വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുഷ്‌പ്രവൃത്തി വർജിക്കാൻ ദൃഢചിത്തർ

ദുഷ്‌പ്രവൃത്തി വർജിക്കാൻ ദൃഢചിത്തർ

ദുഷ്‌പ്ര​വൃ​ത്തി വർജി​ക്കാൻ ദൃഢചി​ത്തർ

“എനിക്കന്ന്‌ കൗമാ​ര​പ്രാ​യം. ജോലി ഒരു പലചരക്കു കടയിൽ. കൂടെ ജോലി ചെയ്യുന്ന ഒരുവൻ എന്നെ വീട്ടി​ലേക്കു ക്ഷണിച്ചു. അച്ഛനും അമ്മയും വീട്ടിൽ കാണി​ല്ലാ​ത്ത​തി​നാൽ അവിടെ ചില പെൺകു​ട്ടി​കൾ വരു​മെ​ന്നും അവരു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാ​നുള്ള അവസര​മു​ണ്ടെ​ന്നും അവൻ പറഞ്ഞു,” തിമോ​ത്തി വിശദീ​ക​രി​ക്കു​ന്നു. അത്തര​മൊ​രു ക്ഷണം ആവേശ​പൂർവം സ്വാഗതം ചെയ്യു​ന്ന​വ​രാണ്‌ ഇന്നത്തെ യുവാ​ക്ക​ളിൽ പലരും. എന്നാൽ തിമോ​ത്തി ആ ക്ഷണത്തോട്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? “വരി​ല്ലെ​ന്നും എന്നെ വിവാഹം കഴിക്കാത്ത ഒരാളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാൻ എനിക്ക്‌ ആഗ്രഹ​മി​ല്ലെ​ന്നും ഞാൻ തത്‌ക്ഷണം പറഞ്ഞു.”

തങ്ങളുടെ ഈ സംഭാ​ഷണം കടയിലെ ഒരു യുവ ജോലി​ക്കാ​രി കേൾക്കു​ന്നു​ണ്ടെ​ന്നത്‌ തിമോ​ത്തി അറിഞ്ഞില്ല. അവന്റെ നിഷ്‌ക​ള​ങ്ക​ത​യിൽ ആകൃഷ്ട​യായ ആ യുവതി അവനെ വശീക​രി​ക്കാൻ ശ്രമിച്ചു, അവളുടെ ക്ഷണവും അവൻ നിഷേ​ധി​ച്ചു—ഒരു വട്ടമല്ല, നാം കാണാൻ പോകു​ന്നതു പോലെ, പലവട്ടം.

പ്രലോ​ഭ​ന​ങ്ങൾ ഉണ്ടാകു​ന്നത്‌ നമ്മുടെ കാലത്തി​ന്റെ മാത്രം പ്രത്യേ​ക​തയല്ല. ഏകദേശം 3,000 വർഷം മുമ്പ്‌ ശലോ​മോൻ രാജാവ്‌ ഇപ്രകാ​രം എഴുതി: “പാപികൾ നിന്നെ വശീക​രി​ച്ചാൽ വഴി​പ്പെ​ട്ടു​പോ​ക​രു​തു. . . . നിന്റെ കാൽ അവരുടെ പാതയിൽ വെക്കു​ക​യു​മ​രു​തു.” (സദൃശ​വാ​ക്യ​ങ്ങൾ 1:10, 15) യഹോ​വ​തന്നെ ഇസ്രാ​യേൽ ജനത​യോട്‌ ഇങ്ങനെ കൽപ്പി​ച്ചി​രു​ന്നു: “ഭൂരി​പ​ക്‌ഷ​ത്തോ​ടു ചേർന്നു തിൻമ ചെയ്യരുത്‌.” (പുറപ്പാ​ടു 23:2, പി.ഒ.സി. ബൈബിൾ) അതെ, തെറ്റു ചെയ്യാ​നുള്ള പ്രലോ​ഭ​നത്തെ ചെറു​ത്തു​നിൽക്കു​ന്നത്‌ ജനരഞ്‌ജ​ക​മായ ഗതി അല്ലെങ്കിൽ പോലും നാം ധീരമായ നിലപാ​ടു സ്വീക​രി​ക്കേണ്ട സന്ദർഭങ്ങൾ ഉണ്ടാ​യേ​ക്കാം.

ദുഷ്‌പ്ര​വൃ​ത്തി വർജി​ക്കു​ന്നത്‌ ഇന്നു വിശേ​ഷാൽ പ്രധാനം

ദുഷ്‌പ്ര​വൃ​ത്തി വർജി​ക്കു​ന്നത്‌ ഒരിക്ക​ലും എളുപ്പ​മുള്ള ഒരു സംഗതി ആയിരു​ന്നി​ട്ടില്ല. നമ്മുടെ കാലത്ത്‌ അതു വിശേ​ഷാൽ ദുഷ്‌ക​ര​മാ​യി​രി​ക്കാം. കാരണം, ഈ വ്യവസ്ഥി​തി​യു​ടെ ‘അന്ത്യകാ​ലം’ എന്നു ബൈബിൾ വിളി​ക്കുന്ന സമയത്താ​ണു നാം ജീവി​ക്കു​ന്നത്‌. ബൈബിൾ പ്രവചനം പറയു​ന്നതു പോലെ, ആളുകൾ പൊതു​വെ ഉല്ലാസ​ങ്ങ​ളും അക്രമ​ങ്ങ​ളും പ്രിയ​പ്പെ​ടു​ന്നവർ ആയിത്തീർന്നി​രി​ക്കു​ന്നു. അവർക്ക്‌ ആത്മീയ​ത​യും ധാർമി​ക​ത​യും അന്യമാ​യി​രി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1-5) ഒരു ജസ്യൂട്ട്‌ യൂണി​വേ​ഴ്‌സി​റ്റി​യു​ടെ അധ്യക്ഷൻ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “നമുക്ക്‌ ഉണ്ടായി​രുന്ന പരമ്പരാ​ഗത നിലവാ​രങ്ങൾ വെല്ലു​വി​ളി​ക്ക​പ്പെ​ടു​ന്നു, അവ അപര്യാ​പ്‌ത​മോ അപരി​ഷ്‌കൃ​ത​മോ ആയി വീക്ഷി​ക്ക​പ്പെ​ടു​ന്നു. ധാർമി​ക​മായ എന്തെങ്കി​ലും ചട്ടങ്ങൾ ഇപ്പോൾ ഉള്ളതായി തോന്നു​ന്നില്ല.” സമാന​മാ​യി, ഒരു ഹൈ​ക്കോ​ടതി ജഡ്‌ജി ഇങ്ങനെ പറഞ്ഞു: “നന്മയോ തിന്മയോ എന്നു വേർതി​രി​ക്കാൻ കഴിയും വിധം കാര്യങ്ങൾ അത്ര വ്യക്തമല്ല. എല്ലാം അവ്യക്ത​മായ ഒരു അവസ്ഥയി​ലാണ്‌. . . . ശരിയും തെറ്റും തമ്മിലുള്ള അന്തരം തിരി​ച്ച​റി​യു​ന്ന​വ​രു​ടെ എണ്ണം വളരെ കുറഞ്ഞു​വ​രു​ന്നു. പിടി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കിൽ യാതൊ​ന്നും പാപമ​ല്ലാത്ത അവസ്ഥയാണ്‌ ഇപ്പോൾ.”

അത്തരം മനോ​ഭാ​വങ്ങൾ ഉള്ളവരെ കുറിച്ച്‌ പൗലൊസ്‌ അപ്പൊ​സ്‌തലൻ ഇങ്ങനെ എഴുതി: “അവർ അന്ധബു​ദ്ധി​ക​ളാ​യി അജ്ഞാനം നിമിത്തം, ഹൃദയ​കാ​ഠി​ന്യം​നി​മി​ത്തം തന്നേ, ദൈവ​ത്തി​ന്റെ ജീവനിൽനി​ന്നു അകന്നു മനം തഴമ്പി​ച്ചു​പോ​യവർ ആകയാൽ അത്യാ​ഗ്ര​ഹ​ത്തോ​ടെ സകല അശുദ്ധി​യും പ്രവർത്തി​പ്പാൻ ദുഷ്‌കാ​മ​ത്തി​ന്നു തങ്ങളെ​ത്തന്നേ ഏല്‌പി​ച്ചി​രി​ക്കു​ന്നു.” (എഫെസ്യർ 4:18, 19) എന്നാൽ അത്തരക്കാർക്കു കുഴപ്പങ്ങൾ വന്നുഭ​വി​ക്കും. യെശയ്യാവ്‌ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടി​നെ വെളി​ച്ച​വും വെളി​ച്ചത്തെ ഇരുട്ടും ആക്കുക​യും കൈപ്പി​നെ മധുര​വും മധുരത്തെ കൈപ്പും ആക്കുക​യും ചെയ്യു​ന്ന​വർക്കു അയ്യോ കഷ്ടം!” (യെശയ്യാ​വു 5:20) അവർ ഇപ്പോൾ വിതയ്‌ക്കു​ന്ന​തു​തന്നെ കൊയ്യും. മാത്രമല്ല, ഭാവി​യിൽ ഏറ്റവും വലിയ “കഷ്ടം”—യഹോ​വ​യിൽ നിന്നുള്ള പ്രതി​കൂല ന്യായ​വി​ധി—അനുഭ​വി​ക്കു​ക​യും ചെയ്യും.—ഗലാത്യർ 6:7.

“ദുഷ്ടന്മാർ പുല്ലു​പോ​ലെ മുളെ​ക്കു​ന്ന​തും നീതി​കേടു പ്രവർത്തി​ക്കു​ന്ന​വ​രൊ​ക്കെ​യും തഴെക്കു​ന്ന​തും എന്നേക്കും നശിച്ചു​പോ​കേ​ണ്ട​തി​ന്നാ​കു​ന്നു” എന്ന്‌ സങ്കീർത്തനം 92:7 പറയുന്നു. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, സകലർക്കും ജീവിതം അസഹനീ​യ​മാ​ക്കി​ത്തീർക്കുന്ന ദുഷ്ടത​യു​ടെ ഈ വ്യാപനം അനവരതം തുടരു​ക​യില്ല. വാസ്‌ത​വ​ത്തിൽ, ദുഷ്ടതയെ ഊട്ടി​വ​ളർത്തുന്ന ഈ “തലമുറ”യെ തന്നെയാ​യി​രി​ക്കും ദൈവം “മഹോ​പ​ദ്രവ”ത്തിൽ നശിപ്പി​ക്കു​ന്ന​തെന്ന്‌ യേശു പറഞ്ഞു. (മത്തായി 24:3, 21, 34, NW) അതു​കൊണ്ട്‌, ആ മഹോ​പ​ദ്ര​വ​ത്തിൽ നശിക്കാ​തി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, നാം ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ള​നു​സ​രി​ച്ചുള്ള ശരിയും തെറ്റും തിരി​ച്ച​റി​യേ​ണ്ട​തുണ്ട്‌; തീർച്ച​യാ​യും, എല്ലാത്തരം ദുഷ്‌പ്ര​വൃ​ത്തി​യും വർജി​ക്കാ​നുള്ള ധാർമിക കരുത്തും നമുക്ക്‌ ഉണ്ടായി​രി​ക്കണം. അത്‌ എളുപ്പ​മ​ല്ലെ​ങ്കി​ലും പ്രോ​ത്സാ​ഹ​ജ​ന​ക​മായ ചില ദൃഷ്ടാ​ന്തങ്ങൾ യഹോവ നമുക്കു പ്രദാനം ചെയ്‌തി​രി​ക്കു​ന്നു—ബൈബിൾ കാലങ്ങ​ളി​ലും നമ്മുടെ നാളു​ക​ളി​ലും.

ദുഷ്‌പ്ര​വൃ​ത്തി വർജിച്ച ഒരു യുവാ​വിൽനി​ന്നു പഠിക്കൽ

ക്രിസ്‌തീയ സഭയി​ലുള്ള ചിലർക്കു പോലും പരസം​ഗ​വും വ്യഭി​ചാ​ര​വും വർജി​ക്കുക എന്നതു വിശേ​ഷാൽ ദുഷ്‌ക​ര​മാ​യി തോന്നു​ന്നു. പ്രാരംഭ ഖണ്ഡിക​യിൽ പരാമർശിച്ച തിമോ​ത്തി തിരു​വെ​ഴു​ത്തു​ക​ളിൽ ഉല്‌പത്തി 39:1-12-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യുവാ​വായ യോ​സേ​ഫി​ന്റെ മാതൃക ഗൗരവ​മാ​യി എടുത്തു. താനു​മാ​യി വേഴ്‌ച​യിൽ ഏർപ്പെ​ടാൻ ഈജി​പ്‌തി​ലെ ഉദ്യോ​ഗ​സ്ഥ​നായ പോത്തി​ഫ​റി​ന്റെ ഭാര്യ ആവർത്തി​ച്ചാ​വർത്തിച്ച്‌ ആവശ്യ​പ്പെ​ട്ട​പ്പോൾ യോ​സേഫ്‌ ധാർമി​ക​മായ കരുത്ത്‌ പ്രകട​മാ​ക്കി. യോ​സേഫ്‌ “അതിന്നു സമ്മതി​ക്കാ​തെ . . . ഞാൻ ഈ മഹാ​ദോ​ഷം പ്രവർത്തി​ച്ചു ദൈവ​ത്തോ​ടു പാപം ചെയ്യു​ന്നതു എങ്ങനെ എന്നു പറഞ്ഞു” എന്നു വിവരണം വ്യക്തമാ​ക്കു​ന്നു.

പോത്തി​ഫ​റി​ന്റെ ഭാര്യ​യു​ടെ നാൾതോ​റു​മുള്ള പ്രലോ​ഭ​നത്തെ ചെറു​ത്തു​നിൽക്കാ​നുള്ള ധാർമിക കരുത്ത്‌ യോ​സേഫ്‌ എങ്ങനെ​യാണ്‌ ആർജി​ച്ചത്‌? ഒന്നാമ​താ​യി, ക്ഷണിക സുഖ​ത്തെ​ക്കാൾ യഹോ​വ​യു​മാ​യുള്ള ബന്ധത്തിന്‌ അവൻ അത്യധി​കം മൂല്യം കൽപ്പിച്ചു. അതു മാത്രമല്ല, ഒരു ദിവ്യ നിയമ​സം​ഹി​ത​യ്‌ക്കു (മോ​ശെ​യു​ടെ ന്യായ​പ്ര​മാ​ണം വരാനി​രു​ന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ) കീഴിൽ അല്ലായി​രു​ന്നെ​ങ്കി​ലും ധാർമിക തത്ത്വങ്ങൾ സംബന്ധിച്ച വ്യക്തമായ ഗ്രാഹ്യം യോ​സേ​ഫിന്‌ ഉണ്ടായി​രു​ന്നു; പോത്തി​ഫ​റി​ന്റെ അനുരാ​ഗ​പ​ര​വ​ശ​യായ ഭാര്യ​യു​മാ​യി പരസം​ഗ​ത്തിൽ ഏർപ്പെ​ടു​ന്നത്‌ അവളുടെ ഭർത്താ​വിന്‌ എതിരെ മാത്രമല്ല ദൈവ​ത്തിന്‌ എതി​രെ​യു​മുള്ള ഒരു പാപമാ​ണെന്ന്‌ അവന്‌ അറിയാ​മാ​യി​രു​ന്നു.—ഉല്‌പത്തി 39:8, 9.

മോഹ​ത്തി​ന്റെ ചെറിയ തിരി കൊളു​ത്തു​ന്നത്‌ വികാ​ര​ത്തി​ന്റെ അഗ്നി ആളിപ്പ​ട​രാൻ ഇടയാ​ക്കി​യേ​ക്കു​മെന്ന്‌ യോ​സേ​ഫിന്‌ വ്യക്തമാ​യും അറിയാ​മാ​യി​രു​ന്നു. ഒരു ക്രിസ്‌ത്യാ​നി യോ​സേ​ഫി​ന്റെ ഗതി പിൻപ​റ്റു​ന്നതു ജ്ഞാനമാണ്‌. 1957 ജൂലൈ 1 ലക്കം വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ഒരു ക്രിസ്‌ത്യാ​നി തന്റെ ജഡിക ബലഹീ​ന​തകൾ തിരി​ച്ച​റി​യണം. തിരു​വെ​ഴു​ത്തു​കൾ വെക്കുന്ന പരിധി​യു​ടെ അറ്റത്തോ​ളം തന്റെ ലൈം​ഗിക മോഹ​ങ്ങ​ള​നു​സ​രി​ച്ചു പോകാ​നും അവിടെ ചെല്ലു​മ്പോൾ നിൽക്കാ​നും തനിക്കു കഴിയു​മെന്ന്‌ അയാൾ ചിന്തി​ക്ക​രുത്‌. കുറെ​ക്കാ​ലം അങ്ങനെ ചെയ്യു​ന്ന​തിൽ വിജയി​ച്ചേ​ക്കാ​മെ​ങ്കി​ലും, അയാൾ ആ പരിധി​യു​ടെ അപ്പുറ​ത്തേക്ക്‌, പാപത്തി​ലേക്ക്‌, ഒടുവിൽ വഴുതി​വീ​ഴും. അക്കാര്യ​ത്തിൽ സംശയ​മില്ല. കാരണം, പരി​പോ​ഷി​പ്പി​ക്ക​പ്പെ​ടുന്ന ലൈം​ഗിക മോഹങ്ങൾ കരുത്തു പ്രാപിച്ച്‌ വ്യക്തി​യു​ടെ​മേ​ലുള്ള പിടി ഒന്നി​നൊ​ന്നു മുറു​ക്കും. അപ്പോൾ അവയിൽനി​ന്നു മനസ്സെ​ടു​ക്കു​ന്നത്‌ അയാൾക്കു കൂടുതൽ പ്രയാ​സ​ക​ര​മാ​യി​ത്തീ​രും. അവയെ മുളയി​ലേ നുള്ളി​ക്ക​ള​യു​ന്ന​താണ്‌ ഏറ്റവും നല്ല പ്രതി​രോ​ധം.”

ശരിയാ​യ​തി​നോ​ടുള്ള സ്‌നേ​ഹ​വും തെറ്റാ​യ​തി​നോ​ടുള്ള വെറു​പ്പും നാം വളർത്തി​യെ​ടു​ക്കു​മ്പോൾ തുടക്ക​ത്തിൽ ചെറു​ത്തു​നിൽക്കു​ന്നത്‌ എളുപ്പ​മാ​യി​ത്തീ​രു​ന്നു. (സങ്കീർത്തനം 37:27) എന്നാൽ, നാം സ്ഥിരോ​ത്സാ​ഹ​ത്തോ​ടെ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കേ​ണ്ട​തുണ്ട്‌. അങ്ങനെ ചെയ്യു​മ്പോൾ, ശരിയാ​യ​തി​നോ​ടുള്ള നമ്മുടെ സ്‌നേ​ഹ​വും തെറ്റാ​യ​തി​നോ​ടുള്ള വെറു​പ്പും യഹോ​വ​യു​ടെ സഹായ​ത്താൽ ശക്തമാ​യി​ത്തീ​രും. മാത്രമല്ല നാം, യേശു പറഞ്ഞതു​പോ​ലെ, പ്രലോ​ഭ​ന​ത്തിൽ അകപ്പെ​ടാ​തി​രി​ക്കാ​നും ദുഷ്ടനിൽനി​ന്നു വിടു​വി​ക്ക​പ്പെ​ടാ​നും നിരന്തരം പ്രാർഥി​ച്ചു​കൊണ്ട്‌ ജാഗ്ര​ത​യു​ള്ള​വ​രാ​യി നില​കൊ​ള്ളണം.—മത്തായി 6:13; 1 തെസ്സ​ലൊ​നീ​ക്യർ 5:17.

സമപ്രാ​യ​ക്കാ​രു​ടെ സമ്മർദം ചെറു​ത്തു​നിൽക്കൽ

ദുഷ്‌പ്ര​വൃ​ത്തി​യിൽ ഏർപ്പെ​ടാൻ സ്വാധീ​നി​ക്കുന്ന മറ്റൊരു ഘടകം സമപ്രാ​യ​ക്കാ​രു​ടെ സമ്മർദ​മാണ്‌. ഒരു യുവതി ഇങ്ങനെ തുറന്നു പറഞ്ഞു: “എന്റേത്‌ ഒരു ഇരട്ട ജീവി​ത​മാണ്‌—സ്‌കൂ​ളിൽ ഒന്ന്‌, വീട്ടിൽ മറ്റൊന്ന്‌. വായ്‌ തുറന്നാൽ അശ്ലീലം മാത്രം പറയുന്ന കുട്ടി​ക​ളു​മൊ​ത്താ​ണു കറങ്ങി​ന​ട​ക്കു​ന്നത്‌. ഞാനും അവരെ​പ്പോ​ലെ ആയിത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഞാൻ എന്താണു ചെയ്യേ​ണ്ടത്‌?” മറ്റുള്ള​വ​രിൽനി​ന്നു വ്യത്യ​സ്‌തർ ആയിരി​ക്കാ​നുള്ള ധൈര്യ​മാണ്‌ ആവശ്യം. അതു കൈവ​രി​ക്കാ​നുള്ള ഒരു വിധം, യോ​സേ​ഫി​നെ പോലുള്ള വിശ്വസ്‌ത ദൈവ​ദാ​സരെ കുറി​ച്ചുള്ള ബൈബിൾ വിവര​ണങ്ങൾ വായി​ക്കു​ന്ന​തും അതേക്കു​റി​ച്ചു ധ്യാനി​ക്കു​ന്ന​തു​മാണ്‌. തങ്ങളുടെ സമപ്രാ​യ​ക്കാ​രിൽനി​ന്നു വ്യത്യ​സ്‌തർ ആയിരി​ക്കാൻ ധൈര്യം ഉണ്ടായി​രുന്ന ദാനീ​യേൽ, ശദ്രക്ക്‌, മേശക്ക്‌, അബേദ്‌നെ​ഗോ എന്നീ നാലു യുവാ​ക്ക​ളും അനുക​ര​ണാർഹ​രായ മാതൃ​ക​ക​ളാണ്‌.

ബാബി​ലോ​നി​ലെ രാജ​കൊ​ട്ടാ​ര​ത്തിൽ മറ്റു യുവാ​ക്ക​ളോ​ടൊ​പ്പം വിദ്യ അഭ്യസി​ച്ചി​രുന്ന ഈ നാലു യുവ ഇസ്രാ​യേ​ല്യർ ‘നിത്യ​വും രാജ​ഭോ​ജ​ന​ത്തിൽനിന്ന്‌’ ഭക്ഷിക്ക​ണ​മാ​യി​രു​ന്നു. മോ​ശെ​യു​ടെ ന്യായ​പ്ര​മാ​ണ​ത്തി​ലെ ഭക്ഷ്യസം​ബ​ന്ധ​മായ നിയമങ്ങൾ ലംഘി​ക്കാൻ ആഗ്രഹി​ക്കാ​തി​രുന്ന അവർ ആ ഭക്ഷ്യസാ​ധ​നങ്ങൾ വർജിച്ചു. അതിനു ധൈര്യം ആവശ്യ​മാ​യി​രു​ന്നു, വിഭവങ്ങൾ—‘രാജ​ഭോ​ജ്യ​ങ്ങൾ’—പ്രലോ​ഭി​പ്പി​ക്കു​ന്നത്‌ ആയിരു​ന്ന​തി​നാൽ വിശേ​ഷി​ച്ചും അതു സത്യമാ​യി​രു​ന്നു. അമിത​മാ​യി മദ്യപി​ക്കാ​നോ മയക്കു​മ​രു​ന്നു​ക​ളും പുകയി​ല​യും മറ്റും ഉപയോ​ഗി​ക്കാ​നോ ഉള്ള പ്രലോ​ഭനം, സമ്മർദം പോലും, ഉണ്ടാകുന്ന ക്രിസ്‌ത്യാ​നി​കൾക്ക്‌ ഈ യുവജ​നങ്ങൾ എത്ര നല്ല മാതൃ​ക​ക​ളാണ്‌!—ദാനീ​യേൽ 1:3-17.

യേശു​ക്രി​സ്‌തു പിൽക്കാ​ലത്തു പറഞ്ഞ സംഗതി​യു​ടെ സത്യത ശദ്രക്കും മേശക്കും അബേദ്‌നെ​ഗോ​വും തെളി​യി​ച്ചു: “അത്യല്‌പ​ത്തിൽ വിശ്വ​സ്‌ത​നാ​യവൻ അധിക​ത്തി​ലും വിശ്വ​സ്‌തൻ.” (ലൂക്കൊസ്‌ 16:10) ഭക്ഷണം പോലെ താരത​മ്യേന ചെറിയ കാര്യം സംബന്ധി​ച്ചുള്ള അവരുടെ ധീരമായ നിലപാ​ടും യഹോവ അവർക്കു നൽകിയ അനു​ഗ്ര​ഹ​വും പിൽക്കാ​ലത്ത്‌ കൂടുതൽ വലിയ പരി​ശോ​ധ​ന​യ്‌ക്കാ​യി അവരെ ശക്തി​പ്പെ​ടു​ത്തി. (ദാനീ​യേൽ 1:18-20) വിഗ്ര​ഹാ​രാ​ധ​ന​യിൽ പങ്കെടു​ക്കാൻ അവർക്കു കൽപ്പന ലഭിച്ച​പ്പോ​ഴാണ്‌ ആ പരി​ശോ​ധന ഉണ്ടായത്‌. അതു നിഷേ​ധി​ച്ചാ​ലുള്ള ശിക്ഷ അഗ്നികു​ണ്‌ഠ​ത്തി​ലെ മരണമാ​യി​രു​ന്നു. ധൈര്യ​സ​മേതം, ആ മൂന്നു യുവാ​ക്ക​ളും യഹോ​വയെ മാത്രം ആരാധി​ക്കാൻ ദൃഢതീ​രു​മാ​ന​മെ​ടു​ത്തു. അനന്തര​ഫ​ലത്തെ കുറിച്ചു വ്യാകു​ല​പ്പെ​ടാ​തെ അവർ അവനിൽ പൂർണ​മാ​യി ആശ്രയി​ച്ചു. വീണ്ടും അവരുടെ വിശ്വാ​സ​ത്തെ​യും ധൈര്യ​ത്തെ​യും പ്രതി യഹോവ അവരെ അനു​ഗ്ര​ഹി​ച്ചു—ഇത്തവണ വളരെ​യ​ധി​കം ചൂടാ​ക്കി​യി​രുന്ന തീച്ചൂ​ള​യിൽനിന്ന്‌ ദൈവം അവരെ അത്ഭുത​ക​ര​മാ​യി സംരക്ഷി​ച്ചു.—ദാനീ​യേൽ 3:1-30.

ദുഷ്‌പ്ര​വൃ​ത്തി വർജിച്ച നിരവധി വ്യക്തി​ക​ളു​ടെ ദൃഷ്ടാ​ന്തങ്ങൾ ദൈവ​വ​ച​ന​ത്തിൽ കാണാം. “ഫറവോ​ന്റെ പുത്രി​യു​ടെ മകൻ എന്നു വിളി​ക്ക​പ്പെ​ടു​ന്നതു” നിമിത്തം “പാപത്തി​ന്റെ തല്‌ക്കാ​ല​ഭോഗ”ത്തിൽ ഏർപ്പെ​ടു​ന്ന​തി​നുള്ള അവസരം മോ​ശെക്കു ലഭിക്കു​മാ​യി​രു​ന്നെ​ങ്കി​ലും, അങ്ങനെ വിളി​ക്ക​പ്പെ​ടു​ന്നതു മോശെ നിരസി​ച്ചു. (എബ്രായർ 11:24-26) കൈക്കൂ​ലി സ്വീക​രി​ച്ചു​കൊണ്ട്‌ തന്റെ അധികാ​രം ദുരു​പ​യോ​ഗ​പ്പെ​ടു​ത്താൻ ശമൂവേൽ പ്രവാ​ചകൻ കൂട്ടാ​ക്കി​യില്ല. (1 ശമൂവേൽ 12:3, 4) സുവാർത്താ പ്രസംഗം നിറു​ത്താൻ യേശു​ക്രി​സ്‌തു​വി​ന്റെ അപ്പൊ​സ്‌ത​ല​ന്മാ​രോട്‌ ആവശ്യ​പ്പെ​ട്ട​പ്പോൾ അവർ അതു ധൈര്യ​സ​മേതം നിഷേ​ധി​ച്ചു. (പ്രവൃ​ത്തി​കൾ 5:27-29) യേശു​ത​ന്നെ​യും സകലവിധ ദുഷ്‌പ്ര​വൃ​ത്തി​ക​ളും ധീരമാ​യി വർജിച്ചു—തന്റെ ജീവന്റെ അവസാന നിമിഷം സൈനി​കർ “കണ്ടിവെണ്ണ കലർത്തിയ വീഞ്ഞു” അവനു കൊടു​ത്ത​പ്പോൾ പോലും. അതു സ്വീക​രി​ച്ചാൽ, ആ നിർണാ​യക സമയത്തെ അവന്റെ ദൃഢതീ​രു​മാ​ന​ത്തിന്‌ ഒരുപക്ഷേ ഇളക്കം തട്ടുമാ​യി​രു​ന്നു.—മർക്കൊസ്‌ 15:23; മത്തായി 4:1-10.

ദുഷ്‌പ്ര​വൃ​ത്തി വർജിക്കൽഒരു ജീവന്മരണ പ്രശ്‌നം

യേശു ഇങ്ങനെ പറഞ്ഞു: “ഇടുക്കു​വാ​തി​ലൂ​ടെ അകത്തു കടപ്പിൻ; നാശത്തി​ലേക്കു പോകുന്ന വാതിൽ വീതി​യു​ള്ള​തും വഴി വിശാ​ല​വും അതിൽകൂ​ടി കടക്കു​ന്നവർ അനേക​രും ആകുന്നു. ജീവങ്ക​ലേക്കു പോകുന്ന വാതിൽ ഇടുക്ക​വും വഴി ഞെരു​ക്ക​വു​മു​ള്ളതു; അതു കണ്ടെത്തു​ന്നവർ ചുരു​ക്ക​മ​ത്രേ.”—മത്തായി 7:13, 14.

വിശാ​ല​മാ​യ വഴിയാണ്‌ ആളുകൾക്ക്‌ ഇഷ്ടം. കാരണം, അതിലൂ​ടെ സഞ്ചരി​ക്കാൻ എളുപ്പ​മാണ്‌. അതിലൂ​ടെ സഞ്ചരി​ക്കു​ന്നവർ സ്വാർഥ ചിന്താ​ഗ​തി​കൾക്കും മാർഗ​ങ്ങൾക്കും വഴി​പ്പെട്ടു ജീവി​ക്കു​ന്ന​വ​രാണ്‌. അവർ ആഗ്രഹി​ക്കു​ന്നത്‌ സാത്താന്റെ ലോക​ത്തിൽനി​ന്നു വ്യത്യ​സ്‌തർ ആയിരി​ക്കാ​നല്ല, മറിച്ച്‌ അതുമാ​യി പൊരു​ത്ത​പ്പെ​ടാ​നാണ്‌. ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും തങ്ങൾക്ക്‌ ഒരു ധാർമിക വിലങ്ങു​ത​ടി​യാണ്‌ എന്ന്‌ അവർ കരുതു​ന്നു. (എഫെസ്യർ 4:17-19) എന്നിരു​ന്നാ​ലും, വിശാ​ല​മായ ആ വഴി ‘നാശത്തി​ലേക്കു പോകു​ന്നു’ എന്ന്‌ യേശു വ്യക്തമാ​യി പറയു​ക​യു​ണ്ടാ​യി.

എന്നാൽ ഞെരു​ക്ക​മുള്ള വഴി തിര​ഞ്ഞെ​ടു​ക്കു​ന്നവർ ചുരു​ക്ക​മാ​ണെന്ന്‌ യേശു പറഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌? ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളെ​യും തത്ത്വങ്ങ​ളെ​യും തങ്ങളുടെ ജീവി​ത​ത്തി​നു വഴികാ​ട്ടി​യാ​യും തങ്ങൾക്കു ചുറ്റു​മുള്ള ലോക​ത്തിൽ ദുഷ്‌പ്ര​വൃ​ത്തി ചെയ്യു​ന്ന​തി​നുള്ള വശീക​ര​ണ​ങ്ങ​ളും അവസര​ങ്ങ​ളും ചെറു​ത്തു​നിൽക്കാ​നുള്ള സഹായി​യാ​യും കണക്കാ​ക്കാൻ ആഗ്രഹി​ക്കു​ന്നവർ ചുരു​ക്ക​മാ​ണെ​ന്ന​താ​ണു പ്രധാന കാരണം. മാത്രമല്ല, അധർമ മോഹ​ത്തെ​യും സമപ്രാ​യ​ക്കാ​രിൽ നിന്നുള്ള സമ്മർദ​ത്തെ​യും തങ്ങൾ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന വഴിയിൽ നേരി​ട്ടേ​ക്കാ​വുന്ന മറ്റുള്ള​വ​രു​ടെ പരിഹാ​സത്തെ കുറി​ച്ചുള്ള ഭയത്തെ​യും ചെറു​ക്കാൻ സജ്ജരാ​യി​രി​ക്കു​ന്നവർ താരത​മ്യേന വളരെ കുറവു​മാണ്‌.—1 പത്രൊസ്‌ 3:16; 4:4.

പാപത്തെ വർജി​ക്കു​ന്ന​തിൽ തനിക്കു​ണ്ടാ​യി​രുന്ന പോരാ​ട്ടത്തെ കുറിച്ചു വർണി​ച്ച​പ്പോൾ പൗലൊസ്‌ അപ്പൊ​സ്‌ത​ലന്‌ അനുഭ​വ​പ്പെട്ട വികാരം അവർ പൂർണ​മാ​യി മനസ്സി​ലാ​ക്കു​ന്നു. ഇന്നത്തെ ലോക​ത്തെ​പ്പോ​ലെ, പൗലൊ​സി​ന്റെ കാലത്തെ റോമാ-ഗ്രീക്കു ലോകം ദുഷ്‌പ്ര​വൃ​ത്തി​യിൽ അമിത​മാ​യി ഏർപ്പെ​ടു​ന്ന​തി​നുള്ള അവസര​ത്തി​ന്റെ വിശാ​ല​മായ ഒരു പാത തുറന്നി​ട്ടി​രു​ന്നു. ശരി എന്തെന്ന്‌ അറിയാ​മാ​യി​രുന്ന തന്റെ മനസ്സും ദുഷ്‌പ്ര​വൃ​ത്തി ചെയ്യാൻ ചായ്‌വ്‌ ഉണ്ടായി​രുന്ന ജഡവും തമ്മിൽ ഒരു നിരന്തര ‘പോരാ​ട്ടം’ നടന്നതാ​യി പൗലൊസ്‌ വിശദീ​ക​രി​ച്ചു. (റോമർ 7:21-24) തന്റെ ശരീരം നല്ലൊരു ദാസനാണ്‌, കഠിന​നായ ഒരു യജമാനൻ അല്ല, എന്നു പൗലൊ​സിന്‌ അറിയാ​മാ​യി​രു​ന്ന​തി​നാൽ അതിന്റെ ചായ്‌വു​കൾ വർജി​ക്കാൻ അവൻ പഠിച്ചു. “ഞാൻ . . . എന്റെ ശരീരത്തെ ദണ്ഡിപ്പി​ച്ചു അടിമ​യാ​ക്കു​ക​യ​ത്രേ ചെയ്യു​ന്നതു” എന്ന്‌ അവൻ എഴുതി. (1 കൊരി​ന്ത്യർ 9:27) അത്തരം നിയ​ന്ത്രണം അവൻ എങ്ങനെ​യാ​ണു കൈവ​രി​ച്ചത്‌? അപര്യാ​പ്‌ത​മായ സ്വന്ത ശക്തിയാൽ ആയിരു​ന്നില്ല, മറിച്ച്‌ ദൈവാ​ത്മാ​വി​ന്റെ സഹായ​ത്താൽ ആയിരു​ന്നു.—റോമർ 8:9-11.

തത്‌ഫ​ല​മാ​യി, അപൂർണ​നാ​യി​രു​ന്നെ​ങ്കി​ലും പൗലൊസ്‌ അവസാനം വരെ യഹോ​വ​യോ​ടുള്ള തന്റെ നിർമലത പാലിച്ചു. അതു​കൊണ്ട്‌ മരിക്കു​ന്ന​തി​നു കുറച്ചു നാൾ മുമ്പ്‌ അവന്‌ ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “ഞാൻ നല്ല പോർ പൊരു​തു, ഓട്ടം തികെച്ചു, വിശ്വാ​സം കാത്തു. ഇനി നീതി​യു​ടെ കിരീടം എനിക്കാ​യി വെച്ചി​രി​ക്കു​ന്നു.”—2 തിമൊ​ഥെ​യൊസ്‌ 4:7, 8.

നമ്മുടെ അപൂർണ​ത​ക​ളോ​ടു പോരാ​ടവെ, പ്രോ​ത്സാ​ഹ​ജ​ന​ക​മായ മാതൃ​ക​യാ​യി പൗലൊസ്‌ മാത്രമല്ല നമുക്ക്‌ ഉള്ളത്‌. അവനു മാതൃ​ക​യാ​യി വർത്തിച്ച മറ്റുള്ള​വ​രും—യോ​സേഫ്‌, മോശെ, ദാനീ​യേൽ, ശദ്രക്ക്‌, മേശക്ക്‌, അബേദ്‌നെ​ഗോ, തുടങ്ങി പലരും—ഉണ്ട്‌. അപൂർണ മനുഷ്യർ ആയിരു​ന്നെ​ങ്കി​ലും, വിശ്വാ​സ​മുള്ള പുരു​ഷ​ന്മാ​രായ അവർ ഓരോ​രു​ത്ത​രും ദുഷ്‌പ്ര​വൃ​ത്തി വർജിച്ചു. നിർബ​ന്ധ​ബു​ദ്ധി നിമി​ത്തമല്ല അവർ അങ്ങനെ ചെയ്‌തത്‌, പിന്നെ​യോ യഹോ​വ​യു​ടെ ആത്മാവു മുഖാ​ന്ത​ര​മുള്ള ധാർമിക കരുത്തു നിമി​ത്ത​മാണ്‌. (ഗലാത്യർ 5:22, 23) അവർ ആത്മീയ മനുഷ്യർ ആയിരു​ന്നു. യഹോ​വ​യു​ടെ വായി​ലൂ​ടെ വരുന്ന ഓരോ വചനത്തി​നും വേണ്ടി അവർ ദാഹിച്ചു. (ആവർത്ത​ന​പു​സ്‌തകം 8:3) അവന്റെ വചനം അവർക്കു ജീവനെ അർഥമാ​ക്കി. (ആവർത്ത​ന​പു​സ്‌തകം 32:47, NW) സർവോ​പരി, അവർ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും ഭയപ്പെ​ടു​ക​യും ചെയ്‌തു. അവന്റെ സഹായ​ത്തോ​ടെ ദുഷ്‌പ്ര​വൃ​ത്തി​യോ​ടുള്ള വെറുപ്പ്‌ അവർ വളർത്തി​യെ​ടു​ത്തു.—സങ്കീർത്തനം 97:10; സദൃശ​വാ​ക്യ​ങ്ങൾ 1:7.

നമുക്ക്‌ അവരെ​പ്പോ​ലെ ആയിരി​ക്കാം. നിശ്ചയ​മാ​യും, സകലതരം ദുഷ്‌പ്ര​വൃ​ത്തി​യും വർജി​ക്കു​ന്ന​തിൽ തുടരു​ന്ന​തിന്‌ അവരെ​പ്പോ​ലെ​തന്നെ നമുക്കും യഹോ​വ​യു​ടെ ആത്മാവി​ന്റെ സഹായം ആവശ്യ​മാണ്‌. നാം പരിശു​ദ്ധാ​ത്മാ​വി​നു വേണ്ടി ആത്മാർഥ​മാ​യി യാചി​ക്കു​ക​യും ദൈവ​വ​ചനം പഠിക്കു​ക​യും പതിവാ​യി ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ യഹോവ തന്റെ ആത്മാവി​നെ ഉദാര​മാ​യി നമുക്കു നൽകും.—സങ്കീർത്തനം 119:105; ലൂക്കൊസ്‌ 11:13; എബ്രായർ 10:24, 25.

തുടക്ക​ത്തിൽ പരാമർശിച്ച തിമോ​ത്തി, തന്റെ ആത്മീയ ആവശ്യങ്ങൾ അവഗണി​ക്കാ​തി​രു​ന്ന​തിൽ സന്തോ​ഷ​വാ​നാ​യി​രു​ന്നു. സഹജോ​ലി​ക്കാ​ര​നു​മാ​യുള്ള തിമോ​ത്തി​യു​ടെ സംഭാ​ഷണം യാദൃ​ച്ഛി​ക​മാ​യി കേട്ട യുവ ജോലി​ക്കാ​രി തിമോ​ത്തി​യു​ടെ നിഷ്‌ക​ള​ങ്ക​ത​യാൽ തെറ്റായി ആകർഷി​ക്ക​പ്പെട്ടു. പിന്നീട്‌, ഭർത്താവ്‌ ഇല്ലാത്ത സമയത്തു വീട്ടിൽ വരാൻ അവൾ തിമോ​ത്തി​യെ ക്ഷണിച്ചു. തിമോ​ത്തി ആ ക്ഷണം നിരസി​ച്ചു. അതിൽ പിന്തി​രി​യാ​തെ അവൾ, പോത്തി​ഫ​റി​ന്റെ ഭാര്യ​യെ​പ്പോ​ലെ, അനേകം തവണ തന്റെ ക്ഷണം വെച്ചു​നീ​ട്ടി. തിമോ​ത്തി ഓരോ തവണയും ദൃഢമാ​യി, എന്നാൽ ദയാപു​ര​സ്സരം, അതു നിരസി​ച്ചു. അവൻ ദൈവ​വ​ചനം ഉപയോ​ഗിച്ച്‌ അവൾക്കു നല്ലൊരു സാക്ഷ്യം നൽകു​ക​യും ചെയ്‌തു. ദുഷ്‌പ്ര​വൃ​ത്തി വർജി​ക്കാ​നുള്ള ധാർമിക കരുത്തു നൽകിയ യഹോ​വ​യോട്‌ ആഴമായ നന്ദിയുള്ള തിമോ​ത്തി ഇപ്പോൾ ഒരു സഹ ക്രിസ്‌ത്യാ​നി​യു​മൊത്ത്‌ സന്തുഷ്ട​മായ വിവാ​ഹ​ജീ​വി​തം നയിക്കു​ന്നു. ദുഷ്‌പ്ര​വൃ​ത്തി വർജി​ച്ചു​കൊണ്ട്‌ ക്രിസ്‌തീയ നിർമലത കാത്തു​സൂ​ക്ഷി​ക്കാൻ ശ്രമി​ക്കുന്ന സകല​രെ​യും നിശ്ചയ​മാ​യും യഹോവ അനു​ഗ്ര​ഹി​ക്കു​ക​യും ശക്തി​പ്പെ​ടു​ത്തു​ക​യും ചെയ്യും.—സങ്കീർത്തനം 1:1-3.