വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ നാളിലെ സുപ്രധാന ചോദ്യങ്ങൾക്ക്‌ ബൈബിൾ ഉത്തരം നൽകുന്നു

നമ്മുടെ നാളിലെ സുപ്രധാന ചോദ്യങ്ങൾക്ക്‌ ബൈബിൾ ഉത്തരം നൽകുന്നു

നമ്മുടെ നാളിലെ സുപ്ര​ധാന ചോദ്യ​ങ്ങൾക്ക്‌ ബൈബിൾ ഉത്തരം നൽകുന്നു

ബൈബിൾ ഇന്നു പ്രസക്ത​മാ​ണോ? അതേ എന്ന ഉത്തരം ലഭിക്ക​ണ​മെ​ങ്കിൽ, ഈ പുരാതന ഗ്രന്ഥം ഇക്കാലത്ത്‌ ആളുകൾക്കു താത്‌പ​ര്യ​മുള്ള പ്രസക്ത​മായ വിഷയ​ങ്ങളെ കുറിച്ചു മാർഗ​ദർശനം പ്രദാനം ചെയ്യേ​ണ്ട​തുണ്ട്‌. ഇന്നത്തെ ലോക​ത്തിൽ വളരെ പ്രാധാ​ന്യ​മുള്ള വിഷയ​ങ്ങളെ കുറിച്ചു ബൈബിൾ പ്രയോ​ജ​ന​പ്ര​ദ​മായ ബുദ്ധി​യു​പ​ദേശം നൽകു​ന്നു​ണ്ടോ?

ഇക്കാലത്ത്‌ ആളുകൾ ഉന്നയി​ക്കാ​റുള്ള രണ്ടു ചോദ്യ​ങ്ങൾ നമുക്കു പരിചി​ന്തി​ക്കാം. അങ്ങനെ ചെയ്യവെ, അവയെ കുറിച്ചു ബൈബിൾ എന്താണു പറയു​ന്നത്‌ എന്നു നാം പരി​ശോ​ധി​ക്കു​ന്ന​താ​യി​രി​ക്കും.

ദൈവം കഷ്ടപ്പാ​ടു​കൾ അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ഇന്നത്തെ ലോകാ​വ​സ്ഥകൾ കണക്കി​ലെ​ടു​ക്കു​മ്പോൾ ആളുകൾ വളരെ സാധാ​ര​ണ​മാ​യി ചോദി​ക്കുന്ന ഒരു ചോദ്യം ഇതാണ്‌: നിരപ​രാ​ധി​കൾ കഷ്ടത അനുഭ​വി​ക്കാൻ ദൈവം അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? കൊടിയ അക്രമ​ത്തി​നും അഴിമ​തി​ക്കും വർഗീയ കശാപ്പി​നും വ്യക്തി​പ​ര​മായ ദുരന്ത​ത്തി​നും മറ്റും വിധേ​യ​രാ​കുന്ന ആളുക​ളു​ടെ എണ്ണം വർധി​ക്കു​ന്ന​തി​ന്റെ വീക്ഷണ​ത്തിൽ ഈ ചോദ്യം തികച്ചും ന്യായ​യു​ക്ത​മാണ്‌.

ഉദാഹ​ര​ണ​ത്തിന്‌, 1998 ജൂണിൽ, ഉത്തര ജർമനി​യിൽ ഒരു എക്‌സ്‌പ്രസ്‌ ട്രെയിൻ ഒരു പാലത്തിൽ ഇടിച്ച​തി​ന്റെ ഫലമായി നൂറി​ലേറെ യാത്ര​ക്കാർ മരണമ​ടഞ്ഞു. പരി​ക്കേ​റ്റ​വരെ ശുശ്രൂ​ഷി​ക്കു​ന്ന​തി​ലും ശവശരീ​രങ്ങൾ എടുത്തു മാറ്റു​ന്ന​തി​ലും ഏർപ്പെ​ട്ടി​രുന്ന വൈദ്യ​രം​ഗ​ത്തെ​യും അഗ്നിശമന വിഭാ​ഗ​ത്തി​ലെ​യും അനുഭ​വ​സ​മ്പ​ന്ന​രായ വ്യക്തികൾ പോലും മൃതശ​രീ​രങ്ങൾ കുന്നു​കൂ​ടി​ക്കി​ട​ക്കു​ന്നതു കണ്ട്‌ അസ്വസ്ഥ​രാ​യി. ഇവാഞ്ച​ലി​ക്കൽ സഭയിലെ ഒരു ബിഷപ്പ്‌ ഇങ്ങനെ ചോദി​ച്ചു: “എന്റെ ദൈവമേ, എന്തിനി​ങ്ങനെ സംഭവി​ച്ചു?” അദ്ദേഹ​ത്തി​ന്റെ പക്കൽ അതിന്‌ ഉത്തരം ഇല്ലായി​രു​ന്നു.

തങ്ങൾ കഷ്‌ട​പ്പാ​ടു​കൾ അനുഭ​വി​ക്കു​ന്ന​തി​ന്റെ കാരണം സംബന്ധി​ച്ചു യാതൊ​രു വിശദീ​ക​ര​ണ​വും ലഭിക്കാ​തെ വരു​മ്പോൾ നിരപ​രാ​ധി​കൾ ചില​പ്പോ​ഴൊ​ക്കെ രോഷാ​കു​ല​രാ​കു​ന്ന​താ​യി അനുഭ​വങ്ങൾ തെളി​യി​ക്കു​ന്നു. അവി​ടെ​യാ​ണു ബൈബിൾ സഹായ​ക​മാ​യി​രി​ക്കു​ന്നത്‌. കാരണം, നിരപ​രാ​ധി​കൾ ദുഷ്ടത​യ്‌ക്കും കഷ്‌ട​പ്പാ​ടു​കൾക്കും ഇരകളാ​കു​ന്നത്‌ എന്തു​കൊ​ണ്ടെന്ന്‌ അതു വിശദീ​ക​രി​ക്കു​ന്നു.

യഹോ​വ​യാം ദൈവം ഭൂമി​യും അതിലുള്ള സകലതും സൃഷ്ടി​ച്ച​പ്പോൾ മനുഷ്യ​വർഗം ദുഷ്ടത​യാ​ലും കഷ്ടപ്പാ​ടി​നാ​ലും യാതന അനുഭ​വി​ക്കാൻ അവൻ ഉദ്ദേശി​ച്ചി​രു​ന്നില്ല. നമുക്കത്‌ എങ്ങനെ ഉറപ്പോ​ടെ പറയാ​നാ​കും? തന്റെ സൃഷ്ടി ക്രിയ പൂർത്തി​യാ​ക്കി​യ​പ്പോൾ, “താൻ ഉണ്ടാക്കി​യ​തി​നെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു” എന്നതാണ്‌ അതിന്റെ കാരണം. (ഉല്‌പത്തി 1:31) നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: “ദുഷ്ടമായ എന്തെങ്കി​ലും കണ്ടിട്ട്‌ ഞാൻ അതിനെ ‘എത്രയും നല്ലത്‌’ എന്നു വിശേ​ഷി​പ്പി​ക്കു​മോ?” തീർച്ച​യാ​യു​മില്ല! അതു​പോ​ലെ​തന്നെ, ദൈവം സകല​ത്തെ​യും നോക്കി ‘എത്രയും നല്ലത്‌’ എന്നു പറഞ്ഞ​പ്പോൾ ഭൂമി​യിൽ ദുഷ്ടത​യു​ടെ കണിക പോലും ഉണ്ടായി​രു​ന്നില്ല. അങ്ങനെ​യെ​ങ്കിൽ, ദുഷ്ടത തുടങ്ങി​യത്‌ എപ്പോൾ, എങ്ങനെ?

നമ്മുടെ ആദ്യ മാതാ​പി​താ​ക്ക​ളായ ആദാമും ഹവ്വായും സൃഷ്ടി​ക്ക​പ്പെട്ട്‌ അധികം താമസി​യാ​തെ, ശക്തനായ ഒരു ആത്മ സൃഷ്ടി സ്‌ത്രീ​യെ സമീപിച്ച്‌ യഹോ​വ​യു​ടെ സത്യസ​ന്ധ​ത​യെ​യും അവന്റെ പരമാ​ധി​കാ​ര​ത്തി​ന്റെ ഔചി​ത്യ​ത്തെ​യും കുറിച്ച്‌ വെല്ലു​വി​ളി ഉയർത്തി. (ഉല്‌പത്തി 3:1-5) പ്രതി​കൂ​ലാ​വ​സ്ഥ​യിൽ മനുഷ്യർ ദൈവ​ത്തോ​ടു വിശ്വ​സ്‌തർ ആയിരി​ക്കു​ക​യി​ല്ലെന്ന്‌ ആ സൃഷ്ടി, പിശാ​ചായ സാത്താൻ, പിന്നീട്‌ ആരോ​പണം ഉന്നയിച്ചു. (ഇയ്യോബ്‌ 2:1-5) ഈ സാഹച​ര്യ​ത്തോട്‌ യഹോവ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? കുറെ കാലം കടന്നു പോകാൻ യഹോവ അനുവ​ദി​ച്ചു. അതുവഴി, അവന്റെ സഹായം കൂടാതെ മനുഷ്യർക്കു വിജയ​പ്ര​ദ​മാ​യി തങ്ങളുടെ കാലടി​കളെ നയിക്കാ​നാ​കി​ല്ലെന്നു വ്യക്തമാ​കു​മാ​യി​രു​ന്നു. (യിരെ​മ്യാ​വു 10:23) സൃഷ്ടികൾ ദൈവ​ത്തി​ന്റെ നിയമ​ങ്ങൾക്കും തത്ത്വങ്ങൾക്കും വിരു​ദ്ധ​മാ​യി പ്രവർത്തി​ക്കു​മ്പോൾ അതു പാപത്തിൽ കലാശി​ക്കു​ന്നു, ദോഷ​ക​ര​മായ അവസ്ഥകൾ സംജാ​ത​മാ​കു​ന്നു. (സഭാ​പ്ര​സം​ഗി 8:9; 1 യോഹ​ന്നാൻ 3:4) എന്നാൽ, പ്രതി​കൂ​ല​മായ ഈ സാഹച​ര്യ​ങ്ങ​ളി​ന്മ​ധ്യേ​യും ചില മനുഷ്യർ തന്നോ​ടുള്ള ദൃഢവി​ശ്വ​സ്‌തത കാത്തു​കൊ​ള്ളും എന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു.

ദാരു​ണ​മാ​യ ആ മത്സരം ഏദെനിൽ ഉടലെ​ടു​ത്തിട്ട്‌ ഏകദേശം 6,000 വർഷം പിന്നി​ട്ടി​രി​ക്കു​ന്നു. അതു ദീർഘ​മായ ഒരു കാലമാ​ണോ? സാത്താ​നെ​യും അവന്റെ പിന്തു​ണ​ക്കാ​രെ​യും നൂറ്റാ​ണ്ടു​കൾക്കു മുമ്പു​തന്നെ യഹോ​വ​യ്‌ക്കു നശിപ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നു. എന്നാൽ, യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​ന്റെ ഔചി​ത്യ​ത്തോ​ടും അവനോ​ടുള്ള മനുഷ്യ​രു​ടെ ദൃഢവി​ശ്വ​സ്‌ത​ത​യോ​ടും ബന്ധപ്പെട്ട്‌ ഉയർന്നു​വ​ന്നേ​ക്കാ​വുന്ന ഏതൊരു സംശയ​വും ദൂരീ​ക​രി​ക്ക​പ്പെ​ടു​ന്നതു വരെയുള്ള കാത്തി​രിപ്പ്‌ ഉചിത​മാ​യി​രു​ന്നി​ട്ടി​ല്ലേ? ഒരു കേസിൽ ആരാണു കുറ്റക്കാ​രൻ ആരാണു കുറ്റര​ഹി​തൻ എന്നു തെളി​യി​ക്കാൻ വർഷങ്ങൾതന്നെ വേണ്ടി​വ​ന്നേ​ക്കാ​വുന്ന ഇന്നത്തെ നീതി​ന്യാ​യ വ്യവസ്ഥ​ക​ളു​ടെ കാര്യ​ത്തി​ലും അതു ശരിയല്ലേ?

യഹോ​വ​യു​ടെ സാർവ​ത്രിക പരമാ​ധി​കാ​ര​വും മനുഷ്യ​രു​ടെ ദൃഢവി​ശ്വ​സ്‌ത​ത​യും ഉൾപ്പെ​ടുന്ന വിവാദ വിഷയ​ങ്ങ​ളു​ടെ പ്രാധാ​ന്യം കണക്കി​ലെ​ടു​ക്കു​മ്പോൾ ദൈവം കുറെ കാലം അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ എത്ര ജ്ഞാനപൂർവ​ക​മാണ്‌! മനുഷ്യർ ദൈവ​നി​യ​മങ്ങൾ അവഗണി​ച്ചു​കൊണ്ട്‌ തങ്ങളുടെ കാര്യാ​ദി​കൾ സ്വയം നിയ​ന്ത്രി​ക്കാൻ ശ്രമി​ക്കു​മ്പോൾ എന്തു സംഭവി​ക്കും എന്നു നമുക്കി​പ്പോൾ വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ കഴിയു​ന്നു—സർവത്ര ദുഷ്ടത. നിരപ​രാ​ധി​ക​ളായ അനേകർ കഷ്ടപ്പാ​ടു​കൾ അനുഭ​വി​ക്കു​ന്ന​തി​ന്റെ കാരണ​വും അതുതന്നെ.

സന്തോ​ഷ​ക​ര​മെ​ന്നു പറയട്ടെ, ദുഷ്ടത എക്കാല​വും ഉണ്ടായി​രി​ക്കു​ക​യി​ല്ലെന്നു ദൈവ​വ​ചനം പറയുന്നു. വാസ്‌ത​വ​ത്തിൽ, പെട്ടെ​ന്നു​തന്നെ യഹോവ ദുഷ്ടത​യ്‌ക്ക്‌ അറുതി വരുത്തു​ക​യും അതിന്റെ കാരണ​ക്കാ​രെ നശിപ്പി​ക്കു​ക​യും ചെയ്യും. സദൃശ​വാ​ക്യ​ങ്ങൾ 2:22 ഇങ്ങനെ പറയുന്നു: “ദുഷ്ടന്മാർ ദേശത്തു​നി​ന്നു ഛേദി​ക്ക​പ്പെ​ടും; ദ്രോ​ഹി​കൾ അതിൽനി​ന്നു നിർമ്മൂ​ല​മാ​കും.” നേരെ മറിച്ച്‌, ദൈവ​ത്തോ​ടു വിശ്വ​സ്‌തർ ആയിരി​ക്കു​ന്ന​വർക്ക്‌ ‘മരണമോ ദുഃഖ​മോ മുറവി​ളി​യോ കഷ്ടതയോ’ ഇല്ലാത്ത ഒരു കാലത്തി​നാ​യി നോക്കി​പ്പാർത്തി​രി​ക്കാ​നാ​കും, ആ കാലം ആസന്നമാണ്‌.—വെളി​പ്പാ​ടു 21:4, 5.

അങ്ങനെ, നിരപ​രാ​ധി​കൾ കഷ്ടത അനുഭ​വി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു ബൈബിൾ വ്യക്തമാ​യി വിശദീ​ക​രി​ക്കു​ന്നു. ദുഷ്ടത​യും കഷ്ടപ്പാ​ടും പെട്ടെ​ന്നു​തന്നെ അവസാ​നി​ക്കു​മെ​ന്നും അതു നമുക്ക്‌ ഉറപ്പേ​കു​ന്നു. എന്നിരു​ന്നാ​ലും, ജീവി​ത​ത്തിൽ നാം ഇന്ന്‌ കഷ്ടപ്പാ​ടു​കൾ അനുഭ​വി​ക്കവെ, സുപ്ര​ധാ​ന​മായ മറ്റൊരു ചോദ്യ​ത്തി​നും നമുക്ക്‌ ഉത്തരം ലഭി​ക്കേ​ണ്ട​തുണ്ട്‌.

ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യ​മെന്ത്‌?

ഒരുപക്ഷേ, മനുഷ്യ​വർഗ​ത്തി​ന്റെ ചരി​ത്ര​ത്തിൽ മുമ്പെ​ന്ന​ത്തെ​ക്കാ​ളും അധിക​മാ​യി ഇന്ന്‌ ജീവി​ത​ത്തി​ന്റെ അർഥ​മെ​ന്താ​ണെന്നു കണ്ടെത്താൻ ആളുകൾ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അനേക​രും സ്വയം ഇങ്ങനെ ചോദി​ക്കു​ന്നു: ‘ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌? ജീവി​ത​ത്തി​ന്റെ അർഥം എനി​ക്കെ​ങ്ങനെ കണ്ടെത്താ​നാ​കും?’ ഈ ചോദ്യ​ങ്ങൾ ഉന്നയി​ക്കാൻ അവരെ പ്രേരി​പ്പി​ക്കു​ന്നതു പല സാഹച​ര്യ​ങ്ങ​ളാണ്‌.

വ്യക്തി​പ​ര​മാ​യ ദുരന്തം ഒരു വ്യക്തി​യു​ടെ ജീവി​തത്തെ തകർത്തേ​ക്കാം. ദൃഷ്ടാ​ന്ത​ത്തിന്‌, 1998-ന്റെ ആരംഭ​ത്തിൽ ജർമനി​യി​ലെ ബവെറി​യ​യിൽ താമസി​ച്ചി​രുന്ന ഒരു 12 വയസ്സു​കാ​രി​യെ ആരോ തട്ടി​ക്കൊ​ണ്ടു​പോ​യി കൊല​പ്പെ​ടു​ത്തി. ഒരു വർഷത്തി​നു ശേഷം, താൻ ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം തേടി പകൽസ​മയം ചെലവ​ഴി​ക്കു​ന്ന​താ​യി അവളുടെ അമ്മ പറഞ്ഞു. പക്ഷേ അവരുടെ അന്വേ​ഷ​ണ​ത്തി​നു യാതൊ​രു ഫലവു​മു​ണ്ടാ​യില്ല. യുവജ​ന​ങ്ങ​ളിൽ ചിലരും ജീവി​ത​ത്തി​ന്റെ അർഥത്തെ കുറിച്ചു ചിന്തി​ക്കാൻ തുടങ്ങി​യി​രി​ക്കു​ന്നു. സുരക്ഷി​ത​ത്വം ഉണ്ടായി​രി​ക്കാ​നും ജീവിതം സഫലമാ​ക്കാ​നും അന്യഥാ​ബോ​ധം അകറ്റാ​നും അവർ ആഗ്രഹി​ക്കു​ന്നെ​ങ്കി​ലും, എങ്ങും നടമാ​ടുന്ന കാപട്യ​വും അഴിമ​തി​യും ഒടുവിൽ അവരെ നിരാ​ശ​പ്പെ​ടു​ത്തു​ക​യാ​ണു ചെയ്യു​ന്നത്‌. മറ്റു ചിലർ തൊഴി​ലി​നെ ചുറ്റി​പ്പ​റ്റി​യാ​ണു തങ്ങളുടെ ജീവിതം കെട്ടി​പ്പ​ടു​ക്കു​ന്നത്‌. എന്നാൽ, അധികാ​ര​ത്തി​നും പ്രശസ്‌തി​ക്കും വസ്‌തു​വ​ക​കൾക്കും തങ്ങളുടെ അസ്‌തി​ത്വ​ത്തി​ന്റെ കാരണം കണ്ടെത്താ​നുള്ള ആന്തരിക തൃഷ്‌ണയെ തൃപ്‌തി​പ്പെ​ടു​ത്താൻ കഴിയാ​ത്ത​താ​യി അവർ കണ്ടെത്തു​ന്നു.

ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം കണ്ടെത്താൻ ഒരു വ്യക്തിയെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്തുതന്നെ ആയിരു​ന്നാ​ലും, പ്രസ്‌തുത ചോദ്യ​ത്തി​നു ഗൗരവാ​വ​ഹ​വും തൃപ്‌തി​ക​ര​വും ആയ ഉത്തരം ലഭി​ക്കേ​ണ്ട​തുണ്ട്‌. ഇക്കാര്യ​ത്തി​ലും ബൈബിൾ വളരെ​യ​ധി​കം പ്രയോ​ജ​ന​പ്ര​ദ​മാണ്‌. അത്‌ യഹോ​വയെ ഉദ്ദേശ്യ​ങ്ങ​ളുള്ള ദൈവ​മാ​യി തിരി​ച്ച​റി​യി​ക്കു​ക​യും അവൻ ചെയ്യുന്ന ഓരോ കാര്യ​ത്തി​നും പിന്നിൽ ഈടുറ്റ കാരണങ്ങൾ ഉണ്ടെന്നു വ്യക്തമാ​ക്കു​ക​യും ചെയ്യുന്നു. ഇതു ചിന്തി​ക്കുക, യാതൊ​രു കാരണ​വും ഇല്ലാതെ നിങ്ങൾ ഒരു വീടു പണിയു​മോ? സാധ്യ​ത​യില്ല. കാരണം, ഒരു വീടു പണിയു​ന്ന​തി​നു ധാരാളം പണം ആവശ്യ​മാണ്‌, അതു പൂർത്തി​യാ​ക്കാൻ മാസങ്ങ​ളോ വർഷങ്ങ​ളോ എടു​ത്തേ​ക്കാം. നിങ്ങൾക്കോ മറ്റാർക്കെ​ങ്കി​ലു​മോ താമസി​ക്കാ​നാ​ണു നിങ്ങൾ ഒരു വീടു പണിയു​ന്നത്‌. അതുതന്നെ യഹോ​വ​യു​ടെ കാര്യ​ത്തി​ലും ബാധക​മാ​ക്കാ​നാ​കും. എന്തെങ്കി​ലും കാരണ​മോ ഉദ്ദേശ്യ​മോ ഇല്ലായി​രു​ന്നെ​ങ്കിൽ ഭൂമി​യെ​യും അതിലുള്ള ചരാച​ര​ങ്ങ​ളെ​യും അവൻ സൃഷ്ടി​ക്കു​മാ​യി​രു​ന്നില്ല. (എബ്രായർ 3:4 താരത​മ്യം ചെയ്യുക.) ഭൂമിയെ സംബന്ധി​ച്ചുള്ള അവന്റെ ഉദ്ദേശ്യം എന്താണ്‌?

യെശയ്യാ​വി​ന്റെ പ്രവചനം യഹോ​വയെ, “ഭൂമിയെ നിർമ്മി​ച്ചു​ണ്ടാ​ക്കി”യ “[സത്യ] ദൈവം” ആയി തിരി​ച്ച​റി​യി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, അവൻ “[ഭൂമിയെ] ഉറപ്പിച്ചു; വ്യർത്ഥ​മാ​യി​ട്ടല്ല അവൻ അതിനെ സൃഷ്ടി​ച്ചതു; പാർപ്പി​ന്ന​ത്രേ.” (യെശയ്യാ​വു 45:18) അതേ, ഭൂമിയെ സൃഷ്ടിച്ച നാൾ മുതൽ അതിൽ ആളുകൾ വസിക്കണം എന്നതാ​യി​രു​ന്നു യഹോ​വ​യു​ടെ ഉദ്ദേശ്യം. സങ്കീർത്തനം 115:16 ഇങ്ങനെ പറയുന്നു: “സ്വർഗ്ഗം യഹോ​വ​യു​ടെ സ്വർഗ്ഗ​മാ​കു​ന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടു​ത്തി​രി​ക്കു​ന്നു.” അങ്ങനെ, ഭൂമിയെ പരിപാ​ലി​ക്കുന്ന അനുസ​ര​ണ​മുള്ള മനുഷ്യ​രു​ടെ നിവാ​സ​ത്തി​നു വേണ്ടി​യാണ്‌ യഹോവ അതിനെ സൃഷ്ടി​ച്ച​തെന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നു.—ഉല്‌പത്തി 1:27, 28.

ആദാമി​ന്റെ​യും ഹവ്വായു​ടെ​യും അനുസ​ര​ണ​ക്കേടു നിമിത്തം യഹോവ തന്റെ ഉദ്ദേശ്യ​ത്തി​നു മാറ്റം വരുത്തി​യോ? ഇല്ല. അക്കാര്യ​ത്തിൽ നമു​ക്കെ​ങ്ങനെ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും? ഈ വസ്‌തുത പരിചി​ന്തി​ക്കുക: ഏദെനി​ലെ മത്സരം നടന്ന്‌ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾ കഴിഞ്ഞാ​ണു ബൈബിൾ എഴുത​പ്പെ​ട്ടത്‌. തന്റെ ആദിമ ഉദ്ദേശ്യ​ത്തി​നു ദൈവം മാറ്റം വരുത്തി​യെ​ങ്കിൽ ബൈബി​ളിൽ ആ വിവരം കാണേ​ണ്ട​തല്ലേ? അപ്പോൾ, ഭൂമി​യെ​യും മനുഷ്യ​വർഗ​ത്തെ​യും സംബന്ധിച്ച ദൈ​വോ​ദ്ദേ​ശ്യ​ത്തി​നു മാറ്റം വന്നിട്ടില്ല എന്നു വ്യക്തം.

മാത്രമല്ല, യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങൾ ഒരിക്ക​ലും നിവൃ​ത്തി​യേ​റാ​തെ പോകില്ല. യെശയ്യാ​വി​ലൂ​ടെ ദൈവം ഈ ഉറപ്പു നൽകുന്നു: “മഴയും ഹിമവും ആകാശ​ത്തു​നി​ന്നു പെയ്യു​ക​യും അവി​ടേക്കു മടങ്ങാതെ വിതെ​പ്പാൻ വിത്തും തിന്മാൻ ആഹാര​വും നല്‌ക​ത്ത​ക്ക​വണ്ണം ഭൂമിയെ നനെച്ചു ഫലവത്താ​ക്കി വിളയി​ക്കു​ന്ന​തു​പോ​ലെ എന്റെ വായിൽനി​ന്നു പുറ​പ്പെ​ടുന്ന എന്റെ വചനം ആയിരി​ക്കും; അതു വെറുതെ എന്റെ അടുക്ക​ലേക്കു മടങ്ങി​വ​രാ​തെ എനിക്കു ഇഷ്ടമു​ള്ളതു നിവർത്തി​ക്ക​യും ഞാൻ അയച്ച കാര്യം സാധി​പ്പി​ക്ക​യും ചെയ്യും.”—യെശയ്യാ​വു 55:10, 11.

ദൈവം നമ്മിൽ നിന്നു പ്രതീ​ക്ഷി​ക്കു​ന്നത്‌

ആ സ്ഥിതിക്ക്‌, അനുസ​ര​ണ​മുള്ള മനുഷ്യർ ഭൂമി​യിൽ എന്നേക്കും വസിക്ക​ണ​മെന്ന ദൈ​വോ​ദ്ദേ​ശ്യം നിവൃ​ത്തി​യേ​റു​മെന്ന കാര്യ​ത്തിൽ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും. ഭൂമി​യിൽ ശാശ്വ​ത​മാ​യി ജീവി​ക്കാൻ പദവി ലഭിക്കു​ന്ന​വ​രിൽ ഉൾപ്പെ​ട​ണ​മെ​ങ്കിൽ, ജ്ഞാനി​യായ ശലോ​മോൻ രാജാവു പറഞ്ഞതു​പോ​ലെ നാം ചെയ്യേ​ണ്ട​തുണ്ട്‌: “[സത്യ]ദൈവത്തെ ഭയപ്പെട്ട്‌ അവന്റെ കൽപ്പനകൾ പാലി​ക്കുക. എന്തെന്നാൽ മനുഷ്യ​ന്റെ മുഴു കടപ്പാ​ടും അതാണ്‌.”—സഭാ​പ്ര​സം​ഗി 12:13, NW; യോഹ​ന്നാൻ 17:3.

മനുഷ്യ​വർഗ​ത്തോ​ടുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​നു ചേർച്ച​യിൽ ജീവി​ക്കുക എന്നതിന്റെ അർഥം, സത്യ​ദൈ​വത്തെ അറിയു​ക​യും വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളിൽ കൊടു​ത്തി​രി​ക്കുന്ന അവന്റെ വ്യവസ്ഥകൾ പാലി​ക്കു​ക​യും ചെയ്യുക എന്നാണ്‌. ഇപ്പോൾ നാം അതു ചെയ്യു​ന്ന​പക്ഷം, ദൈവ​ത്തെ​യും അവന്റെ മഹത്തായ സൃഷ്ടി​ക​ളെ​യും കുറിച്ച്‌ അനന്തമാ​യി പഠിക്കു​ന്ന​തിന്‌ അവസര​മുള്ള പറുദീ​സാ ഭൂമി​യി​ലെ നിത്യ​ജീ​വ​നുള്ള പ്രത്യാശ നമുക്കു വെച്ചു​പു​ലർത്താ​നാ​കും. (ലൂക്കൊസ്‌ 23:43) എത്ര മഹത്തായ പ്രത്യാശ!

ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം തേടുന്ന അനേക​രും ബൈബി​ളി​ലേക്കു തിരി​യു​ന്ന​തി​ന്റെ ഫലമായി ഇപ്പോൾ വളരെ​യ​ധി​കം സന്തുഷ്ടി കണ്ടെത്തു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ആൽ​ഫ്രെഡ്‌ എന്ന യുവാ​വി​ന്റെ കാര്യ​മെ​ടു​ക്കാം. ജീവി​ത​ത്തി​ന്റെ അർഥം കണ്ടെത്താൻ അവനു കഴിഞ്ഞില്ല. മതങ്ങൾ യുദ്ധത്തിൽ പങ്കുപ​റ്റു​ന്നത്‌ അവനിൽ വെറു​പ്പു​ള​വാ​ക്കി. രാഷ്‌ട്രീ​യ​ത്തി​ലെ കാപട്യ​വും അഴിമ​തി​യും അവനെ അലോ​സ​ര​പ്പെ​ടു​ത്തി. ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം കണ്ടെത്താൻ വടക്കേ അമേരി​ക്ക​യി​ലെ ഇൻഡ്യ​ക്കാ​രെ സന്ദർശി​ച്ചെ​ങ്കി​ലും നിരാ​ശ​പൂണ്ട്‌ അവൻ യൂറോ​പ്പി​ലേക്കു മടങ്ങി. ഹതാശ​നായ അവൻ മയക്കു​മ​രു​ന്നി​ലും വന്യസം​ഗീ​ത​ത്തി​ലും അഭയം തേടി. എന്നുവ​രി​കി​ലും, ജീവി​ത​ത്തി​ന്റെ യഥാർഥ ഉദ്ദേശ്യം കണ്ടെത്താ​നും അതിൽ സംതൃ​പ്‌തി കണ്ടെത്താ​നും ബൈബി​ളി​ന്റെ പതിവായ സൂക്ഷ്‌മ പരി​ശോ​ധന പിന്നീട്‌ ആൽ​ഫ്രെ​ഡി​നെ സഹായി​ച്ചു.

നമ്മുടെ പാതയ്‌ക്ക്‌ ആശ്രയ​യോ​ഗ്യ​മായ വെളിച്ചം

അങ്ങനെ​യെ​ങ്കിൽ, ബൈബി​ളി​നെ കുറിച്ചു നമുക്ക്‌ എന്തു നിഗമ​ന​ത്തിൽ എത്താനാ​കും? ഇന്ന്‌ അതിനു പ്രസക്തി​യു​ണ്ടോ? തീർച്ച​യാ​യും. കാരണം, ഇന്നത്തെ പ്രശ്‌നങ്ങൾ സംബന്ധിച്ച്‌ അതു മാർഗ​ദർശനം പ്രദാനം ചെയ്യുന്നു. ദൈവം ദുഷ്ടത​യു​ടെ കാരണ​ഭൂ​തനല്ല എന്നു ബൈബിൾ വിശദീ​ക​രി​ക്കു​ന്നു. ജീവി​ത​ത്തിൽ തൃപ്‌തി​ദാ​യ​ക​മായ ഉദ്ദേശ്യം കണ്ടെത്താ​നും അതു നമ്മെ സഹായി​ക്കു​ന്നു. കൂടാതെ, ഇന്ന്‌ ആളുകൾക്ക്‌ അതീവ താത്‌പ​ര്യ​മുള്ള മറ്റു പല കാര്യ​ങ്ങളെ കുറി​ച്ചും ബൈബി​ളിന്‌ ഏറെ പറയാ​നുണ്ട്‌. വിവാഹം, കുട്ടി​കളെ വളർത്തൽ, മനുഷ്യ ബന്ധങ്ങൾ, മരിച്ച​വർക്കുള്ള പ്രത്യാശ എന്നീ വിഷയ​ങ്ങളെ കുറി​ച്ചെ​ല്ലാം ദൈവ​വ​ചനം പ്രതി​പാ​ദി​ക്കു​ന്നു.

ഇതി​നോ​ട​കം നിങ്ങൾ ബൈബിൾ പരിചി​ന്തി​ച്ചി​ട്ടി​ല്ലെ​ങ്കിൽ, ദയവായി അതു ചെയ്യുക. അതിലെ മാർഗ​നിർദേശം ജീവി​ത​ത്തിൽ എത്ര മൂല്യ​വ​ത്താ​ണെന്നു തിരി​ച്ച​റി​യു​മ്പോൾ സങ്കീർത്ത​ന​ക്കാ​രനെ പോലെ തന്നെ നിങ്ങളും പ്രതി​ക​രി​ച്ചേ​ക്കാം. മാർഗ​ദർശ​ന​ത്തി​നാ​യി യഹോ​വ​യി​ലേക്കു നോക്കിയ ആ സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ പാടി: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാ​ശ​വും ആകുന്നു.”—സങ്കീർത്തനം 119:105.

[6-ാം പേജിലെ ചിത്രം]

നിരപരാധികൾ കഷ്ടത അനുഭ​വി​ക്കാൻ ദൈവം അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു നിങ്ങൾക്ക്‌ അറിയാ​മോ?

[7-ാം പേജിലെ ചിത്രം]

നിങ്ങൾക്ക്‌ ഉദ്ദേശ്യ​പൂർണ​മായ ജീവിതം ആസ്വദി​ക്കാ​നാ​കും