വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ദൈവത്തോടുള്ള മുഴു കടപ്പാടും നിറവേറ്റുന്നുവോ?

നിങ്ങൾ ദൈവത്തോടുള്ള മുഴു കടപ്പാടും നിറവേറ്റുന്നുവോ?

നിങ്ങൾ ദൈവ​ത്തോ​ടുള്ള മുഴു കടപ്പാ​ടും നിറ​വേ​റ്റു​ന്നു​വോ?

“ദൈവം നല്ലതും തീയതു​മായ സകല​പ്ര​വൃ​ത്തി​യെ​യും സകല രഹസ്യ​ങ്ങ​ളു​മാ​യി ന്യായ​വി​സ്‌താ​ര​ത്തി​ലേക്കു വരുത്തു​മ​ല്ലോ.”—സഭാ​പ്ര​സം​ഗി 12:14.

1. യഹോവ തന്റെ ജനത്തി​നാ​യി എന്തെല്ലാം കരുത​ലു​ക​ളാണ്‌ ചെയ്‌തി​രി​ക്കു​ന്നത്‌?

 യഹോ​വയെ മഹാ​സ്ര​ഷ്ടാവ്‌ എന്ന നിലയിൽ ഓർമി​ക്കു​ന്ന​വരെ അവൻ പിന്താ​ങ്ങു​ന്നു. അവനെ പൂർണ​മാ​യി പ്രസാ​ദി​പ്പി​ക്കാൻ ആവശ്യ​മായ പരിജ്ഞാ​നം അവന്റെ നിശ്വസ്‌ത വചനം അവർക്കു നൽകുന്നു. ദിവ്യ​ഹി​തം ചെയ്യാ​നും “സകല സൽപ്ര​വൃ​ത്തി​യി​ലും ഫലം കായി”ക്കാനും ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാവ്‌ അവരെ നയിക്കു​ന്നു. (കൊ​ലൊ​സ്സ്യർ 1:9, 10) അതിനു​പു​റമേ, യഹോവ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” മുഖാ​ന്തരം ആത്മീയ ആഹാര​വും ദിവ്യാ​ധി​പത്യ മാർഗ​നിർദേ​ശ​വും പ്രദാനം ചെയ്യുന്നു. (മത്തായി 24:45-47, NW) അപ്പോൾ, ദൈവ​ജനം യഹോ​വയെ സേവി​ക്കു​ക​യും രാജ്യ​സു​വാർത്ത പ്രസം​ഗി​ക്കുക എന്ന സുപ്ര​ധാന വേല നിർവ​ഹി​ക്കു​ക​യും ചെയ്യവെ, അനേകം വിധങ്ങ​ളിൽ ദൈവാ​നു​ഗ്രഹം ആസ്വദി​ക്കു​ന്നു.—മർക്കൊസ്‌ 13:10.

2. യഹോ​വ​യ്‌ക്കുള്ള സേവനത്തെ കുറിച്ച്‌ ഏതു ചോദ്യ​ങ്ങൾ ഉയർന്നു​വ​ന്നേ​ക്കാം?

2 യഹോ​വ​യ്‌ക്കുള്ള വിശുദ്ധ സേവന​ത്തിൽ വ്യാപൃ​ത​രാ​യി​രി​ക്കു​ന്ന​തിൽ സത്യ​ക്രി​സ്‌ത്യാ​നി​കൾ സന്തുഷ്ട​രാണ്‌. പക്ഷേ, ചിലർ നിരു​ത്സാ​ഹി​ത​രാ​കു​ക​യും തങ്ങളുടെ ശ്രമങ്ങൾ നിരർഥ​ക​മാ​ണെന്നു ചിന്തി​ക്കു​ക​യും ചെയ്‌തേ​ക്കാം. ദൃഷ്ടാ​ന്ത​ത്തിന്‌, തങ്ങളുടെ ആത്മാർഥ​മായ ശ്രമങ്ങൾ വാസ്‌ത​വ​ത്തിൽ മൂല്യ​വ​ത്താ​ണോ എന്ന്‌ ചില​പ്പോ​ഴൊ​ക്കെ സമർപ്പിത ക്രിസ്‌ത്യാ​നി​കൾ ചിന്തി​ച്ചേ​ക്കാം. കുടും​ബാ​ധ്യ​യ​ന​ത്തെ​യും മറ്റു പ്രവർത്ത​ന​ങ്ങ​ളെ​യും കുറിച്ചു ചിന്തി​ക്കു​മ്പോൾ പിൻവ​രു​ന്നതു പോലുള്ള ചോദ്യ​ങ്ങൾ ഒരു കുടും​ബ​ത്ത​ല​വന്റെ മനസ്സിൽ ഉയർന്നു​വ​ന്നേ​ക്കാം: ‘ഞങ്ങൾ ചെയ്യു​ന്നത്‌ വാസ്‌ത​വ​ത്തിൽ യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ന്നു​ണ്ടോ? ഞങ്ങൾ ദൈവ​ത്തോ​ടുള്ള മുഴു കടപ്പാ​ടും നിറ​വേ​റ്റു​ന്നു​ണ്ടോ?’ സഭാ​പ്ര​സം​ഗി​യു​ടെ ജ്ഞാന​മൊ​ഴി​കൾ അത്തരം ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്തു​ന്ന​തി​നു നമ്മെ സഹായി​ക്കും.

സകലവും വ്യർഥ​മോ?

3. സഭാ​പ്ര​സം​ഗി 12:8-ന്‌ ചേർച്ച​യിൽ, ഏറ്റവും വലിയ വ്യർഥത എന്താണ്‌?

3 ജ്ഞാനി​യായ സഭാ​പ്ര​സം​ഗി​യു​ടെ വാക്കുകൾ ആർക്കും, യുവജ​ന​ങ്ങൾക്കോ പ്രായ​മാ​യ​വർക്കോ, അത്ര പ്രോ​ത്സാ​ഹ​ജ​ന​ക​മ​ല്ലെന്നു ചിലർ കരുതി​യേ​ക്കാം. “‘ഏറ്റവും വലിയ വ്യർഥത!’ സഭാ​പ്ര​സം​ഗി പറഞ്ഞു, ‘സകലവും വ്യർഥം.’” (സഭാ​പ്ര​സം​ഗി 12:8, NW) യൗവന​കാ​ലത്തു മഹാ​സ്ര​ഷ്ടാ​വി​നെ അവഗണി​ക്കു​ക​യും അവനെ സേവി​ക്കാ​തെ വാർധ​ക്യം പ്രാപി​ക്കു​ക​യും ഒടുവിൽ വാർധ​ക്യം മാത്രം കൈമു​ത​ലാ​യി ഉണ്ടായി​രി​ക്കു​ക​യും ചെയ്യുന്ന അവസ്ഥ വാസ്‌ത​വ​ത്തിൽ ഏറ്റവും വലിയ വ്യർഥ​ത​യാണ്‌. പിശാ​ചായ സാത്താൻ എന്ന ദുഷ്ടന്റെ അധികാ​ര​ത്തിൻ കീഴി​ലുള്ള ഈ ലോക​ത്തിൽ ധനവും മാനവും സമ്പാദിച്ച ശേഷമാണ്‌ അത്തര​മൊ​രാൾ മരിക്കു​ന്ന​തെ​ങ്കിൽ പോലും അയാളെ സംബന്ധി​ച്ചി​ട​ത്തോ​ളം സകലവും വ്യർഥ​മോ മിഥ്യ​യോ ആണ്‌.—1 യോഹ​ന്നാൻ 5:19.

4. സകലവും വ്യർഥമല്ല എന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

4 യഹോ​വ​യു​ടെ വിശ്വസ്‌ത ദാസന്മാർ എന്ന നിലയിൽ സ്വർഗ​ത്തിൽ നിക്ഷേപം സ്വരൂ​പി​ക്കു​ന്ന​വ​രു​ടെ കാര്യ​ത്തിൽ സകലവും വ്യർഥമല്ല. (മത്തായി 6:19, 20) കർത്താ​വി​ന്റെ പ്രതി​ഫ​ല​ദാ​യ​ക​മായ വേലയിൽ അവർക്കു ധാരാളം കാര്യങ്ങൾ ചെയ്യാ​നുണ്ട്‌. ആ അധ്വാനം ഒരിക്ക​ലും വ്യർഥ​മ​ല്ല​താ​നും. (1 കൊരി​ന്ത്യർ 15:58) എന്നാൽ നാം സമർപ്പിത ക്രിസ്‌ത്യാ​നി​കൾ ആണെങ്കിൽ, ഈ അന്ത്യകാ​ലത്തു ദൈവ​നി​യ​മിത വേലയിൽ നാം തിര​ക്കോ​ടെ ഏർപ്പെ​ടു​ന്നു​ണ്ടോ? (2 തിമൊ​ഥെ​യൊസ്‌ 3:1) അതോ, നമ്മുടെ അയൽക്കാ​രു​ടെ പൊതു​വെ​യുള്ള ജീവിത രീതി​യിൽനി​ന്നു കാര്യ​മായ യാതൊ​രു വ്യത്യാ​സ​വു​മി​ല്ലാത്ത ഒരു ജീവി​ത​രീ​തി​യാ​ണോ നാം സ്വീക​രി​ച്ചി​രി​ക്കു​ന്നത്‌? നാനാ​തരം മതങ്ങളിൽപ്പെട്ട അവർ വളരെ ഭക്തരും തങ്ങളുടെ ആരാധ​നാ​ല​യ​ങ്ങ​ളിൽ പതിവാ​യി പോകു​ന്ന​വ​രും തങ്ങളുടെ മതം തങ്ങളിൽനിന്ന്‌ ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമി​ക്കു​ന്ന​വ​രും ആയിരി​ക്കാം. എന്നാൽ അവർ തീർച്ച​യാ​യും രാജ്യ സന്ദേശം ഘോഷി​ക്കു​ന്ന​വരല്ല. ഇത്‌ “അന്ത്യകാ​ലം” ആണെന്നുള്ള വ്യക്തമായ അറിവോ നാം ജീവി​ക്കുന്ന ഈ കാലത്തെ കുറി​ച്ചുള്ള അടിയ​ന്തി​ര​താ​ബോ​ധ​മോ അവർക്കില്ല.—ദാനീ​യേൽ 12:4.

5. ജീവി​ത​ത്തി​ലെ സാധാരണ സംഗതി​കൾ നമ്മുടെ മുഖ്യ താത്‌പ​ര്യം ആയിത്തീർന്നി​ട്ടു​ണ്ടെ​ങ്കിൽ, നാം എന്തു ചെയ്യണം?

5 നമ്മുടെ ഈ നിർണാ​യക കാലത്തെ കുറിച്ച്‌ യേശു​ക്രി​സ്‌തു ഇങ്ങനെ പറഞ്ഞു: “നോഹ​യു​ടെ കാലം​പോ​ലെ തന്നേ മനുഷ്യ​പു​ത്രന്റെ വരവും ആകും. ജലപ്ര​ള​യ​ത്തി​ന്നു മുമ്പുള്ള കാലത്തു നോഹ പെട്ടക​ത്തിൽ കയറി​യ​നാൾവരെ അവർ തിന്നും കുടി​ച്ചും വിവാഹം കഴിച്ചും വിവാ​ഹ​ത്തി​ന്നു കൊടു​ത്തും പോന്നു; ജലപ്ര​ളയം വന്നു എല്ലാവ​രെ​യും നീക്കി​ക്ക​ള​യു​വോ​ളം അവർ അറിഞ്ഞ​തു​മില്ല; മനുഷ്യ​പു​ത്രന്റെ വരവും അങ്ങനെ തന്നേ ആകും.” (മത്തായി 24:37-39) തിന്നു​ന്ന​തും കുടി​ക്കു​ന്ന​തും അതിൽത്തന്നെ തെറ്റല്ല. വിവാ​ഹ​മാ​ണെ​ങ്കിൽ ദൈവം​തന്നെ ഏർപ്പെ​ടു​ത്തിയ ഒരു ക്രമീ​ക​ര​ണ​മാണ്‌. (ഉല്‌പത്തി 2:20-24) എന്നാൽ, ജീവി​ത​ത്തി​ലെ ഇത്തരം സാധാരണ സംഗതി​കൾ നമ്മുടെ മുഖ്യ താത്‌പ​ര്യ​മാ​യി മാറി​യി​രി​ക്കു​ന്നെ​ങ്കിൽ, അതു സംബന്ധി​ച്ചു പ്രാർഥി​ക്ക​രു​തോ? രാജ്യ താത്‌പ​ര്യ​ങ്ങൾ ഒന്നാമതു വെക്കാ​നും ശരിയാ​യതു ചെയ്യാ​നും ദൈവ​ത്തോ​ടുള്ള നമ്മുടെ കടപ്പാ​ടു​കൾ നിറ​വേ​റ്റാ​നും യഹോ​വ​യ്‌ക്കു നമ്മെ സഹായി​ക്കാ​നാ​കും.—മത്തായി 6:33; റോമർ 12:13; 2 കൊരി​ന്ത്യർ 13:7.

സമർപ്പ​ണ​വും ദൈവ​ത്തോ​ടുള്ള നമ്മുടെ കടപ്പാ​ടും

6. സ്‌നാ​പ​ന​മേറ്റ ചിലർ ദൈവ​ത്തോ​ടുള്ള തങ്ങളുടെ കടപ്പാ​ടു​കൾ നിറ​വേ​റ്റാ​തി​രി​ക്കുന്ന ഒരു മുഖ്യ വിധ​മേത്‌?

6 സ്‌നാ​പ​ന​മേറ്റ ചില ക്രിസ്‌ത്യാ​നി​കൾ തീവ്ര​മാ​യി പ്രാർഥി​ക്കേ​ണ്ട​തുണ്ട്‌. എന്തെന്നാൽ, ദൈവ​ത്തി​നു തങ്ങളെ​ത്തന്നെ സമർപ്പി​ച്ച​പ്പോൾ അവർ ഏറ്റെടുത്ത ശുശ്രൂ​ഷാ സംബന്ധ​മായ കടപ്പാ​ടു​കൾക്കു ചേർച്ച​യി​ലല്ല അവർ ജീവി​ക്കു​ന്നത്‌. ഇപ്പോൾ കുറെ വർഷങ്ങ​ളാ​യി, ഓരോ വർഷവും മൂന്നു ലക്ഷത്തി​ല​ധി​കം പേർ സ്‌നാ​പനം ഏൽക്കുന്നു. എന്നാൽ, സജീവ​മാ​യി പ്രവർത്തി​ക്കുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മൊത്തം എണ്ണം അതിന്‌ ആനുപാ​തി​ക​മാ​യി വർധി​ച്ചി​ട്ടില്ല. രാജ്യ പ്രസാ​ധ​ക​രാ​യി​ത്തീർന്ന ചിലർ സുവാർത്ത ഘോഷി​ക്കു​ന്നതു നിറു​ത്തി​യി​രി​ക്കു​ന്നു. എന്നാൽ, സ്‌നാ​പനം ഏൽക്കു​ന്ന​തി​നു മുമ്പ്‌ ഒരുവനു ക്രിസ്‌തീയ ശുശ്രൂ​ഷ​യിൽ അർഥവ​ത്തായ ഒരു പങ്ക്‌ ഉണ്ടായി​രി​ക്കണം. അതു​കൊണ്ട്‌ യേശു തന്റെ സകല അനുഗാ​മി​കൾക്കു​മാ​യി നൽകിയ നിയോ​ഗത്തെ കുറിച്ച്‌ അവർ ബോധ​വാ​ന്മാ​രാണ്‌: “നിങ്ങൾ പുറ​പ്പെട്ടു, പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ സ്‌നാനം കഴിപ്പി​ച്ചും ഞാൻ നിങ്ങ​ളോ​ടു കല്‌പി​ച്ചതു ഒക്കെയും പ്രമാ​ണി​പ്പാൻ തക്കവണ്ണം ഉപദേ​ശി​ച്ചും​കൊ​ണ്ടു സകലജാ​തി​ക​ളെ​യും ശിഷ്യ​രാ​ക്കി​ക്കൊൾവിൻ.” (മത്തായി 28:19, 20) തങ്ങളുടെ നിയ​ന്ത്ര​ണ​ത്തിന്‌ അതീത​മായ ആരോ​ഗ്യ​പ​ര​മോ മറ്റു തരത്തി​ലു​ള്ള​തോ ആയ അത്യന്തം അസാധാ​രണ പരിമി​തി​കൾ ഇല്ലാത്ത​പക്ഷം, സ്‌നാ​പ​ന​മേറ്റ വ്യക്തികൾ മേലാൽ ദൈവ​ത്തി​ന്റെ​യും ക്രിസ്‌തു​വി​ന്റെ​യും സജീവ സാക്ഷി​ക​ളാ​യി സേവി​ക്കു​ന്നി​ല്ലെ​ങ്കിൽ അവർ നമ്മുടെ മഹാ​സ്ര​ഷ്ടാ​വി​ന്റെ മുമ്പാ​കെ​യുള്ള തങ്ങളുടെ മുഴു കടപ്പാ​ടു​കൾക്കും ചേർച്ച​യി​ലല്ല ജീവി​ക്കു​ന്നത്‌.—യെശയ്യാ​വു 43:10-12.

7. ആരാധ​ന​യ്‌ക്കാ​യി നാം പതിവാ​യി കൂടി​വ​രേ​ണ്ടത്‌ എന്തു​കൊണ്ട്‌?

7 പുരാതന ഇസ്രാ​യേൽ ദൈവ​ത്തി​നു സമർപ്പി​ക്ക​പ്പെട്ട ഒരു ജനം ആയിരു​ന്നു. ന്യായ​പ്ര​മാണ ഉടമ്പടി​യിൻ കീഴിൽ ആ ജനതയ്‌ക്ക്‌ യഹോ​വ​യു​ടെ മുമ്പാകെ കടപ്പാ​ടു​കൾ ഉണ്ടായി​രു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, ആണുങ്ങൾ എല്ലാവ​രും മൂന്ന്‌ വാർഷിക ഉത്സവങ്ങൾക്കും കൂടി​വ​ര​ണ​മാ​യി​രു​ന്നു. മനപ്പൂർവം പെസഹാ ആചരി​ക്കാ​തി​രി​ക്കുന്ന മനുഷ്യ​നെ ‘ഛേദി​ച്ചു​ക​ളഞ്ഞി’രുന്നു, അഥവാ വധിച്ചി​രു​ന്നു. (സംഖ്യാ​പു​സ്‌തകം 9:13; ലേവ്യ​പു​സ്‌തകം 23:1-43; ആവർത്ത​ന​പു​സ്‌തകം 16:16) ദൈവ​ത്തി​നു സമർപ്പി​ത​രായ ഒരു ജനം എന്ന നിലയിൽ അവനോ​ടുള്ള കടപ്പാ​ടു​കൾ നിറ​വേ​റ്റാൻ ഇസ്രാ​യേ​ല്യർ ആരാധ​ന​യ്‌ക്കാ​യി കൂടി​വ​ര​ണ​മാ​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 31:10-13) ‘നിങ്ങൾക്കു സൗകര്യ​പ്ര​ദ​മാ​ണെ​ങ്കിൽ ഇതു ചെയ്‌വിൻ’ എന്നായി​രു​ന്നില്ല ന്യായ​പ്ര​മാ​ണം പ്രസ്‌താ​വി​ച്ചത്‌. ഇപ്പോൾ യഹോ​വ​യ്‌ക്കു തങ്ങളെ​ത്തന്നെ സമർപ്പി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ കാര്യ​ത്തിൽ പ്രസ്‌തുത കൽപ്പന തീർച്ച​യാ​യും പൗലൊ​സി​ന്റെ പിൻവ​രുന്ന വാക്കു​ക​ളു​ടെ ഗൗരവം വർധി​പ്പി​ക്കു​ന്നു: “ചിലർ ചെയ്യു​ന്ന​തു​പോ​ലെ നമ്മുടെ സഭാ​യോ​ഗ​ങ്ങളെ ഉപേക്ഷി​ക്കാ​തെ തമ്മിൽ പ്രബോ​ധി​പ്പി​ച്ചു​കൊ​ണ്ടു സ്‌നേ​ഹ​ത്തി​ന്നും സൽപ്ര​വൃ​ത്തി​കൾക്കും ഉത്സാഹം വർദ്ധി​പ്പി​പ്പാൻ അന്യോ​ന്യം സൂക്ഷി​ച്ചു​കൊൾക. നാൾ സമീപി​ക്കു​ന്നു എന്നു കാണും​തോ​റും അതു അധിക​മ​ധി​ക​മാ​യി ചെയ്യേ​ണ്ട​താ​കു​ന്നു.” (എബ്രായർ 10:24, 25) അതേ, ഒരു സമർപ്പിത ക്രിസ്‌ത്യാ​നി​യെ സംബന്ധി​ച്ചി​ട​ത്തോ​ളം സഹവി​ശ്വാ​സി​ക​ളു​മാ​യി പതിവാ​യി കൂടി​വ​രു​ന്നത്‌ ദൈവ​ത്തോ​ടുള്ള തന്റെ കടപ്പാ​ടി​ന്റെ ഭാഗമാണ്‌.

നിങ്ങളു​ടെ തീരു​മാ​നങ്ങൾ ശ്രദ്ധാ​പൂർവം വിലയി​രു​ത്തുക!

8. ഒരു സമർപ്പിത യുവവ്യ​ക്തി തന്റെ വിശുദ്ധ സേവന​ത്തി​നു പ്രാർഥ​നാ​പൂർവ​ക​മായ പരിഗണന നൽകേ​ണ്ടത്‌ എന്തു​കൊണ്ട്‌?

8 യഹോ​വ​യ്‌ക്കു സമർപ്പി​ത​നായ ഒരു ചെറു​പ്പ​ക്കാ​രൻ ആയിരി​ക്കാം നിങ്ങൾ. രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ജീവി​ത​ത്തിൽ ഒന്നാമതു വെക്കു​ന്നെ​ങ്കിൽ നിങ്ങൾക്കു മഹത്തായ അനു​ഗ്ര​ഹങ്ങൾ ലഭിക്കും. (സദൃശ​വാ​ക്യ​ങ്ങൾ 10:22) മുഴു​സമയ സേവന​ത്തി​ന്റെ ഏതെങ്കി​ലും മണ്ഡലത്തിൽ ചുരു​ങ്ങി​യത്‌ യൗവന​കാ​ല​മെ​ങ്കി​ലും ചെലവ​ഴി​ക്കാൻ പ്രാർഥ​ന​യാ​ലും ശ്രദ്ധാ​പൂർവ​ക​മായ ആസൂ​ത്ര​ണ​ത്താ​ലും നിങ്ങൾക്കു സാധി​ച്ചേ​ക്കും. നിങ്ങളു​ടെ മഹാ​സ്ര​ഷ്ടാ​വി​നെ നിങ്ങൾ ഓർമി​ക്കു​ന്നു എന്നു പ്രകട​മാ​ക്കാ​നുള്ള ഒരു ഉത്തമ വിധമാണ്‌ ഇത്‌. അല്ലാത്ത​പക്ഷം, ഭൗതിക താത്‌പ​ര്യ​ങ്ങൾ നിങ്ങളു​ടെ സമയത്തി​ന്റെ​യും ശ്രദ്ധയു​ടെ​യും സിംഹ​ഭാ​ഗ​വും കയ്യടക്കാൻ തുടങ്ങി​യേ​ക്കാം. പൊതു​വെ ആളുകൾ ചെയ്യാ​റു​ള്ള​തു​പോ​ലെ, നിങ്ങൾ നന്നേ ചെറു​പ്പ​ത്തിൽത്തന്നെ വിവാഹം കഴിക്കു​ക​യും ഭൗതിക വസ്‌തു​ക്കൾ സമ്പാദി​ക്കാ​നുള്ള ശ്രമത്തിൽ കടം വരുത്തി​വെ​ക്കു​ക​യും ചെയ്‌തേ​ക്കാം. ഏറെ പണം ഉണ്ടാക്കാൻ കഴിയുന്ന ഒരു ജീവി​ത​വൃ​ത്തി നിങ്ങളു​ടെ ഒട്ടുമു​ക്കാ​ലും സമയവും ഊർജ​വും കവർന്നെ​ടു​ത്തേ​ക്കാം. കുട്ടികൾ ഉണ്ടെങ്കിൽ, പതിറ്റാ​ണ്ടു​ക​ളോ​ളം നിങ്ങൾ ആ കുടുംബ ഉത്തരവാ​ദി​ത്വം പേറേ​ണ്ട​തുണ്ട്‌. (1 തിമൊ​ഥെ​യൊസ്‌ 5:8) നിങ്ങളു​ടെ മഹാ​സ്ര​ഷ്ടാ​വി​നെ നിങ്ങൾ മറന്നി​ട്ടി​ല്ലാ​യി​രി​ക്കാ​മെ​ങ്കി​ലും, മുന്ന​മേ​യുള്ള ആസൂ​ത്ര​ണ​മോ അതിന്റെ അഭാവ​മോ നിങ്ങളു​ടെ പിൽക്കാല ജീവി​ത​ത്തി​ന്റെ ഗതി നിർണ​യി​ച്ചേ​ക്കാ​മെന്നു തിരി​ച്ച​റി​യു​ന്നതു ജ്ഞാനമാ​യി​രി​ക്കും. പിൽക്കാല വർഷങ്ങ​ളിൽ നിങ്ങൾ പിന്തി​രി​ഞ്ഞു നോക്കു​മ്പോൾ, യൗവന​കാ​ല​മെ​ങ്കി​ലും നമ്മുടെ മഹാ​സ്ര​ഷ്ടാ​വി​ന്റെ വിശുദ്ധ സേവന​ത്തിൽ കൂടുതൽ പൂർണ​മാ​യി വിനി​യോ​ഗി​ച്ചി​രു​ന്നെ​ങ്കിൽ എന്ന്‌ ആശി​ച്ചേ​ക്കാം. യൗവന​കാ​ലത്ത്‌ യഹോ​വ​യ്‌ക്കുള്ള നിങ്ങളു​ടെ വിശുദ്ധ സേവന​ത്തിൽ സംതൃ​പ്‌തി കണ്ടെത്താൻ കഴിയു​മാറ്‌ നിങ്ങളു​ടെ മുമ്പാ​കെ​യുള്ള സാധ്യ​ത​കളെ കുറിച്ച്‌ ഇപ്പോൾത്തന്നെ പ്രാർഥ​നാ​പൂർവം വിചി​ന്തനം ചെയ്യരു​തോ?

9. ഒരിക്കൽ സഭയിൽ ഭാരിച്ച ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിച്ചി​രുന്ന, ഇപ്പോൾ വാർധ​ക്യ​ത്തിൽ എത്തിയ ഒരുവന്‌ എന്തു സാധി​ച്ചേ​ക്കാം?

9 മറ്റു ചില സാഹച​ര്യ​ങ്ങൾ—അതായത്‌ ഒരിക്കൽ “ദൈവ​ത്തി​ന്റെ ആട്ടിൻകൂട്ട”ത്തിന്‌ ഇടയവേല ചെയ്‌തി​രുന്ന ഒരു വ്യക്തി​യു​ടെ സാഹച​ര്യ​ങ്ങൾ—പരിചി​ന്തി​ക്കുക. (1 പത്രൊസ്‌ 5:2, 3) ഏതോ ചില കാരണ​ങ്ങ​ളാൽ അദ്ദേഹം തന്റെ ആ പദവികൾ സ്വമേ​ധയാ വേണ്ടെ​ന്നു​വെച്ചു. വാർധ​ക്യം പ്രാപി​ച്ച​തി​നാൽ ഇപ്പോൾ അദ്ദേഹ​ത്തി​നു ദൈവ​സേ​വ​ന​ത്തിൽ തുടരു​ന്നതു കൂടുതൽ ക്ലേശക​ര​മാ​യി​രി​ക്കാം. എന്നിരു​ന്നാ​ലും അദ്ദേഹ​ത്തി​നു വീണ്ടും ദിവ്യാ​ധി​പത്യ പദവികൾ എത്തിപ്പി​ടി​ക്കാൻ കഴിയു​മോ? അദ്ദേഹ​ത്തി​നു സഭയിൽ കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കാൻ കഴിഞ്ഞാൽ അതു മറ്റുള്ള​വർക്ക്‌ എന്തൊരു അനു​ഗ്രഹം ആയിരി​ക്കും കൈവ​രു​ത്തുക! നമ്മിൽ ആരും തനിക്കാ​യി തന്നേ ജീവി​ക്കു​ന്നി​ല്ലാ​ത്ത​തി​നാൽ, ദൈവ​മ​ഹ​ത്ത്വ​ത്തി​നാ​യി തന്റെ സേവനം വർധി​പ്പി​ക്കാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞാൽ സുഹൃ​ത്തു​ക്ക​ളും പ്രിയ​പ്പെ​ട്ട​വ​രും അതിൽ സന്തോ​ഷി​ക്കും. (റോമർ 14:7, 8) സർവോ​പരി, ഒരുവൻ തന്റെ സേവന​ത്തിൽ ചെയ്യുന്ന കാര്യ​ങ്ങളെ യഹോവ ഒരിക്ക​ലും മറക്കു​ക​യില്ല. (എബ്രായർ 6:10-12) അതു​കൊണ്ട്‌, നമ്മുടെ മഹാ​സ്ര​ഷ്ടാ​വി​നെ ഓർമി​ക്കാൻ എന്തിനു നമ്മെ സഹായി​ക്കാ​നാ​കും?

നമ്മുടെ മഹാ​സ്ര​ഷ്ടാ​വി​നെ ഓർമി​ക്കാ​നുള്ള സഹായങ്ങൾ

10. നമ്മുടെ മഹാ​സ്ര​ഷ്ടാ​വി​നെ ഓർമി​ക്കുന്ന കാര്യ​ത്തിൽ മാർഗ​നിർദേ​ശങ്ങൾ നൽകാൻ സഭാ​പ്ര​സം​ഗി ഏറ്റവും പറ്റിയ സ്ഥാനത്താ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

10 നമ്മുടെ മഹാ​സ്ര​ഷ്ടാ​വി​നെ ഓർമി​ക്കാൻ നമ്മെ സഹായി​ക്കുന്ന മാർഗ​നിർദേ​ശങ്ങൾ നൽകാൻ ഏറ്റവും പറ്റിയ സ്ഥാനത്താ​യി​രു​ന്നു സഭാ​പ്ര​സം​ഗി. അസാധാ​ര​ണ​മായ ജ്ഞാനം നൽകി​ക്കൊണ്ട്‌ യഹോവ അവന്റെ ഹൃദയം​ഗ​മ​മായ പ്രാർഥ​ന​കൾക്ക്‌ ഉത്തരം നൽകി​യി​രു​ന്നു. (1 രാജാ​ക്ക​ന്മാർ 3:6-12) ശലോ​മോൻ മനുഷ്യ​രു​ടെ സമസ്‌ത കാര്യാ​ദി​ക​ളെ​യും സമഗ്ര​മാ​യി പരി​ശോ​ധി​ച്ചു. തന്നെയു​മല്ല, മറ്റുള്ള​വർക്കു പ്രയോ​ജ​ന​ത്തി​നാ​യി തന്റെ കണ്ടെത്ത​ലു​കൾ രേഖ​പ്പെ​ടു​ത്തി​വെ​ക്കാൻ അവൻ ദൈവ​ത്താൽ നിശ്വ​സ്‌ത​നാ​ക്ക​പ്പെട്ടു. അവൻ എഴുതി: “സഭാ​പ്ര​സം​ഗി ജ്ഞാനി​യാ​യി​രു​ന്നതു കൂടാതെ അവൻ ജനത്തിന്നു പരിജ്ഞാ​നം ഉപദേ​ശി​ച്ചു​കൊ​ടു​ക്ക​യും ചിന്തിച്ചു ശോധന കഴിച്ചു അനേകം സദൃശ​വാ​ക്യം ചമെക്ക​യും ചെയ്‌തു. ഇമ്പമാ​യുള്ള വാക്കു​ക​ളും നേരായി എഴുതി​യി​രി​ക്കു​ന്ന​വ​യും സത്യമാ​യുള്ള വചനങ്ങ​ളും കണ്ടെത്തു​വാൻ സഭാ​പ്ര​സം​ഗി ഉത്സാഹി​ച്ചു.”—സഭാ​പ്ര​സം​ഗി 12:9, 10.

11. നാം ശലോ​മോ​ന്റെ ജ്ഞാനപൂർവ​ക​മായ ബുദ്ധി​യു​പ​ദേ​ശങ്ങൾ സ്വീക​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

11 ഗ്രീക്ക്‌ സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്തരം ഈ വാക്കുകൾ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നത്‌ ഇപ്രകാ​ര​മാണ്‌: “കൂടാതെ, താൻ ജ്ഞാനി ആയിരു​ന്ന​തി​നാ​ലും മനുഷ്യ​വർഗത്തെ ജ്ഞാനം പഠിപ്പി​ച്ചി​രു​ന്ന​തി​നാ​ലും, കാത്‌ ഉപമക​ളിൽനിന്ന്‌ ഇമ്പമാ​യതു കണ്ടെ​ത്തേ​ണ്ട​തിന്‌, ഹൃദ്യ​മായ വാക്കുകൾ കണ്ടെത്താ​നും പരമാർഥ മൊഴി​കൾ—സത്യത്തി​ന്റെ വചനങ്ങൾ—എഴുതാ​നും പ്രഭാ​ഷകൻ ഉത്സാഹ​പൂർവം അന്വേ​ഷണം നടത്തി.” (ദ സെപ്‌റ്റു​വ​ജിന്റ്‌ ബൈബിൾ, ചാൾസ്‌ തോംസൺ പരിഭാ​ഷ​പ്പെ​ടു​ത്തി​യത്‌) ഹൃദ്യ​മായ വാക്കു​ക​ളാ​ലും തികച്ചും രസകര​വും മൂല്യ​വ​ത്തു​മായ വിഷയ​ങ്ങ​ളാ​ലും തന്റെ വായന​ക്കാ​രു​ടെ ഹൃദയ​ങ്ങ​ളിൽ എത്തി​ച്ചേ​രാൻ ശലോ​മോൻ ശ്രമിച്ചു. തിരു​വെ​ഴു​ത്തു​ക​ളിൽ കാണ​പ്പെ​ടുന്ന അവന്റെ വാക്കുകൾ പരിശു​ദ്ധാ​ത്മാ​വി​നാ​ലുള്ള പ്രചോ​ദ​ന​ത്തി​ന്റെ ഫലമാ​യ​തി​നാൽ അവന്റെ കണ്ടെത്ത​ലു​ക​ളും ജ്ഞാനപൂർവ​ക​മായ ബുദ്ധി​യു​പ​ദേ​ശ​ങ്ങ​ളും നമുക്കു മടികൂ​ടാ​തെ സ്വീക​രി​ക്കാ​നാ​കും.—2 തിമൊ​ഥെ​യൊസ്‌ 3:16, 17.

12. ശലോ​മോൻ പറഞ്ഞതാ​യി സഭാ​പ്ര​സം​ഗി 12:11, 12-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന കാര്യങ്ങൾ നിങ്ങൾ സ്വന്തം വാക്കു​ക​ളിൽ എങ്ങനെ പറയും?

12 ആധുനിക അച്ചടി സംവി​ധാ​നങ്ങൾ ഇല്ലാതി​രു​ന്നി​ട്ടു പോലും ശലോ​മോ​ന്റെ നാളിൽ ധാരാളം പുസ്‌ത​കങ്ങൾ ലഭ്യമാ​യി​രു​ന്നു. അത്തരം സാഹി​ത്യ​ത്തെ എങ്ങനെ വീക്ഷി​ക്ക​ണ​മാ​യി​രു​ന്നു? അവൻ ഇങ്ങനെ പറഞ്ഞു: “ജ്ഞാനി​ക​ളു​ടെ വചനങ്ങൾ മുടി​ങ്കോൽ പോ​ലെ​യും, സഭാധി​പ​ന്മാ​രു​ടെ വാക്കുകൾ [“വചന സമാഹാ​രങ്ങൾ,” NW] തറെച്ചി​രി​ക്കുന്ന ആണികൾപോ​ലെ​യും ആകുന്നു; അവ ഒരു ഇടയനാൽ തന്നേ നല്‌ക​പ്പെ​ട്ടി​രി​ക്കു​ന്നു. എന്നാൽ എന്റെ മകനേ, പ്രബോ​ധനം കൈ​ക്കൊൾക; പുസ്‌തകം ഓരോ​ന്നു​ണ്ടാ​ക്കു​ന്ന​തി​ന്നു അവസാ​ന​മില്ല; അധികം പഠിക്കു​ന്നതു ശരീര​ത്തി​ന്നു ക്ഷീണം തന്നേ.”—സഭാ​പ്ര​സം​ഗി 12:11, 12.

13. ദൈവിക ജ്ഞാനമു​ള്ള​വ​രു​ടെ വാക്കുകൾ മുടി​ങ്കോൽ പോ​ലെ​യാ​ണെന്നു തെളി​ഞ്ഞേ​ക്കാ​വു​ന്നത്‌ എങ്ങനെ, “തറെച്ചി​രി​ക്കുന്ന ആണികൾ” പോ​ലെ​യാ​യി​രി​ക്കു​ന്നത്‌ ആർ?

13 ദൈവിക ജ്ഞാനം ഉള്ളവരു​ടെ വാക്കുകൾ മുടി​ങ്കോൽ പോ​ലെ​യാ​ണെന്നു തെളി​യു​ന്നു. എങ്ങനെ? വായി​ച്ച​തോ കേട്ടതോ ആയ ജ്ഞാന​മൊ​ഴി​കൾക്ക്‌ അനുസൃ​ത​മായ പുരോ​ഗ​തി​കൾ വരുത്താൻ അവ വായന​ക്കാ​രെ അല്ലെങ്കിൽ ശ്രോ​താ​ക്കളെ പ്രേരി​പ്പി​ക്കു​ന്നു. മാത്ര​വു​മല്ല, “വചന സമാഹാ​രങ്ങ”ളിൽ അഥവാ ശരിക്കും ജ്ഞാനപൂർവ​ക​വും മൂല്യ​വ​ത്തു​മായ മൊഴി​ക​ളിൽ ആമഗ്നരാ​യി​രി​ക്കു​ന്നവർ “തറെച്ചി​രി​ക്കുന്ന” അഥവാ ദൃഢമാ​യി ഉറപ്പി​ച്ചി​രി​ക്കുന്ന “ആണികൾ” പോ​ലെ​യാണ്‌. കാരണം, അത്തരം വ്യക്തി​ക​ളു​ടെ നല്ല വാക്കുകൾ യഹോ​വ​യു​ടെ ജ്ഞാനം പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​തി​നാൽ അവയ്‌ക്കു വായന​ക്കാ​രെ അല്ലെങ്കിൽ ശ്രോ​താ​ക്കളെ ഉറപ്പി​ക്കാ​നും പിന്താ​ങ്ങാ​നും സാധി​ക്കും. നിങ്ങൾ ദൈവ​ഭ​യ​മുള്ള ഒരു മാതാ​വോ പിതാ​വോ ആണെങ്കിൽ, അത്തരം ജ്ഞാനം നിങ്ങളു​ടെ കുട്ടി​യു​ടെ മനസ്സി​ലും ഹൃദയ​ത്തി​ലും ഉൾനടാൻ നിങ്ങൾ സകല ശ്രമവും നടത്തേ​ണ്ട​തല്ലേ?—ആവർത്ത​ന​പു​സ്‌തകം 6:4-9.

14. (എ) ഏതു തരത്തി​ലുള്ള പുസ്‌ത​കങ്ങൾ “അധികം പഠിക്കു​ന്നതു” പ്രയോ​ജ​ന​ക​രമല്ല? (ബി) ഏതു സാഹി​ത്യ​ത്തിന്‌ നാം മുഖ്യ പരിഗണന നൽകണം, എന്തു​കൊണ്ട്‌?

14 എന്നാൽ പുസ്‌ത​ക​ങ്ങളെ കുറി​ച്ചുള്ള ശലോ​മോ​ന്റെ അഭി​പ്രാ​യ​ത്തി​നു കാരണം എന്തായി​രു​ന്നു? യഹോ​വ​യു​ടെ വചന​ത്തോ​ടു താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ ഈ ലോക​ത്തി​ലെ അനന്തമായ പുസ്‌തക ശേഖര​ത്തിൽ വെറും മനുഷ്യ​ചി​ന്ത​യാണ്‌ അടങ്ങി​യി​രി​ക്കു​ന്നത്‌. ഈ ചിന്തക​ളിൽ ഭൂരി​ഭാ​ഗ​വും പിശാ​ചായ സാത്താന്റെ മനോ​ഭാ​വ​ത്തെ​യാ​ണു പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌. (2 കൊരി​ന്ത്യർ 4:4) അതു​കൊണ്ട്‌, അത്തരം ലൗകിക വിഷയങ്ങൾ “അധികം പഠിക്കു​ന്നതു” സ്ഥായി​യായ പ്രയോ​ജനം ഒന്നും കൈവ​രു​ത്തു​ന്നില്ല. ഈ ലൗകിക വിഷയ​ങ്ങ​ളിൽ അധിക​വും വാസ്‌ത​വ​ത്തിൽ ആത്മീയ​മാ​യി ഹാനി​കരം ആയിരു​ന്നേ​ക്കാം. ശലോ​മോ​നെ​പ്പോ​ലെ, ജീവി​തത്തെ കുറിച്ചു ദൈവ​വ​ചനം പറയുന്ന കാര്യങ്ങൾ നമുക്കു ധ്യാനി​ക്കാം. അതു നമ്മുടെ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കു​ക​യും നമ്മെ യഹോ​വ​യോ​ടു കൂടുതൽ അടുപ്പി​ക്കു​ക​യും ചെയ്യും. മറ്റു പുസ്‌ത​ക​ങ്ങ​ളി​ലോ വിജ്ഞാന സ്രോ​ത​സ്സു​ക​ളി​ലോ അമിത​മാ​യി ശ്രദ്ധ പതിപ്പി​ക്കു​ന്നതു നമ്മെ ക്ഷീണി​പ്പി​ച്ചേ​ക്കാം. വിശേ​ഷി​ച്ചും അത്തരം രചനക​ളിൽ ദൈവിക ജ്ഞാനത്തി​നു വിരു​ദ്ധ​മായ ലൗകിക ചിന്തകൾ അടങ്ങി​യി​രി​ക്കു​മ്പോൾ അവ അനാ​രോ​ഗ്യ​ക​ര​വും ദൈവ​ത്തി​ലും അവന്റെ വാഗ്‌ദാ​ന​ങ്ങ​ളി​ലും ഉള്ള വിശ്വാ​സത്തെ ഹനിക്കു​ന്ന​തും ആണ്‌. അതു​കൊണ്ട്‌, ശലോ​മോ​ന്റെ നാളി​ലെ​യും നമ്മുടെ നാളി​ലെ​യും ഏറ്റവും പ്രയോ​ജ​ന​ക​ര​മായ എഴുത്തു​കൾ സഭാ​പ്ര​സം​ഗി പറയുന്ന ആ “ഒരു ഇടയ”ന്റെ, അതായത്‌ യഹോ​വ​യാം ദൈവ​ത്തി​ന്റെ ജ്ഞാനത്തെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നവ ആണെന്നുള്ള കാര്യം നമുക്ക്‌ ഓർമി​ക്കാം. അവൻ 66 പുസ്‌ത​കങ്ങൾ അടങ്ങിയ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ നൽകി​യി​ട്ടുണ്ട്‌. അവയ്‌ക്കു നാം പരമ​പ്ര​ധാന ശ്രദ്ധ കൊടു​ക്കണം. ബൈബി​ളും ‘വിശ്വസ്‌ത അടിമ​യു​ടെ’ സഹായ​ക​ര​മായ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും “ദൈവ​പ​രി​ജ്ഞാ​നം” ആർജി​ക്കാൻ നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 2:1-6.

ദൈവ​ത്തോ​ടുള്ള നമ്മുടെ മുഴു കടപ്പാ​ടും

15. (എ) “മനുഷ്യ​ന്റെ മുഴു കടപ്പാ”ടിനെ​യും കുറിച്ചു ശലോ​മോൻ പറഞ്ഞതു സ്വന്തം വാക്കു​ക​ളിൽ നിങ്ങൾ എങ്ങനെ പറയും? (ബി) ദൈവ​ത്തോ​ടുള്ള നമ്മുടെ കടപ്പാട്‌ നിറ​വേ​റ്റാൻ നാം എന്തു ചെയ്യണം?

15 തന്റെ മുഴുവൻ അന്വേ​ഷ​ണ​ത്തെ​യും സംക്ഷേ​പി​ച്ചു​കൊണ്ട്‌ സഭാ​പ്ര​സം​ഗി​യായ ശലോ​മോൻ ഇങ്ങനെ പറയുന്നു: “എല്ലാറ​റി​ന്റെ​യും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പ​ന​കളെ പ്രമാ​ണി​ച്ചു​കൊൾക; അതു ആകുന്നു സകലമ​നു​ഷ്യർക്കും വേണ്ടു​ന്നതു [“മനുഷ്യ​ന്റെ മുഴു കടപ്പാ​ടും,” NW]. ദൈവം നല്ലതും തീയതു​മായ സകല​പ്ര​വൃ​ത്തി​യെ​യും സകലര​ഹ​സ്യ​ങ്ങ​ളു​മാ​യി ന്യായ​വി​സ്‌താ​ര​ത്തി​ലേക്കു വരുത്തു​മ​ല്ലോ.” (സഭാ​പ്ര​സം​ഗി 12:13, 14) നമ്മുടെ മഹാ​സ്ര​ഷ്ടാ​വി​നോ​ടുള്ള ആരോ​ഗ്യാ​വ​ഹ​മായ ഭയം അഥവാ ആദരപൂർവ​ക​മായ ബഹുമാ​നം, നമുക്കും നമ്മുടെ പ്രിയ​പ്പെ​ട്ട​വർക്കും അസംഖ്യം പ്രശ്‌ന​ങ്ങ​ളും ദുഃഖ​വും വരുത്തി​വെ​ക്കാ​വുന്ന ബുദ്ധി​ശൂ​ന്യ​മായ ജീവി​ത​ഗതി പിൻപ​റ്റു​ന്ന​തിൽനിന്ന്‌ നമ്മെയും സാധ്യ​ത​യ​നു​സ​രിച്ച്‌ നമ്മുടെ കുടും​ബ​ങ്ങ​ളെ​യും സംരക്ഷി​ക്കും. ആരോ​ഗ്യാ​വ​ഹ​മായ ദൈവ​ഭയം നിർമ​ല​മാണ്‌. അതു ജ്ഞാനത്തി​ന്റെ​യും അറിവി​ന്റെ​യും ആരംഭ​മാണ്‌. (സങ്കീർത്തനം 19:9; സദൃശ​വാ​ക്യ​ങ്ങൾ 1:7) ദൈവ​ത്തി​ന്റെ നിശ്വസ്‌ത വചനത്തിൽ അധിഷ്‌ഠി​ത​മായ ഉൾക്കാഴ്‌ച നമുക്ക്‌ ഉണ്ടായി​രി​ക്കു​ക​യും ദൈവ​വ​ച​ന​ത്തി​ലെ ബുദ്ധി​യു​പ​ദേശം സകല കാര്യ​ങ്ങ​ളി​ലും നാം ബാധക​മാ​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, നാം ദൈവ​ത്തോ​ടുള്ള നമ്മുടെ “മുഴു കടപ്പാ​ടും” നിറ​വേ​റ്റു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌. കടപ്പാ​ടു​ക​ളു​ടെ ഒരു പട്ടിക ഉണ്ടാക്കുക എന്നതല്ല ഇവിടെ ഉദ്ദേശി​ക്കു​ന്നത്‌. മറിച്ച്‌, ആവശ്യ​മാ​യി​രി​ക്കുന്ന സംഗതി ഇതാണ്‌: ജീവി​ത​ത്തി​ലെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തിന്‌ തിരു​വെ​ഴു​ത്തു മാർഗ​നിർദേശം തേടുക, കാര്യങ്ങൾ എല്ലായ്‌പോ​ഴും ദൈവ​ഹി​ത​പ്ര​കാ​രം ചെയ്യുക.

16. ന്യായ​വി​ധി​യോ​ടുള്ള ബന്ധത്തിൽ യഹോവ എന്തു ചെയ്യും?

16 നമ്മുടെ മഹാ​സ്ര​ഷ്ടാ​വി​ന്റെ കാഴ്‌ച​യിൽനിന്ന്‌ യാതൊ​ന്നും മറഞ്ഞി​രി​ക്കു​ന്നി​ല്ലെന്നു നാം തിരി​ച്ച​റി​യണം. (സദൃശ​വാ​ക്യ​ങ്ങൾ 15:3) അവൻ ‘സകല​പ്ര​വൃ​ത്തി​യെ​യും ന്യായ​വി​സ്‌താ​ര​ത്തി​ലേക്കു വരുത്തും.’ അതേ, മനുഷ്യ നേത്ര​ങ്ങ​ളിൽനി​ന്നു മറഞ്ഞി​രി​ക്കു​ന്നവ ഉൾപ്പെടെ സകല കാര്യ​ങ്ങ​ളെ​യും അത്യു​ന്നതൻ ന്യായം വിധി​ക്കും. അത്തരം സംഗതി​കളെ കുറി​ച്ചുള്ള ബോധ്യം ദൈവ​കൽപ്പ​നകൾ അനുസ​രി​ക്കാ​നുള്ള ഒരു പ്രചോ​ദ​ന​മാ​യി വർത്തി​ച്ചേ​ക്കാം. എന്നാൽ, നമ്മുടെ സ്വർഗീയ പിതാ​വി​നോ​ടുള്ള സ്‌നേഹം ആയിരി​ക്കണം ഏറ്റവും വലിയ പ്രചോ​ദനം. എന്തെന്നാൽ യോഹ​ന്നാൻ അപ്പൊ​സ്‌തലൻ ഇങ്ങനെ എഴുതി: “അവന്റെ കല്‌പ​ന​കളെ പ്രമാ​ണി​ക്കു​ന്ന​ത​ല്ലോ ദൈവ​ത്തോ​ടുള്ള സ്‌നേഹം; അവന്റെ കലപ്‌നകൾ ഭാരമു​ള്ള​വയല്ല.” (1 യോഹ​ന്നാൻ 5:3) ദൈവ​കൽപ്പ​നകൾ നമ്മുടെ നിലനിൽക്കുന്ന ക്ഷേമത്തെ ഉന്നമി​പ്പി​ക്കാൻ രൂപകൽപ്പന ചെയ്യ​പ്പെ​ട്ടി​ട്ടു​ള്ളവ ആയതി​നാൽ അവ അനുസ​രി​ക്കു​ന്നതു തീർച്ച​യാ​യും ഉചിത​മാ​ണെന്നു മാത്രമല്ല തികച്ചും ജ്ഞാനപൂർവ​ക​വു​മാണ്‌. മഹാ​സ്ര​ഷ്ടാ​വി​നെ സ്‌നേ​ഹി​ക്കു​ന്ന​വർക്ക്‌ അത്‌ ഒരു ഭാരമല്ല. അവനോ​ടുള്ള തങ്ങളുടെ കടപ്പാട്‌ നിറ​വേ​റ്റാൻ അവർ ആഗ്രഹി​ക്കു​ന്നു.

നിങ്ങളു​ടെ മുഴു കടപ്പാ​ടും നിറ​വേ​റ്റു​ക

17. ദൈവ​ത്തോ​ടുള്ള നമ്മുടെ മുഴു കടപ്പാ​ടും നിറ​വേ​റ്റാൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നാം എന്തു ചെയ്യും?

17 നാം ജ്ഞാനി​ക​ളും ദൈവ​ത്തോ​ടുള്ള മുഴു കടപ്പാ​ടും നിറ​വേ​റ്റാൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്ന​വ​രും ആണെങ്കിൽ, അവന്റെ കൽപ്പനകൾ പ്രമാ​ണി​ക്കു​മെന്നു മാത്രമല്ല, അവനെ അപ്രീ​തി​പ്പെ​ടു​ത്തു​ന്നതു സംബന്ധിച്ച്‌ നമുക്ക്‌ ആദരപൂർവ​ക​മായ ഭയം ഉണ്ടായി​രി​ക്കു​ക​യും ചെയ്യും. തീർച്ച​യാ​യും, “യഹോ​വാ​ഭയം ജ്ഞാനത്തി​ന്റെ ആരംഭ​മാണ്‌.” അവന്റെ കൽപ്പനകൾ അനുസ​രി​ക്കു​ന്ന​വർക്ക്‌ “നല്ല ഉൾക്കാഴ്‌ച”യും ഉണ്ടായി​രി​ക്കും. (സങ്കീർത്തനം 111:10; സദൃശ​വാ​ക്യ​ങ്ങൾ 1:7; NW) ആയതി​നാൽ നമുക്കു ജ്ഞാനപൂർവം പ്രവർത്തി​ച്ചു​കൊണ്ട്‌ സകലത്തി​ലും യഹോ​വയെ അനുസ​രി​ക്കാം. ഇന്ന്‌ അതു വിശേ​ഷാൽ മർമ​പ്ര​ധാ​ന​മാണ്‌. കാരണം, രാജാ​വായ യേശു​ക്രി​സ്‌തു സാന്നി​ധ്യ​വാ​നാണ്‌. ദൈവ​ത്തി​ന്റെ നിയമിത ന്യായാ​ധി​പൻ എന്ന നിലയിൽ അവൻ ന്യായ​വി​ധി നടത്തുന്ന ദിനം ആസന്നവു​മാണ്‌.—മത്തായി 24:3; 25:31, 32.

18. യഹോ​വ​യാം ദൈവ​ത്തോ​ടുള്ള മുഴു കടപ്പാ​ടും നാം നിറ​വേ​റ്റു​ന്നെ​ങ്കിൽ ഫലം എന്തായി​രി​ക്കും?

18 നാം ഓരോ​രു​ത്ത​രും ഇപ്പോൾ ദിവ്യ​നി​രീ​ക്ഷ​ണ​ത്തിൻ കീഴി​ലാണ്‌. നാം ആത്മീയ ചായ്‌വ്‌ ഉള്ളവരാ​ണോ, അതോ ദൈവ​ത്തോ​ടുള്ള നമ്മുടെ ബന്ധത്തെ ദുർബ​ല​മാ​ക്കാൻ ലൗകിക സ്വാധീ​ന​ങ്ങളെ നാം അനുവ​ദി​ച്ചി​ട്ടു​ണ്ടോ? (1 കൊരി​ന്ത്യർ 2:10-16; 1 യോഹ​ന്നാൻ 2:15-17) നാം ചെറു​പ്പ​ക്കാ​രോ പ്രായ​മാ​യ​വ​രോ ആയിരു​ന്നാ​ലും, നമ്മുടെ മഹാ​സ്ര​ഷ്ടാ​വി​നെ പ്രസാ​ദി​പ്പി​ക്കാൻ ആവതെ​ല്ലാം നമുക്കു ചെയ്യാം. നാം യഹോ​വയെ അനുസ​രി​ക്കു​ക​യും അവന്റെ കൽപ്പനകൾ പ്രമാ​ണി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, നീങ്ങി​പ്പോ​കുന്ന ഈ പഴയ ലോക​ത്തി​ലെ വ്യർഥ കാര്യങ്ങൾ നാം വർജി​ക്കും. അപ്പോൾ, നമുക്ക്‌ ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന പുതിയ വ്യവസ്ഥി​തി​യി​ലെ നിത്യ​ജീ​വന്റെ പ്രത്യാശ വെച്ചു​പു​ലർത്താ​നാ​കും. (2 പത്രൊസ്‌ 3:13) ദൈവ​ത്തോ​ടുള്ള തങ്ങളുടെ മുഴു കടപ്പാ​ടും നിറ​വേ​റ്റുന്ന സകല​രെ​യും കാത്തി​രി​ക്കുന്ന എത്ര മഹത്തായ പ്രതീ​ക്ഷ​ക​ളാ​ണിവ!

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

□ സകലവും വ്യർഥ​മ​ല്ലെന്നു നിങ്ങൾ പറയു​ന്നത്‌ എന്തു​കൊണ്ട്‌?

□ ഒരു യുവ ക്രിസ്‌ത്യാ​നി തന്റെ വിശുദ്ധ സേവന​ത്തി​നു പ്രാർഥ​നാ​പൂർവം പരിഗണന നൽകേ​ണ്ടത്‌ എന്തു​കൊണ്ട്‌?

□ ഏതു തരത്തി​ലുള്ള പുസ്‌ത​കങ്ങൾ ‘അധികം പഠിക്കു​ന്നത്‌’ പ്രയോ​ജ​ന​ക​രമല്ല?

□ “മനുഷ്യ​ന്റെ മുഴു കടപ്പാ​ടും” എന്താണ്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[20-ാം പേജിലെ ചിത്രം]

യഹോവയെ സേവി​ക്കു​ന്ന​വരെ സംബന്ധി​ച്ചി​ട​ത്തോ​ളം സകലവും വ്യർഥമല്ല

[23-ാം പേജിലെ ചിത്രം]

ഈ ലോക​ത്തി​ലെ അനേകം പുസ്‌ത​ക​ങ്ങ​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, ദൈവ​വ​ചനം നവോ​ന്മേ​ഷ​പ്ര​ദ​വും പ്രയോ​ജ​ന​പ്ര​ദ​വു​മാണ്‌