വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിർമല ആരാധനയുടെ ഉന്നമനത്തിനുള്ള ഒരു സ്വമേധയാ സംഭാവന

നിർമല ആരാധനയുടെ ഉന്നമനത്തിനുള്ള ഒരു സ്വമേധയാ സംഭാവന

അവർ യഹോ​വ​യു​ടെ ഹിതം ചെയ്‌തു

നിർമല ആരാധ​ന​യു​ടെ ഉന്നമന​ത്തി​നുള്ള ഒരു സ്വമേ​ധയാ സംഭാവന

യഹോ​വ​യു​ടെ രക്ഷാശ​ക്തി​യു​ടെ ദൃക്‌സാ​ക്ഷി​കൾ ആയിരു​ന്നു ഇസ്രാ​യേ​ല്യർ. ഈജി​പ്‌തു സേനയു​ടെ പിടി​യിൽ അകപ്പെ​ടാ​തെ ഉണങ്ങിയ നിലത്തു​കൂ​ടി അവർക്കു രക്ഷപ്പെ​ടാൻ തക്കവണ്ണം ചെങ്കടൽ അത്ഭുത​ക​ര​മാ​യി വിഭജി​ക്ക​പ്പെ​ടു​ന്നത്‌ അവർ സ്വന്തം കണ്ണു​കൊ​ണ്ടു കണ്ടതാണ്‌. അതേ വെള്ളം അതിശ​ക്തി​യോ​ടെ മടങ്ങി​വന്ന്‌, തങ്ങളെ വേട്ടയാ​ടി​യ​വരെ മുക്കി​ക്കൊ​ല്ലു​ന്നതു മറുകര കടന്ന അവർ സുരക്ഷി​ത​മായ ദൂരത്തു നിന്നു നോക്കി​ക്കണ്ടു. യഹോവ അവരുടെ ജീവൻ രക്ഷിച്ചു!—പുറപ്പാ​ടു 14:21-31.

ദുഃഖ​ക​ര​മെ​ന്നു പറയട്ടെ, തങ്ങളുടെ ദൈവം ചെയ്‌ത കാര്യ​ങ്ങളെ ചില ഇസ്രാ​യേ​ല്യർ നിസ്സാ​ര​മാ​യി കരുതി. മോശെ സീനായ്‌ മലയിൽ ആയിരു​ന്ന​പ്പോൾ അവർ തങ്ങളുടെ സ്വർണാ​ഭ​ര​ണങ്ങൾ അഹരോ​നെ ഏൽപ്പി​ച്ചിട്ട്‌, തങ്ങൾക്ക്‌ ആരാധി​ക്കു​ന്ന​തി​നാ​യി ഒരു വിഗ്രഹം ഉണ്ടാക്കാൻ അവനോട്‌ ആവശ്യ​പ്പെട്ടു. മടങ്ങി​യെ​ത്തിയ മോശെ കാണു​ന്നത്‌, മത്സരി​ക​ളായ അവർ തിന്നു കുടിച്ച്‌ നൃത്തമാ​ടി​ക്കൊണ്ട്‌ ഒരു സ്വർണ കാളക്കു​ട്ടി​യെ വണങ്ങു​ന്ന​താണ്‌! യഹോ​വ​യു​ടെ നിർദേ​ശ​പ്ര​കാ​രം 3,000 പേർ—സാധ്യ​ത​യ​നു​സ​രിച്ച്‌, മത്സരത്തി​നു ചുക്കാൻ പിടി​ച്ചവർ—വധിക്ക​പ്പെട്ടു. അന്ന്‌ അവർ, യഹോ​വ​യ്‌ക്കു സമ്പൂർണ ഭക്തി നൽകേ​ണ്ട​തി​ന്റെ ആവശ്യം സംബന്ധിച്ച്‌ ഒരു പ്രധാ​ന​പ്പെട്ട പാഠം പഠിച്ചു.—പുറപ്പാ​ടു 32:1-6, 19-29.

ആ സംഭവത്തെ തുടർന്നു താമസി​യാ​തെ, ദൈവം കൽപ്പിച്ച പ്രകാരം സമാഗമന കൂടാരം—ആരാധ​ന​യ്‌ക്കാ​യി കൂടെ കൊണ്ടു പോകാ​വുന്ന ഒരു കൂടാരം—നിർമി​ക്കു​ന്ന​തി​നു മോശെ തയ്യാ​റെ​ടു​പ്പു​കൾ നടത്തി. അതിന്റെ നിർമാ​ണ​ത്തി​നു വിലകൂ​ടിയ വസ്‌തു​ക്ക​ളു​ടെ​യും വിദഗ്‌ധ ജോലി​ക്കാ​രു​ടെ​യും ആവശ്യ​മു​ണ്ടാ​യി​രു​ന്നു. എന്നാൽ, ഈ ആവശ്യങ്ങൾ എങ്ങനെ നിറ​വേ​റ്റ​പ്പെ​ടു​മാ​യി​രു​ന്നു? ഈ ബൈബിൾ വൃത്താ​ന്ത​ത്തിൽ നിന്നു നമുക്ക്‌ എന്തു പഠിക്കാ​നാ​കും?

വസ്‌തു​വ​ക​ക​ളും വൈദ​ഗ്‌ധ്യ​വും സംഭാവന ചെയ്യ​പ്പെ​ടു​ന്നു

മോശെ മുഖാ​ന്തരം യഹോവ ഇസ്രാ​യേ​ല്യ​രോട്‌ ഇങ്ങനെ കൽപ്പിച്ചു: “യഹോ​വ​യ്‌ക്കു ഒരു സംഭാവന കൊണ്ടു​വ​രു​വിൻ. മനസ്സൊ​രു​ക്കം ഉള്ളവ​രെ​ല്ലാം യഹോ​വ​യ്‌ക്കു സംഭാവന കൊണ്ടു​വ​രട്ടെ.” ഏതു തരത്തി​ലുള്ള സംഭാവന? മോശെ പട്ടിക​പ്പെ​ടു​ത്തിയ വസ്‌തു​ക്ക​ളിൽ പൊന്ന്‌, വെള്ളി, താമ്രം, നൂൽ, തുണി, തുകൽ, മരം, അമൂല്യ രത്‌നങ്ങൾ എന്നിവ ഉൾപ്പെ​ട്ടി​രു​ന്നു.—പുറപ്പാ​ടു 35:5-9, NW.

അത്തരം ഉദാര​മായ സംഭാ​വ​നകൾ നൽകാൻ ഇസ്രാ​യേ​ല്യ​രു​ടെ പക്കൽ വേണ്ടത്ര ആസ്‌തി​കൾ ഉണ്ടായി​രു​ന്നു. ഈജി​പ്‌തിൽ നിന്നു പോന്ന​പ്പോൾ, അവർ തങ്ങളോ​ടൊ​പ്പം സ്വർണ​വും വെള്ളി​യും മറ്റു വസ്‌തു​ക്ക​ളും കൊണ്ടു​പോ​ന്നി​രു​ന്നു എന്നത്‌ ഓർമി​ക്കുക. വാസ്‌ത​വ​ത്തിൽ, “അവർ മിസ്ര​യീ​മ്യ​രെ കൊള്ള​യി​ട്ടു.” a (പുറപ്പാ​ടു 12:35, 36) മുമ്പ്‌, ഇസ്രാ​യേ​ല്യർ വ്യാജ ആരാധ​ന​യ്‌ക്കുള്ള വിഗ്രഹം ഉണ്ടാക്കാൻ സ്വമന​സ്സാ​ലെ തങ്ങളുടെ ആഭരണങ്ങൾ നൽകി​യി​രു​ന്നു. സത്യ ആരാധ​ന​യു​ടെ ഉന്നമന​ത്തി​നു സംഭാവന നൽകാൻ അവർ അതേ താത്‌പ​ര്യം ഇപ്പോൾ കാട്ടു​മാ​യി​രു​ന്നോ?

എന്നാൽ ഇതു ശ്രദ്ധി​ക്കുക: ഓരോ​രു​ത്ത​രും ഒരു നിശ്ചിത തുക സംഭാവന നൽകാൻ മോശെ വ്യവസ്ഥ വെച്ചില്ല; സംഭാവന നൽകാൻ അവരെ പ്രേരി​പ്പി​ക്കു​ന്ന​തി​നാ​യി അവരിൽ കുറ്റ​ബോ​ധ​മോ നാണ​ക്കേ​ടോ ഉളവാ​ക്കാ​നും അവൻ ശ്രമി​ച്ചില്ല. നേരെ മറിച്ച്‌, “മനസ്സൊ​രു​ക്കം ഉള്ളവ​രെ​ല്ലാം” സംഭാവന ചെയ്യാ​നാ​ണു മോശെ അഭ്യർഥി​ച്ചത്‌. ദൈവ​ജ​നത്തെ നിർബ​ന്ധി​ക്കേ​ണ്ട​തുണ്ട്‌ എന്നു മോശെ കരുതി​യി​ല്ലെന്നു വ്യക്തം. ഓരോ​രു​ത്ത​രും തന്റെ കഴിവി​ന്റെ പരമാ​വധി നൽകും എന്ന്‌ അവന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു.—2 കൊരി​ന്ത്യർ 8:10-12 താരത​മ്യം ചെയ്യുക.

എന്നിരു​ന്നാ​ലും, വസ്‌തു​വ​കകൾ സംഭാവന ചെയ്യു​ന്ന​തി​ലും അധികം ഒരു നിർമാണ പ്രവർത്ത​ന​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. യഹോവ ഇസ്രാ​യേ​ല്യ​രോട്‌ ഇങ്ങനെ​യും പറഞ്ഞു: “നിങ്ങളിൽ ജ്ഞാനി​ക​ളായ എല്ലാവ​രും വന്നു യഹോവ കല്‌പി​ച്ചി​രി​ക്കു​ന്നതു ഒക്കെയും ഉണ്ടാ​ക്കേണം.” അതേ, പ്രസ്‌തുത നിർമാണ പ്രവർത്ത​ന​ത്തി​നു വിദഗ്‌ധ ജോലി​ക്കാ​രു​ടെ ആവശ്യ​മു​ണ്ടാ​യി​രു​ന്നു. മരപ്പണി​യും ലോഹ​പ്പ​ണി​യും സ്വർണ​പ്പ​ണി​യും ഉൾപ്പെടെ “സകലവിധ കൌശ​ല​പ്പ​ണി​യും” ആ പദ്ധതി പൂർത്തി​യാ​ക്കേ​ണ്ട​തിന്‌ ആവശ്യ​മാ​യി​രു​ന്നു. ജോലി​ക്കാ​രു​ടെ കഴിവു​കൾ യഹോവ വേണ്ടവി​ധ​ത്തിൽ പ്രയോ​ജ​ന​പ്പെ​ടു​ത്തു​മാ​യി​രു​ന്നു. കഴിവു​കളെ നയിക്കു​മാ​യി​രു​ന്നു. അങ്ങനെ, പദ്ധതി​യു​ടെ വിജയ​ത്തി​നുള്ള ബഹുമതി യഥോ​ചി​തം അവനു പോകു​മാ​യി​രു​ന്നു.—പുറപ്പാ​ടു 35:10, 30-35; 36:1, 2.

തങ്ങളുടെ വിഭവ​ങ്ങ​ളും വൈദ​ഗ്‌ധ്യ​ങ്ങ​ളും നൽകാ​നുള്ള ആഹ്വാ​ന​ത്തോട്‌ ഇസ്രാ​യേ​ല്യർ സ്വമന​സ്സാ​ലെ പ്രതി​ക​രി​ച്ചു. ബൈബിൾ വൃത്താന്തം ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ഹൃദയ​ത്തിൽ ഉത്സാഹ​വും മനസ്സിൽ താല്‌പ​ര്യ​വും തോന്നി​യവൻ എല്ലാം സമാഗ​മ​ന​കൂ​ടാ​ര​ത്തി​ന്റെ പ്രവൃ​ത്തി​ക്കും അതിന്റെ സകലശു​ശ്രൂ​ഷ​ക്കും വിശു​ദ്ധ​വ​സ്‌ത്ര​ങ്ങൾക്കും വേണ്ടി യഹോ​വെക്കു വഴിപാ​ടു കൊണ്ടു​വന്നു. പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളു​മാ​യി ഔദാ​ര്യ​മ​ന​സ്സു​ള്ളവർ എല്ലാവ​രും . . . കൊണ്ടു​വന്നു.”—പുറപ്പാ​ടു 35:21, 22.

നമുക്കുള്ള പാഠം

ഇന്ന്‌, ദൈവ​രാ​ജ്യ സുവാർത്ത പ്രസം​ഗി​ക്കുക എന്ന ബൃഹത്തായ വേല സ്വമേ​ധയാ നൽകുന്ന സംഭാ​വ​ന​ക​ളാ​ലാ​ണു നിർവ​ഹി​ക്ക​പ്പെ​ടു​ന്നത്‌. മിക്ക​പ്പോ​ഴും പണമാ​യി​ട്ടാ​ണു സംഭാ​വ​നകൾ ലഭിക്കാറ്‌. എന്നാൽ, ചില​പ്പോ​ഴൊ​ക്കെ രാജ്യ​ഹാ​ളും സമ്മേളന ഹാളും ബ്രാഞ്ച്‌ സൗകര്യ​ങ്ങ​ളും പണിയാൻ സഹായി​ക്കു​ന്ന​തി​നു ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ തങ്ങളുടെ അനുഭവ സമ്പത്തും ഉപയോ​ഗി​ക്കു​ന്നു. അതിനു​പു​റമേ, ലോക​മെ​മ്പാ​ടു​മുള്ള നൂറി​ല​ധി​കം ബെഥേൽ ഭവനങ്ങ​ളി​ലും വ്യത്യസ്‌ത വൈദ​ഗ്‌ധ്യ​ങ്ങൾ ആവശ്യ​മാ​ക്കി​ത്തീർക്കുന്ന ജോലി​കൾ നടന്നു വരുന്നു. തങ്ങളുടെ പ്രവൃത്തി യഹോവ മറന്നു കളയു​ക​യി​ല്ലെന്ന്‌ അത്തരം സംഭാ​വ​നകൾ നൽകുന്ന മനസ്സൊ​രു​ക്ക​മുള്ള സകലർക്കും, ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്ന​താണ്‌!—എബ്രായർ 6:10.

ക്രിസ്‌തീ​യ ശുശ്രൂ​ഷ​യിൽ നമുക്ക്‌ ഓരോ​രു​ത്തർക്കു​മുള്ള പങ്കിന്റെ കാര്യ​ത്തി​ലും അതു ബാധക​മാണ്‌. പ്രസം​ഗ​വേ​ല​യിൽ തീക്ഷ്‌ണ​ത​യുള്ള പങ്കുണ്ടാ​യി​രി​ക്ക​ത്ത​ക്ക​വണ്ണം സമയം വിലയ്‌ക്കു വാങ്ങാൻ സകലരും പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നു. (മത്തായി 24:14; എഫെസ്യർ 5:15-17, NW) മുഴു സമയ സുവി​ശേ​ഷകർ അഥവാ പയനി​യർമാർ എന്ന നിലയിൽ സേവി​ച്ചു​കൊണ്ട്‌ ചിലർ അതു ചെയ്യുന്നു. സാഹച​ര്യ​ങ്ങൾ നിമിത്തം ഒരു പയനി​യ​റു​ടെ അത്രയും സമയം ശുശ്രൂ​ഷ​യിൽ ചെലവ​ഴി​ക്കാൻ മറ്റുള്ള​വർക്കു കഴിയു​ന്നില്ല. എന്നിരു​ന്നാ​ലും, അവരും യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ക​യാണ്‌. സമാഗമന കൂടാ​ര​ത്തി​ന്റെ കാര്യ​ത്തിൽ എന്നപോ​ലെ ഓരോ​രു​ത്ത​രും ഒരു നിശ്ചിത തുക കൊടു​ക്കണം എന്ന്‌ യഹോവ ആവശ്യ​പ്പെ​ടു​ന്നില്ല. മറിച്ച്‌, പൂർണ ഹൃദയ​ത്തോ​ടും ആത്മാ​വോ​ടും മനസ്സോ​ടും ശക്തി​യോ​ടും കൂടെ തന്നെ സേവി​ക്കാ​നാണ്‌ അവൻ ആവശ്യ​പ്പെ​ടു​ന്നത്‌. (മർക്കൊസ്‌ 12:30) നാം അതു ചെയ്യു​ന്നു​ണ്ടെ​ങ്കിൽ സത്യാ​രാ​ധ​ന​യു​ടെ ഉന്നമന​ത്തിൽ കലാശി​ക്കുന്ന നമ്മുടെ സ്വമേ​ധയാ സംഭാ​വ​ന​കൾക്ക്‌ അവൻ പ്രതി​ഫലം നൽകു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്ന​താണ്‌.—എബ്രായർ 11:6.

[അടിക്കു​റി​പ്പു​കൾ]

a അതു മോഷണം അല്ലായി​രു​ന്നു. ഇസ്രാ​യേ​ല്യർ ഈജി​പ്‌തു​കാ​രോ​ടു സംഭാവന ആവശ്യ​പ്പെട്ടു, ഈജി​പ്‌തു​കാർ അവർക്ക്‌ അതു സൗജന്യ​മാ​യി നൽകി. കൂടാതെ, ഇസ്രാ​യേ​ല്യ​രെ അടിമ​ക​ളാ​ക്കാൻ ഈജി​പ്‌തു​കാർക്കു യാതൊ​രു അധികാ​ര​വും ഇല്ലാതി​രുന്ന സ്ഥിതിക്ക്‌, ദൈവ​ജനം വർഷങ്ങ​ളോ​ളം ചെയ്‌ത കഠിന​വേ​ല​യ്‌ക്കുള്ള വേതനം നൽകാൻ അവർ ബാധ്യ​സ്ഥ​രാ​യി​രു​ന്നു.