വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രക്തരഹിത ശസ്‌ത്രക്രിയ—“ഒരു പ്രമുഖ വൈദ്യശാസ്‌ത്ര തരംഗം”

രക്തരഹിത ശസ്‌ത്രക്രിയ—“ഒരു പ്രമുഖ വൈദ്യശാസ്‌ത്ര തരംഗം”

രക്തരഹിത ശസ്‌ത്രക്രിയ—“ഒരു പ്രമുഖ വൈദ്യശാസ്‌ത്ര തരംഗം”

“കാനഡയിൽ എങ്ങുമുള്ള ഡോക്ടർമാർ, “രക്തരഹിത ശസ്‌ത്രക്രിയ എന്നു വിളിക്കപ്പെടുന്ന ചികിത്സാ രീതിയെ ഒരു വൈദ്യശാസ്‌ത്ര തരംഗം ആക്കിത്തീർത്തിരിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ കഴിഞ്ഞ അഞ്ചിലധികം വർഷങ്ങളായി വികസിപ്പിച്ചു”കൊണ്ടിരിക്കുന്നു എന്ന്‌ “‘രക്തരഹിത’ ശസ്‌ത്രക്രിയ” എന്ന ശീർഷകത്തിലുള്ള ഒരു ലേഖനത്തിൽ മക്ലേയൻസ്‌ മാസിക റിപ്പോർട്ടു ചെയ്‌തു. വിനിപെഗിലുള്ള ആരോഗ്യ ശാസ്‌ത്രകേന്ദ്രത്തിലെ ഒരു അനസ്‌തേഷ്യാ വിദഗ്‌ധനായ ബ്രയൻ മ്യൂർഹെഡ്‌ ആണ്‌ അവരിൽ ഒരാൾ. രക്തരഹിത പകര ചികിത്സയെ കുറിച്ചു ഗവേഷണം നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌ എന്തായിരുന്നു?

യഹോവയുടെ സാക്ഷികളിൽ ഒരാൾ എന്ന നിലയിലുള്ള തന്റെ ബൈബിൾ അധിഷ്‌ഠിത വിശ്വാസങ്ങൾ നിമിത്തം, രക്തം കുത്തിവെക്കാതെയുള്ള ചികിത്സ ആവശ്യപ്പെട്ട ഒരു രോഗിക്ക്‌ ഓപ്പറേഷൻ നടത്തുക എന്ന വിഷമകരമായ കൃത്യം 1986-ൽ ഡോ. മ്യൂർഹെഡ്‌ ഏറ്റെടുത്തു. (പ്രവൃത്തികൾ 15:28, 29) 70-കാരനായ ആ രോഗിക്ക്‌ രക്തവാർച്ചയുള്ള അൾസറുണ്ടായിരുന്നു. ഡോ. മ്യൂർഹെഡ്‌, “രോഗിയുടെ രക്തസമ്മർദം നിലനിറുത്താനായി സലൈൻ ലായനി കുത്തിവെച്ചു. വളരെ അപൂർവമായി മാത്രം പിൻപറ്റാറുള്ള ഒരു രീതിയാണ്‌ അത്‌,” മക്ലേയൻസ്‌ റിപ്പോർട്ടു ചെയ്യുന്നു. “ആ നടപടി ഒരു വിജയമായിരുന്നു. ‘നാം അനാവശ്യമായി വളരെയേറെ രക്തപ്പകർച്ചകൾ നടത്തിയിരുന്നു’ എന്നുള്ള മ്യൂർഹെഡിന്റെ ധാരണയെ അത്‌ ഊട്ടിയുറപ്പിച്ചു. ‘പകര ചികിത്സാരീതികൾ കണ്ടെത്താനുള്ള സമയമായെന്ന്‌’ അദ്ദേഹം കരുതി.”

“ഭാവിയിൽ വേണ്ടത്ര രക്തം ദാനം ചെയ്യപ്പെടുമോ എന്നതു സംബന്ധിച്ച ഉത്‌കണ്‌ഠയും രക്തപ്പകർച്ചയുടെ ഫലമായി രോഗകാരികളായ വൈറസുകൾ പിടിപെടുന്നതിനെ കുറിച്ചുള്ള രോഗികളുടെ ഭയവും” ആണ്‌ രക്തരഹിത ശസ്‌ത്രക്രിയയെ പറ്റിയുള്ള അന്വേഷണത്തിന്‌ ആക്കം കൂട്ടിയത്‌. പുരോഗമന ചിന്താഗതിക്കാരായ ഡോക്ടർമാരുടെ ഗവേഷണ ഫലമായി യഹോവയുടെ സാക്ഷികൾ മാത്രമല്ല മറ്റ്‌ അനേകം ആളുകളും പ്രയോജനം അനുഭവിച്ചിട്ടുണ്ട്‌. “രക്തരഹിത ശസ്‌ത്രക്രിയ, മിക്കവരുടെയും കാര്യത്തിൽ രക്തപ്പകർച്ചയുടെ ആവശ്യം ഇല്ലായ്‌മ ചെയ്യുന്നതിനു പുറമേ, ശുദ്ധമല്ലാത്ത രക്തത്തിൽനിന്ന്‌ രോഗാണുബാധ ഉണ്ടാകാനുള്ള സാധ്യത​—⁠എത്രതന്നെ നിസ്സാരമായിരുന്നാലും​—⁠കുറയ്‌ക്കുകയും ചെയ്യുന്നു” എന്ന്‌ മക്ലേയൻസ്‌ പറയുന്നു. എന്നിരുന്നാലും, രോഗിയുടെ രോഗപ്രതിരോധ വ്യവസ്ഥയെ താത്‌കാലികമായി ദുർബലപ്പെടുത്തിക്കൊണ്ട്‌ “ശുദ്ധമായ” രക്തംപോലും അണുബാധയ്‌ക്കു ഇടയാക്കിയേക്കാം.

രക്തരഹിത പകര ചികിത്സ സംബന്ധിച്ച യഹോവയുടെ സാക്ഷികളുടെ ഉറച്ച നിലപാടിനു പിന്നിലെ അടിസ്ഥാന കാരണം എന്താണ്‌? അത്‌ അറിയുന്നതിന്‌, രക്തത്തിനു നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും? എന്ന ലഘുപത്രിക വായിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. നിങ്ങൾക്ക്‌ അതു നൽകാൻ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്‌.