വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദാനശീലം കരകവിഞ്ഞ്‌ ഒഴുകുമ്പോൾ

ദാനശീലം കരകവിഞ്ഞ്‌ ഒഴുകുമ്പോൾ

ദാനശീ​ലം കരകവിഞ്ഞ്‌ ഒഴുകു​മ്പോൾ

ഒരു രാജാ​വിന്‌ സമ്മാനം നൽകാ​നുള്ള അവസരം നിങ്ങൾക്കു ലഭിക്കു​ന്നെ​ങ്കിൽ, നിങ്ങൾ അദ്ദേഹ​ത്തിന്‌ എന്ത്‌ നൽകും? അദ്ദേഹം ലോക​ത്തി​ലെ ഏറ്റവും ധനവാ​നും ജ്ഞാനി​യു​മായ രാജാവ്‌ ആണെങ്കി​ലോ? അദ്ദേഹത്തെ പ്രീതി​പ്പെ​ടു​ത്തുന്ന ഒരു സമ്മാനത്തെ കുറിച്ച്‌ നിങ്ങൾക്കു ചിന്തി​ക്കാ​നാ​കു​മോ? ഏകദേശം മൂവാ​യി​രം വർഷം മുമ്പ്‌ അങ്ങനെ​യുള്ള ഒരു രാജാ​വി​നെ—ഇസ്രാ​യേ​ലി​ലെ രാജാ​വായ ശലോ​മോ​നെ—സന്ദർശി​ക്കാൻ തയ്യാ​റെ​ടു​ക്കവെ ശെബാ​രാ​ജ്ഞിക്ക്‌ ആ ചോദ്യ​ങ്ങൾ വിചി​ന്തനം ചെയ്യേ​ണ്ടി​യി​രു​ന്നു.

അവൾ നൽകിയ സമ്മാന​ത്തിൽ 120 താലന്ത്‌ സ്വർണ​വും “അനവധി സുഗന്ധ​വർഗ്ഗ​വും രത്‌ന​വും” ഉണ്ടായി​രു​ന്നെന്ന്‌ ബൈബിൾ നമ്മോടു പറയുന്നു. ഇന്നത്തെ വിലയ്‌ക്ക്‌, ആ സ്വർണ​ത്തി​നു തന്നെ ഏകദേശം 160 കോടി രൂപ വിലവ​രും. സൗരഭ്യ​വും ഔഷധ​ഗു​ണ​വും ഉണ്ടായി​രുന്ന സുഗന്ധ തൈലത്തെ ഒരു അമൂല്യ വസ്‌തു എന്ന നിലയിൽ സ്വർണ​ത്തോ​ടൊ​പ്പം പട്ടിക​പ്പെ​ടു​ത്തി. രാജ്ഞി ശലോ​മോന്‌ എത്രമാ​ത്രം സുഗന്ധ​വർഗം നൽകി​യെന്നു ബൈബിൾ പറയു​ന്നി​ല്ലെ​ങ്കി​ലും, അവൾ നൽകി​യി​ട​ത്തോ​ളം സുഗന്ധ തൈലം പിന്നീ​ടാ​രും ശലോ​മോ​നു നൽകി​യി​ട്ടി​ല്ലെന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നു.—1 രാജാ​ക്ക​ന്മാർ 10:10.

ശെബാ​രാ​ജ്ഞി വ്യക്തമാ​യും സമ്പന്നയും ഉദാര​മ​തി​യും ആയിരു​ന്നു. ശലോ​മോൻ തിരിച്ച്‌ അവളോ​ടും ഉദാര​മ​ന​സ്‌കത കാണി​ക്കു​ക​യു​ണ്ടാ​യി. “ശെബാ​രാ​ജ്ഞി രാജാ​വി​ന്നു കൊണ്ടു​വ​ന്ന​തിൽ പരമായി അവൾ ആഗ്രഹി​ച്ച​തും ചോദി​ച്ച​തു​മൊ​ക്കെ​യും ശലോ​മോൻരാ​ജാ​വു അവൾക്കു കൊടു​ത്തു” എന്ന്‌ ബൈബിൾ പറയുന്നു. (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.) (2 ദിനവൃ​ത്താ​ന്തം 9:12) സമ്മാനങ്ങൾ കൈമാ​റു​ന്നത്‌ രാജോ​ചി​ത​മായ ഒരു രീതി ആയിരു​ന്നി​രി​ക്കാം എന്നതു ശരിതന്നെ. എന്നിരു​ന്നാ​ലും, ബൈബിൾ ശലോ​മോ​ന്റെ “ഔദാ​ര്യ​മ​ന​സ്‌കത”യെ വിശേ​ഷാൽ എടുത്തു പറയുന്നു. (1 രാജാ​ക്ക​ന്മാർ 10:13, NW) ശലോ​മോൻ തന്നെയും ഇപ്രകാ​രം എഴുതി: “ഔദാ​ര്യ​മാ​നസൻ പുഷ്ടി പ്രാപി​ക്കും; തണുപ്പി​ക്കു​ന്ന​വന്നു തണുപ്പു കിട്ടും.”—സദൃശ​വാ​ക്യ​ങ്ങൾ 11:25.

തീർച്ച​യാ​യും, ശലോ​മോ​നെ സന്ദർശി​ക്കാ​നാ​യി വളരെ​യേറെ സമയവും ശ്രമവും ചെലവ​ഴി​ച്ചു​കൊ​ണ്ടും ശെബാ​രാ​ജ്ഞി വലി​യൊ​രു ത്യാഗം ചെയ്‌തു. ഇന്നത്തെ റിപ്പബ്ലിക്‌ ഓഫ്‌ യമൻ സ്ഥിതി ചെയ്യു​ന്നി​ടത്ത്‌ ആയിരു​ന്നി​രി​ക്കണം ശെബാ രാജ്യം. ആയതി​നാൽ യെരൂ​ശ​ലേ​മിൽ എത്താൻ രാജ്ഞി​യും ഒട്ടകക്കൂ​ട്ട​വും ഏതാണ്ട്‌ 1,600 കിലോ​മീ​റ്റർ യാത്ര ചെയ്‌തി​ട്ടു​ണ്ടാ​കണം. യേശു പറഞ്ഞതു​പോ​ലെ, അവൾ “ഭൂമി​യു​ടെ അറുതി​ക​ളിൽനി​ന്നു വന്നു.” ശെബാ​രാ​ജ്ഞി ഇത്ര​യേറെ ശ്രമം ചെയ്‌തത്‌ എന്തിനാണ്‌? അവൾ വന്നത്‌ മുഖ്യ​മാ​യും “ശലോ​മോ​ന്റെ ജ്ഞാനം കേൾപ്പാ”നാണ്‌.—ലൂക്കൊസ്‌ 11:31.

ശെബാ​രാ​ജ്ഞി “ദുർഘ​ട​മായ ചോദ്യ​ങ്ങൾ കൊണ്ട്‌ [ശലോ​മോ​നെ] പരീക്ഷി​ക്കു​വാൻ വന്നു . . . താൻ മനസ്സിൽ കരുതി​യി​രുന്ന സകല കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും [അവൾ] അദ്ദേഹ​വു​മാ​യി സംസാ​രി​ച്ചു” എന്ന്‌ 1 രാജാ​ക്ക​ന്മാർ 10:1, 2 [NIBV] പറയുന്നു. ശലോ​മോൻ അതി​നോട്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? “അവരുടെ സകല ചോദ്യ​ങ്ങൾക്കും ശലോ​മോൻ ഉത്തരം പറഞ്ഞു. അവൾക്കു വിശദീ​ക​രണം കൊടു​ക്കാൻ കഴിയാ​ത്ത​വി​ധം യാതൊ​ന്നും അദ്ദേഹ​ത്തി​നു അജ്ഞാത​മാ​യി​രു​ന്നില്ല.”—1 രാജാ​ക്ക​ന്മാർ 10:3, NIBV.

താൻ കേൾക്കു​ക​യും കാണു​ക​യും ചെയ്‌ത കാര്യ​ങ്ങ​ളിൽ ആശ്ചര്യ​സ്‌ത​ബ്ധ​യായ രാജ്ഞി താഴ്‌മ​യോ​ടെ ഇങ്ങനെ പ്രതി​വ​ചി​ച്ചു: “നിന്റെ മുമ്പിൽ എപ്പോ​ഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യ​ന്മാ​രും ഭാഗ്യ​വാ​ന്മാർ [“സന്തുഷ്ടർ,” NW].” (1 രാജാ​ക്ക​ന്മാർ 10:4-8) ശലോ​മോ​ന്റെ ദാസന്മാർ സമ്പത്തു​കൊണ്ട്‌ വലയം ചെയ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും, അവർ അതു നിമിത്തം സന്തുഷ്ട​രാണ്‌ എന്നല്ല അവൾ പ്രഖ്യാ​പി​ച്ചത്‌. മറിച്ച്‌, ശലോ​മോ​ന്റെ ദൈവദത്ത ജ്ഞാനം നിരന്തരം ശ്രദ്ധി​ക്കാൻ സാധി​ച്ചതു നിമി​ത്ത​മാ​യി​രു​ന്നു അവന്റെ ദാസന്മാർ അനുഗൃ​ഹീ​തർ ആയിരു​ന്നത്‌. സ്രഷ്ടാ​വി​ന്റെ തന്നെയും അവന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​ന്റെ​യും ജ്ഞാനം സമൃദ്ധ​മാ​യി ലഭിക്കുന്ന യഹോ​വ​യു​ടെ ഇന്നത്തെ ജനത്തിന്‌ ശെബാ​രാ​ജ്ഞി എത്ര നല്ലൊരു മാതൃ​ക​യാണ്‌!

ശലോ​മോ​നോ​ടുള്ള രാജ്ഞി​യു​ടെ അടുത്ത പ്രസ്‌താ​വ​ന​യും ശ്രദ്ധേ​യ​മാണ്‌: “നിന്റെ ദൈവ​മായ യഹോവ വാഴ്‌ത്ത​പ്പെ​ട്ടവൻ.” (1 രാജാ​ക്ക​ന്മാർ 10:9) തെളി​വ​നു​സ​രിച്ച്‌, ശലോ​മോ​ന്റെ ജ്ഞാനത്തി​ലും സമൃദ്ധി​യി​ലും യഹോ​വ​യു​ടെ കൈ ഉണ്ടായി​രു​ന്നെന്നു അവൾ തിരി​ച്ച​റി​ഞ്ഞു. അത്‌ യഹോവ മുമ്പ്‌ ഇസ്രാ​യേ​ലി​നോ​ടു വാഗ്‌ദാ​നം ചെയ്‌ത​തി​നു ചേർച്ച​യി​ലാണ്‌. അവൻ ഇങ്ങനെ പറഞ്ഞു: “[എന്റെ ചട്ടങ്ങളെ] പ്രമാ​ണി​ച്ചു നടപ്പിൻ; ഇതു തന്നേയ​ല്ലോ ജാതി​ക​ളു​ടെ ദൃഷ്ടി​യിൽ നിങ്ങളു​ടെ ജ്ഞാനവും വിവേ​ക​വും ആയിരി​ക്കു​ന്നതു. അവർ ഈ കല്‌പ​ന​ക​ളൊ​ക്കെ​യും കേട്ടിട്ടു: ഈ ശ്രേഷ്‌ഠ​ജാ​തി ജ്ഞാനവും വിവേ​ക​വും ഉള്ള ജനം തന്നേ എന്നു പറയും.”—ആവർത്ത​ന​പു​സ്‌തകം 4:5-7.

ജ്ഞാന ദാതാ​വി​നെ സമീപി​ക്കൽ

‘ദൈവ​ത്തി​ന്റെ യിസ്രാ​യേൽ’ “ജ്ഞാനവും വിവേ​ക​വും ഉള്ള ജനം” ആണെന്നു മനസ്സി​ലാ​ക്കി​ക്കൊണ്ട്‌ ആധുനിക കാലത്ത്‌ ദശലക്ഷങ്ങൾ യഹോ​വ​യു​ടെ സംഘട​ന​യി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. ആ ജനം അപ്രകാ​രം ആയിരി​ക്കു​ന്നത്‌ സഹജമാ​യി​ട്ടല്ല, മറിച്ച്‌ ദൈവ​ത്തി​ന്റെ പൂർണ​ത​യുള്ള നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും അവരെ നയിക്കു​ന്ന​തി​നാ​ലാണ്‌. (ഗലാത്യർ 6:16) അടുത്ത കാലത്താ​യി ഓരോ വർഷവും മൂന്നു ലക്ഷത്തി​ലേറെ പുതിയ ശിഷ്യ​ന്മാർ ആത്മീയ ഇസ്രാ​യേ​ലി​നോട്‌ ഫലത്തിൽ പിൻവ​രുന്ന പ്രകാരം പറഞ്ഞി​രി​ക്കു​ന്ന​താ​യി സ്‌നാപന കണക്കുകൾ പ്രകട​മാ​ക്കു​ന്നു: “ദൈവം നിങ്ങ​ളോ​ടു​കൂ​ടെ ഉണ്ടെന്നു ഞങ്ങൾ കേട്ടി​രി​ക്ക​യാൽ ഞങ്ങൾ നിങ്ങ​ളോ​ടു​കൂ​ടെ പോരു​ന്നു.” (സെഖര്യാ​വു 8:23) യഹോവ തന്റെ ദാസന്മാ​രു​ടെ മുമ്പാകെ വിളമ്പി​യി​രി​ക്കുന്ന ആത്മീയ വിരുന്നു കാണു​മ്പോൾ ഈ പുതി​യവർ എത്ര വിസ്‌മയം കൂറുന്നു! തങ്ങളുടെ മുൻ മതങ്ങളിൽ അവർ ഒരിക്ക​ലും ഇതു​പോ​ലെ ഒന്ന്‌ കണ്ടിട്ടില്ല.—യെശയ്യാ​വു 25:6.

മഹാദാ​താ​വിന്‌ നൽകൽ

ഏറ്റവും വലിയ രാജാ​വും ദാതാ​വു​മായ യഹോ​വ​യാം ദൈവ​ത്തിൽ നിന്നു വളരെ​യേറെ ദാനങ്ങൾ സ്വീക​രി​ച്ചി​രി​ക്കുന്ന വിലമ​തി​പ്പു​ള്ളവർ തങ്ങൾക്ക്‌ എന്താണ്‌ അവനു തിരികെ നൽകാൻ കഴിയുക എന്ന്‌ സ്വാഭാ​വി​ക​മാ​യും ചിന്തി​ക്കു​ന്നു. നമുക്ക്‌ യഹോ​വ​യ്‌ക്കു നൽകാൻ കഴിയുന്ന ഏറ്റവും നല്ല ദാനം “സ്‌തോ​ത്ര​യാ​ഗം” ആണെന്നു ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു. (എബ്രായർ 13:15) എന്തു​കൊണ്ട്‌? എന്തെന്നാൽ ആ യാഗം ജീവൻ രക്ഷിക്കു​ന്ന​തി​നോ​ടു നേരിട്ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു, ഈ അന്ത്യകാ​ലത്ത്‌ യഹോ​വ​യ്‌ക്ക്‌ ഏറ്റവും താത്‌പ​ര്യ​മുള്ള ഒരു സംഗതി​യാണ്‌ അത്‌. (യെഹെ​സ്‌കേൽ 18:23) കൂടാതെ, രോഗി​ക​ളെ​യും വിഷാ​ദ​മ​ഗ്ന​രെ​യും മറ്റുള്ള​വ​രെ​യും സഹായി​ക്കാൻ ഒരുവന്റെ ഊർജ​വും സമയവും നൽകു​ന്ന​തും സ്വീകാ​ര്യ​യോ​ഗ്യ​മായ ഒരു യാഗമാണ്‌.—1 തെസ്സ​ലൊ​നീ​ക്യർ 5:14; എബ്രായർ 13:16; യാക്കോബ്‌ 1:27.

സാമ്പത്തിക സംഭാ​വ​നകൾ സുപ്ര​ധാ​ന​മായ ഒരു പങ്കു വഹിക്കു​ന്നു. ബൈബി​ളു​ക​ളും ബൈബിൾ അധിഷ്‌ഠിത സാഹി​ത്യ​ങ്ങ​ളും ഉത്‌പാ​ദി​പ്പി​ക്കാ​നും ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒന്നിച്ചു​കൂ​ടാ​നുള്ള ഹാളുകൾ നിർമി​ക്കാ​നും അതു പ്രയോ​ജ​കീ​ഭ​വി​ക്കു​ന്നു. (എബ്രായർ 10:24, 25) യുദ്ധത്തി​ന്റെ​യും പ്രകൃതി വിപത്തു​ക​ളു​ടെ​യും ഇരകൾക്കാ​യുള്ള ദുരി​താ​ശ്വാ​സ നിധി​കൾക്കും സംഭാ​വ​നകൾ ഉപകരി​ക്കു​ന്നു.

കൊടു​ക്ക​ലി​ന്റെ കാര്യ​ത്തിൽ നമ്മെ വഴി നയിക്കാൻ ദൈവ​വ​ചനം ചില നല്ല തത്ത്വങ്ങൾ നൽകുന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, ഒരു നിശ്ചിത തുകയല്ല, മറിച്ച്‌ ഒരു സന്തുഷ്ട ഹൃദയ​ത്തിൽനി​ന്നു മനസ്സൊ​രു​ക്ക​ത്തോ​ടെ ഒരുവനു ന്യായ​മാ​യി നൽകാൻ കഴിയു​ന്നതു സംഭാവന ചെയ്യാൻ അതു ക്രിസ്‌ത്യാ​നി​കളെ പ്രബോ​ധി​പ്പി​ക്കു​ന്നു. (2 കൊരി​ന്ത്യർ 9:7) ചിലർക്ക്‌ ഏറെ നൽകാ​നാ​കും; മറ്റുള്ള​വർക്ക്‌ ഒരുപക്ഷേ യേശു​വി​ന്റെ നാളിലെ ദരി​ദ്ര​യായ വിധവയെ പോലെ അൽപ്പമേ നൽകാൻ കഴിയൂ. (ലൂക്കൊസ്‌ 21:2-4) മുഴു പ്രപഞ്ച​ത്തി​ന്റെ​യും ഉടയവ​നായ യഹോവ, തന്റെ നാമത്തി​നാ​യി ചെയ്യുന്ന ശരിയായ ആന്തര​ത്തോ​ടെ​യുള്ള ഏതൊരു ദാന​ത്തെ​യും ത്യാഗ​ത്തെ​യും വിലമ​തി​ക്കു​ന്നു എന്നത്‌ അതിശ​യ​ക​ര​മല്ലേ?—എബ്രായർ 6:10.

സന്തോ​ഷ​ത്തോ​ടെ നൽകാൻ യഹോ​വ​യു​ടെ ജനത്തെ സഹായി​ക്കു​ന്ന​തിന്‌, വ്യത്യസ്‌ത ആവശ്യ​ങ്ങ​ളെ​യും ആ ആവശ്യങ്ങൾ സാധി​ക്കാ​നുള്ള ഫലപ്ര​ദ​മായ മാർഗ​ങ്ങ​ളെ​യും കുറിച്ച്‌ അവരെ എല്ലായ്‌പോ​ഴും അറിയി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. അപ്പോൾ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാവ്‌ മനസ്സൊ​രു​ക്ക​മുള്ള ഹൃദയ​ങ്ങളെ പ്രതി​ക​രി​ക്കാൻ പ്രേരി​പ്പി​ക്കു​ന്നു. പുരാതന ഇസ്രാ​യേ​ലിൽ സമാഗ​മ​ന​കൂ​ടാ​ര​ത്തി​ന്റെ​യും പിന്നീട്‌ ആലയത്തി​ന്റെ​യും നിർമാ​ണ​ത്തിൽ ഈ നടപടി​ക്രമം പിൻപ​റ്റു​ക​യു​ണ്ടാ​യി. (പുറപ്പാ​ടു 25:2; 35:5, 21, 29; 36:5-7; 39:32; 1 ദിനവൃ​ത്താ​ന്തം 29:1-19) രാജ്യ​സു​വാർത്ത ജനതക​ളു​ടെ പക്കൽ എത്തിക്കാ​നും ക്ഷാമ കാലത്ത്‌ ഇസ്രാ​യേ​ലി​ലെ സഹോ​ദ​ര​ന്മാ​രെ സഹായി​ക്കാ​നും ആവശ്യ​മാ​യി​രുന്ന വിഭവങ്ങൾ സ്വരൂ​പി​ക്കാൻ ഇതേ നടപടി​ക്രമം ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കളെ സഹായി​ച്ചു.—1 കൊരി​ന്ത്യർ 16:2-4; 2 കൊരി​ന്ത്യർ 8:4, 15; കൊ​ലൊ​സ്സ്യർ 1:23.

സമാന​മാ​യി, ലോകം കണ്ടിട്ടു​ള്ള​തിൽ വെച്ച്‌ ഏറ്റവും വലിയ പ്രസംഗ-പഠിപ്പി​ക്കൽ പ്രവർത്തനം പൂർത്തീ​ക​രി​ക്കാൻ തന്റെ ജനത്തിന്‌ ഇന്ന്‌ ആവശ്യ​മാ​യി​രി​ക്കു​ന്നതു പ്രദാനം ചെയ്‌തു​കൊണ്ട്‌ യഹോവ അവരെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു, തുടർന്നും അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യും.—മത്തായി 24:14; 28:19, 20.

ഇപ്പോ​ഴത്തെ ആവശ്യങ്ങൾ എന്തെല്ലാം?

മുമ്പ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്തനം നിയ​ന്ത്ര​ണ​ത്തി​ലാ​യി​രുന്ന അനേകം രാജ്യ​ങ്ങ​ളിൽ അടുത്ത കാലത്ത്‌ അവരുടെ പ്രവർത്ത​ന​ത്തിന്‌ ഔദ്യോ​ഗിക അംഗീ​കാ​രം ലഭിച്ചി​രി​ക്കു​ന്നു. തത്‌ഫ​ല​മാ​യി ഈ രാജ്യ​ങ്ങ​ളിൽ മിക്കവ​യി​ലും പ്രസാ​ധ​ക​രു​ടെ എണ്ണത്തിൽ വലിയ വർധനവ്‌ ഉണ്ടായി​രി​ക്കു​ന്നു. സ്വാഭാ​വി​ക​മാ​യും, ബൈബി​ളു​ക​ളു​ടെ​യും ബൈബിൾ അധിഷ്‌ഠിത സാഹി​ത്യ​ങ്ങ​ളു​ടെ​യും ആവശ്യം വർധി​ച്ചി​രി​ക്കു​ന്നു.

രാജ്യ​ഹാ​ളു​ക​ളു​ടെ സംഗതി​യും അങ്ങനെ​യാണ്‌. ലോക​വ്യാ​പ​ക​മാ​യി ഇപ്പോൾത്തന്നെ ഏകദേശം 9,000 പുതിയ രാജ്യ​ഹാ​ളു​കൾ ആവശ്യ​മാണ്‌. ദിവസ​വും ഓരോ രാജ്യ​ഹാൾ വീതം നിർമി​ച്ചാ​ലും ഇപ്പോ​ഴത്തെ ആവശ്യം നിറ​വേ​റ്റാൻ 24-ൽ അധികം വർഷം വേണ്ടി​വ​രും! അതിനി​ടെ, ദിവസ​വും ഏഴു പുതിയ സഭകൾ വീതം രൂപീ​ക​രി​ക്ക​പ്പെ​ടു​ന്നുണ്ട്‌, അവയിൽ മിക്കവ​യും സാമ്പത്തിക സ്ഥിതി മോശ​മായ സ്ഥലങ്ങളി​ലു​മാണ്‌. എന്നാൽ ഇത്തരം മിക്ക സ്ഥലങ്ങളി​ലും വിലപി​ടി​പ്പുള്ള കെട്ടി​ട​ങ്ങ​ളു​ടെ ആവശ്യ​മില്ല. ആവശ്യം നിറ​വേ​റ്റു​ന്ന​തും സമൂഹ​ത്തിൽ നല്ലൊരു സാക്ഷ്യം നൽകു​ന്ന​തു​മായ ഒരു രാജ്യ​ഹാൾ നിർമി​ക്കാൻ ചില സ്ഥലങ്ങളിൽ ഏകദേശം രണ്ടര ലക്ഷം രൂപ മതി.

ഒന്നാം നൂറ്റാ​ണ്ടിൽ ചില ക്രിസ്‌ത്യാ​നി​കൾ മറ്റുള്ള​വ​രെ​ക്കാൾ സാമ്പത്തി​ക​മാ​യി മെച്ചപ്പെട്ട നിലയി​ലാ​യി​രു​ന്നു. അതു​കൊണ്ട്‌, പൗലൊസ്‌ അപ്പൊ​സ്‌തലൻ എഴുതി: “സമത്വം ഉണ്ടാവാൻ തക്കവണ്ണം [“ഒരു സമീക​ര​ണ​ത്തി​ലൂ​ടെ,” NW] അവരുടെ സുഭിക്ഷം നിങ്ങളു​ടെ ദുർഭി​ക്ഷ​ത്തി​ന്നു ഉതകേ​ണ്ട​തി​ന്നു ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷം അവരുടെ ദുർഭി​ക്ഷ​ത്തി​ന്നു ഉതകട്ടെ.” (2 കൊരി​ന്ത്യർ 8:14) ഇന്നും സമാന​മായ ഒരു “സമീകരണ”ത്തിലൂടെ ലോക​ത്തി​ന്റെ അനേകം ഭാഗങ്ങ​ളിൽ ബൈബി​ളു​ക​ളും ബൈബിൾ സാഹി​ത്യ​ങ്ങ​ളും രാജ്യ​ഹാ​ളു​ക​ളും ദുരി​താ​ശ്വാ​സം ഉൾപ്പെ​ടെ​യുള്ള മറ്റു കാര്യ​ങ്ങ​ളും പ്രദാനം ചെയ്യാൻ ആവശ്യ​മായ ഫണ്ടുകൾ സ്വരൂ​പി​ക്കാൻ സാധി​ക്കു​ന്നു. അത്തരം കൊടു​ക്കൽ, കൊടു​ക്കു​ന്ന​വർക്കും സ്വീക​രി​ക്കു​ന്ന​വർക്കും എത്ര മഹത്താ​യൊ​രു അനു​ഗ്ര​ഹ​മാണ്‌!—പ്രവൃ​ത്തി​കൾ 20:35.

ഈ മാസി​ക​യു​ടെ ഔദാ​ര്യ​മ​ന​സ്‌ക​രായ അനേകം വായന​ക്കാർ സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്ന​താ​യി അവരിൽനിന്ന്‌ സൊ​സൈ​റ്റി​ക്കു ലഭിക്കുന്ന കത്തുകൾ സൂചി​പ്പി​ക്കു​ന്നു. എന്നാൽ സംഭാ​വ​നകൾ നൽകാൻ കഴിയുന്ന വ്യത്യസ്‌ത വിധങ്ങളെ കുറിച്ച്‌ അവർക്കു തിട്ടമില്ല. ഇതോ​ടൊ​പ്പ​മുള്ള ചതുരം അവരുടെ ചോദ്യ​ങ്ങൾക്ക്‌ നിസ്സം​ശ​യ​മാ​യും ഉത്തരം നൽകും.

ശലോ​മോ​ന്റെ മഹത്ത്വ​പൂർണ​മായ ഭരണകാ​ലത്ത്‌, അവനെ കുറിച്ചു കേട്ട “ഭൂമി​യി​ലെ സകലരാ​ജാ​ക്ക​ന്മാ​രും” അവനെ സന്ദർശി​ക്കാൻ വന്നു. എന്നാൽ ബൈബിൾ അവരിൽ ഒരാളെ മാത്രമേ പേരെ​ടു​ത്തു പറയു​ന്നു​ള്ളൂ—ശെബാ​രാ​ജ്ഞി​യെ. (2 ദിനവൃ​ത്താ​ന്തം 9:23) അവൾ എന്തൊരു ത്യാഗ​മാണ്‌ ചെയ്‌തത്‌! പക്ഷേ അവൾക്ക്‌ സമൃദ്ധ​മായ പ്രതി​ഫലം ലഭിച്ചു—തന്റെ സന്ദർശ​ന​ത്തി​ന്റെ ഒടുക്കം “വിസ്‌മ​യ​സ്‌ത​ബ്ധ​യാ​യി”ത്തീരാൻ പോന്ന​ത്ര​യും.—2 ദിനവൃ​ത്താ​ന്തം 9:4, ഓശാന ബൈബിൾ.

തനിക്കാ​യി ത്യാഗങ്ങൾ ചെയ്‌ത​വർക്കു വേണ്ടി ഏറ്റവും വലിയ രാജാ​വും ദാതാ​വു​മായ യഹോവ ഭാവി​യിൽ, ശലോ​മോന്‌ ചെയ്യാൻ കഴിഞ്ഞ​തി​ലും വളരെ​യ​ധി​കം കാര്യങ്ങൾ ചെയ്യും. അപ്പോൾ അവർ ‘വിസ്‌മ​യ​സ്‌തബ്ധർ’ ആയിത്തീ​രും. എന്തെന്നാൽ, തന്റെ ഭയജന​ക​മായ ന്യായ​വി​ധി ദിവസ​ത്തിൽ യഹോവ അവരെ സംരക്ഷി​ക്കുക മാത്രമല്ല അതേത്തു​ടർന്ന്‌ അവൻ “തൃക്കൈ തുറന്നു ജീവനു​ള്ള​തി​ന്നൊ​ക്കെ​യും പ്രസാ​ദം​കൊ​ണ്ടു തൃപ്‌തി​വ​രു​ത്തു”കയും ചെയ്യും.—സങ്കീർത്തനം 145:16.

[22-ാം പേജിലെ ചതുരം]

ചിലർ കൊടു​ക്കാൻ തിര​ഞ്ഞെ​ടു​ക്കുന്ന വിധങ്ങൾ

ലോകവ്യാപക വേലയ്‌ക്കുള്ള സംഭാ​വ​ന​കൾ

“സൊ​സൈ​റ്റി​യു​ടെ ലോക​വ്യാ​പക വേലയ്‌ക്കുള്ള സംഭാ​വ​നകൾ—മത്തായി 24:14” എന്ന ലേബലുള്ള സംഭാ​വ​ന​പ്പെ​ട്ടി​ക​ളിൽ ഇടുന്ന​തിന്‌ അനേകർ ഒരു തുക നീക്കി​വെ​ക്കു​ക​യോ ബജറ്റിൽ ഉൾപ്പെ​ടു​ത്തു​ക​യോ ചെയ്യുന്നു. ഓരോ മാസവും സഭകൾ ഈ തുക പ്രാ​ദേ​ശിക ബ്രാഞ്ച്‌ ഓഫീ​സി​ലേക്ക്‌ അയയ്‌ക്കു​ന്നു.

സ്വമേ​ധയാ സംഭാ​വ​നകൾ Praharidurg Prakashan Society, Plot A/35, Near Industrial Estate, Nangargaon, Lonavla, 410 401 എന്ന വിലാ​സ​ത്തിൽ ഖജാൻജി​യു​ടെ ഓഫീ​സി​ലേക്ക്‌ നേരി​ട്ടും അയയ്‌ക്കാ​വു​ന്ന​താണ്‌. കൂടാതെ, ആഭരണ​ങ്ങ​ളും വില​യേ​റിയ മറ്റു വസ്‌തു​ക്ക​ളും സംഭാവന ചെയ്യാ​വു​ന്ന​താണ്‌. ഈ സംഭാ​വ​ന​ക​ളോ​ടൊ​പ്പം അവ ഒരു നിരു​പാ​ധിക ദാനമാ​ണെന്നു വ്യക്തമാ​യി പ്രസ്‌താ​വി​ക്കുന്ന ഹ്രസ്വ​മായ ഒരു കത്തും ഉണ്ടായി​രി​ക്കണം.

ആസൂത്രിത കൊടു​ക്കൽ

നിരു​പാ​ധിക ദാനമാ​യും സോപാ​ധിക സംഭാ​വ​ന​യാ​യും പണം നൽകു​ന്ന​തി​നു പുറമേ, ലോക​വ്യാ​പക രാജ്യ​സേ​വ​ന​ത്തി​ന്റെ പ്രയോ​ജ​ന​ത്തി​നാ​യി വേറെ​യും കൊടു​ക്കൽ രീതികൾ ഉണ്ട്‌. പിൻവ​രു​ന്നവ അതിൽ പെടുന്നു:

ഇൻഷ്വ​റൻസ്‌: ലൈഫ്‌ ഇൻഷ്വ​റൻസ്‌ പോളി​സി​യു​ടെ​യോ റിട്ടയർമെന്റ്‌⁄പെൻഷൻ പദ്ധതി​യു​ടെ​യോ ഗുണ​ഭോ​ക്താ​വാ​യി പ്രഹരി​ദുർഗ്‌ പ്രകാശൻ സൊ​സൈ​റ്റി​യു​ടെ പേര്‌ വെക്കാ​വു​ന്ന​താണ്‌.

ബാങ്ക്‌ അക്കൗണ്ടു​കൾ: പ്രാ​ദേ​ശിക ബാങ്ക്‌ വ്യവസ്ഥ​കൾക്കു ചേർച്ച​യിൽ, ബാങ്ക്‌ അക്കൗണ്ടു​കൾ, നിക്ഷേപ സർട്ടി​ഫി​ക്ക​റ്റു​കൾ, അല്ലെങ്കിൽ വ്യക്തി​പ​ര​മായ പെൻഷൻ അക്കൗണ്ടു​കൾ എന്നിവ പ്രഹരി​ദുർഗ്‌ പ്രകാശൻ സൊ​സൈ​റ്റി​യിൽ ട്രസ്റ്റ്‌ ആയി അല്ലെങ്കിൽ മരണത്തി​ങ്കൽ സൊ​സൈ​റ്റി​ക്കു ലഭിക്കാ​വു​ന്നത്‌ ആയി ഏൽപ്പി​ക്കാ​വു​ന്ന​താണ്‌.

സ്ഥാവര വസ്‌തു​ക്കൾ: വിൽക്കാ​വുന്ന സ്ഥാവര വസ്‌തു​ക്കൾ ഒരു നിരു​പാ​ധിക ദാനമാ​യി​ട്ടോ ദാതാ​വിന്‌ ആയുഷ്‌കാല അവകാശം നിലനിർത്തി​ക്കൊ​ണ്ടോ പ്രഹരി​ദുർഗ്‌ പ്രകാശൻ സൊ​സൈ​റ്റി​ക്കു ദാനം ചെയ്യാ​വു​ന്ന​താണ്‌. ദാതാ​വിന്‌ ആയുഷ്‌കാ​ലം അവിടെ താമസി​ക്കു​ക​യും ചെയ്യാം. ഏതെങ്കി​ലും സ്ഥാവര വസ്‌തു സൊ​സൈ​റ്റിക്ക്‌ ആധാരം ചെയ്യു​ന്ന​തി​നു മുമ്പ്‌ സൊ​സൈ​റ്റി​യു​മാ​യി സമ്പർക്കം പുലർത്തണം.

വിൽപ്പ​ത്ര​ങ്ങ​ളും ട്രസ്റ്റു​ക​ളും: നിയമ​പ​ര​മാ​യി തയ്യാറാ​ക്കിയ വിൽപ്പ​ത്രം മുഖാ​ന്തരം വസ്‌തു​വ​ക​ക​ളോ പണമോ പ്രഹരി​ദുർഗ്‌ പ്രകാശൻ സൊ​സൈ​റ്റിക്ക്‌ അവകാ​ശ​മാ​യി നൽകാ​വു​ന്ന​താണ്‌. അല്ലെങ്കിൽ, ഒരു ട്രസ്റ്റ്‌ ക്രമീ​ക​ര​ണ​ത്തി​ന്റെ ഗുണ​ഭോ​ക്താ​വാ​യി സൊ​സൈ​റ്റി​യു​ടെ പേര്‌ വെക്കാ​വു​ന്ന​താണ്‌.

“ആസൂ​ത്രിത കൊടു​ക്കൽ” എന്ന പേര്‌ സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ, സാധാരണ ഗതിയിൽ ഇത്തരം സംഭാ​വ​ന​കൾക്കു ദാതാ​വി​ന്റെ ഭാഗത്ത്‌ കുറ​ച്ചൊ​ക്കെ ആസൂ​ത്രണം ആവശ്യ​മാണ്‌.

[23-ാം പേജിലെ ചിത്രങ്ങൾ]

യഹോവയുടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​നങ്ങൾ പിന്താ​ങ്ങ​പ്പെ​ടു​ന്നത്‌ സ്വമേ​ധയാ സംഭാ​വ​ന​ക​ളാ​ലാണ്‌