വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു പ്രക്ഷുബ്‌ധ ദേശത്ത്‌ യഥാർഥ സമാധാനം കണ്ടെത്തുന്നു

ഒരു പ്രക്ഷുബ്‌ധ ദേശത്ത്‌ യഥാർഥ സമാധാനം കണ്ടെത്തുന്നു

ഒരു പ്രക്ഷുബ്‌ധ ദേശത്ത്‌ യഥാർഥ സമാധാ​നം കണ്ടെത്തു​ന്നു

“വിഭാ​ഗീയ അക്രമം എന്ന ഭീകര​രൂ​പി കൂടു തകർത്തു പുറത്തു ചാടി​യി​രി​ക്കു​ന്നു” എന്ന്‌ 1969-ൽ ഒരു റിപ്പോർട്ടർ അഭി​പ്രാ​യ​പ്പെട്ടു. ഉത്തര അയർലൻഡിൽ ഇന്നു നടമാ​ടുന്ന പ്രക്ഷു​ബ്‌ധാ​വസ്ഥ തലപൊ​ക്കാൻ തുടങ്ങി​യ​പ്പോ​ഴാണ്‌ അദ്ദേഹം അതു പറഞ്ഞത്‌.

കത്തോ​ലിക്ക, പ്രൊ​ട്ട​സ്റ്റന്റ്‌ മതവി​ഭാ​ഗ​ങ്ങ​ളിൽ നിന്നുള്ള ഘാതകർ, രാഷ്‌ട്രീ​യ​വും മതപര​വു​മായ തർക്കങ്ങൾക്കു തിരി​കൊ​ളു​ത്തിയ “ഇരു വിഭാ​ഗ​ങ്ങ​ളി​ലെ​യും കാടന്മാർ,” അയർലൻഡിൽ ആധിപ​ത്യം സ്ഥാപി​ക്കാ​നുള്ള പോരാ​ട്ടം തീവ്ര​മാ​ക്കി​യ​തോ​ടെ വിഭാ​ഗീയ അക്രമ​വും കൊല​യും സർവസാ​ധാ​രണം ആയിത്തീർന്നു. അന്നു മുതലുള്ള “30 വർഷത്തെ അക്രമ സംഭവ​ങ്ങ​ളിൽ 3,600-ലധികം ആളുകൾ കൊല്ല​പ്പെ​ടു​ക​യും ആയിര​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ അംഗ​വൈ​ക​ല്യം സംഭവി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു” എന്ന്‌ ദി ഐറിഷ്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു.

ഇതിൽ പുതു​മ​യൊ​ന്നും ഇല്ല എന്നതു ശരിതന്നെ. അയർലൻഡിൽ അക്രമ​ങ്ങ​ളു​ടെ തേർവാഴ്‌ച തുടങ്ങി​യി​ട്ടു നൂറ്റാ​ണ്ടു​ക​ളാ​യി. സമീപ വർഷങ്ങ​ളിൽ അതിന്റെ തിക്തഫ​ലങ്ങൾ ഏറ്റവു​മ​ധി​കം അനുഭ​വി​ച്ചി​രി​ക്കു​ന്നത്‌ ഉത്തര അയർലൻഡ്‌ ആണെങ്കി​ലും അക്രമ​ത്തി​ന്റെ ഫലമാ​യുള്ള വിദ്വേ​ഷ​വും കലഹവും മുഴു അയർലൻഡി​ലെ​യും ആളുക​ളു​ടെ ജീവി​തത്തെ കാർന്നു​തി​ന്നി​രി​ക്കു​ന്നു.

സംഗതി അങ്ങനെ​യൊ​ക്കെ ആയിരി​ക്കെ, നൂറി​ല​ധി​കം വർഷങ്ങ​ളാ​യി യഹോ​വ​യു​ടെ സാക്ഷികൾ പ്രക്ഷു​ബ്‌ധ​മായ ഈ ദേശത്തു നിലവി​ലി​രി​ക്കുന്ന പ്രശ്‌ന​ങ്ങ​ളു​ടെ യഥാർഥ പരിഹാ​ര​ത്തി​ലേക്കു വിരൽ ചൂണ്ടി​യി​രി​ക്കു​ന്നു. യേശു​ക്രി​സ്‌തു​വി​ന്റെ കരങ്ങളി​ലുള്ള ദൈവ​രാ​ജ്യ​മാണ്‌ അതിനുള്ള പരിഹാ​രം. (മത്തായി 6:9, 10) 1969-ൽ പ്രശ്‌നങ്ങൾ തുടങ്ങി​യ​പ്പോൾ അയർലൻഡിൽ 876 യഹോ​വ​യു​ടെ സാക്ഷികൾ ഉണ്ടായി​രു​ന്നു. ഇപ്പോൾ അവിടെ 100-ലധികം സഭകളി​ലാ​യി 4,500-ലധികം സാക്ഷികൾ ഉണ്ട്‌. രാഷ്‌ട്രീയ, അർധ​സൈ​നിക പ്രവർത്ത​ന​ങ്ങ​ളോ​ടു വിടപറഞ്ഞ ഏതാനും പേരുടെ അനുഭ​വ​മാ​ണു ചുവടെ ചേർത്തി​രി​ക്കു​ന്നത്‌.

“വളർന്നു വലുതാ​കു​മ്പോൾ ഞാൻ ഐആർഎ-യിൽ ചേരും!”

റിപ്പബ്ലിക്ക്‌ ഓഫ്‌ അയർലൻഡിൽ ഒരു കത്തോ​ലി​ക്ക​നാ​യാണ്‌ മൈക്കിൾ a വളർന്നു​വ​ന്നത്‌. അയർലൻഡി​ന്റെ ചരി​ത്ര​ത്തെ​യും ബ്രിട്ട​നു​മാ​യുള്ള നൂറ്റാ​ണ്ടു​കൾ ദീർഘിച്ച അതിന്റെ പോരാ​ട്ട​ങ്ങ​ളെ​യും കുറിച്ച്‌ സ്‌കൂ​ളിൽ അദ്ദേഹം പഠിച്ചി​രു​ന്നു. ചെറുപ്പം മുതലേ അദ്ദേഹ​ത്തിന്‌ ഇംഗ്ലീ​ഷു​കാ​രോട്‌ അങ്ങേയറ്റം വിദ്വേ​ഷ​മാ​യി​രു​ന്നു. “ഐറിഷ്‌ ജനതയു​ടെ മർദകർ” ആയിട്ടാണ്‌ അദ്ദേഹം അവരെ വീക്ഷി​ച്ചി​രു​ന്നത്‌. പത്തു വയസ്സു​ള്ള​പ്പോൾ അദ്ദേഹം മുത്തശ്ശി​യോട്‌ പറഞ്ഞു, “വളർന്നു വലുതാ​കു​മ്പോൾ ഞാൻ ഐആർഎ-യിൽ (ഐറിഷ്‌ റിപ്പബ്ലി​ക്കൻ സേന) ചേരും!” “അതുകേട്ട മുത്തശ്ശി എന്റെ കരണത്ത​ടി​ച്ചത്‌ ഇന്നലെ​യെ​ന്നോ​ണം ഞാൻ ഓർക്കു​ന്നു,” അദ്ദേഹം പറയുന്നു. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ മുത്തശ്ശൻ ബ്രിട്ടീഷ്‌ സേനയിൽ സേവനം അനുഷ്‌ഠി​ച്ചി​രു​ന്നു​വെ​ന്നും ഒരിക്കൽ മുത്തശ്ശനെ വെടി​വെ​ക്കു​ന്ന​തിൽ നിന്ന്‌ ഐആർഎ അംഗങ്ങളെ തടയാ​നാ​യി മുത്തശ്ശിക്ക്‌ മുമ്പിൽ കയറി തടസ്സം നിൽക്കേ​ണ്ടി​വ​ന്നു​വെ​ന്നും അദ്ദേഹം മനസ്സി​ലാ​ക്കി.

എന്നിട്ടും, മുതിർന്ന​പ്പോൾ ഉത്തര അയർലൻഡി​ലെ തന്റെ സഹ കത്തോ​ലി​ക്കർക്കു​വേണ്ടി എന്തെങ്കി​ലും ചെയ്യാൻ മൈക്കിൾ ആഗ്രഹി​ച്ചു. “ഉത്തര അയർലൻഡി​ലുള്ള കത്തോ​ലി​ക്കരെ സഹായി​ക്കാൻ എന്തെങ്കി​ലും ചെയ്യു​ന്നവർ ഐആർഎ മാത്ര​മാണ്‌ എന്ന്‌ അന്ന്‌ എനിക്കു തോന്നി​യി​രു​ന്നു,” മൈക്കിൾ പറയുന്നു. ഐആർഎ-യുടെ പ്രവർത്ത​നങ്ങൾ നീതി​നി​ഷ്‌ഠ​മാ​ണെന്നു തോന്നി​യ​തി​നാൽ അദ്ദേഹം അതിൽ അംഗമാ​യി. അദ്ദേഹ​ത്തിന്‌ ആയുധ പരിശീ​ലനം ലഭിച്ചു. അദ്ദേഹ​ത്തി​ന്റെ സുഹൃ​ത്തു​ക്ക​ളിൽ മൂന്നു പേരെ ഉത്തര അയർലൻഡി​ലെ​തന്നെ പ്രൊ​ട്ട​സ്റ്റന്റ്‌ അർധ​സൈ​നി​കർ വെടി​വെച്ചു കൊന്നു.

ഒടുവിൽ, അർധ​സൈ​നിക പോരാ​ട്ടങ്ങൾ മൈക്കി​ളി​നെ മിഥ്യാ​ബോ​ധ​മു​ക്ത​നാ​ക്കി. ഉദാഹ​ര​ണ​ത്തിന്‌, വ്യത്യസ്‌ത അർധ​സൈ​നിക ഗ്രൂപ്പു​കൾക്ക്‌ ഇടയിൽ നിലനി​ന്നി​രുന്ന കൊടിയ ശത്രുത അവനെ അലോ​സ​ര​പ്പെ​ടു​ത്തി. ഐആർഎ-യുടെ പ്രവർത്ത​ന​വു​മാ​യി ബന്ധപ്പെട്ട കുറ്റകൃ​ത്യ​ങ്ങളെ പ്രതി തടവി​ലാ​യ​പ്പോൾ, ശാശ്വത സമാധാ​ന​വും നീതി​യും കണ്ടെത്താ​നുള്ള യഥാർഥ മാർഗം തനിക്കു കാണിച്ചു തരേണ​മേ​യെന്ന്‌ അദ്ദേഹം ദൈവ​ത്തോ​ടു പ്രാർഥി​ച്ചു. ഏതാനും ദിവസ​ങ്ങൾക്കു ശേഷം യഹോ​വ​യു​ടെ സാക്ഷികൾ അദ്ദേഹ​ത്തി​ന്റെ വീടു സന്ദർശി​ച്ചു. എന്നിരു​ന്നാ​ലും, പണ്ടു മുതൽക്കേ പുലർത്തി​പ്പോ​ന്നി​രുന്ന മുൻവി​ധി ഒരു വിലങ്ങു​ത​ടി​യാ​യി. ആ സാക്ഷികൾ ഇംഗ്ലീ​ഷു​കാർ ആയിരു​ന്നു. ഇംഗ്ലീ​ഷു​ക​രോ​ടുള്ള രൂഢമൂ​ല​മായ വിദ്വേ​ഷം നിമിത്തം അവർ പറയു​ന്നതു ശ്രദ്ധി​ക്കാൻ അദ്ദേഹ​ത്തി​നു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. “അവർ വരുന്ന​തിൽ പലപ്പോ​ഴും ഞാൻ അത്ര സന്തോ​ഷ​മൊ​ന്നും കാണി​ച്ചി​രു​ന്നില്ല. എങ്കിലും, അവർ തുടർന്നും എന്നെ സന്ദർശിച്ച്‌ എന്നോടു സംസാ​രി​ച്ചു. ഞാൻ നിർമാർജനം ചെയ്യാൻ പോരാ​ടി​ക്കൊ​ണ്ടി​രുന്ന സകലവിധ രാഷ്‌ട്രീയ, സാമൂ​ഹിക അനീതി​കൾക്കും ദൈവ​രാ​ജ്യം അറുതി​വ​രു​ത്തും എന്ന്‌ എനിക്കു മനസ്സി​ലാ​യി തുടങ്ങി,” അദ്ദേഹം പറയുന്നു.—സങ്കീർത്തനം 37:10, 11; 72:12-14.

ഒരു ദിവസം വൈകു​ന്നേരം മൈക്കിൾ ഐആർഎ-യുടെ സൈനിക മേധാ​വി​യെ കണ്ടുമു​ട്ടി​യ​പ്പോൾ അദ്ദേഹം പറഞ്ഞു: “നിന്നെ ഞങ്ങൾ ഒരു ജോലി ഏൽപ്പി​ക്കു​ക​യാണ്‌.” അതൊരു നിർണാ​യക സാഹച​ര്യ​മാ​യി​രു​ന്നു. മൈക്കിൾ പറയുന്നു: “അപ്പോൾത്തന്നെ ഒരു തീരു​മാ​നം കൈ​ക്കൊ​ണ്ടേ മതിയാ​കൂ എന്ന്‌ എനിക്കു തോന്നി. ഒരു ദീർഘ​ശ്വാ​സം ഉതിർത്തി​ട്ടു ഞാൻ പറഞ്ഞു, ‘ഞാനി​പ്പോൾ ഒരു യഹോ​വ​യു​ടെ സാക്ഷി​യാണ്‌.’ അപ്പോൾ ഞാൻ സ്‌നാ​പ​ന​മേ​റ്റി​രു​ന്നി​ല്ലെ​ങ്കി​ലും യഹോ​വ​യു​ടെ ഒരു ദാസൻ ആയിരി​ക്കാൻ ഞാൻ ആഗ്രഹി​ച്ചി​രു​ന്നു.” “തന്നെ ഒരു ഭിത്തി​യോ​ടു ചേർത്തു​നിർത്തി വെടി​വെച്ചു വീഴ്‌ത്തു​ക​യാ​ണു വേണ്ടത്‌” എന്നായി​രു​ന്നു സൈനിക മേധാ​വി​യു​ടെ മറുപടി. എന്നാൽ ആ ഭീഷണി വകവെ​ക്കാ​തെ മൈക്കിൾ ഐആർഎ വിട്ടു​പോ​ന്നു. മനസ്സി​നെ​യും ഹൃദയ​ത്തെ​യും സ്വാധീ​നി​ക്കാൻ യഹോ​വ​യു​ടെ വചനത്തെ അനുവ​ദി​ച്ച​തി​നാ​ലാണ്‌ അദ്ദേഹ​ത്തിന്‌ അതിനുള്ള ധൈര്യം സംഭരി​ക്കാൻ കഴിഞ്ഞത്‌. “ക്രമേണ, എന്റെ ഭാര്യ​യും കുട്ടി​ക​ളിൽ ചിലരും തങ്ങളുടെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു. ഇപ്പോൾ ഞങ്ങൾക്ക്‌ യഥാർഥ ഹൃദയ സമാധാ​നം ഉണ്ട്‌. സത്യം പഠിക്കാ​നും പ്രക്ഷു​ബ്‌ധ​മായ ലോക​ത്തിൽ സമാധാ​ന​പൂർണ​മായ ഒരു സന്ദേശം പങ്കിടാ​നും ഞങ്ങളെ അനുവ​ദി​ച്ചി​രി​ക്കു​ന്ന​തിൽ ഞങ്ങൾ എല്ലായ്‌പോ​ഴും യഹോ​വ​യോ​ടു നന്ദിയു​ള്ളവർ ആയിരി​ക്കും.”—സങ്കീർത്തനം 34:14; 119:165.

നിഷ്‌പക്ഷർ ആയിരി​ക്കു​ന്നത്‌ യഥാർഥ സംരക്ഷണം

ഇനി പാട്രിക്‌ പറയു​ന്നതു കേൾക്കൂ: “ഉത്തര അയർലൻഡി​ലുള്ള കൗണ്ടി ഡെറി​യി​ലെ ഒരു ഗ്രാമ​പ്ര​ദേ​ശത്ത്‌, കുഴപ്പങ്ങൾ നിറഞ്ഞ ഒരു ചുറ്റു​പാ​ടി​ലാ​ണു ഞാൻ വളർന്നു​വ​ന്നത്‌. ആ ചുറ്റു​പാട്‌ എന്റെ വീക്ഷണ​ത്തെ​യും ചിന്താ​ഗ​തി​യെ​യും കാര്യ​മാ​യി സ്വാധീ​നി​ച്ചു.” കടുത്ത ദേശീ​യ​വാ​ദ​വും ബ്രിട്ടീ​ഷു​കാർക്ക്‌ എതി​രെ​യുള്ള കടുത്ത മുൻവി​ധി​യും പാട്രി​ക്കിൽ വിപ്ലവ ചിന്താ​ഗതി നട്ടുവ​ളർത്തി. രാഷ്‌ട്രീയ പോരാ​ട്ട​ങ്ങ​ളിൽ ഏർപ്പെ​ട്ടി​രുന്ന ഇരു മതവി​ഭാ​ഗ​ങ്ങ​ളി​ലും പെട്ടവർ അടിസ്ഥാന ക്രിസ്‌തീയ തത്ത്വങ്ങ​ളും മനുഷ്യ​ത്വ​ത്തി​ന്റെ അതിർവ​ര​മ്പു​ക​ളും ലംഘി​ക്കു​ന്നത്‌ അദ്ദേഹം കണ്ടു. തന്നിമി​ത്തം, അദ്ദേഹ​ത്തി​നു മതത്തിൽ തെല്ലും താത്‌പ​ര്യ​മി​ല്ലാ​താ​യി. ഒടുവിൽ അദ്ദേഹം ഒരു നിരീ​ശ്വ​ര​വാ​ദി​യും കടുത്ത മാർക്‌സി​സ്റ്റു​കാ​ര​നും ആയിത്തീർന്നു.—മത്തായി 15:7-9; 23:27, 28 എന്നിവ താരത​മ്യം ചെയ്യുക.

“ഉത്തര അയർലൻഡി​ലെ റിപ്പബ്ലി​ക്കൻ അനുഭാ​വി​കൾ ആയിരുന്ന തടവു​കാർ നിരാ​ഹാര സത്യാ​ഗ്ര​ഹങ്ങൾ നടത്തു​ന്ന​താണ്‌ എന്റെ ഓർമ​യി​ലെ ആദ്യത്തെ സംഭവം,” പാട്രിക്‌ പറയുന്നു. “അവർ എന്നിൽ കാര്യ​മായ സ്വാധീ​നം ചെലുത്തി. സാധി​ക്കു​ന്നി​ട​ത്തെ​ല്ലാം ഞാൻ ഐറിഷ്‌ പതാക നാട്ടു​ക​യും ബ്രിട്ടീഷ്‌ വിരുദ്ധ മുദ്രാ​വാ​ക്യ​ങ്ങൾ എഴുതു​ക​യും ചെയ്‌തി​രു​ന്നു. 15 വയസ്സു​ള്ള​പ്പോൾ ഞാൻ, നിരാ​ഹാര സത്യാ​ഗ്രഹം നടത്തി തടവിൽ കിടന്നു മരിച്ച ഒരാളു​ടെ ശവസം​സ്‌കാ​ര​ത്തി​നു നേതൃ​ത്വം വഹിച്ചു.” പ്രക്ഷോ​ഭ​ങ്ങ​ളി​ലും കലാപ​ങ്ങ​ളി​ലും ഏർപ്പെ​ട്ടി​രുന്ന പലരെ​യും പോലെ പാട്രി​ക്കും, സാമൂ​ഹിക നീതി​യും സമത്വ​വും ആയി താൻ കരുതിയ കാര്യങ്ങൾ നടപ്പി​ലാ​ക്കാൻ വേണ്ടി ലഹളക​ളി​ലും പ്രതി​ഷേധ പ്രകട​ന​ങ്ങ​ളി​ലും പങ്കു​ചേർന്നു. നിരവധി വിപ്ലവ ദേശീ​യ​വാ​ദി​ക​ളു​മാ​യി അദ്ദേഹം സൗഹൃദം സ്ഥാപിച്ചു. ബ്രിട്ടീഷ്‌ അധികാ​രി​കൾ അവരിൽ അനേക​രെ​യും തടവി​ലാ​ക്കി.

“പിന്നീട്‌, സാമ്പത്തിക കാരണ​ങ്ങ​ളാൽ എനിക്കു കുറച്ചു നാൾ ഇംഗ്ലണ്ടിൽ താമസി​ക്കേണ്ടി വന്നു. ആ സമയത്ത്‌, ബോം​ബി​ടീൽ ദൗത്യ​ത്തിൽ ഏർപ്പെ​ട്ടി​രുന്ന ഒരു സുഹൃ​ത്തി​നെ ബ്രിട്ടീഷ്‌ പൊലീസ്‌ അറസ്റ്റു​ചെ​യ്‌തു,” പാട്രിക്‌ പറയുന്നു. പാട്രിക്‌ അപ്പോ​ഴും കടുത്ത ദേശീ​യ​വാ​ദി ആയിരു​ന്നെ​ങ്കി​ലും അദ്ദേഹ​ത്തി​ന്റെ മനോ​ഭാ​വ​ത്തി​നു മാറ്റം വരാൻ തുടങ്ങി. ഇംഗ്ലീ​ഷു​കാ​രോട്‌ ഒന്നടങ്ക​മുള്ള തന്റെ മുൻവി​ധി അടിസ്ഥാ​ന​ര​ഹി​തം ആണെന്ന്‌ അദ്ദേഹ​ത്തി​നു വ്യക്തമാ​യി തുടങ്ങി. “അർധ​സൈ​നിക പ്രവർത്തനം ഒരിക്ക​ലും പ്രശ്‌ന​ങ്ങളെ യഥാർഥ​ത്തിൽ പരിഹ​രി​ക്കി​ല്ലെ​ന്നും എന്നെ അസഹ്യ​പ്പെ​ടു​ത്തി​യി​രുന്ന അനീതി​കൾ ഇല്ലായ്‌മ ചെയ്യി​ല്ലെ​ന്നും ഞാൻ മനസ്സി​ലാ​ക്കാൻ തുടങ്ങി. അർധ​സൈ​നിക സംഘട​ന​ക​ളു​ടെ നിയ​ന്ത്രണം കയ്യാളി​യി​രു​ന്ന​വ​രു​ടെ ഇടയിൽത്തന്നെ കൊടിയ അഴിമ​തി​യും മറ്റു പ്രശ്‌ന​ങ്ങ​ളും നിലനി​ന്നി​രു​ന്നു,” അദ്ദേഹം പറയുന്നു.—സഭാ​പ്ര​സം​ഗി 4:1; യിരെ​മ്യാ​വു 10:23.

ഒടുവിൽ പാട്രിക്‌ ഉത്തര അയർലൻഡി​ലേക്കു തിരി​ച്ചു​പോ​യി. “മടങ്ങി​യെ​ത്തി​യ​പ്പോൾ ഒരു സുഹൃത്ത്‌ എന്നെ യഹോ​വ​യു​ടെ സാക്ഷി​കൾക്കു പരിച​യ​പ്പെ​ടു​ത്തി.” സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ ആരംഭി​ച്ച​പ്പോൾ, മനുഷ്യ​രു​ടെ പോരാ​ട്ട​ങ്ങൾക്കും ഭിന്നി​പ്പു​കൾക്കും ഉള്ള യഥാർഥ പരിഹാ​രം എന്താ​ണെന്നു പാട്രി​ക്കി​നു മനസ്സി​ലാ​കാൻ തുടങ്ങി. ബൈബിൾ തത്ത്വങ്ങൾ മനസ്സി​നെ​യും ഹൃദയ​ത്തെ​യും സ്‌പർശി​ച്ച​തി​ന്റെ ഫലമായി അദ്ദേഹം ദ്രുത​ഗ​തി​യിൽ ആത്മീയ പുരോ​ഗതി കൈവ​രി​ച്ചു. (എഫെസ്യർ 4:20-24) “നിലവി​ലുള്ള രാഷ്‌ട്രീയ, സാമൂ​ഹിക വ്യവസ്ഥി​തി​യെ മറിച്ചി​ടാൻ ശ്രമി​ക്കു​ന്ന​തി​നു പകരം ഞാനി​പ്പോൾ മുമ്പൊ​രി​ക്ക​ലും പ്രവേ​ശി​ക്കാൻ ധൈര്യ​പ്പെ​ടാ​തി​രുന്ന, ഗവണ്മെന്റ്‌ അനുഭാ​വി​കൾ താമസി​ക്കുന്ന പ്രദേ​ശ​ങ്ങ​ളിൽ പോലും ബൈബി​ളിൽ നിന്നുള്ള സമാധാന സന്ദേശം പ്രസം​ഗി​ക്കു​ന്നു. ബെൽഫാ​സ്റ്റിൽ ഒട്ടനവധി വിഭാ​ഗീയ കൊല​പാ​ത​കങ്ങൾ നടന്ന​പ്പോ​ഴും ഗവൺമെന്റ്‌ അനുഭാ​വി​ക​ളു​ടെ​യും ദേശീ​യ​വാ​ദി​ക​ളു​ടെ​യും പ്രദേ​ശ​ങ്ങ​ളിൽ ഒരു​പോ​ലെ സ്വത​ന്ത്ര​മാ​യി നടക്കാൻ സാധി​ച്ചി​രു​ന്നത്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കു മാത്ര​മാ​യി​രു​ന്നു,” അദ്ദേഹം പറയുന്നു. ആദിമ ക്രിസ്‌ത്യാ​നി​കളെ പോലെ നിഷ്‌പ​ക്ഷ​രാ​യി​രി​ക്കു​ന്നത്‌ ഒരു യഥാർഥ സംരക്ഷണം ആണെന്ന്‌ ഉത്തര അയർലൻഡി​ലെ മറ്റു സാക്ഷി​കളെ പോലെ അദ്ദേഹ​വും ഇപ്പോൾ തിരി​ച്ച​റി​യു​ന്നു. (യോഹ​ന്നാൻ 17:16; 18:36) അദ്ദേഹം ഇങ്ങനെ ഉപസം​ഹ​രി​ക്കു​ന്നു: “യേശു​ക്രി​സ്‌തു മുഖാ​ന്തരം യഹോവ മുഴു മനുഷ്യ​വർഗ​ത്തി​നും മർദന​ത്തിൽ നിന്നുള്ള മോച​ന​വും നീതി​യും പ്രദാനം ചെയ്യു​മെ​ന്നതു വളരെ ആശ്വാ​സ​ദാ​യ​ക​മാണ്‌.”—യെശയ്യാ​വു 32:1, 16-18.

‘എന്റെ ഏക സംരക്ഷണം തോക്കു​കൾ’

ഇനി വില്യം പറയു​ന്നതു ശ്രദ്ധിക്കൂ: “രാഷ്‌ട്രീയ, മത ഭിന്നത​യു​ടെ വിപരീത ധ്രുവ​ത്തി​ലാ​യി​രു​ന്നു ഞാൻ വളർന്നത്‌. പ്രൊ​ട്ട​സ്റ്റന്റ്‌ മുൻവി​ധി​കൾ എന്നെ ഭരിച്ചി​രു​ന്ന​തി​നാൽ കത്തോ​ലി​ക്ക​രോട്‌ എനിക്കു കടുത്ത വിദ്വേ​ഷ​മാ​യി​രു​ന്നു. നിവൃ​ത്തി​യു​ള്ളി​ട​ത്തോ​ളം കത്തോ​ലി​ക്ക​രു​ടെ കടകളിൽ ഞാൻ പോകു​മാ​യി​രു​ന്നില്ല. ഒരിക്കൽ മാത്രമേ ഞാൻ റിപ്പബ്ലിക്ക്‌ ഓഫ്‌ അയർലൻഡ്‌ സന്ദർശി​ച്ചി​ട്ടു​ള്ളൂ. നിരവധി പ്രൊ​ട്ട​സ്റ്റന്റ്‌ വിഭാ​ഗ​ങ്ങ​ളു​ടെ​യും സ്ഥാപന​ങ്ങ​ളു​ടെ​യും പ്രവർത്ത​ന​ങ്ങ​ളിൽ ഞാൻ ഉൾപ്പെ​ട്ടി​രു​ന്നു. അവയിൽ ഒരെണ്ണ​മാ​യി​രു​ന്നു ഓറഞ്ച്‌ ഓർഡർ. പ്രൊ​ട്ട​സ്റ്റന്റ്‌ മതത്തെ​യും ജീവി​ത​രീ​തി​യെ​യും പരിര​ക്ഷി​ക്കാ​നാ​യി സമർപ്പി​ക്ക​പ്പെട്ട ഒരു സംഘട​ന​യാണ്‌ അത്‌.” 22 വയസ്സു​ള്ള​പ്പോൾ വില്യം, ബ്രിട്ടീഷ്‌ സേനയു​ടെ പ്രാ​ദേ​ശിക വിഭാ​ഗ​മാ​യി​രുന്ന അൾസ്റ്റർ ഡിഫൻസ്‌ റെജി​മെ​ന്റിൽ ചേർന്നു. അതിലെ അംഗങ്ങ​ളിൽ അധികം​പേ​രും പ്രൊ​ട്ട​സ്റ്റ​ന്റു​കാർ ആയിരു​ന്നു. തന്റെ പൈതൃ​കം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി കൊല നടത്താ​നും അദ്ദേഹ​ത്തി​നു മനസ്സാ​യി​രു​ന്നു. “എന്റെ കൈവശം നിരവധി തോക്കു​കൾ ഉണ്ടായി​രു​ന്നു. വേണ്ടി​വ​രു​ന്ന​പക്ഷം അവ ഉപയോ​ഗി​ക്കാ​നും എനിക്കു മടിയി​ല്ലാ​യി​രു​ന്നു. ഒരു തോക്ക്‌ തലയണ​ക്കീ​ഴിൽ വെച്ചാണു ഞാൻ ഉറങ്ങി​യി​രു​ന്ന​തു​പോ​ലും.”

അങ്ങനെ​യി​രി​ക്കെ ഒരു വഴിത്തി​രിവ്‌ ഉണ്ടായി. “ഒരു യഹോ​വ​യു​ടെ സാക്ഷി​യോ​ടൊ​പ്പം ഒരു പഴയ വീട്‌ പുതുക്കി പണിയുന്ന ജോലി​യിൽ ഏർപ്പെ​ട്ട​പ്പോൾ സാക്ഷി​കളെ വ്യത്യ​സ്‌ത​രാ​ക്കുന്ന എന്തോ ഉള്ളതായി ഞാൻ മനസ്സി​ലാ​ക്കാൻ തുടങ്ങി. ആ സഹപ്ര​വർത്തകൻ എന്നെ വളരെ​യ​ധി​കം സ്വാധീ​നി​ച്ചു. വീടു പണി തുടരവെ, ഞാൻ അദ്ദേഹ​ത്തോ​ടു പല ചോദ്യ​ങ്ങ​ളും ചോദി​ച്ചു. അപ്പോൾ നിലവി​ലി​രുന്ന പ്രശ്‌ന​ങ്ങ​ളെ​യും മതത്തെ​യും ദൈവ​ത്തെ​യും കുറിച്ച്‌ എന്നെ അലട്ടി​യി​രുന്ന ചോദ്യ​ങ്ങ​ളാ​യി​രു​ന്നു അവ. അദ്ദേഹ​ത്തി​ന്റെ ലളിത​വും വ്യക്തവു​മായ ഉത്തരങ്ങൾ യഹോ​വ​യു​ടെ സാക്ഷികൾ വാസ്‌ത​വ​ത്തിൽ ഐക്യ​മു​ള്ള​വ​രും അക്രമ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാ​ത്ത​വ​രും രാഷ്‌ട്രീ​യ​മാ​യി നിഷ്‌പ​ക്ഷ​രും ദൈവ​ത്തോ​ടും അയൽക്കാ​ര​നോ​ടു​മുള്ള സ്‌നേ​ഹ​ത്താൽ ഭരിക്ക​പ്പെ​ടു​ന്ന​വ​രും ആണെന്നു മനസ്സി​ലാ​ക്കാൻ എന്നെ സഹായി​ച്ചു.”—യോഹ​ന്നാൻ 13:34, 35.

ബൈബിൾ അധ്യയനം തുടങ്ങി നാലു മാസത്തി​നു ശേഷം വില്യം, തനിക്കു ബന്ധമു​ണ്ടാ​യി​രുന്ന എല്ലാ മത, രാഷ്‌ട്രീയ സ്ഥാപന​ങ്ങ​ളിൽ നിന്നും രാജി​വെച്ചു. “എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്‌ ഒരു വലിയ കാൽവെ​പ്പാ​യി​രു​ന്നു. കാരണം, ദീർഘ​കാ​ല​മാ​യി പുലർത്തി പോന്നി​രുന്ന പല ആചാര​ങ്ങ​ളും ഞാൻ ഉപേക്ഷി​ക്കേ​ണ്ടി​യി​രു​ന്നു,” അദ്ദേഹം അനുസ്‌മ​രി​ക്കു​ന്നു. പക്ഷേ, ഏറ്റവും വലിയ പരി​ശോ​ധന വരാനി​രി​ക്കു​ന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ. “ഉത്തര അയർലൻഡി​ലെ സ്ഥിതി​വി​ശേഷം കണക്കി​ലെ​ടു​ത്താൽ, എന്റെ ഏക സംരക്ഷണം തോക്കു​ക​ളാ​ണെന്ന്‌ എനിക്കു തോന്നി​യി​രു​ന്നു. ഐആർഎ അർധ​സൈ​നി​കർ എന്നെ ‘ന്യായ​മാ​യും നോട്ട​പ്പു​ള്ളി’യായി കണക്കാ​ക്കി​യി​രു​ന്നു. തന്മൂലം, തോക്കു​കൾ ഉപേക്ഷി​ക്കുക അത്ര എളുപ്പ​മാ​യി​രു​ന്നില്ല.” എന്നുവ​രി​കി​ലും, യെശയ്യാ​വു 2:2-4-ൽ കൊടു​ത്തി​രി​ക്കു​ന്നതു പോലുള്ള ബൈബിൾ ബുദ്ധി​യു​പ​ദേ​ശങ്ങൾ അദ്ദേഹ​ത്തി​ന്റെ വീക്ഷണ​ത്തി​നു ക്രമേണ മാറ്റം വരുത്തി. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ കാര്യ​ത്തിൽ എന്നപോ​ലെ തന്റെ കാര്യ​ത്തി​ലും യഥാർഥ രക്ഷ ഒടുവിൽ യഹോവ ആയിരി​ക്കും എന്ന്‌ അദ്ദേഹം മനസ്സി​ലാ​ക്കി. തുടർന്ന്‌, വില്യം തോക്കു​കൾ ഉപേക്ഷി​ച്ചു.

“ആജീവ​നാന്ത ശത്രു​ക്ക​ളാ​യി മുമ്പു ഞാൻ വീക്ഷി​ക്കു​മാ​യി​രുന്ന ആളുക​ളു​മാ​യി ഇപ്പോൾ എനിക്ക്‌ ആഴമേ​റി​യ​തും നിലനിൽക്കു​ന്ന​തു​മായ സുഹൃ​ദ്‌ബന്ധം ഉണ്ട്‌ എന്നതാണ്‌ എന്നെ ഏറെ സന്തോ​ഷി​പ്പി​ക്കുന്ന ഒരു സംഗതി. കൂടാതെ, മുമ്പ്‌ ‘നിരോ​ധിത മേഖലകൾ’ ആയി ഞാൻ വീക്ഷി​ച്ചി​രുന്ന സ്ഥലങ്ങളിൽ ബൈബി​ളി​ലെ സന്ദേശം എത്തിക്കാൻ സാധി​ക്കു​ന്നത്‌ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം യഥാർഥ സന്തോ​ഷ​ത്തി​നുള്ള ഒരു കാരണ​മാണ്‌. എന്നെയും എന്റെ കുടും​ബ​ത്തെ​യും സത്യം സ്വാധീ​നി​ച്ചി​രി​ക്കുന്ന വിധത്തെ കുറിച്ചു ചിന്തി​ക്കു​മ്പോൾ, യഹോ​വ​യോ​ടും അവന്റെ സംഘട​ന​യോ​ടും എന്നും കൃതജ്ഞ​ത​യു​ള്ളവർ ആയിരി​ക്കേ​ണ്ട​തു​ണ്ടെന്നു ഞാൻ തിരി​ച്ച​റി​യു​ന്നു,” വില്യം പറയുന്നു.

‘ഒന്നിനും ഒരർഥ​വും ഉള്ളതായി തോന്നി​യില്ല’

ഇനി റോബർട്ടി​ന്റെ​യും തെരേ​സ​യു​ടെ​യും കാര്യ​മെ​ടു​ക്കാം. അവരുടെ പശ്ചാത്ത​ലങ്ങൾ തികച്ചും വ്യത്യ​സ്‌തം ആയിരു​ന്നു. “അടിയു​റച്ച ഒരു പ്രൊ​ട്ട​സ്റ്റന്റ്‌ കുടും​ബം ആയിരു​ന്നു ഞങ്ങളു​ടേത്‌. എന്റെ കുടും​ബാം​ഗ​ങ്ങ​ളിൽ ചിലർ അർധ​സൈ​നിക പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ട്ടി​രു​ന്നു. 19 വയസ്സു​ള്ള​പ്പോൾ ഞാൻ ബ്രിട്ടീഷ്‌ സേനയു​ടെ അൾസ്റ്റർ ഡിഫൻസ്‌ റെജി​മെ​ന്റിൽ ചേർന്നു. തെരേസ താമസി​ച്ചി​രുന്ന സ്ഥലത്താ​യി​രു​ന്നു ഞാൻ കൂടുതൽ സമയവും റോന്തു ചുറ്റി​യി​രു​ന്നത്‌. ഒരു ദിവസം രാത്രി റോന്തു ചുറ്റുന്ന പതിവു ജോലി​ക്കു പകരം വേറെ ചില ജോലി​കൾ എന്നെ ഏൽപ്പിച്ചു. അന്നു രാത്രി, ഞാൻ പതിവാ​യി യാത്ര ചെയ്‌തി​രുന്ന ലാൻഡ്‌ റോവർ ആരോ അഗ്നിക്കി​ര​യാ​ക്കി. രണ്ടു സൈനി​കർ മരണമ​ടഞ്ഞു, വേറെ രണ്ടു പേർക്കു പരിക്കു​പറ്റി,” റോബർട്ട്‌ പറയുന്നു.

ജീവി​ത​ത്തി​ന്റെ അർഥത്തെ കുറിച്ചു റോബർട്ട്‌ ചിന്തി​ക്കാൻ തുടങ്ങി. “ഞാൻ എല്ലായ്‌പോ​ഴും ദൈവ​ത്തിൽ വിശ്വ​സി​ച്ചി​രു​ന്നു. എങ്കിലും, ഉത്തര അയർലൻഡി​ലെ അവസ്ഥ കാണു​മ്പോൾ ഒന്നിനും ഒരർഥം ഉള്ളതായി എനിക്കു തോന്നി​യില്ല. ഞാൻ ദൈവ​ത്തോ​ടു പ്രാർഥി​ക്കാൻ തുടങ്ങി. അവൻ യഥാർഥ​ത്തിൽ അസ്‌തി​ത്വ​ത്തിൽ ഉണ്ടെങ്കിൽ, ജീവിതം നയിക്കേണ്ട ശരിയായ മാർഗം ഏതാ​ണെന്ന്‌ എനിക്കു കാണിച്ചു തരേണമേ എന്നു ഞാൻ അവനോട്‌ അപേക്ഷി​ച്ചു. ഒരു സത്യമതം എവി​ടെ​യെ​ങ്കി​ലും ഉണ്ടായി​രി​ക്കണം എന്നു ഞാൻ പ്രാർഥ​ന​യിൽ ദൈവ​ത്തോ​ടു പറയു​ന്നത്‌ ഓർക്കു​ന്നു!” കുറെ ദിവസ​ങ്ങൾക്കു ശേഷം ഒരു യഹോ​വ​യു​ടെ സാക്ഷി റോബർട്ടി​നെ സന്ദർശി​ച്ചു, ഏതാനും സാഹി​ത്യ​ങ്ങ​ളും അദ്ദേഹ​ത്തി​നു നൽകി. അന്നു രാത്രി റോന്തു ചുറ്റൽ കഴിഞ്ഞ്‌ വളരെ വൈകി വീട്ടിൽ എത്തിയ റോബർട്ട്‌ ആ സാഹി​ത്യ​ങ്ങൾ വായി​ക്കാൻ തുടങ്ങി. രാവിലെ അഞ്ചു മണി​യോ​ടെ അദ്ദേഹം അതു വായി​ച്ചു​തീർത്തു. “പെട്ടെ​ന്നു​തന്നെ ഞാൻ സത്യത്തി​ന്റെ ധ്വനി തിരി​ച്ച​റി​ഞ്ഞു. അവയിൽ പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ല്ലാം ബൈബി​ളിൽ നിന്നു​തന്നെ ഉള്ളതാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യി,” അദ്ദേഹം പറയുന്നു. (2 തിമൊ​ഥെ​യൊസ്‌ 3:16) ബൈബിൾ പഠിക്കാൻ തുടങ്ങിയ അദ്ദേഹം താമസി​യാ​തെ തന്റെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു.

‘സാക്ഷികൾ എല്ലായ്‌പോ​ഴും ബൈബി​ളി​ലേക്കു ഞങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു’

നേരെ മറിച്ച്‌, കത്തോ​ലി​ക്കാ പശ്ചാത്തലം ആയിരു​ന്നു തെരേ​സ​യു​ടേത്‌. അതേസ​മയം തന്നെ, അവൾ അങ്ങേയ​റ്റത്തെ ദേശീയ അനുഭാ​വി​യും ആയിരു​ന്നു. “ചെറു​പ്പ​ത്തി​ലേ​തന്നെ ഞാൻ ‘ഷിൻ ഫേൻ’ b എന്ന സംഘട​ന​യിൽ ചേർന്നു. ഇത്‌ അർധ​സൈ​നിക പ്രവർത്ത​ന​ങ്ങളെ പിന്തു​ണ​യ്‌ക്കു​ന്ന​തി​ലേക്ക്‌ എന്നെ നയിച്ചു. സൈനിക പോരാ​ട്ട​ത്തി​നു വേണ്ടി ഫണ്ടു രൂപീ​ക​രി​ക്കാൻ ഞാൻ സഹായി​ച്ചു. ഞങ്ങളുടെ പ്രദേ​ശത്തു നടന്നി​രുന്ന സകലതും ഞാൻ ഐആർഎ-യെ അറിയി​ച്ചു​പോ​ന്നു. പൊലീ​സി​നും റോന്തു​ചു​റ്റുന്ന സൈന്യ​ത്തി​നും നേരെ​യുള്ള കല്ലേറി​ലും പ്രക്ഷോ​ഭ​ങ്ങ​ളി​ലും ഞാൻ പങ്കെടു​ത്തി​രു​ന്നു,” തെരേസ സമ്മതിച്ചു പറയുന്നു.

തെരേ​സ​യു​ടെ കുടും​ബാം​ഗ​ങ്ങ​ളിൽ ചിലർ ബൈബിൾ പഠിക്കാൻ തുടങ്ങി​യത്‌ അവളിൽ കൗതുകം ജനിപ്പി​ച്ചു. ദൈവ​വ​ച​ന​ത്തി​ന്റെ ശക്തി അവളിൽ കാര്യ​മായ സ്വാധീ​നം ചെലുത്തി. “ഏതൊരു ചോദ്യ​ത്തി​ന്റെ​യും ഉത്തരത്തി​നാ​യി സാക്ഷികൾ എല്ലായ്‌പോ​ഴും ബൈബി​ളി​ലേക്കു ഞങ്ങളുടെ ശ്രദ്ധ ക്ഷണിക്കു​മാ​യി​രു​ന്നു,” അവൾ പറയുന്നു. ദാനീ​യേൽ 2:44-ലെ വാഗ്‌ദാ​നം ശരിക്കും കണ്ണു തുറപ്പി​ക്കുന്ന ഒന്നുതന്നെ ആയിരു​ന്നു. ഞങ്ങൾ നിർമാർജനം ചെയ്യാൻ പോരാ​ടുന്ന സകലവിധ അനീതി​ക​ളും ഇല്ലായ്‌മ​ചെ​യ്യാ​നുള്ള യഥാർഥ മാർഗം ദൈവ​രാ​ജ്യ​മാണ്‌ എന്നു ഞാൻ മനസ്സി​ലാ​ക്കി.” അർധ​സൈ​നി​കർ നടത്തുന്ന ചില കൊടും​ക്രൂ​ര​ത​ക​ളിൽ അവൾക്കു പെട്ടെ​ന്നു​തന്നെ വെറുപ്പു തോന്നി തുടങ്ങി. ഉദാഹ​ര​ണ​ത്തിന്‌, സൈനി​ക​രോ മറ്റുള്ള​വ​രോ കൊല്ല​പ്പെ​ടു​ക​യോ അവർക്ക്‌ അംഗ​ച്ഛേദം സംഭവി​ക്കു​ക​യോ ചെയ്യു​ന്ന​തും കൊടിയ ദുഃഖ​വും ഹൃദയ​വേ​ദ​ന​യും അവരുടെ കുടും​ബാം​ഗ​ങ്ങളെ തളർത്തു​ന്ന​തു​മായ ഒരു തീവ്ര​വാദ പ്രവർത്ത​നത്തെ കുറി​ച്ചുള്ള വാർത്ത കേട്ട്‌ അനുക​മ്പ​യും മാന്യ​ത​യും ഉള്ള ഒരാൾ സന്തോ​ഷി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌ എന്നു തെരേ​സ​യ്‌ക്കു മനസ്സി​ലാ​യില്ല. അവളും ബൈബിൾ സത്യ​ത്തോ​ടു പ്രതി​ക​രി​ക്കു​ക​യും തന്റെ ചിന്താ​ഗ​തി​യെ പൊരു​ത്ത​പ്പെ​ടു​ത്താൻ ദൈവിക തത്ത്വങ്ങളെ അനുവ​ദി​ക്കു​ക​യും ചെയ്‌തു. തന്റെ ജീവിതം ദൈവ​ത്തി​നു സമർപ്പിച്ച്‌ അവൾ പെട്ടെ​ന്നു​തന്നെ സ്‌നാ​പ​ന​മേറ്റു.—സദൃശ​വാ​ക്യ​ങ്ങൾ 2:1-5, 10-14.

ഉത്തര അയർലൻഡിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു യോഗ​ത്തിൽവെച്ച്‌ തെരേ​സ​യും റോബർട്ടും പരസ്‌പരം കണ്ടുമു​ട്ടി. അവൾ പറയുന്നു: “ആദ്യമാ​യി റോബർട്ടി​നെ കണ്ടപ്പോൾ, സമീപ കാലം വരെ ബ്രിട്ടീഷ്‌ സേനാം​ഗ​മാ​യി കണക്കാ​ക്കു​മാ​യി​രുന്ന ഒരുവ​നോ​ടാ​ണു ശാന്തമാ​യും സമാധാ​ന​പൂർണ​മാ​യും സംസാ​രി​ക്കു​ന്ന​തെന്നു വിശ്വ​സി​ക്കാൻ എനിക്കു പ്രയാസം തോന്നി. ആഴത്തിൽ വേരൂ​ന്നിയ വിദ്വേ​ഷ​വും മുൻവി​ധി​ക​ളും നീക്കം ചെയ്യാൻ ദൈവ​വ​ചനം എന്നെ തീർച്ച​യാ​യും സഹായി​ച്ചു.” വ്യത്യസ്‌ത പാരമ്പ​ര്യ​ങ്ങ​ളും സംസ്‌കാ​ര​ങ്ങ​ളും നിമിത്തം സംജാ​ത​മാ​കുന്ന വിദ്വേ​ഷ​ത്താ​ലും മുൻവി​ധി​യാ​ലും വിഭജി​തർ ആയിരി​ക്കു​ന്ന​തി​നു പകരം തങ്ങൾക്കി​ട​യിൽ ഇപ്പോൾ പൊതു​വായ പല സംഗതി​ക​ളും ഉള്ളതായി തെരേ​സ​യും റോബർട്ടും മനസ്സി​ലാ​ക്കി. അതിൽ പ്രഥമ സ്ഥാനത്തു നിന്നത്‌ യഹോ​വ​യാം ദൈവ​ത്തോ​ടുള്ള സ്‌നേഹം ആയിരു​ന്നു. പരസ്‌പരം വിവാ​ഹി​ത​രായ അവർ ഇപ്പോൾ, ഈ പ്രക്ഷുബ്‌ധ ദേശത്തെ സകല പശ്ചാത്ത​ല​ങ്ങ​ളി​ലും മതവി​ശ്വാ​സ​ങ്ങ​ളി​ലും നിന്നുള്ള ആളുക​ളു​ടെ അടുത്തു ദൈവ​ത്തി​ന്റെ സമാധാന സന്ദേശം എത്തിക്കു​ന്ന​തിന്‌ ഒരുമി​ച്ചു പ്രവർത്തി​ക്കു​ന്നു.

അയർലൻഡി​ലെ മറ്റു ചിലർക്കും സമാന​മായ അനുഭ​വ​ങ്ങ​ളുണ്ട്‌. ദൈവ​ത്തി​ന്റെ നിശ്വസ്‌ത വചനത്തി​നു ചെവി​കൊ​ടു​ക്കു​ക​യും അതിലെ പഠിപ്പി​ക്ക​ലു​കൾ പിൻപ​റ്റു​ക​യും ചെയ്യു​ന്ന​തി​ന്റെ ഫലമായി അവർ മനുഷ്യ​രു​ടെ ‘തത്വജ്ഞാ​ന​ത്തി​ലും വെറും വഞ്ചനയി​ലും’ നിന്ന്‌ രക്ഷപ്പെ​ട്ടി​രി​ക്കു​ന്നു. (കൊ​ലൊ​സ്സ്യർ 2:8) അവർ ഇപ്പോൾ, ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽ പൂർണ​മാ​യി ആശ്രയി​ക്കു​ന്നു. വിഭാ​ഗീ​യ​ത​യും മറ്റു കാരണ​ങ്ങ​ളും നിമി​ത്ത​മുള്ള അക്രമ​ങ്ങ​ളിൽ നിന്നു സ്വത​ന്ത്ര​മായ, സമാധാ​ന​പൂർണ​മായ ഭാവി സംബന്ധിച്ച തങ്ങളുടെ പ്രത്യാ​ശയെ കുറിച്ചു കേൾക്കാൻ ആഗ്രഹി​ക്കുന്ന ഏതൊ​രാ​ളു​മാ​യും അതു പങ്കു​വെ​ക്കാൻ അവർക്കു സന്തോ​ഷ​മേ​യു​ള്ളൂ.—യെശയ്യാ​വു 11:6-9.

[അടിക്കു​റി​പ്പു​കൾ]

a പേരുകൾ യഥാർഥമല്ല.

b പ്രൊവിഷനൽ ഐആർഎ-യുമായി അടുത്തു ബന്ധപ്പെട്ടു പ്രവർത്തി​ക്കുന്ന ഒരു രാഷ്‌ട്രീയ പാർട്ടി.

[10-ാം പേജിലെ ചിത്രങ്ങൾ]

ഉത്തര അയർലൻഡിൽ ഉടനീളം ചുവർ ചിത്ര​ങ്ങ​ളിൽ അർധ​സൈ​നി​ക​രു​ടെ പോരാ​ട്ട​ങ്ങളെ പ്രകീർത്തി​ച്ചി​രി​ക്കു​ന്നു