വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചുവോ? അങ്ങനെയെങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:

കൊറിയക്കാർക്ക്‌ ക്രിസ്‌തുമസ്സിനെ സ്വീകരിക്കുക എളുപ്പമാക്കിത്തീർത്തത്‌ എന്ത്‌?

ഡിസംബർ മാസത്തിൽ ചിമ്മിനിയിലൂടെ സമ്മാനങ്ങളുമായി വരുന്ന ഒരു അടുക്കള ദേവനെ കുറിച്ചുള്ള വിശ്വാസം കൊറിയയിലും മറ്റുചില ദേശങ്ങളിലും നിലനിന്നിരുന്നു. കൂടാതെ, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഡിസംബർ മാസങ്ങളിൽ യു.എസ്‌. സൈനികർ സ്ഥലത്തെ പള്ളികളിൽ കൂടിവന്ന്‌ സമ്മാനങ്ങളും ദുരിതാശ്വാസ സഹായങ്ങളും നൽകിയിരുന്നു.—12/15, പേജുകൾ 4, 5.

യെശയ്യാവു 21:8-ന്റെ നിവൃത്തിയായി നമ്മുടെ നാളുകളിൽ ദൈവം ഉപയോഗിക്കുന്ന “കാവൽക്കാരൻ” ആരാണ്‌?

ആത്മാഭിഷിക്ത ക്രിസ്‌ത്യാനികളാണ്‌ കാവൽക്കാരൻ വർഗമായി സേവിക്കുന്നത്‌. ബൈബിൾ പ്രവചനത്തെ നിവർത്തിക്കുന്ന ലോക സംഭവങ്ങളുടെ അർഥം സംബന്ധിച്ച്‌ അവർ ആളുകളെ ജാഗരൂകരാക്കിയിരിക്കുന്നു. തിരുവെഴുത്തു വിരുദ്ധമായ പഠിപ്പിക്കലുകളും ആചാരങ്ങളും ഏതാണെന്നു തിരിച്ചറിഞ്ഞ്‌ അവയെ ഒഴിവാക്കാൻ അവർ ബൈബിൾ വിദ്യാർഥികളെ സഹായിക്കുകയും ചെയ്‌തിരിക്കുന്നു.—1/1, പേജുകൾ 8, 9.

“പോളിഷ്‌ ബ്രദറെൻകാർ” ആരായിരുന്നു?

16-ഉം 17-ഉം നൂറ്റാണ്ടുകളിൽ പോളണ്ടിൽ ഉണ്ടായിരുന്ന ഒരു ചെറിയ മതവിഭാഗമായിരുന്നു അവർ. ബൈബിൾ അടുത്തു പിൻപറ്റുകയും അക്കാരണത്താൽത്തന്നെ ത്രിത്വം, ശിശുസ്‌നാപനം, നരകാഗ്നി എന്നിങ്ങനെ അന്നു നിലവിലുണ്ടായിരുന്ന സഭാപഠിപ്പിക്കലുകളെ അവർ തള്ളിക്കളയുകയും ചെയ്‌തിരുന്നു. കാലാന്തരത്തിൽ അവർ കഠിനമായ പീഡനത്തിനു വിധേയരാകുകയും മറ്റു ദേശങ്ങളിലേക്കു ചിതറിക്കപ്പെടുകയും ചെയ്‌തു.—1/1, പേജുകൾ 21-3.

ഫ്യൂച്ചറോളജിസ്റ്റുകളുടെയോ ജ്യോത്സ്യരുടെയോ പ്രവചനങ്ങളിൽനിന്നു വ്യത്യസ്‌തമായി ബൈബിൾ പ്രവചനങ്ങളിൽ വിശ്വാസം അർപ്പിക്കാൻ സാധിക്കുന്നത്‌ എന്തുകൊണ്ട്‌?

യഹോവയെയും ബൈബിളിനെയും അവഗണിക്കുന്നതുകൊണ്ട്‌ പ്രവാചകന്മാരായി ചമയുന്ന ഫ്യൂച്ചറോളജിസ്റ്റുകളുടെയും ജ്യോത്സ്യരുടെയുമൊക്കെ പ്രവചനങ്ങൾ തെറ്റിപ്പോകുന്നു. ലോകസംഭവങ്ങൾ ദൈവോദ്ദേശ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കാനും അതുവഴി നിത്യമായ പ്രയോജനം ആസ്വദിക്കാനും നിങ്ങളെയും കുടുംബത്തെയും സഹായിക്കാൻ ബൈബിൾ പ്രവചനങ്ങൾക്കു മാത്രമേ കഴിയൂ.—1/15, പേജ്‌ 3.

നാം ജീവിക്കുന്നത്‌ അന്ത്യകാലത്താണ്‌ എന്നതിനുള്ള ചില തെളിവുകൾ ഏവ?

സാത്താനെ സ്വർഗത്തിൽനിന്നു പുറത്താക്കിയതിന്റെ ഫലങ്ങൾ നാം കാണുന്നു. (വെളിപ്പാടു 12:9) വെളിപ്പാടു 17:9-11-ൽ പരാമർശിച്ചിരിക്കുന്ന അവസാനത്തെ ‘രാജാവിന്റെ’ കാലത്താണു നാം ജീവിക്കുന്നത്‌. ക്രിസ്‌തുവിന്റെ യഥാർഥ അഭിഷിക്ത ശിഷ്യന്മാരുടെ എണ്ണം കുറഞ്ഞുവരികയാണ്‌. എന്നാൽ മഹോപദ്രവം തുടങ്ങുമ്പോൾ അവരിൽ ചിലർ ഭൂമിയിൽ ഉണ്ടായിരിക്കുമെന്നു തെളിവുകൾ സൂചിപ്പിക്കുന്നു.—1/15, പേജുകൾ 12, 13.

ഹബക്കൂക്‌ പുസ്‌തകം എഴുതപ്പെട്ടത്‌ എന്നായിരുന്നു, ആ പുസ്‌തകത്തിൽ നാം തത്‌പരരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

പൊ.യു.മു. 628-നോടടുത്താണ്‌ ആ ബൈബിൾ പുസ്‌തകം എഴുതപ്പെട്ടത്‌. പുരാതന യഹൂദയ്‌ക്കും ബാബിലോണിനും എതിരെയുള്ള യഹോവയുടെ ന്യായവിധികൾ അതിൽ അടങ്ങിയിരിക്കുന്നു. ഇന്നത്തെ ദുഷ്ട വ്യവസ്ഥിതിയുടെ മേൽ പെട്ടെന്നുതന്നെ നിർവഹിക്കപ്പെടാനിരിക്കുന്ന ദിവ്യ ന്യായവിധിയെ കുറിച്ചും അതിൽ പ്രതിപാദിച്ചിട്ടുണ്ട്‌.—2/1, പേജ്‌ 8.

പ്രാപ്‌തിയുള്ള ഒരു ഭാര്യയെ തിരഞ്ഞെടുക്കുന്നതിനോടുള്ള ബന്ധത്തിൽ ഒരു അമ്മ നൽകുന്ന ജ്ഞാനോപദേശം ബൈബിളിൽ എവിടെയാണ്‌ ഉള്ളത്‌?

സദൃശവാക്യങ്ങൾ എന്ന പുസ്‌തകത്തിന്റെ 31-ാം അധ്യായത്തിൽ അത്തരം ജ്ഞാനോപദേശങ്ങൾ കാണാം.—2/1, പേജുകൾ 30, 31.

‘ക്രിസ്‌തുവിന്റെ മനസ്സ്‌’ നമുക്കു വെളിപ്പെടുത്തിത്തന്നതിന്‌ നാം യഹോവയോടു കൃതജ്ഞതയുള്ളവർ ആയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌? (1 കൊരിന്ത്യർ 2:16)

സുവിശേഷ വിവരണങ്ങളിലൂടെ യേശുവിന്റെ ചിന്താഗതികളെയും വികാരങ്ങളെയും പ്രവർത്തനങ്ങളെയും മുൻഗണനകളെയും കുറിച്ചു മനസ്സിലാക്കാൻ യഹോവ നമ്മെ പ്രാപ്‌തരാക്കിയിരിക്കുന്നു. യേശുവിന്റെ മാതൃക കൂടുതൽ അടുത്തു പിൻപറ്റാൻ ഇത്‌ നമ്മെ സഹായിക്കും, വിശേഷിച്ചും ജീവരക്ഷാകരമായ സുവാർത്താ ഘോഷണത്തിനു നാം കൊടുക്കുന്ന പ്രാധാന്യത്തിന്റെ കാര്യത്തിൽ.—2/15, പേജ്‌ 25.

ദൈവം ഇന്ന്‌ പ്രാർഥനകൾക്ക്‌ ഉത്തരം നൽകുന്നുണ്ടോ?

തീർച്ചയായും. ദൈവം എല്ലാ പ്രാർഥനകൾക്കും ഉത്തരം നൽകുന്നില്ലെന്നു ബൈബിൾ പറയുന്നുണ്ടെങ്കിലും വൈവാഹിക പ്രശ്‌നങ്ങളും മറ്റുമായി ബന്ധപ്പെട്ട്‌ ആശ്വാസത്തിനും സഹായത്തിനും വേണ്ടിയുള്ള ആളുകളുടെ പ്രാർഥനയ്‌ക്ക്‌ അവൻ മിക്കപ്പോഴും ഉത്തരം നൽകിയിട്ടുണ്ടെന്ന്‌ ആധുനികകാല അനുഭവങ്ങൾ തെളിയിക്കുന്നു.—3/1, പേജുകൾ 3-7.

നമുക്ക്‌ ദൈവത്തിൽ നിന്നുള്ള ശക്തി എങ്ങനെ ആർജിക്കാൻ കഴിയും?

പ്രാർഥനയിൽ നമുക്ക്‌ അതിനായി ദൈവത്തോടു യാചിക്കാൻ കഴിയും. കൂടാതെ, ബൈബിളിൽനിന്നും ക്രിസ്‌തീയ സഹവാസത്തിൽനിന്നും നമുക്ക്‌ ശക്തി ആർജിക്കാൻ സാധിക്കും.—3/1, പേജുകൾ 15, 16.

ക്രിസ്‌തീയ യോഗങ്ങളിൽനിന്നു കൂടുതൽ പ്രയോജനം നേടാൻ മാതാപിതാക്കൾക്കു തങ്ങളുടെ കുട്ടികളെ എങ്ങനെ സഹായിക്കാൻ കഴിയും?

യോഗങ്ങൾക്കു മുമ്പ്‌ കുട്ടികളെ കുറച്ചു നേരം ഉറക്കിക്കൊണ്ട്‌ യോഗസമയത്ത്‌ ഉണർന്നിരിക്കാൻ അവരെ സഹായിക്കാൻ മാതാപിതാക്കൾക്കു കഴിയും. യോഗസമയത്തു “കുറിപ്പുകൾ” എടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ഉദാഹരണത്തിന്‌, പരിചിതമായ വാക്കുകളോ പേരുകളോ ഓരോ തവണ കേൾക്കുമ്പോഴും ഒരു ചെറിയ കടലാസിൽ അടയാളമിടാൻ അവരോട്‌ ആവശ്യപ്പെടുക.—3/15, പേജുകൾ 17, 18.

ഇയ്യോബിന്റെ മാതൃകയിൽനിന്ന്‌ നമുക്കു പഠിക്കാൻ കഴിയുന്ന ചില കാര്യങ്ങൾ ഏവ?

ദൈവവുമായുള്ള ബന്ധത്തിന്‌ ഇയ്യോബ്‌ ഒന്നാം സ്ഥാനം നൽകി, സഹമനുഷ്യരോട്‌ നീതിനിഷ്‌ഠമായ വിധത്തിൽ ഇടപെട്ടു, വിവാഹ ഇണയോടു വിശ്വസ്‌തനായിരിക്കാൻ കഠിനമായി ശ്രമിച്ചു, കുടുംബത്തിന്റെ ആത്മീയത സംബന്ധിച്ച്‌ ചിന്തയുള്ളവനായിരുന്നു, പരിശോധനയിൻ കീഴിൽ വിശ്വസ്‌തമായി സഹിച്ചുനിന്നു.—3/15, പേജുകൾ 25-7.

നിഗൂഢ സന്ദേശങ്ങൾ സംബന്ധിച്ച്‌ ഉൾക്കാഴ്‌ച നൽകുന്ന തരം ഗൂഢഭാഷ ബൈബിളിന്‌ ഉണ്ടോ?

ഇല്ല. ബൈബിളിന്റെ കാര്യത്തിൽ മാത്രമല്ല, ചില ലൗകിക പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിലും ഗൂഢഭാഷ ഉണ്ട്‌ എന്ന അവകാശവാദം ഉന്നയിക്കാൻ കഴിയുമെന്നതാണു സത്യം. എബ്രായ കയ്യെഴുത്തു പ്രതികളിൽ എല്ലാറ്റിലും ഒരേ അക്ഷരവിന്യാസം തന്നെയാണ്‌ ഉള്ളതെങ്കിലേ ബൈബിളിൽ ഉണ്ടെന്നു കരുതപ്പെടുന്ന നിഗൂഢ സന്ദേശങ്ങൾ കണ്ടെത്താനാകൂ. എന്നാൽ എബ്രായ ഭാഷയിലുള്ള വിവിധ കയ്യെഴുത്തു പ്രതികളിലെ അക്ഷരവിന്യാസത്തിൽ വ്യത്യാസങ്ങൾ കാണാം. അത്‌, ബൈബിളിന്‌ ഒരു ഗൂഢഭാഷ ഉണ്ടെന്നുള്ള പ്രസ്‌താവന തെറ്റാണെന്നു തെളിയിക്കുന്നു.—4/1, പേജുകൾ 30, 31.