വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശ്രേഷ്‌ഠതയ്‌ക്കുള്ള സാക്ഷിപത്രം

ശ്രേഷ്‌ഠതയ്‌ക്കുള്ള സാക്ഷിപത്രം

ശ്രേഷ്‌ഠതയ്‌ക്കുള്ള സാക്ഷിപത്രം

കോം ഗോ ജനാധിപത്യ റിപ്പബ്ലിക്കിന്റെ പുരോഗതിക്കായുള്ള കോംഗോളീസ്‌-ആഫ്രിക്കൻ പത്രപ്രവർത്തക സമിതി (എജെഒസിഎഡി), “[കോംഗോയുടെ] പുരോഗതിക്കു സംഭാവന ചെയ്യുന്നതിൽ മികച്ചുനിൽക്കുന്ന വ്യക്തികൾക്കോ സാമൂഹിക സംഘടനകൾക്കോ പ്രതിഫല”മായി നൽകുന്നതാണ്‌ ആ സാക്ഷിപത്രം.

“വിദ്യാഭ്യാസ പരിപാടിയിലൂടെയും തങ്ങളുടെ പ്രസിദ്ധീകരണങ്ങളിലെ വിവരങ്ങളിലൂടെയും കോംഗോക്കാരുടെ വ്യക്തിത്വ വികസനത്തിനു ചെയ്‌തിരിക്കുന്ന സംഭാവനയ്‌ക്കായി” 2000 നവംബർ 17-ന്‌ യഹോവയുടെ സാക്ഷികൾക്കു ശ്രേഷ്‌ഠതയ്‌ക്കുള്ള ആ സാക്ഷിപത്രം സമ്മാനിക്കപ്പെട്ടു.

ആ അവാർഡിനെ കുറിച്ച്‌ കിൻഷാസയിലെ ലാ ഫാർ വർത്തമാനപത്രം ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന വീക്ഷാഗോപുരം, ഉണരുക! മാസികകളോ മറ്റു പ്രസിദ്ധീകരണങ്ങളോ വായിക്കാത്ത ഒരു കോംഗോക്കാരനെ കണ്ടെത്തുക ദുഷ്‌കരമാണ്‌. ജീവിതത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ച്‌ ഈ മാസികകൾ [ചർച്ച ചെയ്യുന്നു].” ആ പ്രസിദ്ധീകരണങ്ങൾ “ഇന്നത്തെ പ്രശ്‌നങ്ങളെ എങ്ങനെ തരണംചെയ്യാമെന്നു” കാണിച്ചുതരുകയും “ഇപ്പോഴത്തെ സംഭവങ്ങളുടെ പിന്നിലെ യഥാർഥ അർഥത്തിലേക്കു” വിരൽ ചൂണ്ടുകയും ചെയ്യുന്നുവെന്ന്‌ ആ ലേഖനം ചൂണ്ടിക്കാട്ടി. ഉണരുക!യുടെ ഓരോ ലക്കവും “രാഷ്‌ട്രീയമായി നിഷ്‌പക്ഷത പാലിക്കുകയും ഒരു വർഗത്തെ മറ്റൊന്നിനുമീതെ ഉയർത്താതിരിക്കുകയും ചെയ്യുന്നു.” കൂടാതെ, ആ പ്രസിദ്ധീകരണങ്ങൾ “സമാധാനപൂർണവും സുരക്ഷിതവുമായ ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള സ്രഷ്‌ടാവിന്റെ വാഗ്‌ദത്തത്തിൽ . . . വിശ്വാസം” കെട്ടുപണി ചെയ്യുന്നു.

എജെഒസിഎഡി പ്രസ്‌താവിച്ചതുപോലെ, യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ ബഹുഭൂരിപക്ഷം കോംഗോളീസ്‌ ജനവിഭാഗത്തിനും പ്രയോജനം ചെയ്‌തിരിക്കുന്നു. നൂറുകണക്കിനു ഭാഷകളിൽ ലഭ്യമായ അവയിലെ പ്രത്യാശ പകരുന്ന സന്ദേശം നിങ്ങൾക്കും പ്രയോജനം ചെയ്‌തേക്കാം.

അവ നിങ്ങൾക്ക്‌ എങ്ങനെ ലഭിക്കും എന്നറിയാൻ താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ പരിശോധിക്കുക.