വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദിവ്യ കടങ്കഥകളും ദൈവോദ്ദേശ്യവും

ദിവ്യ കടങ്കഥകളും ദൈവോദ്ദേശ്യവും

ദിവ്യ കടങ്കഥ​ക​ളും ദൈ​വോ​ദ്ദേ​ശ്യ​വും

അറിയി​ല്ലെ​ങ്കിൽ വളരെ വിഷമം, അറിയാ​മെ​ങ്കിൽ വളരെ എളുപ്പം. എന്താണത്‌? കടങ്കഥ.

കാര്യ​ങ്ങ​ളെ ഗൗരവ​മാ​യി വീക്ഷി​ക്കുന്ന ഇന്നത്തെ സമൂഹ​ത്തിൽ കടങ്കഥ പറയു​ന്നത്‌ കുട്ടി​ക്ക​ളി​യാ​യി കരുത​പ്പെ​ടു​ന്നു. എന്നാൽ വ്യാഖ്യാ​താ​വി​ന്റെ ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്‌) പറയു​ന്ന​ത​നു​സ​രിച്ച്‌, പുരാതന കാലങ്ങ​ളിൽ കടങ്കഥ പറച്ചിൽ “ഒരു ജ്ഞാന പരി​ശോ​ധന ആയിരു​ന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 1:5, 6 താരത​മ്യം ചെയ്യുക.

തന്റെ ഹിതമോ ഉദ്ദേശ്യ​മോ തുറന്നു പ്രസ്‌താ​വി​ക്കു​ന്ന​തി​നു പകരം, ഉപമക​ളും കുഴയ്‌ക്കുന്ന “ഗുപ്‌ത വചനങ്ങ​ളും” അഥവാ കടങ്കഥ​ക​ളും ഉപയോ​ഗി​ച്ചു​കൊണ്ട്‌ യഹോവ ചില​പ്പോ​ഴൊ​ക്കെ തന്റെ പ്രാവ​ച​നിക വചനങ്ങളെ മനഃപൂർവം അസ്‌പ​ഷ്ട​മാ​ക്കി​യി​ട്ടുണ്ട്‌. (സങ്കീർത്തനം 78:2, ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം; സംഖ്യാ​പു​സ്‌തകം 12:8, ദി എംഫ​സൈ​സ്‌ഡ്‌ ബൈബിൾ) വാസ്‌ത​വ​ത്തിൽ, കടങ്കഥ എന്നതിന്റെ എബ്രായ പദം 17 പ്രാവ​ശ്യ​മേ ബൈബി​ളിൽ ഉള്ളു എങ്കിലും, തിരു​വെ​ഴു​ത്തു​ക​ളിൽ ധാരാളം കടങ്കഥ​ക​ളും പഴമൊ​ഴി​ക​ളും കാണാം.

ബൈബിൾ കടങ്കഥകൾ വളരെ​യേ​റെ

തന്റെ നേരെ ഉന്നയി​ക്ക​പ്പെട്ട ഏറ്റവും ദുഷ്‌ക​ര​മായ ചോദ്യ​ങ്ങൾക്ക്‌ അഥവാ കടങ്കഥ​കൾക്കു പോലും ഉത്തരം നൽകാൻ ശലോ​മോൻ രാജാ​വി​നു സാധി​ച്ചി​രു​ന്നു എന്നു റിപ്പോർട്ടു ചെയ്യ​പ്പെ​ടു​ന്നു. (1 രാജാ​ക്ക​ന്മാർ 10:1, NW അടിക്കു​റിപ്പ്‌) തീർച്ച​യാ​യും അതു ദൈവദത്ത ജ്ഞാനത്തി​ന്റെ ഫലമാ​യി​രു​ന്നു. ഒരിക്കൽ സോരി​ലെ ഹീരാം രാജാ​വു​മാ​യുള്ള കടങ്കഥ മത്സരത്തിൽ ശലോ​മോൻ പരാജ​യ​പ്പെ​ട്ടു​വെന്ന പുരാതന ചരി​ത്ര​കാ​ര​ന്മാ​രു​ടെ റിപ്പോർട്ടു​ക​ളിൽ എന്തെങ്കി​ലും സത്യമു​ണ്ടെ​ങ്കിൽ, അവന്റെ വിശ്വാ​സ​ത്യാ​ഗ​ത്തി​ന്റെ ഫലമായി യഹോ​വ​യു​ടെ ആത്മാവ്‌ അവനു നഷ്ടമാ​യ​തി​നു ശേഷമാ​യി​രി​ക്കണം അങ്ങനെ സംഭവി​ച്ചത്‌. സമാന​മാ​യി, ന്യായാ​ധി​പ​നായ ശിം​ശോന്‌ കടങ്കഥകൾ പ്രിയ​മാ​യി​രു​ന്നു. ഒരിക്കൽ പരിശു​ദ്ധാ​ത്മാ​വി​ന്റെ ശക്തിയാൽ, ഒരു കടങ്കഥ ഉപയോ​ഗിച്ച്‌ ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളു​ടെ ഹൃദയ​ങ്ങ​ളിൽ ഭയം ജനിപ്പി​ക്കാൻ അവനു കഴിഞ്ഞു.—ന്യായാ​ധി​പ​ന്മാർ 14:12-19.

എന്നിരു​ന്നാ​ലും, ബൈബി​ളി​ലെ പല കടങ്കഥ​ക​ളും യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളോ​ടു നേരിട്ടു ബന്ധമു​ള്ള​വ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌ ഉല്‌പത്തി 3:15 പരിചി​ന്തി​ക്കുക. ബൈബി​ളി​ന്റെ മൂലവി​ഷ​യ​ത്തിന്‌ ആധാര​മായ ആ പ്രവച​ന​ത്തിൽ നിഗൂഢത, “പാവന രഹസ്യം” അടങ്ങി​യി​രി​ക്കു​ന്നു. (റോമർ 16:25, 26, NW) പ്രകൃ​ത്യ​തീത ദർശന​ങ്ങൾക്കും വെളി​പാ​ടു​കൾക്കും പുറമേ, അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ദൈ​വോ​ദ്ദേ​ശ്യ​ത്തി​ന്റെ ചില വശങ്ങൾ “കടമൊ​ഴി​യാ​യി,” അല്ലെങ്കിൽ അക്ഷരീ​യ​മാ​യി “ഗുപ്‌ത രൂപത്തിൽ,” കാണു​ക​യു​ണ്ടാ​യി. (1 കൊരി​ന്ത്യർ 13:12; 2 കൊരി​ന്ത്യർ 12:1-4) കൂടാതെ, പൊടു​ന്നനെ, യാതൊ​രു വിശദീ​ക​ര​ണ​വും കൂടാതെ വെളി​പ്പാ​ടു 13:18-ൽ അവതരി​പ്പി​ച്ചി​രി​ക്കുന്ന കാട്ടു​മൃ​ഗ​ത്തി​ന്റെ നിഗൂഢ സംഖ്യയെ—“അറുനൂ​റ്റ​റു​പ​ത്താ​റു”—ചുറ്റി​പ്പ​റ്റി​യുള്ള അനന്തമായ ഊഹാ​പോ​ഹങ്ങൾ സംബന്ധി​ച്ചെന്ത്‌? ഈ ദിവ്യ കടങ്കഥ​കൾക്ക്‌ ഉത്തരം കണ്ടെത്താൻ ആർക്കു കഴിയും, അവ എന്ത്‌ ഉദ്ദേശ്യ​ത്തി​നാ​യി ഉതകുന്നു?

പാവന രഹസ്യ​ങ്ങ​ളു​ടെ മറനീ​ക്കു​ന്നു

നമ്മിൽ പലരെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം പഞ്ചേ​ന്ദ്രിയ പ്രാപ്‌തി​ക​ളിൽ ഏറ്റവും മുഖ്യം കാഴ്‌ച​യാണ്‌. പ്രകാശം ഇല്ലായി​രു​ന്നെ​ങ്കിൽ കാഴ്‌ച​ശ​ക്തി​കൊണ്ട്‌ യാതൊ​രു പ്രയോ​ജ​ന​വും ഉണ്ടാകി​ല്ലാ​യി​രു​ന്നു. നാം ഫലത്തിൽ അന്ധരാ​യി​രി​ക്കു​മാ​യി​രു​ന്നു. മനുഷ്യ​മ​ന​സ്സി​ന്റെ കാര്യ​വും അങ്ങനെ തന്നെയാണ്‌. രൂപമാ​തൃ​കകൾ കൂട്ടി​യോ​ജി​പ്പി​ക്കു​ക​യും യുക്തി പ്രയോ​ഗി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ കുഴപ്പി​ക്കുന്ന വിഷയങ്ങൾ വിശദീ​ക​രി​ക്കാ​നുള്ള അത്ഭുത​ക​ര​മായ പ്രാപ്‌തി അതിനുണ്ട്‌. എന്നാൽ, പാവന രഹസ്യ​ങ്ങ​ളു​ടെ മറനീ​ക്കാൻ അതി​നെ​ക്കാൾ കൂടുതൽ ആവശ്യ​മാണ്‌. ബൈബി​ളി​ലെ കടങ്കഥ​കൾക്ക്‌ ഉത്തരങ്ങൾ നൽകാൻ മറ്റുള്ള​വർക്കു കഴി​ഞ്ഞേ​ക്കാ​മെ​ങ്കി​ലും, വെളി​ച്ച​ത്തി​ന്റെ ദൈവ​മായ അതിന്റെ ഗ്രന്ഥകാ​രനു മാത്രമേ യഥാർഥ അർഥം വെളി​പ്പെ​ടു​ത്താൻ സാധിക്കൂ.—1 യോഹ​ന്നാൻ 1:5.

മനുഷ്യർ മിക്ക​പ്പോ​ഴും വളരെ അഹങ്കാ​ര​പൂർവം ഉത്തരങ്ങൾക്കാ​യി യഹോ​വ​യിൽ ആശ്രയി​ക്കാ​തി​രി​ക്കു​ന്നതു ദുഃഖ​ക​ര​മാണ്‌. നിഗൂ​ഢ​തയെ കുറി​ച്ചുള്ള ജിജ്ഞാ​സ​യാൽ പ്രേരി​ത​രാ​യി ദൈവ​വ​ച​ന​ത്തി​നു പുറത്തു പരിഹാ​ര​മാർഗങ്ങൾ തേടുന്ന വ്യക്തി​ക​ളുണ്ട്‌. ബൗദ്ധിക തൃപ്‌തി​ക്കാ​യി മാത്ര​മാണ്‌ അവരതു ചെയ്യു​ന്നത്‌, അവശ്യം സത്യം കണ്ടെത്താ​നല്ല. ഉദാഹ​ര​ണ​ത്തിന്‌, കബാല​യിൽ കാണു​ന്ന​ത​നു​സ​രിച്ച്‌ ഒരു നിഗൂഢ യഹൂദ മതവി​ഭാ​ഗം സംഖ്യ​ക​ളു​ടെ​യും എബ്രായ അക്ഷരമാ​ല​യി​ലെ അക്ഷരങ്ങ​ളു​ടെ​യും മാന്ത്രിക പ്രാധാ​ന്യ​ത്തെ കുറിച്ചു ചിന്തി​ച്ചി​രു​ന്നു. നേരെ മറിച്ച്‌, രണ്ടാം നൂറ്റാ​ണ്ടി​ലെ ജ്ഞാനവാ​ദി​കൾ എബ്രായ-ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളു​ടെ നിഗൂ​ഢാർഥം ഗ്രഹി​ക്കാ​നാ​യി ആ തിരു​വെ​ഴു​ത്തു​കളെ ഉപയോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു.

എന്നാൽ, അത്തരം അന്വേ​ഷ​ണ​ങ്ങ​ളെ​ല്ലാം അവരെ പുറജാ​തീയ ആചാര​ങ്ങ​ളി​ലേക്ക്‌ അല്ലെങ്കിൽ ചടങ്ങു​ക​ളി​ലേക്ക്‌ നയിക്കു​ക​യും ദിവ്യ സത്യത്തിൽനിന്ന്‌ അകറ്റു​ക​യും ചെയ്‌തു. ‘ലോകം തിന്മ​കൊ​ണ്ടു നിറഞ്ഞി​രി​ക്കു​ന്ന​തി​നാൽ സ്രഷ്ടാ​വായ യാഹ്‌വെ നല്ലവനായ ഒരു ദൈവം ആയിരി​ക്കില്ല’ എന്നു ജ്ഞാനവാ​ദി​കൾ വാദിച്ചു. അവർക്കു നൽകാൻ കഴിയുന്ന ഏറ്റവും നല്ല ഉത്തരം ഇതാണോ? മനുഷ്യ​ന്റെ ന്യായ​വാ​ദങ്ങൾ എത്രയോ പൊള്ള​യാണ്‌! ജ്ഞാനവാദ വിഭാ​ഗങ്ങൾ മുഖാ​ന്തരം നിലവിൽ വന്ന വിശ്വാ​സ​ത്യാ​ഗ​പ​ര​മായ ആശയങ്ങളെ ചെറു​ത്തു​നി​ന്നു​കൊണ്ട്‌ പൗലൊസ്‌ അപ്പൊ​സ്‌തലൻ തന്റെ ലേഖന​ങ്ങ​ളിൽ ശക്തമായി ഈ മുന്നറി​യി​പ്പു നൽകി​യ​തിൽ അതിശ​യി​ക്കാ​നില്ല: ‘എഴുതി​യി​രി​ക്കു​ന്ന​തിന്‌ അപ്പുറം പോകാ​തി​രി​ക്കുക’!—1 കൊരി​ന്ത്യർ 4:6.

‘ഗുപ്‌ത വചനങ്ങ’ളുടെ മറനീക്കൽ

എന്നിരു​ന്നാ​ലും, വെളി​ച്ച​ത്തി​ന്റെ ദൈവം ‘ഗുപ്‌ത വചനങ്ങൾ’ ഉപയോ​ഗി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? സാധാരണ ഗതിയിൽ ഒരു കടങ്കഥ ഒരുവന്റെ ഭാവന​യ്‌ക്കും കാര്യങ്ങൾ പൊരുൾ തിരിച്ചു മനസ്സി​ലാ​ക്കാ​നുള്ള പ്രാപ്‌തി​ക്കും വെല്ലു​വി​ളി ഉയർത്തു​ന്ന​താണ്‌. ഒരു വിശിഷ്ട ഭോജ്യ​ത്തിൽ ഉപയോ​ഗി​ക്കുന്ന രുചി​വർധക ഘടകങ്ങൾ പോലെ, തിരു​വെ​ഴു​ത്തു​ക​ളിൽ അങ്ങിങ്ങാ​യി കാണുന്ന കടങ്കഥകൾ ചില​പ്പോൾ വായന​ക്കാ​രു​ടെ കൗതുകം ഉണർത്താൻ വേണ്ടി മാത്ര​മോ സന്ദേശം കൂടുതൽ ജീവസ്സു​റ്റ​താ​ക്കാ​നോ ആണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അത്തരം സന്ദർഭ​ങ്ങ​ളിൽ സാധാ​ര​ണ​മാ​യി വിശദീ​ക​ര​ണങ്ങൾ അതേത്തു​ടർന്ന്‌ കൊടു​ത്തി​രി​ക്കു​ന്ന​താ​യി കാണാം.—യെഹെ​സ്‌കേൽ 17:1-18; മത്തായി 18:23-35.

യഹോവ ഉദാര​ത​യോ​ടെ ജ്ഞാനം നൽകു​ന്നു​വെ​ങ്കി​ലും ഒരിക്ക​ലും വിവേ​ച​നാ​ര​ഹി​ത​മാ​യി അങ്ങനെ ചെയ്യു​ന്നില്ല. (യാക്കോബ്‌ 1:5-8) സദൃശ​വാ​ക്യ​ങ്ങ​ളു​ടെ പുസ്‌ത​ക​ത്തി​ന്റെ കാര്യ​മെ​ടു​ക്കാം. ചിലർ കടങ്കഥ​ക​ളാ​യി വീക്ഷി​ക്കുന്ന കുഴപ്പി​ക്കുന്ന നിരവധി മൊഴി​ക​ളു​ടെ ഒരു നിശ്വസ്‌ത സമാഹാ​ര​മാണ്‌ അത്‌. അവ മനസ്സി​ലാ​ക്കാൻ സമയവും ധ്യാന​വും ആവശ്യ​മാണ്‌. എന്നാൽ അത്തര​മൊ​രു ശ്രമം നടത്താൻ സന്നദ്ധരാ​കുന്ന എത്ര പേരുണ്ട്‌? ജ്ഞാനം പ്രാപി​ക്കാൻ കഠിന ശ്രമം ചെയ്യു​ന്ന​വർക്കു മാത്രമേ അവയിൽ അടങ്ങി​യി​രി​ക്കുന്ന ജ്ഞാനം ലഭിക്കൂ.—സദൃശ​വാ​ക്യ​ങ്ങൾ 2:1-5.

അതു​പോ​ലെ, തന്റെ ശ്രോ​താ​ക്ക​ളു​ടെ അന്തരംഗം വെളി​ച്ചത്തു കൊണ്ടു​വ​രാൻ യേശു ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ചു. ജനങ്ങൾ അവനു ചുറ്റും തടിച്ചു​കൂ​ടി. അവർ അവന്റെ കഥകൾ ആസ്വദി​ച്ചു. അവർക്ക്‌ അവന്റെ അത്ഭുതങ്ങൾ ഇഷ്ടമായി. എന്നാൽ, തങ്ങളുടെ ജീവി​ത​രീ​തി​ക്കു മാറ്റം വരുത്തി​ക്കൊണ്ട്‌ അവനെ അനുഗ​മി​ക്കാൻ എത്ര പേർ സന്നദ്ധരാ​യി​രു​ന്നു? യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾ മനസ്സി​ലാ​ക്കാൻ ആവർത്തി​ച്ചാ​വർത്തി​ച്ചു ശ്രമിച്ച, അവന്റെ അനുഗാ​മി​കൾ ആയിത്തീ​രാൻ തങ്ങളെ​ത്തന്നെ ത്യജി​ക്കാൻ സന്നദ്ധരാ​യി​രുന്ന യേശു​വി​ന്റെ ശിഷ്യ​ന്മാ​രിൽനിന്ന്‌ എത്രയോ വ്യത്യ​സ്‌തർ ആയിരു​ന്നു അവർ!—മത്തായി 13:10-23, 34, 35; 16:24; യോഹ​ന്നാൻ 16:25, 29.

വെളി​ച്ച​ത്തി​ലേക്കു നോക്കു​ന്നു

“കടങ്കഥ​ക​ളി​ലുള്ള താത്‌പ​ര്യം ബൗദ്ധിക ഉണർവി​ന്റെ കാലങ്ങ​ളു​ടെ പ്രത്യേ​ക​ത​യാ​യി തോന്നു​ന്നു” എന്ന്‌ ഒരു ഗ്രന്ഥം അഭി​പ്രാ​യ​പ്പെ​ടു​ന്നു. ദൈവ​ജ​ന​ത്തിന്‌ ആത്മീയ ‘പ്രകാശം ഉദിച്ചി​രി​ക്കുന്ന’ കാലത്തു ജീവി​ക്കുക എന്ന വലിയ പദവി നമുക്കുണ്ട്‌. (സങ്കീർത്തനം 97:11; ദാനീ​യേൽ 12:4, 9) സമയപ്പ​ട്ടിക അനുസ​രിച്ച്‌ തന്റെ ഉദ്ദേശ്യ​ങ്ങൾ യഹോവ വെളി​പ്പെ​ടു​ത്തു​ന്ന​തു​വരെ നാം ക്ഷമാപൂർവം കാത്തി​രി​ക്കു​മോ? അതിലും പ്രധാ​ന​മാ​യി, വെളി​പ്പെ​ടു​ത്ത​പ്പെട്ട ദൈവ​ഹി​ത​വു​മാ​യി എങ്ങനെ കൂടുതൽ പൊരു​ത്ത​പ്പെ​ടാ​മെന്നു മനസ്സി​ലാ​ക്കു​മ്പോൾ ജീവി​ത​ത്തിൽ സത്വരം മാറ്റങ്ങൾ വരുത്താൻ നാം പ്രവർത്തി​ക്കു​ന്നു​വോ? (സങ്കീർത്തനം 1:1-3; യാക്കോബ്‌ 1:22-25) നാം അങ്ങനെ ചെയ്യു​ന്നു​വെ​ങ്കിൽ, യഹോവ നമ്മുടെ ശ്രമങ്ങളെ അനു​ഗ്ര​ഹി​ക്കും. തത്‌ഫ​ല​മാ​യി, ഒരു കണ്ണട വികല​മായ കാഴ്‌ചയെ വ്യക്തമാ​ക്കു​ന്നതു പോലെ ദിവ്യോ​ദ്ദേ​ശ്യ​ങ്ങ​ളു​ടെ സമ്പൂർണ ചിത്രം നമ്മുടെ മനോ​ദൃ​ഷ്ടി​യിൽ പതിയാൻ പരിശു​ദ്ധാ​ത്മാവ്‌ ഇടയാ​ക്കും. അങ്ങനെ നമ്മുടെ ആത്മീയ കാഴ്‌ച കൂടുതൽ സൂക്ഷ്‌മ​മാ​യി​ത്തീ​രു​ക​യും ചെയ്യും.—1 കൊരി​ന്ത്യർ 2:7, 9, 10.

തീർച്ച​യാ​യും, തിരു​വെ​ഴു​ത്തു​ക​ളി​ലെ കടങ്കഥകൾ “രഹസ്യ​ങ്ങളെ വെളി​പ്പെ​ടു​ത്തുന്ന”വൻ എന്ന നിലയിൽ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നു. (ദാനീ​യേൽ 2:28, 29) മാത്രമല്ല, അവൻ ഹൃദയ​ങ്ങളെ പരി​ശോ​ധി​ക്കു​ന്ന​വ​നു​മാണ്‌. (1 ദിനവൃ​ത്താ​ന്തം 28:9) ദിവ്യ സത്യമാ​കുന്ന വെളി​ച്ച​ത്തി​ന്റെ മറനീക്കൽ അനു​ക്ര​മ​മാ​യി നടക്കുന്ന ഒരു സംഗതി​യാ​ണെ​ന്നത്‌ നമ്മെ അമ്പരപ്പി​ക്ക​രുത്‌. (സദൃശ​വാ​ക്യ​ങ്ങൾ 4:18; റോമർ 16:25, 26) നിഗൂഢ മാർഗ​ത്തി​ലൂ​ടെ അല്ലെങ്കിൽ വ്യർഥ​ത​യി​ലേക്കു മാത്രം നയിക്കാൻ കഴിയുന്ന ഉപരി​പ്ല​വ​മായ മനുഷ്യ ജ്ഞാനത്തി​ലൂ​ടെ ആഴമായ ദൈവിക കാര്യ​ങ്ങളെ കുറിച്ചു മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​ന്ന​തി​നു പകരം, തന്റെ അത്ഭുത​ക​ര​മായ ഉദ്ദേശ്യ​ങ്ങൾ നിയമിത സമയത്ത്‌ യഹോ​വ​യാം ദൈവം വിശ്വസ്‌ത ദാസന്മാർക്കു വെളി​പ്പെ​ടു​ത്തു​മെന്ന്‌ ഉറപ്പു​ള്ള​വ​രാ​യി​രു​ന്നു​കൊണ്ട്‌ അവൻ തന്റെ ‘ഗുപ്‌ത കാര്യ​ങ്ങളി’ലേക്കു വെളിച്ചം വീശു​ന്ന​തി​നാ​യി നമുക്ക്‌ യഹോ​വ​യി​ലേക്കു തിരി​യാം.—ആമോസ്‌ 3:7; മത്തായി 24:25-27.

[26-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട]

Biblia Hebraica Stuttgartensia, Deutsche Bibelgesellschaft Stuttgart