വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:

റോമർ 5:3-5-ൽ, അപ്പൊസ്‌തലനായ പൗലൊസ്‌ പ്രത്യാശയെ ഒരു പരമ്പരയുടെ ഒടുവിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ക്രിസ്‌ത്യാനികൾ അനുഭവിക്കുന്ന കാര്യങ്ങളുടെ ഒരു പരമ്പര പൗലൊസ്‌ അവതരിപ്പിക്കുകയായിരുന്നു​—⁠കഷ്ടത, സഹിഷ്‌ണുത, അംഗീകൃത അവസ്ഥ, പ്രത്യാശ. ഒരുവൻ ബൈബിളിൽനിന്നു നേടുന്ന തുടക്കത്തിലുള്ള പ്രത്യാശയല്ല ഇത്‌. പകരം, അത്‌ കുറെ കാലംകൊണ്ട്‌ ക്രിസ്‌ത്യാനികൾക്ക്‌ നേടാൻ കഴിയുന്ന ശക്തമാക്കപ്പെട്ട, ആഴമേറിയ, ജീവിതത്തിൽ ഉടനീളം വ്യാപരിക്കുന്ന പ്രത്യാശയാണ്‌.​—⁠12/15, പേജ്‌ 22-3.

പുരാതന ഗ്രീസിൽ നടന്ന കായിക മത്സരങ്ങൾ ഒരു ക്രിസ്‌ത്യാനിക്ക്‌ ഇന്നു താത്‌പര്യജനകം ആയിരുന്നേക്കാവുന്നത്‌ എന്തുകൊണ്ട്‌?

ആ കളികളുടെ സ്വഭാവവും അവയോടു ബന്ധപ്പെട്ട ആചാരങ്ങളും സംബന്ധിച്ച ഗ്രാഹ്യം പല ബൈബിൾ വാക്യങ്ങളും മനസ്സിലാക്കാൻ സഹായിക്കുന്നു. അവയിൽ ചിലത്‌ ‘ചട്ടപ്രകാരം പോരാടുക,’ ‘സകല ഭാരവും വിട്ട്‌ യേശുവിന്റെ മാതൃക നോക്കുക,’ ‘ഓട്ടം തികച്ച്‌’ കിരീടം അല്ലെങ്കിൽ സമ്മാനം നേടുക തുടങ്ങിയവയെ പരാമർശിക്കുന്നു. (2 തിമൊഥെയൊസ്‌ 2:​5; 4:​7, 8; എബ്രായർ 12:​1, 2; 1 കൊരിന്ത്യർ 9:​24, 25; 1 പത്രൊസ്‌ 5:⁠4)​—⁠1/1, പേജ്‌ 28-30.

• സുവാർത്ത പ്രസംഗിക്കാൻ 1914 ജനുവരിയിൽ ഏത്‌ പുതിയ മാർഗം അവലംബിച്ചു?

“സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” ആ സമയത്ത്‌ പ്രകാശനം ചെയ്യപ്പെട്ടു. നാലു ഭാഗങ്ങൾ ഉണ്ടായിരുന്ന അതിൽ ചലച്ചിത്രവും നൂറുകണക്കിന്‌ കളർ സ്ലൈഡുകളും ഉൾപ്പെടുത്തിയിരുന്നു. അവയിൽ മിക്കതിനോടുമൊപ്പം വിശദീകരണം നൽകിക്കൊണ്ടുള്ള ഫോണോഗ്രാഫ്‌ റെക്കോർഡിങ്ങുകളും ഉണ്ടായിരുന്നു. നാടകത്തിന്റെ ഇരുപത്‌ പകർപ്പുകൾ ഉണ്ടാക്കുകയും ആളുകളെ ബൈബിൾ സന്ദേശം പഠിപ്പിക്കാൻ അത്‌ വ്യാപകമായി ഉപയോഗപ്പെടുത്തുകയും ചെയ്‌തു.​—⁠1/15, പേജ്‌ 8-9.

• ഭരണസംഘം നിയമപരമായ ഒരു കോർപ്പറേഷനിൽനിന്ന്‌ വ്യത്യാസപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

ഒരു നിയമാധിഷ്‌ഠിത കോർപ്പറേഷന്റെ ഡയറക്ടർമാരെ അതിലെ അംഗങ്ങൾ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നു; എന്നാൽ ഭരണസംഘത്തെ നിയമിക്കുന്നത്‌ ഏതെങ്കിലും മനുഷ്യനല്ല, മറിച്ച്‌ യേശുക്രിസ്‌തുവാണ്‌. യഹോവയുടെ സാക്ഷികൾ ഉപയോഗപ്പെടുത്തുന്ന വ്യത്യസ്‌ത കോർപ്പറേഷനുകളുടെ ഡയറക്ടർമാർ ഭരണസംഘാംഗങ്ങൾ ആയിരിക്കേണ്ട യാതൊരു ആവശ്യവുമില്ല. വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയയുടെ അടുത്തയിടെ നടന്ന വാർഷിക യോഗത്തിൽവെച്ച്‌, അതിന്റെ ഡയറക്ടർമാരും ഓഫീസർമാരുമായി സേവിച്ചുകൊണ്ടിരുന്ന ഭരണസംഘാംഗങ്ങൾ ആ സ്ഥാനങ്ങൾ സ്വമേധയാ വെച്ചൊഴിഞ്ഞു. ‘വേറെ ആടുകളിലെ’ പക്വതയുള്ള സഹോദരന്മാർ ആ സ്ഥാനങ്ങളിൽ നിയമിക്കപ്പെട്ടു. (യോഹന്നാൻ 10:16) അങ്ങനെ ആത്മീയ ഭക്ഷണം തയ്യാറാക്കുന്നതിനും ലോകവ്യാപക സഹോദരവർഗത്തിന്റെ മറ്റ്‌ ആത്മീയ ആവശ്യങ്ങൾക്കായി കരുതുന്നതിനും ഭരണസംഘത്തിന്‌ കൂടുതൽ സമയം ചെലവഴിക്കാൻ കഴിയും.​—⁠1/15, പേജ്‌ 29, 31.

• നിരുത്സാഹത്തെ തരണം ചെയ്യേണ്ട വിധം മനസ്സിലാക്കുന്നതിന്‌ ബൈബിളിലെ ഏതു രണ്ടു മാതൃകകൾ നമുക്കു പരിശോധിക്കാവുന്നതാണ്‌?

അതിൽ ഒന്ന്‌ ശമൂവേലിന്റെ അമ്മയായ ഹന്നയുടേതാണ്‌. ഇസ്രായേലിലെ മഹാപുരോഹിതനായ ഏലി അവളെ തെറ്റിദ്ധരിച്ചപ്പോൾ അവൾക്കു നിരുത്സാഹിതയാകാമായിരുന്നു. എന്നാൽ അതിനുപകരം, അവൾ വെട്ടിത്തുറന്ന്‌, അതേസമയം ആദരവോടെ അദ്ദേഹത്തിന്റെ മുമ്പാകെ വസ്‌തുതകൾ നിരത്തി. മാത്രമല്ല, ഏലിക്കെതിരെ അവൾ ഈർഷ്യ വെച്ചുപുലർത്തിയതുമില്ല. രണ്ടാമത്തെ മാതൃക മർക്കൊസിന്റേതാണ്‌. പൗലൊസ്‌ അവനെ ഒരു മിഷനറി പര്യടനത്തിനു കൂടെക്കൊണ്ടുപോകാൻ വിസമ്മതിച്ചപ്പോൾ അവനു നിരുത്സാഹം തോന്നിയിരിക്കണം. ആ പദവി ലഭിക്കാഞ്ഞതിനെപ്രതി അവൻ തന്റെ മനസ്സിടിയാൻ അനുവദിച്ചില്ല. പകരം, ബർന്നബാസിനോടൊപ്പം യാത്ര ചെയ്‌തുകൊണ്ട്‌ അവൻ തന്റെ വേല സജീവമായി തുടർന്നു.​—⁠2/1, പേജ്‌ 20-2.

• മറ്റുള്ളവർക്ക്‌ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ നൽകുകയോ അവരിൽനിന്ന്‌ സ്വീകരിക്കുകയോ ചെയ്യുന്നതു സംബന്ധിച്ച്‌ ക്രിസ്‌ത്യാനികൾ ശ്രദ്ധാലുക്കൾ ആയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

കളികൾ ഉൾപ്പെടെയുള്ള മിക്ക കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്കും ലൈസൻസ്‌ ഉണ്ട്‌. അത്തരം ലൈസൻസുകളിൽ മിക്കവയും, പ്രസ്‌തുത പ്രോഗ്രാം ആർക്കെങ്കിലും ഒരാൾക്ക്‌, ഒരു കമ്പ്യൂട്ടറിൽ മാത്രം ഉപയോഗിക്കുന്നതിനുള്ള അനുവാദമേ നൽകാറുള്ളൂ. അതിന്റെ കോപ്പികൾ ഉണ്ടാക്കുന്നതും മറ്റുള്ളവർക്ക്‌ സൗജന്യമായി നൽകുന്നതും പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണ്‌. ‘കൈസർക്കുള്ളത്‌ കൈസർക്ക്‌ കൊടുക്കുക’ എന്ന നിയമം അനുസരിക്കാൻ ക്രിസ്‌ത്യാനികൾ ആഗ്രഹിക്കുന്നു. (മർക്കൊസ്‌ 12:17)​—⁠2/15, പേജ്‌ 28-9.

സിറിളും മെഥോഡിയസും ആരായിരുന്നു, ബൈബിൾ പഠനത്തിന്‌ അവർ നൽകിയ സംഭാവന എന്ത്‌?

ഒൻപതാം നൂറ്റാണ്ടിൽ ഗ്രീസിലെ തെസ്സലൊനീക്യയിൽ ജനിച്ച രണ്ടു സഹോദരന്മാരായിരുന്നു അവർ. സ്ലാവിക്‌ ഭാഷകൾക്കുവേണ്ടി അവർ അക്ഷരമാല ഉണ്ടാക്കുകയും ബൈബിളിന്റെ ഏറിയപങ്കും സ്ലാവോനിക്കിലേക്ക്‌ പരിഭാഷപ്പെടുത്തുകയും ചെയ്‌തു.​—⁠3/1 പേജ്‌ 28-9.

“ആത്മാവിന്റെ ചിന്ത” എന്ന പദപ്രയോഗം എന്തിനെ അർഥമാക്കുന്നു?​—⁠റോമർ 8:⁠6.

യഹോവയുടെ പ്രവർത്തനനിരതമായ ശക്തിയാൽ നിയന്ത്രിക്കപ്പെടുകയും ഭരിക്കപ്പെടുകയും പ്രചോദിപ്പിക്കപ്പെടുകയും ചെയ്യുന്നതിനെ അത്‌ അർഥമാക്കുന്നു. ബൈബിൾ വായിക്കുകയും പഠിക്കുകയും മുഴു ഹൃദയത്തോടെ ദൈവനിയമങ്ങൾ അനുസരിക്കുകയും ദൈവാത്മാവിനായി പ്രാർഥിക്കുകയും ചെയ്‌തുകൊണ്ട്‌ നമ്മുടെമേൽ പ്രവർത്തിക്കാൻ നമുക്ക്‌ ദൈവാത്മാവിനെ അനുവദിക്കാം.​—⁠3/15, പേജ്‌ 15.

തെറ്റിദ്ധരിക്കപ്പെട്ടുവെന്ന്‌ തോന്നുന്നെങ്കിൽ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

സ്‌നേഹത്തിന്റെ ആത്മാവിൽ പ്രശ്‌നം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നതു പ്രധാനമാണ്‌. അതു ഫലകരമാവില്ലെന്നു തോന്നുന്നെങ്കിലും, നിരാശപ്പെടരുത്‌. “ഹൃദയത്തെ തൂക്കിനോക്കുന്ന” യഹോവയിൽനിന്നുള്ള സഹായത്തിനും ഗ്രാഹ്യത്തിനുമായി അപേക്ഷിക്കുക. (സദൃശവാക്യങ്ങൾ 21:2; 1 ശമൂവേൽ 16:⁠7)​—⁠4/1, പേജ്‌ 21-3.