വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിന്‌ ഇന്നു നമ്മെ സഹായിക്കാനാകുമോ?

ബൈബിളിന്‌ ഇന്നു നമ്മെ സഹായിക്കാനാകുമോ?

ബൈബി​ളിന്‌ ഇന്നു നമ്മെ സഹായി​ക്കാ​നാ​കു​മോ?

“മുഴു ബൈബി​ളും കണക്കി​ലെ​ടു​ത്താൽ, അതിന്റെ ഒരു ശതമാ​ന​ത്തോ​ളം മാത്രമേ വായി​ക്കാൻതക്ക മൂല്യ​മു​ള്ള​താ​യി​ട്ടു​ള്ളൂ. ശേഷിച്ച ഭാഗം അപ്രസ​ക്ത​വും കാലഹ​ര​ണ​പ്പെ​ട്ട​തും ആണ്‌,” ഒരു യുവാവ്‌ പറഞ്ഞു. അനേക​രും അതി​നോ​ടു യോജി​ക്കും. ലോക​വ്യാ​പ​ക​മാ​യി ഇപ്പോ​ഴും ഏറ്റവും കൂടുതൽ വിൽപ്പ​ന​യുള്ള പുസ്‌തകം ബൈബിൾ ആണെങ്കി​ലും, കോടി​ക്ക​ണ​ക്കിന്‌ ആളുകൾ അതിന്‌ അൽപ്പമാ​ത്ര പ്രാധാ​ന്യ​മേ കൽപ്പി​ക്കു​ന്നു​ള്ളൂ. അതിന്റെ പഠിപ്പി​ക്ക​ലു​കൾ അവർക്ക്‌ അറിയി​ല്ല​താ​നും.

സ്യൂറ്റ്‌ഡോ​യിച്ച്‌ റ്റ്‌​സൈ​റ്റുങ്‌ വർത്തമാ​ന​പ​ത്രം അതിന്റെ 1996 ക്രിസ്‌തു​മസ്സ്‌ പതിപ്പിൽ, ബൈബിൾ “വായന​ക്കാ​രു​ടെ എണ്ണം ഒന്നി​നൊ​ന്നു കുറഞ്ഞു​വ​രുന്ന”തായി അഭി​പ്രാ​യ​പ്പെട്ടു. അത്‌ ഇങ്ങനെ​യും കൂട്ടി​ച്ചേർത്തു: “മതേതര ചിന്താ​ഗതി വർധി​ച്ചു​വ​രുന്ന ഇന്നത്തെ ശാസ്‌ത്ര​യു​ഗ​ത്തിൽ, ബൈബിൾ വൃത്താ​ന്ത​ങ്ങളെ വിചി​ത്ര​വും ദുർഗ്ര​ഹ​വു​മാ​യി അനേകർ വീക്ഷി​ക്കു​ന്നു.” സർവേകൾ ആ റിപ്പോർട്ടി​നെ ശരി വെക്കുന്നു. യേശു യഥാർഥ​ത്തിൽ ആരായി​രു​ന്നു എന്നു പോലും നല്ലൊരു ശതമാനം കുട്ടി​കൾക്കും അറിഞ്ഞു​കൂ​ടെന്നു ചില പഠനങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നു. ഒരു സർവേ​യിൽ, ഇന്റർവ്യൂ ചെയ്യപ്പെട്ട പകുതി​യി​ല​ധി​കം പേർക്കും ധൂർത്ത പുത്ര​നെ​യും നല്ല ശമര്യാ​ക്കാ​ര​നെ​യും കുറി​ച്ചുള്ള ബൈബിൾ കഥകൾ അറിയി​ല്ലാ​യി​രു​ന്നു.

സ്വിറ്റ്‌സർലൻഡിൽ ബൈബി​ളിന്‌ മുമ്പു​ണ്ടാ​യി​രുന്ന അത്രയും ആവശ്യ​ക്കാർ ഇന്നി​ല്ലെന്ന്‌ സ്വിസ്‌ ഇവാഞ്ച​ലി​ക്കൽ സഭയുടെ പ്രസി​ദ്ധീ​ക​ര​ണ​മായ റേഫൊർമിർറ്റെ ഫോറും പ്രസ്‌താ​വി​ക്കു​ന്നു. ബൈബിൾ സ്വന്തമാ​യുള്ള ചിലരു​ടെ കാര്യ​ത്തിൽ, അതു മിക്ക​പ്പോ​ഴും അലമാ​ര​യി​ലി​രു​ന്നു പൊടി​പി​ടി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. ബ്രിട്ട​നി​ലെ സ്ഥിതി​വി​ശേ​ഷ​വും മറിച്ചല്ല. ഒരു സർവേ അനുസ​രിച്ച്‌, മിക്കവ​രു​ടെ​യും കൈവശം ബൈബിൾ ഉണ്ടെങ്കി​ലും ഭൂരി​ഭാ​ഗം പേരും ഒരിക്ക​ലും അതു വായി​ക്കാ​റില്ല.

നേരെ മറിച്ച്‌, ബൈബി​ളി​നെ കുറിച്ചു വ്യത്യസ്‌ത വീക്ഷണം പുലർത്തുന്ന ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ ലോക​മെ​മ്പാ​ടു​മുണ്ട്‌. അവർ അതിനെ ദൈവ​വ​ച​ന​മാ​യി വീക്ഷി​ക്കു​ക​യും അമൂല്യ​വും പ്രയോ​ജ​ന​പ്ര​ദ​വു​മാ​യി കരുതു​ക​യും ചെയ്യുന്നു. തന്മൂലം, അവർ അതു പതിവാ​യി വായി​ക്കു​ന്നു. ഒരു യുവതി എഴുതി: “ഞാൻ ദിവസ​വും ബൈബി​ളി​ന്റെ ഒന്നോ രണ്ടോ അധ്യായം വായി​ക്കാൻ ശ്രമി​ക്കാ​റുണ്ട്‌. അതു വായി​ക്കു​ന്നത്‌ എനിക്കു വളരെ ഇഷ്ടമാണ്‌.” അത്തരം വ്യക്തികൾ ബൈബിൾ പഠിപ്പി​ക്കുന്ന കാര്യങ്ങൾ അവധാ​ന​പൂർവം ശ്രദ്ധി​ക്കു​ക​യും അതിലെ ബുദ്ധി​യു​പ​ദേശം ജീവി​ത​ത്തിൽ ബാധക​മാ​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യുന്നു. ഇന്നത്തെ പ്രക്ഷുബ്ധ ലോക​ത്തിൽ ബൈബി​ളി​നു തങ്ങളെ സഹായി​ക്കാ​നാ​കു​മെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു.

ഇക്കാര്യ​ത്തിൽ നിങ്ങളു​ടെ അഭി​പ്രാ​യം എന്താണ്‌? ഈ ആധുനിക നാളിൽ ബൈബിൾ അപ്രസ​ക്ത​മാ​ണോ? അതോ മൂല്യ​വും പ്രയോ​ജ​ന​വും ഉള്ളതാ​ണോ? ബൈബി​ളിന്‌ ഇന്നു നമ്മെ സഹായി​ക്കാ​നാ​കു​മോ?