“പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ”
“പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ”
ആവേശഭരിതരായ ആളുകൾ തിങ്ങിനിറഞ്ഞ ഒരു സ്‌പോർട്‌സ് സ്റ്റേഡിയത്തിലാണ് നിങ്ങൾ എന്നു കരുതുക. കായിക താരങ്ങൾ കളിക്കളത്തിലേക്കു മാർച്ചു ചെയ്യുകയാണ്. തങ്ങളുടെ പ്രിയ താരങ്ങളെ കാണുമ്പോൾ ജനക്കൂട്ടം ആർത്തുവിളിക്കുന്നു. കളിയിലെ ചട്ടങ്ങൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനായി ജഡ്‌ജിമാർ രംഗത്തുണ്ട്. കളികൾ പുരോഗമിക്കവെ വിജയഭേരിയും നിരാശയുടെ രോദനങ്ങളും ഇടകലർന്നു കേൾക്കാം. കാതടപ്പിക്കുന്ന കരഘോഷത്തോടെ ജനക്കൂട്ടം വിജയികൾക്ക് ആശംസ നേരുന്നു!
നിങ്ങൾ കാണുന്നത് ആധുനിക കാലത്തെ ഒരു കായിക മേള അല്ല, മറിച്ച് ഏകദേശം 2,000 വർഷം മുമ്പ് കൊരിന്തിലെ ഇസ്‌മസിൽ നടന്ന ഒരു കായിക മത്സരമാണ്. അവിടെ പൊ.യു.മു. ആറാം നൂറ്റാണ്ടു മുതൽ പൊ.യു. നാലാം നൂറ്റാണ്ടു വരെ രണ്ടു വർഷത്തിൽ ഒരിക്കൽ ഇസ്‌മിയൻ കായിക മത്സരം നടക്കാറുണ്ടായിരുന്നു. വളരെ വിഖ്യാതമായിരുന്ന ഈ കായികമേള ഗ്രീസിലെങ്ങും ഉള്ളവർക്ക് വിനോദം പകർന്നുകൊണ്ട് ദിവസങ്ങളോളം നീണ്ടുനിന്നിരുന്നു. ഈ കായിക മേളകൾ വെറും മത്സര കളികൾ ആയിരുന്നില്ല. കായിക താരങ്ങൾ സൈനിക കരുത്തിന്റെ പ്രതീകങ്ങൾ ആയിരുന്നു. ജേതാക്കൾ ആരാധനാപാത്രങ്ങളായി മാറിയിരുന്നു. വൃക്ഷത്തിന്റെ ഇലകൾകൊണ്ടുള്ള കിരീടങ്ങളും വളരെയേറെ സമ്മാനങ്ങളും അവർക്കു ലഭിച്ചിരുന്നു. ആജീവനാന്തം അവർക്കു വലിയൊരു തുക പെൻഷനായി ലഭിക്കുകയും ചെയ്‌തിരുന്നു.
കൊരിന്തിന് അടുത്തു നടന്ന ഇസ്‌മിയൻ കായിക മത്സരത്തെ കുറിച്ചു നന്നായി അറിയാമായിരുന്ന പൗലൊസ് അപ്പൊസ്‌തലൻ ഒരു ക്രിസ്‌ത്യാനിയുടെ ജീവിത ഗതിയെ കായിക മത്സരത്തോടു താരതമ്യം ചെയ്‌തു. ഓട്ടക്കാരെയും ഗുസ്‌തിക്കാരെയും മുഷ്ടിയോദ്ധാക്കളെയും കുറിച്ചൊക്കെ പരാമർശിക്കുക വഴി അവൻ നല്ല പരിശീലനത്തിന്റെയും ലക്ഷ്യബോധത്തോടെയുള്ള ശ്രമത്തിന്റെയും സഹിഷ്‌ണുതയുടെയും ഫലം നന്നായി എടുത്തുകാട്ടി. പ്രസ്‌തുത കായിക മത്സരങ്ങളെ കുറിച്ച് അറിയാമായിരുന്ന കൊരിന്ത്യ ക്രിസ്‌ത്യാനികൾക്കാണ് അവൻ അത് എഴുതിയത്. അവരിൽ ചിലർ ആർപ്പു വിളിക്കുന്ന ജനക്കൂട്ടത്തോടൊപ്പം സ്റ്റേഡിയത്തിൽ ആയിരുന്നിട്ടുണ്ട് എന്നതിനു സംശയമില്ല. അതുകൊണ്ട് പൗലൊസ് ഉപയോഗിച്ച ദൃഷ്ടാന്തങ്ങൾ അവർക്ക് എളുപ്പം മനസ്സിലാകുമായിരുന്നു. ഇന്ന് നമ്മെ സംബന്ധിച്ച് എന്ത്? നാമും ഒരു ഓട്ടത്തിലാണ്—നിത്യജീവനു വേണ്ടിയുള്ള ഓട്ടത്തിൽ. ആ കായിക മത്സരങ്ങളെ കുറിച്ചുള്ള പൗലൊസിന്റെ പരാമർശനങ്ങളിൽ നിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാനാകും?
“ചട്ടപ്രകാരം” പോരാടുവിൻ
പുരാതന കാലത്തെ കായിക മത്സരങ്ങളിലെ പ്രവേശന വ്യവസ്ഥകൾ വളരെ കർശനമായിരുന്നു. ഓരോ കായികതാരത്തെയും കാണികളുടെ മുമ്പാകെ കൊണ്ടുവന്നിട്ട് അയാളുടെ വക്താവ് ഇങ്ങനെ വിളിച്ചുപറയുമായിരുന്നു: ‘ഈ വ്യക്തി എന്തെങ്കിലും കുറ്റം ചെയ്‌തതായി ആർക്കെങ്കിലും ആരോപിക്കാനാകുമോ? ഇയാൾ ഒരു കൊള്ളക്കാരനോ ദുഷ്ടനോ ജീവിതത്തിലും പെരുമാറ്റത്തിലും അധമനോ ആണോ?’ ആർക്കൈയോളോജിയാ ഗ്രൈക്കാ പറയുന്നത് അനുസരിച്ച് “ഒരു കടുത്ത കുറ്റവാളി ആയിരുന്നിട്ടുള്ള, അല്ലെങ്കിൽ അത്തരം പ്രവർത്തനങ്ങളോട് അടുത്ത ബന്ധമുള്ള ആരെയും മത്സരത്തിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല.” തന്നെയുമല്ല, കളിയിലെ നിയമങ്ങൾ ലംഘിക്കുന്നവരെ മത്സരത്തിൽനിന്നു വിലക്കിക്കൊണ്ട് കടുത്ത ശിക്ഷ നൽകുകയും ചെയ്‌തിരുന്നു.
2 തിമൊഥെയൊസ് 2:5) സമാനമായി, ജീവനു വേണ്ടിയുള്ള ഓട്ടത്തിൽ പങ്കെടുക്കുന്നതിന് നാം ബൈബിളിൽ വിവരിച്ചിരിക്കുന്ന ഉന്നത ധാർമിക നിലവാരങ്ങൾ പിൻപറ്റിക്കൊണ്ട് യഹോവയുടെ വ്യവസ്ഥകൾ പാലിക്കണം. എന്നാൽ ബൈബിൾ നമുക്ക് ഈ മുന്നറിയിപ്പു നൽകുന്നു: “മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു.” (ഉല്‌പത്തി 8:21) അതുകൊണ്ട്, യഹോവയുടെ അംഗീകാരം നിലനിറുത്താനും നിത്യജീവൻ നേടാനും കഴിയണമെങ്കിൽ ഓട്ടം തുടങ്ങിയ ശേഷവും പോരാട്ടം ചട്ടപ്രകാരം തുടരാൻ നാം ശ്രദ്ധിക്കണം.
പൗലൊസിന്റെ പിൻവരുന്ന പ്രസ്‌താവന മനസ്സിലാക്കാൻ ഈ വസ്‌തുത നമ്മെ സഹായിക്കുന്നു: “ഒരുത്തൻ മല്ലുകെട്ടിയാലും ചട്ടപ്രകാരം പൊരായ്‌കിൽ [“പോരാടാഞ്ഞാൽ,” NW] കിരീടം പ്രാപിക്കയില്ല.” (ഇപ്രകാരം പ്രവർത്തിക്കാൻ നമ്മെ ഏറ്റവുമധികം സഹായിക്കുന്നത് ദൈവത്തോടുള്ള സ്‌നേഹമാണ്. (മർക്കൊസ് 12:29-31) അത്തരം സ്‌നേഹം യഹോവയെ പ്രീതിപ്പെടുത്താനും അവന്റെ ഇഷ്ടപ്രകാരം പ്രവർത്തിക്കാനും നമ്മെ പ്രേരിപ്പിക്കും.—1 യോഹന്നാൻ 5:3.
‘സകല ഭാരവും വിടുക’
പുരാതന കാലത്തെ കായിക മത്സരങ്ങളിൽ ഓട്ടക്കാർ തങ്ങളെ ഭാരപ്പെടുത്തിയേക്കാവുന്ന വസ്‌ത്രങ്ങളോ മറ്റു സാധനങ്ങളോ ഉപയോഗിച്ചിരുന്നില്ല. “മത്സരയോട്ടക്കാർ . . . പൂർണ നഗ്നരായാണ് പങ്കെടുത്തിരുന്നത്” എന്ന് ഗ്രീക്കുകാരുടെയും റോമാക്കാരുടെയും ജീവിതം (ഇംഗ്ലീഷ്) എന്ന പുസ്‌തകം പറയുന്നു. വസ്‌ത്രങ്ങൾ ധരിക്കാതിരുന്നത് കായിക താരങ്ങളുടെ വേഗവും ചലനസ്വാതന്ത്ര്യവും മികവും വർധിപ്പിച്ചിരുന്നു. അനാവശ്യ ഭാരം പേറുന്നതിന്റെ ഫലമായുള്ള ഊർജനഷ്ടം ഇല്ലായിരുന്നു. എബ്രായ ക്രിസ്‌ത്യാനികൾക്കു പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ ഇക്കാര്യം പൗലൊസിന്റെ മനസ്സിൽ ഉണ്ടായിരുന്നിരിക്കണം: “സകല ഭാരവും . . . വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ [“സഹിഷ്‌ണുതയോടെ,” NW] ഓടുക.”—എബ്രായർ 12:1.
ജീവനു വേണ്ടിയുള്ള ഓട്ടത്തിൽ നമ്മെ തടസ്സപ്പെടുത്തിയേക്കാവുന്ന ഭാരം ഏതു തരത്തിലുള്ളതാണ്? ആവശ്യത്തിലേറെ ഭൗതിക വസ്‌തുക്കൾ സമ്പാദിക്കാനോ ആഡംബര ജീവിതം നയിക്കാനോ ഉള്ള ആഗ്രഹമാണ് ഒന്ന്. ചിലർ സമ്പത്തിൽ സുരക്ഷിതത്വം കണ്ടെത്താൻ ശ്രമിച്ചേക്കാം, അല്ലെങ്കിൽ അതിനെ സന്തുഷ്ടിയുടെ ഉറവായി വീക്ഷിച്ചേക്കാം. അത്തരം കൂടുതലായ ‘ഭാരം’ ഒരുവന്റെ ഓട്ടത്തിന്റെ വേഗം കുറച്ചുകളഞ്ഞേക്കാം. അങ്ങനെ കാലക്രമത്തിൽ, അയാളുടെ ജീവിതത്തിൽ ദൈവത്തിന് വലിയ പ്രാധാന്യമില്ലാത്ത ഒരു അവസ്ഥ പോലും സംജാതമായേക്കാം. (ലൂക്കൊസ് 12:16-21) നിത്യജീവൻ ഒരു വിദൂര പ്രതീക്ഷ മാത്രമായി അയാൾക്കു തോന്നിയേക്കാം. ‘പുതിയ ലോകം എന്നെങ്കിലും ഒരിക്കൽ വരും, എന്നാൽ അതിനിടയിൽ ഈ ലോകത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് ബുദ്ധി’ എന്ന് ഒരു വ്യക്തി വാദിച്ചേക്കാം. (1 തിമൊഥെയൊസ് 6:17-19) അത്തരം ഒരു ഭൗതികത്വ വീക്ഷണം ജീവനു വേണ്ടിയുള്ള ഓട്ടത്തിൽനിന്ന് ഒരുവനെ എളുപ്പം വ്യതിചലിപ്പിക്കുകയോ ഓട്ടം തുടങ്ങുന്നതിൽനിന്നുതന്നെ അയാളെ തടയുകയോ ചെയ്‌തേക്കാം.
ഗിരിപ്രഭാഷണത്തിൽ യേശു ഇങ്ങനെ പ്രസ്‌താവിച്ചു: “രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്‌താൽ ഒരുത്തനെ പകെച്ചു മററവനെ സ്‌നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പററിച്ചേർന്നു മററവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും [“ധനത്തെയും,” NW] സേവിപ്പാൻ കഴികയില്ല.” മൃഗങ്ങളുടെയും സസ്യങ്ങളുടെയും ആവശ്യങ്ങൾക്കായി യഹോവ കരുതുന്നുവെന്നും മനുഷ്യന് അവയെക്കാളൊക്കെ വിലയുണ്ടെന്നും പറഞ്ഞശേഷം അവൻ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.”—മത്തായി 6:24-33.
“സഹിഷ്‌ണുതയോടെ ഓടുക”
പുരാതന കാലത്തെ എല്ലാ മത്സരയോട്ടങ്ങളും ഹ്രസ്വദൂര ഓട്ടങ്ങൾ ആയിരുന്നില്ല. ഡോലിഹോസ് എന്ന് അറിയപ്പെട്ടിരുന്ന ഒരു മത്സരയോട്ടം ഏകദേശം നാലു കിലോമീറ്റർ ദൈർഘ്യമുള്ളത് ആയിരുന്നു. കായികതാരത്തിന്റെ ശക്തിയും സഹിഷ്‌ണുതയും അങ്ങേയറ്റം പരിശോധിക്കുന്ന ഒന്നായിരുന്നു അത്. ഐതിഹ്യം അനുസരിച്ച്, പൊ.യു.മു. 328-ൽ ആയിയെസ് എന്നു പേരുള്ള ഒരു കായികതാരം ഈ മത്സരയോട്ടത്തിൽ വിജയിച്ചശേഷം അത് അറിയിക്കാനായി തന്റെ മാതൃനഗരമായ ആർഗോസ് വരെ ഓടി. ആ ദിവസം അയാൾ ഏകദേശം 110 കിലോമീറ്റർ ഓടിയത്രേ!
2 തിമൊഥെയൊസ് 4:7, 8) പൗലൊസിനെ പോലെ നാമും ‘ഓട്ടം തികയ്‌ക്കണം.’ ഈ ഓട്ടം നാം തുടക്കത്തിൽ വിചാരിച്ചതിലും ദീർഘമാണെന്ന കാരണത്താൽ നാം സഹിഷ്‌ണുത പ്രകടമാക്കുന്നതിൽ മന്ദീഭവിച്ചു പോയാൽ പ്രതിഫലം ലഭിക്കില്ല. (എബ്രായർ 11:6) നാം ഫിനിഷിങ് പോയിന്റിനോട് വളരെ അടുത്ത് എത്തിയിരിക്കുന്ന സ്ഥിതിക്ക്, അത് എന്തൊരു ദുരന്തമായിരിക്കും!
ക്രിസ്‌തീയ ഓട്ടവും നമ്മുടെ സഹിഷ്‌ണുത പരിശോധിക്കുന്ന ഒരു ദീർഘദൂര ഓട്ടമാണ്. യഹോവയുടെ അംഗീകാരവും നിത്യജീവനാകുന്ന സമ്മാനവും ലഭിക്കുന്നതിന് ഈ ഓട്ടത്തിന്റെ അവസാനം വരെ സഹിച്ചുനിൽക്കേണ്ടത് ആവശ്യമാണ്. പൗലൊസിന്റെ ഓട്ടം അപ്രകാരമുള്ളത് ആയിരുന്നു. തന്റെ ജീവിതാവസാനത്തോട് അടുത്ത് അവന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു.” (പ്രതിഫലം
പുരാതന ഗ്രീക്കു കായിക മത്സരത്തിലെ വിജയികൾക്ക് സാധാരണമായി വൃക്ഷത്തിന്റെ ഇലകൾകൊണ്ടു നിർമിച്ചതും പൂക്കളാൽ അലങ്കരിച്ചതുമായ കിരീടങ്ങൾ കൊടുത്തിരുന്നു. പൈഥിയൻ കായികമത്സരത്തിൽ ജേതാക്കൾക്ക് ലഭിച്ചിരുന്നത് വാകമരത്തിന്റെ ഇലകൾ കൊണ്ടുള്ള കിരീടമാണ്. ഒളിമ്പസിൽ നടന്ന കായികമത്സരങ്ങളിൽ ഒലിവ് ഇലകൾ കൊണ്ടുള്ള കിരീടവും ഇസ്‌മിയൻ കായിക മത്സരത്തിൽ പൈൻ മരത്തിന്റെ ഇലകൾ കൊണ്ടുള്ള കിരീടവുമാണ് വിജയികൾക്കു ലഭിച്ചിരുന്നത്. “കളിക്കാരുടെ ആവേശം വർധിപ്പിക്കാനായി, മത്സര സമയത്ത് സ്റ്റേഡിയത്തിലെ ഒരു പീഠത്തിലോ മേശയിലോ വിജയികൾക്കുള്ള കിരീടങ്ങളും കുരുത്തോലകളും അവർക്കു കാണാൻ കഴിയുന്ന വിധത്തിൽ വെച്ചിരുന്നു” എന്ന് ഒരു ബൈബിൾ പണ്ഡിതൻ പറയുന്നു. വിജയിയെ സംബന്ധിച്ചിടത്തോളം ആ കിരീടം ധരിക്കുന്നത് വലിയൊരു ബഹുമതി ആയിരുന്നു. വിജയശ്രീലാളിതനായി വീട്ടിലേക്കു മടങ്ങുന്ന അയാൾ തേരിലേറിയാണു നഗരത്തിൽ പ്രവേശിച്ചിരുന്നത്.
അതു മനസ്സിൽ പിടിച്ചുകൊണ്ട്, കൊരിന്തിലെ തന്റെ വായനക്കാരോടു പൗലൊസ് ഇങ്ങനെ ചോദിച്ചു: “ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ. . . . അവർ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിന്നു തന്നേ.” (1 കൊരിന്ത്യർ 9:24, 25; 1 പത്രൊസ് 1:3-5) എന്തൊരു വൈപരീത്യം! പുരാതന കായിക മത്സരങ്ങളിലെ വിജയികൾക്കു വാടുന്ന കിരീടമാണ് ലഭിച്ചിരുന്നതെങ്കിൽ, ജീവനു വേണ്ടിയുള്ള ഓട്ടം പൂർത്തിയാക്കുന്നവരെ കാത്തിരിക്കുന്നത് ഒരിക്കലും നശിക്കാത്ത പ്രതിഫലമാണ്.
ഈ മെച്ചപ്പെട്ട കിരീടത്തെ കുറിച്ചു പത്രൊസ് അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “ഇടയശ്രേഷ്‌ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.” (1 പത്രൊസ് 5:4) ഈ ലോകം വെച്ചുനീട്ടുന്ന ഏതു പ്രതിഫലമാണ് അമർത്യതയോട്, അതായത് സ്വർഗീയ മഹത്ത്വത്തിൽ ക്രിസ്‌തുവിനോടൊപ്പമുള്ള അക്ഷയ ജീവിതമാകുന്ന പ്രതിഫലത്തിനു തുല്യമായുള്ളത്?
ഇന്നത്തെ ക്രിസ്‌തീയ ഓട്ടക്കാരിൽ ബഹുഭൂരിപക്ഷവും ദൈവത്തിന്റെ ആത്മീയ പുത്രന്മാരായി അവന്റെ ആത്മാവിനാൽ അഭിഷേകം ചെയ്യപ്പെടാത്തവർ ആയതുകൊണ്ട് അവർക്കു സ്വർഗീയ പ്രത്യാശ ഇല്ല. അവരുടെ ഓട്ടം അമർത്യത ആകുന്ന പ്രതിഫലത്തിനു വേണ്ടിയുള്ളതല്ല. എന്നാൽ അവരുടെ മുന്നിലും ദൈവം അതുല്യമായ ഒരു പ്രതിഫലം വെച്ചിട്ടുണ്ട്, സ്വർഗീയ രാജ്യത്തിൻ കീഴിലുള്ള പറുദീസാ ഭൂമിയിലെ പൂർണതയുള്ള നിത്യജീവൻ. ഒരു ക്രിസ്‌തീയ ഓട്ടക്കാരൻ ഓടുന്നത് ഇതിൽ ഏതു പ്രതിഫലത്തിനു വേണ്ടി ആയിരുന്നാലും, അയാൾ ഒരു കായിക മത്സരത്തിലെ ഓട്ടക്കാരനെക്കാൾ വളരെയേറെ നിശ്ചയദാർഢ്യത്തോടും ഊർജസ്വലതയോടും കൂടെ ഓടേണ്ടതുണ്ട്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നമുക്കു ലഭിക്കുന്ന പ്രതിഫലം ഒരിക്കലും വാടാത്തതാണ്. “ഇതാകുന്നു അവൻ നമുക്കു തന്ന വാഗ്‌ദത്തം: നിത്യജീവൻ.”—1 യോഹന്നാൻ 2:25.
ക്രിസ്‌തീയ ഓട്ടക്കാരന്റെ മുന്നിൽ അത്തരമൊരു അനുപമ പ്രതിഫലം ഉള്ള സ്ഥിതിക്ക്, ഈ ലോകത്തിലെ പ്രലോഭനങ്ങളെ കുറിച്ചുള്ള അയാളുടെ വീക്ഷണം എന്തായിരിക്കണം? പൗലൊസിന്റേതു പോലുള്ള മനോഭാവം അയാൾക്ക് ഉണ്ടായിരിക്കണം. അവൻ ഇങ്ങനെ പറഞ്ഞു: “എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്‌തുനിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. അത്രയുമല്ല, എന്റെ കർത്താവായ ക്രിസ്‌തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്‌ഠതനിമിത്തം ഞാൻ ഇപ്പോഴും ചേതം എന്നു എണ്ണുന്നു.” അപ്പോൾ, പൗലൊസിന്റെ ഓട്ടം എത്ര ആയാസകരമായിരുന്നു! “സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്‌തുയേശുവിൽ ഫിലിപ്പിയർ 3:8, 13, 14) തന്റെ ദൃഷ്ടി പ്രതിഫലത്തിൽ അചഞ്ചലമായി പതിപ്പിച്ചുകൊണ്ടാണ് പൗലൊസ് ഓടിയത്. നാമും അപ്രകാരം ചെയ്യണം.
ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി [“പ്രതിഫലത്തിനായി,” NW] ലാക്കിലേക്ക് ഓടുന്നു.” (നമുക്കുള്ള ഉത്തമ മാതൃക
പുരാതന കായിക മേളകളിലെ ജേതാക്കൾക്ക് വ്യാപകമായ പ്രശസ്‌തി ലഭിച്ചിരുന്നു. കവികൾ അവരെ കുറിച്ച് പാടി, ശിൽപ്പികൾ അവരുടെ പ്രതിമകൾ ഉണ്ടാക്കി. “യശസ്സിൽ മുങ്ങിക്കുളിച്ചു നിന്നിരുന്ന അവർ അങ്ങേയറ്റം ജനസമ്മിതി ആസ്വദിച്ചിരുന്നു” എന്ന് ചരിത്രകാരിയായ വ്യേര ഓലിവോവ പറയുന്നു. ജേതാക്കളുടെ യുവ തലമുറയ്‌ക്ക് അവർ മാതൃകാപുരുഷന്മാരും ആയിരുന്നു.
ക്രിസ്‌ത്യാനികൾക്ക് ഏറ്റവും നല്ല മാതൃകയായ “ജേതാവ്” ആരാണ്? പൗലൊസ് ഉത്തരം നൽകുന്നു: “നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്‌തു.” (എബ്രായർ 12:1, 2) അതേ, നിത്യജീവനു വേണ്ടിയുള്ള ഓട്ടത്തിൽ വിജയിക്കണമെങ്കിൽ നമ്മുടെ മാതൃകാപുരുഷനായ യേശുക്രിസ്‌തുവിലേക്കു നാം ഏകാഗ്രമായി നോക്കണം. സുവിശേഷ വിവരണങ്ങൾ പതിവായി വായിച്ചുകൊണ്ടും അവനെ അനുകരിക്കാൻ കഴിയുന്ന മാർഗങ്ങളെ കുറിച്ചു ധ്യാനിച്ചുകൊണ്ടും നമുക്ക് അപ്രകാരം ചെയ്യാൻ കഴിയും. യേശുക്രിസ്‌തു ദൈവത്തോട് അനുസരണമുള്ളവൻ ആയിരുന്നെന്നും സഹിഷ്‌ണുതയിലൂടെ തന്റെ വിശ്വാസത്തിന്റെ ഗുണം തെളിയിച്ചുവെന്നും മനസ്സിലാക്കാൻ അത്തരം പഠനം നമ്മെ സഹായിക്കും. തന്റെ സഹിഷ്‌ണുതയ്‌ക്കുള്ള ഒരു പ്രതിഫലം എന്ന നിലയിൽ അവന് യഹോവയാം ദൈവത്തിന്റെ അംഗീകാരവും അതോടൊപ്പം അതിശയകരമായ അനേകം പദവികളും ലഭിച്ചു.—ഫിലിപ്പിയർ 2:9-11.
തീർച്ചയായും യേശുവിന്റെ ഏറ്റവും പ്രധാന ഗുണം അവന്റെ സ്‌നേഹം ആയിരുന്നു. “സ്‌നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്‌നേഹം ആർക്കും ഇല്ല.” (യോഹന്നാൻ 15:13, 14) ശത്രുക്കളെ പോലും സ്‌നേഹിക്കാൻ പറഞ്ഞുകൊണ്ട് അവൻ “സ്‌നേഹം” എന്ന പദത്തിന് വിപുലമായ അർഥം പകർന്നു. (മത്തായി 5:43-48) യേശു തന്റെ സ്വർഗീയ പിതാവിനെ സ്‌നേഹിച്ചതിനാൽ അവന്റെ ഇഷ്ടം ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തി. (സങ്കീർത്തനം 40:9, 10; സദൃശവാക്യങ്ങൾ 27:11) നമ്മുടെ മാതൃകാപുരുഷനും ജീവനു വേണ്ടിയുള്ള ആയാസകരമായ ഓട്ടത്തിൽ നമുക്ക് ഉണ്ടായിരിക്കേണ്ട വേഗം നിർണയിക്കുന്നവനും എന്ന നിലയിൽ യേശുവിലേക്കു നോക്കുന്നത് ദൈവത്തെയും നമ്മുടെ അയൽക്കാരനെയും സ്‌നേഹിക്കാനും വിശുദ്ധ സേവനത്തിൽ യഥാർഥ സന്തോഷം കണ്ടെത്താനും നമ്മെ സഹായിക്കും. (മത്തായി 22:37-39; യോഹന്നാൻ 13:34; 1 പത്രൊസ് 2:21) നമുക്ക് സാധിക്കാത്തതൊന്നും യേശു ഒരിക്കലും നമ്മിൽനിന്ന് ആവശ്യപ്പെടുന്നില്ലെന്ന് ഓർമിക്കുക. അവൻ നമുക്ക് ഈ ഉറപ്പു തരുന്നു: “ഞാൻ സൌമ്യതയും താഴ്‌മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”—മത്തായി 11:28-30.
അവസാനം വരെ സഹിച്ചുനിൽക്കുന്നവർക്കായി സൂക്ഷിച്ചിരിക്കുന്ന പ്രതിഫലത്തിൽ യേശുവിനെ പോലെ നാം ദൃഷ്ടി പതിപ്പിക്കേണ്ടതുണ്ട്. (മത്തായി 24:13) നാം ചട്ടപ്രകാരം പോരാടുകയും സകല ഭാരവും ഉപേക്ഷിക്കുകയും സഹിഷ്‌ണുതയോടെ ഓടുകയും ചെയ്യുന്നെങ്കിൽ, വിജയം സുനിശ്ചിതമാണ്. ലക്ഷ്യം ദൃഷ്ടിപഥത്തിൽതന്നെ നിലനിറുത്തുന്നത് നമ്മെ മുന്നോട്ടു നയിക്കുന്ന ഒരു പ്രചോദനമായി ഉതകുന്നു. നമ്മുടെ മുമ്പാകെയുള്ള പാതയിലൂടെ സഞ്ചരിക്കുന്നതു കൂടുതൽ എളുപ്പമാക്കുന്ന സന്തോഷം നമ്മിൽ നിറച്ചുകൊണ്ട് അതു നമ്മുടെ ബലത്തെ പുതുക്കുന്നു.
[29-ാം പേജിലെ ചിത്രം]
ക്രിസ്‌തീയ ഓട്ടം ഒരു ദീർഘദൂര ഓട്ടമാണ് —അതിന് സഹിഷ്‌ണുത ആവശ്യമാണ്
[30-ാം പേജിലെ ചിത്രം]
കിരീടങ്ങൾ ലഭിച്ചിരുന്ന കായികതാരങ്ങളിൽനിന്നു വ്യത്യസ്‌തരായി ക്രിസ്‌ത്യാനികൾക്ക് അനശ്വരമായ പ്രതിഫലത്തിലേക്കു നോക്കാൻ കഴിയും
[31-ാം പേജിലെ ചിത്രം]
അവസാനത്തോളം സഹിച്ചുനിൽക്കുന്ന ഏവർക്കും പ്രതിഫലം ലഭിക്കുന്നു
[28-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Copyright British Museum