വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“എല്ലാറ്റിനും ഒരു നിയമിത സമയമുണ്ട്‌”

“എല്ലാറ്റിനും ഒരു നിയമിത സമയമുണ്ട്‌”

“എല്ലാറ്റി​നും ഒരു നിയമിത സമയമുണ്ട്‌”

“എല്ലാറ്റി​നും ഒരു നിയമിത സമയമുണ്ട്‌, ആകാശ​ത്തിൻ കീഴി​ലുള്ള സകല കാര്യ​ത്തി​നും ഒരു സമയമുണ്ട്‌.”—സഭാ​പ്ര​സം​ഗി 3:1, NW.

1. അപൂർണ മനുഷ്യർക്ക്‌ എന്തു ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ടു​ന്നു, ചില കേസു​ക​ളിൽ അവ എന്തി​ലേക്കു നയിച്ചി​ട്ടുണ്ട്‌?

 “ഞാൻ അത്‌ കുറെ​ക്കൂ​ടെ നേരത്തെ ചെയ്യേ​ണ്ട​താ​യി​രു​ന്നു” അല്ലെങ്കിൽ അബദ്ധം പറ്റിയ​തി​നു​ശേഷം, “ഞാൻ കാത്തി​രി​ക്കേ​ണ്ട​താ​യി​രു​ന്നു” എന്നൊക്കെ ആളുകൾ മിക്ക​പ്പോ​ഴും പറയാ​റുണ്ട്‌. അത്തരം പ്രതി​ക​ര​ണങ്ങൾ, ചില കാര്യങ്ങൾ ചെയ്യേണ്ട ശരിയായ സമയം നിർണ​യി​ക്കാൻ അപൂർണ മനുഷ്യർക്കുള്ള ബുദ്ധി​മു​ട്ടു പ്രകട​മാ​ക്കു​ന്നു. ഈ പരിമി​തി ബന്ധങ്ങൾ തകരാൻ ഇടയാ​ക്കി​യി​ട്ടുണ്ട്‌. അത്‌ ആളുകളെ നിരാ​ശ​യി​ലേ​ക്കും ആശാഭം​ഗ​ത്തി​ലേ​ക്കും നയിച്ചി​ട്ടുണ്ട്‌. ഏറ്റവും ഖേദക​ര​മാ​യി, യഹോ​വ​യി​ലും അവന്റെ സംഘട​ന​യി​ലു​മുള്ള ചിലരു​ടെ വിശ്വാ​സം ക്ഷയിക്കാൻ അത്‌ കാരണ​മാ​ക്കി​യി​ട്ടുണ്ട്‌.

2, 3. (എ) നിയമിത കാലങ്ങളെ കുറി​ച്ചുള്ള യഹോ​വ​യു​ടെ തീരു​മാ​നം സ്വീക​രി​ക്കു​ന്നതു ജ്ഞാനമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ബൈബിൾ പ്രവച​ന​ത്തി​ന്റെ നിവൃത്തി സംബന്ധിച്ച്‌ നമുക്കു സന്തുലി​ത​മായ എന്തു വീക്ഷണം ഉണ്ടായി​രി​ക്കണം?

2 മനുഷ്യർക്ക്‌ ഇല്ലാത്ത ജ്ഞാനവും ഉൾക്കാ​ഴ്‌ച​യും ഉള്ള യഹോ​വ​യ്‌ക്ക്‌ താൻ ആഗ്രഹി​ക്കുന്ന പക്ഷം ഏതൊരു പ്രവർത്ത​ന​ത്തി​ന്റെ​യും ഫലം മുൻകൂ​ട്ടി അറിയാൻ കഴിയും. “ആരംഭ​ത്തി​ങ്കൽ തന്നേ അവസാ​ന​വും” അവന്‌ അറിയാൻ കഴിയും. (യെശയ്യാ​വു 46:10) അതു​കൊണ്ട്‌, താൻ ചെയ്യാൻ ആഗ്രഹി​ക്കുന്ന ഏതൊരു കാര്യ​വും ചെയ്യാ​നുള്ള ഏറ്റവും അനു​യോ​ജ്യ​മായ സമയം തെറ്റു​കൂ​ടാ​തെ തിര​ഞ്ഞെ​ടു​ക്കാൻ അവനു കഴിയും. ആയതി​നാൽ സമയം സംബന്ധിച്ച്‌, തെറ്റാ​യി​രു​ന്നേ​ക്കാ​വുന്ന നമ്മുടെ നിഗമ​ന​ങ്ങളെ ആശ്രയി​ക്കു​ന്ന​തി​നു പകരം, നിയമിത സമയത്തെ കുറി​ച്ചുള്ള യഹോ​വ​യു​ടെ തീരു​മാ​നം സ്വീക​രി​ക്കു​ന്ന​താണ്‌ നമ്മുടെ ഭാഗത്തു ജ്ഞാനം!

3 ദൃഷ്ടാ​ന്ത​ത്തിന്‌, ചില ബൈബിൾ പ്രവച​നങ്ങൾ നിവൃ​ത്തി​യേ​റാ​നുള്ള യഹോ​വ​യു​ടെ സമയത്തി​നാ​യി പക്വത​യുള്ള ക്രിസ്‌ത്യാ​നി​കൾ വിശ്വ​സ്‌ത​രാ​യി കാത്തി​രി​ക്കു​ന്നു. അവന്റെ സേവന​ത്തിൽ അവർ തിരക്കു​ള്ള​വ​രാ​യി നില​കൊ​ള്ളു​ന്നു. അപ്പോ​ഴെ​ല്ലാം അവർ വിലാ​പങ്ങൾ 3:26-ലെ തത്ത്വം വ്യക്തമാ​യി മനസ്സിൽ പിടി​ക്കു​ന്നു: “യഹോ​വ​യു​ടെ രക്ഷെക്കാ​യി മിണ്ടാതെ കാത്തി​രി​ക്കു​ന്നതു നല്ലതു.” (ഹബക്കൂക്‌ 3:16, NW താരത​മ്യം ചെയ്യുക.) അതേസ​മയം, യഹോവ പ്രഖ്യാ​പി​ച്ചി​രി​ക്കുന്ന ന്യായ​വി​ധി നിർവ​ഹണം “വൈകി​യാ​ലും . . . വരും നിശ്ചയം; താമസി​ക്ക​യു​മില്ല” എന്ന ബോധ്യം അവർക്കുണ്ട്‌.—ഹബക്കൂക്‌ 2:3.

4. യഹോ​വ​യ്‌ക്കാ​യി ക്ഷമാപൂർവം കാത്തി​രി​ക്കാൻ ആമോസ്‌ 3:7-ഉം മത്തായി 24:45-ഉം സഹായി​ക്കു​ന്നത്‌ എങ്ങനെ?

4 എന്നാൽ, വാച്ച്‌ ടവർ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ കൊടു​ത്തി​രി​ക്കുന്ന ചില ബൈബിൾ വാക്യ​ങ്ങ​ളോ വിശദീ​ക​ര​ണ​ങ്ങ​ളോ പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ നമുക്കു കഴിയു​ന്നി​ല്ലെ​ങ്കിൽ, അക്ഷമരാ​യി​ത്തീ​രാൻ നമുക്കു കാരണ​മു​ണ്ടോ? കാര്യങ്ങൾ വ്യക്തമാ​ക്കാ​നുള്ള ദൈവ​ത്തി​ന്റെ നിയമിത സമയത്തി​നാ​യി കാത്തി​രി​ക്കു​ന്ന​താ​ണു ജ്ഞാനം. എന്തെന്നാൽ “യഹോ​വ​യായ കർത്താവു പ്രവാ​ച​ക​ന്മാ​രായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളി​പ്പെ​ടു​ത്താ​തെ ഒരു കാര്യ​വും ചെയ്‌ക​യില്ല.” (ആമോസ്‌ 3:7) എത്ര അതിശ​യ​ക​ര​മായ ഒരു വാഗ്‌ദാ​നം! എന്നാൽ യഹോവ രഹസ്യ കാര്യങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നത്‌ അഭികാ​മ്യം എന്ന്‌ അവനു തോന്നുന്ന സമയത്താ​ണെന്ന്‌ നാം തിരി​ച്ച​റി​യണം. ആ ഉദ്ദേശ്യ​ത്തിൽ, തന്റെ ജനത്തിന്‌ “തക്കസമ​യത്ത്‌ അവരുടെ [ആത്മീയ] ആഹാരം കൊടു​ക്കാൻ” ദൈവം “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ ഒരു അടിമ”യെ അധികാ​ര​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (മത്തായി 24:45, NW) അതു​കൊണ്ട്‌, ചില കാര്യങ്ങൾ പൂർണ​മാ​യി വിശദീ​ക​രി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കിൽ അമിത​മാ​യി വ്യാകു​ല​പ്പെ​ടു​ക​യോ രോഷം കൊള്ളു​ക​യോ ചെയ്യാൻ നമുക്കു യാതൊ​രു കാരണ​വു​മില്ല. മറിച്ച്‌, നാം യഹോ​വ​യ്‌ക്കാ​യി ക്ഷമാപൂർവം കാത്തി​രി​ക്കു​ന്നെ​ങ്കിൽ, വിശ്വസ്‌ത അടിമ​യി​ലൂ​ടെ അവൻ ആവശ്യ​മാ​യത്‌ “തക്കസമ​യത്ത്‌” തരു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ സാധി​ക്കും.

5. സഭാ​പ്ര​സം​ഗി 3:1-8 വിചി​ന്തനം ചെയ്യു​ന്ന​തി​ന്റെ പ്രയോ​ജനം എന്ത്‌?

5 ഓരോ​ന്നി​നും അതി​ന്റേ​തായ “നിയമിത സമയം” ഉള്ള 28 വ്യത്യസ്‌ത കാര്യ​ങ്ങളെ കുറിച്ച്‌ ജ്ഞാനി​യായ ശലോ​മോൻ രാജാവ്‌ പറഞ്ഞു. (സഭാ​പ്ര​സം​ഗി 3:1-8, NW) ശലോ​മോൻ പറഞ്ഞതി​ന്റെ അർഥവും പ്രയു​ക്ത​ത​യും മനസ്സി​ലാ​ക്കു​ന്നത്‌, ദൈവ​ത്തി​ന്റെ വീക്ഷണ പ്രകാരം, ചില പ്രവർത്ത​ന​ങ്ങൾക്കുള്ള ശരിയായ സമയവും അല്ലാത്ത സമയവും നിർണ​യി​ക്കാൻ നമ്മെ സഹായി​ക്കും. (എബ്രായർ 5:14) ക്രമത്തിൽ അത്‌, നമ്മുടെ ജീവി​തത്തെ തദനു​സ​രണം ക്രമ​പ്പെ​ടു​ത്താ​നും നമ്മെ സഹായി​ക്കും.

‘കരയാൻ ഒരു കാലം, ചിരി​പ്പാൻ ഒരു കാലം’

6, 7. (എ) ചിന്താ​ശീ​ല​രായ ആളുകൾ ഇന്ന്‌ ‘കരയാൻ’ ഇടയാ​ക്കു​ന്നത്‌ എന്ത്‌? (ബി) ലോകം അതിലെ ഗുരു​ത​ര​മായ അവസ്ഥയു​ടെ ഗൗരവം കുറച്ചു കാട്ടാൻ ശ്രമി​ക്കു​ന്നത്‌ എങ്ങനെ?

6 ‘കരയാൻ ഒരു കാലവും ചിരി​പ്പാൻ ഒരു കാലവും’ ഉണ്ടെങ്കി​ലും ആദ്യ​ത്തേ​തി​നു പകരം രണ്ടാമ​ത്തേത്‌ ഇഷ്ടപ്പെ​ടാത്ത ആരുണ്ട്‌? (സഭാ​പ്ര​സം​ഗി 3:4) ദുഃഖ​ക​ര​മെന്നു പറയട്ടെ, മുഖ്യ​മാ​യും കരയാൻ കാരണങ്ങൾ നൽകുന്ന ഒരു ലോക​ത്തി​ലാ​ണു നാം ജീവി​ക്കു​ന്നത്‌. മാധ്യ​മ​ങ്ങ​ളിൽ നിറഞ്ഞു​നിൽക്കു​ന്നത്‌ വിഷാ​ദ​ജ​ന​ക​മായ വാർത്ത​ക​ളാണ്‌. കുട്ടികൾ സ്‌കൂ​ളിൽ സഹപാ​ഠി​കളെ വെടി​വെച്ചു കൊല്ലു​ന്ന​തും മാതാ​പി​താ​ക്കൾ മക്കളെ ദ്രോ​ഹി​ക്കു​ന്ന​തും ഭീകര​പ്ര​വർത്തകർ നിരപ​രാ​ധി​കളെ കൊല്ലു​ക​യോ അംഗഹീ​ന​രാ​ക്കു​ക​യോ ചെയ്യു​ന്ന​തും പ്രകൃതി വിപത്തു​കൾ എന്നു വിളി​ക്ക​പ്പെ​ടു​ന്നവ മനുഷ്യ ജീവനും സ്വത്തി​നും നാശം വിതയ്‌ക്കു​ന്ന​തും കേൾക്കു​മ്പോൾ നാം അത്യന്തം നടുങ്ങു​ന്നു. പട്ടിണി​ക്കോ​ല​ങ്ങ​ളായ, കണ്ണുകൾ കുഴി​യി​ലി​റ​ങ്ങിയ കുട്ടി​ക​ളും സ്വന്തം നാടു വിട്ട്‌ ഓടാൻ നിർബ​ന്ധി​ത​രാ​കുന്ന അഭയാർഥി​ക​ളും ടെലി​വി​ഷൻ സ്‌ക്രീ​നിൽ നമ്മുടെ ശ്രദ്ധ പിടി​ച്ചു​പ​റ്റാൻ മത്സരി​ക്കു​ന്നു. വംശീയ വെടി​പ്പാ​ക്കൽ, എയ്‌ഡ്‌സ്‌, ജൈവ യുദ്ധം, എൽ നിന്യോ—ഒരു ഉഷ്‌ണജല പ്രതി​ഭാ​സം—എന്നിങ്ങനെ കഴിഞ്ഞ കാലത്തു പരിചി​തം അല്ലാതി​രുന്ന പദപ്ര​യോ​ഗങ്ങൾ ഓരോ​ന്നും അതി​ന്റേ​തായ വിധത്തിൽ ഇപ്പോൾ നമ്മുടെ മനസ്സു​ക​ളി​ലും ഹൃദയ​ങ്ങ​ളി​ലും ഉത്‌കണ്‌ഠ ഉളവാ​ക്കു​ന്നു.

7 ഇക്കാര്യ​ത്തിൽ യാതൊ​രു സംശയ​വു​മില്ല—ഇന്നത്തെ ലോകം നിറയെ ദുരന്ത​വും ഹൃദയ​വേ​ദ​ന​യു​മാണ്‌. എന്നാൽ, സാഹച​ര്യ​ത്തി​ന്റെ ഗൗരവം കുറച്ചു കാട്ടാൻ എന്നവണ്ണം വിനോദ വ്യവസായ മേഖല മറ്റുള്ളവർ അനുഭ​വി​ക്കുന്ന ദുരി​തങ്ങൾ അവഗണി​ക്കു​ന്ന​തി​ലേക്കു നമ്മെ വഴി​തെ​റ്റി​ക്കാൻ ഉദ്ദേശി​ച്ചുള്ള പൊള്ള​യായ, തരംതാണ, മിക്ക​പ്പോ​ഴും അധാർമി​ക​വും അക്രമാ​സ​ക്ത​വു​മായ വിഭവങ്ങൾ പതിവാ​യി വിളമ്പു​ന്നു. എന്നാൽ അത്തരം വിനോ​ദങ്ങൾ ജനിപ്പി​ക്കുന്ന വിഡ്‌ഢി​ത്തം നിറഞ്ഞ ഹാസ്യ​വും വ്യർഥ​മായ ചിരി​യും ഉൾപ്പെ​ടുന്ന ഗൗരവ​ബോ​ധം ഇല്ലാത്ത മനോ​ഭാ​വത്തെ യഥാർഥ സന്തോ​ഷ​വു​മാ​യി കൂട്ടി​ക്കു​ഴ​യ്‌ക്ക​രുത്‌. ദൈവാ​ത്മാ​വി​ന്റെ ഒരു ഫലമായ സന്തോഷം, സാത്താന്റെ ലോക​ത്തി​നു നൽകാൻ കഴിയുന്ന ഒന്നല്ല.—ഗലാത്യർ 5:22, 23; എഫെസ്യർ 5:3, 4.

8. ക്രിസ്‌ത്യാ​നി​കൾ ഇന്നു മുൻതൂ​ക്കം നൽകേ​ണ്ടത്‌ കരച്ചി​ലി​നോ ചിരി​ക്കോ? വിശദീ​ക​രി​ക്കുക.

8 ലോക​ത്തി​ന്റെ ശോച്യാ​വസ്ഥ തിരി​ച്ച​റി​യു​മ്പോൾ, ചിരിക്കു വളരെ​യേറെ പ്രാധാ​ന്യം നൽകാ​നുള്ള സമയമല്ല ഇതെന്നു നമുക്കു മനസ്സി​ലാ​ക്കാ​വു​ന്ന​താണ്‌. വിശ്ര​മ​ത്തി​നും വിനോ​ദ​ത്തി​നും വേണ്ടി മാത്രം ജീവി​ക്കാ​നോ ആത്മീയ കാര്യ​ങ്ങ​ളെ​ക്കാൾ ‘കളിത​മാശ’യ്‌ക്കു മുൻതൂ​ക്കം നൽകാ​നോ ഉള്ള സമയമല്ല ഇത്‌. (സഭാ​പ്ര​സം​ഗി 7:2-4 താരത​മ്യം ചെയ്യുക.) “ലോകത്തെ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നവർ അതിനെ പൂർണ​മാ​യി പ്രയോ​ജ​ന​പ്പെ​ടു​ത്താ​ത്ത​വരെ പോലെ” ആയിരി​ക്ക​ണ​മെന്ന്‌ പൗലൊസ്‌ പറഞ്ഞു. എന്തു​കൊണ്ട്‌? എന്തെന്നാൽ “ലോക​ത്തി​ന്റെ രംഗം മാറി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.” (1 കൊരി​ന്ത്യർ 7:31, NW) തങ്ങൾ ജീവി​ക്കുന്ന കാലത്തി​ന്റെ ഗൗരവം പൂർണ​മാ​യി തിരി​ച്ച​റി​ഞ്ഞു​കൊ​ണ്ടാണ്‌ സത്യ ക്രിസ്‌ത്യാ​നി​കൾ ജീവി​ക്കു​ന്നത്‌.—ഫിലി​പ്പി​യർ 4:8.

കരയു​ന്നു​വെ​ങ്കി​ലും യഥാർഥ​ത്തിൽ സന്തുഷ്ടർ

9. ജലപ്ര​ള​യ​ത്തി​നു മുമ്പുള്ള നാളു​ക​ളിൽ ഖേദക​ര​മായ എന്തു സാഹച​ര്യം നിലനി​ന്നി​രു​ന്നു, ഇന്ന്‌ അതു നമുക്ക്‌ എന്ത്‌ അർഥമാ​ക്കു​ന്നു?

9 ആഗോള ജലപ്ര​ള​യ​ത്തി​ന്റെ കാലത്തു ജീവി​ച്ചി​രു​ന്ന​വർക്ക്‌ ജീവിതം സംബന്ധിച്ച്‌ ഗൗരവ​ബോ​ധം ഇല്ലായി​രു​ന്നു. അവർ തങ്ങളുടെ അനുദിന കാര്യ​ങ്ങ​ളിൽ മുഴുകി ജീവിച്ചു. “ഭൂമി​യിൽ മനുഷ്യ​ന്റെ ദുഷ്ടത വലിയ”തായി​രു​ന്നി​ട്ടും അവർ കരയാൻ പരാജ​യ​പ്പെട്ടു. “ഭൂമി അതി​ക്ര​മം​കൊ​ണ്ടു നിറ”യവെ അവർ നിസ്സംഗത പുലർത്തി. (ഉല്‌പത്തി 6:5, 11) ആ ഖേദക​ര​മായ അവസ്ഥയെ പരാമർശിച്ച യേശു നമ്മുടെ കാലത്തെ ആളുകൾക്ക്‌ സമാന​മായ മനോ​ഭാ​വം ഉണ്ടായി​രി​ക്കു​മെന്നു മുൻകൂ​ട്ടി​പ്പ​റഞ്ഞു. അവൻ ഈ മുന്നറി​യി​പ്പു നൽകി: “ജലപ്ര​ള​യ​ത്തി​ന്നു മുമ്പുള്ള കാലത്തു നോഹ പെട്ടക​ത്തിൽ കയറി​യ​നാൾവരെ അവർ തിന്നും കുടി​ച്ചും വിവാഹം കഴിച്ചും വിവാ​ഹ​ത്തി​ന്നു കൊടു​ത്തും പോന്നു; ജലപ്ര​ളയം വന്നു എല്ലാവ​രെ​യും നീക്കി​ക്ക​ള​യു​വോ​ളം അവർ അറിഞ്ഞ​തു​മില്ല; മനുഷ്യ​പു​ത്രന്റെ വരവും അങ്ങനെ തന്നേ ആകും.”—മത്തായി 24:38, 39.

10. യഹോ​വ​യു​ടെ നിയമിത സമയ​ത്തോ​ടു തങ്ങൾക്കു വിലമ​തിപ്പ്‌ ഇല്ലായി​രു​ന്നെന്ന്‌ ഹഗ്ഗായി​യു​ടെ നാളിലെ ഇസ്രാ​യേ​ല്യർ പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

10 ജലപ്ര​ള​യ​ത്തി​നു ശേഷം ഏതാണ്ട്‌ 1,850 വർഷം കഴിഞ്ഞ്‌, ഹഗ്ഗായി​യു​ടെ നാളു​ക​ളിൽ അനേകം ഇസ്രാ​യേ​ല്യർ ആത്മീയ കാര്യ​ങ്ങ​ളിൽ സമാന​മായ ഒരു ഗൗരവ​ബോ​ധ​മി​ല്ലായ്‌മ പ്രകട​മാ​ക്കി. സ്വന്തം താത്‌പ​ര്യ​ങ്ങൾ പിന്തു​ട​രു​ന്ന​തിൽ വ്യാപൃ​ത​രാ​യി​രുന്ന അവർക്ക്‌ തങ്ങളു​ടേത്‌ യഹോ​വ​യു​ടെ താത്‌പ​ര്യ​ങ്ങൾക്കു മുഖ്യ പ്രാധാ​ന്യം നൽകാ​നുള്ള കാലമാ​യി​രു​ന്നു എന്ന്‌ തിരി​ച്ച​റി​യാൻ കഴിഞ്ഞില്ല. നാം ഇങ്ങനെ വായി​ക്കു​ന്നു: “യഹോ​വ​യു​ടെ ആലയം പണിവാ​നുള്ള കാലം വന്നിട്ടി​ല്ലെന്നു ഈ ജനം പറയു​ന്നു​വ​ല്ലോ. ഹഗ്ഗായി പ്രവാ​ചകൻ മുഖാ​ന്തരം യഹോ​വ​യു​ടെ അരുള​പ്പാ​ടു​ണ്ടാ​യ​തെ​ന്തെ​ന്നാൽ: ഈ ആലയം ശൂന്യ​മാ​യി​രി​ക്കെ നിങ്ങൾക്കു തട്ടിട്ട വീടു​ക​ളിൽ പാർപ്പാൻ കാലമാ​യോ? ആകയാൽ സൈന്യ​ങ്ങ​ളു​ടെ യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: നിങ്ങളു​ടെ വഴികളെ വിചാ​രി​ച്ചു​നോ​ക്കു​വിൻ.”—ഹഗ്ഗായി 1:1-5.

11. നമുക്കു നമ്മോടു തന്നെ ഉചിത​മാ​യും ഏതു ചോദ്യ​ങ്ങൾ ചോദി​ക്കാ​വു​ന്ന​താണ്‌?

11 ഹഗ്ഗായി​യു​ടെ നാളിലെ ഇസ്രാ​യേ​ല്യ​രെ പോലെ നമുക്കും യഹോ​വ​യു​ടെ മുമ്പാകെ ഉത്തരവാ​ദി​ത്വ​ങ്ങ​ളും പദവി​ക​ളു​മുണ്ട്‌. അതു​കൊണ്ട്‌, യഹോ​വ​യു​ടെ സാക്ഷികൾ എന്ന നിലയിൽ ഇന്ന്‌ നാമും സകല ഗൗരവ​ത്തോ​ടും കൂടെ നമ്മുടെ വഴികൾക്കു ശ്രദ്ധ നൽകു​ന്നതു നന്നായി​രി​ക്കും. ലോക അവസ്ഥക​ളെ​യും അവ ദൈവ​നാ​മ​ത്തി​ന്മേൽ വരുത്തുന്ന നിന്ദ​യെ​യും കുറിച്ച്‌ നാം ‘കരയാ​റു​ണ്ടോ’? ആളുകൾ ദൈവ​ത്തി​ന്റെ അസ്‌തി​ത്വ​ത്തെ നിഷേ​ധി​ക്കു​ക​യോ അവന്റെ നീതി​നി​ഷ്‌ഠ​മായ തത്ത്വങ്ങളെ നിർലജ്ജം അവഗണി​ക്കു​ക​യോ ചെയ്യു​മ്പോൾ നമുക്കു വേദന തോന്നാ​റു​ണ്ടോ? 2,500 വർഷം മുമ്പ്‌ യെഹെ​സ്‌കേൽ ഒരു ദർശന​ത്തിൽ കണ്ട, അടയാളം ഇടപ്പെട്ട വ്യക്തി​കളെ പോലെ നാം പ്രതി​ക​രി​ക്കാ​റു​ണ്ടോ? അവരെ കുറിച്ച്‌ നാം ഇങ്ങനെ വായി​ക്കു​ന്നു: “[എഴുത്തു​കാ​രന്റെ മഷിക്കു​പ്പി​യോ​ടു കൂടിയ പുരു​ഷ​നോട്‌] യഹോവ: നീ നഗരത്തി​ന്റെ നടുവിൽ, യെരൂ​ശ​ലേ​മി​ന്റെ നടുവിൽകൂ​ടി ചെന്നു, അതിൽ നടക്കുന്ന സകല​മ്ലേ​ച്ഛ​ത​ക​ളും​നി​മി​ത്തം നെടു​വീർപ്പി​ട്ടു കരയുന്ന പുരു​ഷ​ന്മാ​രു​ടെ നെററി​ക​ളിൽ ഒരു അടയാളം ഇടുക എന്നു കല്‌പി​ച്ചു.”—യെഹെ​സ്‌കേൽ 9:4.

12. ഇന്നത്തെ ആളുകളെ സംബന്ധി​ച്ചി​ട​ത്തോ​ളം യെഹെ​സ്‌കേൽ 9:5, 6-ന്‌ എന്തു പ്രാധാ​ന്യ​മാണ്‌ ഉള്ളത്‌?

12 തകർത്തു തരിപ്പ​ണ​മാ​ക്കാ​നുള്ള ആയുധ​ങ്ങ​ളേ​ന്തിയ ആറു പുരു​ഷ​ന്മാർക്കു നൽക​പ്പെ​ടുന്ന നിർദേ​ശത്തെ കുറിച്ചു നാം വായി​ക്കു​മ്പോൾ, ഈ വിവര​ണ​ത്തിന്‌ ഇന്ന്‌ നമ്മുടെ നാളി​ലുള്ള പ്രാധാ​ന്യം വ്യക്തമാ​കു​ന്നു: “നിങ്ങൾ അവന്റെ പിന്നാലെ നഗരത്തിൽകൂ​ടി ചെന്നു വെട്ടു​വിൻ! നിങ്ങളു​ടെ കണ്ണിന്നു ആദരവു തോന്ന​രു​തു; നിങ്ങൾ കരുണ കാണി​ക്ക​യു​മ​രു​തു. വൃദ്ധന്മാ​രെ​യും യൌവ​ന​ക്കാ​രെ​യും കന്യക​മാ​രെ​യും പൈത​ങ്ങ​ളെ​യും സ്‌ത്രീ​ക​ളെ​യും കൊന്നു​ക​ള​വിൻ! എന്നാൽ അടയാ​ള​മുള്ള ഒരുത്ത​നെ​യും തൊട​രു​തു; എന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ തന്നേ തുടങ്ങു​വിൻ.” (യെഹെ​സ്‌കേൽ 9:5, 6) അതി​വേഗം ആസന്നം ആയി​ക്കൊ​ണ്ടി​രി​ക്കുന്ന ആ മഹോ​പ​ദ്ര​വ​ത്തി​ലെ നമ്മുടെ അതിജീ​വനം, ഇന്നത്തേത്‌ മുഖ്യ​മാ​യും കരയാ​നുള്ള ഒരു സമയമാ​ണെന്നു നാം തിരി​ച്ച​റി​യു​ന്ന​തി​നെ ആശ്രയി​ച്ചി​രി​ക്കു​ന്നു.

13, 14. (എ) ഏതു തരത്തി​ലുള്ള ആളുക​ളെ​യാണ്‌ യേശു സന്തുഷ്ട​രാ​യി പ്രഖ്യാ​പി​ച്ചത്‌? (ബി) ഈ വിവരണം യഹോ​വ​യു​ടെ സാക്ഷി​കൾക്കു നന്നായി യോജി​ക്കു​ന്നു​വെന്ന്‌ നിങ്ങൾക്കു തോന്നു​ന്നത്‌ എന്തു​കൊ​ണ്ടെന്നു വിശദീ​ക​രി​ക്കുക.

13 യഹോ​വ​യു​ടെ ദാസന്മാർ ലോക​ത്തി​ന്റെ പരിതാ​പ​ക​ര​മായ അവസ്ഥയെ കുറിച്ച്‌ ‘കരയുന്നു’ എന്ന വസ്‌തുത സന്തുഷ്ടർ ആയിരി​ക്കു​ന്ന​തിൽനിന്ന്‌ അവരെ തീർച്ച​യാ​യും തടയു​ന്നില്ല. യാഥാർഥ്യം നേരെ​മ​റി​ച്ചാണ്‌! അവരാണ്‌ ഭൂമി​യി​ലെ ഏറ്റവും സന്തുഷ്ട​രായ ജന സമൂഹം. പിൻവ​രു​ന്ന​പ്ര​കാ​രം പറഞ്ഞു​കൊണ്ട്‌ യേശു സന്തുഷ്ടി​യു​ടെ ഉരകല്ല്‌ എന്താ​ണെന്നു വ്യക്തമാ​ക്കി: “ആത്മാവിൽ ദരി​ദ്ര​രാ​യവർ [“തങ്ങളുടെ ആത്മീയ ആവശ്യത്തെ കുറിച്ച്‌ ബോധ​മു​ള്ളവർ,” NW], . . . ദുഃഖി​ക്കു​ന്നവർ, . . . സൌമ്യ​ത​യു​ള്ളവർ, . . . നീതിക്കു വിശന്നു ദാഹി​ക്കു​ന്നവർ, . . . കരുണ​യു​ള്ളവർ, . . . ഹൃദയ​ശു​ദ്ധി​യു​ള്ളവർ, . . . സമാധാ​നം ഉണ്ടാക്കു​ന്നവർ, . . . നീതി​നി​മി​ത്തം ഉപദ്ര​വി​ക്ക​പ്പെ​ടു​ന്നവർ, . . . ഭാഗ്യ​വാ​ന്മാർ [“സന്തുഷ്ടർ,” NW].” (മത്തായി 5:3-10) ഈ വിവരണം മറ്റ്‌ ഏതൊരു മത സംഘട​ന​യെ​ക്കാ​ളും ഉപരി ഒരു സമൂഹം എന്ന നിലയിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്കു ബാധക​മാ​കു​ന്നു എന്നതിനു വേണ്ടു​വോ​ളം തെളി​വുണ്ട്‌.

14 വിശേ​ഷി​ച്ചും, 1919-ൽ നടന്ന സത്യാ​രാ​ധ​ന​യു​ടെ പുനഃ​സ്ഥി​തീ​ക​രണം മുതൽ യഹോ​വ​യു​ടെ സന്തുഷ്ട ജനത്തിന്‌ “ചിരി​പ്പാൻ” കാരണ​മുണ്ട്‌. പൊ.യു.മു. ആറാം നൂറ്റാ​ണ്ടിൽ ബാബി​ലോ​ണിൽനി​ന്നു മടങ്ങി എത്തിയ​വ​രു​ടെ പിൻവ​രുന്ന പുളകം കൊള്ളി​ക്കുന്ന അനുഭ​വ​മാണ്‌ ആത്മീയ​മാ​യി അവർക്കും ഉണ്ടായി​രു​ന്നത്‌: “യഹോവ സീയോ​ന്റെ പ്രവാ​സി​കളെ മടക്കി​വ​രു​ത്തി​യ​പ്പോൾ ഞങ്ങൾ സ്വപ്‌നം കാണു​ന്ന​വ​രെ​പ്പോ​ലെ ആയിരു​ന്നു. അന്നു ഞങ്ങളുടെ വായിൽ ചിരി​യും ഞങ്ങളുടെ നാവി​ന്മേൽ ആർപ്പും നിറഞ്ഞി​രു​ന്നു. . . . യഹോവ ഞങ്ങളിൽ വൻകാ​ര്യ​ങ്ങളെ ചെയ്‌തി​രി​ക്കു​ന്നു; അതു​കൊ​ണ്ടു ഞങ്ങൾ സന്തോ​ഷി​ക്കു​ന്നു.” (സങ്കീർത്തനം 126:1-3) എങ്കിലും, ആത്മീയ ചിരി​യു​ടെ ഇടയി​ലും, യഹോ​വ​യു​ടെ സാക്ഷികൾ കാലത്തി​ന്റെ ഗൗരവം ജ്ഞാനപൂർവം മനസ്സിൽ പിടി​ക്കു​ന്നു. പുതിയ ലോകം ഒരു യാഥാർഥ്യ​മാ​കു​ക​യും ഭൂമി​യി​ലെ നിവാ​സി​കൾ ‘സാക്ഷാ​ലുള്ള ജീവനെ പിടിച്ചു കൊള്ളു​ക​യും’ ചെയ്യു​മ്പോൾ, സകല നിത്യ​ത​യി​ലേ​ക്കു​മാ​യി കരച്ചിൽ ചിരിക്കു വഴിമാ​റി​ക്കൊ​ടു​ക്കാ​നുള്ള സമയം ആഗതമാ​കും.—1 തിമൊ​ഥെ​യൊസ്‌ 6:19; വെളി​പ്പാ​ടു 21:3-5.

“ആലിം​ഗനം ചെയ്‌വാൻ ഒരു കാലം, ആലിം​ഗനം ചെയ്യാ​തി​രി​പ്പാൻ ഒരു കാലം”

15. സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ ക്രിസ്‌ത്യാ​നി​കൾ ശ്രദ്ധാ​ലു​ക്കൾ ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

15 ആരെ സുഹൃ​ത്തു​ക്ക​ളാ​ക്കും എന്ന കാര്യ​ത്തിൽ ക്രിസ്‌ത്യാ​നി​കൾ ശ്രദ്ധാ​ലു​ക്ക​ളാണ്‌. “മോശ​മായ സഹവാ​സങ്ങൾ പ്രയോ​ജ​ന​പ്ര​ദ​മായ ശീലങ്ങളെ പാഴാ​ക്കു​ന്നു” എന്ന പൗലൊ​സി​ന്റെ മുന്നറി​യിപ്പ്‌ അവർ മനസ്സിൽ പിടി​ക്കു​ന്നു. (1 കൊരി​ന്ത്യർ 15:33, NW) ജ്ഞാനി​യായ ശലോ​മോൻ രാജാവ്‌ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ജ്ഞാനി​ക​ളോ​ടു​കൂ​ടെ നടക്ക; നീയും ജ്ഞാനി​യാ​കും; ഭോഷ​ന്മാർക്കു കൂട്ടാ​ളി​യാ​യ​വ​നോ വ്യസനി​ക്കേ​ണ്ടി​വ​രും.”—സദൃശ​വാ​ക്യ​ങ്ങൾ 13:20.

16, 17. സൗഹൃദം, ഡേറ്റിങ്‌, വിവാഹം എന്നിവയെ യഹോ​വ​യു​ടെ സാക്ഷികൾ എങ്ങനെ വീക്ഷി​ക്കു​ന്നു, എന്തു​കൊണ്ട്‌?

16 തങ്ങളെ​പ്പോ​ലെ തന്നെ യഹോ​വ​യോ​ടും അവന്റെ നീതി​യുള്ള വഴിക​ളോ​ടും സ്‌നേ​ഹ​മു​ള്ള​വരെ ആണ്‌ യഹോ​വ​യു​ടെ ദാസന്മാർ സുഹൃ​ത്തു​ക്ക​ളാ​യി തിര​ഞ്ഞെ​ടു​ക്കു​ന്നത്‌. അവർ തങ്ങളുടെ സുഹൃ​ത്തു​ക്ക​ളു​ടെ സഖിത്വം വിലമ​തി​ക്കു​ക​യും ആസ്വദി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കി​ലും, ഡേറ്റി​ങ്ങി​ന്റെ കാര്യ​ത്തിൽ ചില രാജ്യ​ങ്ങ​ളിൽ ഇന്നു വ്യാപകം ആയിരി​ക്കുന്ന അനുവാ​ദാ​ത്മ​ക​വും അമിത സ്വാത​ന്ത്ര്യ​ത്തോ​ടു കൂടി​യ​തു​മായ വീക്ഷണം അവർ ജ്ഞാനപൂർവം ഒഴിവാ​ക്കു​ന്നു. നിരു​പ​ദ്ര​വ​ക​ര​മായ ഒരു തമാശ എന്നവണ്ണം ഡേറ്റി​ങ്ങിൽ രസിക്കു​ന്ന​തി​നു പകരം അവർ അതിനെ, ഒരുവൻ വിവാ​ഹ​ത്തിന്‌ ശാരീ​രി​ക​മാ​യും മാനസി​ക​മാ​യും ആത്മീയ​മാ​യും സജ്ജനാ​യി​രി​ക്കു​ക​യും തിരു​വെ​ഴു​ത്തു​പ​ര​മാ​യി സ്വത​ന്ത്ര​നാ​യി​രി​ക്കു​ക​യും ചെയ്യുന്ന അവസ്ഥയിൽ മാത്രം സ്വീക​രി​ക്കുന്ന, വിവാ​ഹ​ത്തി​ലേ​ക്കുള്ള ഗൗരവ​മേ​റിയ ഒരു പടിയാ​യി വീക്ഷി​ക്കു​ന്നു.—1 കൊരി​ന്ത്യർ 7:36, NW.

17 ഡേറ്റി​ങ്ങി​ന്റെ​യും വിവാ​ഹ​ത്തി​ന്റെ​യും കാര്യ​ത്തി​ലുള്ള അത്തര​മൊ​രു വീക്ഷണം പഴഞ്ചനാ​ണെന്നു ചിലർ കരുതി​യേ​ക്കാം. എന്നാൽ സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലോ ഡേറ്റി​ങ്ങി​ന്റെ​യും വിവാ​ഹ​ത്തി​ന്റെ​യും കാര്യ​ത്തി​ലോ സമപ്രാ​യ​ക്കാ​രു​ടെ സമ്മർദം തങ്ങളെ സ്വാധീ​നി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ അനുവ​ദി​ക്കില്ല. ‘ജ്ഞാനം അതിന്റെ പ്രവൃ​ത്തി​ക​ളാൽ നീതീ​ക​രി​ക്ക​പ്പെ​ടു​ന്നു’ എന്ന്‌ അവർക്ക്‌ അറിയാം. (മത്തായി 11:19) കാര്യങ്ങൾ എല്ലായ്‌പോ​ഴും ഏറ്റവും നന്നായി അറിയാ​വു​ന്നത്‌ യഹോ​വ​യ്‌ക്കാണ്‌. അതു​കൊണ്ട്‌, “കർത്താ​വിൽ വിശ്വ​സി​ക്കു​ന്ന​വ​നു​മാ​യി മാത്രമേ” വിവാഹം കഴിക്കാ​വൂ എന്ന അവന്റെ ബുദ്ധി​യു​പ​ദേശം അവർ ഗൗരവ​മാ​യെ​ടു​ക്കു​ന്നു. (1 കൊരി​ന്ത്യർ 7:39; 2 കൊരി​ന്ത്യർ 6:14) വിവാഹ ബന്ധത്തിന്‌ ഇളക്കം തട്ടുന്ന പക്ഷം, വിവാഹ മോച​ന​മോ വേർപി​രി​യ​ലോ സ്വീകാ​ര്യ​മായ മാർഗ​ങ്ങ​ളാ​ണെന്നു ചിന്തി​ച്ചു​കൊണ്ട്‌ വിവാ​ഹ​ത്തി​ലേക്ക്‌ എടുത്തു​ചാ​ടു​ന്നത്‌ അവർ ഒഴിവാ​ക്കു​ന്നു. ഒരിക്കൽ വിവാഹ പ്രതിജ്ഞ എടുത്താൽപ്പി​ന്നെ, യഹോ​വ​യു​ടെ പിൻവ​രുന്ന നിയമം തങ്ങൾക്കു ബാധക​മാ​ണെന്നു തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌ അനു​യോ​ജ്യ ഇണയെ കണ്ടെത്താ​നാ​യി അവർ സമയ​മെ​ടു​ക്കു​ന്നു: “അതു​കൊ​ണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമ​ത്രേ; ആകയാൽ ദൈവം യോജി​പ്പി​ച്ച​തി​നെ മനുഷ്യൻ വേർപി​രി​ക്ക​രു​തു.”—മത്തായി 19:6; മർക്കൊസ്‌ 10:9.

18. സന്തുഷ്ട വിവാഹ ജീവി​ത​ത്തി​നുള്ള ഒരു പ്രാരംഭ പടി ആയിരി​ക്കാ​വു​ന്നത്‌ എന്ത്‌?

18 വിവാഹം ശ്രദ്ധാ​പൂർവ​ക​മായ ആസൂ​ത്രണം ആവശ്യ​മുള്ള ഒരു ആജീവ​നാന്ത പ്രതി​ബ​ദ്ധ​ത​യാണ്‌. ഒരുവനു ന്യായ​മാ​യും സ്വയം ഇങ്ങനെ ചോദി​ക്കാ​വു​ന്ന​താണ്‌, ‘അവൾ എനിക്കു ശരിക്കും ചേരുന്ന വ്യക്തി​യാ​ണോ?’ എന്നാൽ അത്രതന്നെ പ്രധാ​ന​മാണ്‌ പിൻവ​രുന്ന ചോദ്യ​ങ്ങ​ളും, ‘ഞാൻ അവൾക്കു ശരിക്കും ചേരുന്ന വ്യക്തി​യാ​ണോ? അവളുടെ ആത്മീയ ആവശ്യ​ങ്ങൾക്കാ​യി കരുതാൻ കഴിയുന്ന, പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നി​യാ​ണോ ഞാൻ?’ ദിവ്യ അംഗീ​കാ​ര​ത്തി​നു യോഗ്യ​മായ ശക്തമാ​യൊ​രു വിവാഹ ബന്ധം രൂപ​പ്പെ​ടു​ത്താൻ തക്കവിധം ആത്മീയ​മാ​യി ബലിഷ്‌ഠ​രാ​യി​രി​ക്കാൻ ഭാവി ഇണകൾ ഇരുവർക്കും യഹോ​വ​യു​ടെ മുമ്പാകെ കടപ്പാ​ടുണ്ട്‌. സ്വീക​രി​ക്കു​ന്ന​തി​നെ​ക്കാൾ അധികം കൊടു​ക്കു​ന്ന​തിന്‌ ഊന്നൽ നൽകു​ന്നതു നിമിത്തം, മുഴു​സമയ ശുശ്രൂഷ സന്തുഷ്ട വിവാഹ ജീവി​ത​ത്തി​നുള്ള നല്ലൊരു പ്രാരംഭ പടി ആണെന്ന്‌ ആയിര​ക്ക​ണ​ക്കി​നു ക്രിസ്‌തീയ ദമ്പതി​കൾക്കു സാക്ഷ്യ​പ്പെ​ടു​ത്താൻ കഴിയും.

19. ചില ക്രിസ്‌ത്യാ​നി​കൾ ഏകാകി​ക​ളാ​യി തുടരു​ന്നത്‌ എന്തു​കൊണ്ട്‌?

19 ചില ക്രിസ്‌ത്യാ​നി​കൾ സുവാർത്ത​യ്‌ക്കു വേണ്ടി ഏകാകി​ക​ളാ​യി തുടരാൻ തീരു​മാ​നി​ച്ചു​കൊണ്ട്‌ “ആലിം​ഗനം ചെയ്യാ​തി​രി”ക്കുന്നു. (സഭാ​പ്ര​സം​ഗി 3:5) ഒരു അനു​യോ​ജ്യ ഇണയെ ആകർഷി​ക്കാൻ തങ്ങൾ ആത്മീയ​മാ​യി യോഗ്യ​രാ​ണെന്നു തോന്നു​ന്നതു വരെ മറ്റു ചിലർ വിവാഹം നീട്ടി വെക്കുന്നു. എന്നാൽ, വിവാ​ഹ​ത്തി​ലെ ഉറ്റ ബന്ധവും പ്രയോ​ജ​ന​ങ്ങ​ളും വാഞ്‌ഛി​ക്കു​ന്നു​വെ​ങ്കി​ലും ഒരു ഇണയെ കണ്ടെത്താൻ കഴിയാ​തെ വരുന്ന ഏകാകി​ക​ളായ ക്രിസ്‌ത്യാ​നി​ക​ളെ​യും നമുക്കു വിസ്‌മ​രി​ക്കാ​തി​രി​ക്കാം. വിവാഹം കഴിക്കാ​നാ​യി ദിവ്യ തത്ത്വങ്ങ​ളു​ടെ കാര്യ​ത്തിൽ അനുര​ഞ്‌ജ​ന​പ്പെ​ടാൻ അവർ വിസമ്മ​തി​ക്കു​ന്നതു യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നു എന്ന്‌ നമുക്ക്‌ ഉറപ്പ്‌ ഉണ്ടായി​രി​ക്കാ​വു​ന്ന​താണ്‌. നാം അവരുടെ വിശ്വ​സ്‌ത​തയെ വിലമ​തി​ക്കു​ക​യും അവർ അർഹി​ക്കുന്ന ഉചിത​മായ പിന്തുണ നൽകു​ക​യും ചെയ്യു​ന്നതു നല്ലതാ​യി​രി​ക്കും.

20. വിവാഹ പങ്കാളി​കൾ പോലും ചില അവസര​ങ്ങ​ളിൽ “ആലിം​ഗനം ചെയ്യാ​തി​രി”ക്കേണ്ടത്‌ എന്തു​കൊണ്ട്‌?

20 വിവാ​ഹിത ദമ്പതികൾ പോലും ചില​പ്പോ​ഴൊ​ക്കെ “ആലിം​ഗനം ചെയ്യാ​തി​രി”ക്കേണ്ടത്‌ ഉണ്ടോ? ചില അവസര​ങ്ങ​ളിൽ അത്‌ ആവശ്യ​മാ​ണെന്നു തോന്നു​ന്നു. കാരണം പൗലൊസ്‌ പറഞ്ഞു: “സഹോ​ദ​ര​ന്മാ​രേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരു​ങ്ങി​യി​രി​ക്കു​ന്നു; ഇനി ഭാര്യ​മാ​രു​ള്ളവർ ഇല്ലാത്ത​വ​രെ​പ്പോ​ലെ” ആയിരി​ക്കണം. (1 കൊരി​ന്ത്യർ 7:29) അതനു​സ​രിച്ച്‌, ചില അവസര​ങ്ങ​ളിൽ വിവാഹ ജീവി​ത​ത്തി​ന്റെ സന്തോ​ഷ​ങ്ങ​ളെ​ക്കാ​ളും അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കാ​ളും ദിവ്യാ​ധി​പത്യ ഉത്തരവാ​ദി​ത്വ​ങ്ങൾക്കു പ്രാധാ​ന്യം നൽകേ​ണ്ട​തുണ്ട്‌. ഇക്കാര്യ​ത്തി​ലുള്ള ഒരു സന്തുലിത വീക്ഷണം വിവാഹ ജീവി​തത്തെ ദുർബ​ല​മാ​ക്കില്ല, മറിച്ച്‌, ശക്തി​പ്പെ​ടു​ത്തു​കയേ ഉള്ളൂ. കാരണം, തങ്ങളുടെ വിവാഹ ബന്ധത്തെ ഉറപ്പു​ള്ള​താ​ക്കുന്ന മുഖ്യ ഘടകം എല്ലായ്‌പോ​ഴും യഹോവ ആയിരി​ക്ക​ണ​മെന്ന്‌ ഓർമി​ക്കാൻ അത്‌ ഇരു പങ്കാളി​ക​ളെ​യും സഹായി​ക്കു​ന്നു.—സഭാ​പ്ര​സം​ഗി 4:12.

21. കുട്ടികൾ വേണമോ വേണ്ടയോ എന്ന തീരു​മാ​ന​ത്തി​ന്റെ കാര്യ​ത്തിൽ വിവാ​ഹിത ദമ്പതി​കളെ നാം വിധി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

21 കൂടാതെ, ദൈവ​സേ​വനം നിർവ​ഹി​ക്കാൻ കൂടുതൽ സ്വാത​ന്ത്ര്യം ഉണ്ടായി​രി​ക്കേ​ണ്ട​തിന്‌ ചില വിവാ​ഹിത ദമ്പതികൾ കുട്ടികൾ വേണ്ടെന്നു വെച്ചി​ട്ടുണ്ട്‌. ഇത്‌ അവരുടെ ഭാഗത്ത്‌ ത്യാഗം ആവശ്യ​മാ​ക്കി​യി​രി​ക്കു​ന്നു. യഹോവ അവർക്ക്‌ അതിന്‌ അനുസൃ​ത​മായ പ്രതി​ഫലം നൽകും. സുവാർത്തയെ പ്രതി ബൈബിൾ ഏകാകി​ത്വ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അതിനെ പ്രതി കുട്ടികൾ വേണ്ടെന്നു വെക്കു​ന്ന​തി​നെ കുറിച്ച്‌ അതു നേരിട്ട്‌ ഒരു അഭി​പ്രായ പ്രകടനം നടത്തു​ന്നില്ല. (മത്തായി 19:10-12; 1 കൊരി​ന്ത്യർ 7:38, NW; മത്തായി 24:19-ഉം ലൂക്കൊസ്‌ 23:28-30-ഉം താരത​മ്യം ചെയ്യുക.) അതു​കൊണ്ട്‌, ദമ്പതികൾ വ്യക്തിഗത സാഹച​ര്യ​ങ്ങ​ളു​ടെ​യും മനസ്സാ​ക്ഷി​യു​ടെ​യും അടിസ്ഥാ​ന​ത്തിൽ സ്വന്തമായ തീരു​മാ​നം എടുക്കണം. തീരു​മാ​നം എന്തായി​രു​ന്നാ​ലും ഇക്കാര്യ​ത്തിൽ ദമ്പതി​കളെ വിമർശി​ക്കാ​വു​ന്നതല്ല.

22. നാം എന്തു തീരു​മാ​നി​ക്കു​ന്നതു പ്രധാ​ന​മാണ്‌?

22 അതേ, “എല്ലാറ്റി​നും ഒരു നിയമിത സമയമുണ്ട്‌, ആകാശ​ത്തിൻ കീഴുള്ള സകല കാര്യ​ത്തി​ന്നും ഒരു സമയമുണ്ട്‌.” “യുദ്ധത്തി​ന്നു ഒരു കാലവും, സമാധാ​ന​ത്തി​ന്നു ഒരു കാലവും” പോലു​മുണ്ട്‌. (സഭാ​പ്ര​സം​ഗി 3:1, 8) ഇപ്പോ​ഴത്തെ സമയം ഇവയിൽ ഏതി​ന്റെ​യാ​ണെന്ന്‌ തീരു​മാ​നി​ക്കു​ന്നതു നമുക്കു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്ന്‌ അടുത്ത ലേഖനം ചർച്ച ചെയ്യും.

നിങ്ങൾക്കു വിശദീ​ക​രി​ക്കാ​മോ?

“എല്ലാറ്റി​നും ഒരു നിയമിത സമയ”മുണ്ടെന്നു നാം അറി​യേ​ണ്ടത്‌ മർമ​പ്ര​ധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ഇന്നത്തേതു മുഖ്യ​മാ​യും ‘കരയാ​നുള്ള ഒരു കാലം’ ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ക്രിസ്‌ത്യാ​നി​കൾ ‘കരയുന്നു’ എങ്കിലും വാസ്‌ത​വ​ത്തിൽ സന്തുഷ്ട​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

‘ആലിം​ഗനം ചെയ്യാ​തി​രി​പ്പാ​നുള്ള ഒരു കാലമാ​യി’ തങ്ങൾ ഇപ്പോ​ഴത്തെ സമയത്തെ വീക്ഷി​ക്കു​ന്നു​വെന്ന്‌ ചില ക്രിസ്‌ത്യാ​നി​കൾ പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യ​ങ്ങൾ]

[6, 7 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ലോകാവസ്ഥകൾ നിമിത്തം ക്രിസ്‌ത്യാ​നി​കൾ ‘കരയുന്നു’ എങ്കിലും . . .

. . . ലോക​ത്തിൽ ഏറ്റവും സന്തുഷ്ട​രാ​യി​രി​ക്കുന്ന ജനം വാസ്‌ത​വ​ത്തിൽ അവരാണ്‌

[8-ാം പേജിലെ ചിത്രം]

സന്തുഷ്ട വിവാഹ ജീവി​ത​ത്തി​നുള്ള ഒരു ഉത്തമ അടിസ്ഥാ​ന​മാണ്‌ മുഴു​സമയ ശുശ്രൂഷ