യഹോവയ്‌ക്കു പ്രസാദകരമായ സ്‌തോത്രയാഗങ്ങൾ
യഹോവയ്‌ക്കു പ്രസാദകരമായ സ്‌തോത്രയാഗങ്ങൾ
“നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.”—റോമർ 12:1.
1. മോശൈക ന്യായപ്രമാണത്തിലെ യാഗങ്ങളുടെ മൂല്യം സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നു?
“ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ലായ്‌കകൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാൽ അടുത്തുവരുന്നവർക്കു സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല.” (എബ്രായർ 10:1) ആ വാക്യത്തിലൂടെ പൗലൊസ് അപ്പൊസ്‌തലൻ ഒരു സംഗതി വ്യക്തമാക്കുകയായിരുന്നു: മോശൈക ന്യായപ്രമാണത്തിലെ യാഗങ്ങൾ മനുഷ്യനു നിലനിൽക്കുന്ന പ്രയോജനം അഥവാ രക്ഷ കൈവരുത്തുകയില്ല.—കൊലൊസ്സ്യർ 2:16, 17.
2. ന്യായപ്രമാണത്തിലെ വഴിപാടുകളെയും യാഗങ്ങളെയും കുറിച്ച് ബൈബിൾ നൽകിയിരിക്കുന്ന വിശദാംശങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത് പാഴ്‌വേലയല്ലാത്തത് എന്തുകൊണ്ട്?
2 വഴിപാടുകളെയും യാഗങ്ങളെയും സംബന്ധിച്ച് പഞ്ചഗ്രന്ഥങ്ങളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്നത്തെ ക്രിസ്‌ത്യാനികൾക്ക് യാതൊരു പ്രയോജനവും ചെയ്യില്ലെന്നാണോ അതിനർഥം? കഴിഞ്ഞ ഒരു വർഷം ലോകമെമ്പാടും യഹോവയുടെ സാക്ഷികളുടെ ദിവ്യാധിപത്യ ശുശ്രൂഷാ സ്‌കൂളിൽ ബൈബിളിലെ ആദ്യത്തെ ഈ അഞ്ചു പുസ്‌തകങ്ങൾ പരിചിന്തിക്കുകയുണ്ടായി. അതിലെ വിശദാംശങ്ങളെല്ലാം വായിച്ചു മനസ്സിലാക്കാൻ ചിലർ വളരെ ശ്രമം ചെയ്‌തു. അതെല്ലാം പാഴ്‌വേലയായിരുന്നുവോ? തീർച്ചയായും അല്ല. കാരണം, “മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (റോമർ 15:4) അങ്ങനെയെങ്കിൽ, വഴിപാടുകളെയും യാഗങ്ങളെയും സംബന്ധിച്ചുള്ള ന്യായപ്രമാണത്തിലെ വിവരങ്ങൾ നമുക്ക് ‘ഉപദേശവും’ ‘ആശ്വാസവും’ നൽകുന്നത് എങ്ങനെയാണ്?
നമ്മുടെ ഉപദേശത്തിനും ആശ്വാസത്തിനും
3. ഇസ്രായേല്യരെപ്പോലെതന്നെ നമുക്കും എന്ത് ആവശ്യമാണ്?
3 ന്യായപ്രമാണത്തിൽ പറഞ്ഞിരുന്നതുപോലുള്ള അക്ഷരീയ യാഗങ്ങൾ അർപ്പിക്കാൻ ദൈവം നമ്മോട് ആവശ്യപ്പെടുന്നില്ല എന്നതു ശരിയാണ്. എങ്കിലും ഇസ്രായേല്യർ എന്ത് കാരണങ്ങളാലാണോ യാഗങ്ങൾ അർപ്പിച്ചിരുന്നത്, അവ നമ്മുടെ കാര്യത്തിലും ബാധകമാണ്. നമ്മുടെ പാപങ്ങളും മോചിച്ചുകിട്ടേണ്ടതുണ്ട്, നാമും ദൈവത്തിന്റെ പ്രീതിയിലേക്കു വരേണ്ടതുണ്ട്. എന്നാൽ നാം ഇന്ന് അക്ഷരീയ യാഗങ്ങൾ അർപ്പിക്കാത്ത സ്ഥിതിക്ക് അത് എങ്ങനെ സാധ്യമാകും? മൃഗയാഗങ്ങളുടെ പരിമിതികൾ ചൂണ്ടിക്കാട്ടിയശേഷം പൗലൊസ് ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ആകയാൽ [യേശു] ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു. സർവ്വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്‌തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു.”—എബ്രായർ 10:5-7.
4. പൗലൊസ് സങ്കീർത്തനം 40:6-8 യേശുവിനു ബാധകമാക്കിയത് എങ്ങനെ?
4 “ഹനനയാഗവും വഴിപാടും” നിലനിറുത്താനല്ല യേശു വന്നത് എന്ന് സങ്കീർത്തനം 40:6-8 ഉദ്ധരിച്ചുകൊണ്ട് പൗലൊസ് ചൂണ്ടിക്കാണിക്കുന്നു. പൗലൊസ് തന്റെ ലേഖനം എഴുതിയ സമയത്ത് അവയ്‌ക്കും ‘സർവ്വാംഗ ഹോമങ്ങൾക്കും പാപയാഗങ്ങൾക്കും’ ദൈവത്തിന്റെ അംഗീകാരം നഷ്ടമായിരുന്നു. അതിനു പകരം, തന്റെ സ്വർഗീയ പിതാവ് ഒരുക്കിയ ശരീരവുമായാണ് യേശു വന്നത്. ദൈവം ആദാമിനു നൽകിയ ശരീരത്തിനു തുല്യമായ ഒന്നാണ് യേശുവിനും നൽകിയത്. (ഉല്‌പത്തി 2:7; ലൂക്കൊസ് 1:35; 1 കൊരിന്ത്യർ 15:22, 45) ദൈവത്തിന്റെ പൂർണതയുള്ള പുത്രൻ എന്ന നിലയിൽ ഉല്‌പത്തി 3:15-ൽ മുൻകൂട്ടി പറയപ്പെട്ട “സന്തതി” ആയിരുന്നു യേശു. അവൻ ‘സാത്താന്റെ തല തകർക്കാൻ’ വേണ്ട നടപടികൾ കൈക്കൊള്ളുമായിരുന്നു. അതേസമയം യേശുവിന്റെ ‘കുതികാൽ തകർക്കപ്പെടുമായിരുന്നു.’ ഈ വിധത്തിൽ യേശു, മനുഷ്യവർഗത്തിന് യഹോവ പ്രദാനംചെയ്‌ത രക്ഷയുടെ മാർഗമായിത്തീർന്നു. അതേ, ഹാബെലിന്റെ കാലം മുതൽ ദൈവത്തിന്റെ വിശ്വസ്‌ത ദാസന്മാർ നോക്കിപ്പാർത്തിരുന്ന വാഗ്‌ദത്ത സന്തതി അവനായിരുന്നു.
5, 6. ദൈവത്തെ സമീപിക്കാൻ ക്രിസ്‌ത്യാനികൾക്ക് ശ്രേഷ്‌ഠമായ എന്ത് അടിസ്ഥാനമാണ് ഉള്ളത്?
5 യേശുവിന്റെ ഈ സുപ്രധാന ഭാഗധേയത്തെ കുറിച്ച് പൗലൊസ് ഇങ്ങനെ പറയുന്നു: “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ [ദൈവം] നമുക്കു വേണ്ടി പാപം ആക്കി.” (2 കൊരിന്ത്യർ 5:21) “പാപം ആക്കി” എന്ന പദപ്രയോഗത്തെ ‘പാപയാഗമാക്കി’ എന്നും പരിഭാഷപ്പെടുത്താവുന്നതാണ്. അപ്പൊസ്‌തലനായ യോഹന്നാൻ പറയുന്നു: “അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം [“യാഗം,” NW) ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.” (1 യോഹന്നാൻ 2:2) അങ്ങനെ, യാഗങ്ങളിലൂടെ ഇസ്രായേല്യർക്കു ദൈവത്തെ സമീപിക്കാൻ താത്‌കാലിക മാർഗം ഉണ്ടായിരുന്നെങ്കിൽ ക്രിസ്‌ത്യാനികൾക്ക് ദൈവത്തോട് അടുക്കാൻ അതിലും ശ്രേഷ്‌ഠമായ ഒരു അടിസ്ഥാനമുണ്ട്—യേശുക്രിസ്‌തുവിന്റെ യാഗം. (യോഹന്നാൻ 14:6; 1 പത്രൊസ് 3:18) ദൈവം പ്രദാനം ചെയ്‌തിരിക്കുന്ന മറുവിലയാഗത്തിൽ വിശ്വാസമർപ്പിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്നെങ്കിൽ നമ്മുടെ പാപങ്ങളും മോചിച്ചുകിട്ടും, ദൈവത്തിന്റെ പ്രീതിയും അനുഗ്രഹവും നേടാൻ നമുക്കും സാധിക്കും. (യോഹന്നാൻ 3:17, 18) അത് ആശ്വാസപ്രദമായി തോന്നുന്നില്ലേ? അങ്ങനെയെങ്കിൽ, മറുവില യാഗത്തിൽ വിശ്വാസമുണ്ടെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാൻ സാധിക്കും?
6 ദൈവത്തെ സമീപിക്കാൻ ക്രിസ്‌ത്യാനികൾക്കുള്ള ശ്രേഷ്‌ഠമായ ആ അടിസ്ഥാനത്തെക്കുറിച്ച് വിവരിച്ചശേഷം അപ്പൊസ്‌തലനായ പൗലൊസ് എബ്രായർ 10:22-25-ൽ, ദൈവത്തിന്റെ സ്‌നേഹപൂർവകമായ കരുതലിനോടുള്ള വിശ്വാസവും വിലമതിപ്പും പ്രകടമാക്കാനുള്ള മൂന്നു മാർഗങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പൗലൊസിന്റെ ഈ ബുദ്ധിയുപദേശം പ്രധാനമായും ‘വിശുദ്ധമന്ദിരത്തിലേക്കു പ്രവേശനമുള്ളവരെ,’ അതായത് സ്വർഗീയ പ്രത്യാശയുള്ള അഭിഷിക്ത ക്രിസ്‌ത്യാനികളെ, ഉദ്ദേശിച്ചുള്ളതായിരുന്നെങ്കിലും യേശുവിന്റെ പ്രായശ്ചിത്ത യാഗത്തിൽനിന്നു പ്രയോജനം അനുഭവിക്കണമെങ്കിൽ മുഴു മനുഷ്യവർഗവും പൗലൊസിന്റെ ഈ നിശ്വസ്‌ത വചനത്തിനു ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.—എബ്രായർ 10:20.
ശുദ്ധവും നിർമലവുമായ യാഗങ്ങൾ അർപ്പിക്കുക
7. (എ) എബ്രായർ 10:22 പറയുന്ന പ്രകാരം ന്യായപ്രമാണത്തിൻ കീഴിൽ യാഗങ്ങൾ അർപ്പിക്കേണ്ടിയിരുന്നത് എങ്ങനെ? (ബി) യാഗം ദൈവത്തിനു സ്വീകാര്യമാണെന്ന് ഉറപ്പു വരുത്താൻ എന്തെല്ലാം ചെയ്യണമായിരുന്നു?
7 ആദ്യമായി പൗലൊസ് ക്രിസ്‌ത്യാനികളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “നാം ദുർമ്മനസ്സാക്ഷി നീങ്ങുമാറു ഹൃയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.” (എബ്രായർ 10:22) ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ ന്യായപ്രമാണത്തിൻ കീഴിൽ ഇസ്രായേല്യർ യാഗങ്ങൾ അർപ്പിച്ചിരുന്നപ്പോൾ ചെയ്‌തിരുന്ന ഒരു നടപടിയെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. ഒരു യാഗം സ്വീകാര്യമായിരിക്കണമെങ്കിൽ അത് ശരിയായ ആന്തരത്തോടെ അർപ്പിക്കണമായിരുന്നു. തന്നെയുമല്ല, ആ യാഗം ശുദ്ധവും നിർമലവും ആയിരിക്കണമായിരുന്നു. യാഗമായി അർപ്പിക്കേണ്ടിയിരുന്ന കന്നുകാലികളും ആടുകളും ‘ഊനമില്ലാത്തവ’ ആയിരിക്കേണ്ടിയിരുന്നു. ഇനി, വഴിപാടായി അർപ്പിക്കുന്നത് ഏതെങ്കിലും പക്ഷികളെ ആയിരുന്നെങ്കിൽ അത് കുറുപ്രാവോ പ്രാവിൻകുഞ്ഞോ ആയിരിക്കണമായിരുന്നു. ആ വ്യവസ്ഥകളെല്ലാം പാലിക്കുന്നപക്ഷം “അത് അവന്റെ പാപങ്ങളുടെ പരിഹാരത്തിനായി സ്വീകരിക്കപ്പെടു”മായിരുന്നു. (ലേവ്യപുസ്‌തകം 1:2-4, പി.ഒ.സി. ബൈ., 10, 14; 22:19-25) ഭോജനയാഗത്തിൽ ദുഷിപ്പിനെ പ്രതീകപ്പെടുത്തുന്ന പുളിപ്പ് ഉണ്ടായിരിക്കരുതായിരുന്നു. കൂടാതെ ‘തേൻ’ (സാധ്യതയനുസരിച്ച് ഇത് പഴച്ചാറിനെ ആയിരിക്കാം അർഥമാക്കുന്നത്) ഭോജനയാഗമായി അർപ്പിക്കാൻ പാടില്ലായിരുന്നു. കാരണം അത് പുളിച്ചുപോകാൻ സാധ്യതയുണ്ടായിരുന്നു. യാഗവസ്‌തു—മൃഗം അല്ലെങ്കിൽ ധാന്യം—യാഗപീഠത്തിന്മേൽ അർപ്പിക്കുമ്പോൾ അതിൽ ഒരു പരിരക്ഷക വസ്‌തു എന്നനിലയിൽ ഉപ്പു ചേർക്കണമായിരുന്നു.—ലേവ്യപുസ്‌തകം 2:11-13.
8. (എ) യാഗം അർപ്പിക്കുന്ന വ്യക്തിയിൽനിന്ന് എന്താണ് ആവശ്യപ്പെട്ടിരുന്നത്? (ബി) നമ്മുടെ ആരാധന യഹോവയ്‌ക്കു സ്വീകാര്യമാണെന്ന് എങ്ങനെ ഉറപ്പു വരുത്താനാകും?
8 യാഗം അർപ്പിക്കുന്ന വ്യക്തിയുടെ കാര്യമോ? യഹോവയുടെ സന്നിധിയിൽ വരുന്ന ഏവനും ശുദ്ധനും നിർമലനും ആയിരിക്കണമെന്ന് ന്യായപ്രമാണം അനുശാസിച്ചിരുന്നു. ഏതെങ്കിലും കാരണവശാൽ അശുദ്ധനായ ഒരു വ്യക്തി ആദ്യംതന്നെ, യഹോവയുടെ മുമ്പാകെ തനിക്കുണ്ടായിരുന്ന നിർമലമായ നില പുനഃസ്ഥിതീകരിക്കാൻ ഒരു പാപയാഗമോ അകൃത്യയാഗമോ അർപ്പിക്കണമായിരുന്നു. എങ്കിൽ മാത്രമേ അയാളുടെ ഹോമയാഗം അല്ലെങ്കിൽ സമാധാനയാഗം യഹോവയ്‌ക്കു സ്വീകാര്യമാകുമായിരുന്നുള്ളൂ. (ലേവ്യപുസ്‌തകം 5:1-6, 15, 17) അതുകൊണ്ട്, യഹോവയുടെ മുമ്പാകെ എല്ലായ്‌പോഴും ഒരു നിർമലമായ നില ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ നാം വിലമതിക്കുന്നുണ്ടോ? നമ്മുടെ ആരാധന ദൈവത്തിനു സ്വീകാര്യമായിരിക്കണമെങ്കിൽ നാം ചെയ്യേണ്ട ഒരു സംഗതിയുണ്ട്. അതായത്, ദൈവനിയമത്തിനു വിരുദ്ധമായി എന്തെങ്കിലും ചെയ്‌താൽ ഉടനടി അതു തിരുത്താൻ സന്നദ്ധരായിരിക്കുക. അതിനായി യഹോവ നമുക്കു ലഭ്യമാക്കിയിരിക്കുന്ന സഹായം സ്വീകരിക്കാൻ നാം തെല്ലും അമാന്തിക്കരുത്. ആ സഹായമാകട്ടെ, “സഭയിലെ മൂപ്പന്മാ”രും യേശുക്രിസ്‌തുവിലൂടെ നമുക്കു പ്രദാനം ചെയ്‌തിരിക്കുന്ന “നമ്മുടെ പാപങ്ങൾക്കുള്ള പ്രായശ്‌ചിത്തയാഗ”വും ആണ്.—യാക്കോബ് 5:14; 1 യോഹന്നാൻ 2:1, 2, ന്യൂ ഇൻഡ്യാ ബൈബിൾ വേർഷൻ.
9. യഹോവയ്‌ക്ക് അർപ്പിച്ചിരുന്ന യാഗങ്ങളും വ്യാജദൈവങ്ങൾക്ക് അർപ്പിച്ചിരുന്ന യാഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്ത്?
9 യാഗവസ്‌തു ഊനമില്ലാത്തത് ആയിരിക്കണം എന്ന നിബന്ധന, ഇസ്രായേല്യർ യഹോവയ്‌ക്ക് അർപ്പിച്ചിരുന്ന യാഗങ്ങളും ചുറ്റുമുള്ള ജനതകളിലെ ഹബക്കൂക്ക് 1:13) അവന് അർപ്പിക്കപ്പെടുന്ന ആരാധനയും യാഗങ്ങളും ശുദ്ധവും നിർമലവും ആയിരിക്കണം—ശാരീരികവും ധാർമികവും ആത്മീയവുമായ വിധത്തിൽ.—ലേവ്യപുസ്‌തകം 19:2; 1 പത്രൊസ് 1:14-16.
ആളുകൾ വ്യാജദൈവങ്ങൾക്ക് അർപ്പിച്ചിരുന്ന യാഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസത്തെ എടുത്തുകാട്ടുന്നു. മോശൈക ന്യായപ്രമാണത്തിലെ യാഗങ്ങളുടെ ഈ സവിശേഷതയെ കുറിച്ച് ഒരു പരാമർശ ഗ്രന്ഥം ഇങ്ങനെ പറയുന്നു: “ഈ യാഗങ്ങൾക്ക് ഭാവികഥന വിദ്യയുമായോ ശകുനം നോക്കലുമായോ യാതൊരു ബന്ധവുമില്ല; ഭ്രാന്തമായ ആവേശത്തിമിർപ്പോ സ്വയം അംഗച്ഛേദം വരുത്തുന്ന രീതിയോ വ്യഭിചാരമോ വെറിക്കൂത്തുകളോ ഒന്നും അവിടെ കാണാൻ സാധിക്കുമായിരുന്നില്ല; നരബലിയോ മരിച്ചവർക്കു വേണ്ടിയുള്ള ബലിയോ അതിൽ ഉൾപ്പെട്ടിരുന്നില്ല.” ഇതെല്ലാം ഒരു വസ്‌തുതയ്‌ക്ക് അടിവരയിടുന്നു: യഹോവ വിശുദ്ധനാണ്, യാതൊരു തരത്തിലുമുള്ള പാപങ്ങളോ ദുഷിപ്പോ അവൻ വെച്ചുപൊറുപ്പിക്കില്ല. (10. റോമർ 12:1, 2-ലെ പൗലൊസിന്റെ ബുദ്ധിയുപദേശത്തോടുള്ള ചേർച്ചയിൽ നാം എന്ത് ആത്മപരിശോധന നടത്തണം?
10 ഇതിന്റെ വീക്ഷണത്തിൽ, നമ്മുടെ സേവനം യഹോവയ്‌ക്കു സ്വീകാര്യമായിരിക്കുമെന്ന് ഉറപ്പു വരുത്താൻ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളും നാം സൂക്ഷ്‌മമായി പരിശോധിക്കേണ്ടത് അനിവാര്യമാണ്. ക്രിസ്‌തീയ യോഗങ്ങളിലും ശുശ്രൂഷയിലും ഒക്കെ പങ്കുപറ്റുന്ന സ്ഥിതിക്ക് സ്വകാര്യ ജീവിതത്തിൽ എന്തു ചെയ്യുന്നു എന്നുള്ളതു പ്രധാനമല്ലെന്നു നാം ഒരിക്കലും ചിന്തിക്കരുത്. ക്രിസ്‌തീയ പ്രവർത്തനങ്ങളിലെ പങ്കുപറ്റൽ ജീവിതത്തിന്റെ മറ്റു വശങ്ങളിൽ ദൈവത്തിന്റെ കൽപ്പനകൾ ബാധകമാക്കുന്നതിൽനിന്നു നമ്മെ ഒഴിവുള്ളവരാക്കുമെന്നും കരുതരുത്. (റോമർ 2:21, 22) ദൈവദൃഷ്ടിയിൽ അശുദ്ധമോ ദുഷിച്ചതോ ആയ കാര്യങ്ങൾ നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും മലിനമാക്കുന്നെങ്കിൽ നമുക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങൾ പ്രതീക്ഷിക്കാനാവില്ല. പൗലൊസിന്റെ ഈ വാക്കുകൾ എപ്പോഴും മനസ്സിൽ പിടിക്കുക: “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.”—റോമർ 12:1, 2.
പൂർണ ഹൃദയത്തോടെ സ്‌തോത്രയാഗങ്ങൾ അർപ്പിക്കുക
11. എബ്രായർ 10:23-ലെ “പരസ്യപ്രഖ്യാപനം” എന്ന പ്രയോഗത്തിന്റെ അർഥം എന്താണ്?
11 അടുത്തതായി, എബ്രായർക്കുള്ള തന്റെ ലേഖനത്തിൽ പൗലൊസ് സത്യാരാധനയുടെ ഒരു മർമപ്രധാന വശത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു: “പ്രത്യാശയുടെ സ്വീകാരം [“പരസ്യപ്രഖ്യാപനം,” NW] നാം മുറുകെ പിടിച്ചുകൊൾക; വാഗ്‌ദത്തം ചെയ്‌തവൻ വിശ്വസ്‌തനല്ലോ.” (എബ്രായർ 10:23) “പരസ്യപ്രഖ്യാപനം” എന്നതിന്റെ അർഥം “ഏറ്റുപറച്ചിൽ” എന്നാണ്. ഇതേ ലേഖനത്തിൽ പൗലൊസ് “സ്‌തോത്രയാഗ”ത്തെ കുറിച്ചും പറയുന്നു. (എബ്രായർ 13:15) ഹാബെൽ, നോഹ, അബ്രാഹാം എന്നിവർ അർപ്പിച്ചതരം യാഗത്തെയാണ് അത് നമ്മെ അനുസ്‌മരിപ്പിക്കുന്നത്.
12, 13. ഹോമയാഗം അർപ്പിക്കുകവഴി ഒരു ഇസ്രായേല്യൻ എന്താണ് അംഗീകരിച്ചിരുന്നത്? സമാനമായ മനോഭാവം നമുക്ക് എങ്ങനെ പ്രകടമാക്കാം?
12 ഒരു ഇസ്രായേല്യൻ ഹോമയാഗം അർപ്പിച്ചിരുന്നത് “യഹോവയുടെ മുമ്പാകെ സ്വമനസ്സാലെ” ആയിരുന്നു. (ലേവ്യപുസ്‌തകം 1:3, NW) അത്തരം ഒരു യാഗത്തിലൂടെ, യഹോവ തന്റെ ജനത്തിന്മേൽ വർഷിച്ചിരിക്കുന്ന അനുഗ്രഹങ്ങളും അവരോടു കാണിച്ച സ്‌നേഹദയയും അയാൾ സ്വമനസ്സാലെ പരസ്യമായി ഏറ്റു പറയുകയായിരുന്നു അഥവാ അംഗീകരിക്കുകയായിരുന്നു. നാം കണ്ടുകഴിഞ്ഞതുപോലെ, ഹോമയാഗത്തിന്റെ ഒരു സവിശേഷത യാഗവസ്‌തു മുഴുവനായി യാഗപീഠത്തിന്മേൽ അർപ്പിച്ചിരുന്നു എന്നതാണ്. സമർപ്പണത്തെ അതായത് സമ്പൂർണമായ അർപ്പണത്തെ അത് പ്രതീകപ്പെടുത്തി. സമാനമായി, നാം യഹോവയ്‌ക്ക് “അധരഫലം എന്ന സ്‌തോത്രയാഗം” സ്വമനസ്സാലെ, പൂർണഹൃദയത്തോടെ അർപ്പിക്കുമ്പോൾ നാം മറുവിലയാഗത്തിലുള്ള നമ്മുടെ വിശ്വാസവും ആ കരുതലിനോടുള്ള കൃതജ്ഞതയും പ്രകടമാക്കുകയാണു ചെയ്യുന്നത്.
13 ക്രിസ്‌ത്യാനികൾ ഇന്ന് മൃഗയാഗമോ ഭോജനയാഗമോ പോലുള്ള അക്ഷരീയ യാഗങ്ങൾ അർപ്പിക്കുന്നില്ലെങ്കിലും രാജ്യ സുവാർത്ത പ്രസംഗിക്കാനും യേശുക്രിസ്‌തുവിനു ശിഷ്യരെ ഉളവാക്കാനുമുള്ള ഉത്തരവാദിത്വം അവർക്കുണ്ട്. (മത്തായി 24:14; 28:19, 20) അനുസരണമുള്ള മനുഷ്യവർഗത്തിനു വേണ്ടി ദൈവം കരുതിവെച്ചിരിക്കുന്ന മഹത്തരമായ അനുഗ്രഹങ്ങളെ കുറിച്ച് ഇനിയും കൂടുതൽ ആളുകൾ അറിയാനിടയാകേണ്ടതിന് ദൈവരാജ്യ സുവാർത്ത പരസ്യമായി പ്രഖ്യാപിക്കാൻ ലഭ്യമാകുന്ന അവസരങ്ങൾ ഒക്കെയും നിങ്ങൾ ഉപയോഗപ്പെടുത്താറുണ്ടോ? താത്‌പര്യക്കാരെ പഠിപ്പിക്കുന്നതിനും യേശുക്രിസ്‌തുവിന്റെ ശിഷ്യരായിത്തീരാൻ സഹായിക്കുന്നതിനും നിങ്ങൾ മനസ്സാലെ സമയവും ഊർജവും ചെലവഴിക്കുന്നുണ്ടോ? ശുശ്രൂഷയിലെ നമ്മുടെ തീക്ഷ്‌ണതയോടെയുള്ള പങ്കുപറ്റൽ ഹോമയാഗത്തിന്റെ സൗരഭ്യവാസന പോലെ യഹോവയ്‌ക്ക് അത്യന്തം പ്രസാദകരമായിരിക്കും.—1 കൊരിന്ത്യർ 15:58.
ദൈവവും മനുഷ്യരുമൊത്തുള്ള കൂട്ടായ്‌മ ആസ്വദിക്കുക
14. എബ്രായർ 10:24, 25-ലെ ഏതു പദപ്രയോഗങ്ങൾ ഇസ്രായേലിലെ സമാധാനയാഗത്തെ കുറിച്ച് നമ്മെ അനുസ്‌മരിപ്പിക്കുന്നു?
14 ദൈവത്തെ ആരാധിക്കുമ്പോൾ സഹമനുഷ്യരുമായി നാം ആസ്വദിക്കുന്ന ബന്ധത്തിലേക്ക് പൗലൊസ് അടുത്തതായി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.” (എബ്രായർ 10:24, 25) “സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ,” ‘നമ്മുടെ സഭായോഗങ്ങൾ,’ “തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു” എന്നൊക്കെയുള്ള പ്രയോഗങ്ങൾ, ഇസ്രായേലിൽ സമാധാനയാഗം ദൈവജനത്തിന് ഏതുവിധത്തിൽ പ്രയോജനകരമായിരുന്നുവെന്നു നമ്മെ അനുസ്‌മരിപ്പിക്കുന്നു.
15. സമാധാനയാഗത്തിനും ക്രിസ്‌തീയ യോഗങ്ങൾക്കും എന്തു സമാനതയാണ് ഉള്ളത്?
15 ഇസ്രായേല്യർ അർപ്പിച്ചിരുന്ന സമാധാനയാഗത്തിനും ക്രിസ്‌തീയ യോഗങ്ങൾക്കും സമാനതയുണ്ട്. ‘സമാധാനം’ എന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായപദം ബഹുവചന രൂപത്തിലുള്ളതാണ്. അത്തരം യാഗങ്ങൾ അർപ്പിക്കുകവഴി ദൈവവുമായും സഹമനുഷ്യരുമായും സമാധാനത്തിലാകാൻ സാധിക്കുമെന്നായിരിക്കാം അതിന്റെ സൂചന. സമാധാനയാഗത്തെ കുറിച്ച് ഒരു പണ്ഡിതൻ ഇപ്രകാരം പറയുന്നു: “ഇസ്രായേല്യരെ സംബന്ധിച്ചിടത്തോളം തങ്ങൾ ഉടമ്പടി ബന്ധത്തിൽ ആയിരുന്ന ദൈവവുമൊത്തുള്ള സന്തോഷകരമായ സഹവാസത്തിന്റെ ഒരു സമയമായിരുന്നു അത്. ആ യാഗസമയത്ത് അവൻ കരുണാപൂർവം ഇസ്രായേല്യരുടെ ആതിഥ്യം സ്വീകരിക്കുമായിരുന്നു, മറ്റു സമയങ്ങളിലൊക്കെ അവൻ അവർക്ക് ആതിഥ്യമരുളിയിരുന്നതുപോലെ.” ഇത് യേശുവിന്റെ മത്തായി 18:20) ഓരോ തവണ ക്രിസ്‌തീയ യോഗങ്ങളിൽ പങ്കുപറ്റുമ്പോഴും അവിടത്തെ കെട്ടുപണി ചെയ്യുന്ന സഹവാസത്തിൽനിന്നും പ്രോത്സാഹജനകമായ പ്രബോധനത്തിൽനിന്നും കർത്താവായ യേശുക്രിസ്‌തു നമ്മോടൊപ്പം സന്നിഹിതനാണെന്ന ചിന്തയിൽനിന്നും നാം പ്രയോജനം അനുഭവിക്കുന്നു. അത്, നിശ്ചയമായും ക്രിസ്‌തീയ യോഗത്തെ വിശ്വാസത്തെ ബലിഷ്‌ഠമാക്കുന്ന, സന്തോഷപ്രദമായ ഒരു വേളയാക്കി തീർക്കുന്നു.
വാഗ്‌ദാനത്തെ കുറിച്ചു നമ്മെ അനുസ്‌മരിപ്പിക്കുന്നു: “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.” (16. ക്രിസ്‌തീയ യോഗങ്ങളെ വിശേഷാൽ സന്തോഷപ്രദമായ ഒരു വേളയാക്കുന്നത് എന്ത്?
16 സമാധാനയാഗത്തിൽ മേദസ്സ് മുഴുവനും, അതായത് കുടലിനെയും മൂത്രപിണ്ഡങ്ങളെയും അഥവാ വൃക്കകളെയും കരളിന്മേലുള്ള വപയെയും കടിപ്രദേശത്തെയും പൊതിഞ്ഞിരിക്കുന്ന മേദസ്സും ചെമ്മരിയാടിന്റെ വാലിലെ മേദസ്സും, യഹോവയുടെ മുമ്പാകെ ദഹിപ്പിക്കുമായിരുന്നു. അപ്പോൾ അവയുടെ പുക യാഗപീഠത്തിൽനിന്ന് ഉയരും. (ലേവ്യപുസ്‌തകം 3:3-16) മൃഗത്തിന്റെ ഏറ്റവും സമ്പുഷ്ടവും നല്ലതുമായ ഭാഗം മേദസ്സാണെന്നു കണക്കാക്കപ്പെട്ടിരുന്നു. യാഗപീഠത്തിന്മേൽ അത് അർപ്പിച്ചിരുന്നത് യഹോവയ്‌ക്ക് ഏറ്റവും നല്ലത് അർപ്പിക്കുന്നതിനെ പ്രതീകപ്പെടുത്തി. സമാനമായി ക്രിസ്‌തീയ യോഗങ്ങളിൽ താഴ്‌മയോടെ, എന്നാൽ ഏറ്റവും നല്ല ശ്രമം ചെയ്‌തുകൊണ്ട് ഗീതങ്ങൾ ഹൃദയത്തിൽനിന്നു പാടുകയും പരിപാടികൾക്ക് സൂക്ഷ്‌മ ശ്രദ്ധ നൽകുകയും സാധ്യമാകുമ്പോഴെല്ലാം അഭിപ്രായങ്ങൾ പറയുകയും ചെയ്യുകവഴി നാം യഹോവയ്‌ക്കു സ്‌തുതി അഥവാ സ്‌തോത്രയാഗം അർപ്പിക്കുന്നു. അങ്ങനെ, പൂർണ ഹൃദയത്തോടെ യഹോവയ്‌ക്ക് നാം അർപ്പിക്കുന്ന സ്‌തുതികളാണ് പ്രബോധനാത്മകമായ ക്രിസ്‌തീയ യോഗങ്ങളെ വിശേഷാൽ സന്തോഷപ്രദമാക്കുന്നത്. സങ്കീർത്തനക്കാരൻ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചു: “യഹോവയെ സ്‌തുതിപ്പിൻ; യഹോവെക്കു പുതിയോരു പാട്ടും ഭക്തന്മാരുടെ സഭയിൽ അവന്റെ സ്‌തുതിയും പാടുവിൻ.”—സങ്കീർത്തനം 149:1.
യഹോവയിൽനിന്നുള്ള സമൃദ്ധമായ അനുഗ്രഹങ്ങൾ നമ്മെ കാത്തിരിക്കുന്നു
17, 18. (എ) യെരൂശലേം ദേവാലയത്തിന്റെ സമർപ്പണത്തോടനുബന്ധിച്ച് ശലോമോൻ മഹനീയമായ എന്ത് യാഗമാണ് അർപ്പിച്ചത്? (ബി) ആലയത്തിന്റെ സമർപ്പണ പരിപാടിയിൽനിന്ന് ജനങ്ങൾക്ക് എന്ത് അനുഗ്രഹം ലഭിച്ചു?
17 പൊ.യു.മു. 1026-ാം ആണ്ട് ഏഴാം മാസം യെരൂശലേം ദേവാലയത്തിന്റെ സമർപ്പണത്തോടനുബന്ധിച്ച് ശലോമോൻ രാജാവ് “യഹോവയുടെ സന്നിധിയിൽ [മഹനീയമായ] യാഗം കഴിച്ചു.” “ഹോമയാഗം, ഭോജനയാഗം, സമാധാനയാഗങ്ങളുടെ മേദസ്സ്” എന്നിവ അതിൽ ഉൾപ്പെട്ടിരുന്നു. ഭോജനയാഗത്തിൽ അർപ്പിച്ച വസ്‌തുക്കൾക്കു പുറമെ മൊത്തം 22,000 കന്നുകാലികളെയും 1,20,000 ചെമ്മരിയാടുകളെയും ആ സന്ദർഭത്തിൽ യാഗമർപ്പിച്ചു.—1 രാജാക്കൻമാർ 8:62-65.
18 അത്തരമൊരു വമ്പിച്ച ചടങ്ങിന് വേണ്ടിവന്ന പണച്ചെലവും അതിൽ ഉൾപ്പെട്ടിരുന്ന വേലയും നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുന്നുണ്ടോ? എങ്കിലും, അതിനെക്കാളൊക്കെ മൂല്യമുള്ളതായിരുന്നു ഇസ്രായേല്യർക്കു ലഭിച്ച അനുഗ്രഹങ്ങൾ. ഉത്സവത്തിന്റെ സമാപനത്തിൽ ശലോമോൻ “ജനത്തെ വിട്ടയച്ചു; അവർ രാജാവിനെ അഭിനന്ദിച്ചു, യഹോവ തന്റെ ദാസനായ ദാവീദിന്നും, തന്റെ ജനമായ യിസ്രായേലിന്നും ചെയ്‌ത എല്ലാനന്മയെയും കുറിച്ചു സന്തോഷവും ആനന്ദവുമുള്ളവരായി തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.” (1 രാജാക്കന്മാർ 8:66) അതേ, ശലോമോൻ പറഞ്ഞതുപോലെ “യഹോവയുടെ അനുഗ്രഹം—അതാണു സമ്പത്തുണ്ടാക്കുന്നത്, അവൻ അതിനോടു വേദന കൂട്ടുന്നില്ല.”—സദൃശവാക്യങ്ങൾ 10:22, NW.
19. ഇന്നും എന്നും യഹോവയിൽനിന്ന് മഹത്തായ അനുഗ്രഹങ്ങൾ ലഭിക്കുന്നതിന് നാം എന്തു ചെയ്യണം?
19 ‘വരുവാനുള്ള നന്മകളുടെ നിഴലി’ന്റെ സ്ഥാനത്ത് ‘കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപം’ പ്രതിഷ്‌ഠിക്കപ്പെട്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. (എബ്രായർ 10:1) പ്രതിമാതൃകാ മഹാപുരോഹിതൻ എന്ന നിലയിൽ യേശുക്രിസ്‌തു ഇതിനോടകം സ്വർഗത്തിൽ പ്രവേശിക്കുകയും തന്റെ യാഗത്തിൽ വിശ്വാസം അർപ്പിക്കുന്ന ഏവരുടെയും പാപപരിഹാരത്തിനായി തന്റെ സ്വന്തം രക്തത്തിന്റെ മൂല്യം ദൈവമുമ്പാകെ അർപ്പിക്കുകയും ചെയ്‌തിരിക്കുന്നു. (എബ്രായർ 9:10, 11, 24-26) ആ വലിയ യാഗത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ടും ശുദ്ധവും നിർമലവുമായ സ്‌തോത്രയാഗം ദൈവത്തിനു മുഴുഹൃദയത്തോടെ സമർപ്പിച്ചുകൊണ്ടും “സന്തോഷവും ആനന്ദവുമുള്ളവരായി” നമുക്കും മുന്നോട്ടു പോകാം. യഹോവയിൽ നിന്നുള്ള സമൃദ്ധമായ അനുഗ്രഹങ്ങൾ നമ്മെ കാത്തിരിക്കുന്നു എന്ന കാര്യം നമുക്ക് സദാ മനസ്സിൽപ്പിടിക്കാം.—മലാഖി 3:10.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• ന്യായപ്രമാണത്തിലെ യാഗങ്ങളെയും വഴിപാടുകളെയും കുറിച്ചുള്ള വിവരണങ്ങളിൽനിന്നു നമുക്ക് എന്ത് ഉപദേശവും ആശ്വാസവുമാണു ലഭിക്കുന്നത്?
• ഒരു യാഗം സ്വീകാര്യമായിരിക്കുന്നതിനുള്ള ആദ്യ നിബന്ധന എന്തായിരുന്നു, അതു നമുക്ക് ഇന്ന് എന്തർഥമാക്കുന്നു?
• സ്വമേധയാ അർപ്പിക്കപ്പെട്ടിരുന്ന ഹോമയാഗത്തിനു തുല്യമായ എന്താണ് നമുക്ക് ഇന്ന് അർപ്പിക്കാൻ കഴിയുന്നത്?
• ക്രിസ്‌തീയ യോഗങ്ങളെ ഏതെല്ലാം വിധങ്ങളിൽ സമാധാനയാഗവുമായി താരതമ്യം ചെയ്യാൻ സാധിക്കും?
[അധ്യയന ചോദ്യങ്ങൾ]
[18-ാം പേജിലെ ചിത്രം]
മനുഷ്യവർഗത്തെ രക്ഷിക്കാൻ യഹോവ ചെയ്‌ത കരുതലാണ് യേശുവിന്റെ മറുവിലയാഗം
[20-ാം പേജിലെ ചിത്രം]
നമ്മുടെ സേവനം യഹോവയ്‌ക്കു സ്വീകാര്യമാകണമെങ്കിൽ നാം എല്ലാത്തരം അശുദ്ധിയിൽനിന്നും വിമുക്തരായിരിക്കണം
[21-ാം പേജിലെ ചിത്രം]
ശുശ്രൂഷയിൽ പങ്കുപറ്റുമ്പോൾ നാം യഹോവയുടെ നന്മയെ പരസ്യമായി അംഗീകരിക്കുന്നു