വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പട്ടിണിക്കെതിരെയുള്ള പോരാട്ടം വിജയം വരിക്കാനാവാത്തതോ?

പട്ടിണിക്കെതിരെയുള്ള പോരാട്ടം വിജയം വരിക്കാനാവാത്തതോ?

പട്ടിണിക്കെതിരെയുള്ള പോരാട്ടം വിജയം വരിക്കാനാവാത്തതോ?

ന്യൂയോർക്ക്‌ നഗരത്തിലുള്ള ഐക്യരാഷ്‌ട്ര സംഘടനയുടെ ആസ്ഥാനം സന്ദർശിക്കുന്നവർക്ക്‌ അതിന്റെ സാമ്പത്തിക-സാമൂഹിക സമിതിയുടെ ചേംബറിലെ പൊതു ഗാലറിയുടെ സീലിങ്‌ പണിപൂർത്തിയാകാത്ത നിലയിൽ കിടക്കുന്നതു കാണാനാകും. സീലിങ്ങിലെ പൈപ്പുകളും കേബിളുകളുമൊക്കെ പുറത്തു കാണാവുന്ന സ്ഥിതിയിലാണ്‌. അതേക്കുറിച്ച്‌ ടൂർ ഗൈഡ്‌ ഇങ്ങനെ വിശദീകരിക്കുന്നു: “‘പണിതീരാത്ത’ ഈ സീലിങ്‌, ഐക്യ രാഷ്‌ട്രങ്ങളുടെ സാമ്പത്തിക-സാമൂഹിക പ്രവർത്തനങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല എന്ന്‌ അനുസ്‌മരിപ്പിക്കുന്നതിനുള്ള ഒരു അടയാളമായി പൊതുവെ പരിഗണിക്കപ്പെടുന്നു. ലോക ജനതയുടെ ജീവിതാവസ്ഥകൾ മെച്ചപ്പെടുത്താൻ എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടായിരിക്കും.”

സകലരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ്‌ ഈ സമിതി പ്രവർത്തിക്കുന്നതെങ്കിലും പ്രസ്‌തുത ലക്ഷ്യത്തിലെത്താൻ അതിന്‌ ഒരിക്കലും കഴിയുമെന്നു തോന്നുന്നില്ല. രസാവഹമായി, പൊ.യു. ഒന്നാം നൂറ്റാണ്ടിൽ യേശുക്രിസ്‌തു തന്റെ ഭൗമിക ശുശ്രൂഷയ്‌ക്കിടയിൽ ഇങ്ങനെ പറഞ്ഞു: “ദരിദ്രന്മാരോടു സുവിശേഷം [“സുവാർത്ത,” NW] അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്‌കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു.” (ലൂക്കൊസ്‌ 4:18) അവൻ പ്രഖ്യാപിച്ച ആ “സുവാർത്ത” എന്തായിരുന്നു? “ദരിദ്രന്നു . . . കഷ്ടത്തിൽ ഒരു കോട്ട”യായ യഹോവയാം ദൈവം, യേശുക്രിസ്‌തുവിനെ രാജാവായി നിയമിച്ചുകൊണ്ട്‌ സ്ഥാപിക്കുന്ന രാജ്യത്തെ കുറിച്ചുള്ള സന്ദേശമായിരുന്നു അത്‌. ആ രാജ്യം എന്തു കൈവരുത്തും? അതേക്കുറിച്ച്‌ യെശയ്യാവ്‌ ഇങ്ങനെ പ്രവചിച്ചു: “സൈന്യങ്ങളുടെ യഹോവ . . . സകലജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങൾ കൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞു കൊണ്ടും ഉള്ള വിരുന്നു തന്നേ. അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും” ചെയ്യും.​—⁠യെശയ്യാവു 25:4-6, 8.

മേലാൽ യാതൊരു ദൗർലഭ്യവും ഉണ്ടായിരിക്കുകയില്ലാത്ത വിധത്തിൽ ദൈവരാജ്യം “ലോക ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടു”ത്തുന്നത്‌ എങ്ങനെയെന്നു കൂടുതലായി അറിയാൻ നിങ്ങൾക്കു താത്‌പര്യമുണ്ടോ? ഇത്തരം കാര്യങ്ങളെ കുറിച്ച്‌ ബൈബിൾ എന്തു പറയുന്നുവെന്നു വ്യക്തമാക്കിത്തരുന്നതിന്‌ യോഗ്യതയുള്ള ഒരധ്യാപകൻ നിങ്ങളെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ എന്തു ചെയ്യണമെന്നു മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വിവരം വായിക്കുക.