വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹൃദയപൂർവം ക്ഷമിക്കുക

ഹൃദയപൂർവം ക്ഷമിക്കുക

ഹൃദയ​പൂർവം ക്ഷമിക്കുക

“നിങ്ങൾ ഓരോ​രു​ത്തൻ സഹോ​ദ​ര​നോ​ടു ഹൃദയ​പൂർവ്വം ക്ഷമിക്കാ​ഞ്ഞാൽ സ്വർഗ്ഗ​സ്ഥ​നായ എന്റെ പിതാവു അങ്ങനെ​തന്നേ നിങ്ങ​ളോ​ടും ചെയ്യും.”—മത്തായി 18:35.

1, 2. (എ) പാപി​നി​യാ​യി പരക്കെ അറിയ​പ്പെ​ട്ടി​രുന്ന ഒരുവൾ എങ്ങനെ​യാണ്‌ യേശു​വി​നോ​ടു വിലമ​തി​പ്പു കാട്ടി​യത്‌? (ബി) അതി​നോ​ടുള്ള പ്രതി​ക​ര​ണ​മാ​യി യേശു ഏതു സംഗതി വ്യക്തമാ​ക്കി?

 അവൾ സാധ്യ​ത​യ​നു​സ​രിച്ച്‌ ഒരു വേശ്യ ആയിരു​ന്നു. അത്തര​മൊ​രു സ്‌ത്രീ​യെ മതഭക്തി​യുള്ള ഒരുവന്റെ വീട്ടിൽ കണ്ടുമു​ട്ടാൻ ആരും പ്രതീ​ക്ഷി​ക്കു​ക​യില്ല. അവളെ അവിടെ കണ്ടതു ചിലരെ അതിശ​യി​പ്പി​ച്ചെ​ങ്കിൽ, അവൾ അവി​ടെ​വെച്ചു ചെയ്‌തത്‌ അതി​നെ​ക്കാൾ അതിശ​യ​ക​ര​മാ​യി​രു​ന്നു. അത്യുന്നത ധാർമിക നിലവാ​ര​മുള്ള ഒരു വ്യക്തിയെ സമീപി​ച്ചു തന്റെ കണ്ണുനീർ കൊണ്ട്‌ അവന്റെ പാദങ്ങൾ കഴുകി, തലമുടി കൊണ്ടു തുടച്ച്‌ അവന്റെ പ്രവർത്ത​ന​ങ്ങ​ളോട്‌ അവൾ അങ്ങേയറ്റം വിലമ​തി​പ്പു പ്രകട​മാ​ക്കി.

2 യേശു ആയിരു​ന്നു ആ വ്യക്തി. ‘ആ പട്ടണത്തിൽ പാപി​നി​യാ​യി’ അറിയ​പ്പെ​ട്ടി​രുന്ന അവളോട്‌ അവനു വെറുപ്പു തോന്നി​യില്ല. എന്നാൽ, തന്റെ ഭവനത്തിൽ എത്തിയ ആ സ്‌ത്രീ പാപി ആണെന്നത്‌ പരീശ​നാ​യി​രുന്ന ശിമോ​നെ അലോ​സ​ര​പ്പെ​ടു​ത്തി. പ്രതി​ക​ര​ണ​മാ​യി യേശു, ഒരു വ്യക്തി​യോ​ടു പണം കടം വാങ്ങി​യി​രുന്ന രണ്ടു പേരെ കുറിച്ചു പറഞ്ഞു. ഒരുവൻ വളരെ​യ​ധി​കം, ഒരു തൊഴി​ലാ​ളി​യു​ടെ ഏകദേശം രണ്ടു വർഷത്തെ വേതനം, കടപ്പെ​ട്ടി​രു​ന്നു. മറ്റവൻ അതിന്റെ പത്തി​ലൊന്ന്‌ അതായത്‌, മൂന്നു മാസത്തെ വേതന​ത്തിൽ അൽപ്പം കുറവ്‌, കടപ്പെ​ട്ടി​രു​ന്നു. എന്നാൽ, ഇരുവർക്കും കടം വീട്ടാൻ കഴിയാ​ഞ്ഞ​പ്പോൾ കടം കൊടു​ത്ത​യാൾ “ഇരുവ​രോ​ടും സൗജന്യ​മാ​യി ക്ഷമിച്ചു.” (NW) കൂടുതൽ ക്ഷമ ലഭിച്ച​വനു സ്‌നേ​ഹ​പൂർവം പ്രതി​ക​രി​ക്കാൻ കൂടുതൽ കാരണ​മു​ണ്ടാ​യി​രു​ന്നു എന്നതു വ്യക്തം. ആ സ്‌ത്രീ​യു​ടെ ദയാ​പ്ര​വൃ​ത്തി​യെ അതുമാ​യി ബന്ധപ്പെ​ടു​ത്തിയ ശേഷം യേശു ഈ തത്ത്വം ചൂണ്ടി​ക്കാ​ട്ടി: “അല്‌പം മോചി​ച്ചു​കി​ട്ടി​യവൻ അല്‌പം സ്‌നേ​ഹി​ക്കു​ന്നു.” എന്നിട്ട്‌ അവൻ അവളോ​ടു പറഞ്ഞു: “നിന്റെ പാപങ്ങൾ മോചി​ച്ചു​ത​ന്നി​രി​ക്കു​ന്നു.”—ലൂക്കൊസ്‌ 7:36-48.

3. നാം നമ്മെ കുറി​ച്ചു​തന്നെ എന്തു പരിചി​ന്തി​ക്കേ​ണ്ട​തുണ്ട്‌?

3 നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘ആ സ്‌ത്രീ ഞാനാ​യി​രു​ന്നു, അല്ലെങ്കിൽ ഞാൻ സമാന​മായ ഒരു സ്ഥിതി​യിൽ ആയിരു​ന്നു എങ്കിൽ എനിക്കു ക്ഷമ ലഭിക്കു​ന്ന​പക്ഷം മറ്റുള്ള​വ​രോ​ടു ഞാൻ നിർദയം ക്ഷമിക്കാ​തി​രി​ക്കു​മാ​യി​രു​ന്നോ?’ ‘ഒരിക്ക​ലു​മില്ല!’ എന്നു നിങ്ങൾ ഒരുപക്ഷേ പറഞ്ഞേ​ക്കാം. എന്നുവ​രി​കി​ലും, ക്ഷമിക്കുന്ന പ്രകൃ​ത​മാ​ണു നിങ്ങളു​ടേത്‌ എന്നു നിങ്ങൾ കരുതു​ന്നു​വോ? അതു നിങ്ങളു​ടെ അടിസ്ഥാന സ്വഭാ​വ​മാ​ണോ? നിങ്ങൾ തെല്ലും മടി കൂടാതെ പല തവണ അപ്രകാ​രം ചെയ്‌തി​ട്ടു​ണ്ടോ? മറ്റുള്ളവർ നിങ്ങളെ ക്ഷമാശീ​ലൻ എന്നു വിശേ​ഷി​പ്പി​ക്കു​മോ? ഇതേക്കു​റി​ച്ചു നാം ഓരോ​രു​ത്ത​രും തുറന്ന ആത്മപരി​ശോ​ധന നടത്തേ​ണ്ടത്‌ എന്തു​കൊ​ണ്ടെന്നു നമുക്കു നോക്കാം.

ക്ഷമി​ക്കേ​ണ്ടത്‌ ആവശ്യം—നമുക്കും ക്ഷമ ലഭിച്ചി​രി​ക്കു​ന്നു

4. നമ്മെ കുറിച്ചു നാം എന്തു വസ്‌തുത അംഗീ​ക​രി​ക്കേ​ണ്ട​തുണ്ട്‌?

4 നിങ്ങൾക്കു നന്നായി അറിയാ​വു​ന്നതു പോലെ, നിങ്ങൾ അപൂർണ​രാണ്‌. നിങ്ങ​ളോ​ടു ചോദി​ക്കു​ന്ന​പക്ഷം, നിങ്ങൾ അതു തുറന്നു സമ്മതി​ക്കും. ഒരുപക്ഷേ, 1 യോഹ​ന്നാൻ 1:8-ലെ വാക്കുകൾ നിങ്ങളു​ടെ മനസ്സി​ലേക്കു വരും: “നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കു​ന്നു; സത്യം നമ്മിൽ ഇല്ലാ​തെ​യാ​യി.” (റോമർ 3:23; 5:12) ചിലരു​ടെ പാപ​ഗ്ര​സ്‌ത​മായ അവസ്ഥ വെളി​പ്പെ​ടു​ന്നതു കൊടി​യ​തും ഞെട്ടി​പ്പി​ക്കു​ന്ന​തു​മായ പാപങ്ങ​ളി​ലൂ​ടെ ആയിരി​ക്കാം. എന്നാൽ നിങ്ങൾ മനപ്പൂർവം അത്തരം പാപങ്ങൾ ചെയ്‌തി​ട്ടി​ല്ലെ​ങ്കി​ലും ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ളിൽ എത്തി​ച്ചേ​രാൻ വ്യത്യസ്‌ത വിധങ്ങ​ളിൽ പരാജ​യ​പ്പെ​ട്ടി​ട്ടുള്ള, പാപം ചെയ്‌തി​ട്ടുള്ള അനേകം സന്ദർഭങ്ങൾ ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌ എന്നതു തീർച്ച​യാണ്‌. ഇല്ലെന്നു പറയാ​നാ​കു​മോ?

5. നാം ഏതു കാര്യ​ത്തി​നു ദൈവ​ത്തോ​ടു കൃതജ്ഞ​ത​യു​ള്ളവർ ആയിരി​ക്കണം?

5 ആ സ്ഥിതിക്ക്‌, നിങ്ങളു​ടെ സ്ഥിതി​വി​ശേഷം പൗലൊസ്‌ അപ്പൊ​സ്‌ത​ലന്റെ പിൻവ​രുന്ന വിവര​ണ​ത്തി​നു ചേർച്ച​യിൽ ആയിരു​ന്നേ​ക്കാം: “നിങ്ങളു​ടെ അതി​ക്ര​മ​ങ്ങ​ളി​ലും പരിച്‌ഛേ​ദ​ന​മേ​ല്‌ക്കാത്ത പാപ​പ്ര​കൃ​തി​യി​ലും മൃതരാ​യി​രുന്ന നിങ്ങളെ ദൈവം ക്രിസ്‌തു​വി​നോ​ടൊ​പ്പം ഉയിർപ്പി​ച്ചു; നമ്മുടെ അതി​ക്ര​മ​ങ്ങൾക്കെ​ല്ലാം ദൈവം മാപ്പു തന്നിരി​ക്കു​ന്നു.” (കൊ​ലൊ​സ്സ്യർ 2:13, ഓശാന ബൈബിൾ; എഫെസ്യർ 2:1-3) ‘നമ്മുടെ അതി​ക്ര​മ​ങ്ങൾക്ക്‌ എല്ലാം ദൈവം മാപ്പു തന്നിരി​ക്കു​ന്നു’ എന്ന പ്രയോ​ഗം ശ്രദ്ധി​ക്കുക. അതേ, അതിൽ അനവധി അകൃത്യ​ങ്ങൾ ഉൾപ്പെ​ടു​ന്നു. ദാവീ​ദി​നെ പോലെ നമു​ക്കോ​രോ​രു​ത്തർക്കും പിൻവ​രു​ന്ന​പ്ര​കാ​രം കേണ​പേ​ക്ഷി​ക്കാൻ നല്ല കാരണ​മുണ്ട്‌: “യഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമം​നി​മി​ത്തം അതു ക്ഷമി​ക്കേ​ണമേ.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.)—സങ്കീർത്തനം 25:11.

6. യഹോ​വ​യോ​ടും അവന്റെ ക്ഷമയോ​ടും ഉള്ള ബന്ധത്തിൽ നമുക്ക്‌ എന്ത്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും?

6 നിങ്ങൾക്ക്‌—അല്ലെങ്കിൽ നമ്മിൽ ആർക്കെ​ങ്കി​ലും—ക്ഷമ നേടാൻ എങ്ങനെ സാധി​ക്കും? യഹോ​വ​യാം ദൈവം ക്ഷമിക്കു​ന്ന​വ​നാണ്‌ എന്നതാണ്‌ ഒരു അടിസ്ഥാന സംഗതി. അവന്റെ വ്യക്തി​ത്വ​ത്തി​ന്റെ അവിഭാ​ജ്യ ഘടകം തന്നെയാ​ണത്‌. (പുറപ്പാ​ടു 34:6, 7; സങ്കീർത്തനം 86:5) നാം പ്രാർഥ​ന​യിൽ ദൈവ​ത്തി​ലേക്കു തിരിഞ്ഞു ക്ഷമ യാചി​ക്കാൻ അവൻ പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. (2 ദിനവൃ​ത്താ​ന്തം 6:21; സങ്കീർത്തനം 103:3, 10, 14) അപ്രകാ​രം ക്ഷമിക്കു​ന്ന​തി​നു നിയമ​പ​ര​മായ അടിസ്ഥാ​നം അവൻ ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നു—യേശു​വി​ന്റെ മറുവി​ല​യാ​ഗം.—റോമർ 3:24; 1 പത്രൊസ്‌ 1:18, 19; 1 യോഹ​ന്നാൻ 4:9, 14.

7. ഏതു വിധത്തിൽ നിങ്ങൾ യഹോ​വയെ അനുക​രി​ക്കേ​ണ്ട​തുണ്ട്‌?

7 ക്ഷമിക്കാ​നുള്ള ദൈവ​ത്തി​ന്റെ മനസ്സൊ​രു​ക്ക​ത്തിൽ നിന്ന്‌, മറ്റുള്ള​വ​രോ​ടു ക്ഷമിക്കു​ന്ന​തി​നുള്ള ഒരു മാതൃക നിങ്ങൾ കാണേ​ണ്ട​തുണ്ട്‌. പിൻവ​രുന്ന പ്രകാരം എഴുതി​യ​പ്പോൾ പൗലൊസ്‌ അതിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു: “നിങ്ങൾ തമ്മിൽ ദയയും മനസ്സലി​വു​മു​ള്ള​വ​രാ​യി ദൈവം ക്രിസ്‌തു​വിൽ നിങ്ങ​ളോ​ടു ക്ഷമിച്ച​തു​പോ​ലെ അന്യോ​ന്യം ക്ഷമിപ്പിൻ.” (എഫെസ്യർ 4:32) ദൈവ​ത്തി​ന്റെ മാതൃ​ക​യിൽ നിന്നു നാം പഠിക്കണം എന്ന ആശയം പൗലൊ​സി​ന്റെ വാക്കു​ക​ളിൽ അടങ്ങി​യി​രി​ക്കു​ന്നു എന്നതിൽ സംശയ​മില്ല. കാരണം, തുടർന്നുള്ള വാക്യം ഇങ്ങനെ പറയുന്നു: “ആകയാൽ പ്രിയ​മക്കൾ എന്നപോ​ലെ ദൈവത്തെ അനുക​രി​പ്പിൻ.” (എഫെസ്യർ 5:1) അതു തമ്മിലുള്ള ബന്ധം നിങ്ങൾ കാണു​ന്നു​ണ്ടോ? യഹോ​വ​യാം ദൈവം നിങ്ങ​ളോ​ടു ക്ഷമിച്ചു. തന്മൂലം, നിങ്ങൾ ‘മനസ്സലി​വു​ള്ള​വ​രാ​യി അന്യോ​ന്യം ക്ഷമിച്ചു’കൊണ്ട്‌ അവനെ അനുക​രി​ക്കണം എന്നു പൗലൊസ്‌ ശക്തിയു​ക്തം പറയുന്നു. നിങ്ങൾക്ക്‌ ഇങ്ങനെ ചോദി​ക്കാ​വു​ന്ന​താണ്‌, ‘ഞാൻ അങ്ങനെ ചെയ്യു​ന്നു​ണ്ടോ? ക്ഷമിക്കുക എന്നത്‌ എന്റെ അടിസ്ഥാന സ്വഭാ​വ​മ​ല്ലെ​ങ്കിൽ ദൈവത്തെ അനുക​രി​ച്ചു​കൊണ്ട്‌ അപ്രകാ​രം ചെയ്യാൻ ഞാൻ ആത്മാർഥ​മാ​യി ശ്രമി​ക്കു​ന്നു​ണ്ടോ?’

ക്ഷമിക്കു​ന്ന​തി​നു നമ്മുടെ ഭാഗത്തു ശ്രമം ആവശ്യം

8. സഭയിൽ ഉള്ളവരെ കുറിച്ചു നാം എന്തു തിരി​ച്ച​റി​യണം?

8 ക്രിസ്‌തീയ സഭയിൽ, ക്ഷമ പ്രകടി​പ്പി​ക്കുക എന്ന ദൈവിക ഗതി പിൻപ​റ്റേണ്ടി വരുന്ന സന്ദർഭങ്ങൾ ഒന്നും​തന്നെ ഉണ്ടായി​രി​ക്കില്ല എന്നു ചിന്തി​ക്കു​ന്നതു നല്ലതു​തന്നെ. എന്നാൽ, മറിച്ചാ​ണു വസ്‌തുത. നമ്മുടെ ക്രിസ്‌തീയ സഹോ​ദ​രങ്ങൾ യേശു പ്രകടി​പ്പിച്ച സ്‌നേ​ഹ​ത്തി​ന്റെ മാതൃക പിൻപ​റ്റാൻ കഠിന ശ്രമം നടത്തുന്നു എന്നതു ശരിതന്നെ. (യോഹ​ന്നാൻ 13:35; 15:12, 13; ഗലാത്യർ 6:2) ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ ചിന്താ​ഗ​തി​യും സംസാ​ര​രീ​തി​യും പെരു​മാ​റ്റ​രീ​തി​യും ഉപേക്ഷി​ക്കാൻ അവർ ദീർഘ​കാ​ല​മാ​യി ശ്രമി​ച്ചി​ട്ടുണ്ട്‌, ഇപ്പോ​ഴും ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. പുതിയ വ്യക്തി​ത്വം പ്രകടി​പ്പി​ക്കാൻ അവർ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്നുണ്ട്‌. (കൊ​ലൊ​സ്സ്യർ 3:9, 10, NW) എങ്കിലും, ആഗോള തലത്തി​ലാ​യാ​ലും പ്രാ​ദേ​ശിക തലത്തി​ലാ​യാ​ലും സഭകളിൽ അപൂർണ മനുഷ്യ​രാണ്‌ ഉള്ളത്‌ എന്ന വസ്‌തുത അവഗണി​ക്കാ​വതല്ല. മൊത്ത​ത്തിൽ നോക്കി​യാൽ, അവർ പണ്ട്‌ ആയിരു​ന്ന​തി​നെ​ക്കാൾ തീർച്ച​യാ​യും വളരെ ഭേദമാണ്‌. എന്നിരു​ന്നാ​ലും, അവർ ഇപ്പോ​ഴും അപൂർണർ തന്നെ.

9, 10. സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ പ്രശ്‌നങ്ങൾ ഉണ്ടായാൽ നാം അതിശ​യി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

9 സഭയിലെ സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ നാം അപൂർണത പ്രതീ​ക്ഷി​ക്കേ​ണ്ട​താ​ണെന്നു ബൈബി​ളിൽ ദൈവം വ്യക്തമാ​യി പറയുന്നു. ഉദാഹ​ര​ണ​ത്തിന്‌, കൊ​ലൊ​സ്സ്യർ 3:13-ൽ (NW) രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പൗലൊ​സി​ന്റെ പിൻവ​രുന്ന വാക്കുകൾ പരിചി​ന്തി​ക്കുക: “ആർക്കെ​ങ്കി​ലും മറ്റൊ​രു​വന്‌ എതിരെ പരാതി​ക്കു കാരണം ഉണ്ടെങ്കിൽ, പരസ്‌പരം സഹിക്കു​ക​യും പരസ്‌പരം സൗജന്യ​മാ​യി ക്ഷമിക്കു​ക​യും ചെയ്യു​ന്ന​തിൽ തുടരു​വിൻ. യഹോവ നിങ്ങ​ളോ​ടു സൗജന്യ​മാ​യി ക്ഷമിച്ച​തു​പോ​ലെ, നിങ്ങളും ചെയ്‌വിൻ.”

10 മറ്റുള്ള​വ​രോ​ടു ക്ഷമിക്കാ​നുള്ള നമ്മുടെ കടപ്പാ​ടും അതിന്റെ ആവശ്യ​ക​ത​യും ദൈവം നമ്മോടു ക്ഷമിക്കു​ന്നു എന്ന സംഗതി​യു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു എന്നു ബൈബിൾ ഇവിടെ നമ്മെ ഓർമി​പ്പി​ക്കു​ന്നു എന്നതു ശ്രദ്ധേ​യ​മാണ്‌. അത്‌ ഒരു വെല്ലു​വി​ളി ആയിരി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? എന്തു​കൊ​ണ്ടെ​ന്നാൽ, ഒരുവനു “മറ്റൊ​രു​വന്‌ എതിരെ പരാതി​ക്കു കാരണം” ഉണ്ടാ​യേ​ക്കാം എന്നു പൗലൊസ്‌ സമ്മതിച്ചു പറഞ്ഞു. അത്തരം കാരണങ്ങൾ നിലനിൽക്കു​മെന്ന്‌ അവൻ തിരി​ച്ച​റി​ഞ്ഞു. അവ ഒന്നാം നൂറ്റാ​ണ്ടിൽ, ‘സ്വർഗ്ഗ​ത്തിൽ സംഗ്ര​ഹി​ച്ചി​രി​ക്കുന്ന പ്രത്യാശ’യുള്ള “വിശുദ്ധ” ക്രിസ്‌ത്യാ​നി​ക​ളു​ടെ ഇടയിൽ പോലും ഉണ്ടായി​രു​ന്നി​രി​ക്കണം. (കൊ​ലൊ​സ്സ്യർ 1:1, 3) അങ്ങനെ​യെ​ങ്കിൽ, ഇന്നു സത്യ​ക്രി​സ്‌ത്യാ​നി​ക​ളിൽ ഭൂരി​ഭാ​ഗം പേർക്കും “ദൈവ​ത്തി​ന്റെ വൃതന്മാ​രും വിശു​ദ്ധ​ന്മാ​രും പ്രിയരു”മെന്ന നിലയിൽ ആത്മാവി​ന്റെ സാക്ഷ്യം ലഭിച്ചി​ട്ടി​ല്ലാ​തി​രി​ക്കെ സ്ഥിതി​ഗ​തി​കൾ വ്യത്യ​സ്‌ത​മാ​യി​രി​ക്കും എന്നു നമുക്കു ചിന്തി​ക്കാ​നാ​കു​മോ? (കൊ​ലൊ​സ്സ്യർ 3:12) തന്മൂലം, നമ്മുടെ സഭയിൽ പരാതിക്ക്‌ എന്തെങ്കി​ലും കാരണം—യഥാർഥ കാരണ​ത്താ​ലോ തെറ്റി​ദ്ധാ​ര​ണ​യാ​ലോ വികാ​ര​ങ്ങൾക്കു മുറി​വേൽക്കുന്ന പ്രശ്‌നങ്ങൾ—ഉണ്ടെങ്കിൽ സഭയിൽ എന്തോ കാര്യ​മായ പ്രശ്‌ന​മുണ്ട്‌ എന്നു നിഗമനം ചെയ്യരുത്‌.

11 ശിഷ്യ​നായ യാക്കോബ്‌ എന്തിനെ കുറി​ച്ചാ​ണു നമ്മെ ജാഗരൂ​ക​രാ​ക്കു​ന്നത്‌?

11 സഹോ​ദ​ര​ങ്ങ​ളോ​ടു ക്ഷമിക്കേണ്ട ചില സന്ദർഭ​ങ്ങളെ നാം ഇടയ്‌ക്കി​ടെ​യെ​ങ്കി​ലും അഭിമു​ഖീ​ക​രി​ക്കേണ്ടി വരു​മെന്ന്‌ യേശു​വി​ന്റെ അർധ സഹോ​ദ​ര​നായ യാക്കോ​ബി​ന്റെ വാക്കു​ക​ളും വ്യക്തമാ​ക്കു​ന്നു: “നിങ്ങളിൽ ജ്ഞാനി​യും വിവേ​കി​യു​മാ​യവൻ ആർ? അവൻ ജ്ഞാനല​ക്ഷ​ണ​മായ സൌമ്യ​ത​യോ​ടെ നല്ലനട​പ്പിൽ തന്റെ പ്രവൃ​ത്തി​കളെ കാണി​ക്കട്ടെ. എന്നാൽ നിങ്ങൾക്കു ഹൃദയ​ത്തിൽ കൈപ്പുള്ള ഈർഷ്യ​യും ശാഠ്യ​വും ഉണ്ടെങ്കിൽ സത്യത്തി​ന്നു വിരോ​ധ​മാ​യി പ്രശം​സി​ക്ക​യും ഭോഷ്‌കു പറകയു​മ​രു​തു.” (യാക്കോബ്‌ 3:13, 14) സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ഹൃദയ​ങ്ങ​ളിൽ “കൈപ്പുള്ള ഈർഷ്യ​യും ശാഠ്യ​വും” ഉണ്ടാ​യേ​ക്കു​മെ​ന്നോ? അതേ. ഒന്നാം നൂറ്റാ​ണ്ടി​ലെ സഭയിൽ അത്തരം സ്ഥിതി​വി​ശേഷം നിലവി​ലു​ണ്ടാ​യി​രു​ന്നെ​ന്നും ഇന്നും അത്‌ ഉണ്ടായി​രി​ക്കു​മെ​ന്നും യാക്കോ​ബി​ന്റെ വാക്കുകൾ വ്യക്തമാ​യി സൂചി​പ്പി​ക്കു​ന്നു.

12. പുരാതന ഫിലിപ്പി സഭയിൽ എന്തു പ്രശ്‌നം ഉയർന്നു​വന്നു?

12 പൗലൊ​സി​നോ​ടൊ​പ്പം കഠിനാ​ധ്വാ​നം ചെയ്‌തി​രു​ന്ന​തി​നു സത്‌കീർത്തി​യു​ണ്ടാ​യി​രുന്ന രണ്ട്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ യഥാർഥ ജീവി​താ​നു​ഭവം അതിനു ദൃഷ്ടാ​ന്ത​മാണ്‌. ഫിലിപ്പി സഭയിലെ അംഗങ്ങ​ളാ​യി​രുന്ന യുവൊ​ദ്യ​യെ​യും സുന്തു​ക​യെ​യും കുറിച്ചു വായി​ക്കു​ന്നതു നിങ്ങൾ ഓർമി​ക്കു​ന്നു​ണ്ടാ​കും. യഥാർഥ കാരണം വിശദ​മാ​ക്കു​ന്നി​ല്ലെ​ങ്കി​ലും, അവരുടെ ഇടയിൽ എന്തോ പ്രശ്‌നം ഉണ്ടായി​രു​ന്ന​താ​യി ഫിലി​പ്പി​യർ 4:2, 3 സൂചി​പ്പി​ക്കു​ന്നു. ചിന്താ​ശൂ​ന്യ​വും ദയാര​ഹി​ത​വു​മായ അഭി​പ്രാ​യ​മോ ഒരു ബന്ധുവി​നെ തുച്ഛീ​ക​രി​ച്ചു എന്ന ചിന്തയോ മത്സരാത്മക അസൂയ​യോ ആയിരി​ക്കു​മോ അതിനു തിരി​കൊ​ളു​ത്തി​യത്‌? കാരണം എന്തുതന്നെ ആയിരു​ന്നാ​ലും, റോമിൽ ആയിരുന്ന പൗലൊസ്‌ അറിയാൻ ഇടയാ​ക​ത്ത​ക്ക​വണ്ണം പ്രശ്‌നം വളരെ ഗുരു​ത​ര​മാ​യി​ത്തീർന്നു. ആ ആത്മീയ സഹോ​ദ​രി​മാർ പരസ്‌പരം സംസാ​രി​ക്കാ​താ​യി​രി​ക്കാം, യോഗ​ങ്ങ​ളിൽ മനപ്പൂർവം അന്യോ​ന്യം അവഗണി​ക്കു​ന്ന​തി​ലേക്കു നയിച്ചി​രി​ക്കാം അല്ലെങ്കിൽ മറ്റു സുഹൃ​ത്തു​ക്ക​ളോട്‌ ഇരുവ​രും മറ്റേയാ​ളെ കുറിച്ചു ദുഷി പറഞ്ഞി​രി​ക്കാം.

13. യുവൊ​ദ്യ​യും സുന്തു​ക​യും എന്തു ചെയ്‌തി​രി​ക്കാ​നാ​ണു സാധ്യത, അതു നമുക്ക്‌ എന്തു പാഠം നൽകുന്നു?

13 മേൽപ്പറഞ്ഞ സാഹച​ര്യം നിങ്ങളു​ടെ സഭയിൽ ചിലരു​ടെ ഇടയിൽ ഉണ്ടായി​ട്ടുള്ള അല്ലെങ്കിൽ നിങ്ങൾ ഉൾപ്പെ​ട്ടി​ട്ടുള്ള പ്രശ്‌ന​ത്തി​നു സമാന​മാ​യി തോന്നു​ന്നു​ണ്ടോ? ഒരു പരിധി​വരെ ഇപ്പോ​ഴും അത്തരം പ്രശ്‌നങ്ങൾ ഉണ്ടായി​രു​ന്നേ​ക്കാം. അങ്ങനെ​യെ​ങ്കിൽ നമുക്ക്‌ എന്തു ചെയ്യാ​നാ​കും? ആ പുരാതന സംഭവ​ത്തിൽ ഉൾപ്പെ​ട്ടി​രുന്ന സമർപ്പിത സഹോ​ദ​രി​മാ​രോട്‌, “കർത്താ​വിൽ ഏകചി​ന്ത​യോ​ടി​രി​പ്പാൻ” പൗലൊസ്‌ ഉദ്‌ബോ​ധി​പ്പി​ച്ചു. ചർച്ച ചെയ്‌തു പ്രശ്‌നം പരിഹ​രി​ക്കാ​നും പരസ്‌പരം ക്ഷമിക്കാൻ മനസ്സൊ​രു​ക്കം കാട്ടാ​നും ക്ഷമിക്കു​ന്ന​തി​നുള്ള യഹോ​വ​യു​ടെ മനോ​ഭാ​വം അനുക​രി​ക്കാ​നും അവർ തയ്യാറാ​യി​ക്കാ​ണണം. യുവൊ​ദ്യ​യും സുന്തു​ക​യും അതിൽ വിജയി​ച്ചില്ല എന്നു ചിന്തി​ക്കാൻ യാതൊ​രു കാരണ​വു​മില്ല. നമുക്കും അക്കാര്യ​ത്തിൽ വിജയി​ക്കാ​നാ​കും. ക്ഷമിക്കാ​നുള്ള അത്തരം മനോ​ഭാ​വം ഇന്നും വിജയ​പ്ര​ദ​മാ​യി പ്രകടി​പ്പി​ക്കാ​വു​ന്ന​താണ്‌.

സമാധാ​നം സ്ഥാപി​ക്കുക—ക്ഷമിക്കുക

14. വ്യക്തി​പ​ര​മായ ഭിന്നതകൾ കണക്കി​ലെ​ടു​ക്കാ​തി​രി​ക്കു​ന്നതു മിക്ക​പ്പോ​ഴും സാധ്യ​വും ഏറ്റവും ഉത്തമവും ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

14 സഹക്രി​സ്‌ത്യാ​നി​യു​മാ​യി എന്തെങ്കി​ലും പ്രശ്‌നം ഉണ്ടാകു​മ്പോൾ ക്ഷമിക്കാൻ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌? തുറന്നു​പ​റ​ഞ്ഞാൽ, അതിന്‌ ഒരു ഒറ്റമൂ​ലി​യില്ല. എന്നാൽ, ബൈബിൾ സഹായ​ക​മായ മാതൃ​ക​ക​ളും പ്രാ​യോ​ഗി​ക​മായ ബുദ്ധി​യു​പ​ദേ​ശ​വും പ്രദാനം ചെയ്യുന്നു. സ്വീക​രി​ക്കാ​നും ബാധക​മാ​ക്കാ​നും എളുപ്പ​മുള്ള ഒന്നല്ലെ​ങ്കി​ലും, അതിനുള്ള ഒരു താക്കോൽ, പ്രശ്‌നം മറന്നു കളയുക അല്ലെങ്കിൽ അത്‌ കണക്കി​ലെ​ടു​ക്കാ​തി​രി​ക്കുക എന്നതാണ്‌. ഒരു പ്രശ്‌നം ഉയർന്നു​വ​രു​മ്പോൾ, യുവൊ​ദ്യ​യു​ടെ​യും സുന്തു​ക​യു​ടെ​യും കാര്യ​ത്തിൽ സംഭവി​ച്ച​തു​പോ​ലെ, മറ്റേയാ​ളാ​ണു തെറ്റു ചെയ്‌തത്‌ അല്ലെങ്കിൽ പ്രധാന കുറ്റക്കാ​രൻ എന്ന്‌ ഇരുവ​രും ചിന്തി​ക്കു​ന്നു. അത്തരം ഒരു സാഹച​ര്യ​ത്തിൽ, മറ്റേ ക്രിസ്‌ത്യാ​നി​യെ ആണു മുഖ്യ​മാ​യും കുറ്റ​പ്പെ​ടു​ത്തേ​ണ്ടത്‌ അല്ലെങ്കിൽ അദ്ദേഹ​മാണ്‌ ഏറ്റവും കൂടുതൽ ദ്രോഹം ചെയ്‌തി​രി​ക്കു​ന്നത്‌ എന്നു നിങ്ങൾ ചിന്തി​ക്കാൻ ഇടയുണ്ട്‌. എന്നുവ​രി​കി​ലും, ക്ഷമ പ്രകടി​പ്പി​ച്ചു​കൊ​ണ്ടു നിങ്ങൾക്കു പ്രശ്‌നം പരിഹ​രി​ക്കാ​നാ​കു​മോ? പ്രശ്‌ന​ത്തി​ന്റെ മുഖ്യ കാരണ​ക്കാ​രൻ അല്ലെങ്കിൽ മുഴു ഉത്തരവാ​ദി​യും മറ്റേ വ്യക്തി​യാ​ണെ​ങ്കിൽ—അങ്ങനെ ആയിരി​ക്കാൻ ഒട്ടും​തന്നെ സാധ്യ​ത​യില്ല എന്നതാണു വസ്‌തുത—തെറ്റു ക്ഷമിച്ച്‌ പ്രശ്‌നം അവസാ​നി​പ്പി​ക്കാൻ പറ്റിയ സ്ഥാനത്താ​യി​രി​ക്കു​ന്നതു നിങ്ങളാണ്‌ എന്നതു തിരി​ച്ച​റി​യുക.

15, 16. (എ) യഹോ​വയെ മീഖാ വർണി​ച്ചത്‌ എങ്ങനെ? (ബി) ദൈവം “അതി​ക്രമം കണക്കി​ലെ​ടു​ക്കാ​തി​രി​ക്കു”ന്നു എന്നത്‌ എന്താണ്‌ അർഥമാ​ക്കു​ന്നത്‌?

15 ക്ഷമിക്കു​ന്ന​തി​ലുള്ള നമ്മുടെ മാതൃക ദൈവ​മാ​ണെന്ന വസ്‌തുത നാം ഒരിക്ക​ലും മറക്കരുത്‌. (എഫെസ്യർ 4:32-5:1) പിഴവു​കൾ കണക്കി​ലെ​ടു​ക്കാ​തി​രി​ക്കുന്ന അവന്റെ രീതിയെ കുറിച്ചു മീഖാ പ്രവാ​ചകൻ ഇങ്ങനെ എഴുതി: “അകൃത്യം ക്ഷമിക്ക​യും തന്റെ അവകാ​ശ​ത്തിൽ ശേഷി​പ്പു​ള്ള​വ​രോ​ടു അതി​ക്രമം മോചി​ക്ക​യും [“കണക്കി​ലെ​ടു​ക്കാ​തി​രി​ക്കു​ക​യും,” NW] ചെയ്യുന്ന നിന്നോ​ടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചു​കൊ​ള്ളു​ന്നില്ല; ദയയി​ല​ല്ലോ അവന്നു പ്രസാ​ദ​മു​ള്ളതു.”—മീഖാ 7:18.

16 “അതി​ക്രമം കണക്കി​ലെ​ടു​ക്കാ”ത്തവൻ എന്ന്‌ യഹോ​വയെ വർണി​ക്കു​മ്പോൾ, എന്തോ ഓർമ​ത്ത​ക​രാ​റു സംഭവി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, മറ്റുള്ള​വ​രു​ടെ പിഴവു​കൾ ഓർമി​ക്കാൻ അവനു കഴിവി​ല്ലെന്നു ബൈബിൾ അർഥമാ​ക്കു​ന്നില്ല. ശിം​ശോ​ന്റെ​യും ദാവീ​ദി​ന്റെ​യും കാര്യ​മെ​ടു​ക്കുക. ഇരുവ​രും ഗുരു​ത​ര​മായ പാപങ്ങൾ ചെയ്‌തി​രു​ന്നു. ദീർഘ​കാ​ല​ത്തി​നു ശേഷവും അവരുടെ പാപങ്ങൾ ഓർത്തി​രി​ക്കാൻ ദൈവ​ത്തി​നു കഴിഞ്ഞു. ബൈബി​ളിൽ അതു രേഖ​പ്പെ​ടു​ത്താൻ യഹോവ ഇടയാ​ക്കി​യ​തു​കൊണ്ട്‌ അവരുടെ പാപങ്ങ​ളിൽ ചിലതു നമുക്കു​പോ​ലും അറിയാം. എന്നാൽ, ക്ഷമാശീ​ല​നായ നമ്മുടെ ദൈവം അവർ ഇരുവ​രോ​ടും കരുണ കാട്ടി, അവരെ അനുക​ര​ണാർഹ​രായ വിശ്വാ​സ​ത്തി​ന്റെ മാതൃ​ക​ക​ളാ​യി നമ്മുടെ മുന്നിൽ വെച്ചി​രി​ക്കു​ന്നു.—എബ്രായർ 11:32; 12:1.

17. (എ) ഏതു സമീപനം മറ്റുള്ള​വ​രു​ടെ തെറ്റു​കു​റ്റങ്ങൾ കണക്കി​ലെ​ടു​ക്കാ​തി​രി​ക്കാൻ നമ്മെ സഹായി​ച്ചേ​ക്കാം? (ബി) അതു ചെയ്യാൻ ശ്രമി​ക്കുക വഴി നാം യഹോ​വയെ അനുക​രി​ക്കു​ന്നത്‌ എങ്ങനെ? (അടിക്കു​റി​പ്പു കാണുക.)

17 ദാവീദ്‌ യഹോ​വ​യോട്‌ ആവർത്തിച്ച്‌ അപേക്ഷി​ച്ച​ത​നു​സ​രിച്ച്‌, അതി​ക്ര​മങ്ങൾ ‘കണക്കി​ലെ​ടു​ക്കാ​തി​രി​ക്കാൻ’ a അവനു കഴിഞ്ഞു. (2 ശമൂവേൽ 12:13; 24:10) അപൂർണ​രായ സഹദാ​സ​രു​ടെ നിന്ദാ​പ​ര​മോ ദ്രോ​ഹ​ക​ര​മോ ആയ പെരു​മാ​റ്റത്തെ കണക്കി​ലെ​ടു​ക്കാ​തി​രി​ക്കാൻ മനസ്സൊ​രു​ക്കം കാട്ടി​ക്കൊണ്ട്‌, നമുക്ക്‌ ദൈവത്തെ അനുക​രി​ക്കാൻ കഴിയു​മോ? പറന്നു​യ​രാ​നാ​യി ഒരു റൺവേ​യി​ലൂ​ടെ അതി​വേഗം പായുന്ന ഒരു വിമാ​ന​ത്തി​ലാ​ണു നിങ്ങൾ എന്നു സങ്കൽപ്പി​ക്കുക. പുറ​ത്തേക്കു നോക്കവെ, റൺവേ​യു​ടെ അരുകിൽ നിന്ന്‌ ഒരു പരിച​യ​ക്കാ​രി ചിറി കോട്ടു​ന്നതു നിങ്ങൾ കാണുന്നു. അവൾ അസ്വസ്ഥ ആയിരു​ന്നെന്ന്‌ നിങ്ങൾക്ക​റി​യാം, നിങ്ങളെ മനസ്സിൽ വെച്ചു​കൊ​ണ്ടാ​യി​രി​ക്കാം അവൾ ആ ഗോഷ്ടി കാട്ടി​യത്‌. ഇനി, ഒരുപക്ഷേ അവൾ നിങ്ങളെ കുറിച്ചു ചിന്തി​ച്ചു​പോ​ലും കാണില്ല. സംഗതി എന്തുത​ന്നെ​യാ​ണെ​ങ്കി​ലും, വിമാനം വട്ടമിട്ടു മുകളി​ലേക്കു പറന്നു​യ​രവെ, നിങ്ങൾ അവളിൽ നിന്നു വളരെ ഉയരത്തി​ലാ​കു​ന്നു, അവൾ ഒരു ചെറിയ പൊട്ടു​പോ​ലെ കാണ​പ്പെ​ടു​ന്നു. ഒരു മണിക്കൂ​റി​നു​ള്ളിൽ നിങ്ങൾ അവളിൽ നിന്നു നൂറു​ക​ണ​ക്കി​നു കിലോ​മീ​റ്റർ അകലെ ആകുന്നു, അവൾ കാട്ടിയ ഗോഷ്ടി​യെ കുറിച്ചു നിങ്ങൾ ഓർക്കു​ന്ന​തേ​യില്ല. സമാന​മാ​യി, നാം യഹോ​വയെ പോലെ ആയിരി​ക്കാൻ ശ്രമി​ക്കു​ക​യും മറ്റുള്ള​വ​രു​ടെ പിഴവു​കൾ ജ്ഞാനപൂർവം കണക്കി​ലെ​ടു​ക്കാ​തി​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ മിക്ക​പ്പോ​ഴും ക്ഷമ പ്രകടി​പ്പി​ക്കാൻ അതു നമ്മെ സഹായി​ക്കും. (സദൃശ​വാ​ക്യ​ങ്ങൾ 19:11) പത്തു വർഷത്തി​നു ശേഷം അല്ലെങ്കിൽ സഹസ്രാബ്ദ വാഴ്‌ച​ക്കാ​ലത്ത്‌ ഇരുന്നൂ​റു വർഷം പിന്നിട്ടു കഴിയു​മ്പോൾ മറ്റുള്ള​വ​രു​ടെ തെറ്റുകൾ അപ്രധാ​ന​മാ​യി കാണ​പ്പെ​ടി​ല്ലേ? അതു​കൊണ്ട്‌ അവ അവഗണി​ച്ചു​കൂ​ടേ?

18. ഒരാളു​ടെ തെറ്റു ക്ഷമിക്കാൻ കഴിയാ​തെ വരുന്ന​താ​യി തോന്നു​മ്പോൾ നമുക്ക്‌ ഏതു ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കാ​നാ​കും?

18 എന്നാൽ, അപൂർവം സന്ദർഭ​ങ്ങ​ളിൽ നിങ്ങൾ പ്രശ്‌നത്തെ കുറിച്ചു പ്രാർഥി​ക്കു​ക​യും ക്ഷമിക്കാൻ ശ്രമി​ക്കു​ക​യും ചെയ്‌തി​ട്ടും നിങ്ങൾക്ക്‌ അതിനു കഴിയാ​തെ വരുന്ന​താ​യി തോന്നി​യേ​ക്കാം. അപ്പോ​ഴെന്ത്‌? സമാധാ​നം കൈവ​രി​ക്കു​ന്ന​തി​നാ​യി മറ്റേ വ്യക്തിയെ സ്വകാ​ര്യ​മാ​യി സമീപി​ച്ചു പ്രശ്‌നം പരിഹ​രി​ക്കാൻ യേശു ഉദ്‌ബോ​ധി​പ്പി​ച്ചു. “ആകയാൽ നിന്റെ വഴിപാ​ടു യാഗപീ​ഠ​ത്തി​ങ്കൽ കൊണ്ടു​വ​രു​മ്പോൾ സഹോ​ദ​രന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവി​ടെ​വെച്ചു ഓർമ്മ​വ​ന്നാൽ നിന്റെ വഴിപാ​ടു അവിടെ യാഗപീ​ഠ​ത്തി​ന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോ​ദ​ര​നോ​ടു നിരന്നു​കൊൾക; പിന്നെ വന്നു നിന്റെ വഴിപാ​ടു കഴിക്ക.”—മത്തായി 5:23, 24.

19. സഹോ​ദ​ര​നു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ ശ്രമി​ക്കു​മ്പോൾ നാം എന്തു മനോ​ഭാ​വം പുലർത്തണം, ഏതു മനോ​ഭാ​വം ഒഴിവാ​ക്കണം?

19 സഹോ​ദ​രനെ സന്ദർശിച്ച്‌, അയാളാ​ണു തെറ്റു ചെയ്‌ത​തെ​ന്നും നിങ്ങൾ തെറ്റു ചെയ്‌തി​ല്ലെ​ന്നും ബോധ്യ​പ്പെ​ടു​ത്താൻ യേശു പറഞ്ഞി​ല്ലെ​ന്നതു ശ്രദ്ധേ​യ​മാണ്‌. ഒരുപക്ഷേ അയാളാ​യി​രി​ക്കാം തെറ്റു​കാ​രൻ. എന്നാൽ, തെറ്റ്‌ ഇരുവ​രു​ടെ​യും പക്ഷത്ത്‌ ഉണ്ടായി​രി​ക്കാ​നാ​ണു കൂടുതൽ സാധ്യത. എന്തുതന്നെ ആയിരു​ന്നാ​ലും, മറ്റെയാ​ളെ തെറ്റു സമ്മതി​പ്പിച്ച്‌, ആലങ്കാ​രി​ക​മാ​യി പറഞ്ഞാൽ, മുട്ടു​കു​ത്തി​ക്കുക ആയിരി​ക്ക​രു​തു ലക്ഷ്യം. അങ്ങനെ​യാ​ണു നിങ്ങൾ പ്രശ്‌നം കൈകാ​ര്യം ചെയ്യാൻ പോകു​ന്ന​തെ​ങ്കിൽ പ്രശ്‌നം പരിഹ​രി​ക്ക​പ്പെ​ടാൻ യാതൊ​രു സാധ്യ​ത​യു​മില്ല. മാത്രമല്ല, യഥാർഥ​ത്തിൽ സംഭവിച്ച അല്ലെങ്കിൽ സംഭവി​ച്ച​താ​യി സങ്കൽപ്പി​ക്കുന്ന പ്രശ്‌നം ‘തലനാ​രിഴ കീറി’ പരി​ശോ​ധി​ക്കു​ക​യും ആയിരി​ക്ക​രു​തു ലക്ഷ്യം. ക്രിസ്‌തീയ സ്‌നേ​ഹ​ത്തി​ന്റെ ആത്മാവി​ലുള്ള ശാന്തമായ ചർച്ചയു​ടെ ഫലമായി, വെറും തെറ്റി​ദ്ധാ​രണ ആയിരു​ന്നു പ്രശ്‌ന​ത്തി​ന്റെ പ്രധാന കാരണം എന്നു വ്യക്തമാ​കു​മ്പോൾ ഇരുവർക്കും ഒത്തു​ചേർന്നു പ്രശ്‌നം പരിഹ​രി​ക്കാൻ സാധി​ക്കും. ഇനി, പൂർണ​മായ യോജി​പ്പിൽ എത്തി​ച്ചേ​രാൻ ചർച്ച സഹായി​ക്കു​ന്നി​ല്ലെ​ങ്കി​ലോ? എല്ലായ്‌പോ​ഴും അങ്ങനെ സംഭവി​ക്കു​മെന്നു പ്രതീ​ക്ഷി​ക്കാ​നാ​കു​മോ? ക്ഷമിക്കു​ന്ന​വ​നായ നമ്മുടെ ദൈവത്തെ സേവി​ക്കാൻ ഇരുവ​രും ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്നു എന്ന വസ്‌തു​ത​യെ​ങ്കി​ലും നിങ്ങൾക്കു സമ്മതി​ക്കാ​നാ​കു​ന്നതു മെച്ചമാ​യി​രി​ക്കി​ല്ലേ? അങ്ങനെ​യാ​കു​മ്പോൾ, ഇരുവർക്കും ഹൃദയ​പൂർവം ഇങ്ങനെ പറയാൻ കഴി​ഞ്ഞേ​ക്കും: “ക്ഷമിക്കണം, നമ്മുടെ അപൂർണ​ത​യാണ്‌ ഈ പ്രശ്‌ന​ത്തി​നു കാരണം. നമുക്കതു കണക്കി​ലെ​ടു​ക്കാ​തി​രി​ക്കാം.”

20. അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ ഉദാഹ​ര​ണ​ത്തിൽ നിന്നു നമുക്ക്‌ എന്തു പഠിക്കാ​നാ​കും?

20 അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ ഇടയി​ലും പ്രശ്‌നങ്ങൾ ഉണ്ടായി​രു​ന്നു എന്നത്‌ ഓർക്കുക. ദൃഷ്ടാ​ന്ത​ത്തിന്‌, അവരിൽ ചിലർ കൂടുതൽ ഉയർന്ന സ്ഥാനം കാംക്ഷി​ച്ചു. (മർക്കൊസ്‌ 10:35-39; ലൂക്കൊസ്‌ 9:46; 22:24-26) അത്‌ അവർക്കി​ട​യിൽ പിരി​മു​റു​ക്ക​ത്തിന്‌, ഒരുപക്ഷേ വ്രണിത വികാ​ര​ങ്ങൾക്ക്‌ അല്ലെങ്കിൽ വലിയ അനിഷ്ട​ത്തി​നു​തന്നെ കാരണ​മാ​യി. എങ്കിലും അത്തരം ഭിന്നതകൾ കണക്കി​ലെ​ടു​ക്കാ​തി​രി​ക്കാ​നും ഒരുമി​ച്ചു പ്രവർത്തി​ക്കു​ന്ന​തിൽ തുടരാ​നും അവർക്കു സാധിച്ചു. അവരി​ലൊ​രാൾ പിന്നീട്‌ ഇങ്ങനെ എഴുതി: “ജീവനെ ആഗ്രഹി​ക്ക​യും ശുഭകാ​ലം കാണ്മാൻ ഇച്ഛിക്ക​യും ചെയ്യു​ന്നവൻ ദോഷം ചെയ്യാതെ തന്റെ നാവി​നെ​യും വ്യാജം പറയാതെ അധര​ത്തെ​യും അടക്കി​ക്കൊ​ള്ളട്ടെ. അവൻ ദോഷം വിട്ടകന്നു ഗുണം ചെയ്‌ക​യും സമാധാ​നം അന്വേ​ഷി​ച്ചു പിന്തു​ട​രു​ക​യും ചെയ്യട്ടെ.”—1 പത്രൊസ്‌ 3:10, 11.

21. ക്ഷമിക്കു​ന്നതു സംബന്ധിച്ച്‌ യേശു എന്തു ശക്തമായ ബുദ്ധി​യു​പ​ദേ​ശ​മാ​ണു നൽകി​യത്‌?

21 ക്ഷമിക്കു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ നാം ഇപ്പോൾ പരിചി​ന്തി​ച്ചു കഴിഞ്ഞ വശം ഇതാണ്‌: പോയ കാലങ്ങ​ളിൽ നാം ചെയ്‌തി​ട്ടുള്ള അനവധി പാപങ്ങൾ ദൈവം ക്ഷമിച്ചു; തന്മൂലം, അവനെ അനുക​രി​ച്ചു നാം സഹോ​ദ​ര​ങ്ങ​ളോ​ടു ക്ഷമിക്കണം. (സങ്കീർത്തനം 103:12; യെശയ്യാ​വു 43:25) എന്നാൽ, മറ്റൊരു വശംകൂ​ടി ഉണ്ട്‌. മാതൃകാ പ്രാർഥന നൽകിയ ശേഷം യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ മനുഷ്യ​രോ​ടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗ​സ്ഥ​നായ നിങ്ങളു​ടെ പിതാവു നിങ്ങ​ളോ​ടും ക്ഷമിക്കും.” ഒരു വർഷത്തി​നു ശേഷം, തന്റെ ശിഷ്യ​ന്മാ​രെ പ്രാർഥി​ക്കാൻ പഠിപ്പി​ച്ചു​കൊണ്ട്‌ അതിന്റെ അന്തസ്സത്ത അവൻ വീണ്ടും പ്രസ്‌താ​വി​ച്ചു: “ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോ​ടു ക്ഷമി​ക്കേ​ണമേ; ഞങ്ങൾക്കു കടം​പെ​ട്ടി​രി​ക്കുന്ന ഏവനോ​ടും ഞങ്ങളും ക്ഷമിക്കു​ന്നു.” (മത്തായി 6:12, 14; ലൂക്കൊസ്‌ 11:4) പിന്നീട്‌, തന്റെ മരണത്തിന്‌ ഏതാനും ദിവസ​ങ്ങൾക്കു മുമ്പ്‌ യേശു ഇങ്ങനെ കൂട്ടി​ച്ചേർത്തു: “നിങ്ങൾ പ്രാർത്ഥി​പ്പാൻ നില്‌ക്കു​മ്പോൾ സ്വർഗ്ഗ​സ്ഥ​നായ നിങ്ങളു​ടെ പിതാവു നിങ്ങളു​ടെ പിഴക​ളെ​യും ക്ഷമി​ക്കേ​ണ്ട​തി​ന്നു നിങ്ങൾക്കു ആരോ​ടെ​ങ്കി​ലും വല്ലതും ഉണ്ടെങ്കിൽ അവനോ​ടു ക്ഷമിപ്പിൻ.”—മർക്കൊസ്‌ 11:25.

22, 23. ക്ഷമിക്കാ​നുള്ള മനസ്സൊ​രു​ക്കം നമ്മുടെ ഭാവിയെ എങ്ങനെ ബാധി​ച്ചേ​ക്കാം?

22 അതേ, ദൈവ​ത്തി​ന്റെ ക്ഷമ നേടു​ന്നതു കൂടു​ത​ലും, സഹോ​ദ​ര​ങ്ങ​ളോ​ടു ക്ഷമിക്കാൻ നാം എത്രമാ​ത്രം മനസ്സൊ​രു​ക്കം കാട്ടുന്നു എന്നതിനെ ആശ്രയി​ച്ചി​രി​ക്കു​ന്നു. ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ വ്യക്തി​പ​ര​മായ പ്രശ്‌നം ഉയർന്നു വരു​മ്പോൾ ഇങ്ങനെ ചോദി​ക്കുക, ‘ഒരു നിസ്സാര കാര്യ​ത്തിൽ അല്ലെങ്കിൽ മാനുഷ അപൂർണ​ത​യു​ടെ ഫലമായി ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ ഒരു ചെറിയ തെറ്റു ചെയ്‌തെന്ന്‌ തെളി​യി​ക്കു​ന്ന​തി​നെ​ക്കാൾ വളരെ​യേറെ പ്രാധാ​ന്യ​മു​ള്ള​തല്ലേ ദൈവ​ത്തി​ന്റെ ക്ഷമ നേടു​ന്നത്‌?’ ഉത്തരം നിങ്ങൾക്കു​തന്നെ അറിയാം.

23 എന്നാൽ, വ്യക്തി​പ​ര​മായ ഭിന്നത​യെ​ക്കാ​ളോ പ്രശ്‌ന​ത്തെ​ക്കാ​ളോ ഗുരു​ത​ര​മാ​ണു സംഗതി എങ്കിലോ? മത്തായി 18:15-18-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യേശു​വി​ന്റെ ബുദ്ധി​യു​പ​ദേശം എപ്പോ​ഴാ​ണു ബാധക​മാ​കു​ന്നത്‌? അടുത്ത ലേഖന​ത്തിൽ നമുക്ക്‌ അവ പരിചി​ന്തി​ക്കാം.

[അടിക്കു​റി​പ്പു​കൾ]

a ഒരു പണ്ഡിതന്റെ അഭി​പ്രാ​യ​ത്തിൽ, മീഖാ 7:8-ൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന എബ്രായ ആലങ്കാ​രി​ക​പ്ര​യോ​ഗം, “ശ്രദ്ധ കൊടു​ക്കാൻ താൻ ആഗ്രഹി​ക്കാത്ത ഒരു വസ്‌തു​വി​നെ കണക്കി​ലെ​ടു​ക്കാ​തെ കടന്നു പോകുന്ന ഒരു സഞ്ചാരി​യു​ടെ പ്രകൃ​തത്തെ പരാമർശി​ക്കു​ന്നു. ഇതിന്റെ അർഥം, ദൈവം പാപം കാണു​ന്നി​ല്ലെ​ന്നോ കാര്യ​മായ അല്ലെങ്കിൽ ഒട്ടും​തന്നെ പ്രാധാ​ന്യ​മി​ല്ലാത്ത ഒരു സംഗതി​യാ​യി അതിനെ വീക്ഷി​ക്കു​ന്നു​വെ​ന്നോ അല്ല. മറിച്ച്‌, ശിക്ഷ നൽകുക എന്ന ഏക ലക്ഷ്യത്തിൽ അവൻ തെറ്റു​കളെ വീക്ഷി​ക്കു​ന്നില്ല എന്നാണ്‌; അതായത്‌, അവൻ ശിക്ഷി​ക്കു​ന്നില്ല, ക്ഷമിക്കു​ക​യാണ്‌.”—ന്യായാ​ധി​പ​ന്മാർ 3:26; 1 ശമൂവേൽ 16:8, NW.

നിങ്ങൾ ഓർക്കു​ന്നു​ണ്ടോ?

□ ക്ഷമയുടെ കാര്യ​ത്തിൽ യഹോവ നമുക്കു പിൻപ​റ്റാൻ മാതൃക വെക്കു​ന്നത്‌ എങ്ങനെ?

□ സഭയിൽ ഉള്ളവരെ പറ്റി നാം എന്ത്‌ ഓർത്തി​രി​ക്കേ​ണ്ട​താണ്‌?

□ നിന്ദാ​പ​ര​മോ ദ്രോ​ഹ​ക​ര​മോ ആയ പെരു​മാ​റ്റം സംബന്ധി​ച്ചു മിക്ക​പ്പോ​ഴും നമുക്ക്‌ എന്തു ചെയ്യാ​നാ​കും?

□ സഹോ​ദ​ര​ങ്ങ​ളു​മാ​യി സമാധാ​നം സ്ഥാപി​ക്കേ​ണ്ടത്‌ ആവശ്യ​മാ​യി വരു​മ്പോൾ നമുക്ക്‌ എന്തു ചെയ്യാ​നാ​കും?

[അധ്യയന ചോദ്യ​ങ്ങൾ]

[15-ാം പേജിലെ ചിത്രം]

ഒരു ക്രിസ്‌ത്യാ​നി​യു​മാ​യി ഭിന്നത​യു​ണ്ടാ​കു​മ്പോൾ അതു കണക്കി​ലെ​ടു​ക്കാ​തി​രി​ക്കാൻ ശ്രമി​ക്കുക; കാലം കടന്നു​പോ​കു​ന്നത്‌ അനുസ​രി​ച്ചു ക്രമേണ പ്രശ്‌ന​വും നിസ്സാ​ര​മാ​യി​ത്തീ​രും