സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തെ അവർ ചെറുത്തുനിന്ന വിധം
സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തെ അവർ ചെറുത്തുനിന്ന വിധം
അംഗീകരിക്കപ്പെടാനുള്ള ആഗ്രഹം സമപ്രായക്കാരെ പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും അനേകരെയും പ്രേരിപ്പിക്കുന്നു. മയക്കുമരുന്നു ദുരുപയോഗം, ലൈംഗിക അധാർമികത എന്നിങ്ങനെയുള്ള ഹാനികരമായ കാര്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ യുവജനങ്ങൾക്കു പ്രത്യേകാൽ കരുത്ത് ആവശ്യമാണ്. സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തെ അവർക്ക് എങ്ങനെ ചെറുക്കാൻ കഴിയും?
ഈയിടെ പോളണ്ടിൽനിന്ന് രണ്ടു യുവതികൾ പിൻവരുന്ന പ്രകാരം എഴുതി: “ഞങ്ങളുടെ സമപ്രായക്കാരായ അനേകരിലും ലോകത്തിന്റെ ആത്മാവു വളരെ പ്രകടമാണ്. അവർ സ്‌കൂളിലെ പരീക്ഷകളിൽ കൃത്രിമം കാണിക്കുന്നു, അസഭ്യഭാഷ ഉപയോഗിക്കുന്നു. കൂടാതെ, വിചിത്ര വേഷവിധാനങ്ങളിലും വന്യവും അധഃപതിച്ചതുമായ സംഗീതത്തിലുമൊക്കെയാണ് അവർക്കു താത്‌പര്യം. അതൃപ്‌തരും മത്സരികളുമായ സമപ്രായക്കാരുടെ സ്വാധീനങ്ങളിൽനിന്ന് യുവജനങ്ങളായ ഞങ്ങളെ സംരക്ഷിക്കാനായി തയ്യാർ ചെയ്‌ത ഈ ലേഖനങ്ങൾ ലഭിച്ചതിൽ ഞങ്ങൾക്കു വളരെ സന്തോഷമുണ്ട്!
യുവജനങ്ങളായ ഞങ്ങൾ വേണ്ടപ്പെട്ടവരാണെന്നും വിലമതിക്കപ്പെടുന്നവരാണെന്നും ഞങ്ങളെ ബോധ്യപ്പെടുത്തിയ വീക്ഷാഗോപുര ലേഖനങ്ങൾക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ലഭിച്ച ബൈബിൾ ബുദ്ധിയുപദേശം, യഹോവയ്‌ക്ക് പ്രസാദകരമായ വിധത്തിൽ കാലടികളെ നേരായ പാതയിൽ നയിക്കാൻ ഞങ്ങളെ സഹായിച്ചു. യഹോവയെ വിശ്വസ്‌തമായി സേവിക്കുക എന്നതാണ് ഏറ്റവും ഉത്തമമായ ജീവിതഗതിയെന്നു ഞങ്ങൾക്ക് ബോധ്യമായിരിക്കുന്നു.”
അതേ, യുവജനങ്ങൾക്ക് സമപ്രായക്കാരിൽനിന്നുള്ള സമ്മർദങ്ങളെ ചെറുത്തുനിൽക്കാൻ കഴിയും. തങ്ങളുടെ ‘ഗ്രഹണ പ്രാപ്‌തികളെ’ വികസിപ്പിച്ചുകൊണ്ട് ക്രിസ്‌തീയ യുവജനങ്ങൾ ബുദ്ധിപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ പഠിക്കുന്നു. അവരുടെ ആ തീരുമാനം “ലോകത്തിന്റെ ആത്മാവിനെ”യല്ല, “ദൈവത്തിൽനിന്നുള്ള ആത്മാവിനെ”യാണു പ്രതിഫലിപ്പിക്കുന്നത്.—എബ്രായർ 5:14, NW; 1 കൊരിന്ത്യർ 2:12.