വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചന സ്‌നേഹികൾക്ക്‌ ഒരു നാഴികക്കല്ല്‌

ദൈവവചന സ്‌നേഹികൾക്ക്‌ ഒരു നാഴികക്കല്ല്‌

ദൈവ​വചന സ്‌നേ​ഹി​കൾക്ക്‌ ഒരു നാഴി​ക​ക്കല്ല്‌

ദൈവവചന സ്‌നേ​ഹി​കൾക്കെ​ല്ലാം 1998 എന്ന വർഷം ഒരു സുപ്ര​ധാന നാഴി​ക​ക്കല്ല്‌ ആയിരു​ന്നു. ആ വർഷം, “വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതിയ ലോക ഭാഷാന്തര”ത്തിന്റെ അച്ചടിച്ച പ്രതി​ക​ളു​ടെ എണ്ണം പത്തു കോടി ആയി. അങ്ങനെ അത്‌, ഈ നൂറ്റാ​ണ്ടിൽ പുറത്തി​റ​ക്കി​യി​ട്ടു​ള്ള​വ​യിൽ വെച്ച്‌ ഏറ്റവു​മ​ധി​കം വിതരണം ചെയ്യപ്പെട്ട ബൈബി​ളു​ക​ളിൽ ഒന്നായി​ത്തീർന്നി​രി​ക്കു​ന്നു!

ഈനേട്ടം പ്രത്യേ​കി​ച്ചും ശ്രദ്ധേ​യ​മാണ്‌, കാരണം, ഈ പരിഭാഷ ആദ്യം പ്രകാ​ശനം ചെയ്യ​പ്പെ​ട്ട​പ്പോൾ അത്‌ കടുത്ത വിമർശ​ന​ത്തി​നു വിധേ​യ​മാ​യി. എന്നിട്ടും അത്‌ അതിജീ​വി​ക്കുക മാത്രമല്ല ഭൂമി​യി​ലെ​മ്പാ​ടു​മുള്ള കോടി​ക്ക​ണ​ക്കിന്‌ ഭവനങ്ങ​ളി​ലേ​ക്കും—ഹൃദയ​ങ്ങ​ളി​ലേ​ക്കും—കടന്നു​ചെ​ന്നു​കൊണ്ട്‌ തഴച്ചു​വ​ള​രു​ക​യും ചെയ്‌തി​രി​ക്കു​ന്നു! ഈ അതുല്യ പരിഭാ​ഷ​യു​ടെ ഉറവ്‌ എന്താണ്‌? അതിന്റെ പിമ്പിൽ ആരാണ്‌? അത്‌ ഉപയോ​ഗി​ക്കു​ന്ന​തിൽ നിന്നു നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം ലഭി​ച്ചേ​ക്കാം?

ഒരു പുതിയ പരിഭാ​ഷ​യു​ടെ ആവശ്യ​മെന്ത്‌?

യഹോ​വ​യു​ടെ സാക്ഷി​കളെ പ്രതി​നി​ധീ​ക​രി​ക്കുന്ന നിയമാ​നു​സൃത ഏജൻസി​യായ വാച്ച്‌ടവർ സൊ​സൈറ്റി നൂറി​ല​ധി​കം വർഷമാ​യി ബൈബി​ളു​കൾ വിതരണം ചെയ്‌തു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. എന്നിട്ടും, എന്തു​കൊ​ണ്ടാണ്‌ ദൈവ​വ​ച​ന​ത്തി​ന്റെ മറ്റൊരു ഭാഷാ​ന്തരം പുറത്തി​റ​ക്കേ​ണ്ട​തു​ണ്ടെന്ന്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കു തോന്നി​യത്‌? സാക്കായെ കുബോ​യും വോൾട്ടർ സ്‌പെ​ക്‌റ്റും എഴുതിയ ഇത്രയ​ധി​കം ഭാഷാ​ന്ത​ര​ങ്ങ​ളോ? എന്ന പുസ്‌തകം ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “യാതൊ​രു ബൈബിൾ പരിഭാ​ഷ​യും അന്തിമ​മായ ഒന്നായി പരിഗ​ണി​ക്കാ​നാ​വില്ല. ബൈബിൾപ​ര​മായ പാണ്ഡി​ത്യ​ത്തി​ന്റെ വളർച്ച​യ്‌ക്കും ഭാഷയ്‌ക്കു വരുന്ന മാറ്റത്തി​നും അനുസൃ​ത​മാ​യി പരിഭാ​ഷ​ക​ളി​ലും മാറ്റങ്ങൾ ആവശ്യ​മാണ്‌.”

ബൈബിൾ ആദ്യം എഴുത​പ്പെട്ട എബ്രായ, ഗ്രീക്ക്‌, അരമായ ഭാഷകളെ സംബന്ധിച്ച ഗ്രാഹ്യം ഈ നൂറ്റാ​ണ്ടിൽ ഗണ്യമാ​യി വർധിച്ചു. മാത്ര​വു​മല്ല, ബൈബിൾ പരിഭാ​ഷ​ക​രു​ടെ മുൻത​ല​മു​റ​ക്കാർ ഉപയോ​ഗി​ച്ച​തി​നെ​ക്കാൾ കൂടുതൽ പഴക്കവും കൃത്യ​ത​യും ഉള്ള ബൈബിൾ കൈ​യെ​ഴു​ത്തു പ്രതികൾ ഇക്കാലത്തു കണ്ടെത്തി​യി​ട്ടുണ്ട്‌. തന്മൂലം, മുമ്പെ​ന്ന​ത്തെ​ക്കാ​ളും കൂടുതൽ കൃത്യ​ത​യോ​ടെ ദൈവ​വ​ചനം വിവർത്തനം ചെയ്യാൻ ഇന്നു കഴിയും! അതു​കൊണ്ട്‌, നല്ല കാരണ​ത്തോ​ടെ​ത​ന്നെ​യാണ്‌ ആധുനിക ഭാഷക​ളി​ലേ​ക്കുള്ള ബൈബിൾ പരിഭാ​ഷ​യ്‌ക്കു വേണ്ടി പുതിയ ലോക ബൈബിൾ ഭാഷാന്തര കമ്മിറ്റി രൂപീ​ക​രി​ച്ചത്‌.

ക്രിസ്‌തീ​യ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ഇംഗ്ലീ​ഷി​ലുള്ള പരിഭാഷ 1950-ൽ പ്രസി​ദ്ധീ​ക​രി​ച്ചു. ബൈബിൾ “പഴയ”, “പുതിയ” നിയമങ്ങൾ അടങ്ങി​യ​താ​ണെ​ന്നുള്ള സൂചനയെ നിരാ​ക​രി​ച്ചു​കൊ​ണ്ടുള്ള അതിന്റെ ശീർഷകം തന്നെ, അതുവരെ പിന്തു​ടർന്നു​പോന്ന രീതി​യിൽ നിന്നുള്ള സുധീ​ര​മായ ഒരു ചുവടു​മാ​റ്റ​മാ​യി​രു​ന്നു. അടുത്ത ദശകത്തിൽ എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഭാഗങ്ങൾ ഘട്ടം ഘട്ടമായി പ്രസി​ദ്ധീ​ക​രി​ച്ചു. 1961-ൽ മുഴു ബൈബി​ളും ഒറ്റവാ​ല്യ​മാ​യി ഇംഗ്ലീ​ഷിൽ പ്രകാ​ശനം ചെയ്‌തു.

ആരെല്ലാ​മാ​യി​രു​ന്നു ശ്രദ്ധേ​യ​മായ ഈ ബൈബി​ളി​ന്റെ പരിഭാ​ഷകർ? 1950 സെപ്‌റ്റം​ബർ 15 ലക്കം വീക്ഷാ​ഗോ​പു​രം ഇങ്ങനെ പറഞ്ഞു: “ഭാഷാന്തര കമ്മിറ്റി​യി​ലു​ണ്ടാ​യി​രുന്ന പുരു​ഷ​ന്മാർ, തങ്ങളാണ്‌ പരിഭാഷ നിർവ​ഹി​ച്ച​തെന്ന്‌, ജീവി​ച്ചി​രി​ക്കു​മ്പോ​ഴോ മരിച്ച​തി​നു ശേഷം പോലു​മോ തങ്ങളുടെ പേർ പ്രസി​ദ്ധീ​ക​രി​ക്ക​രു​തെന്ന്‌ ഉള്ള ആഗ്രഹം . . . പ്രകടി​പ്പി​ച്ചി​രി​ക്കു​ന്നു. ഈ പരിഭാ​ഷ​യു​ടെ ഉദ്ദേശ്യം ജീവനുള്ള സത്യ​ദൈ​വ​ത്തി​ന്റെ പേർ മഹത്ത്വ​പ്പെ​ടു​ത്തുക എന്നതാണ്‌.” പ്രത്യേക വൈദ​ഗ്‌ധ്യ​മൊ​ന്നും ഇല്ലാത്ത​വ​രു​ടെ ഒരു പരിഭാ​ഷ​യാ​യി അതിനെ കണ്ണുമ​ടച്ച്‌ തള്ളിക്ക​ള​യേ​ണ്ട​താ​ണെന്ന്‌ ചില വിമർശകർ അവകാ​ശ​പ്പെട്ടു. പക്ഷേ എല്ലാവർക്കും അത്തരം ന്യായ​ര​ഹി​ത​മായ വീക്ഷണ​മാ​യി​രു​ന്നില്ല ഉണ്ടായി​രു​ന്നത്‌. അലൻ എസ്‌. ഡഥി ഇങ്ങനെ എഴുതു​ന്നു: “ഒരു പ്രത്യേക ബൈബിൾ ഭാഷാ​ന്ത​ര​ത്തി​ന്റെ പരിഭാ​ഷ​ക​രോ പ്രസാ​ധ​ക​രോ ആരാ​ണെന്ന അറിയു​ന്നത്‌, ആ ഭാഷാ​ന്തരം നല്ലതോ മോശ​മോ എന്നു നിർണ​യി​ക്കാൻ നമ്മെ സഹായി​ക്കു​മോ? അവശ്യം ഇല്ല. അത്‌ അറിയാൻ ഓരോ ഭാഷാ​ന്ത​ര​ത്തി​ന്റെ​യും തനതു സവി​ശേ​ഷ​തകൾ പരി​ശോ​ധി​ച്ചു നോക്കു​ക​തന്നെ വേണം.” a

അതുല്യ​മായ സവി​ശേ​ഷ​ത​കൾ

അങ്ങനെ ചെയ്‌ത കോടി​ക്ക​ണ​ക്കി​നാ​ളു​കൾ, പുതിയ ലോക ഭാഷാ​ന്തരം വായി​ക്കാൻ എളുപ്പ​മു​ള്ളതു മാത്രമല്ല, അതീവ കൃത്യ​ത​യു​ള്ള​തു​മാ​ണെന്ന്‌ കണ്ടെത്തി​യി​രി​ക്കു​ന്നു. ലഭ്യമായ ഏറ്റവും നല്ല മൂല എബ്രായ, അരമായ, ഗ്രീക്ക്‌ പാഠങ്ങ​ളിൽ നിന്നാണ്‌ പരിഭാ​ഷകർ അതു വിവർത്തനം ചെയ്‌തത്‌. b കൂടാതെ, പുരാതന പാഠത്തെ സാധി​ക്കു​ന്നത്ര അക്ഷരീ​യ​മാ​യും എന്നാൽ എളുപ്പം മനസ്സി​ലാ​ക്കാ​വുന്ന ഭാഷയി​ലും വിവർത്തനം ചെയ്യാൻ അവർ അങ്ങേയറ്റം ശ്രദ്ധ ചെലുത്തി. തത്‌ഫ​ല​മാ​യി, ഈ പരിഭാ​ഷ​യു​ടെ വിശ്വ​സ്‌ത​ത​യും കൃത്യ​ത​യും നിമിത്തം ചില പണ്ഡിത​ന്മാർ അതിനെ പുകഴ്‌ത്തി. ഉദാഹ​ര​ണ​ത്തിന്‌, 1963 ജനുവ​രി​യി​ലെ ആൻഡോ​വർ ന്യൂട്ടൺ ക്വാർട്ടേർളി ഇങ്ങനെ പറഞ്ഞു: “ബൈബിൾ പരിഭാ​ഷ​യി​ലെ അനേകം പ്രശ്‌ന​ങ്ങളെ ധൈഷ​ണി​ക​മാ​യി കൈകാ​ര്യം ചെയ്യാൻ പ്രാപ്‌ത​രായ പണ്ഡിതർ ഈ പ്രസ്ഥാ​ന​ത്തിൽ [യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഇടയിൽ] ഉണ്ടെന്നു​ള്ള​തി​ന്റെ തെളി​വാണ്‌ പുതിയ നിയമ​ത്തി​ന്റെ പരിഭാഷ.”

ഈ പരിഭാ​ഷകർ ബൈബിൾ ഗ്രാഹ്യ​ത്തി​ന്റെ ഒരു പുതിയ ലോക​ത്തേ​ക്കുള്ള കവാടം തുറന്നു. നേരത്തെ അത്ര വ്യക്തമ​ല്ലാ​തി​രുന്ന ബൈബിൾ വാക്യങ്ങൾ ശ്രദ്ധേ​യ​മാം​വി​ധം വ്യക്തമാ​യി. ഉദാഹ​ര​ണ​മാ​യി, “ആത്മാവിൽ ദരി​ദ്ര​രാ​യവർ ഭാഗ്യ​വാ​ന്മാർ” എന്ന മത്തായി 5:3-ലെ കുഴപ്പി​ക്കുന്ന വാക്യത്തെ തങ്ങളുടെ ആത്മീയ ആവശ്യങ്ങൾ സംബന്ധിച്ച്‌ ബോധ​മു​ള്ളവർ സന്തുഷ്ട​രാ​കു​ന്നു എന്ന ആശയം നൽകി​ക്കൊണ്ട്‌ കൂടുതൽ അർഥവ​ത്തായ വിധത്തിൽ പരിഭാ​ഷ​പ്പെ​ടു​ത്തി. മരിച്ച​വ​രു​ടെ അവസ്ഥ സംബന്ധിച്ച ആശയക്കു​ഴപ്പം ഒഴിവാ​ക്കത്തക്ക വിധത്തി​ലാണ്‌ പുതിയ ലോക ഭാഷാ​ന്തരം അതി​നോ​ടു ബന്ധപ്പെട്ട മുഖ്യ പദങ്ങളെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. തത്‌ഫ​ല​മാ​യി, മതോ​പ​ദേ​ശ​ങ്ങൾക്കു വിപരീ​ത​മാ​യി, മരണത്തെ അതിജീ​വി​ക്കുന്ന ഒരു അമർത്യ ഭാഗം മനുഷ്യന്‌ ഇല്ലെന്ന്‌ പെട്ടെ​ന്നു​തന്നെ വിവേ​ചി​ക്കാൻ വായന​ക്കാർക്ക്‌ കഴിയും!

ദൈവ​നാ​മം പുനഃ​സ്ഥാ​പി​ക്കൽ

പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ഒരു മുന്തിയ സവി​ശേഷത, യഹോവ എന്ന ദൈവ​നാ​മ​ത്തി​ന്റെ പുനഃ​സ്ഥി​തീ​ക​ര​ണ​മാണ്‌. എബ്രായ ബൈബി​ളി​ന്റെ പുരാതന പ്രതി​ക​ളിൽ ദിവ്യ​നാ​മത്തെ പ്രതി​നി​ധീ​ക​രി​ക്കാൻ “യോദ്‌,” “ഹെ,” “വൗ,” “ഹെ” എന്നിങ്ങനെ ലിപ്യ​ന്ത​രീ​ക​രി​ക്കാ​വുന്ന നാല്‌ എബ്രായ വ്യഞ്‌ജ​നാ​ക്ഷ​ര​ങ്ങ​ളാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. പഴയ നിയമം എന്നു വിളി​ക്ക​പ്പെ​ടുന്ന ഭാഗത്തു​തന്നെ ഈ വ്യതി​രി​ക്ത​മായ നാമം ഏതാണ്ട്‌ 7,000 പ്രാവ​ശ്യം പ്രത്യ​ക്ഷ​പ്പെ​ടു​ന്നുണ്ട്‌. (പുറപ്പാ​ടു 3:15; സങ്കീർത്തനം 83:18) യഥാർഥ​ത്തിൽ, തന്റെ ആരാധകർ ആ നാമം അറിയാ​നും ഉപയോ​ഗി​ക്കാ​നും സ്രഷ്ടാവ്‌ ഉദ്ദേശി​ച്ചു!

എന്നിരു​ന്നാ​ലും അന്ധവി​ശ്വാ​സ​പ​ര​മായ ഭയം നിമിത്തം യഹൂദ​ന്മാർ ദിവ്യ​നാ​മം ഉപയോ​ഗി​ക്കു​ന്നതു നിറുത്തി. യേശു​വി​ന്റെ അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ കാല​ശേഷം, ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളു​ടെ പകർപ്പെ​ഴു​ത്തു​കാർ ദൈവ​ത്തി​ന്റെ വ്യക്തി നാമത്തി​നു പകരം കിരി​യോസ്‌ (കർത്താവ്‌) തിയോസ്‌ (ദൈവം) എന്നീ ഗ്രീക്കു പദങ്ങൾ ഉപയോ​ഗി​ക്കാൻ തുടങ്ങി. സങ്കടക​ര​മെന്നു പറയട്ടെ, ആധുനിക പരിഭാ​ഷകർ മിക്ക ബൈബി​ളു​ക​ളിൽ നിന്നും ദൈവ​നാ​മം നീക്കം ചെയ്‌തു​കൊണ്ട്‌, ദൈവ​ത്തി​നൊ​രു നാമമു​ണ്ടെ​ന്നത്‌ മറച്ചു​വെ​ച്ചു​കൊ​ണ്ടു​പോ​ലും, ആ ദൈവ​നി​ന്ദാ​ക​ര​മായ പാരമ്പ​ര്യം നിലനിർത്തി​യി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ യോഹ​ന്നാൻ 17:6-ൽ “ഞാൻ നിന്റെ നാമം വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു” എന്ന്‌ യേശു പറയുന്നു. എന്നുവ​രി​കി​ലും, റ്റുഡേ​യ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ അതിനെ ഇപ്രകാ​രം വിവർത്തനം ചെയ്യുന്നു: ‘ഞാൻ നിന്നെ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.’

ദിവ്യ​നാ​മ​ത്തി​ന്റെ കൃത്യ​മായ ഉച്ചാരണം അറിയില്ല എന്ന കാരണ​ത്താൽ അതിന്റെ നീക്കം ചെയ്യലി​നെ ചില പണ്ഡിത​ന്മാർ ന്യായീ​ക​രി​ക്കു​ന്നുണ്ട്‌. എന്നിരു​ന്നാ​ലും, യിരെ​മ്യാവ്‌, യെശയ്യാവ്‌, യേശു എന്നിങ്ങ​നെ​യുള്ള പരിചി​ത​മായ ബൈബിൾ പേരു​കളെ അവയുടെ മൂല എബ്രായ ഉച്ചാര​ണ​വു​മാ​യി ഒട്ടും​തന്നെ സാമ്യ​മി​ല്ലാത്ത വിധങ്ങ​ളി​ലാണ്‌ സാധാ​ര​ണ​മാ​യി പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നത്‌. യഹോവ എന്ന രൂപം ദിവ്യ​നാ​മത്തെ വിവർത്തനം ചെയ്യാ​നുള്ള ഒരു ഉചിത​മായ വിധമാ​യ​തി​നാൽ—അനേകർക്കും പരിചി​ത​മാ​യ​തും അതുത​ന്നെ​യാണ്‌—അത്‌ ഉപയോ​ഗി​ക്കു​ന്ന​തി​നോ​ടുള്ള ഏതൊരു വിയോ​ജി​പ്പും ആത്മാർഥ​ത​യി​ല്ലാ​ത്ത​താണ്‌.

തിരു​വെ​ഴു​ത്തി​ന്റെ എബ്രായ ഭാഗത്തും ഗ്രീക്ക്‌ ഭാഗത്തും പുതി​യ​ലോക ബൈബിൾ ഭാഷാന്തര കമ്മിറ്റി യഹോവ എന്ന നാമം ഉപയോ​ഗി​ച്ചത്‌ ഒരു സുധീര നടപടി ആയിരു​ന്നു. മധ്യ അമേരിക്ക, ദക്ഷിണ പസഫിക്‌, പൂർവ​ദേ​ശങ്ങൾ എന്നിവി​ട​ങ്ങ​ളി​ലുള്ള ആളുകൾക്കു വേണ്ടി മുൻകാല മിഷന​റി​മാർ നടത്തിയ പരിഭാ​ഷ​യും അവർക്ക്‌ ഒരു മുന്നോ​ടി എന്നവണ്ണം ഉണ്ടായി​രു​ന്നു. എന്നാൽ, ദൈവ​നാ​മ​ത്തി​ന്റെ അത്തരം ഉപയോ​ഗം കേവലം സൈദ്ധാ​ന്തിക താത്‌പ​ര്യം മാത്ര​മുള്ള വിഷയമല്ല. ഒരു വ്യക്തി​യെന്ന നിലയിൽ അവനെ അറിയു​ന്ന​തിന്‌ ദൈവ​നാ​മം അറിഞ്ഞി​രി​ക്കേ​ണ്ടതു മർമ​പ്ര​ധാ​ന​മാണ്‌. (പുറപ്പാ​ടു 34:6, 7) അവന്റെ നാമം ഉപയോ​ഗി​ക്കാൻ ദശലക്ഷ​ക്ക​ണ​ക്കി​നു വായന​ക്കാ​രെ പുതിയ ലോക ഭാഷാ​ന്തരം പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കു​ന്നു!

ഇംഗ്ലീ​ഷു​കാ​ര​ല്ലാത്ത വായന​ക്കാ​രു​ടെ അടു​ത്തേക്ക്‌

1963-നും 1989-നും ഇടയ്‌ക്ക്‌ പുതിയ ലോക ഭാഷാ​ന്തരം പൂർണ​മാ​യോ ഭാഗി​ക​മാ​യോ മറ്റു പത്തു ഭാഷക​ളിൽകൂ​ടി ലഭ്യമാ​യി. എന്നുവ​രി​കി​ലും, പരിഭാ​ഷാ​വേല വളരെ ദുഷ്‌ക​ര​മാ​യി​രു​ന്നു. ചില ഭാഷക​ളിൽ അത്‌ പൂർത്തി​യാ​ക്കാൻ 20-ഓ അതി​ലേ​റെ​യോ വർഷ​മെ​ടു​ത്തു. 1989-ൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോക ആസ്ഥാനത്ത്‌ ഒരു ‘ഭാഷാന്തര സേവന വിഭാഗം’ രൂപീ​ക​രി​ച്ചു. ഭരണസം​ഘ​ത്തി​ലെ റൈറ്റിങ്‌ കമ്മിറ്റി​യു​ടെ മാർഗ​നിർദേ​ശ​ത്തിൻ കീഴിൽ ഈ വിഭാഗം ബൈബിൾ പരിഭാ​ഷയെ ത്വരി​ത​പ്പെ​ടു​ത്താൻ തുടങ്ങി. ബൈബിൾ പദങ്ങളു​ടെ പഠനത്തെ കമ്പ്യൂട്ടർ സാങ്കേ​തി​ക​വി​ദ്യ​യു​മാ​യി കൂട്ടി​യി​ണ​ക്കി​ക്കൊ​ണ്ടുള്ള ഒരു പരിഭാ​ഷാ രീതി വികസി​പ്പി​ച്ചെ​ടു​ത്തു. ഈ പരിഭാ​ഷാ രീതി​യു​ടെ പ്രവർത്തനം ഏതു വിധത്തി​ലാണ്‌?

ബൈബിൾ ഒരു പുതിയ ഭാഷയി​ലേക്കു വിവർത്തനം ചെയ്യാൻ റൈറ്റിങ്‌ കമ്മിറ്റി അനുമതി നൽകി​ക്ക​ഴി​ഞ്ഞാൽ, അത്‌ ഒരു പരിഭാ​ഷാ സംഘം എന്ന നിലയിൽ സേവി​ക്കാൻ ഒരു കൂട്ടം സമർപ്പിത ക്രിസ്‌ത്യാ​നി​കളെ നിയമി​ക്കു​ന്നു. ഒരു സംഘത്തിന്‌ ഒരു വ്യക്തിയെ അപേക്ഷിച്ച്‌ കൂടുതൽ സന്തുലി​ത​മായ വിധത്തിൽ പരിഭാഷ നിർവ​ഹി​ക്കാ​നാ​കും. (സദൃശ​വാ​ക്യ​ങ്ങൾ 11:14, NW താരത​മ്യം ചെയ്യുക.) സാധാ​ര​ണ​ഗ​തി​യിൽ, ആ സംഘത്തി​ലെ ഓരോ അംഗത്തി​നും സൊ​സൈ​റ്റി​യു​ടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ പരിഭാ​ഷ​യിൽ അനുഭ​വ​പ​രി​ചയം ഉണ്ടായി​രി​ക്കും. പിന്നെ സംഘത്തിന്‌ ബൈബിൾ പരിഭാ​ഷാ തത്ത്വങ്ങൾ സംബന്ധി​ച്ചും പ്രത്യേ​ക​മാ​യി വികസി​പ്പി​ച്ചെ​ടുത്ത കമ്പ്യൂട്ടർ പ്രോ​ഗ്രാ​മു​ക​ളു​ടെ ഉപയോ​ഗം സംബന്ധി​ച്ചും സമഗ്ര​മായ പരിശീ​ലനം നൽകുന്നു. കമ്പ്യൂട്ടർ യഥാർഥ പരിഭാ​ഷാ ജോലി ചെയ്യു​ന്നില്ല, എന്നാൽ തങ്ങൾക്ക്‌ ആവശ്യ​മായ പ്രധാ​ന​പ്പെട്ട വിവരങ്ങൾ കണ്ടെത്താ​നും തങ്ങളുടെ തീരു​മാ​നങ്ങൾ സൂക്ഷി​ച്ചു​വെ​ക്കാ​നും അതു പരിഭാ​ഷാ സംഘത്തെ സഹായി​ക്കു​ന്നു.

ഒരു ബൈബിൾ പരിഭാ​ഷാ പദ്ധതിക്കു രണ്ടു ഘട്ടങ്ങളുണ്ട്‌. ആദ്യത്തെ ഘട്ടത്തിൽ, ഇംഗ്ലീഷ്‌ ഭാഷയി​ലുള്ള പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ ഉപയോ​ഗി​ക്കുന്ന പദങ്ങളു​ടെ​യും പദപ്ര​യോ​ഗ​ങ്ങ​ളു​ടെ​യും ഒരു ലിസ്റ്റ്‌ പരിഭാ​ഷ​കർക്കു നൽകുന്നു. അത്ര വ്യക്തമ​ല്ലാ​തി​രു​ന്നേ​ക്കാ​വുന്ന അർഥവ്യ​തി​യാ​നങ്ങൾ സംബന്ധിച്ച്‌ പരിഭാ​ഷ​കരെ ജാഗരൂ​ക​രാ​ക്കാ​നാ​യി, പരസ്‌പരം ബന്ധപ്പെട്ട ഇംഗ്ലീഷ്‌ പദങ്ങളെ വർഗീ​ക​രി​ക്കു​ന്നു. തത്തുല്യ​മായ നാട്ടു​ഭാ​ഷാ പദങ്ങളു​ടെ ഒരു ലിസ്റ്റ്‌ അവർ ഉണ്ടാക്കു​ന്നു. എങ്കിലും, ചില അവസര​ങ്ങ​ളിൽ ഒരു വാക്യം പരിഭാ​ഷ​പ്പെ​ടു​ത്താൻ പരിഭാ​ഷ​കനു ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ട്ടേ​ക്കാം. കമ്പ്യൂട്ടർ റിസെർച്ച്‌ സിസ്റ്റം എബ്രായ, ഗ്രീക്ക്‌ പദങ്ങൾ സംബന്ധിച്ച വിവര​ങ്ങ​ളും വാച്ച്‌ ടവർ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും പരിഭാ​ഷ​കനു ലഭ്യമാ​ക്കു​ന്നു.

പദ്ധതി അതിന്റെ രണ്ടാം ഘട്ടത്തി​ലേക്കു നീങ്ങവെ, തിര​ഞ്ഞെ​ടുത്ത നാട്ടു​ഭാ​ഷാ പദങ്ങൾ ബൈബിൾ പാഠഭാ​ഗ​ത്തേക്കു താനേ പകർത്ത​പ്പെ​ടു​ന്നു. ഇതു നിമിത്തം പരിഭാ​ഷ​യ്‌ക്ക്‌ അങ്ങേയറ്റം കൃത്യ​ത​യും പൊരു​ത്ത​വും ലഭിക്കു​ന്നു. എന്നാൽ ഈ “സേർച്ച്‌ ആൻഡ്‌ റീപ്ലേസ്‌” മാർഗ​ത്തി​ലൂ​ടെ ലഭിക്കുന്ന പാഠഭാ​ഗം വായി​ക്കാൻ എളുപ്പ​മു​ള്ളതല്ല. സുഗമ​മാ​യി വായി​ക്കാൻ തക്കവിധം ബൈബിൾ വാക്യ​ങ്ങളെ എഡിറ്റു ചെയ്യു​ന്ന​തി​ലും വാക്യ​ഘ​ട​ന​യിൽ വേണ്ട മാറ്റങ്ങൾ വരുത്തു​ന്ന​തി​ലും ഗണ്യമായ പ്രവർത്തനം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു.

ഈ പരിഭാ​ഷാ രീതി വൻ വിജയം എന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. ഒരു സംഘത്തിന്‌ മുഴു എബ്രായ തിരു​വെ​ഴു​ത്തു​ക​ളും വെറും രണ്ടു വർഷം കൊണ്ട്‌ പരിഭാ​ഷ​പ്പെ​ടു​ത്താൻ കഴിഞ്ഞു. എന്നാൽ സമാന​മായ മറ്റൊരു ഭാഷയി​ലേക്ക്‌, കമ്പ്യൂട്ടർ സഹായ​മി​ല്ലാ​തെ അത്‌ പരിഭാ​ഷ​പ്പെ​ടു​ത്തിയ ഒരു സംഘവു​മാ​യി ഇതിനെ താരത​മ്യം ചെയ്യുക—അവർക്ക്‌ അതിനു 16 വർഷം വേണ്ടി​വന്നു. 1989 മുതൽ ഇന്നോളം ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ മറ്റു 18 ഭാഷക​ളി​ലേക്ക്‌ വിവർത്തനം ചെയ്‌തി​ട്ടുണ്ട്‌. പൂർണ​മാ​യോ ഭാഗി​ക​മാ​യോ പുതിയ ലോക ഭാഷാ​ന്തരം ഇപ്പോൾ 34 ഭാഷക​ളിൽ ലഭ്യമാണ്‌. അങ്ങനെ 80 ശതമാ​ന​ത്തി​ല​ധി​കം യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ കുറഞ്ഞ​പക്ഷം ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളെ​ങ്കി​ലും തങ്ങളുടെ മാതൃ​ഭാ​ഷ​യി​ലുണ്ട്‌.

ലോക​ത്തി​ലെ 6,500 ഭാഷക​ളിൽ ബൈബിൾ ഭാഗങ്ങൾ 2,212 ഭാഷക​ളി​ലേ ഉള്ളൂ എന്നാണ്‌ യു​ണൈ​റ്റഡ്‌ ബൈബിൾ സൊ​സൈ​റ്റീസ്‌ റിപ്പോർട്ടു ചെയ്യു​ന്നത്‌. c ആയതി​നാൽ, 100-ഓളം പരിഭാ​ഷകർ എബ്രായ, ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതിയ ലോക ഭാഷാ​ന്തരം യഥാ​ക്രമം 11-ഉം 8-ഉം ഭാഷക​ളി​ലേക്ക്‌ വിവർത്തനം ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. “സകലമ​നു​ഷ്യ​രും രക്ഷപ്രാ​പി​പ്പാ​നും സത്യത്തി​ന്റെ പരിജ്ഞാ​ന​ത്തിൽ എത്തുവാ​നും” ആണ്‌ ദൈവം ഇച്ഛിക്കു​ന്നത്‌. (1 തിമൊ​ഥെ​യൊസ്‌ 2:4) ഇതു ചെയ്യു​ന്ന​തിൽ പുതിയ ലോക ഭാഷാ​ന്തരം തുടർന്നും സുപ്ര​ധാന പങ്കു വഹിക്കും എന്നതിൽ സംശയ​മില്ല.

ആയതി​നാൽ, ഈ ഭാഷാ​ന്തരം 10 കോടി പ്രതികൾ എന്ന നാഴി​ക​ക്കല്ല്‌ പിന്നി​ട്ടി​രി​ക്കു​ന്ന​തിൽ ഞങ്ങൾ സന്തോ​ഷി​ക്കു​ന്നു. ഇനിയും അനവധി കോടി പ്രതികൾ പുറത്തു​വ​രാൻ ഞങ്ങൾ പ്രാർഥി​ക്കു​ക​യും ചെയ്യുന്നു. ഈ ഭാഷാ​ന്തരം സ്വയം പരി​ശോ​ധി​ച്ചു നോക്കാൻ ഞങ്ങൾ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. വ്യക്തമായ അച്ചടി, പേജിലെ തലവാ​ച​കങ്ങൾ, പരിച​യ​മുള്ള വാക്യങ്ങൾ കണ്ടുപി​ടി​ക്കാൻ നിങ്ങളെ സഹായി​ക്കുന്ന ഒരു സൂചിക, വിശദ​മായ ഭൂപടങ്ങൾ, രസകര​മായ അനുബന്ധം എന്നിങ്ങനെ അനേകം പ്രത്യേക സവി​ശേ​ഷ​തകൾ നിങ്ങൾ ഇഷ്ടപ്പെ​ടും. അതിലും പ്രധാ​ന​മാ​യി, ദൈവ​ത്തി​ന്റെ മൊഴി​കൾ നിങ്ങളു​ടെ ഭാഷയിൽ കൃത്യ​മാ​യി പകർന്നു തന്നിരി​ക്കു​ന്നു എന്ന ആത്മവി​ശ്വാ​സ​ത്തോ​ടെ നിങ്ങൾക്ക്‌ ഇത്‌ വായി​ക്കാൻ കഴിയും.

[അടിക്കു​റി​പ്പു​കൾ]

a രസകരമെന്നു പറയട്ടെ, ന്യൂ അമേരി​ക്കൻ സ്റ്റാൻഡേർഡ്‌ ബൈബി​ളി​ന്റെ 1971 റഫറൻസ്‌ പതിപ്പി​ന്റെ പുറംചട്ട സമാന​മാ​യി ഇങ്ങനെ പറയുന്നു: “ശുപാർശ​കൾക്കോ പരാമർശ​ന​ങ്ങൾക്കോ വേണ്ടി ഞങ്ങൾ യാതൊ​രു പണ്ഡിത​ന്റെ​യും നാമം ഉപയോ​ഗി​ച്ചി​ട്ടില്ല. കാരണം, ദൈവ​വ​ചനം അതിന്റെ തന്നെ മേന്മക​ളു​ടെ പിന്തു​ണ​യിൽ നില​കൊ​ള്ളണം എന്നാണ്‌ ഞങ്ങൾ വിശ്വ​സി​ക്കു​ന്നത്‌.”

b വെസ്റ്റ്‌കോട്ടിനാലും ഹോർട്ടി​നാ​ലു​മുള്ള മൂല ഗ്രീക്കി​ലുള്ള പുതിയ നിയമം ആണ്‌ അടിസ്ഥാന ഗ്രീക്ക്‌ പാഠമാ​യി ഉതകി​യത്‌. ആർ. കിറ്റലി​ന്റെ ബിബ്ലിയ ഹെബ്രാ​യിക്ക ആയിരു​ന്നു എബ്രായ തിരു​വെ​ഴു​ത്തു​കൾക്കുള്ള അടിസ്ഥാ​നം പാഠം.

c അനേകം ആളുകൾക്കും രണ്ട്‌ ഭാഷകൾ അറിയാ​വു​ന്ന​തു​കൊണ്ട്‌ ലോക ജനസം​ഖ്യ​യി​ലെ 90 ശതമാ​ന​ത്തി​ല​ധി​കം ആളുകൾക്കും വായി​ക്കാൻ മതിയായ ഭാഷക​ളിൽ ഭാഗി​ക​മാ​യോ പൂർണ​മാ​യോ ബൈബിൾ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെന്ന്‌ കരുത​പ്പെ​ടു​ന്നു.

[29-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ബൈബിൾ പരിഭാ​ഷ​യി​ലെ അനേകം പ്രശ്‌ന​ങ്ങളെ ധൈഷ​ണി​ക​മാ​യി കൈകാ​ര്യം ചെയ്യാൻ പ്രാപ്‌ത​രായ പണ്ഡിതർ ഈ പ്രസ്ഥാ​ന​ത്തിൽ [യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഇടയിൽ] ഉണ്ടെന്നു​ള്ള​തി​നു തെളി​വാണ്‌ പുതിയ നിയമ​ത്തി​ന്റെ പരിഭാഷ.”—ആൻഡോ​വർ ന്യൂട്ടൺ ക്വാർട്ടേർളി, ജനുവരി 1963

[30-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ബൈബിൾപ​ര​മായ പാണ്ഡി​ത്യ​ത്തി​ന്റെ വളർച്ച​യ്‌ക്കും ഭാഷയ്‌ക്കു വരുന്ന മാറ്റത്തി​നും അനുസൃ​ത​മാ​യി പരിഭാ​ഷ​ക​ളി​ലും മാറ്റങ്ങൾ ആവശ്യ​മാണ്‌”

[31-ാം പേജിലെ ചതുരം/ചിത്രം]

പുതിയ ലോക ഭാഷാ​ന്ത​ര​ത്തിന്‌ പണ്ഡിത​രു​ടെ പ്രശംസ

ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതിയ ലോക ഭാഷാ​ന്ത​രത്തെ കുറിച്ച്‌, ഒരു അമേരി​ക്കൻ ഭാഷാ​ന്തരം എന്ന പരിഭാ​ഷ​യി​ലെ ഗ്രീക്ക്‌ “പുതിയ നിയമ”ത്തിന്റെ പരിഭാ​ഷ​ക​നായ എഡ്‌ഗാർ ജെ. ഗുഡ്‌സ്‌പീഡ്‌ 1950 ഡിസംബർ 8-ാം തീയതി എഴുതിയ ഒരു കത്തിൽ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെട്ടു: “നിങ്ങളു​ടെ ആളുക​ളു​ടെ മിഷൻ വേല, അതിന്റെ ആഗോള വ്യാപ്‌തി എന്നിവ​യിൽ ഞാൻ തത്‌പ​ര​നാണ്‌. വളച്ചു​കെ​ട്ടി​ല്ലാത്ത, തുറന്ന, വ്യക്തമായ നിങ്ങളു​ടെ പരിഭാഷ ഞാൻ വളരെ​യേറെ ഇഷ്ടപ്പെ​ടു​ന്നു. അങ്ങേയറ്റം ആഴവും കാര്യ​ഗൗ​ര​വ​വു​മുള്ള പാണ്ഡി​ത്യം അതു പ്രതി​ഫ​ലി​പ്പി​ക്കു​ന്നു എന്ന്‌ എനിക്കു സാക്ഷ്യ​പ്പെ​ടു​ത്താ​നാ​കും.”

എബ്രായ-ഗ്രീക്ക്‌ പണ്ഡിത​നായ അലക്‌സാ​ണ്ടർ തോംസൺ ഇങ്ങനെ എഴുതി: “ഗ്രീക്ക്‌ പാഠത്തി​ന്റെ യഥാർഥ അർഥം ഇംഗ്ലീഷ്‌ ഭാഷയ്‌ക്ക്‌ പ്രകടി​പ്പി​ക്കാ​നാ​കു​ന്നത്ര കൃത്യ​മാ​യി വെളി​ച്ച​ത്തു​കൊ​ണ്ടു​വ​രാൻ ഉദ്യമിച്ച വിദഗ്‌ധ​രും ബുദ്ധി​മാ​ന്മാ​രു​മായ പണ്ഡിത​രു​ടെ പ്രയത്‌ന ഫലമാണ്‌ ഈ പരിഭാഷ എന്നതു വ്യക്തമാണ്‌.”—ദി ഡിഫെ​റൻഷി​യേറ്റർ, 1952 ഏപ്രിൽ, പേജുകൾ 52-7.

ഇസ്രാ​യേ​ലി​ലെ ഒരു എബ്രായ പണ്ഡിത​നായ പ്രൊ​ഫസർ ബെൻജ​മിൻ കേഡർ 1989-ൽ ഇങ്ങനെ പറഞ്ഞു: “എബ്രായ ബൈബി​ളി​നോ​ടും ഭാഷാ​ന്ത​ര​ങ്ങ​ളോ​ടും ബന്ധപ്പെട്ട എന്റെ ഭാഷാ​പ​ര​മായ ഗവേഷ​ണ​ങ്ങ​ളിൽ ഞാൻ മിക്ക​പ്പോ​ഴും പുതിയ ലോക ഭാഷാ​ന്തരം എന്നറി​യ​പ്പെ​ടുന്ന ഇംഗ്ലീഷ്‌ പതിപ്പ്‌ പരി​ശോ​ധി​ക്കു​ന്നു. അങ്ങനെ ചെയ്യു​മ്പോൾ, സാധ്യ​മാ​കു​ന്നി​ട​ത്തോ​ളം കൃത്യ​മായ പാഠ​ഗ്രാ​ഹ്യം നേടാ​നുള്ള ഒരു സത്യസ​ന്ധ​മായ ശ്രമത്തെ ഈ കൃതി പ്രതി​ഫ​ലി​പ്പി​ക്കു​ന്നു​വെന്ന്‌ എനിക്ക്‌ ആവർത്തി​ച്ചു ബോധ്യ​പ്പെ​ടു​ന്നു.”