വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വാർഷികയോഗം​—⁠2001 ഒക്‌ടോബർ 6-ന്‌

വാർഷികയോഗം​—⁠2001 ഒക്‌ടോബർ 6-ന്‌

വാർഷികയോഗം​—⁠2001 ഒക്‌ടോബർ 6-ന്‌

വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയയിലെ അംഗങ്ങളുടെ വാർഷികയോഗം 2001 ഒക്‌ടോബർ 6-ന്‌ Assembly Hall of Jehovah’s Witnesses, 2932 Kennedy Boulevard, Jersey City, New Jersey-യിൽ വെച്ചു നടക്കും. രാവിലെ 9:15-ന്‌ അംഗങ്ങൾക്കു മാത്രമായുള്ള ഒരു പ്രാഥമിക യോഗം ഉണ്ടായിരിക്കും. പൊതു വാർഷികയോഗം രാവിലെ 10:00-ന്‌ ആയിരിക്കും നടക്കുന്നത്‌.

കോർപ്പറേഷൻ അംഗങ്ങളുടെ മേൽവിലാസത്തിൽ കഴിഞ്ഞ വർഷം എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിൽ, അവർ അത്‌ സെക്രട്ടറിയുടെ ഓഫീസിനെ ഇപ്പോൾത്തന്നെ അറിയിക്കേണ്ടതാണ്‌. അങ്ങനെയാകുമ്പോൾ അറിയിപ്പുകളും അധികാരപത്രങ്ങളും (proxies) ജൂലൈ മാസത്തിൽത്തന്നെ ലഭിക്കത്തക്കവണ്ണം അയച്ചുതരാനാകും.

വാർഷികയോഗ അറിയിപ്പിനോടു കൂടെ അയയ്‌ക്കുന്ന അധികാരപത്രങ്ങൾ പൂരിപ്പിച്ച്‌ ആഗസ്റ്റ്‌ 1-ന്‌ മുമ്പുതന്നെ സെക്രട്ടറിയുടെ ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്‌ക്കേണ്ടതാണ്‌. ഓരോ അംഗവും യോഗത്തിൽ വ്യക്തിപരമായി സംബന്ധിക്കുമോ ഇല്ലയോ എന്ന്‌ അതിൽ വ്യക്തമാക്കിയിരിക്കണം. ഈ കാര്യം സംബന്ധിച്ച്‌ ഓരോ അധികാരപത്രത്തിലും ഉള്ള വിവരങ്ങൾ കൃത്യമായിരിക്കണം. കാരണം, അതനുസരിച്ചാണ്‌ ആരൊക്കെ സന്നിഹിതരായിരിക്കും എന്നു കണക്കാക്കുന്നത്‌.

ഔദ്യോഗിക ബിസിനസ്‌ യോഗവും റിപ്പോർട്ടുകളും ഉൾപ്പെടെ മുഴു പരിപാടികളും ഉച്ചയ്‌ക്ക്‌ 1:00 മണിയോടെ സമാപിക്കും എന്നാണു പ്രതീക്ഷിക്കുന്നത്‌. ഉച്ചതിരിഞ്ഞ്‌ പരിപാടികളൊന്നും ഉണ്ടായിരിക്കുന്നതല്ല. സ്ഥലപരിമിതി ഉള്ളതിനാൽ പ്രവേശനം പാസുമൂലം ആയിരിക്കും. വാർഷികയോഗ പരിപാടി മറ്റ്‌ ഓഡിറ്റോറിയങ്ങളുമായി ടെലിഫോൺ വഴി ബന്ധിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതല്ല.