വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മായാത്ത മുദ്രകൾ

മായാത്ത മുദ്രകൾ

മായാത്ത മുദ്രകൾ

എല്ലാ വർഷവും യഹോവയുടെ സാക്ഷികൾ അവരവരുടെ രാജ്യങ്ങളിൽ ക്രിസ്‌തീയ സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കുമായി കൂടിവരുന്നു. അവിടെ അവർ ആത്മീയമായി കെട്ടുപണി ചെയ്യുന്ന പ്രബോധനവും സഹവാസവും ആസ്വദിക്കുന്നു. എന്നാൽ ഈ കൂടിവരവുകളുടെ മറ്റു ചില വശങ്ങളും സന്ദർശകരുടെ മനസ്സുകളിൽ മായാത്ത മുദ്ര പതിപ്പിച്ചേക്കാം.

ഉദാഹരണത്തിന്‌, 1999 ജൂലൈയിൽ മൊസാമ്പിക്കിലെ ആയിരക്കണക്കിനു സാക്ഷികൾ “ദൈവത്തിന്റെ പ്രാവചനിക വചനം” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾക്കായി കൂടിവന്നുകൊണ്ട്‌ പരിപുഷ്ടിപ്പെടുത്തുന്ന മൂന്നു ദിവസം ചെലവഴിച്ചു. സന്നിഹിതരായവരിൽ പലരും ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു കൺവെൻഷനിൽ സംബന്ധിക്കുന്നത്‌. സ്റ്റേജിൽനിന്നു കേട്ട കാര്യങ്ങളെ കൂടാതെ തങ്ങൾ കണ്ട കാര്യങ്ങളും അവരിൽ മതിപ്പുളവാക്കി.

മാപൂട്ടോയിലെ സമ്മേളന ഹാളിൽ കൺവെൻഷൻ കൂടിയ ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു: “ഇത്രയും മനോഹരമായ ഒരു സ്ഥലം ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല! കുളിമുറികളിലെല്ലാം സോപ്പും കണ്ണാടികളും ഉണ്ടായിരുന്നു. എങ്ങും ഒരു ദുർഗന്ധവും ഇല്ല. അതുപോലെ വളരെ ശാന്ത സുന്ദരമായ പരിസരം. കുട്ടികൾ അടിപിടിയുണ്ടാക്കുന്നില്ല, ഉന്തുംതള്ളുമില്ല! സന്തുഷ്ടരായ യുവജനങ്ങൾ കെട്ടുപണി ചെയ്യുന്ന സംഭാഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്‌ ഞാൻ കണ്ടു. എല്ലാവരും വളരെ നന്നായി വസ്‌ത്രം ധരിച്ചിരുന്നു. അടുത്ത തവണ ഏതായാലും ഞാൻ കുട്ടികളെയും കൊണ്ടുവരും. മാത്രമല്ല, ഈ കൺവെൻഷനു പോകേണ്ടതുതന്നെയാണെന്ന്‌ എങ്ങനെയും ഞാൻ എന്റെ ഭർത്താവിനെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യും.”

അതേ, യഹോവയുടെ സാക്ഷികളുടെ സത്യസന്ധതയും ധാർമികതയും ശാരീരിക ശുചിത്വവും ആളുകൾ ശ്രദ്ധിക്കുകതന്നെ ചെയ്യുന്നു. എന്തുകൊണ്ടാണ്‌ സാക്ഷികൾ വ്യത്യസ്‌തർ ആയിരിക്കുന്നത്‌? കാരണം, ബൈബിളിൽനിന്നു പഠിക്കുന്നത്‌ ബാധകമാക്കാൻ അവർ യഥാർഥ ശ്രമം ചെയ്യുന്നു. ഇതു നേരിൽ കണ്ടു മനസ്സിലാക്കുന്നതിന്‌ നിങ്ങൾക്ക്‌ ഈ വർഷത്തെ അവരുടെ ദേശീയ കൺവെൻഷനുകളിലോ പ്രാദേശിക രാജ്യഹാളിലെ പ്രതിവാര യോഗങ്ങളിലോ അവരോടൊപ്പം കൂടിവരാൻ കഴിയുമോ?

[32-ാം പേജിലെ ചിത്രം]

സാംബിയ

[32-ാം പേജിലെ ചിത്രം]

കെനിയ

[32-ാം പേജിലെ ചിത്രം]

മൊസാമ്പിക്ക്‌