വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസംഘത്തിലെ പുതിയ അംഗങ്ങൾ

ഭരണസംഘത്തിലെ പുതിയ അംഗങ്ങൾ

ഭരണസംഘത്തിലെ പുതിയ അംഗങ്ങൾ

വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയയുടെ വാർഷിക യോഗം 1999 ഒക്‌ടോബർ 2 ശനിയാഴ്‌ച സമാപിച്ചത്‌ വിസ്‌മയിപ്പിക്കുന്ന ഒരു അറിയിപ്പോടെ ആയിരുന്നു. യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിൽ നാല്‌ പുതിയ അംഗങ്ങളെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു എന്നതായിരുന്നു അത്‌. നേരിട്ടോ ടെലിഫോൺ വഴിയോ ആ പരിപാടി ശ്രദ്ധിച്ചുകൊണ്ടിരുന്ന 10,594 പേരെയും ആ അറിയിപ്പ്‌ പുളകംകൊള്ളിച്ചു. സാമുവെൽ എഫ്‌. ഹെർഡ്‌; എം. സ്റ്റീഫൻ ലെറ്റ്‌; ഗൈ എച്ച്‌. പിയേഴ്‌സ്‌; ഡേവിഡ്‌ എച്ച്‌. സ്‌പ്ലെയ്‌ൻ എന്നീ അഭിഷിക്ത ക്രിസ്‌ത്യാനികൾ ആണ്‌ പുതിയ അംഗങ്ങൾ.

• സാമുവെൽ ഹെർഡ്‌ 1958-ൽ പയനിയറിങ്‌ ആരംഭിച്ചു. 1965 മുതൽ 1997 വരെ അദ്ദേഹം സർക്കിട്ട്‌-ഡിസ്‌ട്രിക്‌റ്റ്‌ വേലയിൽ ആയിരുന്നു. തുടർന്ന്‌ അദ്ദേഹവും ഭാര്യ ഗ്ലോറിയയും ഐക്യനാടുകളിലെ ബെഥേൽ കുടുംബത്തിന്റെ ഭാഗമായി. ഹെർഡ്‌ സഹോദരന്‌ അവിടെ സേവന വിഭാഗത്തിൽ ആയിരുന്നു നിയമനം. സേവന കമ്മിറ്റിയിൽ ഒരു സഹായിയായും അദ്ദേഹം സേവിച്ചിരുന്നു.

• സ്റ്റീഫൻ ലെറ്റ്‌ പയനിയറിങ്‌ ആരംഭിച്ചത്‌ 1966 ഡിസംബറിലാണ്‌. 1967 മുതൽ 1971 വരെ അദ്ദേഹം ഐക്യനാടുകളിലെ ബെഥേലിൽ സേവിച്ചു. 1971 ഒക്‌ടോബറിൽ സൂസനെ വിവാഹം കഴിച്ച അദ്ദേഹം പ്രത്യേക പയനിയർ സേവനം ഏറ്റെടുത്തു. 1979 മുതൽ 1998 വരെ അദ്ദേഹം ഒരു സർക്കിട്ട്‌ മേൽവിചാരകനായി സേവിച്ചു. 1998 ഏപ്രിൽ മുതൽ അദ്ദേഹവും സൂസനും ഐക്യനാടുകളിലെ ബെഥേൽ കുടുംബത്തിന്റെ ഭാഗമാണ്‌. അവിടെ സേവന വിഭാഗത്തിൽ ആയിരുന്നു അദ്ദേഹത്തിന്‌ നിയമനം. പഠിപ്പിക്കൽ കമ്മിറ്റിയിൽ ഒരു സഹായിയായും അദ്ദേഹം സേവിച്ചിരുന്നു.

• ഗൈ പിയേഴ്‌സിന്‌ തന്റെ മക്കളെ വളർത്തേണ്ട ചുമതല ഉണ്ടായിരുന്നു. തുടർന്ന്‌, 1982 ഏപ്രിലിൽ അദ്ദേഹവും ഭാര്യയും പയനിയറിങ്‌ ആരംഭിച്ചു. 1986 മുതൽ 1997 വരെ അദ്ദേഹം ഒരു സർക്കിട്ട്‌ മേൽവിചാരകനായി സേവിച്ചു. തുടർന്ന്‌ അദ്ദേഹവും ഭാര്യ പെന്നിയും ബ്രുക്ലിൻ ബെഥേൽ കുടുംബത്തിന്റെ ഭാഗമായി. പിയേഴ്‌സ്‌ സഹോദരൻ പേഴ്‌സണൽ കമ്മിറ്റിയിൽ ഒരു സഹായിയായി സേവിക്കുകയായിരുന്നു.

• ഡേവിഡ്‌ സ്‌പ്ലെയ്‌ൻ പയനിയറിങ്‌ തുടങ്ങിയത്‌ 1963 സെപ്‌റ്റംബറിൽ ആണ്‌. ഗിലെയാദ്‌ സ്‌കൂളിന്റെ 42-ാമത്തെ ക്ലാസ്സിൽനിന്ന്‌ ബിരുദം നേടിയ അദ്ദേഹം ആഫ്രിക്കയിലെ സെനെഗലിൽ ഒരു മിഷനറിയായി സേവിച്ചിരുന്നു. തുടർന്ന്‌ 19 വർഷം അദ്ദേഹം കാനഡയിൽ സർക്കിട്ട്‌ വേലയിൽ ആയിരുന്നു. അദ്ദേഹവും ഭാര്യ ലിൻഡയും 1990 മുതൽ ഐക്യനാടുകളിലെ ബെഥേലിൽ ആണ്‌. സ്‌പ്ലെയ്‌ൻ സഹോദരൻ അവിടെ സേവന, എഴുത്ത്‌ വിഭാഗങ്ങളിലാണു സേവിച്ചിരിക്കുന്നത്‌. 1998 മുതൽ അദ്ദേഹം എഴുത്തു കമ്മിറ്റിയുടെ ഒരു സഹായിയും ആയിരുന്നു.

ഈ നാല്‌ പുതിയ അംഗങ്ങൾക്കു പുറമേ, സി. ഡബ്ല്യൂ. ബാർബർ, ജെ. ഇ. ബാർ, എം. ജി. ഹെൻഷൽ, ജി. ലോഷ്‌, റ്റി. ജാരറ്റ്‌സ്‌, കെ. എഫ്‌. ക്ലൈയ്‌ൻ, എ. ഡി. ഷ്രോഡർ, എൽ. എ. സ്വിംഗൾ, ഡി. സിഡ്‌ലിക്‌ എന്നിവരാണ്‌ ഇപ്പോൾ ഭരണസംഘത്തിൽ ഉള്ളത്‌. ഇപ്പോൾ അംഗസംഖ്യ വർധിച്ചിരിക്കുന്ന ഭരണസംഘം ലോകമെങ്ങുമുള്ള ദൈവജനത്തിന്റെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുകയും അവരുടെ ആത്മീയ താത്‌പര്യങ്ങളെ മുൻനിർത്തി സേവിക്കുകയും ചെയ്യുന്നതിൽ തുടരവെ, യഹോവ അവരെ തുടർന്നും അനുഗ്രഹിക്കുകയും ബലപ്പെടുത്തുകയും ചെയ്യുമാറാകട്ടെ എന്നാണ്‌ എല്ലാവരുടെയും പ്രാർഥന.