വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“എനിക്ക്‌ എന്താണു കുഴപ്പമെന്ന്‌ ഒടുവിൽ എനിക്കു മനസ്സിലായി!”

“എനിക്ക്‌ എന്താണു കുഴപ്പമെന്ന്‌ ഒടുവിൽ എനിക്കു മനസ്സിലായി!”

“എനിക്ക്‌ എന്താണു കുഴപ്പമെന്ന്‌ ഒടുവിൽ എനിക്കു മനസ്സിലായി!”

വീക്ഷാഗോപുരത്തിന്റെ 2000 ഡിസംബർ 1 ലക്കത്തിലെ ജീവിത കഥ വായിച്ചപ്പോൾ ടോക്കിയോയിലെ ഒരു മനുഷ്യന്‌ തോന്നിയത്‌ അതാണ്‌. ‘നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളത്‌ ആയിരിക്കും എന്നു നിങ്ങൾക്കറിഞ്ഞുകൂടാ’ എന്ന ശീർഷകത്തോടു കൂടിയ ആ ലേഖനം, കടുത്ത വിഷാദോന്മാദ രോഗത്തിന്‌ അടിമയായ ഒരു മുൻ മിഷനറിയുടെ അനുഭവം വിവരിക്കുന്നു.

ടോക്കിയോയിൽനിന്നുള്ള ആ മനുഷ്യൻ ഈ മാസികയുടെ പ്രസാധകർക്കുള്ള തന്റെ കത്തിൽ ഇങ്ങനെ എഴുതി: “അതിൽ വിവരിച്ചിരുന്ന രോഗലക്ഷണങ്ങളെല്ലാം തികച്ചും എന്റേതിനു സമാനമായിരുന്നു. അതുകൊണ്ട്‌ ഞാൻ ഒരു മനോരോഗ ആശുപത്രിയിൽ ചെന്നു, എനിക്ക്‌ വിഷാദോന്മാദ രോഗം ഉള്ളതായി ഞാൻ മനസ്സിലാക്കി. എന്നെ പരിശോധിച്ച ഡോക്‌ടർ അമ്പരന്നുപോയി. അദ്ദേഹം പറഞ്ഞു, ‘ഈ രോഗം ഉള്ളവർ സാധാരണഗതിയിൽ തങ്ങൾക്ക്‌ അങ്ങനെയൊരു അസുഖമുള്ളതായി വിചാരിക്കാറില്ല.’ രോഗം മൂർച്ഛിക്കുന്നതിനു മുമ്പ്‌ അതു കണ്ടുപിടിക്കാൻ എനിക്കു സഹായം ലഭിച്ചു.”

വീക്ഷാഗോപുരത്തിന്റെയും കൂട്ടുമാസികയായ ഉണരുക!യുടെയും ഓരോ ലക്കവും വായിക്കുന്നതുവഴി ലോകമെമ്പാടുമുള്ള കോടിക്കണക്കിന്‌ ആളുകൾ അനേക വിധങ്ങളിൽ പ്രയോജനം അനുഭവിച്ചിട്ടുണ്ട്‌. അവയിലെ ലേഖനങ്ങൾ വിജ്ഞാനപ്രദവും സംതൃപ്‌തിദായകവുമാണ്‌ എന്ന്‌ അവർ കണ്ടെത്തിയിരിക്കുന്നു. വീക്ഷാഗോപുരം മാസിക 141 ഭാഷകളിലും ഉണരുക! 86 ഭാഷകളിലും ഇപ്പോൾ അച്ചടിക്കപ്പെടുന്നു. വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പതിവായ വായന നിങ്ങളും ആസ്വദിക്കുമെന്നതിനു സംശയമില്ല.