വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“യഹോവയുടെ സാക്ഷികളെ കുറിച്ചുള്ള എന്റെ വീക്ഷണത്തിനു നിങ്ങൾ മാറ്റം വരുത്തിയിരിക്കുന്നു”

“യഹോവയുടെ സാക്ഷികളെ കുറിച്ചുള്ള എന്റെ വീക്ഷണത്തിനു നിങ്ങൾ മാറ്റം വരുത്തിയിരിക്കുന്നു”

“യഹോ​വ​യു​ടെ സാക്ഷി​കളെ കുറി​ച്ചുള്ള എന്റെ വീക്ഷണ​ത്തി​നു നിങ്ങൾ മാറ്റം വരുത്തി​യി​രി​ക്കു​ന്നു”

ഈ മാസി​ക​യു​ടെ 1998 ഒക്‌ടോ​ബർ 15 ലക്കത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വേല​യെ​ക്കു​റി​ച്ചു വന്ന ഒരു ലേഖന​ത്തോട്‌ പോള​ണ്ടി​ലെ ഒരു ജയിൽ അധികാ​രി പ്രതി​ക​രി​ച്ചത്‌ അങ്ങനെ​യാണ്‌. പോള​ണ്ടി​ലെ വോവൂ​ഫി​ലുള്ള ജയിൽ അന്തേവാ​സി​ക​ളോ​ടൊ​പ്പം പ്രവർത്തി​ക്കു​ന്ന​തിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്കു​ണ്ടായ വിജയത്തെ “ശിലാ​ഹൃ​ദ​യങ്ങൾ പ്രതി​ക​ര​ണ​ക്ഷമത നേടു​മ്പോൾ” എന്ന ആ ലേഖനം വിവരി​ച്ചി​രു​ന്നു.

മുകളിൽ പ്രസ്‌താ​വിച്ച വീക്ഷാ​ഗോ​പു​രം മാസിക പൊതു​ജ​ന​ങ്ങ​ളു​ടെ കൈക​ളിൽ എത്തിക്കു​ന്ന​തി​നു മുമ്പ്‌ അന്തേവാ​സി​കൾക്കു കൊടു​ക്കാ​നാ​യി 1998 സെപ്‌റ്റം​ബർ 13-ന്‌ വോവൂ​ഫി​ലെ ജയിലിൽ ഒരു പ്രത്യേക യോഗം ക്രമീ​ക​രി​ച്ചു. ക്ഷണിക്ക​പ്പെ​ട്ട​വ​രാ​യി ആ പ്രദേ​ശ​ത്തുള്ള സാക്ഷി​ക​ളും സ്‌നാ​പ​ന​മേ​റ്റ​വ​രും താത്‌പ​ര്യ​ക്കാ​രു​മായ ജയിൽപ്പു​ള്ളി​ക​ളും അനവധി ജയിൽ അധികൃ​ത​രും ഉണ്ടായി​രു​ന്നു. സന്നിഹി​ത​രാ​യ​വ​രു​ടെ ചില അഭി​പ്രാ​യ​ങ്ങ​ളാണ്‌ താഴെ കൊടു​ക്കു​ന്നത്‌.

അഞ്ചില​ധി​കം വർഷം മുമ്പ്‌ ജയിലിൽ വെച്ചു സ്‌നാ​പ​ന​മേറ്റ യെഴ്‌സി എന്ന ഒരു യഹോ​വ​യു​ടെ സാക്ഷി ഇങ്ങനെ പറഞ്ഞു: “ഞങ്ങളെ സഹായി​ക്കാൻ സമീപ പ്രദേ​ശ​ത്തുള്ള സഹോ​ദ​രങ്ങൾ എന്തുമാ​ത്രം ശ്രമം ചെയ്‌തി​രി​ക്കു​ന്നു​വെന്നു വായി​ക്കാൻ കഴിയു​ന്ന​തിൽ ഞാൻ സന്തുഷ്ട​നാണ്‌.” അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർത്തു: “പുരോ​ഗതി പ്രാപി​ക്കാൻ കഠിന ശ്രമം നടത്തുന്ന എന്നെ യഹോവ രൂപ​പ്പെ​ടു​ത്തുന്ന വിധം എനിക്കു മനസ്സി​ലാ​ക്കാൻ കഴിയു​ന്നു.”

ജയിലി​ലെ സാക്ഷീ​കരണ വേലയെ കുറിച്ച്‌ സ്‌ജഷ്‌വാഫ്‌ എന്നു പേരുള്ള ഒരു ജയിൽപു​ള്ളി ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ നാലു കുറ്റവാ​ളി​കൾ സ്‌നാ​പ​ന​ത്തിന്‌ ഒരുങ്ങു​ക​യാണ്‌, ഞങ്ങളുടെ ഹാളിൽ യോഗ​ങ്ങൾക്ക്‌ ഇപ്പോ​ഴും പുതിയ താത്‌പ​ര്യ​ക്കാ​രുണ്ട്‌. ഈ വയലിൽ കൂടുതൽ പ്രവർത്തി​ക്കാൻ പ്രസ്‌തുത ലേഖനം ഞങ്ങൾക്കു ശക്തമായ ഒരു പ്രേര​ണ​യാണ്‌.” സ്‌ജഷ്‌വാ​ഫിന്‌ ഇനി 19 വർഷം കൂടി ജയിലിൽ കഴിയണം എന്നതു പരിചി​ന്തി​ക്കു​മ്പോൾ എത്ര ക്രിയാ​ത്മ​ക​മായ മനോ​ഭാ​വ​മാണ്‌ അത്‌!

വോവൂഫ്‌ ജയിലി​നെ കുറി​ച്ചുള്ള ലേഖനം വായിച്ച ശേഷം ഒരു ജയില​ധി​കാ​രി ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ഞങ്ങൾക്കു പ്രത്യേക ബഹുമതി കൈവ​ന്നി​രി​ക്കു​ന്നു. ലോക​മെ​മ്പാ​ടും 130 ഭാഷക​ളി​ലാ​യി ഈ ജയിലിന്‌ അനുകൂ​ല​മായ ഇത്തര​മൊ​രു പ്രചാരം ലഭിക്കു​മെന്നു ഞാൻ ഒരിക്ക​ലും ചിന്തി​ച്ചി​രു​ന്നില്ല. ഞാൻ നിങ്ങളെ വളരെ ഇഷ്ടപ്പെ​ടു​ന്നു, കുറ്റവാ​ളി​കളെ പ്രതി നിങ്ങൾ ചെയ്യുന്ന പ്രയത്‌ന​ങ്ങളെ ഞാൻ വിലമ​തി​ക്കു​ക​യും ചെയ്യുന്നു.” മറ്റൊരു ഉദ്യോ​ഗസ്ഥൻ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “യഹോ​വ​യു​ടെ സാക്ഷി​കളെ കുറി​ച്ചുള്ള എന്റെ വീക്ഷണ​ത്തി​നു നിങ്ങൾ മാറ്റം വരുത്തി​യി​രി​ക്കു​ന്നു. മുമ്പ്‌ ഞാൻ നിങ്ങളെ മതഭ്രാ​ന്ത​രാ​യി​ട്ടാണ്‌ വീക്ഷി​ച്ചി​രു​ന്നത്‌. എന്നാൽ നിങ്ങൾ തത്ത്വദീ​ക്ഷ​യു​ള്ള​വ​രാ​ണെന്ന്‌ എനിക്കി​പ്പോൾ ബോധ്യ​മാ​യി​രി​ക്കു​ന്നു.”

വോവൂഫ്‌ ജയിലി​ന്റെ ഡയറക്ട​റായ മാരെക്‌ ഗയോസ്‌ പുഞ്ചിരി തൂകി​ക്കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക്‌ കാര്യ​മാ​യി ഒന്നും ചെയ്യാ​നാ​വില്ല എന്നാണ്‌ ഞങ്ങൾക്ക്‌ ആദ്യം തോന്നി​യത്‌. കുറ്റപ്പു​ള്ളി​കളെ ബൈബിൾ ഉപയോ​ഗി​ച്ചു നേരെ​യാ​ക്കാൻ ആഗ്രഹി​ക്കുന്ന ഏതോ ഒരു മതക്കാ​രാ​ണു നിങ്ങ​ളെ​ന്നാണ്‌ ഞങ്ങൾ വിചാ​രി​ച്ചത്‌. എങ്കിലും, നിങ്ങളു​ടെ പ്രവർത്ത​ന​ത്തി​ന്റെ പ്രാരംഭ ദശയിൽത്തന്നെ ഫലം കണ്ടുതു​ട​ങ്ങി​യ​പ്പോൾ നിങ്ങ​ളോ​ടു ചേർന്നു പ്രവർത്തി​ക്കാൻ ഞങ്ങൾ തീരു​മാ​നി​ച്ചു. കഴിഞ്ഞ 9 വർഷമാ​യി നിങ്ങൾ യാതൊ​രു മടിയും കൂടാതെ ഇവിടെ വന്നു​കൊ​ണ്ടി​രി​ക്കു​ന്നു, നിങ്ങളു​ടെ പ്രവർത്ത​നത്തെ ഞാൻ വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നു.”

എന്നാൽ, മൊത്ത​ത്തിൽ വോവൂ​ഫി​ലെ ജയിൽപ്പു​ള്ളി​കൾ എങ്ങനെ​യാണ്‌ ആ ലേഖന​ത്തോ​ടു പ്രതി​ക​രി​ച്ചത്‌? അന്തേവാ​സി​കൾക്കു മാസിക വളരെ ഇഷ്ടപ്പെ​ട്ട​തി​നാൽ ജയിലി​ലെ സാക്ഷി​ക​ളു​ടെ പക്കലു​ണ്ടാ​യി​രുന്ന മാസി​കകൾ മുഴു​വ​നും തീർന്നു​പോ​യി. തങ്ങൾക്കാ​യി 40 പ്രതികൾ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ ജയില​ധി​കാ​രി​ക​ളും അതിൽ താത്‌പ​ര്യം പ്രകടി​പ്പി​ച്ചു. കൂടു​ത​ലായ ആവശ്യം വന്നതി​നാൽ പ്രാ​ദേ​ശിക സഭകൾ ജയിലി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ 100 മാസി​ക​കൾകൂ​ടി നൽകി​ക്കൊണ്ട്‌ സഹായ​ഹ​സ്‌തം നീട്ടി. അതേസ​മയം ജയിലി​ലെ യോഗ​ഹാ​ജ​രും വർധിച്ചു.

യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു വളരെ അടുത്ത്‌ സഹകരി​ച്ചി​ട്ടുള്ള ഒരു ജയില​ധി​കാ​രി​യായ പ്യൊട്ട്‌ ഹൊഡൂ​യെൻ ഇങ്ങനെ പറഞ്ഞു: “ജയിലി​ലെ എല്ലാ ഷോ​കേ​സു​ക​ളി​ലും ഈ ലേഖനം പ്രദർശി​പ്പി​ക്കാൻ ഞങ്ങൾ തീരു​മാ​നി​ച്ചു. നിങ്ങ​ളോ​ടൊ​ത്തു ബൈബിൾ പഠിക്കു​ന്നി​ല്ലാത്ത എല്ലാ അന്തേവാ​സി​ക​ളും ആ മാസിക വായി​ക്കാൻ ഇടയാ​കു​മെ​ന്നാണ്‌ ഞങ്ങളുടെ പ്രത്യാശ.”

സാക്ഷി​ക​ളു​ടെ നല്ല മാതൃ​ക​യും നിശ്ചയ​ദാർഢ്യ​ത്തോ​ടെ​യുള്ള പ്രസം​ഗ​വേ​ല​യും നല്ല ഫലങ്ങൾ ഉളവാ​ക്കു​ന്നു. പുരോ​ഗതി നേടി സ്‌നാ​പ​ന​മേറ്റ 15 ജയിൽപു​ള്ളി​കളെ കൂടാതെ 2 ജയില​ധി​കൃ​ത​രും തങ്ങളുടെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ച്ചി​രി​ക്കു​ന്നു. മറ്റൊരു അധികാ​രി ഒരു ബൈബിൾ അധ്യയനം ആവശ്യ​പ്പെ​ട്ടി​ട്ടുണ്ട്‌. തീർച്ച​യാ​യും, വോവൂഫ്‌ ജയിലിൽ സുവാർത്ത പ്രസം​ഗി​ക്കുന്ന സഹോ​ദ​രങ്ങൾ തങ്ങളുടെ വിജയ​ത്തി​നുള്ള സകല ബഹുമ​തി​യും യഹോ​വ​യാം ദൈവ​ത്തി​നു നൽകുന്നു.—1 കൊരി​ന്ത്യർ 3:6, 7 താരത​മ്യം ചെയ്യുക.

[28-ാം പേജിലെ ചിത്രം]

മൂന്നു സാക്ഷി​ക​ളും ഒരു അന്തേവാ​സി​യും ജയിലി​ലെ പ്രസം​ഗ​ഹാ​ളിൽ നടത്തിയ മാസി​കാ​വ​തരണ വേളയിൽ