന്റെ പ്രാപ്‌തി​യി​ലുള്ള അബ്രാ​ഹാ​മി​ന്റെ വിശ്വാ​സം പരി​ശോ​ധി​ക്ക​പ്പെട്ടു. അബ്രാ​ഹാം യിസ്‌ഹാ​ക്കി​നെ യാഗം കഴിക്കാൻ തുനി​ഞ്ഞ​പ്പോൾ ദൈവം ആ യുവാ​വി​നെ സംരക്ഷി​ച്ചു. ഈ സംഭവം, ദൈവം സ്വന്തം പുത്രനെ മനുഷ്യ​വർഗ​ത്തി​നു വേണ്ടി യാഗമാ​യി നൽകു​മെ​ന്നും പിന്നീട്‌ അവനെ ഉയിർപ്പി​ക്കു​മെ​ന്നും വ്യക്തമാ​യി സൂചി​പ്പി​ച്ചു.—ഉല്‌പത്തി 17:19; 22:9-18; യോഹ​ന്നാൻ 3:16; പ്രവൃ​ത്തി​കൾ 2:23, 24, 29-32; എബ്രായർ 11:17-19.

9. യഹോവ അബ്രാ​ഹാ​മി​നു സാധി​ക്കു​ന്ന​തി​ല​ധി​കം അവനോട്‌ ആവശ്യ​പ്പെ​ടു​ക​യ​ല്ലാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

9 യഹോ​വ​യാം ദൈവം അബ്രാ​ഹാ​മി​നു സാധി​ക്കു​ന്ന​തി​ല​ധി​കം അവനോട്‌ ആവശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നെന്നു ചിലർ വിചാ​രി​ച്ചേ​ക്കാം. എന്നാൽ ദൈവം അങ്ങനെ ചെയ്യു​ക​യാ​യി​രു​ന്നോ? മരണത്തിൽ താത്‌കാ​ലി​ക​മാ​യി ഉറങ്ങേ​ണ്ടി​വ​ന്നാൽ പോലും തന്നെ അനുസ​രി​ക്കാൻ നമ്മോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌, മരിച്ച​വരെ ഉയിർപ്പി​ക്കാൻ കഴിയുന്ന നമ്മുടെ സ്രഷ്ടാ​വി​ന്റെ ഭാഗത്തു വാസ്‌ത​വ​ത്തിൽ സ്‌നേ​ഹ​മി​ല്ലാ​യ്‌മ​യാ​ണോ? യേശു​ക്രി​സ്‌തു​വും അവന്റെ ആദിമ അനുഗാ​മി​ക​ളും അങ്ങനെ കരുതി​യില്ല. ദൈ​വേഷ്ടം ചെയ്യാ​നാ​യി ശാരീ​രിക ഉപദ്ര​വ​മോ മരണം പോലു​മോ അനുഭ​വി​ക്കാൻ അവർ മനസ്സൊ​രു​ക്കം ഉള്ളവരാ​യി​രു​ന്നു. (യോഹ​ന്നാൻ 10:11, 17, 18; പ്രവൃ​ത്തി​കൾ 5:40-42; 21:13) സാഹച​ര്യം ആവശ്യ​പ്പെ​ടുന്ന പക്ഷം അത്‌ അനുഭ​വി​ക്കാൻ നിങ്ങൾ മനസ്സൊ​രു​ക്കം ഉള്ളവരാ​യി​രി​ക്കു​മോ? തന്റെ ജനമാ​യി​രി​ക്കാൻ സമ്മതി​ച്ചി​ട്ടു​ള്ള​വ​രോ​ടു യഹോവ ആവശ്യ​പ്പെ​ട്ടി​രി​ക്കുന്ന ചില കാര്യങ്ങൾ നമുക്കു പരിചി​ന്തി​ക്കാം.

യഹോവ ഇസ്രാ​യേ​ലി​നു കൊടുത്ത നിയമം

10. യഹോവ ആവശ്യ​പ്പെ​ടു​ന്ന​തെ​ല്ലാം ചെയ്യാ​മെന്നു വാഗ്‌ദാ​നം ചെയ്‌തത്‌ ആർ, അവൻ അവർക്ക്‌ എന്തു നൽകി?

10 അബ്രാ​ഹാ​മി​ന്റെ പുത്ര​നായ യിസ്‌ഹാ​ക്കി​ലൂ​ടെ​യും പൗത്ര​നായ യാക്കോ​ബി​ലൂ​ടെ, അഥവാ ഇസ്രാ​യേ​ലി​ലൂ​ടെ​യും ഉണ്ടായ അവന്റെ സന്തതികൾ ഇസ്രാ​യേൽ ജനതയാ​യി വളർന്നു. യഹോവ ഇസ്രാ​യേ​ല്യ​രെ ഈജി​പ്‌തി​ലെ അടിമ​ത്ത​ത്തിൽ നിന്നു വിടു​വി​ച്ചു. (ഉല്‌പത്തി 32:28; 46:1-3; 2 ശമൂവേൽ 7:23, 24) തുടർന്ന്‌ അധികം താമസി​യാ​തെ, ദൈവം തങ്ങളോട്‌ ആവശ്യ​പ്പെ​ടു​ന്ന​തെ​ല്ലാം ചെയ്‌തു​കൊ​ള്ളാ​മെന്ന്‌ അവർ വാഗ്‌ദാ​നം ചെയ്‌തു. അവർ പറഞ്ഞു: “യഹോവ കല്‌പി​ച്ച​തൊ​ക്കെ​യും ഞങ്ങൾ ചെയ്യും.” (പുറപ്പാ​ടു 19:8) ഇസ്രാ​യേ​ല്യ​രെ താൻ ഭരിക്കണം എന്നുള്ള അവരുടെ ആഗ്രഹ​ത്തി​നു ചേർച്ച​യിൽ യഹോവ ആ ജനതയ്‌ക്ക്‌ പത്തു കൽപ്പനകൾ ഉൾപ്പെടെ 600-ലധികം നിയമങ്ങൾ നൽകി. മോ​ശെ​യി​ലൂ​ടെ നൽകപ്പെട്ട യഹോ​വ​യു​ടെ ഈ നിയമങ്ങൾ കാല​ക്ര​മ​ത്തിൽ ന്യായ​പ്ര​മാ​ണം എന്ന്‌ അറിയ​പ്പെ​ടാൻ ഇടയായി.—എസ്രാ 7:6; ലൂക്കൊസ്‌ 10:25-27; യോഹ​ന്നാൻ 1:17.

11. ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ഒരു ഉദ്ദേശ്യം എന്തായി​രു​ന്നു, അത്‌ നിറ​വേ​റ്റാൻ സഹായിച്ച ചില നിബന്ധ​നകൾ ഏവ?

11 ലൈം​ഗിക ധാർമി​കത, വ്യാപാര ഇടപാ​ടു​കൾ, ശിശു പരിച​രണം എന്നിങ്ങ​നെ​യുള്ള കാര്യ​ങ്ങ​ളോ​ടു ബന്ധപ്പെട്ട ആരോ​ഗ്യാ​വ​ഹ​മായ ചട്ടങ്ങൾ നൽകി​ക്കൊണ്ട്‌ ഇസ്രാ​യേ​ല്യ​രെ സംരക്ഷി​ക്കുക എന്നതാ​യി​രു​ന്നു ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ഒരു ഉദ്ദേശ്യം. (പുറപ്പാ​ടു 20:14; ലേവ്യ​പു​സ്‌തകം 18:6-18, 22-24; 19:35, 36; ആവർത്ത​ന​പു​സ്‌തകം 6:6-9) സഹമനു​ഷ്യ​രോ​ടും അതു​പോ​ലെ​തന്നെ ഒരുവന്റെ മൃഗങ്ങ​ളോ​ടും എങ്ങനെ പെരു​മാ​റ​ണ​മെ​ന്നതു സംബന്ധി​ച്ചു നിയമങ്ങൾ നൽക​പ്പെ​ട്ടി​രു​ന്നു. (ലേവ്യ​പു​സ്‌തകം 19:18; ആവർത്ത​ന​പു​സ്‌തകം 22:4, 10) വാർഷിക ഉത്സവങ്ങ​ളോ​ടും ആരാധ​ന​യ്‌ക്കാ​യുള്ള കൂടി​വ​ര​വു​ക​ളോ​ടും ബന്ധപ്പെട്ട നിബന്ധ​നകൾ ആ ജനതയു​ടെ ആത്മീയ സംരക്ഷ​ണ​ത്തിന്‌ ഉതകി.—ലേവ്യ​പു​സ്‌തകം 23:1-43; ആവർത്ത​ന​പു​സ്‌തകം 31:10-13.

12. ന്യായ​പ്ര​മാ​ണ​ത്തി​ന്റെ മുഖ്യ ഉദ്ദേശ്യം എന്തായി​രു​ന്നു?

12 പൗലൊസ്‌ അപ്പൊ​സ്‌തലൻ ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ഒരു മുഖ്യ ഉദ്ദേശ്യം പിൻവ​രുന്ന പ്രകാരം പ്രസ്‌താ​വി​ച്ചു: “വാഗ്‌ദത്തം ലഭിച്ച സന്തതി [ക്രിസ്‌തു] വരു​വോ​ളം ലംഘനങ്ങൾ പ്രത്യ​ക്ഷ​മാ​കാ​നാണ്‌ അതു കൂട്ടി​ച്ചേർക്ക​പ്പെ​ട്ടത്‌.” (ഗലാത്യർ 3:19, NW) തങ്ങൾ അപൂർണർ ആണെന്നു ന്യായ​പ്ര​മാ​ണം ഇസ്രാ​യേ​ല്യ​രെ ഓർമി​പ്പി​ച്ചു. അപ്പോൾ ന്യായ​മാ​യും, തങ്ങളുടെ പാപങ്ങളെ പൂർണ​മാ​യും നീക്കാൻ കഴിയുന്ന പൂർണ​ത​യുള്ള ഒരു യാഗം ആവശ്യ​മാ​യി​രു​ന്നു. (എബ്രായർ 10:1-4) അതു​കൊണ്ട്‌, മിശിഹാ അഥവാ ക്രിസ്‌തു ആയ യേശു​വി​നെ സ്വീക​രി​ക്കാൻ ആ ജനതയെ ഒരുക്കു​ക​യെ​ന്നത്‌ ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ഉദ്ദേശ്യ​മാ​യി​രു​ന്നു. പൗലൊസ്‌ എഴുതി: “നാം വിശ്വാ​സ​ത്താൽ നീതീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​തി​ന്നു ന്യായ​പ്ര​മാ​ണം ക്രിസ്‌തു​വി​ന്റെ അടുക്ക​ലേക്കു നടത്തു​വാൻ നമുക്കു ശിശു​പാ​ല​ക​നാ​യി ഭവിച്ചു.”—ഗലാത്യർ 3:24.

യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണം ഭാര​പ്പെ​ടു​ത്തു​ന്നത്‌ ആയിരു​ന്നോ?

13. (എ) അപൂർണ മനുഷ്യർ ന്യായ​പ്ര​മാ​ണത്തെ വീക്ഷി​ച്ചത്‌ എങ്ങനെ, എന്തു​കൊണ്ട്‌? (ബി) ന്യായ​പ്ര​മാ​ണം വാസ്‌ത​വ​ത്തിൽ ഭാര​പ്പെ​ടു​ത്തു​ന്നത്‌ ആയിരു​ന്നോ?

13 ന്യായ​പ്ര​മാ​ണം “വിശു​ദ്ധ​വും ന്യായ​വും നല്ലതും” ആയിരു​ന്നെ​ങ്കി​ലും അനേക​രും അതിനെ ഭാര​പ്പെ​ടു​ത്തു​ന്ന​താ​യി കരുതി. (റോമർ 7:12) ന്യായ​പ്ര​മാ​ണം പൂർണ​ത​യു​ള്ളത്‌ ആയിരു​ന്ന​തി​നാൽ ഇസ്രാ​യേ​ല്യർക്ക്‌ അതിന്റെ ഉന്നത നിലവാ​ര​ത്തിൽ എത്തി​ച്ചേ​രാൻ കഴിഞ്ഞില്ല. (സങ്കീർത്തനം 19:7) അതു​കൊ​ണ്ടാണ്‌ പത്രൊസ്‌ അപ്പൊ​സ്‌തലൻ അതിനെ “നമ്മുടെ പിതാ​ക്ക​ന്മാർക്കും നമുക്കും ചുമപ്പാൻ കഴിഞ്ഞി​ട്ടി​ല്ലാത്ത നുകം” എന്നു വിളി​ച്ചത്‌. (പ്രവൃ​ത്തി​കൾ 15:10) തീർച്ച​യാ​യും, ന്യായ​പ്ര​മാ​ണം അതിൽത്തന്നെ ഭാര​പ്പെ​ടു​ത്തു​ന്നത്‌ ആയിരു​ന്നില്ല. അത്‌ അനുസ​രി​ക്കു​ന്നതു ജനങ്ങൾക്കു പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തി.

14. ന്യായ​പ്ര​മാ​ണം ഇസ്രാ​യേ​ല്യർക്കു വളരെ​യ​ധി​കം പ്രയോ​ജ​നങ്ങൾ ചെയ്‌തു എന്നു കാണി​ക്കുന്ന ചില ഉദാഹ​ര​ണങ്ങൾ ഏവ?

14 ഉദാഹ​ര​ണ​ത്തിന്‌, ന്യായ​പ്ര​മാ​ണ​ത്തിൻ കീഴിൽ കള്ളനെ തടവി​ലാ​ക്കി​യി​രു​ന്നില്ല. പകരം അയാൾ ജോലി ചെയ്‌ത്‌, മോഷ്ടി​ച്ച​തി​ന്റെ ഇരട്ടി​യോ അതിൽ കൂടു​ത​ലോ പകരം നൽകണ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ മോഷ​ണ​ത്തിന്‌ ഇരയായ വ്യക്തിക്കു യാതൊ​രു നഷ്ടവും ഭവിച്ചി​രു​ന്നില്ല. കഠിനാ​ധ്വാ​നം ചെയ്യുന്ന ആളുകൾ ഒരു ജയിൽ വ്യവസ്ഥയെ താങ്ങി​നിർത്തു​ന്ന​തി​ന്റെ ഭാരം പേറേ​ണ്ട​തും ഇല്ലായി​രു​ന്നു. (പുറപ്പാ​ടു 22:1, 3, 4, 7) സുരക്ഷി​ത​മ​ല്ലാത്ത ഭക്ഷ്യവ​സ്‌തു​ക്കൾ വിലക്ക​പ്പെ​ട്ടി​രു​ന്നു. നന്നായി വേവി​ക്കാത്ത പക്ഷം പന്നിയി​റച്ചി ട്രൈ​ച്ചി​നോ​സിസ്‌ എന്ന രോഗ​ത്തി​നു കാരണ​മാ​കാം. മുയലിന്‌ ടുലാ​റെ​മിയ എന്ന രോഗം പരത്താ​നാ​കും. (ലേവ്യ​പു​സ്‌തകം 11:4-12) സമാന​മാ​യി, ശവശരീ​രത്തെ സ്‌പർശി​ക്കു​ന്നതു വിലക്കി​ക്കൊ​ണ്ടുള്ള നിയമം ഒരു സംരക്ഷ​ണ​മാ​യി​രു​ന്നു. ഒരു വ്യക്തി ശവശരീ​രം തൊട്ടാൽ, അയാൾ തന്റെ ദേഹവും വസ്‌ത്ര​ങ്ങ​ളും കഴുക​ണ​മാ​യി​രു​ന്നു. (ലേവ്യ​പു​സ്‌തകം 11:31-36; സംഖ്യാ​പു​സ്‌തകം 19:11-22) മലം കുഴിച്ചു മൂടണ​മാ​യി​രു​ന്നു. രോഗാ​ണു സംക്ര​മ​ണ​ത്തിൽനിന്ന്‌ അത്‌ ആളുകളെ സംരക്ഷി​ക്കു​മാ​യി​രു​ന്നു. എന്നാൽ അടുത്ത നൂറ്റാ​ണ്ടു​ക​ളിൽ മാത്ര​മാണ്‌ ശാസ്‌ത്ര​ജ്ഞ​ന്മാർ രോഗാ​ണു​ക്കൾ സ്ഥിതി ചെയ്യുന്നു എന്ന സംഗതി മനസ്സി​ലാ​ക്കി​യത്‌.—ആവർത്ത​ന​പു​സ്‌തകം 23:13.

15. ഇസ്രാ​യേ​ല്യർക്ക്‌ ഒരു ഭാരമാ​ണെന്നു തെളി​ഞ്ഞത്‌ എന്ത്‌?

15 ന്യായ​പ്ര​മാ​ണം ഒരിക്ക​ലും ജനങ്ങൾക്കു സാധി​ക്കു​ന്ന​തി​ല​ധി​കം അവരിൽനിന്ന്‌ ആവശ്യ​പ്പെ​ട്ടില്ല. എന്നാൽ ന്യായ​പ്ര​മാ​ണ​ത്തി​ന്റെ വ്യാഖ്യാ​താ​ക്ക​ളാ​യി ഭാവി​ച്ചവർ അങ്ങനെ ആയിരു​ന്നില്ല. അവർ അടി​ച്ചേൽപ്പിച്ച ചട്ടങ്ങളെ കുറിച്ച്‌ ജയിംസ്‌ ഹേസ്റ്റി​ങ്‌സ്‌ എഡിറ്റ്‌ ചെയ്‌ത ഒരു ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു: “തിരു​വെ​ഴു​ത്തു കൽപ്പനകൾ ഓരോ​ന്നി​നെ ചുറ്റി​പ്പ​റ്റി​യും അപ്രധാ​ന​മായ വിലക്കു​ക​ളു​ടെ ഒരു ശൃംഖ​ല​തന്നെ ഉണ്ടായി​രു​ന്നു. . . . സങ്കൽപ്പി​ക്കാൻ കഴിയുന്ന ഏതൊരു സംഗതി​യെ​യും ന്യായ​പ്ര​മാ​ണ​ത്തി​ന്റെ പരിധി​യിൽ കൊണ്ടു​വ​രാ​നും നിർദ​യ​മായ യുക്തി​യാൽ മനുഷ്യ പെരു​മാ​റ്റത്തെ ഒന്നാകെ കർശന​മായ മാർഗ​ങ്ങ​ളി​ലൂ​ടെ നിയ​ന്ത്രി​ക്കാ​നു​മുള്ള ശ്രമം നടത്തി​യി​രു​ന്നു. . . . മനഃസാ​ക്ഷി​യു​ടെ ശബ്ദം നിശബ്ദ​മാ​ക്ക​പ്പെട്ടു; ബാഹ്യ​മായ നിരവധി ചട്ടങ്ങൾക്കു കീഴിൽ ദിവ്യ വചനത്തി​ന്റെ ജീവശക്തി നിഷ്‌ഫ​ല​മാ​ക്ക​പ്പെ​ടു​ക​യും അടിച്ച​മർത്ത​പ്പെ​ടു​ക​യും ചെയ്‌തു.”

16. മതനേ​താ​ക്ക​ന്മാ​രു​ടെ ഭാര​പ്പെ​ടു​ത്തുന്ന ചട്ടങ്ങ​ളെ​യും പാരമ്പ​ര്യ​ങ്ങ​ളെ​യും കുറിച്ച്‌ യേശു എന്തു പറഞ്ഞു?

16 നിരവധി ചട്ടങ്ങൾ അടി​ച്ചേൽപ്പിച്ച മത നേതാ​ക്ക​ന്മാ​രെ യേശു​ക്രി​സ്‌തു അപലപി​ച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “അവർ ഘനമുള്ള ചുമടു​കളെ കെട്ടി മനുഷ്യ​രു​ടെ തോളിൽ വെക്കുന്നു; ഒരു വിരൽകൊ​ണ്ടു​പോ​ലും അവയെ തൊടു​വാൻ അവർക്കു മനസ്സില്ല.” (മത്തായി 23:2, 4) അതിവി​പു​ല​മായ ശുദ്ധീ​ക​ര​ണങ്ങൾ ഉൾപ്പെ​ടെ​യുള്ള അവരുടെ ഭാര​പ്പെ​ടു​ത്തുന്ന മാനുഷ നിർമിത ചട്ടങ്ങളും പാരമ്പ​ര്യ​ങ്ങ​ളും “ദൈവ​വ​ച​നത്തെ ദുർബ്ബ​ലമാ”ക്കുന്നു​വെന്ന്‌ യേശു ചൂണ്ടി​ക്കാ​ട്ടി. (മർക്കൊസ്‌ 7:1-13, NW; മത്തായി 23:13, 24-26) എന്നാൽ യേശു ഭൂമി​യിൽ വരുന്ന​തി​നു മുമ്പു​തന്നെ ഇസ്രാ​യേ​ലി​ലെ മത ഗുരു​ക്ക​ന്മാർ യഹോവ വാസ്‌ത​വ​ത്തിൽ ആവശ്യ​പ്പെ​ട്ട​തി​നെ തെറ്റായി വ്യാഖ്യാ​നി​ച്ചി​രു​ന്നു.

യഹോവ വാസ്‌ത​വ​ത്തിൽ ആവശ്യ​പ്പെ​ടുന്ന സംഗതി

17. അവിശ്വാ​സി​ക​ളായ ഇസ്രാ​യേ​ല്യ​രു​ടെ ഹോമ​യാ​ഗ​ങ്ങ​ളിൽ യഹോവ പ്രസാ​ദി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

17 പ്രവാ​ച​ക​നായ യെശയ്യാവ്‌ മുഖാ​ന്തരം യഹോവ പറഞ്ഞു: “മുട്ടാ​ടു​ക​ളെ​ക്കൊ​ണ്ടുള്ള ഹോമ​യാ​ഗ​വും തടിപ്പിച്ച മൃഗങ്ങ​ളു​ടെ മേദസ്സും​കൊ​ണ്ടു എനിക്കു മതി വന്നിരി​ക്കു​ന്നു; കാളക​ളു​ടെ​യോ കുഞ്ഞാ​ടു​ക​ളു​ടെ​യോ കോലാ​ട്ടു​കൊ​റ​റ​ന്മാ​രു​ടെ​യോ രക്തം എനിക്കു ഇഷ്ടമല്ല.” (യെശയ്യാ​വു 1:10, 11) ന്യായ​പ്ര​മാ​ണ​ത്തിൽ ദൈവം തന്നെ ആവശ്യ​പ്പെട്ട യാഗങ്ങ​ളിൽ അവൻ പ്രസാ​ദി​ക്കാ​തി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (ലേവ്യ​പു​സ്‌തകം 1:1–4:35) എന്തു​കൊ​ണ്ടെ​ന്നാൽ ജനങ്ങൾ അവനോട്‌ അനാദ​രവ്‌ കാട്ടി. ആയതി​നാൽ അവർ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്ക​പ്പെട്ടു: “നിങ്ങളെ കഴുകി വെടി​പ്പാ​ക്കു​വിൻ; നിങ്ങളു​ടെ പ്രവൃ​ത്തി​ക​ളു​ടെ ദോഷത്തെ എന്റെ കണ്ണിന്മു​മ്പിൽനി​ന്നു നീക്കി​ക്ക​ള​വിൻ; തിന്മ ചെയ്യു​ന്നതു മതിയാ​ക്കു​വിൻ. നന്മ ചെയ്‌വാൻ പഠിപ്പിൻ; ന്യായം അന്വേ​ഷി​പ്പിൻ; പീഡി​പ്പി​ക്കു​ന്ന​വനെ നേർവ്വ​ഴി​ക്കാ​ക്കു​വിൻ; അനാഥന്നു ന്യായം നടത്തി​ക്കൊ​ടു​പ്പിൻ; വിധ​വെക്കു വേണ്ടി വ്യവഹ​രി​പ്പിൻ.” (യെശയ്യാ​വു 1:16, 17) യഹോവ തന്റെ ദാസന്മാ​രോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌ എന്തെന്നു മനസ്സി​ലാ​ക്കാൻ ഇതു നമ്മെ സഹായി​ക്കു​ന്നി​ല്ലേ?

18. യഹോവ ഇസ്രാ​യേ​ല്യ​രോ​ടു വാസ്‌ത​വ​ത്തിൽ എന്താണ്‌ ആവശ്യ​പ്പെ​ട്ടത്‌?

18 ദൈവം വാസ്‌ത​വ​ത്തിൽ എന്താണ്‌ ആവശ്യ​പ്പെ​ടു​ന്ന​തെന്ന്‌ യേശു പ്രകട​മാ​ക്കി. “ന്യായ​പ്ര​മാ​ണ​ത്തിൽ ഏതു കല്‌പന വലിയതു” എന്ന്‌ അവനോ​ടു ചോദി​ച്ച​പ്പോ​ഴാണ്‌ അവൻ അതു വ്യക്തമാ​ക്കി​യത്‌. യേശു ഇങ്ങനെ പ്രതി​വ​ചി​ച്ചു: “നിന്റെ ദൈവ​മായ കർത്താ​വി​നെ നീ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും പൂർണ്ണാ​ത്മാ​വോ​ടും പൂർണ്ണ​മ​ന​സ്സോ​ടും​കൂ​ടെ സ്‌നേ​ഹി​ക്കേണം. ഇതാകു​ന്നു വലിയ​തും ഒന്നാമ​ത്തേ​തു​മായ കല്‌പന. രണ്ടാമ​ത്തേതു അതി​നോ​ടു സമം: കൂട്ടു​കാ​രനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം. ഈ രണ്ടു കല്‌പ​ന​ക​ളിൽ സകലന്യാ​യ​പ്ര​മാ​ണ​വും പ്രവാ​ച​കൻമാ​രും അടങ്ങി​യി​രി​ക്കു​ന്നു.” (മത്തായി 22:36-40; ലേവ്യ​പു​സ്‌തകം 19:18; ആവർത്ത​ന​പു​സ്‌തകം 6:4-6) പിൻവ​രുന്ന പ്രകാരം ചോദി​ച്ചു​കൊണ്ട്‌ പ്രവാ​ച​ക​നായ മോ​ശെ​യും ഇതേ ആശയം തന്നെ വ്യക്തമാ​ക്കി: “നിന്റെ ദൈവ​മായ യഹോ​വയെ ഭയപ്പെ​ടു​ക​യും അവന്റെ എല്ലാവ​ഴി​ക​ളി​ലും നടക്കയും അവനെ സ്‌നേ​ഹി​ക്ക​യും നിന്റെ ദൈവ​മായ യഹോ​വയെ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും പൂർണ്ണ​മ​ന​സ്സോ​ടും​കൂ​ടെ സേവി​ക്ക​യും ഞാൻ ഇന്നു നിന്നോ​ടു ആജ്ഞാപി​ക്കുന്ന യഹോ​വ​യു​ടെ കല്‌പ​ന​ക​ളും ചട്ടങ്ങളും നിന്റെ നന്മെക്കാ​യി പ്രമാ​ണി​ക്ക​യും വേണം എന്നല്ലാതെ നിന്റെ ദൈവ​മായ യഹോവ നിന്നോ​ടു ചോദി​ക്കു​ന്നതു എന്തു?”—ആവർത്ത​ന​പു​സ്‌തകം 10:12, 13; 15:7, 8.

19. ഇസ്രാ​യേ​ല്യർ വിശു​ദ്ധ​രാ​യി പ്രത്യ​ക്ഷ​പ്പെ​ടാൻ ശ്രമി​ച്ചത്‌ എങ്ങനെ, എന്നാൽ യഹോവ അവരോട്‌ എന്തു പറഞ്ഞു?

19 ദുഷ്‌പ്ര​വൃ​ത്തി​ക്കാർ ആയിരു​ന്നെ​ങ്കി​ലും വിശു​ദ്ധ​രാ​യി കാണ​പ്പെ​ടാൻ ഇസ്രാ​യേ​ല്യർ ആഗ്രഹി​ച്ചു. ന്യായ​പ്ര​മാ​ണം വാർഷിക പാപപ​രി​ഹാര ദിനത്തിൽ മാത്രമേ ഉപവാസം നിഷ്‌കർഷി​ച്ചി​രു​ന്നു​ള്ളു​വെ​ങ്കി​ലും അവർ കൂടെ​ക്കൂ​ടെ ഉപവസി​ക്കാൻ തുടങ്ങി. (ലേവ്യ​പു​സ്‌തകം 16:30, 31) എന്നാൽ യഹോവ അവരെ ഇപ്രകാ​രം ശാസിച്ചു: “ഇതിന്നോ നീ നോ​മ്പെ​ന്നും യഹോ​വെക്കു പ്രസാ​ദ​മുള്ള ദിവസ​മെ​ന്നും പേർ പറയു​ന്നതു? അന്യാ​യ​ബ​ന്ധ​ന​ങ്ങളെ അഴിക്കുക; നുകത്തി​ന്റെ അമിക്ക​യ​റു​കളെ അഴിക്കുക; പീഡി​തരെ സ്വത​ന്ത്ര​രാ​യി വിട്ടയക്ക; എല്ലാനു​ക​ത്തെ​യും തകർക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം? വിശപ്പു​ള്ള​വന്നു നിന്റെ അപ്പം നുറു​ക്കി​ക്കൊ​ടു​ക്കു​ന്ന​തും അലഞ്ഞു​ന​ട​ക്കുന്ന സാധു​ക്കളെ നിന്റെ വീട്ടിൽ ചേർത്തു​കൊ​ള്ളു​ന്ന​തും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പി​ക്കു​ന്ന​തും നിന്റെ മാംസ​ര​ക്ത​ങ്ങ​ളാ​യി​രി​ക്കു​ന്ന​വർക്കു നിന്നെ​ത്തന്നേ മറെക്കാ​തെ​യി​രി​ക്കു​ന്ന​തും അല്ലയോ?”—യെശയ്യാ​വു 58:3-7.

20. കപട മതഭക്തരെ യേശു ശാസി​ച്ചത്‌ എന്തിന്‌?

20 സ്വയനീ​തി​ക്കാ​രായ ആ ഇസ്രാ​യേ​ല്യർക്ക്‌ യേശു​വി​ന്റെ നാളിലെ കപട മതഭക്ത​രു​ടേ​തി​നു സമാന​മായ ഒരു പ്രശ്‌നം ഉണ്ടായി​രു​ന്നു. ആ കപട മതഭക്ത​രോട്‌ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടു​ക്ക​യും ന്യായം, കരുണ, വിശ്വ​സ്‌തത ഇങ്ങനെ ന്യായ​പ്ര​മാ​ണ​ത്തിൽ ഘനമേ​റി​യവ ത്യജി​ച്ചു​ക​ള​ക​യും ചെയ്യുന്നു. അതു ചെയ്‌ക​യും ഇതു ത്യജി​ക്കാ​തി​രി​ക്ക​യും വേണം.” (മത്തായി 23:23; ലേവ്യ​പു​സ്‌തകം 27:30) യഹോവ തന്റെ ദാസന്മാ​രോട്‌ യഥാർഥ​ത്തിൽ ആവശ്യ​പ്പെ​ടു​ന്നത്‌ എന്തെന്നു മനസ്സി​ലാ​ക്കാൻ യേശു​വി​ന്റെ വാക്കുകൾ നമ്മെ സഹായി​ക്കു​ന്നി​ല്ലേ?

21. യഹോവ നമ്മോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌ എന്തെന്നും ആവശ്യ​പ്പെ​ടു​ന്നി​ല്ലാ​ത്തത്‌ എന്തെന്നും പ്രവാ​ച​ക​നായ മീഖാ ചുരു​ക്കി​പ്പ​റ​ഞ്ഞത്‌ എങ്ങനെ?

21 യഹോവ നമ്മോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌ എന്തെന്നും ആവശ്യ​പ്പെ​ടു​ന്നി​ല്ലാ​ത്തത്‌ എന്തെന്നും വ്യക്തമാ​ക്കാൻ ദൈവ​ത്തി​ന്റെ പ്രവാ​ച​ക​നായ മീഖാ ഇങ്ങനെ ചോദി​ച്ചു: “എന്തൊ​ന്നു​കൊ​ണ്ടു ഞാൻ യഹോ​വ​യു​ടെ സന്നിധി​യിൽ ചെന്നു, അത്യു​ന്ന​ത​ദൈ​വ​ത്തി​ന്റെ മുമ്പാകെ കുമ്പി​ടേണ്ടു? ഞാൻ ഹോമ​യാ​ഗ​ങ്ങ​ളോ​ടും ഒരു വയസ്സു പ്രായ​മുള്ള കാളക്കി​ടാ​ക്ക​ളോ​ടും കൂടെ അവന്റെ സന്നിധി​യിൽ ചെല്ലേ​ണ​മോ? ആയിരം ആയിരം ആട്ടു​കൊ​റ​റ​നി​ലും പതിനാ​യി​രം പതിനാ​യി​രം തൈല​ന​ദി​യി​ലും യഹോവ പ്രസാ​ദി​ക്കു​മോ? എന്റെ അതി​ക്ര​മ​ത്തി​ന്നു വേണ്ടി ഞാൻ എന്റെ ആദ്യജാ​ത​നെ​യും ഞാൻ ചെയ്‌ത പാപത്തി​ന്നു വേണ്ടി എന്റെ ഉദരഫ​ല​ത്തെ​യും കൊടു​ക്കേ​ണ​മോ? മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണി​ച്ചു​ത​ന്നി​രി​ക്കു​ന്നു: ന്യായം പ്രവർത്തി​പ്പാ​നും ദയാത​ല്‌പ​ര​നാ​യി​രി​പ്പാ​നും നിന്റെ ദൈവ​ത്തി​ന്റെ സന്നിധി​യിൽ താഴ്‌മ​യോ​ടെ നടപ്പാ​നും അല്ലാതെ എന്താകു​ന്നു യഹോവ നിന്നോ​ടു ചോദി​ക്കു​ന്നതു?”—മീഖാ 6:6-8.

22. ന്യായ​പ്ര​മാ​ണ​ത്തിൻ കീഴി​ലു​ള്ള​വ​രോട്‌ യഹോവ വിശേ​ഷാൽ ആവശ്യ​പ്പെ​ട്ടത്‌ എന്ത്‌?

22 അപ്പോൾ, ന്യായ​പ്ര​മാ​ണ​ത്തിൻ കീഴിൽ ജീവി​ച്ചി​രു​ന്ന​വ​രോട്‌ യഹോവ വിശേ​ഷാൽ ആവശ്യ​പ്പെ​ട്ടി​രു​ന്നത്‌ എന്തായി​രു​ന്നു? തീർച്ച​യാ​യും, അവർ യഹോ​വ​യാം ദൈവത്തെ സ്‌നേ​ഹി​ക്കേ​ണ്ടി​യി​രു​ന്നു. തന്നെയു​മല്ല, പൗലൊസ്‌ അപ്പൊ​സ്‌തലൻ ഇങ്ങനെ പറഞ്ഞു: “കൂട്ടു​കാ​രനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം എന്നുള്ള ഏകവാ​ക്യ​ത്തിൽ ന്യായ​പ്ര​മാ​ണം മുഴു​വ​നും അടങ്ങി​യി​രി​ക്കു​ന്നു.” (ഗലാത്യർ 5:14) സമാന​മാ​യി, റോമി​ലെ ക്രിസ്‌ത്യാ​നി​ക​ളോ​ടു പൗലൊസ്‌ പറഞ്ഞു: “അന്യനെ സ്‌നേ​ഹി​ക്കു​ന്നവൻ ന്യായ​പ്ര​മാ​ണം നിവർത്തി​ച്ചി​രി​ക്കു​ന്നു​വ​ല്ലോ. . . . സ്‌നേഹം ന്യായ​പ്ര​മാ​ണ​ത്തി​ന്റെ നിവൃത്തി തന്നേ.”—റോമർ 13:8-10.

അത്‌ സാധി​ക്കു​ന്ന​തി​ല​ധി​കമല്ല

23, 24. (എ) യഹോവ ആവശ്യ​പ്പെ​ടു​ന്നത്‌ ഒരിക്ക​ലും നമുക്കു സാധി​ക്കു​ന്ന​തി​ല​ധി​കം ആയിരി​ക്കി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) അടുത്ത​താ​യി നാം എന്തു പരിചി​ന്തി​ക്കും?

23 യഹോവ എത്ര സ്‌നേ​ഹ​വും കരുത​ലും കരുണ​യും ഉള്ള ദൈവ​മാ​ണെ​ന്നു​ള്ളതു നമ്മിൽ മതിപ്പു​ള​വാ​ക്കു​ന്നി​ല്ലേ? ദൈവ​സ്‌നേ​ഹത്തെ ഉയർത്തി​ക്കാ​ട്ടാൻ, ആളുകൾ യഹോ​വ​യ്‌ക്ക്‌ എത്ര അമൂല്യ​രാ​ണെന്ന്‌ അവരെ അറിയി​ക്കാൻ, അവന്റെ ഏകജാത പുത്ര​നായ യേശു​ക്രി​സ്‌തു ഭൂമി​യിൽ വന്നു. ദൈവ​സ്‌നേ​ഹത്തെ ദൃഷ്ടാ​ന്തീ​ക​രി​ച്ചു​കൊണ്ട്‌, നിസ്സാര കുരി​കി​ലു​കളെ കുറിച്ച്‌ യേശു പറഞ്ഞു: “അവയിൽ ഒന്നു​പോ​ലും നിങ്ങളു​ടെ പിതാവു സമ്മതി​ക്കാ​തെ നിലത്തു വീഴു​ക​യില്ല.” അതു​കൊണ്ട്‌ അവൻ ഇങ്ങനെ നിഗമനം ചെയ്‌തു: “ആകയാൽ ഭയപ്പെ​ടേണ്ടാ; ഏറിയ കുരി​കി​ലു​ക​ളെ​ക്കാ​ളും നിങ്ങൾ വിശേ​ഷ​ത​യു​ള്ള​വ​ര​ല്ലോ.” (മത്തായി 10:29-31) തീർച്ച​യാ​യും, സ്‌നേ​ഹ​വാ​നായ അത്തര​മൊ​രു ദൈവം നമ്മോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌ ഒരിക്ക​ലും നമുക്കു സാധി​ക്കു​ന്ന​തി​ല​ധി​കം ആയിരി​ക്കില്ല!

24 എന്നാൽ യഹോവ ഇന്നു നമ്മിൽനിന്ന്‌ എന്താണ്‌ ആവശ്യ​പ്പെ​ടു​ന്നത്‌? നമുക്കു സാധി​ക്കു​ന്ന​തി​ല​ധി​കം ദൈവം ആവശ്യ​പ്പെ​ടു​ന്നു എന്ന്‌ ചിലർക്കു തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? ഈ ചോദ്യ​ങ്ങൾ പരി​ശോ​ധി​ക്കു​ന്ന​തി​നാൽ, യഹോവ ആവശ്യ​പ്പെ​ടുന്ന എന്തും ചെയ്യു​ന്നത്‌ അതിശ​യ​ക​ര​മായ ഒരു പദവി ആയിരി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു നമുക്കു മനസ്സി​ലാ​ക്കാൻ സാധി​ക്കും.

നിങ്ങൾക്ക്‌ ഉത്തരം പറയാ​മോ?

□ എന്തു​കൊ​ണ്ടാ​യി​രി​ക്കാം ചിലർ യഹോ​വയെ സേവി​ക്കാൻ വിമുഖത കാട്ടു​ന്നത്‌?

□ വർഷങ്ങ​ളിൽ ഉടനീളം യഹോ​വ​യു​ടെ നിബന്ധ​നകൾ വ്യത്യ​സ്‌ത​മാ​യി​രു​ന്നി​ട്ടു​ള്ളത്‌ എങ്ങനെ?

□ ന്യായ​പ്ര​മാ​ണം എന്തെല്ലാം ഉദ്ദേശ്യ​ങ്ങൾക്ക്‌ ഉതകി?

□ യഹോവ നമ്മോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌ നമുക്കു സാധി​ക്കു​ന്ന​തി​ല​ധി​കം അല്ലാത്തത്‌ എന്തു​കൊണ്ട്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[18-ാം പേജിലെ ചിത്രം]

അതിവിപുലമായ ശുദ്ധീ​ക​രണം പോലുള്ള മനുഷ്യ നിർമിത ചട്ടങ്ങൾ ആരാധ​നയെ ഭാര​പ്പെ​ടു​ത്തു​ന്ന​താ​ക്കി