വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“മറഞ്ഞിരിക്കുന്ന ഒരു പൊതുജനാരോഗ്യ അപകടം”

“മറഞ്ഞിരിക്കുന്ന ഒരു പൊതുജനാരോഗ്യ അപകടം”

“മറഞ്ഞിരിക്കുന്ന ഒരു പൊതുജനാരോഗ്യ അപകടം”

അമേരിക്കൻ ഐക്യനാടുകളിൽ ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന മുതിർന്നവരിൽ മൂന്നിലൊന്ന്‌ ഏതെങ്കിലും തരത്തിലുള്ള അശ്ലീല സൈറ്റുകൾ സന്ദർശിച്ചിട്ടുണ്ടത്രേ. ഓൺ-ലൈൻ സെക്‌സിനെ കുറിച്ചുള്ള അടുത്തകാലത്തെ ഒരു സർവെ വെളിപ്പെടുത്തിയതാണ്‌ ഈ സംഗതി. ധാരാളം പേർ ഇന്റർനെറ്റിലൂടെ തങ്ങളുടെ ലൈംഗിക തൃഷ്‌ണകൾക്കു വഴിപ്പെടുകയാണ്‌. സർവെ നടത്തിയ മനശ്ശാസ്‌ത്രജ്ഞനായ ഡോ. അൽ കൂപ്പറിന്റെ അഭിപ്രായത്തിൽ, “അത്‌ ഭാഗികമായി സ്‌ഫോടനാത്മകമായ, മറഞ്ഞിരിക്കുന്ന ഒരു പൊതുജനാരോഗ്യ അപകടമാണ്‌. കാരണം, വളരെ കുറച്ച്‌ ആളുകൾ മാത്രമേ ആ അപകടം തിരിച്ചറിയുന്നുള്ളൂ അല്ലെങ്കിൽ അതിനെ ഗൗരവമായി വീക്ഷിക്കുന്നുള്ളൂ.”

ഈ വിധത്തിൽ ഇന്റർനെറ്റിലൂടെയുള്ള അശ്ലീലത്തിന്‌ (സൈബർ സെക്‌സ്‌) പ്രത്യേകിച്ച്‌ വശംവദരാകുന്നത്‌ ആരാണ്‌? ഡോ. കൂപ്പർ പറയുന്നു: “ജീവിതത്തിൽ ഉടനീളം ലൈംഗികത അടിച്ചമർത്തപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്‌തിരിക്കാൻ ഇടയുള്ള, ലൈംഗിക തൃഷ്‌ണ ശമിപ്പിക്കാനുള്ള അവസരങ്ങളുടെ അനന്തമായ ശേഖരം പെട്ടെന്നു കണ്ടെത്തുന്ന” ഇന്റർനെറ്റ്‌ ഉപഭോക്താക്കളാണ്‌ അവർ.

എങ്കിലും, കൂടെക്കൂടെ അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്ന മിക്കവരും ആ രീതിയെ നിരുപദ്രവകരമായി വീക്ഷിക്കുന്നു. അത്‌ അങ്ങനെയാണോ? ഒരു മയക്കുമരുന്ന്‌ അടിമയ്‌ക്ക്‌ അതിനോട്‌ ആസക്തി വളർന്നുവരുന്നതുപോലെ തങ്ങളുടെ ലൈംഗികാഭിലാഷം തൃപ്‌തിപ്പെടുത്താൻ അനേകം സൈബർ സെക്‌സ്‌ അടിമകൾ ലൈംഗികതയുടെ കൂടിയ “ഡോസ്‌” തേടുന്നു. അത്‌, അവരുടെ തൊഴിലിനെയും ഇണയുമായുള്ള ബന്ധത്തെപ്പോലും അപകടപ്പെടുത്തിയേക്കാം!

എന്നിരുന്നാലും, ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ ഇന്റർനെറ്റിലെ അശ്ലീല സൈറ്റുകൾ സന്ദർശിക്കാതിരിക്കാൻ കൂടുതലായ കാരണമുണ്ട്‌. ദൈവവചനം ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. ഈ വക നിമിത്തം ദൈവകോപം അനുസരണംകെട്ടവരുടെമേൽ വരുന്നു.” (കൊലൊസ്സ്യർ 3:5, 6) ലൈംഗിക തൃഷ്‌ണ സംബന്ധിച്ച്‌ ‘തന്റെ അവയവങ്ങളെ മരിപ്പിപ്പാൻ’ ഒരു വ്യക്തി യഹോവയാം ദൈവത്തോട്‌ ശക്തമായ സ്‌നേഹം വളർത്തിയെടുക്കേണ്ടതുണ്ട്‌. (സങ്കീർത്തനം 97:10) താൻ സൈബർ സെക്‌സിന്റെ വശീകരണ വലയത്തിൽ അകപ്പെട്ടിരിക്കുന്നതായി ഒരുവൻ കണ്ടെത്തുന്നെങ്കിൽ, അയാൾ ദൈവവചനമായ ബൈബിൾ പഠിച്ചുകൊണ്ട്‌ യഹോവയോടുള്ള സ്‌നേഹം ശക്തിപ്പെടുത്തേണ്ടതാണ്‌. പ്രാദേശിക രാജ്യഹാളുകളിൽ യഹോവയുടെ സാക്ഷികളുമായുള്ള ആരോഗ്യാവഹമായ സഹവാസം ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ഒരുവന്റെ ദൃഢതീരുമാനത്തെ ശക്തിപ്പെടുത്താൻ വളരെയേറെ സഹായിക്കും.