വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘യഹോവ ജ്ഞാനം നൽകുന്നു’

‘യഹോവ ജ്ഞാനം നൽകുന്നു’

‘യഹോവ ജ്ഞാനം നൽകുന്നു’

ഏതു കാര്യ​ങ്ങൾക്കാണ്‌ നിങ്ങൾ സമയവും ഊർജ​വും മുഖ്യ​മാ​യും ചെലവി​ടു​ന്നത്‌? നിങ്ങൾക്കാ​യി ഒരു നല്ല പേരു​ണ്ടാ​ക്കു​ന്നത്‌ നിങ്ങളു​ടെ മുഖ്യ താത്‌പ​ര്യ​മാ​ണോ? സമ്പത്തു സ്വരു​ക്കൂ​ട്ടു​ന്ന​തി​ലാ​ണോ നിങ്ങളു​ടെ മുഴു ശ്രദ്ധയും? ഏതെങ്കി​ലും രംഗത്തെ ജീവി​ത​വൃ​ത്തി​യു​ടെ​യോ ഒന്നോ അതില​ധി​ക​മോ വിജ്ഞാ​ന​ശാ​ഖ​ക​ളിൽ വൈദ​ഗ്‌ധ്യം നേടു​ന്ന​തി​ന്റെ​യോ കാര്യ​മോ? മറ്റുള്ള​വ​രു​മാ​യി നല്ല ബന്ധങ്ങൾ നട്ടുവ​ളർത്തു​ന്നത്‌ നിങ്ങൾക്കു പ്രധാ​ന​മാ​ണോ? നല്ല ആരോ​ഗ്യം കാത്തു​സൂ​ക്ഷി​ക്കു​ന്ന​താ​ണോ നിങ്ങളു​ടെ മുഖ്യ താത്‌പ​ര്യം?

മേൽപ്പറഞ്ഞ എല്ലാ കാര്യ​ങ്ങ​ളി​ലും കുറെ​യൊ​ക്കെ മൂല്യ​മു​ണ്ടാ​യി​രി​ക്കാം. എന്നാൽ ഏറ്റവും പ്രാധാ​ന്യം അർഹി​ക്കുന്ന സംഗതി എന്താണ്‌? ബൈബിൾ ഇങ്ങനെ ഉത്തരം നൽകുന്നു: “ജ്ഞാനം​തന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക.” (സദൃശ​വാ​ക്യ​ങ്ങൾ 4:7) എന്നാൽ നമുക്ക്‌ എങ്ങനെ​യാ​ണു ജ്ഞാനം നേടാൻ കഴിയുക? അതിന്റെ പ്രയോ​ജ​നങ്ങൾ ഏവ? ബൈബിൾ പുസ്‌ത​ക​മായ സദൃശ​വാ​ക്യ​ങ്ങ​ളു​ടെ രണ്ടാം അധ്യായം അവയ്‌ക്ക്‌ ഉത്തരം നൽകുന്നു.

‘ജ്ഞാനത്തി​നു ചെവി​കൊ​ടു​പ്പിൻ’

പുരാതന ഇസ്രാ​യേ​ലി​ലെ ജ്ഞാനി​യായ ശലോ​മോൻ രാജാവ്‌ ഒരു പിതാ​വി​ന്റെ സ്‌നേ​ഹ​പൂർവ​ക​മായ വാക്കു​ക​ളിൽ ഇങ്ങനെ പറയുന്നു: “മകനേ, ജ്ഞാനത്തി​ന്നു ചെവി​കൊ​ടു​ക്ക​യും ബോധ​ത്തി​ന്നു [“വിവേ​ക​ത്തി​നു,” NW] നിന്റെ ഹൃദയം ചായി​ക്ക​യും ചെയ്യേ​ണ്ട​തി​ന്നു എന്റെ വചനങ്ങളെ കൈ​ക്കൊ​ണ്ടു എന്റെ കല്‌പ​ന​കളെ നിന്റെ ഉള്ളിൽ സംഗ്ര​ഹി​ച്ചാൽ, നീ ബോധ​ത്തി​ന്നാ​യി [“ഗ്രാഹ്യ​ത്തി​നാ​യി,” NW] വിളിച്ചു വിവേ​ക​ത്തി​ന്നാ​യി ശബ്ദം ഉയർത്തു​ന്നു എങ്കിൽ, അതിനെ വെള്ളി​യെ​പ്പോ​ലെ അന്വേ​ഷി​ച്ചു നിക്ഷേ​പ​ങ്ങ​ളെ​പ്പോ​ലെ തിരയു​ന്നു എങ്കിൽ, നീ യഹോ​വാ​ഭക്തി [“യഹോ​വാ​ഭയം,” NW] ഗ്രഹി​ക്ക​യും ദൈവ​പ​രി​ജ്ഞാ​നം കണ്ടെത്തു​ക​യും ചെയ്യും.”സദൃശ​വാ​ക്യ​ങ്ങൾ 2:1-5

ജ്ഞാനം സമ്പാദി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം ആർക്കാ​ണെന്നു നിങ്ങൾ ശ്രദ്ധി​ച്ചോ? ‘നീ ചെയ്യു​ന്നെ​ങ്കിൽ’ എന്ന ആശയം ഈ വാക്യ​ങ്ങ​ളിൽ മൂന്നു പ്രാവ​ശ്യം കാണാം. ജ്ഞാനവും അനുബന്ധ ഗുണങ്ങ​ളായ വിവേ​ക​വും ഗ്രാഹ്യ​വും തേടാ​നുള്ള ഉത്തരവാ​ദി​ത്വം തീർച്ച​യാ​യും നമുക്ക്‌ ഓരോ​രു​ത്തർക്കു​മാണ്‌. എന്നാൽ ഒന്നാമ​താ​യി, തിരു​വെ​ഴു​ത്തു​ക​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ജ്ഞാന​മൊ​ഴി​കൾ കൈ​ക്കൊണ്ട്‌’ അവയെ നമ്മുടെ ഓർമ​യിൽ ‘സംഗ്ര​ഹി​ക്കണം.’ അതിനു നാം ബൈബിൾ പഠിക്കണം.

ദൈവ​ദ​ത്ത​മാ​യ അറിവ്‌ ശരിയായ വിധത്തിൽ ഉപയോ​ഗി​ക്കാ​നുള്ള പ്രാപ്‌തി​യാണ്‌ ജ്ഞാനം. എത്ര അതിശ​യ​ക​ര​മാം​വി​ധം ബൈബിൾ നമുക്ക്‌ ജ്ഞാനം ലഭ്യമാ​ക്കു​ന്നു! അതേ, സദൃശ​വാ​ക്യ​ങ്ങൾ, സഭാ​പ്ര​സം​ഗി എന്നീ പുസ്‌ത​ക​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു പോലുള്ള ജ്ഞാന​മൊ​ഴി​കൾ അതിൽ അടങ്ങി​യി​രി​ക്കു​ന്നു. നാം ആ വാക്കു​കൾക്കു ശ്രദ്ധ കൊടു​ക്കണം. ദൈവിക തത്ത്വങ്ങൾ ബാധക​മാ​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങ​ളും അവയെ അവഗണി​ക്കു​ന്ന​തി​ന്റെ അപകട​ങ്ങ​ളും വ്യക്തമാ​ക്കുന്ന അനേകം ദൃഷ്ടാ​ന്ത​ങ്ങ​ളും ബൈബി​ളി​ന്റെ ഏടുക​ളിൽ നാം കാണുന്നു. (റോമർ 15:4; 1 കൊരി​ന്ത്യർ 10:11) ദൃഷ്ടാ​ന്ത​ത്തിന്‌, എലീശാ പ്രവാ​ച​കന്റെ ദാസനാ​യി​രുന്ന, അത്യാ​ഗ്ര​ഹി​യായ ഗേഹസി​യെ കുറി​ച്ചുള്ള വിവരണം പരിചി​ന്തി​ക്കുക. (2 രാജാ​ക്ക​ന്മാർ 5:20-27) അത്യാ​ഗ്രഹം ഒഴിവാ​ക്കു​ന്ന​തി​ലെ ജ്ഞാനം അതു നമ്മെ പഠിപ്പി​ക്കു​ന്നി​ല്ലേ? യാക്കോ​ബി​ന്റെ പുത്രി​യായ ദീനാ കനാൻ “ദേശത്തി​ലെ കന്യക​മാ​രെ” സന്ദർശി​ച്ചി​രു​ന്നത്‌ പ്രത്യ​ക്ഷ​ത്തിൽ നിരു​പ​ദ്ര​വ​ക​ര​മായ ഒരു സംഗതി ആയിരു​ന്നെ​ങ്കി​ലും അതിന്റെ ദാരു​ണ​മായ ഫലത്തിന്റെ കാര്യ​മോ? (ഉല്‌പത്തി 34:1-31) മോശ​മായ സഹവാ​സ​ത്തി​ന്റെ ബുദ്ധി​ശൂ​ന്യത നമുക്ക്‌ എളുപ്പം മനസ്സി​ലാ​ക്കാൻ കഴിയു​ന്നി​ല്ലേ?—സദൃശ​വാ​ക്യ​ങ്ങൾ 13:20; 1 കൊരി​ന്ത്യർ 15:33, NW.

ജ്ഞാനത്തി​നു ശ്രദ്ധ കൊടു​ക്കു​ന്ന​തിൽ വിവേ​ക​വും ഗ്രാഹ്യ​വും നേടു​ന്നത്‌ ഉൾപ്പെ​ടു​ന്നു. “ഒന്നിനെ മറ്റൊ​ന്നിൽനി​ന്നു വേർതി​രി​ച്ച​റി​യു​ന്ന​തി​നുള്ള മനസ്സിന്റെ ശക്തി അഥവാ പ്രാപ്‌തി” എന്ന്‌ വിവേ​കത്തെ ഒരു നിഘണ്ടു നിർവ​ചി​ക്കു​ന്നു. ശരിയും തെറ്റും വേർതി​രി​ച്ച​റി​യാ​നും എന്നിട്ട്‌ ശരിയായ ഗതി തിര​ഞ്ഞെ​ടു​ക്കാ​നു​മുള്ള പ്രാപ്‌തി​യാണ്‌ ദൈവിക വിവേകം. നാം വിവേ​ക​ത്തിന്‌ ‘നമ്മുടെ ഹൃദയം ചായിക്കു’ന്നില്ലെ​ങ്കിൽ, അഥവാ അത്‌ സമ്പാദി​ക്കാൻ ഉത്സാഹം ഉള്ളവർ അല്ലെങ്കിൽ, ‘ജീവങ്ക​ലേക്കു പോകുന്ന വഴി’യിൽ നമുക്ക്‌ എങ്ങനെ തുടരാ​നാ​കും? (മത്തായി 7:14; ആവർത്ത​ന​പു​സ്‌തകം 30:19, 20 താരത​മ്യം ചെയ്യുക.) ദൈവ​വ​ചനം പഠിക്കു​ന്ന​തി​ലൂ​ടെ​യും ബാധക​മാ​ക്കു​ന്ന​തി​ലൂ​ടെ​യും വിവേകം ലഭിക്കു​ന്നു.

ഒരു സംഗതി​യു​ടെ വ്യത്യസ്‌ത വശങ്ങൾ പരസ്‌പ​ര​വും ആകമാന സംഗതി​യോ​ടും ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു കാണാ​നുള്ള പ്രാപ്‌തി​യായ “ഗ്രാഹ്യ​ത്തി​നാ​യി” നമുക്കു ‘വിളി​ക്കാൻ’ കഴിയു​ന്നത്‌ എങ്ങനെ? തീർച്ച​യാ​യും, കൂടുതൽ ഗ്രാഹ്യം നേടാൻ നമ്മെ സഹായി​ച്ചേ​ക്കാ​വുന്ന ഘടകങ്ങ​ളാണ്‌ പ്രായ​വും അനുഭ​വ​പ​രി​ച​യ​വും—എല്ലായ്‌പോ​ഴും അത്‌ അങ്ങനെ ആയിരി​ക്ക​ണ​മെ​ന്നില്ല. (ഇയ്യോബ്‌ 12:12; 32:6-12; NW) “ഞാൻ വയോ​ധി​ക​ന്മാ​രെ​ക്കാൾ ഗ്രാഹ്യ​ത്തോ​ടെ പെരു​മാ​റു​ന്നു, എന്തെന്നാൽ ഞാൻ നിന്റെ [യഹോ​വ​യു​ടെ] കൽപ്പനകൾ പ്രമാ​ണി​ച്ചി​രി​ക്കു​ന്നു” എന്ന്‌ സങ്കീർത്ത​ന​ക്കാ​രൻ പറഞ്ഞു. അവൻ ഇങ്ങനെ​യും പാടി: “നിന്റെ വചനങ്ങ​ളു​ടെ വെളി​പ്പെ​ടു​ത്തൽതന്നെ വെളിച്ചം തരുന്നു, അതു അനുഭ​വ​ജ്ഞാ​നം ഇല്ലാത്ത​വർക്കു ഗ്രാഹ്യം നൽകുന്നു.” (സങ്കീർത്തനം 119:100, 130, NW) യഹോവ “നാളു​ക​ളിൽ പുരാ​തനൻ” ആണ്‌. അവന്റെ ഗ്രാഹ്യം മുഴു മനുഷ്യ​വർഗ​ത്തി​ന്റെ​യും ഗ്രാഹ്യ​ത്തെ​ക്കാൾ അങ്ങേയറ്റം ശ്രേഷ്‌ഠ​മാണ്‌. (ദാനീ​യേൽ 7:13, NW) അനുഭ​വ​പ​രി​ചയം ഇല്ലാത്ത​വനു ഗ്രാഹ്യം പ്രദാനം ചെയ്‌തു​കൊണ്ട്‌ ഗ്രാഹ്യ​ത്തി​ന്റെ കാര്യ​ത്തിൽ വയോ​ധി​ക​ന്മാ​രെ പോലും കടത്തി​വെ​ട്ടു​ന്ന​തിന്‌ ഒരുവനെ പ്രാപ്‌ത​നാ​ക്കാൻ ദൈവ​ത്തി​നു സാധി​ക്കും. അതു​കൊണ്ട്‌ നാം ദൈവ​വ​ച​ന​മായ ബൈബിൾ പഠിക്കു​ക​യും ബാധക​മാ​ക്കു​ക​യും ചെയ്യു​ന്ന​തിൽ ശുഷ്‌കാ​ന്തി​യു​ള്ളവർ ആയിരി​ക്കണം.

സദൃശ​വാ​ക്യ​ങ്ങൾ രണ്ടാം അധ്യാ​യ​ത്തി​ന്റെ പ്രാരംഭ ഭാഗത്ത്‌ ആവർത്തി​ച്ചു പ്രത്യ​ക്ഷ​പ്പെ​ടുന്ന, ‘നീ ചെയ്യു​ന്നെ​ങ്കിൽ’ എന്ന ആശയ​ത്തോ​ടു ബന്ധപ്പെ​ടു​ത്തി ‘കൈ​ക്കൊ​ള്ളുക,’ ‘സംഗ്ര​ഹി​ക്കുക,’ ‘വിളി​ക്കുക,’ ‘അന്വേ​ഷി​ക്കുക,’ ‘തിരയുക’ എന്നിങ്ങ​നെ​യുള്ള പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. എഴുത്തു​കാ​രൻ കൂടുതൽ കൂടുതൽ തീവ്ര​ത​യുള്ള ഈ പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ഒരു പരാമർശ ഗ്രന്ഥം ഇങ്ങനെ പറയുന്നു: “ജ്ഞാനം തേടു​ന്ന​തിൽ ഉത്സാഹം പ്രകട​മാ​ക്കേ​ണ്ട​തി​ന്റെ ആവശ്യ​ത്തെ​യാണ്‌ ജ്ഞാനി [ഇവിടെ] ഊന്നി​പ്പ​റ​യു​ന്നത്‌.” അതേ, ജ്ഞാനവും അതിന്റെ അനുബന്ധ ഗുണങ്ങ​ളായ വിവേ​ക​വും ഗ്രാഹ്യ​വും നാം ഉത്സാഹ​പൂർവം തേടേ​ണ്ട​താണ്‌.

നിങ്ങൾ ശ്രമം ചെയ്യു​മോ?

ജ്ഞാനം തേടു​ന്ന​തി​ലെ ഒരു പ്രധാന ഘടകം ബൈബിൾ ഉത്സാഹ​പൂർവം പഠിക്കു​ന്ന​താണ്‌. എന്നാൽ ഈ പഠനത്തിൽ, കാര്യങ്ങൾ അറിയാൻ വേണ്ടി മാത്രം വായി​ക്കു​ന്ന​തി​ലും ഏറെ കാര്യങ്ങൾ ഉൾപ്പെ​ടണം. വായിച്ച കാര്യ​ങ്ങളെ കുറി​ച്ചുള്ള ഉദേശ്യ​പൂർവ​ക​മായ ധ്യാനം തിരു​വെ​ഴു​ത്തു പഠനത്തി​ന്റെ ഒരു അനിവാ​ര്യ ഭാഗമാണ്‌. നാം പഠിക്കുന്ന കാര്യങ്ങൾ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തി​ലും തീരു​മാ​നങ്ങൾ എടുക്കു​ന്ന​തി​ലും എങ്ങനെ ഉപയോ​ഗി​ക്കാ​നാ​കു​മെന്നു ധ്യാനി​ക്കു​ന്നത്‌ ജ്ഞാനവും വിവേ​ക​വും സമ്പാദി​ക്കു​ന്ന​തിൽ ഉൾപ്പെ​ടു​ന്നു. പുതിയ സംഗതി നമുക്ക്‌ ഇപ്പോൾത്തന്നെ അറിയാ​വുന്ന സംഗതി​യു​മാ​യി എങ്ങനെ പൊരു​ത്ത​പ്പെ​ടു​ന്നു​വെന്നു വിചി​ന്തനം ചെയ്യു​ന്നത്‌ ഗ്രാഹ്യം സമ്പാദി​ക്കാൻ ആവശ്യ​മാണ്‌. ബൈബി​ളി​ന്റെ അത്തര​മൊ​രു ധ്യാന​നി​ര​ത​മായ പഠനത്തി​നു സമയവും ഉത്സാഹ​പൂർവ​ക​മായ ശ്രമവും ആവശ്യ​മാ​ണെ​ന്നു​ള്ളത്‌ ആർക്കു നിഷേ​ധി​ക്കാ​നാ​കും? അതിനാ​യി സമയവും ഊർജ​വും വിനി​യോ​ഗി​ക്കു​ന്നത്‌ ‘വെള്ളി അന്വേ​ഷി​ക്കാ​നും നിക്ഷേ​പങ്ങൾ തിരയാ​നും’ വേണ്ടി സമയവും ഊർജ​വും ചെലവി​ടു​ന്നതു പോ​ലെ​യാണ്‌. നിങ്ങൾ ആവശ്യ​മായ ശ്രമം ചെയ്യു​മോ? അതിനാ​യി നിങ്ങൾ ‘അവസ​രോ​ചിത സമയം വിലയ്‌ക്കു വാങ്ങു​മോ’?—എഫെസ്യർ 5:15, 16, NW.

സത്യസ​ന്ധ​മാ​യ ഒരു ഹൃദയ​ത്തോ​ടെ നാം ബൈബി​ളി​ലേക്ക്‌ ആഴത്തിൽ കുഴി​ച്ചി​റ​ങ്ങു​ന്നെ​ങ്കിൽ ഏതു മഹത്തായ നിധി​ക​ളാ​യി​രി​ക്കും നമ്മെ കാത്തി​രി​ക്കു​ന്നത്‌ എന്നു പരിചി​ന്തി​ക്കുക. “ദൈവ​പ​രി​ജ്ഞാ​നം,” അതേ, നമ്മുടെ സ്രഷ്ടാ​വി​നെ കുറി​ച്ചുള്ള ഈടു​റ്റ​തും സുസ്ഥി​ര​വു​മായ ജീവദാ​യക പരിജ്ഞാ​നം, നാം കണ്ടെത്തും! (യോഹ​ന്നാൻ 17:3) “യഹോ​വാ​ഭയ”വും സമ്പാദി​ക്കേ​ണ്ടി​യി​രി​ക്കുന്ന ഒരു നിധി​യാണ്‌. അവനെ കുറി​ച്ചുള്ള ഈ ഭയാദ​രവ്‌ എത്ര അമൂല്യ​മാണ്‌! അവനെ അപ്രീ​തി​പ്പെ​ടു​ത്തു​ന്നതു സംബന്ധിച്ച ആരോ​ഗ്യാ​വ​ഹ​മായ ഭയം നാം ചെയ്യുന്ന സകല കാര്യ​ങ്ങൾക്കും ഒരു ആത്മീയ മാനം പകർന്നു​കൊണ്ട്‌ നമ്മുടെ ജീവി​ത​ത്തി​ന്റെ സമസ്‌ത മണ്ഡലങ്ങ​ളെ​യും ഭരിക്കണം.—സഭാ​പ്ര​സം​ഗി 12:13.

ആത്മീയ നിധികൾ അന്വേ​ഷി​ക്കാ​നും കുഴി​ച്ചെ​ടു​ക്കാ​നു​മുള്ള തീവ്ര​മായ ആഗ്രഹം നമ്മുടെ ഉള്ളിൽ ജ്വലിച്ചു നിൽക്കണം. നമ്മുടെ അന്വേ​ഷണം എളുപ്പ​മാ​ക്കാൻ യഹോവ ഒന്നാന്തരം കുഴിക്കൽ ഉപകര​ണങ്ങൾ നൽകി​യി​ട്ടുണ്ട്‌—സത്യത്തി​ന്റെ സമയോ​ചിത മാസി​ക​ക​ളായ വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും അതു​പോ​ലെ​തന്നെ മറ്റു ബൈബിൾ അധിഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും. (മത്തായി 24:45-47) തന്റെ വചനവും വഴിക​ളും നമുക്കു പഠിക്കാൻ കഴി​യേ​ണ്ട​തിന്‌ യഹോവ ക്രിസ്‌തീയ യോഗ​ങ്ങ​ളും പ്രദാനം ചെയ്‌തി​ട്ടുണ്ട്‌. നാം ഈ യോഗ​ങ്ങൾക്കു പതിവാ​യി ഹാജരാ​കണം. അവിടെ പറയ​പ്പെ​ടുന്ന കാര്യ​ങ്ങൾക്കു ശ്രദ്ധ കൊടു​ക്കണം. മുഖ്യ ആശയങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നും അവയെ അമൂല്യ​മാ​യി കാത്തു​കൊ​ള്ളാ​നും ഉത്സാഹ​പൂർവ​ക​മായ ശ്രമം നടത്തണം. കൂടാതെ യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തെ കുറിച്ച്‌ ആഴമായി ചിന്തി​ക്കു​ക​യും വേണം.—എബ്രായർ 10:24, 25.

നിങ്ങൾ പരാജ​യ​പ്പെ​ടി​ല്ല

മറഞ്ഞി​രി​ക്കുന്ന രത്‌ന​ത്തി​നോ സ്വർണ​ത്തി​നോ വെള്ളി​ക്കോ വേണ്ടി​യുള്ള അന്വേ​ഷണം മിക്ക​പ്പോ​ഴും വ്യർഥ​മാണ്‌. എന്നാൽ, ആത്മീയ നിധിക്കു വേണ്ടി​യുള്ള അന്വേ​ഷ​ണ​ത്തി​ന്റെ സംഗതി അങ്ങനെ ആയിരി​ക്ക​ണ​മെ​ന്നില്ല. എന്തു​കൊണ്ട്‌ ഇല്ല? എന്തെന്നാൽ ശലോ​മോൻ നമുക്ക്‌ ഇങ്ങനെ ഉറപ്പു​ത​രു​ന്നു: “യഹോ​വ​യ​ല്ലോ ജ്ഞാനം നല്‌കു​ന്നതു; അവന്റെ വായിൽനി​ന്നു പരിജ്ഞാ​ന​വും വിവേ​ക​വും വരുന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 2:6.

ശലോ​മോൻ രാജാവ്‌ ജ്ഞാനത്തിന്‌ കീർത്തി​കേ​ട്ട​വ​നാ​യി​രു​ന്നു. (1 രാജാ​ക്ക​ന്മാർ 4:30-32) സസ്യജാ​ലങ്ങൾ, മൃഗങ്ങൾ, മനുഷ്യ സ്വഭാവം, ദൈവ​വ​ചനം തുടങ്ങി അനവധി വിഷയ​ങ്ങളെ കുറിച്ച്‌ അവന്‌ അറിവു​ണ്ടാ​യി​രു​ന്നെന്നു തിരു​വെ​ഴു​ത്തു​കൾ വെളി​പ്പെ​ടു​ത്തു​ന്നു. ഒരേ കുട്ടി​യു​ടെ മാതാ​വാ​ണെന്ന്‌ രണ്ടു സ്‌ത്രീ​കൾ അവകാ​ശ​പ്പെ​ട്ട​പ്പോൾ, ആ തർക്കം പരിഹ​രി​ക്കു​ന്ന​തിൽ ഒരു യുവരാ​ജാവ്‌ എന്ന നിലയിൽ അവൻ പ്രകട​മാ​ക്കിയ വിവേകം അന്തർദേ​ശീയ ഖ്യാതി നേടാൻ അവനെ സഹായി​ച്ചു. (1 രാജാ​ക്ക​ന്മാർ 3:16-28) അവന്റെ പാണ്ഡി​ത്യ​ത്തി​ന്റെ ഉറവ്‌ എന്തായി​രു​ന്നു? ‘ജ്ഞാനത്തി​നും വിവേ​ക​ത്തി​നും’ “ഗുണവും ദോഷ​വും തിരി​ച്ചറി”യാനുള്ള പ്രാപ്‌തി​ക്കും വേണ്ടി ശലോ​മോൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. യഹോവ അവന്‌ അവ നൽകി.—2 ദിനവൃ​ത്താ​ന്തം 1:10-12; 1 രാജാ​ക്ക​ന്മാർ 3:9.

യഹോ​വ​യു​ടെ വചനം ഉത്സാഹ​പൂർവം പഠിക്കവെ നാമും അവന്റെ സഹായ​ത്തി​നാ​യി പ്രാർഥി​ക്കണം. സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ പ്രാർഥി​ച്ചു: “യഹോവേ, നിന്റെ വഴി എനിക്കു കാണി​ച്ചു​ത​രേ​ണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; നിന്റെ നാമത്തെ ഭയപ്പെ​ടു​വാൻ എന്റെ ഹൃദയത്തെ ഏകാ​ഗ്ര​മാ​ക്കേ​ണമേ.” (സങ്കീർത്തനം 86:11) യഹോവ ആ പ്രാർഥ​ന​യിൽ പ്രസാ​ദി​ച്ചു. ആയതി​നാൽ അവൻ അതു ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​ച്ചു. ബൈബി​ളി​ലെ ആത്മീയ നിധികൾ കണ്ടെത്താൻ അവന്റെ സഹായം തേടി​ക്കൊ​ണ്ടുള്ള നമ്മുടെ ഉത്സാഹ​പൂർവ​ക​വും നിരന്ത​ര​വു​മായ പ്രാർഥ​ന​കൾക്കു മറുപടി ലഭിക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്ന​താണ്‌.—ലൂക്കൊസ്‌ 18:1-8.

ശലോ​മോൻ ഇപ്രകാ​രം ചൂണ്ടി​ക്കാ​ട്ടു​ന്നു: “അവൻ നേരു​ള്ള​വർക്കു രക്ഷ സംഗ്ര​ഹി​ച്ചു വെക്കുന്നു: നിഷ്‌ക​ള​ങ്ക​മാ​യി നടക്കു​ന്ന​വർക്കു അവൻ ഒരു പരിച തന്നേ. അവൻ ന്യായ​ത്തി​ന്റെ പാതകളെ കാക്കുന്നു; തന്റെ വിശു​ദ്ധ​ന്മാ​രു​ടെ വഴിയെ സൂക്ഷി​ക്കു​ന്നു. അങ്ങനെ നീ നീതി​യും ന്യായ​വും നേരും സകലസ​ന്മാർഗ്ഗ​വും ഗ്രഹി​ക്കും.” (സദൃശ​വാ​ക്യ​ങ്ങൾ 2:7-9) എത്ര ആശ്വാ​സ​ദാ​യ​ക​മായ ഉറപ്പ്‌! യഥാർഥ ജ്ഞാനം ആത്മാർഥ​മാ​യി തേടു​ന്ന​വർക്ക്‌ യഹോവ അതു നൽകുന്നു. മാത്ര​വു​മല്ല, നേരു​ള്ള​വർക്ക്‌ അവൻ ഒരു സംരക്ഷക പരിച​യെന്നു തെളി​യു​ന്നു. കാരണം അവർ യഥാർഥ ജ്ഞാനം പ്രകട​മാ​ക്കു​ക​യും അവന്റെ നീതി​നി​ഷ്‌ഠ​മായ നിലവാ​ര​ങ്ങ​ളോ​ടു വിശ്വ​സ്‌ത​മാ​യി പറ്റിനിൽക്കു​ക​യും ചെയ്യുന്നു. “സകലസ​ന്മാർഗ്ഗ​വും” ഗ്രഹി​ക്കാൻ യഹോവ സഹായി​ക്കു​ന്ന​വ​രിൽ നാമും ഉൾപ്പെ​ടട്ടെ.

‘പരിജ്ഞാ​നം മനസ്സിനു ഇമ്പമായി’ത്തീരു​മ്പോൾ

ജ്ഞാനം തേടു​ന്ന​തി​ലെ ഒരു അനിവാ​ര്യ ഘടകമായ, വ്യക്തി​പ​ര​മായ ബൈബിൾ പഠനം അനേകർക്കും സുഖക​ര​മായ ഒരു സംഗതി ആയിരി​ക്ക​ണ​മെ​ന്നില്ല. ദൃഷ്ടാ​ന്ത​ത്തിന്‌ 58-കാരനായ ലോ​റെൻസ്‌ പറയുന്നു: “ഞാൻ ചെറുപ്പം മുതലേ കായി​കാ​ധ്വാ​നം ചെയ്യുന്ന ആളാണ്‌. പഠനം എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം വലിയ ബുദ്ധി​മു​ട്ടാണ്‌.” സ്‌കൂൾ പഠനം ആസ്വദി​ക്കാഞ്ഞ 24-കാരനായ മൈക്കിൾ പറയുന്നു: “ഒരിടത്ത്‌ ഇരുന്നു പഠിക്കാൻ ഞാൻ ബോധ​പൂർവ​ക​മായ ശ്രമം ചെയ്യേ​ണ്ടി​യി​രു​ന്നു.” എന്നിരു​ന്നാ​ലും, പഠിക്കാ​നുള്ള ആഗ്രഹം നട്ടുവ​ളർത്താൻ സാധി​ക്കും.

മൈക്കിൾ ചെയ്‌തത്‌ എന്താ​ണെന്നു നോക്കുക. അദ്ദേഹം ഇങ്ങനെ വിവരി​ക്കു​ന്നു: “ദിവസ​വും അര മണിക്കൂർ വീതം പഠിക്കാൻ ഞാൻ പരിശീ​ലി​ച്ചു. പെട്ടെ​ന്നു​തന്നെ എന്റെ മനോ​ഭാ​വ​ത്തി​ലും ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ ഞാൻ പറയുന്ന ഉത്തരങ്ങ​ളി​ലും മറ്റുള്ള​വ​രു​മാ​യുള്ള സംഭാ​ഷ​ണ​ങ്ങ​ളി​ലും എനിക്ക്‌ അതിന്റെ ഫലം നിരീ​ക്ഷി​ക്കാൻ കഴിഞ്ഞു. ഇപ്പോൾ ഞാൻ എന്റെ പഠന സമയത്തി​നാ​യി ആകാം​ക്ഷാ​പൂർവം കാത്തി​രി​ക്കു​ന്നു. യാതൊ​ന്നും അതിനു വിഘാ​ത​മാ​കു​ന്നത്‌ എനിക്കി​ഷ്ടമല്ല.” അതേ, നാം വരുത്തുന്ന പുരോ​ഗതി നിരീ​ക്ഷി​ക്കു​മ്പോൾ, നാം വ്യക്തി​പ​ര​മായ പഠനത്തിൽ നിരന്തര ശ്രമം ചെലു​ത്തു​ക​യും അത്‌ ആസ്വദി​ക്കു​ക​യും ചെയ്യുന്നു. ലോറൻസും ബൈബിൾ പഠനത്തിൽ ഉറ്റിരു​ന്നു. കാല​ക്ര​മ​ത്തിൽ അദ്ദേഹം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭയിൽ ഒരു മൂപ്പനാ​യി​ത്തീർന്നു.

വ്യക്തി​പ​ര​മാ​യ പഠനത്തെ ആസ്വാ​ദ്യ​മായ ഒരു അനുഭ​വ​മാ​ക്കാൻ സ്ഥിരപ​രി​ശ്രമം ആവശ്യ​മാണ്‌. എന്നാൽ അതിന്റെ പ്രയോ​ജ​നങ്ങൾ വളരെ വലുതാണ്‌. ശലോ​മോൻ ഇങ്ങനെ പറയുന്നു: “ജ്ഞാനം നിന്റെ ഹൃദയ​ത്തിൽ പ്രവേ​ശി​ക്കും; പരിജ്ഞാ​നം നിന്റെ മനസ്സിന്നു ഇമ്പമാ​യി​രി​ക്കും. വകതി​രി​വു [“ചിന്താ​പ്രാ​പ്‌തി,” NW] നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷി​ക്കും.”—സദൃശ​വാ​ക്യ​ങ്ങൾ 2:10, 11.

‘അതു നിന്നെ ദുഷ്ടന്റെ വഴിയിൽനി​ന്നു വിടു​വി​ക്കും’

ഏതു വിധത്തി​ലാ​ണു ജ്ഞാനവും പരിജ്ഞാ​ന​വും ചിന്താ​പ്രാ​പ്‌തി​യും വിവേ​ക​വും ഒരു സംരക്ഷണം എന്നു തെളി​യു​ന്നത്‌? ശലോ​മോൻ ഇങ്ങനെ പറയുന്നു: “അതു നിന്നെ ദുഷ്ടന്റെ വഴിയിൽനി​ന്നും വികടം പറയു​ന്ന​വ​രു​ടെ കൂട്ടത്തിൽനി​ന്നും വിടു​വി​ക്കും. അവർ ഇരുട്ടുള്ള വഴിക​ളിൽ നടക്കേ​ണ്ട​തി​ന്നു നേരെ​യുള്ള പാത വിട്ടു​ക​ള​ക​യും ദോഷ​പ്ര​വൃ​ത്തി​യിൽ സന്തോ​ഷി​ക്ക​യും ദുഷ്ടന്റെ വികട​ങ്ങ​ളിൽ ആനന്ദി​ക്ക​യും ചെയ്യുന്നു. അവർ വളഞ്ഞവ​ഴി​ക്കു പോകു​ന്ന​വ​രും ചൊവ്വ​ല്ലാത്ത പാതയിൽ നടക്കു​ന്ന​വ​രും ആകുന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 2:12-15.

അതേ, യഥാർഥ ജ്ഞാനത്തെ പ്രിയ​പ്പെ​ടു​ന്നവർ “വികടം പറയു​ന്ന​വരു”മായുള്ള, അഥവാ സത്യവും നേരും അല്ലാത്ത കാര്യങ്ങൾ പറയു​ന്ന​വ​രു​മാ​യുള്ള സഹവാസം ഒഴിവാ​ക്കും. ഇരുട്ടുള്ള വഴിക​ളിൽ നടക്കാൻ വേണ്ടി മാത്രം സത്യം നിരസി​ക്കു​ന്ന​വർക്കും ദുഷ്ടമായ പ്രവൃ​ത്തി​ക​ളിൽ സന്തോ​ഷി​ക്കുന്ന ചൊവ്വി​ല്ലാ​ത്ത​വർക്കും എതിരെ ഒരു സംരക്ഷ​ണ​മാണ്‌ ചിന്താ​പ്രാ​പ്‌തി​യും വിവേ​ക​വും.—സദൃശ​വാ​ക്യ​ങ്ങൾ 3:32.

യഥാർഥ ജ്ഞാനവും അതിന്റെ അനുബന്ധ ഗുണങ്ങ​ളും നമ്മെ അധാർമിക സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ മോശ​മായ വഴിക​ളിൽനി​ന്നു സംരക്ഷി​ക്കു​ന്ന​തി​ലും നാം എത്ര നന്ദിയു​ള്ള​വ​രാണ്‌! ഈ ഗുണങ്ങളെ കുറിച്ചു ശലോ​മോൻ ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “അതു നിന്നെ പരസ്‌ത്രീ​യു​ടെ കയ്യിൽനി​ന്നും ചക്കരവാ​ക്കു പറയുന്ന അന്യസ്‌ത്രീ​യു​ടെ വശത്തു​നി​ന്നും വിടു​വി​ക്കും. അവൾ തന്റെ യൌവ​ന​കാ​ന്തനെ ഉപേക്ഷി​ച്ചു തന്റെ ദൈവ​ത്തി​ന്റെ നിയമം മറന്നു​ക​ള​ഞ്ഞി​രി​ക്കു​ന്നു. അവളുടെ വീടു മരണത്തി​ലേ​ക്കും അവളുടെ പാതകൾ പ്രേത​ന്മാ​രു​ടെ അടുക്ക​ലേ​ക്കും ചാഞ്ഞി​രി​ക്കു​ന്നു. അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്ത​നും മടങ്ങി​വ​രു​ന്നില്ല; ജീവന്റെ പാതകളെ പ്രാപി​ക്കു​ന്ന​തു​മില്ല.”—സദൃശ​വാ​ക്യ​ങ്ങൾ 2:16-19.

“യൌവ​ന​കാ​ന്തനെ”—സാധ്യ​ത​യ​നു​സ​രിച്ച്‌ യൗവന​ത്തി​ലെ ഭർത്താ​വി​നെ—ഉപേക്ഷി​ക്കു​ന്ന​വ​ളാ​യി “അന്യസ്‌ത്രീ”യെ അഥവാ വേശ്യയെ ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. a (മലാഖി 2:14 താരത​മ്യം ചെയ്യുക.) വ്യഭി​ചാ​രം വിലക്കുന്ന ന്യായ​പ്ര​മാണ നിയമത്തെ അവൾ മറന്നി​രി​ക്കു​ന്നു. (പുറപ്പാ​ടു 20:14) അവളുടെ പാത മരണത്തി​ലേ​ക്കാ​ണു നയിക്കു​ന്നത്‌. അവളു​മാ​യി കൂട്ടു​കെ​ട്ടു​ള്ളവർ വീണ്ടും ഒരിക്ക​ലും ജീവന്റെ പാതകളെ പ്രാപി​ക്കാൻ” ഇടയില്ല. തത്‌ഫ​ല​മാ​യി അവർ മടങ്ങി​വ​രാൻ കഴിയാത്ത ഒരു അവസ്ഥയിൽ, അതായത്‌ തങ്ങൾക്കു തിരികെ വരുക അസാധ്യ​മായ മരണത്തിൽ, എത്തി​ച്ചേർന്നേ​ക്കാം. വിവേ​ക​വും ചിന്താ​പ്രാ​പ്‌തി​യു​മുള്ള ഒരുവൻ അധാർമി​ക​ത​യു​ടെ പ്രലോ​ഭ​നങ്ങൾ സംബന്ധി​ച്ചു ബോധ​വാ​നാണ്‌. അതിൽ അകപ്പെ​ട്ടു​പോ​കു​ന്നത്‌ അദ്ദേഹം ജ്ഞാനപൂർവം ഒഴിവാ​ക്കു​ന്നു.

“നേരു​ള്ളവർ ദേശത്തു വസിക്കും”

ജ്ഞാനത്തെ കുറി​ച്ചുള്ള തന്റെ ബുദ്ധി​യു​പ​ദേ​ശ​ത്തി​ന്റെ ലക്ഷ്യം സംക്ഷേ​പി​ച്ചു​കൊണ്ട്‌ ശലോ​മോൻ പ്രസ്‌താ​വി​ക്കു​ന്നു: “അതു​കൊ​ണ്ടു നീ സജ്ജനത്തി​ന്റെ വഴിയിൽ നടന്നു നീതി​മാ​ന്മാ​രു​ടെ പാതകളെ പ്രമാ​ണി​ച്ചു​കൊൾക.” (സദൃശ​വാ​ക്യ​ങ്ങൾ 2:20) ജ്ഞാനം എത്ര മഹത്തായ ഉദ്ദേശ്യ​ത്തിന്‌ ഉപകരി​ക്കു​ന്നു! ദൈവാം​ഗീ​കാ​രം കൈവ​രു​ത്തുന്ന, സന്തുഷ്ട​വും സംതൃ​പ്‌ത​വു​മായ ജീവിതം നയിക്കാൻ അതു നമ്മെ സഹായി​ക്കു​ന്നു.

‘സജ്ജനത്തി​ന്റെ വഴിയിൽ നടക്കുന്ന’വരെ കാത്തി​രി​ക്കുന്ന മഹത്തായ അനു​ഗ്ര​ഹ​ങ്ങ​ളും പരിചി​ന്തി​ക്കുക. ശലോ​മോൻ ഇങ്ങനെ തുടരു​ന്നു: “നേരു​ള്ളവർ ദേശത്തു വസിക്കും; നിഷ്‌ക​ള​ങ്ക​ന്മാർ അതിൽ ശേഷി​ച്ചി​രി​ക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തു​നി​ന്നു ഛേദി​ക്ക​പ്പെ​ടും; ദ്രോ​ഹി​കൾ അതിൽനി​ന്നു നിർമ്മൂ​ല​മാ​കും.” (സദൃശ​വാ​ക്യ​ങ്ങൾ 2:21, 22) ദൈവ​ത്തി​ന്റെ നീതി​നി​ഷ്‌ഠ​മായ പുതിയ ലോക​ത്തിൽ എന്നേക്കും വസിക്കുന്ന നിഷ്‌ക​ള​ങ്ക​രു​ടെ കൂട്ടത്തിൽ നിങ്ങളും ഉണ്ടായി​രി​ക്കട്ടെ.—2 പത്രൊസ്‌ 3:13.

[അടിക്കു​റി​പ്പു​കൾ]

a ‘അന്യൻ’ എന്ന പദം ന്യായ​പ്ര​മാ​ണ​ത്തി​നു ചേർച്ച​യിൽ ജീവി​ക്കാ​തെ തങ്ങളെ​ത്തന്നെ യഹോ​വ​യിൽനിന്ന്‌ അന്യ​പ്പെ​ടു​ത്തി​യ​വർക്കു ബാധക​മാ​ക്കി​യി​രു​ന്നു. അതു​കൊണ്ട്‌ വേശ്യയെ “അന്യസ്‌ത്രീ” എന്നു പരാമർശി​ച്ചി​രി​ക്കു​ന്നു.

[26-ാം പേജിലെ ചിത്രം]

ശലോമോൻ ജ്ഞാനത്തി​നാ​യി പ്രാർഥി​ച്ചു. നാമും അങ്ങനെ ചെയ്യണം