വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമയം ഒട്ടുമില്ലാത്തത്‌ എന്തുകൊണ്ട്‌?

സമയം ഒട്ടുമില്ലാത്തത്‌ എന്തുകൊണ്ട്‌?

സമയം ഒട്ടുമി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

സമയം. ആ വാക്ക്‌ കൃത്യ​മാ​യി നിർവ​ചി​ക്കാൻ പ്രയാ​സ​മാ​ണെന്നു നാം കണ്ടെത്തി​യേ​ക്കാം. എന്നാൽ ഒരു സംഗതി തീർച്ച​യാണ്‌, വേണ്ടത്ര സമയം ഉള്ളതായി നമുക്ക്‌ ഒരിക്ക​ലും തോന്നാ​റില്ല. അതു പെട്ടെന്നു കടന്നു​പോ​കു​ന്നു​വെ​ന്നും നമുക്ക്‌ അറിയാം. “സമയം പറന്നു പോകു​ന്നു” എന്ന്‌ നാം മിക്ക​പ്പോ​ഴും വിലപി​ക്കാ​റുണ്ട്‌.

എന്നാൽ, ആംഗലേയ കവിയായ ഓസ്റ്റിൻ ഡോബ്‌സന്റെ 1877-ലെ പിൻവ​രുന്ന അഭി​പ്രായ പ്രകടനം കുറെ​ക്കൂ​ടെ കൃത്യ​മാണ്‌: “സമയം പോകു​ന്നു എന്നാണോ നിങ്ങൾ പറയു​ന്നത്‌? ഏയ്‌, ഇല്ല! സമയം നിലനിൽക്കു​ന്നു, നാം പോകു​ന്നു.” 1921-ൽ മരണമടഞ്ഞ ഡോബ്‌സൻ പോയിട്ട്‌ ഏകദേശം 80 വർഷമാ​യി; സമയമോ നിലനി​ന്നി​രി​ക്കു​ന്നു.

സമയം സുലഭം

മനുഷ്യ​വർഗ​ത്തി​ന്റെ സ്രഷ്ടാ​വി​നെ കുറിച്ച്‌ ബൈബിൾ നമ്മോടു പറയുന്നു: “പർവ്വതങ്ങൾ ഉണ്ടായ​തി​ന്നും നീ ഭൂമി​യെ​യും ഭൂമണ്ഡ​ല​ത്തെ​യും നിർമ്മി​ച്ച​തി​ന്നും മുമ്പെ നീ അനാദി​യാ​യും ശാശ്വ​ത​മാ​യും ദൈവം ആകുന്നു.” (സങ്കീർത്തനം 90:2) അല്ലെങ്കിൽ പുതിയ യെരൂ​ശ​ലേം ബൈബിൾ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ, “നിത്യത മുതൽ നിത്യത വരെ നീ ദൈവ​മാണ്‌.” അതു​കൊണ്ട്‌, ദൈവം ഉണ്ടായി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം സമയവും ഉണ്ടായി​രി​ക്കും—അതേ, എന്നു​മെ​ന്നേ​ക്കും!

സമയം നിത്യ​മാ​യുള്ള ദൈവ​ത്തിന്‌ നേർ വിപരീ​ത​മാ​യി, മനുഷ്യ​രെ കുറിച്ച്‌ നാം ഇങ്ങനെ വായി​ക്കു​ന്നു: “ഞങ്ങളുടെ നാളു​ക​ളൊ​ക്കെ​യും നിന്റെ ക്രോ​ധ​ത്തിൽ കഴിഞ്ഞു​പോ​യി; ഞങ്ങളുടെ സംവത്സ​ര​ങ്ങളെ ഞങ്ങൾ ഒരു നെടു​വീർപ്പു​പോ​ലെ കഴിക്കു​ന്നു. ഞങ്ങളുടെ ആയുഷ്‌കാ​ലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം; അതിന്റെ പ്രതാപം പ്രയാ​സ​വും ദുഃഖ​വു​മ​ത്രേ; അതു വേഗം തീരു​ക​യും ഞങ്ങൾ പറന്നു പോക​യും ചെയ്യുന്നു.”—സങ്കീർത്തനം 90:9, 10.

മനുഷ്യൻ എന്നേക്കും ജീവി​ക്കുക എന്നത്‌ ദൈ​വോ​ദ്ദേ​ശ്യ​മാ​ണെന്നു ബൈബിൾ വ്യക്തമാ​യി പഠിപ്പി​ക്കു​ന്നു​വെ​ങ്കി​ലും ഇന്നു ജീവിതം വളരെ ഹ്രസ്വം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ഉല്‌പത്തി 1:27, 28; സങ്കീർത്തനം 37:29) ദൈവം ഉദ്ദേശി​ച്ച​തു​പോ​ലെ ആയുഷ്‌കാ​ലം അപരി​മി​തം ആയിരി​ക്കു​ന്ന​തി​നു പകരം, ഏറ്റവും അനുകൂ​ല​മായ ചുറ്റു​പാ​ടിൽ പോലും മനുഷ്യ​ന്റെ ആയുസ്സ്‌ ശരാശരി 30,000 ദിവസ​ത്തിൽ കുറവാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? മനുഷ്യർക്ക്‌ സമയം ഇത്ര കുറവാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ദുഃഖ​ക​ര​മായ ഈ സാഹച​ര്യ​ത്തി​നു കാരണം ആര്‌ അല്ലെങ്കിൽ എന്ത്‌ ആണ്‌? വ്യക്തവും തൃപ്‌തി​ക​ര​വു​മായ ഉത്തരങ്ങൾ ബൈബിൾ നൽകുന്നു. a

സമയം കുറഞ്ഞു കുറഞ്ഞു വരുന്നു

ഈ കഴിഞ്ഞ ദശകങ്ങ​ളിൽ ജീവി​ത​ത്തി​ന്റെ ഗതി​വേഗം വർധി​ച്ചി​രി​ക്കു​ന്നു​വെന്നു പഴമക്കാർ സാക്ഷ്യ​പ്പെ​ടു​ത്തും. കഴിഞ്ഞ 200 വർഷം​കൊണ്ട്‌, ഒരു ആഴ്‌ച​യി​ലെ തൊഴിൽ സമയം 80 മണിക്കൂ​റിൽനിന്ന്‌ 38 മണിക്കൂ​റാ​യി കുറഞ്ഞു. “എങ്കിലും അത്‌ നമ്മുടെ പരാതിക്ക്‌ അറുതി വരുത്തി​യി​ട്ടില്ല” എന്ന്‌ പത്ര​പ്ര​വർത്ത​ക​യായ ഡോ. സിബിലെ ഫ്രിച്ച്‌ ചൂണ്ടി​ക്കാ​ട്ടി. അവർ ഇങ്ങനെ വിശദീ​ക​രി​ച്ചു: “തീരെ സമയമില്ല; സമയം അമൂല്യ​മാണ്‌; ശ്വാസം വിടാൻ സമയമില്ല; തിരക്കു പിടിച്ച ജീവിതം.”

പുതിയ കണ്ടുപി​ടു​ത്തങ്ങൾ, മുൻകാല തലമു​റകൾ ഒരിക്ക​ലും സ്വപ്‌നം കണ്ടിട്ടു​പോ​ലും ഇല്ലാത്ത അവസര​ങ്ങ​ളു​ടെ​യും സാധ്യ​ത​ക​ളു​ടെ​യും കവാടം തുറന്നി​രി​ക്കു​ന്നു. എന്നാൽ ഒട്ടനേകം പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാ​നുള്ള സാധ്യത വർധി​ക്കു​ന്തോ​റും അവയി​ലെ​ല്ലാം ഏർപ്പെ​ടാൻ സമയം തികയാ​തെ വരുന്ന​തിൽനിന്ന്‌ ഉളവാ​കുന്ന ഇച്ഛാഭം​ഗ​വും വർധി​ക്കു​ന്നു. ഇക്കാലത്ത്‌ ലോക​ത്തി​ന്റെ മിക്ക ഭാഗങ്ങ​ളി​ലും ആളുകൾ ഘടികാ​ര​ത്തിൽ നോക്കി​യാണ്‌ ജീവി​ക്കു​ന്നത്‌. അവർ സമയബ​ന്ധി​ത​മായ ഒരു പ്രവർത്ത​ന​ത്തിൽനിന്ന്‌ മറ്റൊ​ന്നി​ലേക്ക്‌ തിരക്കിട്ട്‌ നീങ്ങുന്നു. ഡാഡിക്ക്‌ രാവിലെ 7-ന്‌ ജോലി​ക്കു പോകണം, മമ്മിക്ക്‌ 8.30-ഓടെ കുട്ടി​കളെ സ്‌കൂ​ളിൽ എത്തിക്കണം, മുത്തച്ഛന്‌ 9.40-ന്‌ ഡോക്ടറെ കാണണം, സന്ധ്യയ്‌ക്ക്‌ 7.30-ന്‌ ഒരു പ്രധാ​ന​പ്പെട്ട യോഗ​ത്തിൽ സംബന്ധി​ക്കാൻ എല്ലാവ​രും ഒരു​ങ്ങേ​ണ്ട​തുണ്ട്‌. സമയബ​ന്ധി​ത​മായ ഒരു പ്രവർത്ത​ന​ത്തിൽനിന്ന്‌ മറ്റൊ​ന്നി​ലേക്ക്‌ തിടുക്കം കൂട്ടി ഓടവെ, വിശ്ര​മ​ത്തിന്‌ ഒട്ടും​തന്നെ സമയം ഇല്ല. വിരസ​മായ, മടുപ്പി​ക്കുന്ന അനുദിന പ്രവർത്ത​ന​ങ്ങളെ കുറിച്ച്‌ നാം പരാതി​പ്പെ​ടു​ന്നു.

സമയക്കു​റവ്‌ നമുക്കു മാത്രമല്ല

മനുഷ്യ​വർഗ​ത്തി​ന്റെ ആയുഷ്‌കാ​ലം വെട്ടി​ച്ചു​രു​ക്ക​പ്പെ​ടാൻ പദ്ധതി​യി​ണ​ക്കിയ, ദൈവ​ത്തി​ന്റെ ശത്രു​വായ പിശാ​ചായ സാത്താൻ ഇപ്പോൾ സ്വന്തം ദുഷ്ടത​യു​ടെ ഫലം അനുഭ​വി​ക്കു​ക​യാണ്‌. (ഗലാത്യർ 6:7, 8 താരത​മ്യം ചെയ്യുക.) മിശി​ഹൈക രാജ്യ​ത്തി​ന്റെ ജനനത്തെ കുറിച്ചു പറഞ്ഞു​കൊണ്ട്‌ വെളി​പ്പാ​ടു 12:12 നമുക്കു പ്രത്യാ​ശ​യ്‌ക്കു വക നൽകുന്നു: “ആകയാൽ സ്വർഗ്ഗ​വും അതിൽ വസിക്കു​ന്ന​വ​രു​മാ​യു​ള്ളോ​രേ, ആനന്ദി​പ്പിൻ; ഭൂമി​ക്കും സമു​ദ്ര​ത്തി​ന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്‌പ​കാ​ല​മേ​യു​ള്ളു എന്നു അറിഞ്ഞു മഹാ​ക്രോ​ധ​ത്തോ​ടെ നിങ്ങളു​ടെ അടുക്കൽ ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു.”—ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.

വിശ്വാ​സ​യോ​ഗ്യ​മായ ബൈബിൾ കാലഗ​ണ​ന​യും ബൈബിൾ പ്രവചന നിവൃ​ത്തി​യും അനുസ​രിച്ച്‌, നാം ഇപ്പോൾ ആ ‘അൽപ്പകാ​ല​ത്തി​ന്റെ’ അന്ത്യത്തി​ലാ​ണു ജീവി​ക്കു​ന്നത്‌. സാത്താന്‌ അനുവ​ദി​ച്ചി​രി​ക്കുന്ന സ്വത​ന്ത്ര​മായ സമയം പെട്ടെ​ന്നു​തന്നെ പൂർണ​മാ​യും അവസാ​നി​ക്കാൻ പോകു​ക​യാ​ണെന്ന്‌ അറിയു​ന്നത്‌ എത്ര സന്തോ​ഷ​ക​ര​മാണ്‌! അവനെ നീക്കം ചെയ്‌താൽപ്പി​ന്നെ, അനുസ​ര​ണ​മുള്ള മനുഷ്യർ പൂർണ​രാ​ക്ക​പ്പെ​ടും. ആരംഭ​ത്തിൽ യഹോവ അവർക്കു വേണ്ടി ഉദ്ദേശി​ച്ചി​രുന്ന നിത്യ​ജീ​വൻ അവർക്കു നേടാ​നാ​കും. (വെളി​പ്പാ​ടു 21:1-5) സമയമി​ല്ലായ്‌മ പിന്നീട്‌ ഒരിക്ക​ലും ഒരു പ്രശ്‌നം ആയിരി​ക്കില്ല.

നിത്യ​ജീ​വൻ അഥവാ എന്നേക്കും ജീവിക്കൽ—അതിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്ന്‌ നിങ്ങൾക്കു വിഭാവന ചെയ്യാ​നാ​കു​മോ? ചെയ്യാതെ വിടേ​ണ്ടി​വന്ന കാര്യങ്ങൾ വീണ്ടും ഒരിക്ക​ലും നിങ്ങളെ പൊറു​തി​മു​ട്ടി​ക്കു​ക​യില്ല. നിങ്ങൾക്കു കൂടുതൽ സമയം ആവശ്യ​മാ​ണെ​ങ്കിൽ, നാളെ​യുണ്ട്‌, അല്ലെങ്കിൽ അടുത്ത ആഴ്‌ച​യുണ്ട്‌, അതുമ​ല്ലെ​ങ്കിൽ അടുത്ത വർഷമുണ്ട്‌—അതേ, നിങ്ങളു​ടെ മുമ്പാകെ അതിവി​ശാ​ല​മായ നിത്യ​ത​യുണ്ട്‌!

ഇപ്പോ​ഴുള്ള സമയം ജ്ഞാനപൂർവം ഉപയോ​ഗി​ക്കൽ

മനുഷ്യ​രെ സ്വാധീ​നി​ക്കാ​നുള്ള തന്റെ സമയം പരിമി​ത​മാ​ണെന്നു തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌ സാത്താൻ, ദൈവ​ത്തി​ന്റെ സ്ഥാപിത രാജ്യ​ത്തി​ന്റെ സുവാർത്ത ശ്രദ്ധി​ക്കാൻ ആളുകൾക്കു സമയം ലഭിക്കാ​ത്ത​വണ്ണം അവരെ വളരെ തിരക്കി​ലാ​ക്കാൻ ശ്രമി​ക്കു​ന്നു. അതു​കൊണ്ട്‌ നാം പിൻവ​രുന്ന ദിവ്യ ബുദ്ധി​യു​പ​ദേശം ചെവി​ക്കൊ​ള്ളു​ന്നതു പ്രധാ​ന​മാണ്‌: “ആകയാൽ സൂക്ഷ്‌മ​ത്തോ​ടെ, അജ്ഞാനി​ക​ളാ​യി​ട്ടല്ല ജ്ഞാനി​ക​ളാ​യി​ട്ട​ത്രേ നടപ്പാൻ നോക്കു​വിൻ. ഇതു ദുഷ്‌കാ​ല​മാ​ക​യാൽ സമയം തക്കത്തിൽ ഉപയോ​ഗി​ച്ചു​കൊൾവിൻ. ബുദ്ധി​ഹീ​ന​രാ​കാ​തെ കർത്താ​വി​ന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹി​ച്ചു​കൊൾവിൻ.”—എഫെസ്യർ 5:15-17.

നിലനിൽക്കു​ന്ന യാതൊ​രു പ്രയോ​ജ​ന​വും കൈവ​രു​ത്താത്ത നിഷ്‌ഫ​ല​മായ കാര്യ​ങ്ങ​ളിൽ നമ്മുടെ സമയം പാഴാ​ക്കാ​തെ ഏറ്റവും പ്രാധാ​ന്യം അർഹി​ക്കുന്ന കാര്യ​ങ്ങൾക്കാ​യി സമയം ജ്ഞാനപൂർവം ഉപയോ​ഗി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാണ്‌! ഹൃദയം​ഗ​മ​മായ പിൻവ​രുന്ന വാക്കു​ക​ളിൽ യഹോ​വ​യോട്‌ അപേക്ഷി​ച്ച​പ്പോൾ മോ​ശെക്ക്‌ ഉണ്ടായി​രുന്ന അതേ മനോ​ഭാ​വം നാം നട്ടുവ​ളർത്തണം: “ഞങ്ങൾ ജ്ഞാനമു​ള്ളോ​രു ഹൃദയം പ്രാപി​ക്ക​ത്ത​ക്ക​വണ്ണം ഞങ്ങളുടെ നാളു​കളെ എണ്ണുവാൻ ഞങ്ങളെ ഉപദേ​ശി​ക്കേ​ണമേ.”—സങ്കീർത്തനം 90:12.

ഇന്നത്തെ ലോക​ത്തിൽ എല്ലാവ​രും തിരക്കി​ലാ​ണെ​ന്നതു ശരിതന്നെ. എന്നിരു​ന്നാ​ലും, ദൈവ​രാ​ജ്യ ഭരണത്തിൻ കീഴിൽ നിത്യ​ജീ​വൻ നേടു​ന്ന​തി​നുള്ള ദൈവിക നിബന്ധ​ന​കളെ കുറിച്ചു പഠിക്കാൻ നിങ്ങളു​ടെ വില​യേ​റിയ സമയത്തിൽ കുറച്ചു ചെലവ​ഴി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ നിങ്ങളെ ശക്തമായി ഉദ്‌ബോ​ധി​പ്പി​ക്കു​ക​യാണ്‌. “കർത്താ​വി​ന്റെ [“യഹോ​വ​യു​ടെ,” NW] ഇഷ്ടം ഇന്നതെന്നു ഗ്രഹി”ക്കാനായി ബൈബിൾ ക്രമീ​കൃ​ത​മാ​യി പഠിച്ചു​കൊണ്ട്‌ ആഴ്‌ച​യിൽ ഒരു മണിക്കൂർ ചെലവി​ടു​ന്നത്‌ പിൻവ​രുന്ന വാക്കു​ക​ളു​ടെ നിവൃത്തി വ്യക്തി​പ​ര​മാ​യി അനുഭ​വി​ക്കാൻ നിങ്ങളെ പ്രാപ്‌ത​രാ​ക്കും: “ദോഷം വിട്ടൊ​ഴി​ഞ്ഞു ഗുണം ചെയ്‌ക; എന്നാൽ നീ സദാകാ​ലം സുഖമാ​യി വസിക്കും. നീതി​മാ​ന്മാർ ഭൂമിയെ അവകാ​ശ​മാ​ക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:27, 29.

[അടിക്കു​റി​പ്പു​കൾ]

a വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ ഇൻഡ്യ പ്രസി​ദ്ധീ​ക​രിച്ച നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം പുസ്‌ത​ക​ത്തി​ന്റെ 6-ാം അധ്യായം കാണുക.