വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർത്തുകൊള്ളുക!

നിങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർത്തുകൊള്ളുക!

നിങ്ങളു​ടെ മഹാ​സ്ര​ഷ്ടാ​വി​നെ ഓർത്തു​കൊ​ള്ളുക!

“ദുരന്ത​പൂർണ ദിനങ്ങൾ വരുന്ന​തി​നു മുമ്പ്‌, ഇപ്പോൾ, . . . നിന്റെ മഹാ​സ്ര​ഷ്ടാ​വി​നെ ഓർത്തു​കൊ​ള്ളുക.”—സഭാ​പ്ര​സം​ഗി 12:1, Nw.

1. ദൈവ​ത്തി​നു സമർപ്പി​ത​രായ യുവജ​നങ്ങൾ തങ്ങളുടെ യൗവന​വും ശക്തിയും എങ്ങനെ ഉപയോ​ഗി​ക്കാൻ താത്‌പ​ര്യ​പ്പെ​ടണം?

 യഹോവ പ്രായ​ഭേ​ദ​മ​ന്യേ തന്റെ ദാസന്മാർക്ക്‌ അവന്റെ ഹിതം ചെയ്യാ​നുള്ള ശക്തി നൽകുന്നു. (യെശയ്യാ​വു 40:28-31) എന്നാൽ ദൈവ​ത്തി​നു സമർപ്പി​ത​രായ യുവജ​നങ്ങൾ തങ്ങളുടെ യൗവന​വും ശക്തിയും ജ്ഞാനപൂർവം ഉപയോ​ഗി​ക്കാൻ വിശേ​ഷാൽ തത്‌പ​ര​രാ​യി​രി​ക്കണം. ആയതി​നാൽ അവർ പുരാതന ഇസ്രാ​യേ​ലി​ലെ രാജാ​വാ​യി​രുന്ന “സഭാ​പ്ര​സം​ഗി”യുടെ, ശലോ​മോ​ന്റെ, ബുദ്ധി​യു​പ​ദേശം ഗൗരവ​മാ​യി എടുക്കു​ന്നു. അവൻ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചു: “ദുരന്ത​പൂർണ ദിനങ്ങൾ വരുന്ന​തി​നു മുമ്പ്‌, അല്ലെങ്കിൽ ‘എനിക്ക്‌ ഒന്നിലും ആനന്ദം ഇല്ല’ എന്നു നീ പറയുന്ന വർഷങ്ങൾ ആഗതമാ​കു​ന്ന​തി​നു മുമ്പ്‌, ഇപ്പോൾ, നിന്റെ യൗവന​നാ​ളു​ക​ളിൽ, നിന്റെ മഹാ​സ്ര​ഷ്ടാ​വി​നെ ഓർത്തു​കൊ​ള്ളുക.”—സഭാ​പ്ര​സം​ഗി 1:1; 12:1, NW.

2. സമർപ്പിത ക്രിസ്‌ത്യാ​നി​ക​ളു​ടെ കുട്ടികൾ എന്തു ചെയ്യേ​ണ്ട​തുണ്ട്‌?

2 യൗവന​കാ​ലത്തു മഹാ​സ്ര​ഷ്ടാ​വി​നെ ഓർമി​ക്കാ​നുള്ള ശലോ​മോ​ന്റെ ഉദ്‌ബോ​ധനം പ്രാഥ​മി​ക​മാ​യി നൽക​പ്പെ​ട്ടത്‌ ഇസ്രാ​യേ​ലി​ലെ യുവതീ​യു​വാ​ക്ക​ന്മാർക്കാണ്‌. അവർ യഹോ​വ​യ്‌ക്കു സമർപ്പി​ക്ക​പ്പെട്ട ഒരു ജനസമു​ദാ​യ​ത്തി​ലാ​ണു പിറന്നത്‌. ഇന്നത്തെ സമർപ്പിത ക്രിസ്‌ത്യാ​നി​ക​ളു​ടെ കുട്ടി​കളെ സംബന്ധി​ച്ചോ? അവർ തീർച്ച​യാ​യും തങ്ങളുടെ മഹാ​സ്ര​ഷ്ടാ​വി​നെ ഓർമി​ക്കേ​ണ്ട​തുണ്ട്‌. അപ്രകാ​രം ചെയ്യു​ന്ന​തി​ലൂ​ടെ അവർ അവനെ ബഹുമാ​നി​ക്കു​ക​യും തങ്ങൾക്കു​തന്നെ പ്രയോ​ജനം കൈവ​രു​ത്തു​ക​യും ആയിരി​ക്കും ചെയ്യുക.—യെശയ്യാ​വു 48:17, 18.

കഴിഞ്ഞ​കാ​ലത്തെ ഉത്തമ മാതൃ​ക​കൾ

3. യോ​സേ​ഫും ശമൂ​വേ​ലും ദാവീ​ദും എന്തു മാതൃക വച്ചു?

3 ബൈബിൾ വൃത്താ​ന്ത​ത്തി​ലെ അനേകം യുവജ​നങ്ങൾ തങ്ങളുടെ മഹാ​സ്ര​ഷ്ടാ​വി​നെ ഓർമി​ക്കുന്ന കാര്യ​ത്തിൽ ഉത്തമ മാതൃക വെച്ചു. യാക്കോ​ബി​ന്റെ പുത്ര​നായ യോ​സേഫ്‌ ഇളം​പ്രാ​യം മുതലേ തന്റെ സ്രഷ്ടാ​വി​നെ ഓർമി​ച്ചു. ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ടാൻ പോത്തീ​ഫ​റി​ന്റെ ഭാര്യ യോ​സേ​ഫി​നെ പ്രലോ​ഭി​പ്പി​ച്ച​പ്പോൾ അവൻ അതു ശക്തമായി നിരസി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ ഈ മഹാ​ദോ​ഷം പ്രവർത്തി​ച്ചു ദൈവ​ത്തോ​ടു പാപം ചെയ്യു​ന്നതു എങ്ങനെ”? (ഉല്‌പത്തി 39:9) ലേവ്യ​നായ ശമൂവേൽ ബാല്യ​കാ​ലത്തു മാത്രമല്ല ആയുഷ്‌കാ​ലം മുഴു​വ​നും തന്റെ സ്രഷ്ടാ​വി​നെ ഓർമി​ച്ചു. (1 ശമൂവേൽ 1:22-28; 2:18; 3:1-5) ബേത്ത്‌ലേ​ഹെ​മിൽ നിന്നുള്ള യുവാ​വായ ദാവീദ്‌ തീർച്ച​യാ​യും തന്റെ സ്രഷ്ടാ​വി​നെ ഓർമി​ച്ചു. ഫെലി​സ്‌ത്യ മല്ലനായ ഗൊല്യാ​ത്തി​നെ നേരിട്ട അവൻ പിൻവ​രുന്ന പ്രകാരം പ്രഖ്യാ​പി​ച്ച​പ്പോൾ ദൈവ​ത്തി​ലുള്ള അവന്റെ ആശ്രയം പ്രകട​മാ​യി​രു​ന്നു: “നീ വാളും കുന്തവും വേലു​മാ​യി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദി​ച്ചി​ട്ടുള്ള യിസ്രാ​യേൽനി​ര​ക​ളു​ടെ ദൈവ​മായ സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ നാമത്തിൽ നിന്റെ നേരെ വരുന്നു. യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്‌പി​ക്കും; ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദി​ച്ചു​ക​ള​യും; . . . യിസ്രാ​യേ​ലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂ​മി​യും അറിയും. യഹോവ വാൾകൊ​ണ്ടും കുന്തം​കൊ​ണ്ടു​മല്ല രക്ഷിക്കു​ന്നതു എന്നു ഈ സംഘ​മെ​ല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോ​വെ​ക്കു​ള്ളതു; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്‌പി​ച്ചു​ത​രും.” താമസി​യാ​തെ, ഗൊല്യാത്ത്‌ വധിക്ക​പ്പെട്ടു. ഫെലി​സ്‌ത്യർ വിര​ണ്ടോ​ടു​ക​യും ചെയ്‌തു.—1 ശമൂവേൽ 17:45-51.

4. (എ) തടവു​കാ​രി​യാ​യി പിടി​ക്ക​പ്പെട്ട ഇസ്രാ​യേല്യ പെൺകു​ട്ടി​യും യുവരാ​ജാ​വായ യോശീ​യാ​വും നമ്മുടെ മഹാ​സ്ര​ഷ്ടാ​വി​നെ ഓർമി​ച്ചെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു? (ബി) 12 വയസ്സു​ള്ള​പ്പോൾ, യേശു തന്റെ സ്രഷ്ടാ​വി​നെ ഓർമി​ച്ചെന്ന്‌ പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

4 മഹാ​സ്ര​ഷ്ടാ​വി​നെ ഓർമിച്ച മറ്റൊരു യുവവ്യ​ക്തി ആയിരു​ന്നു തടവു​കാ​രി​യാ​യി പിടി​ക്ക​പ്പെട്ട ഇസ്രാ​യേല്യ പെൺകു​ട്ടി. അവൾ സിറിയൻ സൈനിക മേധാ​വി​യു​ടെ ഭാര്യ​യ്‌ക്കു നല്ലൊരു സാക്ഷ്യം നൽകി​യ​തി​ന്റെ ഫലമായി അവൻ ദൈവ​ത്തി​ന്റെ പ്രവാ​ച​കന്റെ അടുത്തു ചെന്ന്‌ കുഷ്‌ഠ​രോ​ഗ​ത്തിൽനി​ന്നു സുഖം പ്രാപിച്ച്‌ യഹോ​വ​യു​ടെ ഒരു ആരാധകൻ ആയിത്തീർന്നു. (2 രാജാ​ക്ക​ന്മാർ 5:1-19) യുവരാ​ജാ​വായ യോശീ​യാവ്‌ സധൈ​ര്യം യഹോ​വ​യു​ടെ സത്യാ​രാ​ധന ഉന്നമി​പ്പി​ച്ചു. (2 രാജാ​ക്ക​ന്മാർ 22:1-23:25) ഇളം​പ്രാ​യ​ത്തിൽത്തന്നെ തന്റെ മഹാ​സ്ര​ഷ്ടാ​വി​നെ ഓർമി​ച്ച​തി​ന്റെ ഏറ്റവും നല്ല മാതൃക നസറാ​യ​നായ യേശു ആണ്‌. അവന്‌ 12 വയസ്സു​ണ്ടാ​യി​രു​ന്ന​പ്പോൾ എന്തു സംഭവി​ച്ചെന്നു പരിചി​ന്തി​ക്കുക. അവന്റെ മാതാ​പി​താ​ക്കൾ പെസഹാ ആഘോ​ഷ​ത്തി​നാ​യി അവനെ യെരൂ​ശ​ലേ​മിൽ കൊണ്ടു​പോ​യി. മടക്കയാ​ത്ര​യിൽ, യേശു തങ്ങളോ​ടൊ​പ്പം ഇല്ലെന്നു മനസ്സി​ലാ​ക്കിയ അവർ അവനെ തേടി തിരി​ച്ചു​പോ​യി. മൂന്നാം ദിവസം അവർ അവനെ കണ്ടുമു​ട്ടി. അവൻ അപ്പോൾ ആലയത്തി​ലെ ഉപദേ​ഷ്ടാ​ക്ക​ന്മാ​രു​മാ​യി തിരു​വെ​ഴു​ത്തു വിഷയങ്ങൾ ചർച്ച ചെയ്യു​ക​യാ​യി​രു​ന്നു. തന്റെ അമ്മയുടെ ഉത്‌ക​ണ്‌ഠാ​കു​ല​മായ ചോദ്യ​ത്തി​നു പ്രതി​ക​ര​ണ​മാ​യി അവൻ ഇങ്ങനെ ചോദി​ച്ചു: “നിങ്ങൾ എന്നെ തിരഞ്ഞു പോ​കേ​ണ്ടി​യി​രു​ന്നത്‌ എന്തിന്‌? ഞാൻ എന്റെ പിതാ​വി​ന്റെ ഭവനത്തിൽ ആയിരി​ക്കേ​ണ്ടത്‌ ആണെന്നു നിങ്ങൾക്ക്‌ അറിയി​ല്ലാ​യി​രു​ന്നോ?” (ലൂക്കൊസ്‌ 2:49, NW) ‘തന്റെ പിതാ​വി​ന്റെ ഭവന’മായ ആലയത്തിൽനിന്ന്‌ ആത്മീയ മൂല്യ​മുള്ള വിവരങ്ങൾ സ്വായ​ത്ത​മാ​ക്കു​ന്നത്‌ യേശു​വി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം പ്രയോ​ജ​ന​ക​ര​മാ​യി​രു​ന്നു. ഇന്ന്‌, നമ്മുടെ മഹാ​സ്ര​ഷ്ടാ​വി​നെ കുറി​ച്ചുള്ള സൂക്ഷ്‌മ​പ​രി​ജ്ഞാ​നം നേടാൻ പറ്റിയ ഏറ്റവും നല്ല ഒരു സ്ഥലമാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാൾ.

യഹോ​വയെ ഇപ്പോൾ ഓർക്കുക!

5. സഭാ​പ്ര​സം​ഗി 12:1-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സഭാ​പ്ര​സം​ഗി​യു​ടെ വാക്കുകൾ സ്വന്തം വാക്കു​ക​ളിൽ നിങ്ങൾ എങ്ങനെ പറയും?

5 യഹോ​വയെ മുഴു​ഹൃ​ദ​യ​ത്തോ​ടെ ആരാധി​ക്കുന്ന ഒരുവൻ ദൈവ​സേ​വനം സാധി​ക്കു​ന്നത്ര നേരത്തെ ഏറ്റെടുത്ത്‌ ശേഷി​ക്കുന്ന ജീവി​ത​കാ​ലം മുഴുവൻ അതിൽ തുടരാൻ ആഗ്രഹി​ക്കു​ന്നു. എന്നാൽ സ്രഷ്ടാ​വി​നെ ഓർമി​ക്കാ​തെ തന്റെ യൗവന​കാ​ലം പാഴാ​ക്കിയ ഒരുവന്റെ കാര്യ​മോ? ദിവ്യ​നി​ശ്വ​സ്‌ത​ത​യിൽ സഭാ​പ്ര​സം​ഗി ഇങ്ങനെ പറയുന്നു: “ദുരന്ത​പൂർണ ദിനങ്ങൾ വരുന്ന​തി​നു മുമ്പ്‌, അല്ലെങ്കിൽ ‘എനിക്ക്‌ ഒന്നിലും ആനന്ദം ഇല്ല’ എന്നു നീ പറയുന്ന വർഷങ്ങൾ ആഗതമാ​കു​ന്ന​തി​നു മുമ്പ്‌, ഇപ്പോൾ, നിന്റെ യൗവന​നാ​ളു​ക​ളിൽ, നിന്റെ മഹാ​സ്ര​ഷ്ടാ​വി​നെ ഓർത്തു​കൊ​ള്ളുക.”—സഭാ​പ്ര​സം​ഗി 12:1, NW.

6. വൃദ്ധരാ​യി​രുന്ന ശിമ്യോ​നും ഹന്നായും തങ്ങളുടെ സ്രഷ്ടാ​വി​നെ ഓർമി​ച്ചു എന്നതിന്‌ എന്തു തെളി​വുണ്ട്‌?

6 വാർധക്യ കാലത്തെ “ദുരന്ത​പൂർണ ദിനങ്ങൾ” ആർക്കും സന്തോ​ഷ​ക​രമല്ല. എന്നാൽ ദൈവത്തെ ഓർമി​ക്കുന്ന വൃദ്ധർ സന്തുഷ്ട​രാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, വൃദ്ധനായ ശിമ്യോൻ ആലയത്തിൽ വെച്ച്‌ ശിശു​വാ​യി​രുന്ന യേശു​വി​നെ തന്റെ കൈക​ളി​ലെ​ടുത്ത്‌ സന്തോ​ഷ​പൂർവം ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “ഇപ്പോൾ നാഥാ തിരു​വ​ച​നം​പോ​ലെ നീ അടിയനെ സമാധാ​ന​ത്തോ​ടെ വിട്ടയ​ക്കു​ന്നു. ജാതി​കൾക്കു വെളി​പ്പെ​ടു​വാ​നുള്ള പ്രകാ​ശ​വും നിന്റെ ജനമായ യിസ്രാ​യേ​ലി​ന്റെ മഹത്വ​വു​മാ​യി നീ സകല ജാതി​ക​ളു​ടെ​യും മുമ്പിൽ ഒരുക്കി​യി​രി​ക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവ​ല്ലോ.” (ലൂക്കൊസ്‌ 2:25-32) എൺപത്തി​നാല്‌ വയസ്സു​ണ്ടാ​യി​രുന്ന ഹന്നായും തന്റെ സ്രഷ്ടാ​വി​നെ ഓർമി​ച്ചു. എപ്പോ​ഴും ആലയത്തിൽ ആയിരുന്ന അവൾ, യേശു​വി​നെ ആലയത്തിൽ കൊണ്ടു​വ​ന്ന​പ്പോൾ അവിടെ ഉണ്ടായി​രു​ന്നു. “ആ സമയത്തു​തന്നെ അവളും അടുത്തു​വന്ന്‌ ദൈവ​ത്തി​നു നന്ദി പറയു​ക​യും ജെറൂ​ശ​ലേ​മി​ന്റെ രക്ഷ പ്രതീ​ക്ഷി​ക്കു​ന്ന​വ​രോ​ടെ​ല്ലാം അവനെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ക​യും ചെയ്‌തു.”—ലൂക്കൊസ്‌ 2:36-38, ഓശാന ബൈബിൾ.

7. ദൈവ​സേ​വ​ന​ത്തിൽ ആയിരുന്ന്‌ വാർധ​ക്യം പ്രാപി​ച്ച​വ​രു​ടെ അവസ്ഥ എന്താണ്‌?

7 വർഷങ്ങ​ളാ​യി ദൈവ​സേ​വ​ന​ത്തിൽ ആയിരുന്ന്‌ വാർധ​ക്യം പ്രാപിച്ച ഇന്നത്തെ യഹോ​വ​യു​ടെ സാക്ഷി​കൾക്കും പ്രായാ​ധി​ക്യ​ത്തി​ന്റേ​തായ യാതന​ക​ളും പരിമി​തി​ക​ളും ഉണ്ട്‌. എന്നിരു​ന്നാ​ലും, അവർ എത്ര ധന്യരാണ്‌! അവരുടെ വിശ്വസ്‌ത സേവനത്തെ നാം എത്രയ​ധി​കം വിലമ​തി​ക്കു​ന്നു! “യഹോ​വ​യി​ങ്കലെ സന്തോഷം” അവർക്കുണ്ട്‌. എന്തെന്നാൽ ഭൂമി​യോ​ടുള്ള ബന്ധത്തിൽ അവൻ തന്റെ അജയ്യമായ അധികാ​രം ഏറ്റെടു​ക്കു​ക​യും യേശു​ക്രി​സ്‌തു​വി​നെ ശക്തനായ സ്വർഗീയ രാജാ​വാ​യി വാഴി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു എന്ന്‌ അവർക്ക്‌ അറിയാം. (നെഹെ​മ്യാ​വു 8:10) യുവജ​ന​ങ്ങ​ളും പ്രായ​മാ​യ​വ​രും പിൻവ​രുന്ന ഉദ്‌ബോ​ധ​ന​ത്തി​നു ശ്രദ്ധ കൊടു​ക്കേണ്ട സമയം ഇപ്പോ​ഴാണ്‌: “യുവാ​ക്ക​ളും യുവതി​ക​ളും, വൃദ്ധന്മാ​രും ബാലന്മാ​രും, ഇവരൊ​ക്ക​യും യഹോ​വ​യു​ടെ നാമത്തെ സ്‌തു​തി​ക്കട്ടെ; അവന്റെ നാമം മാത്രം ഉയ[ർ]ന്നിരി​ക്കു​ന്നതു. അവന്റെ മഹത്വം ഭൂമി​ക്കും ആകാശ​ത്തി​ന്നും മേലാ​യി​രി​ക്കു​ന്നു.”—സങ്കീർത്തനം 148:12, 13.

8, 9. (എ) ആരുടെ കാര്യ​ത്തി​ലാണ്‌ “ദുരന്ത​പൂർണ ദിനങ്ങൾ” ഫലശൂ​ന്യം ആയിരി​ക്കു​ന്നത്‌, അത്‌ അപ്രകാ​രം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) സഭാ​പ്ര​സം​ഗി 12:2 നിങ്ങൾ എങ്ങനെ വിശദീ​ക​രി​ക്കും?

8 തങ്ങളുടെ മഹാ​സ്ര​ഷ്ടാ​വി​നു ശ്രദ്ധ കൊടു​ക്കാ​ത്ത​വ​രും അവന്റെ മഹത്തായ ഉദ്ദേശ്യ​ങ്ങളെ കുറി​ച്ചുള്ള ഗ്രാഹ്യം ഇല്ലാത്ത​വ​രു​മായ ആളുകൾക്ക്‌ വാർധ​ക്യ​കാ​ലത്തെ “ദുരന്ത​പൂർണ ദിനങ്ങൾ” ഫലശൂ​ന്യ​മാണ്‌—ഒരുപക്ഷേ വളരെ വേദനാ​ജ​ന​ക​വും. വാർധ​ക്യ​കാല ദുരി​ത​ങ്ങ​ളെ​യും സാത്താനെ സ്വർഗ​ത്തിൽനി​ന്നു വലി​ച്ചെ​റി​ഞ്ഞതു മുതൽ മനുഷ്യ​വർഗത്തെ ബാധി​ച്ചി​രി​ക്കുന്ന കഷ്ടപ്പാ​ടു​ക​ളെ​യും ചെറു​ക്കാൻ കഴിയുന്ന ആത്മീയ ഗ്രാഹ്യം അവർക്കില്ല. (വെളി​പ്പാ​ടു 12:7-12) അതു​കൊണ്ട്‌, “സൂര്യ​നും വെളി​ച്ച​വും ചന്ദ്രനും നക്ഷത്ര​ങ്ങ​ളും ഇരുണ്ടു​പോ​ക​യും മഴ പെയ്‌ത ശേഷം മേഘങ്ങൾ മടങ്ങി​വ​രി​ക​യും ചെയ്യും​മു​മ്പെ” നമ്മുടെ സ്രഷ്ടാ​വി​നെ ഓർമി​ക്കാൻ സഭാ​പ്ര​സം​ഗി നമ്മെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (സഭാ​പ്ര​സം​ഗി 12:2) ഈ വാക്കു​ക​ളു​ടെ അർഥ​മെ​ന്താണ്‌?

9 തെളിഞ്ഞ ആകാശ​ത്തു​നിന്ന്‌ സൂര്യ​നും ചന്ദ്രനും നക്ഷത്ര​ങ്ങ​ളും പ്രകാശം പൊഴി​ക്കുന്ന പാലസ്‌തീ​നി​ലെ ഗ്രീഷ്‌മ​കാ​ല​ത്തോ​ടു ശലോ​മോൻ യൗവന​കാ​ലത്തെ ഉപമി​ക്കു​ന്നു. കാര്യ​ങ്ങ​ളൊ​ക്കെ അപ്പോൾ വളരെ ശോഭ​ന​മാ​യി കാണ​പ്പെ​ടു​ന്നു. എന്നാൽ വാർധ​ക്യ​ത്തിൽ ഒരുവന്റെ നാളുകൾ മഴയും തണുപ്പു​മുള്ള ശൈത്യ​കാ​ലം പോ​ലെ​യാണ്‌. അപ്പോൾ ബുദ്ധി​മു​ട്ടു​ക​ളു​ടെ പെരുമഴ ഒന്നിനു​പി​റകെ ഒന്നായി എത്തുന്നു. (ഇയ്യോബ്‌ 14:1) ജീവി​ത​ത്തി​ന്റെ ഗ്രീഷ്‌മ​കാ​ലത്ത്‌ സ്രഷ്ടാ​വി​നെ കുറിച്ച്‌ അറിഞ്ഞിട്ട്‌ അവനെ സേവി​ക്കാ​തി​രി​ക്കു​ന്നത്‌ എത്ര പരിതാ​പ​ക​ര​മാണ്‌! ജീവി​ത​ത്തി​ന്റെ വാർധ​ക്യ​മാ​കുന്ന ശൈത്യ​കാ​ലത്ത്‌ കാര്യങ്ങൾ ശോഭ​യ​റ്റ​താ​കു​ന്നു, വിശേ​ഷി​ച്ചും യൗവന​കാ​ലത്ത്‌ വ്യർഥ​മായ അനുധാ​വ​ന​ങ്ങ​ളിൽ ഏർപ്പെട്ട്‌ യഹോ​വയെ സേവി​ക്കാ​നുള്ള അവസരങ്ങൾ കളഞ്ഞു​കു​ളി​ച്ച​വർക്ക്‌. എന്നാൽ, പ്രവാ​ച​ക​നായ മോ​ശെ​യു​ടെ വിശ്വസ്‌ത സഹകാരി ആയിരുന്ന കാലേ​ബി​നെ പോലെ പ്രായ​ഭേ​ദ​മ​ന്യേ നമുക്കും ‘യഹോ​വ​യോ​ടു പൂർണ്ണ​മാ​യി പറ്റിനിൽക്കാം.’—യോശുവ 14:6-9.

വാർധ​ക്യ​ത്തി​ന്റെ ഫലങ്ങൾ

10. (എ) “വീട്ടു കാവല്‌ക്കാർ,” എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു? (ബി) “ബലവാ​ന്മാർ” എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു?

10 വാർധ​ക്യ​ത്തി​ലെ വിഷമ​ത​ക​ളി​ലേക്കു ശ്രദ്ധ ക്ഷണിച്ചു​കൊണ്ട്‌ ശലോ​മോൻ അടുത്ത​താ​യി ഇങ്ങനെ പറയുന്നു: “അന്നു വീട്ടു കാവല്‌ക്കാർ വിറെ​ക്കും; ബലവാ​ന്മാർ കുനി​യും; അരെക്കു​ന്നവർ ചുരു​ക്ക​മാ​ക​യാൽ അടങ്ങി​യി​രി​ക്കും; കിളി​വാ​തി​ലു​ക​ളിൽകൂ​ടി നോക്കു​ന്നവർ അന്ധന്മാ​രാ​കും.” (സഭാ​പ്ര​സം​ഗി 12:3) ഇവിടെ ‘വീട്‌’ മനുഷ്യ​ശ​രീ​രത്തെ സൂചി​പ്പി​ക്കു​ന്നു. (മത്തായി 12:43-45; 2 കൊരി​ന്ത്യർ 5:1-8) ശരീരത്തെ സംരക്ഷി​ക്കു​ക​യും അതിന്റെ ആവശ്യങ്ങൾ നിറ​വേ​റ്റു​ക​യും ചെയ്യുന്ന കൈക​ളാണ്‌ അതിന്റെ ‘കാവൽക്കാർ.’ വാർധ​ക്യ​ത്തിൽ അവ മിക്ക​പ്പോ​ഴും ബലക്ഷയ​വും നാഡീ​വി​ക്ഷോ​ഭ​വും തളർച്ച​യും മൂലം വിറയ്‌ക്കു​ന്നു. “ബലവാ​ന്മാർ,” അഥവാ കാലുകൾ, മേലാൽ കരുത്തുറ്റ താങ്ങു​കളല്ല, മറിച്ച്‌ അവ ദുർബ​ല​മാ​കു​ക​യും വളഞ്ഞി​രി​ക്കു​ക​യും ചെയ്യു​ന്ന​തി​നാൽ പാദങ്ങൾ വലിച്ചു​വ​ലി​ച്ചു നടക്കേ​ണ്ടി​വ​രു​ന്നു. എങ്കിലും, ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ പ്രായ​മായ സഹവി​ശ്വാ​സി​കളെ കാണു​ന്ന​തിൽ നിങ്ങൾ സന്തോഷം ഉള്ളവരല്ലേ?

11. ആലങ്കാ​രി​ക​മാ​യി പറയു​മ്പോൾ, ‘അരെക്കു​ന്ന​വ​രും’ ‘കിളി​വാ​തി​ലു​ക​ളിൽകൂ​ടി നോക്കു​ന്ന​വ​രും’ ആരാണ്‌?

11 “അരെക്കു​ന്നവർ ചുരു​ക്ക​മാ​ക​യാൽ അടങ്ങി​യി​രി​ക്കും”—എന്നാൽ അവർ ചുരു​ക്ക​മാ​കു​ന്നത്‌ എങ്ങനെ? പല്ലുകൾ ദ്രവി​ച്ചു​പോ​കു​ക​യോ നഷ്ടപ്പെ​ടു​ക​യോ ചെയ്‌തി​രി​ക്കാം. ഇനി, അവ ഉണ്ടെങ്കിൽത്തന്നെ ഏതാനും എണ്ണമേ കാണൂ. കട്ടിയായ ആഹാരം ചവച്ചര​യ്‌ക്കു​ന്നതു ബുദ്ധി​മു​ട്ടാ​കു​ന്നു, അല്ലെങ്കിൽ തീർത്തും അസാധ്യ​മാ​കു​ന്നു. “കിളി​വാ​തി​ലു​ക​ളിൽകൂ​ടി നോക്കു​ന്നവർ”—കണ്ണുക​ളും കാണാൻ നമ്മെ സഹായി​ക്കുന്ന മാനസിക പ്രാപ്‌തി​ക​ളും—പൂർണ​മാ​യി അന്ധരാ​യി​ത്തീ​രു​ന്നു, അല്ലെങ്കിൽ അവരുടെ കാഴ്‌ച മങ്ങുന്നു.

12. (എ) “തെരു​വി​ലെ കതകുകൾ അടയു”ന്നത്‌ എങ്ങനെ? (ബി) വൃദ്ധരായ രാജ്യ​ഘോ​ഷ​കരെ കുറിച്ചു നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു?

12 സഭാ​പ്ര​സം​ഗി ഇങ്ങനെ തുടരു​ന്നു: “തെരു​വി​ലെ കതകുകൾ അടയും; അരെക്കുന്ന ശബ്ദം മന്ദമാ​കും; പക്ഷിക​ളു​ടെ ശബ്ദത്തിങ്കൽ ഉണർന്നു​പോ​കും; പാട്ടു​കാ​ര​ത്തി​കൾ ഒക്കെയും തളരു​ക​യും ചെയ്യും.” (സഭാ​പ്ര​സം​ഗി 12:4) ദൈവത്തെ സേവി​ക്കാത്ത വൃദ്ധരു​ടെ വായുടെ രണ്ടു കതകു​ക​ളും—ചുണ്ടുകൾ—‘വീട്ടിൽ’ അഥവാ ശരീര​ത്തി​ന​കത്ത്‌ ഉള്ള കാര്യ​ങ്ങളെ കുറിച്ചു സംസാ​രി​ക്കാൻ മേലാൽ കാര്യ​മാ​യി അല്ലെങ്കിൽ ഒട്ടും​തന്നെ തുറക്ക​പ്പെ​ടു​ന്നില്ല. പൊതു​ജീ​വി​ത​മാ​കുന്ന ‘തെരുവ്‌’ വിജന​മാ​യി​ത്തീ​രു​ന്നു. എന്നാൽ തീക്ഷ്‌ണ​ത​യുള്ള വൃദ്ധരായ രാജ്യ​ഘോ​ഷ​ക​രു​ടെ കാര്യ​മോ? (ഇയ്യോബ്‌ 41:14) അവർ വീടു​തോ​റും പോകു​ന്നതു സാവധാ​ന​ത്തി​ലും സംസാ​രി​ക്കു​ന്നതു പ്രയാ​സ​പ്പെ​ട്ടും ആയിരി​ക്കാം, എന്നിരു​ന്നാ​ലും അവർ തീർച്ച​യാ​യും യഹോ​വയെ സ്‌തു​തി​ക്കു​ന്നു!—സങ്കീർത്തനം 113:1.

13. വൃദ്ധജ​ന​ങ്ങ​ളു​ടെ മറ്റു പ്രശ്‌ന​ങ്ങളെ സഭാ​പ്ര​സം​ഗി വിവരി​ക്കു​ന്നത്‌ എങ്ങനെ, എന്നാൽ പ്രായ​മായ ക്രിസ്‌ത്യാ​നി​കളെ സംബന്ധി​ച്ചുള്ള യാഥാർഥ്യം എന്താണ്‌?

13 പല്ലില്ലാത്ത മോണ​കൊണ്ട്‌ ആഹാരം ചവയ്‌ക്കു​ന്ന​തി​നാൽ അരയ്‌ക്കുന്ന ശബ്ദം മന്ദമാ​യി​ത്തീ​രു​ന്നു. പ്രായ​മായ ഒരു വ്യക്തിക്കു നല്ല ഉറക്കം ലഭിക്കാ​റില്ല. പക്ഷിക​ളു​ടെ ചിലയ്‌ക്കൽ പോലും അദ്ദേഹ​ത്തി​ന്റെ ഉറക്കത്തി​നു ഭംഗം​വ​രു​ത്തു​ന്നു. അദ്ദേഹം അധികം പാട്ടുകൾ പാടാ​റില്ല. അദ്ദേഹ​ത്തി​ന്റെ സംഗീതം വളരെ ദുർബ​ല​വു​മാണ്‌. “പാട്ടു​കാ​ര​ത്തി​കൾ”—സംഗീത സ്വരങ്ങൾ—‘തളരുന്നു.’ വൃദ്ധജ​ന​ങ്ങൾക്കു മറ്റുള്ള​വ​രു​ടെ സംഗീ​ത​വും പാട്ടു​ക​ളും കാര്യ​മാ​യി കേൾക്കാ​നാ​വില്ല. എന്നിരു​ന്നാ​ലും, വൃദ്ധരായ അഭിഷി​ക്ത​രും അവരുടെ സഹകാ​രി​ക​ളും—അവരിൽ ചിലരും അത്ര ചെറു​പ്പമല്ല—ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ ദൈവ​ത്തി​നുള്ള സ്‌തു​തി​ഗീ​തങ്ങൾ ആലപി​ക്കാ​നാ​യി തങ്ങളുടെ ശബ്ദം ഉയർത്തു​ന്നു. സഭയിൽ യഹോ​വയെ സ്‌തു​തി​ച്ചു​കൊണ്ട്‌ അവർ നമ്മോ​ടൊ​പ്പം ഉണ്ടായി​രി​ക്കു​ന്ന​തിൽ നാം എത്ര സന്തോ​ഷി​ക്കു​ന്നു!—സങ്കീർത്തനം 149:1.

14. ഏതെല്ലാം ഭയങ്ങളാണ്‌ പ്രായ​മാ​യ​വരെ ബാധി​ക്കു​ന്നത്‌?

14 വൃദ്ധരു​ടെ, വിശേ​ഷി​ച്ചും സ്രഷ്ടാ​വി​നെ അവഗണി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ അവസ്ഥ എത്ര ദയനീ​യ​മാണ്‌! സഭാ​പ്ര​സം​ഗി പറയുന്നു: “അന്നു അവർ കയററത്തെ പേടി​ക്കും; വഴിയിൽ ഭീതികൾ ഉള്ളതായി തോന്നും; ബദാം​വൃ​ക്ഷം പൂക്കും; തുള്ളൻ [“പുൽച്ചാ​ടി,” NW] ഇഴഞ്ഞു​ന​ട​ക്കും; രോച​ന​ക്കു​രു ഫലിക്കാ​തെ വരും; മനുഷ്യൻ തന്റെ ശാശ്വ​ത​ഭ​വ​ന​ത്തി​ലേക്കു പോകും; വിലാപം കഴിക്കു​ന്നവർ വീഥി​യിൽ ചുററി​സ​ഞ്ച​രി​ക്കും.” (സഭാ​പ്ര​സം​ഗി 12:5) പ്രായ​മായ അനേക​രും ഉയരമുള്ള ഗോവ​ണി​യു​ടെ മുകളിൽ ആയിരി​ക്കു​മ്പോൾ വീഴു​മോ​യെന്നു ഭയപ്പെ​ടു​ന്നു. ഉയരമുള്ള എന്തി​ന്റെ​യെ​ങ്കി​ലും മുകളി​ലേക്കു നോക്കു​ന്ന​തു​തന്നെ അവർക്കു തലചുറ്റൽ ഉളവാ​ക്കി​യേ​ക്കാം. തിരക്കുള്ള തെരു​വു​ക​ളി​ലൂ​ടെ പോ​കേ​ണ്ട​തു​ള്ള​പ്പോൾ അപായ​ത്തെ​യോ കള്ളന്മാ​രു​ടെ ആക്രമ​ണ​ത്തെ​യോ കുറി​ച്ചുള്ള ചിന്തകൾ അവരെ ഭയപ്പെ​ടു​ത്തു​ന്നു.

15. “ബദാം​വൃ​ക്ഷം പൂക്കു”കയും “പുൽച്ചാ​ടി ഇഴഞ്ഞു നടക്കു”കയും ചെയ്യു​ന്നത്‌ എങ്ങനെ?

15 പ്രായ​മായ ഒരുവന്റെ കാര്യ​ത്തിൽ “ബദാം​വൃ​ക്ഷം പൂക്കു”ന്നു. തലമുടി നരച്ച്‌ പഞ്ഞി​പോ​ലെ വെളു​ക്കു​ന്ന​തി​നെ ആയിരി​ക്കാം ഇതു സൂചി​പ്പി​ക്കു​ന്നത്‌. നരച്ചു വെളുത്ത തലമുടി ബദാം വൃക്ഷത്തി​ന്റെ വെളുത്ത പൂക്കൾപോ​ലെ കൊഴി​ഞ്ഞു​വീ​ഴു​ന്നു. ഒരുപക്ഷേ കുനിഞ്ഞ്‌ കൈകൾ തൂക്കി​യിട്ട്‌ അല്ലെങ്കിൽ കൈമു​ട്ടു​കൾ മേൽപ്പോട്ട്‌ ഉയർത്തി കൈകൾ എളിക്കു കൊടുത്ത്‌ “ഇഴഞ്ഞു​ന​ടക്കു”മ്പോൾ അദ്ദേഹം ഒരു പുൽച്ചാ​ടി​യെ​പ്പോ​ലെ കാണ​പ്പെ​ടു​ന്നു. എന്നാൽ നമ്മിൽ ആരെങ്കി​ലും അങ്ങനെ​യൊ​ക്കെ ആണ്‌ കാണ​പ്പെ​ടു​ന്ന​തെ​ങ്കിൽ, നാം യഹോ​വ​യു​ടെ ഊർജ​സ്വ​ല​രായ, ത്വരി​ത​ഗ​മനം ചെയ്യുന്ന വെട്ടു​ക്കി​ളി സൈന്യ​ത്തി​ന്റെ ഭാഗമാ​ണെ​ന്നു​ള്ളതു മറ്റുള്ളവർ മനസ്സി​ലാ​ക്കട്ടെ!—1998 മേയ്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 8-13 പേജുകൾ കാണുക.

16. (എ) “രോച​ന​ക്കു​രു ഫലിക്കാ​തെ വരും” എന്നത്‌ എന്തിനെ സൂചി​പ്പി​ക്കു​ന്നു? (ബി) മനുഷ്യ​ന്റെ ‘ശാശ്വ​ത​ഭ​വനം’ എന്താണ്‌, മരണം അടുത്തു​വ​രു​ന്ന​തി​ന്റെ ഏതു ലക്ഷണങ്ങൾ പ്രകട​മാ​യി​ത്തീ​രു​ന്നു?

16 പ്രായ​മായ ആളുകൾക്കു വിശപ്പു വളരെ കുറവാ​യി​രി​ക്കും, അവരുടെ മുന്നി​ലുള്ള ആഹാരം രോച​ന​ക്കു​രു​പോ​ലെ രുചി​യു​ള്ളത്‌ ആയിരു​ന്നാൽ പോലും. വിശപ്പ്‌ ഉളവാ​ക്കാൻ ഈ കുരുക്കൾ ദീർഘ​കാ​ല​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. “രോച​ന​ക്കു​രു ഫലിക്കാ​തെ വരും” എന്നത്‌ പ്രായ​മായ ഒരുവനു വിശപ്പു കുറയു​മ്പോൾ ഈ കുരു​വി​നു പോലും ആഹാര​ത്തോ​ടുള്ള വാഞ്‌ഛ ഉണർത്താൻ കഴിയി​ല്ലെന്നു സൂചി​പ്പി​ക്കു​ന്നു. അദ്ദേഹം തന്റെ “ശാശ്വ​ത​ഭവന”ത്തോട്‌, അതായത്‌ ശവക്കു​ഴി​യോട്‌ അടുക്കു​ക​യാ​ണെന്ന്‌ ഈ കാര്യങ്ങൾ സൂചി​പ്പി​ക്കു​ന്നു. അദ്ദേഹം തന്റെ സ്രഷ്ടാ​വി​നെ ഓർമി​ക്കാ​തി​രി​ക്ക​യും ദൈവം പുനരു​ത്ഥാ​ന​ത്തിൽ തന്നെ ഓർമി​ക്കാ​തി​രി​ക്കത്തക്ക വിധത്തി​ലുള്ള ഒരു ദുഷ്ട ഗതി പിന്തു​ട​രു​ക​യും ചെയ്‌തി​രി​ക്കു​ന്നു​വെ​ങ്കിൽ അത്‌ അദ്ദേഹ​ത്തി​നു ശാശ്വത ഭവനമാ​യി​രി​ക്കും. പ്രായ​മാ​യ​വ​രു​ടെ വായുടെ കതകു​ക​ളിൽനി​ന്നു പുറ​പ്പെ​ടുന്ന വിലാപ സ്വരങ്ങ​ളി​ലും പരാതി​യു​ടെ ഞരക്കങ്ങ​ളി​ലും മരണം അടുത്തു​വ​രു​ന്ന​തി​ന്റെ ലക്ഷണങ്ങൾ പ്രകട​മാണ്‌.

17. ‘വെള്ളി​ച്ച​രട്‌’ അറ്റു​പോ​കു​ന്നത്‌ എങ്ങനെ, “പൊൻകി​ണ്ണം” എന്തിനെ ആയിരി​ക്കാം സൂചി​പ്പി​ക്കു​ന്നത്‌?

17 ‘വെള്ളി​ച്ച​രട്‌ അറ്റു​പോ​കു​ക​യും പൊൻകി​ണ്ണം തകരു​ക​യും ഉറവി​ങ്കലെ കുടം ഉടയു​ക​യും കിണറ്റി​ങ്കലെ ചക്രം തകരു​ക​യും’ ചെയ്യു​ന്ന​തി​നു മുമ്പു നമ്മുടെ സ്രഷ്ടാ​വി​നെ ഓർമി​ക്കാൻ നാം ഉദ്‌ബോ​ധി​പ്പി​ക്ക​പ്പെ​ടു​ന്നു. (സഭാ​പ്ര​സം​ഗി 12:6) ‘വെള്ളി​ച്ച​രട്‌’ സുഷു​മ്‌നാ​നാ​ഡി ആയിരി​ക്കാം. തലച്ചോ​റി​ലേ​ക്കുള്ള ആവേഗ​ങ്ങ​ളു​ടെ ഈ അതിശ​യ​ക​ര​മായ സഞ്ചാര​പാ​ത​യ്‌ക്ക്‌, അപരി​ഹാ​ര്യ​മാം വിധം കോട്ടം തട്ടു​മ്പോൾ മരണം സുനി​ശ്ചി​ത​മാണ്‌. ഒരു കിണ്ണം പോ​ലെ​യുള്ള തലയോ​ട്ടിക്ക്‌ ഉള്ളിലെ, സുഷു​മ്‌നാ നാഡി ബന്ധിച്ചി​രി​ക്കുന്ന തലച്ചോ​റി​നെ ആയിരി​ക്കാം “പൊൻകി​ണ്ണം” സൂചി​പ്പി​ക്കു​ന്നത്‌. പൊന്നു​പോ​ലെ അമൂല്യ​മായ തലച്ചോർ തകരു​മ്പോൾ മരണം സംഭവി​ക്കു​ന്നു.

18. “ഉറവി​ങ്കലെ” ആലങ്കാ​രിക “കുടം” എന്താണ്‌, അത്‌ ഉടയു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

18 രക്തത്തെ സ്വീക​രിച്ച്‌ വീണ്ടും ശരീര​ത്തി​ലൂ​ടെ ചംക്ര​മണം ചെയ്യാൻ അതിനെ അയയ്‌ക്കുന്ന ഹൃദയ​മാണ്‌ ‘ഉറവി​ങ്കലെ കുടം.’ മരണത്തി​ങ്കൽ ഹൃദയം, ഉറവിങ്കൽ വെച്ച്‌ ഉടഞ്ഞു​പോയ കുടം പോലെ ആയിത്തീ​രു​ന്നു. കാരണം, ശരീര​ത്തി​ന്റെ പോഷ​ണ​ത്തി​നും ഉന്മേഷ​ത്തി​നും അത്യന്താ​പേ​ക്ഷി​ത​മായ രക്തത്തെ സ്വീക​രി​ക്കാ​നോ ഉൾക്കൊ​ള്ളാ​നോ പമ്പു ചെയ്യാ​നോ മേലാൽ അതിനു കഴിയാ​താ​കു​ന്നു. ‘കിണറ്റി​ങ്കലെ തകർന്ന ചക്രം’ തിരി​യാ​ത്ത​തി​ന്റെ ഫലമായി, ജീവൻ നിലനിർത്തുന്ന രക്തത്തിന്റെ ചംക്ര​മണം അവസാ​നി​ക്കു​ന്നു. അങ്ങനെ, ശരീര​ത്തിൽ രക്തചം​ക്ര​മണം നടക്കു​ന്നു​വെന്ന്‌ 17-ാം നൂറ്റാ​ണ്ടിൽ ഭിഷഗ്വ​ര​നായ വില്യം ഹാർവി വ്യക്തമാ​ക്കു​ന്ന​തി​നു ദീർഘ​നാൾ മുമ്പ്‌ യഹോവ രക്തചം​ക്ര​മ​ണത്തെ കുറിച്ചു ശലോ​മോ​നു വെളി​പ്പെ​ടു​ത്തി.

19. സഭാ​പ്ര​സം​ഗി 12:7-ലെ വാക്കുകൾ മരണത്തി​നു ബാധക​മാ​കു​ന്നത്‌ എങ്ങനെ?

19 സഭാ​പ്ര​സം​ഗി ഇങ്ങനെ കൂട്ടി​ച്ചേർത്തു: “പൊടി പണ്ടു ആയിരു​ന്ന​തു​പോ​ലെ ഭൂമി​യി​ലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്‌കിയ ദൈവ​ത്തി​ന്റെ അടുക്ക​ലേക്കു മടങ്ങി​പ്പോ​കും.” (സഭാ​പ്ര​സം​ഗി 12:7) ‘കിണറ്റി​ങ്കലെ ചക്രം’ തകരു​ന്ന​തോ​ടെ, പൊടി​യിൽനി​ന്നു നിർമി​ക്ക​പ്പെട്ട മനുഷ്യ ശരീരം പൊടി​യി​ലേക്കു തിരികെ ചേരുന്നു. (ഉല്‌പത്തി 2:7; 3:19) അങ്ങനെ വ്യക്തി മരിക്കു​ക​യും നമ്മുടെ സ്രഷ്ടാവ്‌ നൽകിയ ആത്മാവ്‌ അഥവാ ജീവശക്തി ആലങ്കാ​രി​ക​മായ ഒരു അർഥത്തിൽ ദൈവ​ത്തി​ലേക്കു മടങ്ങി​പ്പോ​യി അവനോ​ടൊ​പ്പം വസിക്കു​ക​യും ചെയ്യുന്നു.—യെഹെ​സ്‌കേൽ 18:4, 20; യാക്കോബ്‌ 2:26.

ഓർമി​ക്കു​ന്ന​വ​രു​ടെ ഭാവി എന്ത്‌?

20. സങ്കീർത്തനം 90:12-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രകാരം പ്രാർഥി​ച്ച​പ്പോൾ മോശെ എന്താണ്‌ അഭ്യർഥി​ച്ചത്‌?

20 നമ്മുടെ മഹാ​സ്ര​ഷ്ടാ​വി​നെ ഓർമി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാ​ണെന്നു ശലോ​മോൻ വളരെ ഫലപ്ര​ദ​മാ​യി പ്രകട​മാ​ക്കി. യഹോ​വയെ ഓർമി​ക്കു​ക​യും മുഴു​ഹൃ​ദ​യ​ത്തോ​ടെ അവന്റെ ഹിതം അനുഷ്‌ഠി​ക്കു​ക​യും ചെയ്യു​ന്ന​വർക്കു താരത​മ്യേന ഹ്രസ്വ​വും പ്രശ്‌ന​പൂ​രി​ത​വു​മായ ഈ ജീവിതം മാത്രമല്ല ഉള്ളതെന്നു തീർച്ച​യാണ്‌. അവർ ചെറു​പ്പ​ക്കാ​രോ പ്രായ​മു​ള്ള​വ​രോ ആയിരു​ന്നാ​ലും, പിൻവ​രുന്ന പ്രകാരം പ്രാർഥിച്ച മോശ​യു​ടെതു പോലുള്ള മനോ​ഭാ​വ​മാണ്‌ അവർക്കു​ള്ളത്‌: “ഞങ്ങൾ ജ്ഞാനമു​ള്ളോ​രു ഹൃദയം പ്രാപി​ക്ക​ത്ത​ക്ക​വണ്ണം ഞങ്ങളുടെ നാളു​കളെ എണ്ണുവാൻ ഞങ്ങളെ ഉപദേ​ശി​ക്കേ​ണമേ.” ‘തങ്ങളുടെ നാളു​കളെ’ വിലമ​തി​ക്കു​ക​യും ദൈവാം​ഗീ​കാ​ര​മുള്ള വിധത്തിൽ ഉപയോ​ഗി​ക്കു​ക​യും ചെയ്യു​ന്ന​തിൽ ജ്ഞാനം പ്രകട​മാ​ക്കാൻ തന്നെയും ഇസ്രാ​യേൽ ജനത​യെ​യും യഹോവ ഉപദേ​ശി​ക്കണം അഥവാ പഠിപ്പി​ക്കണം എന്ന്‌ ദൈവ​ത്തി​ന്റെ ആ താഴ്‌മ​യുള്ള പ്രവാ​ചകൻ ഉത്‌ക​ട​മാ​യി ആഗ്രഹി​ച്ചു.—സങ്കീർത്തനം 90:10, 12.

21. നമ്മുടെ നാളുകൾ യഹോ​വ​യു​ടെ മഹത്ത്വ​ത്തി​നാ​യി എണ്ണാൻ നാം എന്തു ചെയ്യണം?

21 സ്രഷ്ടാ​വി​നെ ഓർമി​ക്കാ​നുള്ള സഭാ​പ്ര​സം​ഗി​യു​ടെ ബുദ്ധി​യു​പ​ദേ​ശ​ത്തി​നു ശ്രദ്ധ കൊടു​ക്കാൻ ക്രിസ്‌തീയ യുവജ​നങ്ങൾ വിശേ​ഷാൽ ദൃഢനി​ശ്ച​യ​മു​ള്ളവർ ആയിരി​ക്കണം. ദൈവ​ത്തി​നു വിശുദ്ധ സേവനം അർപ്പി​ക്കാ​നുള്ള എത്ര മഹത്തായ അവസര​ങ്ങ​ളാണ്‌ അവർക്കു​ള്ളത്‌! എന്നാൽ നമ്മുടെ പ്രായം ഗണ്യമാ​ക്കാ​തെ, ഈ “അന്ത്യകാല”ത്ത്‌ യഹോ​വ​യു​ടെ മഹത്ത്വ​ത്തി​നാ​യി നമ്മുടെ നാളു​കളെ എണ്ണാൻ പഠിക്കു​ന്നെ​ങ്കിൽ അനന്തകാ​ല​ത്തേക്ക്‌ അത്‌ എണ്ണാൻ നാം പ്രാപ്‌ത​രാ​യേ​ക്കാം. (ദാനീ​യേൽ 12:4; യോഹ​ന്നാൻ 17:3) അതു സാധി​ക്ക​ണ​മെ​ങ്കിൽ നാം തീർച്ച​യാ​യും നമ്മുടെ മഹാ​സ്ര​ഷ്ടാ​വി​നെ ഓർമി​ക്കണം. ദൈവ​ത്തോ​ടുള്ള നമ്മുടെ മുഴു കടപ്പാ​ടും നാം നിവർത്തി​ക്കു​ക​യും വേണം.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

□ തങ്ങളുടെ സ്രഷ്ടാ​വി​നെ ഓർമി​ക്കാൻ യുവജ​നങ്ങൾ ഉദ്‌ബോ​ധി​പ്പി​ക്ക​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌?

□ തങ്ങളുടെ മഹാ​സ്ര​ഷ്ടാ​വി​നെ ഓർമി​ച്ച​വ​രു​ടെ ചില തിരു​വെ​ഴു​ത്തു ദൃഷ്ടാ​ന്തങ്ങൾ ഏവ?

□ ശലോ​മോൻ വിവരി​ച്ച​ത​നു​സ​രിച്ച്‌, വാർധ​ക്യ​ത്തി​ന്റെ ചില ഫലങ്ങൾ ഏവ?

□ യഹോ​വയെ ഓർമി​ക്കു​ന്ന​വർക്ക്‌ എന്തു ഭാവി​യാ​ണു​ള്ളത്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[15-ാം പേജിലെ ചിത്രങ്ങൾ]

ദാവീദും തടവു​കാ​രി​യാ​യി പിടി​ക്ക​പ്പെട്ട ഇസ്രാ​യേല്യ പെൺകു​ട്ടി​യും ഹന്നായും ശിമ്യോ​നും യഹോ​വയെ ഓർമി​ച്ചു

[16-ാം പേജിലെ ചിത്രങ്ങൾ]

യഹോവയുടെ പ്രായ​മായ സാക്ഷികൾ നമ്മുടെ മഹാ​സ്ര​ഷ്ടാ​വി​നു സന്തോ​ഷ​ത്തോ​ടെ വിശുദ്ധ സേവനം അർപ്പി​ക്കു​ന്നു