വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിരുത്സാഹത്തെ എങ്ങനെ തരണം ചെയ്യാനാകും?

നിരുത്സാഹത്തെ എങ്ങനെ തരണം ചെയ്യാനാകും?

നിരു​ത്സാ​ഹത്തെ എങ്ങനെ തരണം ചെയ്യാ​നാ​കും?

നിരു​ത്സാ​ഹ​ത്തിന്‌ എതിരെ ഒരുവന്‌ എങ്ങനെ പോരാ​ടാ​നാ​കും? യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകൾ പതിവാ​യി സന്ദർശി​ക്കുന്ന കുറെ സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രോട്‌ ആയിരു​ന്നു ആ ചോദ്യം. ഏതൊരു ക്രിസ്‌ത്യാ​നി​യെ​യും ബാധി​ക്കാ​വുന്ന നിരു​ത്സാ​ഹ​ത്തി​ന്റെ കാരണ​ങ്ങ​ളെ​യും പ്രതി​വി​ധി​ക​ളെ​യും കുറിച്ചു വിശക​ലനം ചെയ്യാൻ അവരുടെ ഉത്തരങ്ങൾക്കു നമ്മെ സഹായി​ക്കാ​നാ​കും.

നിരു​ത്സാ​ഹ​ത്തെ മറിക​ട​ക്കാൻ ഒരു വിശക​ല​ന​ത്തെ​ക്കാൾ അധികം ആവശ്യ​മാണ്‌. എന്നാൽ, പ്രാർഥ​ന​യി​ലോ വ്യക്തി​പ​ര​മായ പഠനത്തി​ലോ ഉള്ള താത്‌പ​ര്യ​ക്കു​റവ്‌, യോഗ​ഹാ​ജ​രിൽ വരുന്ന മുടക്കം, ഉത്സാഹ​മി​ല്ലായ്‌മ, ക്രിസ്‌തീയ സഹകാ​രി​ക​ളോ​ടുള്ള ഒരുതരം നിർവി​കാ​രത എന്നിവ​യൊ​ക്കെ നിരു​ത്സാ​ഹ​ത്തി​ന്റെ ലക്ഷണങ്ങൾ ആയിരി​ക്കാം. എന്നിരു​ന്നാ​ലും ഏറ്റവും പ്രകട​മായ ഒരു ലക്ഷണം സുവി​ശേഷ വേലയി​ലുള്ള തീക്ഷ്‌ണത കുറഞ്ഞു​വ​രു​ന്ന​താണ്‌. പ്രസ്‌തുത ലക്ഷണങ്ങ​ളെ​യും ഏതാനും പ്രതി​വി​ധി​ക​ളെ​യും കുറിച്ചു നമുക്കു പരിചി​ന്തി​ക്കാം.

സുവി​ശേഷ ഘോഷ​ണ​വേ​ല​യി​ലെ നിരു​ത്സാ​ഹം

ശിഷ്യരെ ഉളവാ​ക്കാ​നുള്ള നിയോ​ഗ​ത്തോ​ടു ബന്ധപ്പെട്ട ബുദ്ധി​മു​ട്ടു​കളെ കുറിച്ച്‌ യേശു​ക്രി​സ്‌തു ബോധ​വാ​നാ​യി​രു​ന്നു. (മത്തായി 28:19, 20) പ്രസംഗ പ്രവർത്ത​ന​ത്തി​ന്റെ ഫലമായി തന്റെ അനുഗാ​മി​കൾക്കു പീഡനം സഹി​ക്കേ​ണ്ടി​വ​രു​മെന്നു മനസ്സി​ലാ​ക്കി​ക്കൊ​ണ്ടു തന്നെയാണ്‌ അവൻ “ചെന്നാ​യ്‌ക്ക​ളു​ടെ നടുവിൽ ആടിനെ” പോലെ അവരെ അയച്ചത്‌. (മത്തായി 10:16-23) എന്നാൽ, അതു നിരു​ത്സാ​ഹ​ത്തി​നുള്ള ഒരു കാരണ​മാ​യി​രു​ന്നില്ല. വാസ്‌ത​വ​ത്തിൽ, യഹോ​വ​യിൽ പ്രാർഥ​നാ​പൂർവം ആശ്രയി​ച്ചി​ട്ടുള്ള ദൈവ​ദാ​സ​ന്മാ​രെ പീഡനം മിക്ക​പ്പോ​ഴും ശക്തരാ​ക്കു​ക​യാ​ണു ചെയ്‌തി​ട്ടു​ള്ളത്‌.—പ്രവൃ​ത്തി​കൾ 4:29-31; 5:41, 42.

ക്രിസ്‌തു​വി​ന്റെ ശിഷ്യ​ന്മാർക്ക്‌ കടുത്ത പീഡനം നേരി​ടാ​ഞ്ഞ​പ്പോൾ പോലും അവർക്ക്‌ എല്ലായ്‌പോ​ഴും അനുകൂ​ല​മായ സ്വീക​രണം ലഭിച്ചി​രു​ന്നില്ല. (മത്തായി 10:11-15) സമാന​മാ​യി, ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസം​ഗ​പ്ര​വർത്ത​ന​വും എല്ലായ്‌പോ​ഴും അത്ര എളുപ്പമല്ല. a അനേകരെ സംബന്ധി​ച്ചി​ട​ത്തോ​ളം ദൈവ​ത്തി​ലുള്ള വിശ്വാ​സം ഒരു വ്യക്തി​പ​ര​മായ കാര്യ​മാണ്‌, അതു മറ്റുള്ള​വ​രു​മാ​യി ചർച്ച ചെയ്യാൻ അവർ ഇഷ്ടപ്പെ​ടു​ന്നില്ല. മറ്റു ചിലർ തങ്ങൾക്കു ചില മുൻവി​ധി​ക​ളുള്ള മതസം​ഘ​ട​ന​ക​ളു​മാ​യി ഒരു തരത്തി​ലും ബന്ധം പുലർത്താൻ ആഗ്രഹി​ക്കു​ന്നില്ല. നിസ്സം​ഗ​ത​യോ ഫലമി​ല്ലാ​യ്‌മ​യോ മറ്റു നിരവധി പ്രശ്‌ന​ങ്ങ​ളോ നിരു​ത്സാ​ഹ​ത്തി​ന്റെ ശക്തമായ കാരണങ്ങൾ ആയേക്കാ​മെ​ന്ന​തിൽ തെല്ലും സംശയ​മില്ല. ഇത്തരം തടസ്സങ്ങളെ എങ്ങനെ തരണം ചെയ്യാ​നാ​കും?

മെച്ചപ്പെട്ട ഫലങ്ങൾ കൈവ​രി​ക്കൽ

ശുശ്രൂ​ഷ​യി​ലെ നമ്മുടെ സന്തോഷം അതിൽനി​ന്നു ലഭിക്കുന്ന ഫലത്തോ​ടു ഭാഗി​ക​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. അപ്പോൾ, നമുക്ക്‌ എങ്ങനെ​യാ​ണു ശുശ്രൂ​ഷയെ കൂടുതൽ ഫലദാ​യ​ക​മാ​ക്കാൻ കഴിയുക? നാം “മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാണ്‌.” (മർക്കൊസ്‌ 1:16-18) പുരാതന ഇസ്രാ​യേ​ലി​ലെ മീൻ പിടു​ത്ത​ക്കാർ തങ്ങൾക്ക്‌ ഏറ്റവും കൂടുതൽ മീൻ പിടി​ക്കാൻ കഴിയു​മാ​യി​രുന്ന രാത്രി​കാ​ല​ങ്ങ​ളി​ലാ​ണു മത്സ്യബ​ന്ധ​ന​ത്തി​നു പോയി​രു​ന്നത്‌. നാമും നമ്മുടെ പ്രദേ​ശത്തെ വിശക​ലനം ചെയ്‌ത്‌, ഭൂരി​ഭാ​ഗം ആളുക​ളും വീടു​ക​ളിൽ ഉണ്ടായി​രി​ക്കു​ക​യും നമ്മുടെ സന്ദേശ​ത്തോ​ടു നന്നായി പ്രതി​ക​രി​ക്കു​ക​യും ചെയ്യുന്ന സമയത്ത്‌ ആയിരി​ക്കണം അവരെ തേടി പോ​കേ​ണ്ടത്‌. ഇതു വൈകു​ന്നേ​ര​മോ വാരാ​ന്ത​ങ്ങ​ളി​ലോ മറ്റു സമയങ്ങ​ളി​ലോ ആയിരി​ക്കാം. ഒരു സഞ്ചാര മേൽവി​ചാ​രകൻ പറയു​ന്നത്‌ അനുസ​രിച്ച്‌, ആളുകൾ ദിവസം മുഴുവൻ ജോലി​ചെ​യ്യുന്ന സ്ഥലങ്ങളിൽ ഇതു പ്രാ​യോ​ഗി​ക​മാണ്‌. സായാഹ്ന സാക്ഷീ​ക​രണം മിക്ക​പ്പോ​ഴും ഉത്തമ ഫലങ്ങൾ ഉളവാ​ക്കു​ന്നു​വെന്ന്‌ അദ്ദേഹം അഭി​പ്രാ​യ​പ്പെ​ടു​ന്നു. ടെലി​ഫോൺ സാക്ഷീ​ക​ര​ണ​വും അനൗപ​ചാ​രിക സാക്ഷീ​ക​ര​ണ​വും കൂടുതൽ ആളുക​ളു​ടെ അടുക്കൽ സുവാർത്ത എത്തിക്കാൻ നമ്മെ സഹായി​ക്കു​ന്നു.

ശുശ്രൂ​ഷ​യി​ലെ സ്ഥിരോ​ത്സാ​ഹം നല്ല ഫലങ്ങൾ പുറ​പ്പെ​ടു​വി​ക്കു​ന്നു. പൂർവ യൂറോ​പ്പി​ലും ചില ആഫ്രിക്കൻ രാജ്യ​ങ്ങ​ളി​ലും രാജ്യ​പ്ര​സം​ഗ​വേല നന്നായി പുരോ​ഗ​മി​ക്കു​ന്നു. അതു നല്ല വർധന​വിൽ കലാശി​ച്ചി​രി​ക്കു​ന്നു. സമാന​മാ​യി, ദീർഘ​കാ​ലം ഫലരഹി​ത​മാ​യി കണക്കാ​ക്ക​പ്പെ​ട്ടി​രു​ന്ന​തോ കൂടെ​ക്കൂ​ടെ പ്രവർത്തി​ച്ചു തീർത്തി​ട്ടു​ള്ള​തോ ആയ പ്രദേ​ശ​ങ്ങ​ളിൽ പോലും അനേകം സഭകൾ രൂപീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. എന്നാൽ നിങ്ങളു​ടെ പ്രദേ​ശത്ത്‌ അത്തരം ഫലങ്ങൾ ലഭിക്കു​ന്നി​ല്ലെ​ങ്കി​ലോ?

നല്ല മനോ​ഭാ​വം നിലനിർത്തു​ക

യേശു വെച്ച ലക്ഷ്യങ്ങൾ മനസ്സിൽ വ്യക്തമാ​യി ഉണ്ടായി​രി​ക്കു​ന്നത്‌ ശുശ്രൂ​ഷ​യി​ലെ നിസ്സം​ഗ​ത​യു​ടെ മുന്നിൽ നിരു​ത്സാ​ഹി​ത​രാ​കാ​തി​രി​ക്കാൻ നമ്മെ സഹായി​ക്കും. തന്റെ ശിഷ്യ​ന്മാർ കൂട്ട മതപരി​വർത്തനം നടത്തണ​മെന്നല്ല, മറിച്ച്‌ അർഹത​യു​ള്ള​വരെ തേടി​പ്പി​ടി​ക്കണം എന്നാണ്‌ ക്രിസ്‌തു ആഗ്രഹി​ച്ചത്‌. മിക്ക ഇസ്രാ​യേ​ല്യ​രും പുരാതന പ്രവാ​ച​ക​ന്മാ​രെ ശ്രദ്ധി​ക്കാ​തി​രു​ന്നതു പോ​ലെ​തന്നെ, ബഹുഭൂ​രി​പക്ഷം ആളുക​ളും സുവാർത്ത സ്വീക​രി​ക്കി​ല്ലെന്നു പല സന്ദർഭ​ങ്ങ​ളി​ലും അവൻ വ്യക്തമാ​ക്കി.—യെഹെ​സ്‌കേൽ 9:4; മത്തായി 10:11-15; മർക്കൊസ്‌ 4:14-20.

“തങ്ങളുടെ ആത്മീയ ആവശ്യം സംബന്ധി​ച്ചു ബോധ​മുള്ള” വ്യക്തികൾ ‘രാജ്യ​ത്തി​ന്റെ സുവി​ശേഷം’ കൃതജ്ഞ​ത​യോ​ടെ സ്വീക​രി​ക്കു​ന്നു. (മത്തായി 5:3, NW; 24:14) ദൈവം പറയുന്ന വിധത്തിൽത്തന്നെ അവനെ സേവി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌, നമ്മുടെ പ്രവർത്ത​ന​ത്തി​ന്റെ ഫലം, സന്ദേശം അവതരി​പ്പി​ക്കു​ന്ന​തി​ലെ നമ്മുടെ പ്രാവീ​ണ്യ​ത്തെ​ക്കാൾ ആളുക​ളു​ടെ ഹൃദയ നിലയു​മാ​യാ​ണു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌. തീർച്ച​യാ​യും, സുവാർത്തയെ ആകർഷ​ക​മാ​ക്കാൻ നാം പരമാ​വധി ശ്രമി​ക്കേ​ണ്ട​തുണ്ട്‌. എന്നിരു​ന്നാ​ലും, ഫലം ദൈവത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നു. കാരണം യേശു പറഞ്ഞു: “എന്നെ അയച്ച പിതാവു ആകർഷി​ച്ചി​ട്ട​ല്ലാ​തെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴിക​യില്ല.”—യോഹ​ന്നാൻ 6:44.

നമ്മുടെ സുവി​ശേഷ വേല യഹോ​വ​യു​ടെ നാമം അറിയ​പ്പെ​ടാൻ ഇടയാ​ക്കു​ന്നു. ആളുകൾ ശ്രദ്ധി​ച്ചാ​ലും ഇല്ലെങ്കി​ലും, നമ്മുടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ യഹോ​വ​യു​ടെ പരിശുദ്ധ നാമത്തി​ന്റെ വിശു​ദ്ധീ​ക​ര​ണ​ത്തിൽ ഒരു പങ്കുണ്ട്‌. കൂടാതെ, നാം സുവി​ശേഷ വേലയി​ലൂ​ടെ ക്രിസ്‌തു​വി​ന്റെ ശിഷ്യ​ന്മാ​രാ​ണെന്നു തെളി​യി​ക്കു​ന്നു. നമ്മുടെ നാളിൽ നടക്കുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട ദൗത്യ​ത്തിൽ പങ്കെടു​ക്കു​ക​യെന്ന പദവി​യും നമുക്ക്‌ ഉണ്ട്‌.—മത്തായി 6:9; യോഹ​ന്നാൻ 15:8.

നിരു​ത്സാ​ഹ​വും ബന്ധങ്ങളും

കുടും​ബ​ത്തി​ലെ​യോ സഭയി​ലെ​യോ ചില അംഗങ്ങ​ളു​മാ​യുള്ള ബന്ധങ്ങൾ നിരു​ത്സാ​ഹ​ത്തിന്‌ ഇടയാ​ക്കി​യേ​ക്കാം. മറ്റുള്ളവർ തന്നെ മനസ്സി​ലാ​ക്കു​ന്നില്ല എന്ന തോന്നൽ ഒരുവന്‌ ഉണ്ടാ​യേ​ക്കാം. സഹവി​ശ്വാ​സി​ക​ളു​ടെ അപൂർണ​ത​ക​ളും നമ്മെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തി​യേ​ക്കാം. ഇവി​ടെ​യും, തിരു​വെ​ഴു​ത്തു​കൾക്കു നമ്മെ വളരെ​യേറെ സഹായി​ക്കാ​നാ​കും.

ലോക​വ്യാ​പക ‘സഹോ​ദ​ര​വർഗം’ ഒരു വലിയ ആത്മീയ കുടും​ബ​മാണ്‌. (1 പത്രൊസ്‌ 2:17) വ്യക്തിത്വ ഭിന്നതകൾ നിമിത്തം പ്രശ്‌നങ്ങൾ ഉയർന്നു​വ​രു​മ്പോൾ, നാം ഒരു ഏകീകൃത ജനതയു​ടെ ഭാഗമാ​ണെന്ന ബോധ്യ​ത്തി​നു മങ്ങലേ​റ്റേ​ക്കാം. തെളി​വ​നു​സ​രിച്ച്‌, ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ ഇടയിൽ അത്തരം പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ ഐക്യ​ത്തിൽ ഒത്തൊ​രു​മി​ച്ചു വസിക്കാൻ പൗലൊസ്‌ അപ്പൊ​സ്‌ത​ലന്‌ അവരെ ആവർത്തിച്ച്‌ ഓർമി​പ്പി​ക്കേ​ണ്ടി​വ​ന്നത്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ഭിന്നതകൾ പരിഹ​രി​ക്കാൻ ക്രിസ്‌തീയ വനിത​ക​ളാ​യി​രുന്ന യുവൊ​ദ്യ​യെ​യും സുന്തു​ക​യെ​യും അവൻ ഉദ്‌ബോ​ധി​പ്പി​ച്ചു.—1 കൊരി​ന്ത്യർ 1:10; എഫെസ്യർ 4:1-3; ഫിലി​പ്പി​യർ 4:2, 3.

ഇതാണു പ്രശ്‌ന​മെ​ങ്കിൽ, നമ്മുടെ സഹോ​ദ​ര​ങ്ങ​ളോ​ടുള്ള ആത്മാർഥ​മായ സ്‌നേ​ഹത്തെ നമുക്ക്‌ എങ്ങനെ പുനരു​ജ്ജീ​വി​പ്പി​ക്കാൻ കഴിയും? ക്രിസ്‌തു അവർക്കു വേണ്ടി മരി​ച്ചെ​ന്നും നമ്മെ​പ്പോ​ലെ അവരും ക്രിസ്‌തു​വി​ന്റെ മറുവില യാഗത്തിൽ വിശ്വാ​സം അർപ്പി​ച്ചി​രി​ക്കു​ന്നു​വെ​ന്നും നമ്മെത്തന്നെ ഓർമി​പ്പി​ക്കു​ന്ന​തി​നാൽ. നമുക്കു വേണ്ടി തങ്ങളുടെ ജീവൻ അപകട​പ്പെ​ടു​ത്തുന്ന കാര്യ​ത്തിൽ യേശു​ക്രി​സ്‌തു​വി​നെ അനുക​രി​ക്കാൻ നമ്മുടെ അനേകം സഹോ​ദ​രങ്ങൾ തയ്യാറാ​ണെ​ന്നും നമുക്കു മനസ്സിൽ പിടി​ക്കാം.

ഏതാനും വർഷം മുമ്പ്‌ ഫ്രാൻസി​ലെ പാരീ​സിൽ, രാജ്യ​ഹാ​ളി​നു വെളി​യിൽ വെച്ചി​രുന്ന ബോംബ്‌ നിറച്ച സ്യൂട്ട്‌കേസ്‌ കണ്ട ഒരു യുവസാ​ക്ഷി മടിച്ചു​നിൽക്കാ​തെ ധൃതി​യിൽ അത്‌ എടുത്ത്‌ അനേകം ഗോവ​ണി​പ്പ​ടി​കൾ ഓടി​യി​റങ്ങി ഒരു ജലാശ​യ​ത്തിൽ കൊണ്ടു​പോ​യി എറിഞ്ഞു. അവിടെ അതു പൊട്ടി​ത്തെ​റി​ച്ചു. തന്റെ ജീവൻ അപകട​പ്പെ​ടു​ത്താ​മാ​യി​രുന്ന ആ കൃത്യം ചെയ്യാൻ പ്രേരി​പ്പി​ച്ചത്‌ എന്താ​ണെന്നു ചോദി​ച്ച​പ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ ജീവൻ അപകട​ത്തി​ലാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യി. അതു​കൊണ്ട്‌ ഞങ്ങൾ എല്ലാവ​രും മരിക്കു​ന്ന​തി​ലും ഭേദം ഞാൻ മാത്രം മരിക്കു​ന്ന​താ​ണെന്നു ഞാൻ കരുതി.” b യേശു​വി​ന്റെ ദൃഷ്ടാന്തം വളരെ അടുത്തു പിൻപ​റ്റാൻ ഒരുക്ക​മുള്ള ഇത്തരം സഹകാ​രി​കൾ ഉള്ളത്‌ എന്തൊരു അനു​ഗ്ര​ഹ​മാണ്‌!

കൂടാതെ, രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്തു തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽ ആയിരുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഇടയിലെ സഹകരണ മനോ​ഭാ​വത്തെ കുറിച്ചു നമുക്കു ധ്യാനി​ക്കാം. c സമാന​മാ​യി, അടുത്ത കാലത്ത്‌ മലാവി​യി​ലെ നമ്മുടെ സഹോ​ദ​രങ്ങൾ യഥാർഥ ക്രിസ്‌ത്യാ​നി​കൾ എന്ന നിലയിൽ അചഞ്ചല​മായ വിശ്വ​സ്‌തത പ്രകട​മാ​ക്കി. പ്രതി​കൂല സാഹച​ര്യ​ങ്ങ​ളിൽ പ്രാ​ദേ​ശിക സഭയിലെ നമ്മുടെ സഹോ​ദ​രങ്ങൾ അതേ വിധത്തിൽ പ്രവർത്തി​ക്കു​മെന്നു ചിന്തി​ക്കു​ന്നത്‌ അനുദിന സമ്മർദ​ങ്ങ​ളെ​യും പ്രയാ​സ​ങ്ങ​ളെ​യും അവഗണി​ക്കാൻ, കൂറഞ്ഞത്‌ കാര്യ​മാ​ക്കാ​തി​രി​ക്കാൻ എങ്കിലും, നമ്മെ പ്രേരി​പ്പി​ക്കു​ന്നി​ല്ലേ? നാം ക്രിസ്‌തു​വി​ന്റെ മനസ്സ്‌ നട്ടുവ​ളർത്തു​ന്നെ​ങ്കിൽ, സഹവി​ശ്വാ​സി​ക​ളു​മാ​യുള്ള നമ്മുടെ അനുദിന ബന്ധങ്ങൾ നിരു​ത്സാ​ഹ​ത്തി​ന്റെ അല്ല, മറിച്ച്‌ നവോ​ന്മേ​ഷ​ത്തി​ന്റെ ഒരു ഉറവ്‌ ആയിരി​ക്കും.

നിരു​ത്സാ​ഹ​പ്പെ​ടു​ത്തുന്ന വ്യക്തിഗത വികാ​ര​ങ്ങൾ

“ആശാവി​ളം​ബനം ഹൃദയത്തെ ക്ഷീണി​പ്പി​ക്കു​ന്നു; ഇച്ഛാനി​വൃ​ത്തി​യോ ജീവവൃ​ക്ഷം തന്നേ.” (സദൃശ​വാ​ക്യ​ങ്ങൾ 13:12) ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യം അകന്നകന്നു പോകു​ന്ന​താ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളായ ചിലർക്കു തോന്നു​ന്നു. തങ്ങൾ ജീവി​ക്കുന്ന ഈ കാലഘട്ടം “ഇടപെ​ടാൻ പ്രയാ​സ​മായ ദുർഘ​ട​സ​മയങ്ങ”ളാണെന്ന്‌ അനേകം അവിശ്വാ​സി​ക​ളെ​യും പോലെ ക്രിസ്‌ത്യാ​നി​ക​ളും കണ്ടെത്തു​ന്നു.—2 തിമൊ​ഥെ​യൊസ്‌ 3:1-5.

എന്നാൽ, അവിശ്വാ​സി​ക​ളിൽനി​ന്നു വ്യത്യ​സ്‌ത​രാ​യി ക്രിസ്‌ത്യാ​നി​കൾ ഈ ക്ലേശക​ര​മായ അവസ്ഥക​ളിൽ യേശു​വി​ന്റെ സാന്നി​ധ്യ​ത്തി​ന്റെ “അടയാളം” കാണു​ന്ന​തിൽ സന്തോ​ഷി​ക്കേ​ണ്ട​താണ്‌. ദൈവ​രാ​ജ്യം പെട്ടെ​ന്നു​തന്നെ ഈ ദുഷ്ട വ്യവസ്ഥി​തിക്ക്‌ അന്തം വരുത്തു​മെന്ന്‌ ആ അടയാളം സൂചി​പ്പി​ക്കു​ന്നു. (മത്തായി 24:3-14) സാഹച​ര്യം ഏറ്റവും വഷളാ​യി​ത്തീ​രു​മ്പോൾ പോലും—“മഹോ​പ​ദ്രവ”ത്തിൽ അതു തീർച്ച​യാ​യും വഷളാ​കും—ആ സംഭവങ്ങൾ നമുക്കു സന്തോ​ഷ​ത്തി​ന്റെ ഒരു ഉറവാണ്‌. കാരണം, ദൈവ​ത്തി​ന്റെ പുതിയ ലോകം ആസന്നമാ​ണെന്ന്‌ അവ വിളി​ച്ചോ​തു​ന്നു.—മത്തായി 24:21, NW; 2 പത്രൊസ്‌ 3:13.

ഇന്നത്തെ കാര്യാ​ദി​ക​ളിൽ ദൈവ​രാ​ജ്യം ഉടനെ​യൊ​ന്നും ഇടപെ​ടി​ല്ലെ​ന്നുള്ള ചിന്ത ഭൗതിക അനുധാ​വ​ന​ങ്ങ​ളിൽ കൂടുതൽ കൂടുതൽ ആമഗ്നനാ​കാൻ ഒരു ക്രിസ്‌ത്യാ​നി​യെ പ്രേരി​പ്പി​ച്ചേ​ക്കാം. തന്റെ മുഴു സമയവും ഊർജ​വും അദ്ദേഹം ലൗകിക ജോലി​യി​ലും വിനോ​ദ​ത്തി​ലും ചെലവ​ഴി​ക്കു​ന്നെ​ങ്കിൽ, തിരു​വെ​ഴു​ത്തു​പ​ര​മായ തന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ ഉചിത​മാ​യി നിറ​വേ​റ്റാൻ അദ്ദേഹ​ത്തി​നു ബുദ്ധി​മു​ട്ടാ​യി​രി​ക്കും. (മത്തായി 6:24, 33, 34) അത്തരം മനോ​ഭാ​വം ഫലശൂ​ന്യ​താ​ബോ​ധ​ത്തെ​യും അതുവഴി നിരു​ത്സാ​ഹ​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഒരു സഞ്ചാര മേൽവി​ചാ​രകൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ഈ വ്യവസ്ഥി​തി​യിൽ ഒരു പുതി​യ​ലോക ജീവിതം കെട്ടി​പ്പ​ടു​ക്കാ​നുള്ള ശ്രമം നിരർഥ​ക​മാണ്‌.”

രണ്ട്‌ ഉത്തമ പ്രതി​വി​ധി​കൾ

പ്രശ്‌നം എന്താ​ണെന്നു മനസ്സി​ലാ​ക്കി കഴിയു​മ്പോൾ ഒരുവന്‌ എങ്ങനെ​യാണ്‌ ഫലപ്ര​ദ​മാ​യൊ​രു പ്രതി​വി​ധി കണ്ടെത്താൻ കഴിയു​ന്നത്‌? ലഭ്യമായ ഏറ്റവും നല്ലൊരു പ്രതി​വി​ധി​യാണ്‌ വ്യക്തി​പ​ര​മായ പഠനം. എന്തു​കൊണ്ട്‌? “നാം ചെയ്യുന്ന കാര്യങ്ങൾ ചെയ്യേ​ണ്ടി​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്ന്‌ അതു നമ്മെ ഓർമി​പ്പി​ക്കു​ന്നു” എന്ന്‌ ഒരു സഞ്ചാര മേൽവി​ചാ​രകൻ പറഞ്ഞു. വേറെ ഒരാൾ ഇങ്ങനെ പറഞ്ഞു: “കടപ്പാടു നിമിത്തം മാത്രം പ്രസം​ഗി​ക്കു​ന്നത്‌ കാല​ക്ര​മ​ത്തിൽ ഒരു ഭാരമാ​യി​ത്തീ​രു​ന്നു.” എന്നാൽ, നാം അന്ത്യ​ത്തോട്‌ അടുക്കവെ നമ്മുടെ ക്രിസ്‌തീയ ധർമം വീണ്ടും സ്‌പഷ്ട​മാ​യി കാണാൻ നല്ല വ്യക്തി​പ​ര​മായ പഠനം നമ്മെ സഹായി​ക്കു​ന്നു. ഇതേ വീക്ഷണം​തന്നെ പ്രതി​ഫ​ലി​പ്പി​ച്ചു​കൊണ്ട്‌ തിരു​വെ​ഴു​ത്തു​കൾ, ദൈവ​ഹി​തം ചെയ്യു​ന്ന​തിൽ യഥാർഥ സന്തുഷ്ടി ആസ്വദി​ക്ക​ണ​മെ​ങ്കിൽ നാം ആത്മീയ​മാ​യി നന്നായി ഭക്ഷി​ക്കേ​ണ്ട​തു​ണ്ടെന്നു നമ്മെ വീണ്ടും വീണ്ടും ഓർമി​പ്പി​ക്കു​ന്നു.—സങ്കീർത്തനം 1:1-3; 19:7-10; 119:1, 2.

പ്രോ​ത്സാ​ഹ​ജ​ന​ക​മായ ഇടയസ​ന്ദർശ​നങ്ങൾ നടത്തി​ക്കൊണ്ട്‌ നിരു​ത്സാ​ഹത്തെ മറിക​ട​ക്കാൻ മൂപ്പന്മാർക്കു മറ്റുള്ള​വരെ സഹായി​ക്കാൻ സാധി​ക്കും. നാം ഓരോ​രു​ത്ത​രും വളരെ​യേറെ വിലമ​തി​ക്ക​പ്പെ​ടു​ന്നു എന്നും യഹോ​വ​യു​ടെ ജനത്തിന്‌ ഇടയിൽ നമുക്ക്‌ ഓരോ​രു​ത്തർക്കും ഒരു സുപ്ര​ധാന സ്ഥാനമു​ണ്ടെ​ന്നും ഈ സ്വകാര്യ സന്ദർശ​ന​ങ്ങ​ളിൽ മൂപ്പന്മാർക്കു വ്യക്തമാ​ക്കാ​വു​ന്ന​താണ്‌. (1 കൊരി​ന്ത്യർ 12:20-26) സഹക്രി​സ്‌ത്യാ​നി​കളെ പരാമർശി​ച്ചു​കൊണ്ട്‌ ഒരു മൂപ്പൻ പറഞ്ഞു: “അവരുടെ മൂല്യം ഊന്നി​പ്പ​റ​യാ​നാ​യി, കഴിഞ്ഞ​കാ​ലത്ത്‌ അവർ നിർവ​ഹി​ച്ചി​ട്ടു​ള്ള​തി​നെ കുറിച്ചു ഞാൻ അവരെ ഓർമി​പ്പി​ക്കു​ന്നു. അവർ യഹോ​വ​യു​ടെ ദൃഷ്ടി​യിൽ വില​പ്പെ​ട്ടവർ ആണെന്നും അവർക്കു വേണ്ടി അവന്റെ പുത്രന്റെ രക്തം നൽക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നും ഞാൻ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. ഈ ന്യായ​വാ​ദ​ത്തിന്‌ എല്ലായ്‌പോ​ഴും നല്ല പ്രതി​ക​രണം ലഭിക്കു​ന്നു. ഇതിനെ ശക്തമായ ബൈബിൾ പരാമർശ​ന​ങ്ങ​ളാൽ പിന്താ​ങ്ങു​മ്പോൾ, നിരു​ത്സാ​ഹി​ത​രാ​യി​രി​ക്കു​ന്നവർ കുടും​ബ​മൊ​ന്നി​ച്ചു പ്രാർഥി​ക്കുക, പഠിക്കുക, ബൈബിൾ വായി​ക്കുക തുടങ്ങിയ പുതിയ ലക്ഷ്യങ്ങൾ വെക്കാൻ പറ്റിയ നിലയി​ലാ​കു​ന്നു.”—എബ്രായർ 6:10.

ഇടയ സന്ദർശ​നങ്ങൾ നടത്തു​മ്പോൾ, ദൈവത്തെ പ്രസാ​ദി​പ്പി​ക്കുക അസാധ്യ​മാ​ണെന്ന തോന്നൽ ഉളവാ​ക്കാ​തി​രി​ക്കാൻ മൂപ്പന്മാർ ശ്രദ്ധി​ക്കണം. പകരം, യേശു​വി​ന്റെ അനുഗാ​മി​ക​ളു​ടെ മേലുള്ള ചുമട്‌ ലഘുവാ​ണെന്ന കാര്യം മനസ്സി​ലാ​ക്കാൻ മൂപ്പന്മാർക്കു നിരു​ത്സാ​ഹി​ത​രായ സഹാരാ​ധ​കരെ സഹായി​ക്കാ​നാ​കും. ആയതി​നാൽ നമ്മുടെ ക്രിസ്‌തീയ സേവനം സന്തോ​ഷ​ത്തി​ന്റെ ഒരു ഉറവാണ്‌.—മത്തായി 11:28-30.

നിരു​ത്സാ​ഹത്തെ കീഴടക്കൽ

നിരു​ത്സാ​ഹ​ത്തി​ന്റെ കാരണം എന്തായി​രു​ന്നാ​ലും അതു നാശക​ര​മാണ്‌. നാം അതിന്‌ എതിരെ പോരാ​ടണം. എന്നാൽ ഈ പോരാ​ട്ട​ത്തിൽ നാം ഒറ്റയ്‌ക്ക്‌ അല്ലെന്ന്‌ ഓർമി​ക്കുക. നാം നിരു​ത്സാ​ഹി​ത​രാ​ണെ​ങ്കിൽ, നമുക്കു നമ്മുടെ ക്രിസ്‌തീയ സഹകാ​രി​ക​ളു​ടെ, വിശേ​ഷി​ച്ചും മൂപ്പന്മാ​രു​ടെ സഹായം സ്വീക​രി​ക്കാം. അപ്രകാ​രം ചെയ്യു​ന്നതു നമ്മുടെ നിരു​ത്സാ​ഹം കുറ​ച്ചേ​ക്കാം.

സർവോ​പ​രി, നിരു​ത്സാ​ഹത്തെ തരണം ചെയ്യാ​നുള്ള സഹായ​ത്തി​നാ​യി നാം ദൈവ​ത്തി​ലേക്കു തിരി​യേ​ണ്ട​തുണ്ട്‌. നാം യഹോ​വ​യിൽ പ്രാർഥ​നാ​പൂർവം ആശ്രയി​ക്കു​ന്നെ​ങ്കിൽ നിരു​ത്സാ​ഹത്തെ ഒരുപക്ഷേ പൂർണ​മാ​യി കീഴട​ക്കാൻ അവൻ നമ്മെ സഹായി​ച്ചേ​ക്കാം. (സങ്കീർത്തനം 55:22; ഫിലി​പ്പി​യർ 4:6, 7) എന്തായി​രു​ന്നാ​ലും, അവന്റെ ജനം എന്ന നിലയിൽ നമുക്ക്‌ സങ്കീർത്ത​ന​ക്കാ​രന്റെ വികാ​ര​ത്തിൽ പങ്കു​കൊ​ള്ളാ​നാ​കും. അവൻ ഇങ്ങനെ പാടി: “ജയഘോ​ഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖ​പ്ര​കാ​ശ​ത്തിൽ നടക്കും. അവർ ഇടവി​ടാ​തെ നിന്റെ നാമത്തിൽ ഘോഷി​ച്ചു​ല്ല​സി​ക്കു​ന്നു. നിന്റെ നീതി​യിൽ അവർ ഉയർന്നി​രി​ക്കു​ന്നു. നീ അവരുടെ ബലത്തിന്റെ മഹത്വ​മാ​കു​ന്നു; നിന്റെ പ്രസാ​ദ​ത്താൽ ഞങ്ങളുടെ കൊമ്പു ഉയർന്നി​രി​ക്കു​ന്നു.”—സങ്കീർത്തനം 89:15-17.

[അടിക്കു​റി​പ്പു​കൾ]

a 1981 മേയ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ (ഇംഗ്ലീഷ്‌) “വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യെന്ന വെല്ലു​വി​ളി” എന്ന ലേഖനം കാണുക.

b വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച 1985 ഫെബ്രു​വരി 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്‌) 12-ഉം 13-ഉം പേജുകൾ കാണുക.

c 1980 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ (ഇംഗ്ലീഷ്‌) “ഞാൻ ‘മരണ പ്രയാണ’ത്തെ അതിജീ​വി​ച്ചു” എന്ന ലേഖന​വും 1985 ജൂൺ 22 ലക്കം ഉണരുക!യിലെ (ഇംഗ്ലീഷ്‌) “നാസി ജർമനി​യിൽ ദൃഢവി​ശ്വ​സ്‌തത നിലനിർത്തൽ” എന്ന ലേഖന​വും കാണുക.

[31-ാം പേജിലെ ചിത്രം]

സ്‌നേഹസമ്പന്നരായ മൂപ്പന്മാർ നടത്തുന്ന പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന ഇടയ സന്ദർശ​ന​ങ്ങൾക്ക്‌ നിരു​ത്സാ​ഹത്തെ തരണം ചെയ്യാൻ സഹായി​ക്കാ​നാ​കും